ശിവദർശനം 💞: ഭാഗം 11

shivadharshanam

രചന: SHOBIKA

"എഹ് ശിവക്കോ"ഒന്ന് ഞെട്ടികൊണ്ട് ജിത്തു ചോദിച്ചു. "അഹ്.ആ കാലന് തന്നെ"ദെച്ചു പല്ലിറുമി കൊണ്ട് പറഞ്ഞു "അത് വേണോ.നിനക്കുള്ള കുഴി നീ തന്നെ തോണ്ടുന്ന പോലെയല്ലേ അത്"ലിനു ഒരു നിഷ്‌കു ഭാവത്തിൽ ചോദിച്ചു. "ഒന്ന് പോയെടി.നിനക്കൊക്കെ അവനെ പേടിയാണേൽ നീയൊന്നും വരണ്ടാ.ഞാൻ തന്നെ ചെയ്തോളാം" "അങ്ങനെ പറയരുത്.നീ ഞങ്ങടെ ചങ്കലേഡി. ഞങ്ങളല്ലാതെ വേറെയാരാണ് നിന്റെ കൂടെ നിക്കുവാ"ജിത്തുവാണ് "എന്ന വാ" "അല്ലാ ആദ്യം പ്ലാൻ പറ മുത്തേ"ദെച്ചുനേ പിടിച്ചു നിർത്തികൊണ്ട് ലിനു ചോദിച്ചു. "ഒക്കെ പ്ലാൻ പറഞ്ഞാൽ.എന്നെ കൊണ്ട് ഷർട്ട് ക്ലീൻ ആക്കിച്ചില്ലേ.അപ്പൊ അത് തന്നെയാണ് എന്റെ target. നമ്മിളിപ്പോ ചെയ്യാൻ പോവുന്നത് mission ink ആണ്" "എന്തോന്ന് മിഷൻ ഇങ്കോ"ഇത് എന്ത് എന്ന ലുക്കിൽ ജിത്തു ചോദിച്ചു. "അതായത് അവൻ താഴെന്ന് വരുമ്പോൾ 2nd flooril നിന്ന് ink അതായത് മഷി അവന്റെ ഷർട്ടിലോട്ട് ഒഴിക്കുന്നു."ദെച്ചു അവൾടെ പ്ലാൻ പറഞ്ഞു കൊടുത്തു. "ഇതൊക്കെ നടക്കോ"ലിനുവാണ് "നെഗറ്റീവ് അടികാതേടി കൊപ്പേ" "ഞാനൊന്നും പറയുന്നില്ലേ"ലിനു കൈകൂപ്പി കൊണ്ട് പറഞ്ഞു. "അതാണ്.ഇനി ഞാൻ താഴെ പോയി ആ കാലൻ വരുന്നുണ്ടോ നോക്കാം.നിങ്ങൾ മോളിൽ നിന്ന് കർക്ട് ആയി ഒഴിച്ചാൽ മതി"

