സഖിയെ സ്നേഹിനിയെ..💞: ഭാഗം 44

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

ഇത്തിരി late ആയിട്ടാണ് മഹി ഇന്ന് സ്കൂളിൽ എത്തിയത്... പഠിപ്പിക്കാനൊന്നും വലിയ താല്പര്യം തോന്നുന്നില്ല... മനസ്സ് മുഴുവൻ അവളാണ് അവന്റേത് മാത്രമായ അവൾ...

ജായിലിൽ കിടന്നപ്പോ പോയി എന്ന് കരുതിയ ജോലി ആണ്... യാമി കാരണം കേസ് തെളിഞ്ഞു... മീഡിയസിലൊക്കെ വന്നു താൻ നിരപരാധി ആണെന്ന്... അത്‌ കൊണ്ട് ജോലി പോയില്ല...

""അഹങ്കാരി... 🔥🔥"" അവളെ മനസ്സിൽ ഓർത്തുകൊണ്ട് അവൻ പറഞ്ഞു...

ഏറെ നാളുകൾക്ക് ശേഷം ബസിൽ വെച്ച് അവളെ കണ്ടപ്പോൾ കൂടെ ആ പാട്ടും പെണ്ണിന്റെ കുത്തുന്ന നോട്ടവും കൂടെ ആയപ്പോ ഏതോ നോവിൽ കണ്ണ് നിറഞ്ഞു പോയി...

രാത്രി അമ്മയുടെ മടിയിൽ കിടക്കുമ്പോഴും അവൻ സൈലന്റ് ആയിരുന്നു...

""നന്ദുട്ടാ... ആ കുട്ടി ആയിരിക്കും അല്ലെ മനസില്...!!"" അവന്റെ അമ്മ ചോദിച്ചു... അവൻ ചിരിച്ചതെ ഒള്ളു...

""ഇത് വേണോ നന്ദ...!!"" അവർ ചോദിച്ചതും അവൻ ഞെട്ടി കൊണ്ട് അവരെ നോക്കി...

""എന്നോട് ആ കുട്ടി പറഞ്ഞിരുന്നു... നിന്നെ  വേണ്ടെന്ന്... ആ കുട്ട്യാ നിന്നെ... നിന്നെ ജയിലിൽ ആക്കിയതെന്നു...!!"" ഹോസ്പിറ്റലിൽ വെച്ച് അവൾ അവരോട് പറഞ്ഞതവർ ഓർത്തെടുത്തു വിക്കി വിക്കി അവനോട് പറഞ്ഞു...
അവൻ ഞെട്ടി അവരെ നോക്കി...!!

""അമ്മ പോയി കിടന്നോ എല്ലാം നേരെ ആവും...!!"" അവൻ നിർബന്ധിച്ചു അമ്മയെ പറഞ്ഞഴച്ചു...

🍁🍁🍁🍁🍁🍁🍁🍁

രാത്രി എല്ലാരും food കഴിക്കാൻ ഇരിക്കുവാണ്... നേരെ നോക്കിയ ഋതി കാണുന്നത് കല്ലുവിന്റെ കഴുത്തിൽ ചുവന്നു തിണർത്തു കിടക്കുന്ന പാടാണ്...

താൻ മനസ്സിൽ കൊണ്ട് നടന്ന മോഹങ്ങളാണ് അവയൊക്കെ... താനിരിക്കേണ്ട സ്ഥാനത്താണ് എവിടുന്നോ കേറി വന്ന അനാഥ പെണ്ണ് അവൾക്കിട്ട് ഒരു പണി കൊടുക്കണം എന്ന് ഋതിക്ക് തോന്നി...

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു എല്ലാരും ഹാളിൽ ഒത്തു കൂടി... ഋഷിയുടെ പെണ്ണ് കാണാൻ ആയിരുന്നു സംസാരവിഷയം...

തനിക്ക് ഒരേ സമയം ചുംബനത്തിന്റെ നോവും മധുരവും തന്നിട്ട് യാതൊരു മനോവിഷമവും ഇല്ലാതെ,, അത്യാധികം താല്പര്യത്തോടെ കല്യാണ ചർച്ചയിൽ പാക്കേടുക്കുന്നവനെ കാൺകെ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി... എന്നാൽ ഒളിഞ്ഞും തെളിഞ്ഞും അവളിൽ പാറി വീഴുന്ന നോട്ടങ്ങളെ അവൾ അറിയാതെ പോയി.... അവ്നി നേരെ എഴുന്നേറ്റ് പോകാനൊരുങ്ങി...

