സഖിയെ സ്നേഹിനിയെ..💞: ഭാഗം 42

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

ഋതിക്ക് ആകെ ദേഷ്യം വരുവായിരുന്നു... തന്റെ വിരലിൽ തട്ടിയും തലോടിയും നടക്കുന്ന അവന്റെ വിരലുകളെ അവൾ ദേഷ്യത്തോടെ തട്ടി മാറ്റി...

എങ്കിലും അവൻ അത്‌ തന്നെ തുടർന്നു.... ഒടുക്കം രണ്ടും കല്പ്പിച്ചു ഋതി അവന്റെ ചെക്കിട്ടത്ത് നോക്കി ഒന്ന് പൊട്ടിച്ചു... കാട് പോലെ താടി വളർത്തി വെച്ചിരിക്കുന്നവന് അവളുടെ ആ അടിയൊക്കെ എക്കുമോ...??

പക്ഷെ ബസ്സിലുള്ളവരുടെ ശ്രദ്ധ മുഴുവൻ അവരിലേക്കായി...

""എന്താ കുട്ടി... എന്താ പ്രശ്നം...!!"" ഒരു മധ്യവയസ്ക്ക ചോദിച്ചു...

""ഇയാള് വെറുതെ മനുഷ്യനെ ശല്യം ചെയ്യാ...!! കൊറേ ആയി ദേഹത്തു മുട്ടിയും തട്ടിയും നിക്കാൻ തുടങ്ങിയിട്ട്....!!"" അവൾ വെറുപ്പോടെ പറഞ്ഞു...

""ഡോ... തനിക്കൊക്കെ എന്തിന്റെ സൂക്കേടാഡോ...!!""

""ചെലവന്മാരൊക്കെ അങ്ങിനെയ ഒരാവിശ്യമില്ലെങ്കിലും തിരക്കുള്ള bus നോക്കി കേറും... ഞരമ്പ് രോഗികൾ...!!""

എല്ലാരും അവനെ വിമർശിക്കാൻ തുടങ്ങി...ഋതി ഇതൊക്കെ കണ്ട് അവനെ നോക്കി പുച്ഛിച്ചു... നന്ദൻ ആണെങ്കിൽ ഇതിനുള്ള പരിപ്പുവടയും ചായയും ഞാൻ നിനക്ക് കാത്തു വെച്ചിട്ടുണ്ട് എന്ന ഭവമായിരുന്നു...

സ്റ്റോപ്പ്‌ എത്തിയതും ഒന്നുടെ അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് അവൾ മുന്നോട്ട് നടന്നു... അത്‌ കണ്ട് നന്ദന് ചിരി വന്നു.... അവൻ ആരെയും മൈൻഡ് ചെയ്യാതെ ആ പ്രശ്നത്തിനിടയിലും അവൻ അവിടുന്ന് ഇറങ്ങി പോന്നു...


അവളെ കൊന്ന് കൊലവിളിക്കാനുള്ള ദേഷ്യത്തിലാണ് അവൻ ജയിലിൽ നിന്ന് ഇറങ്ങിയത്....

എന്നാൽ വയ്യാതായ തന്റെ അമ്മയെ അവളാണ് ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് അവന്റെ സുഹൃത്ത് അവനോട് പറഞ്ഞു.... ആ അഹങ്കാരിക്ക് ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന തൊട്ടാവാടിയെ തൊട്ടറിയാൻ തോന്നുന്നുണ്ട് അവനിപ്പോൾ...

മഹി അതെ bus സ്റ്റോപ്പിൽ ഇറങ്ങിയതും ഒരു കൂട്ടുകാരൻ വന്ന് അവന്റെ ബുള്ളറ്റ് അവനെ ഏൽപ്പിച്ചിട്ട് പോയി... കൂടെ ഒന്ന് ആക്കിച്ചിരിക്കാനും അവൻ മറന്നില്ല... അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് മഹി ബുള്ളെറ്റ് പറത്തി വിട്ടു...

:::::::::::::::::::::

സിദ്ധു അനിഷ്ടത്തോടെ കൈയിലുള്ള ലീവ് ലെറ്ററും മെഡിക്കൽ റിപ്പോർട്ടും മേലുദ്യോഗസ്ഥന് കൈമാറി...

