ശിവദർശനം 💞: ഭാഗം 1

shivadharshanam

രചന: SHOBIKA

"ഡാ കുട്ടു പണിയാവോ" "ദേ ചേച്ചി എന്നെ കൂടെ.പേടിപ്പിക്കല്ലേ"കുട്ടു. "പേടിപ്പിച്ചതല്ലേടാ.നീ അരുണേട്ടൻ വരുണ്ടോ നോക്ക്" "ദെചേച്ചി ഓടിക്കോ അരുണേട്ടൻ ഇറങ്ങി"കൂട്ടു അതും പറഞ്ഞോടി. "എന്നെക്കൂടെ കൊണ്ടോടാ" "വേണേൽ ഓടിവാ" "ഡാ നിക്ക്"ദെച്ചു കിതച്ചോണ്ട് പറഞ്ഞു. "ചേച്ചി കണ്ടില്ലലോ"കുട്ടു "ഏയ് കണ്ടുകാണില്ല" അയ്‌ നിങ്ങളിവിടെ ഉണ്ടായിരുന്നോ.ഓടുന്നതിന്റെ ഇടയിൽ കണ്ടില്ലാ. അല്ലാ എന്നെ മനസിലായോ. "എവിടെ മനസിലാവൻ അവിടുന്ന് സിനിമ നടിയൊന്നും അല്ലല്ലോ"കുട്ടു "ഇവനെ കൊണ്ട്" നിങ്ങൾ അവൻ പറഞ്ഞത് ശ്രെദ്ധിക്കല്ലേ.ഇങ്ങോട്ട് നോക്ക് അയ്‌ എന്നെ നോക്കന്ന്.അഹ് അതന്നെ.ഞാൻ ദർശന കൃഷ്ണകുമാർ. ദെച്ചു എന്ന് വിളിക്കും.നേരത്തെ കുട്ടു എന്നെ വിളിക്കണ് കേട്ടില്ലേ.

കുട്ടു ആരാന്ന് പറഞ്ഞില്ലല്ലോ എന്റെ crime പാർട്ണർ അജയ് എന്നൊക്കെയാ പേര്.പക്ഷെ ഞാൻ കുട്ടുന്നേ വിളിക്കു. നിങ്ങളും അങ്ങനെ വിളിച്ചോ . എന്റെ അയൽവാസിയാണ് പിന്നെ അവനിപ്പോ അഞ്ചാം ക്ലാസിൽ പഠിക്കുന്നു തോന്നുന്നു. "ഡാ നീ അഞ്ചിൽ തന്നെയല്ലേ പഠിക്കണെ"ദെച്ചു "അതേലോ എന്താ ചേച്ചി"കുട്ടു "ഒന്നുല്ല"ദെച്ചു ആ അവൻ അഞ്ചിൽ തന്നെയാ ഞാൻ പറഞ്ഞില്ലേ.പിന്നെ ഞാൻ എന്താ ചെയ്യുന്നേ വെച്ചാൽ, പിജി ക്ലാസ് തുടങ്ങാൻ വേണ്ടി കാത്തിരിക്കാണ്. കണ്ട പറയില്ലന്നെ.എന്താ ചെയ്യാ.ആ പിന്നെ വീട്ടുകാരെ പറ്റി പറഞ്ഞില്ലല്ലോ.എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂട്ടുനിൽക്കുന്ന എന്റെ അച്ഛൻ കൃഷ്ണകുമാർ.

ഒരു ബിസിനസ് മാൻ ആണ് എന്നൊക്കെ പറയിണ്ട്. പറയൽ മാത്രേ ഉള്ളുട്ടോ.പിന്നെ അമ്മ ശാലിനി. പാവം വീട്ടമ്മ എന്നൊക്കെ പറയുന്നുണ്ട്.പക്ഷേ എന്റെ മുന്നിൽ ആൾക്ക് രൗദ്രഭാവം ആണുട്ടോ. "ദെചേച്ചി വാ നമ്മുക്ക് കുളത്തിൽ പോവാ. താമര വിരിഞ്ഞിട്ടുണ്ടെന്ന് കിച്ചു പറഞ്ഞായിരുന്നു"കുട്ടു "എന്ന വായോ നമ്മുക്ക് പോയി താമര പറിക്കാം"ദെച്ചു. കുളത്തിൽ എത്തുന്നവരെ എന്തിനാ ഞങ്ങൾ ഓടിയെന്ന് പറഞ്ഞു തരാവേ. അതായത് ഇന്നലെ വൈകിട്ട് ഞാൻ ചുമ്മാ ഒന്ന് കറങ്ങാൻ പോയി.കൂട്ടത്തിൽ ബീച്ചുവരെയും .അപ്പൊ അവിടെ വെച്ച് ഞാൻ ഐസ്ക്രീം വണ്ടി കണ്ടായിരുന്നു. നിങ്ങൾ തന്നെ പറ ഐസ്ക്രീം കണ്ടാൽ കൊതിയാവില്ലേ.ആവില്ലേ ആവും.അതന്നെ എനിക്കും കൊതിയായി.പ്പോ ഞാൻ എന്റെ favourite ബട്ടർ സ്കോച്ച് ഐസ്ക്രീം വാങ്ങി.