"" മോള് പോകുവാണോ...?? "" അവ്നിയുടെ അമ്മ ചോദിച്ചു...

""പോവാ... വയ്യാ ഷീണം തോന്ന...!!"" അവൾ പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു...

""ആ പനിക്ക് ശേഷം അവൾ ആകെ വല്ലാതായി...!! ഇത് തല നനഞ്ഞുണ്ടായ പനി തന്നെ ആണോ.. അല്ല അവളാകെ പേടിച്ചു അരണ്ടിരിക്കുന്നു..."" മായ പറഞ്ഞു...

അത്‌ കേട്ട് ഋഷിയും ഒന്ന് വല്ലാതായി... എങ്കിലും അവൻ അവിടെ തന്നെ ഇരുന്ന് വീണ്ടും ചർച്ചകളിൽ മുഴുകി... ഇനി അങ്ങോട്ടേക്കൊന്നും ശ്രദ്ധിക്കേണ്ട... അവൻ മനസ്സിൽ പറഞ്ഞു...

ഋതിക്ക് രുദിയോട് ഒട്ടി നിക്കുന്ന കല്ലുനെ കാണും തോറും ആകെ പ്രാന്ത് പിടിക്കുന്നുണ്ട്... അവൾ മെല്ലെ അവിടുന്ന് എഴുന്നേറ്റു... എല്ലാരുടെയും മുന്നിൽ അവൾക്കിട്ട് പണിയാൻ പറ്റില്ല... എങ്ങിനെയും മെയിൻ സ്വിച് off ചെയ്യണം... ഋതി മനസ്സിൽ പറഞ്ഞു...

""എല്ലാരും ഉണർന്നിരിക്കുവാണെല്ലോ ദൈവമേ... മണി പന്ത്രണ്ട് ആവാൻ പോണ്... ഇവർക്കൊക്കെ ഒറങ്ങിക്കൂടെ...

ഇനിയിപ്പോ ഒറ്റ വഴിയേ ഒള്ളു മെയിൻ സ്വിച് off ചെയ്യണം... എങ്കിലേ എന്റെ പെണ്ണിനെ കാണാൻ പറ്റു...!!"" മഹി മനസ്സിൽ ആലോചിച്ചുകൊണ്ട് മതിൽ എടുത്ത് ചാടി... അമ്മ ഉറങ്ങിയതും വേദയെ കാണാൻ വന്നതാണ് കള്ള കാമുകൻ... മുണ്ട് മടക്കികുത്തിയത് ഒന്നുടെ മുറുക്കികൊണ്ട് അവൻ ചുറ്റും നോക്കി മുന്നോട്ട് നടന്നു...

""ഋതി നീ ഇത് എങ്ങോട്ടാ...!!"" ഋതി എഴുന്നേറ്റതും മായ ചോദിച്ചു...

""അത്‌ അമ്മ ഇന്നോത്തിരി വെയില് കൊണ്ട് അതാവും നല്ല തലവേദന...!! ഒന്ന് കടക്കണം.."" അവൾ അതും പറഞ്ഞു നേരെ മുകളിലേക്ക് പോയി...

മുറിയിൽ ചെന്ന് ഒരു കറുത്ത കട്ടിയുള്ള ഷാൾ പുതച്ചുകൊണ്ട് അവൾ വന്നു... മുകളിലത്തെ സ്വിമ്മിംഗ് പൂൾ വഴി താഴേക്ക് സ്റ്റേർ ഉണ്ട്... അവൾ അത്‌ വഴി ത്താഴെ ഇറങ്ങി...

മെയിൻ സ്വിച് പുറത്ത് ഒരു റൂമിൽ ആണ് അതെ റൂമിലാണ് മോട്ടോറുംമറ്റും ഗടിപ്പിച്ചിരിക്കുന്നത്... ആവിശമില്ലാത്ത ആസ്പ്പെറ്റൊസും പിവിസി പൈപ്പും, ഡ്രമുകളും അങ്ങിനെയുള്ള സാധനങ്ങൾ ആണ് ആ റൂമിൽ....

അവൾ ആ റൂമിലേക്ക് കേറിയതും ആ റൂമിൽ സ്വിച് ബോർഡിന്റെ മുന്നിൽ നിന്ന മഹി ആളറിയാതെ ഡ്രമുകൾക്ക് പിന്നിൽ ഒളിച്ചു നിന്നു...

