ശിവദർശനം 💞: ഭാഗം 12

shivadharshanam

രചന: SHOBIKA

"തന്നതാനെ അങ്ങു അലക്കിയാൽ മതി"ലിനുവാണ്. അതും പറഞ്ഞ് ജിത്തുവും ലിനുവും ക്ലാസിലോട്ട് കയറി.അല്ലേൽ അവർക്കറിയാം അത് അവരുടെ തലയിൽ ആവുമെന്ന്.അഹ് ഇനിയെന്തൊക്കെ ഉണ്ടാവുമെന്ന് കണ്ടറിയാം. "ശ്യോ ഇനി ഇത് ഞാൻ തന്നെ കഴുകണം കോപ്പ്"ദെച്ചു അതും പറഞ്ഞ് ക്ലാസ്സിലോട്ട് പോയി. ~~~~~~~~~ "ഡി മുത്തേ ഒന്ന് വാടി" "അയ്യടാ തന്നതാനെ അങ്ങു അലക്കിയാൽ മതി." ശിവയുടെ shirt അലകുക്കയാണ് ദെച്ചു.അതിലെ മഷിയാണേൽ പോവുന്നുമില്ല.അപ്പൊ ഒരു ഹെൽപ്പിന് ലിനുവിനെ വിളിച്ചതാണ്.അതിനുള്ള മറുപടിയാണ് ലിനു കൊടുത്തെ. "ഒന്നുവാടി. ഇതിലെമഷിയൊന്നും പോവുന്നില്ല" ദെച്ചു ദയനീയമായി നോക്കിക്കൊണ്ട് ലിനുവിനെ വിളിച്ചു. "നീ തന്നെ ചെയ്യ് മുത്തേ.അതാവുമ്പോ ഒരു വെടിക്ക് രണ്ടുപക്ഷിയായി" "അതെന്നാ നീ അങ്ങനെ പറഞ്ഞേ" ഒരു സംശയത്തോടെ ദെച്ചു ചോദിച്ചു. "നീ അത് കഴുക്കുമ്പോ ഷർട്ടും ക്ലീൻ ആവും.പിന്നെ അലക്കാനും പഠിക്കും" വായപോത്തി ചിരിച്ചുകൊണ്ട് ലിനു പറഞ്ഞു. "ദേ ഇതുകൊണ്ട് നിന്റെ തലക്ക് ഒന്ന് തരണ്ടായെങ്കിൽ അവിടെ എവിടേലും പോയിരുന്നു." ഒരു ബക്കറ്റ് വെള്ളം പൊക്കി കൊണ്ട് ദെച്ചു പറഞ്ഞു. "അയ്യോ വേണ്ടായെ ഞാൻ പോണു" "അത്..." കുറച്ചു കഴിഞ്ഞതും "ടൻടണെ "

"ഹമ്മേ. മനുഷ്യനെ കൊല്ലുവോ നീ" ദെച്ചു ആ ഷർട്ടും കൊണ്ട് ലിനുവിന്റെ ഫ്രണ്ടിലോട്ട് ചാടി "നീ ഈ ഷർട്ടിലേക്ക് ഒന്ന് നോക്കിയേ." "എന്താ" "നേരെ നോക്ക് മുത്തേ" "ഡി ഇത് ഇത് എങ്ങനെ." എന്താന്ന് വെച്ചാൽ ശിവയുടെ മഷിയായ shirt ആയിരുന്നു അത്.എന്നാൽ അതിലെ മഷിയൊക്കെ പയി നല്ല വൃത്തിയുള്ള ഊരി ഷർട്ടും കൊണ്ടാണ് ദെച്ചു ലിനുവിന്റെ മുന്നിലേക്ക് ചാടിയെ. "വീട്ടിൽ സുഗന്ധം വെച്ചിട്ടെന്തിനാ നാട്ടിൽ തപ്പി നടക്കുന്നു" "നീയിത് എന്തോന്ന് പറയുന്നേ" "എടി നീയിത് കണ്ടോ" "ഹേ ഇതെന്റെ സ്‌പ്രേ അല്ലെ.ഇതന്തിനാ നീയെടുത്തെ" "ഒരു ചിന്ന ആവശ്യമുണ്ടായിരുന്നു അപ്പൊ അതിനെടുത്തതാണ്." "എന്തിന്" "ദേ ഈ പെർഫ്യൂം ഞാൻ just ഈ ഷർട്ടിലെ മഷി ആയവിടെ ഒന്ന് സ്‌പ്രേ ചെയ്തു കൊടുത്തു. എന്നിട്ട് വാഷ് ചെയ്തെടുത്തു" "എടി മഹപാപി എന്റെ പെർഫ്യൂം ഫുൾ തീർത്തോ നീ" "ഒരുവിധം പറയാം.അതൊണ്ടല്ലേ ഈ മഷിയൊക്കെ പോയേ.നമ്മളാരാ മോൾ" ദെച്ചു അതും പറഞ്ഞ് ഡ്രെസ്സിന്റെ കോളർ പൊക്കി കാണിച്ചു.ലിനുവാണേൽ പെർഫ്യൂം അടിച്ചു തീർത്തിന്റെ പേരിൽ തലക്കും താങ്ങു കൊടുത്തിരിക്കുന്നുണ്ട്. "ഹാവൂ ഇപ്പോഴാ ഒരു സമദാനമായെ" ദെച്ചു ഒരു നേടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. "എന്റെ പോയികിട്ടി "