അത് കടലും കൊണ്ട് കഴിക്കാ വിചാരിച്ചു നടന്നു. അങ്ങനെ നടക്കുമ്പോഴാണ് അരുണേട്ടൻ വന്ന് അത് തട്ടികളഞ്ഞേ.എന്നിട്ട് ഒരു ഡയലോഗും അതിലൊക്കെ മായം കാണും.അതൊന്നും കഴിക്കാൻ പറ്റില്ലാ. ഐസ്ക്രീം കഴിക്കാൻ നീയെന്താ ചെറിയ കുട്ടിയോ അങ്ങനെ ബ്ലാ ബ്ലാ എന്തൊക്കെയോ പറഞ്ഞു.പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.എന്റെ ലുട്ടുവിനെയും എടുത്ത് നേരെ വീട്ടിലോട്ട് വന്നു.ലുട്ടു എന്റെ another crime partner ആട്ടോ.എവിടെ പോവാണേലും അവനെയും കൊണ്ടേ പോവു.ഡിഗ്രിക്ക് പഠിക്കുമ്പോ ഉള്ള ഒരു bday ക്ക് അച്ഛൻ തന്ന gift ആണ് ലുട്ടു. പറഞ്ഞു പറഞ്ഞു കഥയിൽ നിന്ന് തെന്നി പോയിലെ.എന്നാ return to സ്റ്റോറി.അങ്ങനെ ആ ഐസ്ക്രീം പോയതിന്റെ വിഷമത്തിൽ ഇങ്ങനെ കിടക്കുമ്പോഴാണ് മനസിലേക്ക് ഒരു ചിന്ത വന്നത് എന്താന്നല്ലേ.പ്രതികാരം ചെയ്യണം.

എന്നെ പറ്റിയുള്ള കുറ്റങ്ങൾ എല്ലാം അമ്മയെ അറിയിക്കുന്ന ആളാണ് ഈ അരുണേട്ടൻ.ഞങ്ങടെ വീടിന്റെ അവിടുന്ന് കുറച്ച് പോണം അരുണേട്ടന്റെ വീട്ടിലേക്ക്.അങ്ങനെ ഐസ്ക്രീം പോയെന്റെ സങ്കടത്തിൽ പ്രതികാരം ചെയ്യാൻ ഇറങ്ങിയതാണ് ഞാനും കുട്ടുവും കൂടെ.ഞങ്ങൾ രണ്ടും കൂടെ ആരും കാണാതെ വന്ന് അങ്ങേരുടെ ബുള്ളെറ്റിന്റെ കാറ്റഴിച്ചു വിട്ടു.അഹ് എന്തു ചെയ്യാൻ ആ പാവം ബുള്ളെറ്റിന്റെ വിധി അല്ലാതെന്താ.അരുണേട്ടൻ രാവിലെ എവിടേക്കോ പോവുന്നുണ്ട് എന്നറിയിപ്പ് കിട്ടിയായിരുന്നു.അപ്പൊ അങ്ങനെയാണ് കാറ്റഴിച്ചു വിടൽ എന്നതിലേക്ക് എത്തിയത്.ഇപ്പൊ മനസിലായോ.നിങ്ങളോട് പറഞ്ഞ് ടൈം പോയതറിഞ്ഞില്ല.ഞങ്ങൾ കുളത്തിന്റെ അവിടെ എത്തിട്ടോ. കുട്ടു പറഞ്ഞപോലെ താമര വിരിഞ്ഞിട്ടുണ്ടട്ടോ.ഞാനേ ദാവണി തുമ്പെടുത്തു അരയിൽ കുത്തി താമര പൊട്ടിക്കാൻ കുളത്തിലേക്ക് ഇറങ്ങുവാണ് മക്കളെ ഇറങ്ങുവാണ്. "ഡീ" അപ്പോഴാണ് പുറകിൽ നിന്നൊരു "ഡീ" വിളി കേട്ടെ.അവിടെ നിൽക്കുന്നയാളെ നോക്കി പുച്ഛിച് ഞാൻ വെള്ളത്തിലോട്ട് ഇറങ്ങി. തുടരും.

Share this story