സ്വിച് ബോർഡിന് മുന്നിൽ എത്തിയതും അവൾ ആ കറുത്ത ഷാൾ മാറ്റി... അവളുടെ മൊബൈലിന്റെ വെട്ടത്തിൽ അവൻ ആളെ തിരിച്ചറിഞ്ഞു...

''"വേദ...!!"" അവന്റെ നാവ് ചലിച്ചു...

അതെ സമയം അവൾ മെയിൻ സ്വിച് off ചെയ്യ്തു... അതിന് മുന്നേ മഹി ഒരു കോല് കൈക്കലക്കിയിരുന്നു...

അവൾ മെയിൻ off ആക്കിയത് അവളുടെ ഫോണിൽ നിന്ന് വന്ന വെളിച്ചത്തിൽ അവൻ അവളുടെ അരികിലേക്കെത്തി...

ഒറ്റ വലിക്ക് അവളെ അടുത്തുള്ള ഭിത്തിയിലേക്ക് ചേർത്ത് നിർത്തികൊണ്ട് അവൻ അവളിലെക്കമർന്നു.... അവൾ ഞെട്ടലോടെ ആളെ നോക്കിയതും ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ തോന്നി...!!

""നന്ദൻ... നീ എന്താ ഇ...!!""ചോദിച്ചുകൊണ്ടവൾ ദേഷ്യത്തോടെ മുന്നോട്ടാഞ്ഞതും കൈയിൽ കരുതിയ വടികൊണ്ടവൻ അവളുടെ കഴുത്തിൽ കത്തി പോലെ കുത്തി വെച്ചു...

ആ കൂർത്ത മുനയുള്ള കമ്പ്, അവളൊന്ന് മുന്നോട്ടാഞ്ഞാൽ ഒരു കത്തിപോലെ അവളുടെ കഴുത്തു തുളച്ചു ഉള്ളിൽ കടക്കുമായിരുന്നു... അവൾ ഒരു ശില പോലെ അവന്റെ മുന്നിൽ നിന്നു...

""എന്തായിരുന്നു എന്റെ വേദക്ക് മെയിൻ off ചെയ്തിട്ട് പരുപാടി...?? നിന്റെ ഒരു സ്വഭാവ ഗുണം വെച്ച് ആർക്കോ ഇട്ട് പണിയാൻ ആണ്...!! ഇനി ആ പാവം കല്ലു എങ്ങാനും ആണോ...?? "" അവൻ കണ്ണുകൾ ചുരുക്കി കൊണ്ട് ചോദിച്ചു...

""അതൊക്കെ എന്തിനാ നീ അന്വേഷിക്കുന്നെ...?? "" അത്‌ കേട്ട് അവൾ ദേഷ്യത്തോടെ തള്ളി മാറ്റാണെന്നോണം അവന്റെ നെഞ്ചിൽ കൈ വെച്ചു... എന്നാൽ അവൻ ഒരടി പോലും അനങ്ങിയില്ല...

""അങ്ങിനെ പറയല്ലേ വേദ കുട്ടി...!! നീയും ഞാനും ഇങ്ങനെ മാറി മാറി ജയിലിൽ കേറിയാൽ എങ്ങിനെ ശെരിയാവും...!!""

""ആ നരിന്തു പെണ്ണിനെ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചുണ്ടെങ്കിൽ... എന്ത് വിലകൊടുത്തും ഞാൻ അത്‌ നടത്തിയിരിക്കും...

അതിനെനിക്ക് ആരും തടസമല്ല.... ഞാൻ നിക്കേണ്ട സ്ഥാനത്ത അവൾ ഇപ്പൊ നിക്കുന്നെ...ഞാൻ മോഹിച്ചതാ രുദിയെ...!!"" അവൾ വീറോടെ പറഞ്ഞു... അവനു അതൊരു പുതിയ അറിവായിരുന്നു... ഞെട്ടിപ്പോയ അവന്റെ കൈകൾ താനെ അഴഞ്ഞു... കൈയിൽ കരുതിയ കമ്പ് താഴെ വീണു...

""വേദ... എന്ത് rubbish ആണ് നീ പറയുന്നത്...?? "" അവനു തന്റെ നിയത്രണം നഷ്ടപ്പെടുമെന്ന് തോന്നി... അവൾ ചിരിച്ചു... ഒരു പൈശാഷീകമായ ചിരി...