""സാരില്ല ഡോ... ഹെൽത്ത്‌ ഒക്കെ ശെരിയായിട്ട് വന്നാൽ മതി...!!"" അയാൾ പറഞ്ഞതും സിദ്ധു അവന്റെ സുഖമില്ലാത്ത കൈയിലേക്കൊന്ന് നോക്കികൊണ്ട് സല്യൂട്ട് അടിക്കാൻ പറ്റാത്ത വിഷമം അറിയിച്ചു...

""It's ok u can leave...!!"" അയാൾ പറഞ്ഞതും ഒന്ന് ചെറുതായ് അറ്റെൻഷനിൽ നിന്നുകൊണ്ട് സിദ്ധു പുറത്തേക്ക് കടന്നു....


""പുല്ല്...!!"" പുറത്തേക്കിറങ്ങിയപ്പോൾ അവൻ വെറുതെ മൊഴിഞ്ഞു.... സസ്‌പെൻഷൻ കിട്ടിയിട്ട് അറിയാവുന്നവരുടെ കൈയും കാലും പിടിച്ചാണ് ജോലിയിൽ തിരിച്ചു കേറിയത്... ഈ ഒടുക്കത്തെ കൈ ഉളുക്കൽ കാരണം ഇപ്പൊ പിന്നേം ലീവ്...


ഓരോന്നാലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയതും ദാ ബുള്ളറ്റിൽ ചാരി നിക്കുന്നു മഹി...


""ഇവനെന്താ ഇവിടെ...!!"" ആലോചിച്ചുകൊണ്ട് സിദ്ധു കാറിനടുത്തേക്ക് നടന്നു...

"" സറൊന്ന് നിന്നെ...? "" മഹി സിദ്ധുനെ കുത്തികൊണ്ട് വിളിച്ചു.... അവൻ തിരിഞ്ഞു നോക്കി...

""അയ്യോ... ഡിപ്പാർമെന്റിലെ വീരശൂര പരാക്രമിയായ ചെകുത്താന് ഇതെന്ത് പറ്റി... കൈയൊക്കെ ചുറ്റിക്കട്ടി വെച്ചിട്ടുണ്ടല്ലോ...!!""

""ഒരു ലുട്ടാപ്പി കുന്തം കൊണ്ട് കുത്തിയതാ.... എന്താ നിനക്കും വേണോ ഒരു കുത്ത്....!!"" സിദ്ധു പരിഹാസരൂപേണ പറഞ്ഞു...

"" കുത്തിയത് ഞാൻ അല്ലെ...?? "" മഹി കൈ മാറിൽ കെട്ടികൊണ്ട് പറഞ്ഞു...

""ഏഹ്...?? എന്തോ ഉണ്ടാക്കിയെന്ന്....!!"" സിദ്ധു ഒന്നും മനസിലാവാതെ ചോദിച്ചു....

""അതായത് കഴിഞ്ഞ ദിവസം നിന്നെ ഹൈവെയിൽ വെച്ച് ഇടിച്ചിട്ട് പോയത് എന്റെ ഈ പടകുതിരയാണ്... അത്‌ ഓടിച്ചത് ഞാനും....!!"" മഹി തന്റെ ബുള്ളറ്റിൽ തട്ടി പറഞ്ഞു....

അപ്പോഴാണ് സിദ്ധു കഴിഞ്ഞ ദിവസം തനിക്ക് പറ്റിയ ആക്‌സിഡന്റിനെ പറ്റി ഓർക്കുന്നത്...

ഋതിക്കിട്ട് ഒന്ന് പൊട്ടിച്ച ദിവസം വൈകിട്ട് ഹൈവേയിലൂടെ വണ്ടി ഓടിച്ചു പോകുവായിരുന്നു... സിഗ്നൽ വന്നപ്പോൾ സ്റ്റോപ്പ്‌ ചെയ്യ്തു...

സിഗ്നൽ ഗ്രീൻ ആയത് മാത്രം ഓർമയുണ്ട് ഏതോ ഒരു two വീലർ തന്റെ വണ്ടിയെ ഇടിച്ചിട്ട് കടന്നുപോയി...

നിലത്തു വീണ സിദ്ധു തലയുയർത്തി നോക്കിയതും ഒരു ഫ്രീക്കൻ ചെക്കൻ പാഞ്ഞു പോകുന്നതാണ് കണ്ടത്... CCTV ഫുടേജ് നോക്കി ആളെ പൊക്കം എന്നാണ് ആദ്യം കരുതിയത്...

പിന്നെ കൈക്ക് ഒരു അമൃതഞ്ചൻ ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു അത്കൊണ്ട് ആർക്കേലും പോയി വായു ഗുളിക മേടിക്കട്ടെ എന്ന് സിദ്ധുവും കരുതി...