"അയ്യോ ഞങ്ങളോ"ലിനു ഞെട്ടലോടെ ചോദിച്ചു. "അതെന്താ നിങ്ങക്ക് ഒഴിച്ചൂടെ"ദെച്ചു കണ്ണുരുട്ടികൊണ്ട് ചോദിച്ചു. "അത് ഞാൻ ഒഴിച്ചോളാം ബാക്കി പറ നീ"ജിത്തു ഇടയിൽ കേറി പറഞ്ഞു. "നീ മുത്താടാ ജിത്തുട്ടാ. കണ്ട് പടിക്കിട്ടോ"ദെച്ചു ജിത്തുന്റെ കയ്യിൽ പിടിച്ചോണ്ട് ലിനുനോടായി പറഞ്ഞു. "ഓ ആയിക്കോട്ടേ"താൽപര്യമില്ലാത്ത മട്ടിൽ ലിനു പറഞ്ഞു. "അത് വിട്. അവൻ വരുന്നുണ്ടോ നോക്കാം നിങ്ങൾ വാ"ദെച്ചു അത്യൻ പറഞ്ഞ് താഴോട്ടൊടി. ~~~~~~~~~ വണ്ടി പാർക്ക് ചെയ്തിട്ട് ക്ലാസിലോട്ട് നടക്കുവായിരുന്നു.അപ്പോഴാണ് "ഒയ് പാർത്ഥാ" എന്ന് ആരോ വിളിക്കുന്നത് കേട്ടെ.തിരിഞ്ഞു നോക്കിതും ആരേയും കണ്ടില്ല.പക്ഷെ എന്റെ ഷർട്ടിൽ ഫുൾ മഷി ആയിരിക്കുന്നു.ഇതിപ്പോ എവിടുന്നാണാവോ.ചുറ്റിലും നോക്കിയതും ആരെയും കാണുന്നില്ല.മുകളിലേക്ക് നോക്കിയതും അവിടെയും ആരെയും കാണാനില്ല.എന്നാലും ഇതേവിടുന്ന .ശേ ഇനിപ്പോ എന്തു ചെയ്യും.ഐഡിയ💡 ~~~~~~~~~ "ഡാ നിങ്ങൾ കർക്ട് ആയി തഖ്‌ന്നെ ഒഴിച്ചല്ലോ ലെ"ദെച്ചു നഖം കടിച്ചോണ്ട് ജിത്തുനോട് ചോദിച്ചു. "അഹ്ടി കറക്ടായി ഒഴിച്ചിട്ടുണ്ട്.നീ വിളിച്ചത് നന്നായി.ആ ടൈമിൽ അവൻ തിരിഞ്ഞു നോക്കിലായിരുന്നെകിൽ പെട്ടേനെ. എന്തായാലും നമ്മുക്ക് ക്ലാസ്സിലേക്ക് പോവാം"ജിത്തുവാണ്

"എന്ന ബാ പോവാം" പിന്നെ ക്ലാസ്സിൽ പോയിരുന്ന് ഒരേ കത്തിയടിയായിരുന്നു.എന്തായാലും അവന് പണി കൊടുക്കാൻ പറ്റിയല്ലോ. ആ സന്തോഷത്തിൽ ഞങ്ങളും മൂന്നും കൂടെ കത്തിയടിച്ചോണ്ടിരിക്കുമ്പോഴാണ് ആ കാലൻ ക്ലാസിലോട്ട് വന്നേ.പക്ഷെ നേരത്തെ ഇട്ടിരുന്ന ഷർട്ട്‌ അല്ല.ഇവന്റെ ഷർട്ടിൽ മഷി ഒഴിച്ചതാണല്ലോ. "ഡാ നീ മഷി ഒഴിച്ചില്ലേ"ശിവയെ കണ്ടിട്ട് ലിനുവാണ്. "ഞാൻ ഒഴിച്ചതാടി. പക്ഷെ ഇവൻ ഷർട്ട് ഇതെങ്ങനെ"എന്തൊക്കെയോ ബന്ധമില്ലാതെ ജിത്തു പറഞ്ഞു. "നീ വേണേൽ ഒഴിച്ചിണ്ടാവില്ല"പല്ലുകടിച്ചോണ്ട് ദെച്ചു പറഞ്ഞു. "അല്ലെടി എനികുറപ്പാ.ഞാൻ ഒഴിച്ചതാ.നിങ്ങളും കണ്ടതല്ലേ അവനെ"ജിത്തു "അതും ശെരിയാ.പിന്നിതെങ്ങനെ."ദെച്ചു ഇരുന്ന് ആലോചിക്കാൻ തുടങ്ങി "ചിലപ്പോ shirt മാറ്റിണ്ടാവും"എന്തൊകണ്ടുപിടിച്ചപോലെ ലിനു പറഞ്ഞു. "May be അതായിരിക്കും.അതും പറഞ്ഞശ്വസിക്കാം അല്ല പിന്നെ"ദെച്ചു നേടുവീർപിട്ടൊണ്ട് പറഞ്ഞു. ~~~~~~~~~ ക്ലാസ്സിൽ എത്തിയതും രാവിലെ എന്നെ കണ്ടവരൊക്കെ വല്ലാത്ത ഭാവത്തിൽ നോക്കുന്നുണ്ട്.എങ്ങനെ നോക്കാതിരിക്കും.ഞാന് രാവിലെ ഇട്ട ഷർട്ടല്ല ഇപ്പൊ ഇട്ടിരിക്കുന്നെ.അതെവിടെ ചോയ്ച്ചാൽ. ഇന്ന് ഓഫീസിൽ ഒരു മീറ്റിങ് ഉണ്ട്.അപ്പൊ അതിന് ഇടാൻ വേണ്ടി ഒരു shirt എടുത്തു വെച്ചായിരുന്നു വണ്ടിയിൽ.മഷിയായ shirt മാറ്റി അതേടുത്തിട്ടു.ഞാൻ എന്നിട്ട് നേരെ ഞാനിരിക്കുന്ന സീറ്റിൽ പോയിരുന്നു.