""പിന്നെ നീ എന്ത് കരുതി ഒരു കുടിലും കെട്ടി ദിവ്യ പ്രേമം എന്ന് പറഞ്ഞു കാത്തിരുന്നാൽ ഞാൻ അങ്ങ് മയങ്ങി വീഴുമെന്നോ...

എന്നാ നീ കേട്ടോ... ഞാൻ കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്നത്... എന്റെ അമ്മായിടെ മോൻ എന്ന് പറയുന്ന ആ മൊതലിനെ ആണ്...!! അവനെ കെട്ടാൻ ഞാൻ പഠിച്ച പണി പത്രണ്ടും നോക്കി... ഇനിയും ചെയ്യും... ഏത് അറ്റം വരെയും പോകും...!!"" അവൻ ബാക്കി ഒന്നും കേട്ടില്ല...

""പിന്നെ നീ എന്ത് കരുതി ഒരു കുടിലും കെട്ടി ദിവ്യ പ്രേമം എന്ന് പറഞ്ഞു കാത്തിരുന്നാൽ ഞാൻ അങ്ങ് മയങ്ങി വീഴുമെന്നോ... "" ആവാക്കുകൾ അവന്റെ ഉള്ളിൽ ഒരു തിര പോലെ അലയടിച്ചു...

""അല്ലേലും നിന്നെ പോലെ ചെറ്റ കുടിലിൽ കിടക്കുന്നവനൊന്നും അവള് ചേരില്ലടാ...!!"" കൂടെ സിദ്ധുവിന്റെ വാക്കുകൾ കൂടെ ഓർമ്മയിലേക്ക് എത്തിയതും തല വെട്ടി പോളക്കുന്നത് പോലെ തോന്നി അവനു...

അവൻ മുടിയിൽ കൊരുത്തു വലിച്ചുകൊണ്ട് ദേഷ്യം നിയന്ത്രിക്കാൻ ഒരു പാഴ് ശ്രമം നടത്തി... കൂടെ അവന്റെ സങ്കട നിയത്രിക്കാനും... അത്‌ കണ്ട് ഋതിക്ക് മനസിലൊരു കൊളുത്തി വലി ഉണ്ടായി... എങ്കിലും അവൾ പുച്ഛിച്ചു ചിരിച്ചു...

അടുത്ത നിമിഷം അവൻ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു പിന്നെ കഴുത്തിൽ കുത്തി പിടിച്ചു...

""എന്താടി #@%%@ മോളെ നീ പറഞ്ഞെ... അത്‌ നീ സ്വപ്നം പോലും കാണണ്ട... നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത്‌ ഈ മഹി നന്ദന്റെ ആയിരിക്കും...!!""

അടുത്ത നിമിഷം അവളിലും വാശി നിറഞ്ഞു... കൈ വിരലിലെ കൂർത്ത നഘങ്ങൾ അവൾ അവന്റെ നെഞ്ചിൽ ആഴ്ത്തി... വേദന തോന്നിയത് അവൻ അവളുടെ കൈ രണ്ടും പുറകിലായി ലോക്ക് ചെയ്തുകൊണ്ട് അവളിലേക്ക് അമർന്നു...

""നീ എന്തൊക്കെ ചെയ്താലും നിന്റെ ഉദ്ദേശം നടക്കില്ല...!"" അവൾ വീറോടെ പറഞ്ഞു...

""ഒന്ന് നീ കാത് തുറന്നു കേട്ടോ...!! ഇനി നിന്നെ ഇങ്ങനെ അഴിച്ചു വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല...!!"" അവൾ അവനെ ആഞ്ഞു തള്ളികൊണ്ട് അവിടുന്ന് പോകാനൊരുങ്ങി...

അവൻ അവളുടെ കൈയിലേക്ക് കടന്നു പിടിച്ചുകൊണ്ട് വീണ്ടും മതിലിനോട് ചേർത്തു... അവൾ പറഞ്ഞതിലുള്ള ദേഷ്യവും സങ്കടവും ഒരു ദന്ധക്ഷതമായി അവളിലേക്ക് തന്നെ പകർന്നു...

അവളൊന്ന് ഉയർന്നു പൊങ്ങി... അവന്റെ പല്ലും നാവും അവളുടെ കഴുത്തിൽ ഇഴഞ്ഞു നടന്നു... ഋതിക്ക് തന്റെ ഭാരം കുറയുന്നതായി തോന്നി... ടോപ്പിനുള്ളിലൂടെ അവന്റെ കൈ അവളുടെ നഗ്നമായ വയറിലേക്കിരച്ചെത്തി...