അതെ ആ ഇടിയിൽ സിദ്ധുവിന്റെ കൈക്ക് ഒന്നും പറ്റിയിരുന്നില്ല... പറ്റിയത്‌ വേറെ ഒരു കഥ ആണ്...

""ഇടിച്ചപ്പോ ഒരു പ്ലാസ്റ്റർ ഞാൻ പ്രതീക്ഷിച്ചു... ഹാ...

എന്റെ പെണ്ണിന്റെ മേലെ കൈവെച്ചിട്ട് ഒന്നുമറിയാത്ത പോലെ പോകാം എന്ന് കരുതിയോ നീ അവൾ എന്റെ പെണ്ണാ... എന്റെ മാത്രം....!!"" മഹിയുടെ രോക്ഷം നിറഞ്ഞ വാക്കുകളാണ് സിദ്ധുനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്....

""ഓഹ് അത്‌ സാരമില്ലന്നെ കെട്ടിക്കഴിഞ്ഞവൾക്കിട്ട് പൊട്ടിക്കാനിരുന്നതിൽ നിന്ന് ഒന്ന് ഞാൻ അങ്ങ് കുറച്ചേക്കാം..."" പറഞ്ഞു തീർന്നതും കോളറിൽ മഹിയുടെ പിടി വീണു...

""ഡാ...!! എല്ലാം ഞാൻ സഹിക്കും... എന്റെ പെണ്ണിന്റെ ദേഹത്തു കൈവെച്ചാലുണ്ടല്ലോ..."" കൈ ചുരുട്ടി അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുത്തു മഹി....

""എന്താടാ.. തിരിച്ചു തല്ലിയാൽ കൊള്ളാൻ പറ്റില്ലെന്ന് ഉള്ളത് കൊണ്ടാണോ... നീ ആദ്യം കൈ ഓടിക്കാൻ പ്ലാൻ ഇട്ടത്....?? "" അടുത്ത ഇടിക്ക് കൈ ഓങ്ങിയതും സിദ്ധു ചോദിച്ചു...

""എന്റെ പെണ്ണിനെ തൊട്ട കൈയ്യാ ഓടിച്ചത്...!!""മഹി രോക്ഷത്തോടെ പറഞ്ഞു...

""നാഴികക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ നിന്റെ പെണ്ണ്, നിന്റെ പെണ്ണെന്ന് എന്താ നിനക്കുറപ്പില്ലേ നിന്റെ ആണെന്ന്... ഇല്ലായിരിക്കും അല്ലെ... നിന്നെ പോലെ കാലിതൊഴുത്തിൽ ജനിച്ചവനെ ഒന്നും അവൾക്ക് കണ്ണിനു പിടിക്കില്ല.... അപ്പോഴാ...!!""

ദേഷ്യം സഹിക്കാൻ വയ്യാതെ മഹി അവന്റെ ഒടിഞ്ഞ കൈയിൽ അമർത്തി പിടിച്ചു... സിദ്ധു വേദന കടിച്ചു പിടിച്ചു നിന്നു... അവന്റെ ആ വേദന മുഴുവൻ ഒരു പാവം പെണ്ണിനോടുള്ള ദേഷ്യമായി മാറുകയായിരുന്നു അപ്പോൾ...

""ഇതിവിടം കൊണ്ട് നീ നിർത്തിയില്ലെങ്കിൽ മൊത്തത്തിൽ ഓടിച്ചു നുറുക്കി എടുക്കും ഞാൻ...!!"" മഹി മുരണ്ടുകൊണ്ട് അവിടുന്ന് പോയി... 

""@₹#% മോൾ....!!"" ചുറ്റിക്കട്ടിയ കൈയിലേക്ക് നോക്കി അവൻ മുരണ്ടു... സിദ്ധുനു ആ സാധു പെണ്ണിനോട് വല്ലാത്ത ദേഷ്യം തോന്നി

""അവളൊരുത്തി കാരണമാ...""

അവൻ വേഗം കാറെടുത്ത് ഒറ്റ കൈകൊണ്ട് സ്പീഡിന് ഡ്രൈവ് ചെയ്യ്തു പോയി... കാർ പാർക്ക്‌ ചെയ്യത് അതിൽ നിന്ന് ചാടി ഇറങ്ങിക്കൊണ്ട് അവൻ വേഗം അവന്റെ ഫ്ലാറ്റിലേക്ക് കുതിച്ചു...