അപ്പൊ ആ മൂന്നും കൂടെ എന്നെ നോക്കുന്നുണ്ട്.ഇവരിപ്പോ എന്നെ എന്താ ഇങ്ങനെ നോക്കുന്നെ.ആ എന്തെലുമാവട്ടെ.അതു വിചാരിച്ചിരിക്കുമ്പോഴാണ് സർ വന്നേ ~~~~~~~~~ അവൻ വന്ന് ഇന്നലെ ഇരുന്ന അതേ സീറ്റിൽ ഇരുന്നു.അതായത്.ഞങ്ങടെ ബെഞ്ചിൽ തന്നെ.ഇനിപ്പോ ഇവിടെ ഇരുന്ന് എന്തേലും സംസാരിച്ചാൽ ആ കാലൻ എന്തേലും പറയും അതോണ്ട് ക്ലാസ്സിൽ സർ വന്നിട്ടുണ്ടായിരുന്നു. ലിനു കുരിപ്പാനണെൽ സാറിന്റെ ചോര ഊറ്റികുടിച്ചോണ്ടിരിക്കുന്നുണ്ട്.ജിത്തു ഉറക്കം തൂങ്ങി വീഴുന്നുണ്ട്. ആ കാലനാണേൽ ഇടക്ക് സർനെ നോക്കിയിരിക്കുന്നത് കാണാം ഇടക്ക് പുറത്തോട്ടും നോക്കിയിരിക്കുന്നത് കാണാം.എനികാണേൽ ബോറടിചിട്ടിരിക്കാനും പാടില്ലാ. കോപ്പ് "ഒയ് ദർശന" "യെസ് സർ" പെട്ടന്നാണ് സർ ന്റെ പേര് വിളിച്ചേ. ഏതോ ലോകാതെന്നാ പോലെ ഞാൻ വിളിയും കേട്ടു. "ഞാനൊരു problem ബോഡിലെഴുതിയിട്ടുണ്ട്" 'അയിന്' ദെച്ചുന്റെ ആത്മ. "എല്ലാരും അത് ചെയുവാ.എന്നിട്ട് അത് collect ചെയ്ത് സ്റ്റാഫ് റൂമിൽ കൊണ്ട് താട്ടോ" "അഹ് സർ കൊണ്ടുവരാം"താൽപര്യമില്ലാത്ത മട്ടിൽ ദെച്ചു പറഞ്ഞു. "ശ്യോ ഇങ്ങേർക്ക് വേറെയരേലും വിളിച്ചൂടെ.ദേ ആ ഫ്രണ്ട് ബെഞ്ചിലിരിക്കുന്ന അവരെയൊക്കെ വിളിക്കാതെ ബാക് ബെഞ്ചിലിരിക്കുന്ന എന്നെ വിളിച്ചിരിക്കുന്നു കോപ്പ്"ദെച്ചു ഇരുന്ന് പിറുപിറുത്തു. ഇതെല്ലാം കേട്ട് അടുത്തിരിക്കുന്ന രണ്ടും ചിരി കടിച്ചു പിടിച്ചിരിക്കുവാണ്. സർ എല്ലാരുടേം നോട്ട് collect ചെയ്തു വരാൻ പറഞ്ഞു.എല്ലാരുടേം collect ആക്കി.ഇനി ആ കാലൻറേം കൂടെയുണ്ട്. "ഒയ് പാർത്ഥാ.ബുക്ക്"ദെച്ചു വിനയപൂർവ്വം ചോദിച്ചു. ഇനി പ്രശ്നമൊന്നുമുണ്ടാകാരുത് എന്ന് വെച്ച്. ~~~~~~~~~