•••••••••••••••••••••💕


""ശേ എന്നാലും ഇതെന്താ ഈ നേരത്തൊരു കറന്റ്‌ പോക്ക്...!!"" രുദിയുടെ അച്ഛൻ ചോദിച്ചു...

""ഞാൻ പോയി ഒന്ന് നോക്കട്ടെ...!!"" അതും പറഞ്ഞു വിശ്വൻ എഴുന്നേറ്റ് മെയിൻ ഉള്ള ആ മുറിയിലേക്ക് നടന്നു...

അതിനകത്തേക്ക് കേറിയതും മെയിൻ off ആയി ഇരിക്കുന്നത് കണ്ടു... അയാൾ അത്‌ ഓൺ ആക്കിയിട്ട് പോയി...

അയാൾ പോയതും ഡ്രമിനിടയിൽ മറഞ്ഞിരുന്നവർ പുറത്തേക്ക് വന്നു... അവൾ പോകാൻ തുനിഞ്ഞതും അവൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് അവനോടടുപ്പിച്ചു...

""വേണ്ടാത്ത ചിന്തകൾ വലതുമുണ്ടെങ്കിൽ മുളയിലേ നുള്ളിയെക്ക്... ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല...!!"" അവളുടെ ചുണ്ടിലേക്കടുത്തു കൊണ്ടാണ് അവൻ പറഞ്ഞത് അവന്റെ ചുടുനിശ്വാസം ചുണ്ടിലേറ്റത്തും നട്ടലിൽ നിന്നൊരു തരിപ്പ് പാഞ്ഞു കേറുന്നതവൾ അറിഞ്ഞു...

കറണ്ട് വന്നതും എല്ലാരും മുറിയിലേക്ക് പോയി... ഋതിയുടെ റൂമിൽ നോക്കിയപ്പോ ഋതിയെ കാണുന്നില്ല...

""ഇനി കറന്റ്‌ നോക്കാൻ അവൾ താഴേക്ക് പോയോ...!!"" വിശ്വൻ നേരെ താഴേക്ക് മെയിൻ ഉള്ള മുറിയിലേക്ക് നടന്നു....

പുറത്തേക്കിറങ്ങിയതും ഋതി മെയിൻ ഉള്ള മുറിയിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടു...

""ഹാ മോള്...!!"" അയാൾ അവളെ വിളിക്കാൻ തുനിഞ്ഞതും പിന്നിൽ നിന്ന് ഇറങ്ങി വന്ന മഹി അവളെ അവനോട് ചേർത്ത് എന്തോ പറയുന്നത് അയാൾ കണ്ടു... പിന്നെ അവൻ മതിൽ ചാടി പോയി...

ഇത് കണ്ട് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടിക്കൊണ്ട് അയാൾ ഇരുട്ടിലേക്ക് ഒളിച്ചു നിന്നു...

തിരികെ മുറിയിലെത്തിയ അയാൾ വളരെ അസ്വസ്ഥനായിരുന്നു... മായ വന്ന് ഓരോന്ന് പറയുന്നുണ്ടെങ്കിലും അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...


••••••••••••••••••••••

അടുത്ത ദിവസം ചേകവശേരി തറവാട്ടുക്കാർ ഉണർന്നത് ഋഷിയുടെ പെണ്ണുകാണാറിനായിരുന്നു...

അവർ രണ്ട് മൂന്ന് കാറിലായി യാത്ര തിരിച്ചു... ഒന്നിൽ വിശ്വൻ മായ ഋതി ഋതു... രണ്ടാമത്തത്തിൽ ശിവാദസനും ഭാര്യ രാധികയും മഹേശ്ശനും ഭാര്യ കൃഷ്ണവീനയും മൂന്നാമത്തത്തിൽ മുത്തശ്ശനും യാമിയും രവിയും വരുണും... ഋഷി മാത്രം ബുള്ളറ്റിൽ....

ബാക്കി എല്ലാരും പഠിക്കാനും ഓഫീസിലും ഒക്കെ പോയി...

എല്ലാരും അവിടെ എത്തി... അവർ മര്യതയോടെ എല്ലാരേയും സ്വീകരിച്ചു... മുത്തശ്ശൻ പറഞ്ഞതും പെണ്ണിനെ വിളിച്ചു...