പതിവ് പോലെ ഡോർ പുറത്തുനിന്നു ലോക്ക് ആയിരുന്നു... താകോലിട്ട് തുറന്നുകൊണ്ടവൻ ഉള്ളിലേക്ക് കേറി... അടുക്കളയിൽ നിന്ന് തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്...

അവൻ അടുക്കള ലക്ഷം വെച്ച് നടന്നു... നടക്കുന്നതിനൊപ്പം അവൻ ഷർട്ടിന്റെ ഓരോ ബട്ടനുകളായി തുറന്നുകൊണ്ടിരുന്നു...

പാതി അഴിച്ചിട്ട ഷർട്ടുമായി അവൻ അടുക്കളവാതിലിൽ ചാരി ഹേമയെ നോക്കികൊണ്ടിരുന്നു... അവൾ തിരിഞ്ഞു നിന്ന് പത്രങ്ങൾ കഴുകി അടുക്കി വെക്കുന്ന തിരക്കിലാണ്...

അവൻ അവന്റെ ചുറ്റി കെട്ടി വെച്ചിരിക്കുന്ന കൈയിലേക്ക് നോക്കി പിന്നെ അവളെയും...!! ഒപ്പം കഴിഞ്ഞുപോയ കാര്യങ്ങളും...!! ഇതെ സമയം അവളുടെ മനസും ആ സംഭവങ്ങളിലൂടെ കടന്ന് പോകുമായിരുന്നു....

(ഇവിടെ രണ്ട് പേരുടെയും ആത്മയും മനസിന്റെ തോന്നലുകളും പറയും... രണ്ടുപേരും ഓർക്കുന്നുണ്ടല്ലോ... 🚶🏻‍♀️🚶🏻‍♀️)

അന്ന് ബൈക്ക് ആക്‌സിഡന്റ് ആയ ദേഷ്യത്തിൽ അവൻ ഫ്ലാറ്റിലേക്ക് വന്നു... ഒന്ന് fresh ആയി വന്നതും പതിവ് പോലെ ഹേമ അടുക്കളയിൽ അവനു ചായ ഇടുവായിരുന്നു...

""ഇവിടുത്തെ വെപ്പും കുടിയും ഒക്കെ അങ്ങ് പിടിച്ചു പോയെന്ന് തോന്നുന്നു...!!"" സെക്കൻ പതിവ് പോലെ ലവളെ ചൊറിയാൻ തൊടങ്ങി.... വരുന്ന ദേഷ്യം മുഴുവൻ അവൾ കടപ്പല്ലിൽ കടിച്ചമർത്തി...

""വെപ്പും കുടിയും മാത്രം ആക്കണ്ട... വേണേൽ പൊറുതിയും തൊടങ്ങിക്കോ...!"" അവൻ അത്രയും പറഞ്ഞിട്ടും ഒന്നും തിരിച്ചു പറയാതെ വന്നപ്പോൾ അവനെന്തോ നിരാശ തോന്നി...ഇത്രെയും കൂടിയവൻ കൂട്ടി ചേർത്തു...

""സാർ pls...!!""

""ഹാ... എന്താടി... നിനക്ക് പൊള്ളുന്നുണ്ടോ...? അങ്ങനെ വരാൻ വഴിയില്ലല്ലോ... ഇതിൽ നീ എന്നെകാൾ expert അല്ലെ...?? ""

""സാർ ഇനിയും എന്നെ ഇവിടെ എന്തിനാ തടഞ്ഞു വെച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല... എന്നിട്ടും നിങ്ങൾ പറയുന്നതൊക്കെയും ഞാൻ കേൾക്കുന്നില്ലേ... പിന്നെയും...!!""

""എന്നാ ഇതും കൂടി ആ ലിസ്റ്റിൽ പെടുത്തിക്കോ...!!"" അവൻ ഒരു കൂസലില്ലാതെ പറഞ്ഞുകൊണ്ട് സാരിവിടവിലൂടെ അവളുടെ ഇടുപ്പിൽ തൊട്ട് കൊണ്ട് അടപ്പിന് മുന്നിൽ നിന്ന് മാറ്റി നിർത്തി...

അവന്റെ ആ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി...പകപ്പോടെ നിക്കുന്ന അവളെ ഗൗനിക്കാതെ അവൻ ഒരു കപ്പിൽ അവളുണ്ടാക്കിയ ചായ പകർത്തി ഒന്ന് സിപ്പ് ചെയ്യ്തു...