"അതെന്നാ നീ അങ്ങനെ പറഞ്ഞേ" "വേറെന്താടി കുരിപ്പേ ഞാൻ പറയണ്ടേ. എൻ പുതിയ പെർഫ്യൂം ആണ് ഇന്ന് നീ ആ മഷി കളയാൻ വേണ്ടി ഉപയോഗിച്ചേ. ഞാൻ ഒരു വട്ടം പോലും അത് അടിച്ചിട്ടില്ല.അതറിയോ നിനക്ക്" ലിനു ചുണ്ട് പിളർത്തികൊണ്ട് കൊച്ചുകുട്ടികളെ പോലെ പറഞ്ഞു "അതാണോ നീ ഇങ്ങനെ ഇരിക്കുന്നെ.ഞാൻ നിനക്ക് നാളെ പുതിയൊരെണ്ണം വാങ്ങി താരം പോരെ എന്റെ ലിനുവേ." "അതുമതി" ദെച്ചു അത് പറഞ്ഞതും ലിനു സന്തോഷത്തോടെ പറഞ്ഞു "എന്താ പെണ്ണിന്റെ സന്തോഷം." ദെച്ചു അതും പറഞ്ഞ് ലിനുന്റെ കവിളിൽ പിടിച്ചു വലിച്ചു. "അത് വിട്. നാളെ ശിവയെ കുറിച്ച് അന്വേഷിക്കേണ്ടെ" "വേണം.പക്ഷെ എവിടുന്ന് തുടങ്ങും എന്ന് ഒരുപിടിയും ഇല്ലെടി" എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ദെച്ചു പറഞ്ഞു. "ഇനിപ്പോ എന്തു ചെയ്യും" "ആലോചിക്കണം" താടിയിൽ കൈ വെച്ചുകൊണ്ട് ദെച്ചു പറഞ്ഞു. "മ്മ്..." "ദേ കൊച്ചേ അലാറം അടിക്കുന്നു" ആ ശിവയെ എങ്ങനെ കണ്ടുപിടിക്കും എന്നാലോചിച്ചോണ്ടിരിക്കുമ്പോഴാണ് ലിനു വിളിച്ച് അലാറം അടിക്കുന്നു എന്ന് പറഞ്ഞേ.അപ്പോഴാണ് സമയം ഇത്രയൊക്കെ ആയി എന്ന് തന്നെ അറിയുന്നെ. പിന്നെ ഫോണെടുത്ത് മാക്കാനെ വിളിച്ചു. പക്ഷെ ഇന്നെന്തോ മൂപ്പരെ ചീത്ത പറയാൻ ഒരു മൂടില്ല. ഫുൾ ആ shirt കഴുകലിലും പിന്നെ ആ ശിവയെ കുറിച്ചാലോജിച്ചും പോയി.