സെറ്റ് സാരി ഒക്കെ ഒടുത്തു മുല്ലപൂവൊക്കെ ചൂടി ഗായത്രി സുന്ദരിയായി എല്ലാർക്കും മുന്നിൽ ചായയുമായി വന്നു...എല്ലാർക്കും അവളെ ഇഷ്ട്ടായി പ്രിതെകിച്ചു ഋഷിക്ക്...!!

''"വീട്ടിൽ ഇത്രേം പേരുണ്ടോ...?? "" പെണ്ണിന്റെ വീട്ടിലെ കർണവൻ ചോദിച്ചു...

""ഏയ് ഇനിയും ആൾക്കാരുണ്ട്... പഠിക്കാനും ഓഫീസിലും ഒക്കെ ആയിട്ട് പോയിരിക്ക...!!"" മായ പറഞ്ഞു...

""ഇനി ചെക്കനും പെണ്ണും എന്തേലും സംസാരിക്കട്ടെ...!!"" എല്ലാരും അതിനെ അനുകൂലിച്ചു...

""ഗായത്രി...!!"" അവൻ വിളിച്ചു അവന്റെ ആ ഗനഘാഭീര്യം നിറഞ്ഞ ശബ്ദം കേട്ട് അവൾ അവനെ ഞെട്ടി നോക്കി...

""എന്റെ സൗണ്ട് അത്ര നല്ലതല്ല... സ്കൂളിലും കോളേജിലും ഒക്കെ ഞാൻ ഒരു ഹലോ പറഞ്ഞാൽ എല്ലാരും എന്നെ തന്നെ നോക്കാമായിരുന്നു...

എന്റെ ഈ ശബ്ദം കാരണം പ്രേമിച്ച പെണ്ണ് പോലും ഇട്ടിട്ട് പോയി...!!"" അവൻ ഒരു ചിരിയോടെ പറഞ്ഞു അവൾക്കും അത്‌ കേട്ട് ചിരി വരുന്നുണ്ടായിരുന്നു...

""കുട്ടി to be Frank കുട്ടിയെ കെട്ടാൻ എനിക്ക് സമ്മതം ആണ്...!!""

""ഋഷിയേട്ട എനിക്ക് കുറച്ച് സമയം വേണം... പെട്ടെന്ന് ഒരു കല്യാണം...!!""

""എനിക്ക് മനസിലാവും... പെട്ടെന്ന് ഒരു കല്യാണം കുടുംബം അതും അഞ്ചു മിനിറ്റിൽ ചായകുടിക്കാൻ വന്നവനെ കൂടെ... It not too easy...!! കുട്ടി സങ്കടപെടേണ്ട... കുട്ടിയെ comfortable അയക്കേണ്ടത് എന്റെ responsibility ആണ്... If you don't maind കുട്ടിയുടെ നമ്പർ തരാമോ..."" അവൻ ചോദിച്ചതും അവൾ നമ്പർ കൊടുത്തു...അവർ താഴേക്ക് ചെന്നു...

""അപ്പൊ നാലാഴിച്ച അതിന് ശേഷം നിശ്ചയം... അത്‌ കഴിഞ്ഞടുത്ത മുഹൂർത്തം നോക്കി കല്യാണം...!!"" ഗായത്രിയുടെ അച്ഛൻ പറഞ്ഞതും അവൾ ഞെട്ടി അവനെ നോക്കി... അവൻ ഒന്നുമില്ലെന്ന് അവളെ കണ്ണടച്ചു കാണിച്ചു... അവൾ അവനെ നോക്കി കുഞ്ഞ് പുഞ്ചിരി തൂകി..

അവർ അവിടുന്ന് ഇറങ്ങി... മായയെയും മറ്റെല്ലാരേയും വീട്ടിൽ ഇറക്കിയ ശേഷം വിശ്വൻ ഫ്രണ്ടിനെ കാണാൻ എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് പോയി...

••••••••••••🍁••••••••••

""ആരാ നീ...?? "" ആ വലിയ റെസ്റ്റോറന്റിൽ തനിക്ക് മുന്നിലിരിക്കുന്നവനോട് വിശ്വൻ ചോദിച്ചു....

""ACP Sidharth IPS...!!🔥"" അവൻ നിവർന്നിരുന്നുകൊണ്ട് പറഞ്ഞു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story