""മ്മ്... Too hot...!!"" അത്രേം പറഞ്ഞുകൊണ്ട് അവനാ ചൂട് മഗ് അവളുടെ നഗ്നമായ വയറിലേക്ക് ചേർത്തു...

""സ്സ്....!!"" അവൾക്ക് വേദന തോന്നി... അവൾ പിന്നോട്ടാഞ്ഞതും സ്ലാബിൽ തട്ടി നിന്നു... നേരെ നോക്കിയതും സിദ്ധു തന്നിലേക്ക് വരികയാണ് എന്ന് അവൾക്ക് മനസിലായി...

അവളുടെ കൈകൾ സ്ലാബിൽ ഓടുനീളം പരതി ഒടുക്കം കൈയിൽ ഒരു ചപ്പാത്തി കോൽ തടഞ്ഞതും അവളതിൽ കൈ മുറുക്കി...

""സാർ pls വേണ്ട....!!""

""ഓ പൈസ ഇല്ലാഞ്ഞിട്ടാവും.... എത്ര വേണ്ടിവരും....!!""

""സാർ എന്തൊക്കെയാ എന്നോടീ പറയുന്നേ....?? "" അവന്റെ വാക്കുകൾ അവളെ മുറിവേൽപ്പിച്ചു... അവൻ അവളുടെ തൊട്ടാരികിലേക്കെത്തി

""ഇതിലും വലുത് പലതും കേട്ടവൾ അല്ലെ നീ പലതും അനുഭവിച്ചവളല്ലേ... പിന്നെ എന്റെ ഈ വാക്കുകൾ നിന്നെ എങ്ങിനെ മുറിപ്പെടുത്തുന്നു...?? "" അവളും ആലോചിക്കുകയായിരുന്നു അതെ പറ്റി... താൻ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ...?? അവൾ സ്വയം ചോദിച്ചു...

"" Do u expect any thing from me...?? "" അതെ ചോദ്യം അവൻ ചോദിച്ചതും അവളുടെ മുഖത്ത് ഞെട്ടൽ പ്രകടമായി... അവൾ അവനിൽ നിന്ന് മുഖം തിരിച്ചു...

ശെരിയാണ്... ഒരഭയം തന്ന പ്രതീതിയാണ് ഇവിടെ നിക്കുമ്പോൾ... അതിനേക്കാളൊക്കെ ഉപരി താനീവീട്ടിലെ ആരൊക്കെയോ ആണെന്നൊരു തോന്നൽ...

തന്നോട് എല്ലാരും മോശമായി അല്ലെ പെരുമാറിയിരുന്നത്... പിന്നെ ഇയാൾക്ക് എന്താണ് പ്രതേകത... സിദ്ധു തന്നോട് മരിയതക്ക് പെരുമാറണം എന്ന് താൻ ആഗ്രഹിക്കുന്നുണ്ടോ... അവനിൽ ഒരു തണൽ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടോ... പക്ഷെ എന്തിന്...??

ആലോചനയിൽ ആണ്ട അവൾ ഞെട്ടലോടെ ആണ് തന്നതാണ് ആലോചിക്കുന്നതെന്ന തിരിച്ചറിവിൽ എത്തിയത്....

ഇല്ല പാടില്ല അഭയം തന്നതുമല്ല താനീവീട്ടിലെ ആരുമല്ല...അയാൾ തന്നെ തട്ടിക്കൊണ്ടു വന്നതാണ് അതാണ് സത്യം... അത്‌ മാത്രമാണ് സത്യം...

ചിന്തകളുടെ ഇഴപൊട്ടിച്ചുകൊണ്ട് പെട്ടെന്നാണ് സിദ്ധുവിന്റെ കൈകൾ അവളുടെ കോട്ടൻ സാരിക്കിടയിലൂടെ നുഴഞ്ഞുകേറ്റം നടത്തിയത്...അവൾ ഞെട്ടി പോയി...

"" What do u except from me...
LOVE OR LUST....?? ""  അവൾക്ക് സ്വബോതം തിരികെ ലഭിച്ചെങ്കിലും അവന്റെ ബോധം പൂർണമായും നഷ്ട്ടപെട്ടിരുന്നു...

പിടക്കുന്ന കരിമഷി നീട്ടി എഴുതിയ താമരയിതളുകൾ പോലുള്ള മിഴികളിൽ അവൻ കുടുങ്ങി പോയിരുന്നു...

എന്നാൽ കൈയിൽ കിട്ടിയ ചപ്പാത്തി കോല് കൊണ്ട് ഹേമ അവന്റെ കൈകളിൽ ആഞ്ഞടിച്ചിരുന്നു...