"ഏയ് മാക്രി ഇന്നെന്തുപറ്റി എനർജി ഒക്കെ ഓഫാണല്ലോ.അതോ എന്നെ ചീത്ത പറഞ്ഞു മടുത്തോ" മാക്കാൻ അങ്ങനെ ചോദിച്ചപ്പോഴാണ് കാൾ കണക്ട് ആയ വിവരം തന്നെ ഞാനറിഞ്ഞു.ഇത്ര നേരം ആ കാലനെ കുറിച്ച് ആലോചിച്ചോണ്ട് കാൾ ചെയ്ത കാര്യം തന്നെ മറന്നു.പിന്നെ മാക്കാൻറെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ തീരുമാനിച്ചു. "അങ്ങെനെയങ് ഓഫ് അവനെ ഇത് മാക്കാനല്ല. this is one and ഒൺലി ദേ" "മാക്രി" This one and only ദെച്ചു എന്നു പറയാൻ വന്നതാ.അപ്പോഴേക്കും അതിനിടയിൽ കയറി അവൻ മാക്രി എന്ന് പറഞ്ഞേ.അത് കേട്ടതും എനിക്ക് ദേഷ്യം എവിടുന്ന കയറി വന്നേ എന്നറിയില്ല. "മാക്രി തന്റെ കെട്ടിയോളടെ കുട്ടിയോളടെ അച്ഛൻ." പിന്നെ തുടങ്ങിലെ ചീത്ത വിളി. പിന്നെ ഒരു പത്തിരുപത് മിനുറ്റ് കഴിഞ്ഞിട്ടാ വെച്ചേ. "ഡി കുരിപ്പേ എന്റെ ചെവിയടിച്ചു പോയി" ചെവി ഒന്ന് കുടഞ്ഞുകൊണ്ട് ദെച്ചു പുതിയ. "നന്നായി പോയി" ദെച്ചു അതും പറഞ്ഞു പോയി കിടന്നു. ~~~~~~~~~ "എവിടുന്ന് തുടങ്ങും മോളെ ദെച്ചുവെ" താടിക്കും കൈ കൊടുത്തുകൊണ്ട് ജിത്തു ചോദിച്ചു.

മൂന്നാളും കൂടിയിരുന്ന് ശിവയെപ്പറ്റി എവിടുന്ന് അന്വേഷിക്കാൻ തുടങ്ങും എന്നറിയാതെ ആലോചിച്ചുകൊണ്ടിരിക്കാണ് "അതാണ് ഞാനും ആലോജിക്കുന്നെ.ഒരുപിടിയുമില്ലെടാ" ദെച്ചു കൈമലർത്തികൊണ്ട് പറഞ്ഞു. "അല്ലെടി നീ അവന്റെ ഷർട്ടിലെ മഷി കറയൊക്കെ കളഞ്ഞോ."ജിത്തു ദെച്ചുനോടായി ചോദിച്ചു. "അതൊക്കെ ഇപ്പോഴേ കളഞ്ഞു"ദെച്ചു ചിരിച്ചോണ്ട് പറഞ്ഞു. "കളഞ്ഞു കളഞ്ഞു എന്റെ ഒരു പെർഫ്യൂം ബോട്ടിൽ ഫുൾ അടിച്ചു കളഞ്ഞു."ലിനു പെർഫ്യൂമിന്റെ കാര്യം ആലോചിച്ചു കൊണ്ട് പറഞ്ഞു. "അതെന്താ ലിനുവേ നീയങ്ങനെ പറഞ്ഞേ"ജിത്തു ഒരു സംശയത്തോടെ ചോദിച്ചു. ലിനു പിന്നെ എല്ലാ കാര്യവും പറഞ്ഞു കൊടുത്തു. "ഹഹഹാ. എന്നാലും എന്റെ ദെച്ചുവെ നീയാൾ പൊളിയാണല്ലോ"ജിത്തു ചിരിച്ചുകൊണ്ട് പറഞ്ഞു "പിന്നാല്ലാ. നീ ചിരി നിർത്തിയിട്ട്. ആദ്യം എവിടുന്ന് തുടങ്ങണം എന്ന് പറയ്" "അത് ഞാൻ ഓറഞ്ചു തരാലോ" "അതേങ്ങാനാടാ" ലിനു സംശയത്തോടെ ചോദിച്ചു. "വേറെന്താ അവൻ ഇവിടെയല്ലേ പഠിച്ചേ. അപ്പൊ നമ്മുടെ ക്ലാസ്സിലെ ഇവിടെ പഠിച്ചിരുന്ന ആരോടെങ്കിലും ചോദിക്കണം . So simple" ജിത്തു നിസ്സാരത്തോടെ പറഞ്ഞു. "ശെടാ ഈ കാര്യം ഞാൻ ആലോചിച്ചില്ലല്ലോ"ദെച്ചു ജിത്തു പറഞ്ഞ കാര്യം കേട്ട് പറഞ്ഞു. "ഞാനും ആലോചിച്ചില്ല"ലിനുവും പറഞ്ഞു "അല്ലെടാ അതിനാരോക്കയോ ഇവിടെ പടിച്ചേ എന്നറിയോ"ദെച്ചു സംശയത്തോടെ ചോദിച്ചു "ആ വിശ്വ ഇവിടെയാ പഠിച്ചേ. അവനറിയുവായിരിക്കും"ലിനു സിംപിളായി പറഞ്ഞു. "ഇത് നിനക്കങ്ങനെ അറിയാം" ദെച്ചു പുരികം പൊക്കി കൊണ്ട് ചോദിച്ചു ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story