രാവിലെ വിളിച്ച അതേ പോലെ ആരോ എന്നെ പാർത്ഥാ വിളിക്കുന്നത് കേട്ടാണ് ഫ്രണ്ടിലേക്ക് നോക്കിയേ.നോക്കിയതും അതാ നിൽക്കുന്നു മുറ്റത്തൊരു ദർശന.അപ്പൊ ഇവളാണോ രാവിലേം എന്നെ വിളിച്ചേ.അത് ആലോജിക്കുമ്പോഴാണ് അവൾ വിരൽ ഞൊടിച്ചേ.ബുക്ക് ഞാൻ കൊടുത്തു.അതു വാങ്ങി അവൾ പോയി.പിന്നെ ആലോജിച്ചപ്പോഴാണ് കത്തിയെ.ഇവളുടെ പാർത്ഥ എന്നുള്ള വിളിയും രാവിലെ ക്ലാസ്സിൽ വന്നപ്പോ എന്നെ കണ്ടോന്ന് ഞെട്ടിയായിരുന്നു.അതൊക്കെ വെച്ചിട്ട് ഇവരാണ് എന്റെ ഷർട്ടിൽ മഷി ആകിയെ.ഞാൻ പല്ല് കടിച്ചോണ്ട് അവരെ നോക്കി.വരട്ടെ കാണിച്ചു കൊടുക്കാം അവളെ. ~~~~~~~~~ ഉച്ചക്ക് ഞങ്ങൾ മൂന്നും കൂടെ സംസാരിച്ചു നിൽക്കുമ്പോഴാണ് പാർത്ഥൻ ഞങ്ങടെ ഫ്രണ്ടിലോട്ട് വന്നേ.നിങ്ങൾ നോക്കണ്ടാ എനിക്ക് ശിവയെക്കാളും പാർഥിവ് എന്ന പേര് ഭയങ്കര ആയി ഇഷ്ടായി. അതോണ്ട് മാത്രമാണ് അവനെ പാർത്ഥൻ എന്ന് വിളിച്ചേ.നിങ്ങൾ തെറ്റിദ്ധരിക്കുകയൊന്നും വേണ്ടാട്ടോ. "എന്താണാവോ" ധൈര്യം സംഭരിച്ച് ഞാനാവാനോട് ചോദിച്ചു. "നിങ്ങളല്ലേ രാവിലെ എന്റെ ഷർട്ടിൽ മഷിയൊഴിച്ചേ" രണ്ട് കയ്യും ബാകിലോട്ട് പിടിച്ചോണ്ട് (like cbi ഒക്കെ പിടിക്കില്ലേ അങ്ങനെ)ശിവ ചോദിച്ചു. "ഏയ് ഞങ്ങളൊന്നുമല്ല" അദ്ധ്യം ഞാനൊന്ന് ഞെട്ടി.അത് മറച്ചു വെച്ചോണ്ട് പറഞ്ഞു. "അതെയതെ ഞങ്ങളൊന്നുമല്ല"ലിനുവും ജിത്തുവും ഒരുമിച്ച് പറഞ്ഞു. "എന്ന ഇത് പിടിച്ചേ.നിങ്ങള് തന്നെയാണ് എന്ന് എനികുറപ്പാണ്.