അവന്റെ ചോദ്യത്തിൽ അവൾ അവളുടെ ഉള്ളിൽ നടക്കുന്ന വിസ്‌പോടങ്ങൾ അറിഞ്ഞു അവൾ തകർന്നു പോയിരുന്നു...

എപ്പോഴോ അവനിൽ ഒരു തണൽ അവൾ കണ്ടിരുന്നു... എന്നാൽ തന്റെ മനസ് അത്‌ അഗീകരിക്കുന്നുമില്ല അംഗീകരിച്ചിട്ട് എന്ത് കാര്യം...

അയാൾ ഒരു ദുഷ്ടനാണ്...!!"" ചിന്തകളുടെ കടന്നു കേറ്റത്തിന്റെ പരിണിത ഫലമെന്നോണം ഒരിക്കൽ കൂടി അവന്റെ കൈയിൽ പ്രഹരമേറ്റു....

""ആാാാാ....!!"" അവൻ അലറി...


ഓർമ്മകളിൽ എന്തുകൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു... ഓർമകളുടെ ഒടുക്കം അവൻ ആ കൈയ്യിലേക്ക് നോക്കി...

വിരലുകൾ ഒഴിച്ച് പകുതി കൈവരെ ബന്റേഡ് ചുറ്റി വെച്ചിട്ടുണ്ട്... അവൻ ഒന്ന് അവളെ നോക്കി...

""അപ്പൊ ആള് വെറുമൊരു മിണ്ടാ പ്രാണി അല്ല...!!"" ഒരു കൈകൊണ്ട് നെഞ്ചുഴിഞ്ഞുകൊണ്ട് അവൻ ചിന്തിച്ചു.... കൂടെ തന്നെ അവളെ ചുഴിഞ്ഞു നോക്കി...

കോട്ടൻ സാരി വളരെ തളർത്തി ആണ് ഉടുത്തിരിക്കുന്നത്... എടുത്തുകൊണ്ടിരിക്കുന്ന പണി കാരണം ഒന്നുടെ അഴഞ്ഞു തുടങ്ങിയിട്ടുണ്ട്...

അതിനൊരു പ്രത്യേക ചന്ധമാണ്... കുളിച്ചിട്ട് തലയിൽ നിന്ന് തോർത്തു അഴിച്ചിട്ടില്ല... വെള്ളവും വിയർപ്പും മുതുകിലേക്കോലിച്ചിറങ്ങുന്ന കഴിച്ച അവന്റെ മിഴികൾ ഉത്സാഹത്തോടെ ഒപ്പിയെടുത്തു...

ആ മിഴികൾ അവളുടെ അഴഞ്ഞ സാരിക്കിടയിലൂടെ അവളുടെ ദേഹത്തെ കൊതിവലിച്ചുകൊണ്ടിരുന്നു...

അവളുടെ ചലനങ്ങൾക്കനുസരിച് ചലിക്കുന്ന നിതബത്തിലേക്ക് നോട്ടം എത്തിയതും... തന്നതാണ് ചോദിക്കുന്നതെന്ന ബോധം അവനെ തടഞ്ഞു... അവനൊന്ന് തലക്കുടഞ്ഞു...

അവളെ കാണുമ്പോൾ ഓരോ കുസൃതി കാണിക്കാൻ വെമ്പുന്ന മനസിനെ അവനു പിടികിട്ടുന്നില്ലായിരുന്നു.... അങ്ങിനെ ഒരു കുസൃതിയാണ് കഴിഞ്ഞ ദിവസം അതിരു കടന്നത്... അതോർത്തു അവൻ സ്വയം ചിരിച്ചു...

പാത്രം കഴുകി ഒതുക്കി വെച്ച് രണ്ട് സ്റ്റീൽ പാത്രവുമായി തിരിഞ്ഞ ഹേമ കാണുന്നത് തന്നെ നോക്കി തുറന്നിട്ട ബട്ടൻസിനിടയിലൂടെ നെഞ്ചും ഉഴിഞ്ഞു വല്ലാത്ത ചിരി ചിരിക്കുന്ന സിദ്ധുനെ ആണ്...

പെട്ടെന്നുണ്ടായ ഞെട്ടലിൽ അവളുടെ കൈയിൽ നിന്ന് പാത്രം താഴെ വീണ് കാത്തടപ്പിക്കും വിധം ശബ്ദം ഉയർന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story