എന്നെ എല്ലാരും ശിവ എന്ന വിളിക്ക.എന്നാൽ ഇന്ന് ഞാൻ അതല്ലാതെ രണ്ടു വട്ടം എന്നെ പാർത്ഥ എന്ന് വിളിക്കുന്നത് കേട്ടു.അത് രണ്ടും നിന്റെ വായിൽ നിന്ന് തന്നെ.ആദ്യം വിളിച്ചത് മഷി ഒഴിക്കുന്നതിന് തൊട്ട് മുമ്പും രണ്ടാമത് ദേ കുറച്ചു മുമ്പും.അതിൽ നിന്ന് തന്നെ മനസിലാക്കാം നീയൊക്കെ തന്നെയാണ്.അതിന്റെ പിന്നിലെന്ന്.അപ്പൊ മക്കള് ഇത് പിടിച്ചാട്ടെ"ശിവ അതും പറഞ്ഞ് ഒരു കവർ അവരുടെ ഫ്രണ്ടിലോട്ട് നീട്ടി. "ഇതെന്തിനാ"ഒരു സംശയത്തോടെ ജിത്തു ചോദിച്ചു. "ഇതോ ഇത് എന്താവെച്ചാൽ മക്കള് ഇന്ന് മഷിയാക്കിലായിരുന്നോ.ആ ഷർട്ട്‌ ആണ്.അപ്പൊ ഇത് അങ്ങോട്ട് കഴുകി വൃത്തിയാക്കി.മഷിയൊക്കെ അങ്ങോട്ട് കളഞ്ഞിട്ട് കൊണ്ടുവാട്ടോ"അതും പറഞ്ഞ് ആ കവർ ദെച്ചുന്റെ കയ്യിൽ വെച്ചു കൊടുത്തു. "ഞാനൊന്നും കഴുക്കില്ല നീനയെ shirt. പോയി.നിന്റെ കെട്ടിയോളോട് കൊടുക്ക്"ദെച്ചു ആ കവർ അവന്റെ മേലേക്ക്‌ എറിഞ്ഞോണ്ട് പറഞ്ഞു. "നിനക്കെന്നേ അറിയാൻ മേലതൊണ്ടാ.ഈ കോളേജിൽ എന്നെ പറ്റി മക്കള് നന്നായി അന്നെഷിക്കുട്ടാ. എന്നിട്ട് എന്നോട് കളിക്കാൻ വന്നാൽ മതി.ഇപ്പൊ തത്കാലം ഇത് കഴുക്കിട്ട് കോളേജിലേക്ക് വന്നാൽ.മതി.കേട്ടോടി ഉണ്ടാക്കണ്ണി."ദെച്ചുനോട് ശിവ കലിപ്പിൽ അതും പറഞ്ഞിട്ട് പോയി.

ശിബ പോയതും രണ്ടെണ്ണം ദെച്ചുനേ തുറിച്ചു നോക്കാൻ തുടങ്ങി. വേറെയാരുമല്ല ജിത്തുവും ലിനുവും തന്നെ.അതിന് ദെച്ചു ഒരു വളിച്ച ചിരി കൊടുത്തു. "ഇപ്പൊ ന്തായി കൊടുത്ത പണിയൊക്കെ തിരിച്ചു കിട്ടി.ഇനി എന്തിയാൻ ആണ്.പോലെ മോളെ"ലിനു ഒന്ന് ആക്കി കൊണ്ട് ചോദിച്ചു. "ഇനി പ്രതികാരം മാറ്റി വെക്കാം കുറച്ചു ദിവസത്തേക്ക്.എന്നിട്ട് ആദ്യം അവനെ കുറിച്ചറിയണം"ദെച്ചു ആ കവറും പിടിച്ച് എന്തൊക്കെയോ ആലോചിച്ചോണ്ട് പറഞ്ഞു. "ആരെ കുറിച്ചറിയണം എന്ന"ജിത്തുവാണ്. "അവനെ കുറിച്ച് പാർഥനെ കുറിച്ച് .എന്നിട്ട് മതി എല്ലാം" "അതങ്ങോട്ട് നേരത്തെ ചെയ്താൽ പോരായിരുന്നോ നിനക്ക്"ജിത്തു പല്ലുകടിച്ചോണ്ട് ദെച്ചുന്റെ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. "ഈ....അതിപ്പോഴാ തോന്നിയെ. അതിരിക്കട്ടെ.ഈ shirt എന്തിയും""ദെച്ചു കവർ കാണിച്ചോണ്ട് ചോദിച്ചു. "തന്നതാനെ അങ്ങു അലക്കിയാൽ മതി"ലിനുവാണ്. അതും പറഞ്ഞ് ജിത്തുവും ലിനുവും ക്ലാസിലോട്ട് കയറി.അല്ലേൽ അവർക്കറിയാം അത് അവരുടെ തലയിൽ ആവുമെന്ന്.അഹ് ഇനിയെന്തൊക്കെ ഉണ്ടാവുമെന്ന് കണ്ടറിയാം. ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story