ശിവദർശനം 💞: ഭാഗം 13

shivadharshanam

രചന: SHOBIKA

"ആ വിശ്വ ഇവിടെയാ പഠിച്ചേ. അവനറിയുവായിരിക്കും"ലിനു സിംപിളായി പറഞ്ഞു. "ഇത് നിനക്കങ്ങനെ അറിയാം" ദെച്ചു പുരികം പൊക്കി കൊണ്ട് ചോദിച്ചു "നിങ്ങളെന്തിനാ ഇങ്ങനെ നോക്കുന്നെ.first ഡേ എന്നെ കൂട്ടാതെ നിങ്ങൾ clg ചുറ്റാൻ പോയില്ലേ.അന്ന് എല്ലാരുടെയും ഡീറ്റൈൽസ് എടുത്തായിരുന്നു.അങ്ങനെ അറിഞ്ഞതാ"ലിനു ചുണ്ടു വീർപ്പിച്ചോണ്ട് പറഞ്ഞു. "അല്ല അപ്പൊ അന്ന് നീ പാർഥന്റെ ഡീറ്റൈൽസ് എന്തേ എടുത്തില്ല"ദെച്ചു പുരികം പൊക്കി കൊണ്ട് വീണ്ടും ചോദിച്ചു. "അത് അന്ന് അപ്പൊ ശിവ ക്ലാസ്സിൽ ഇല്ലായിരുന്നു. പിന്നെ അവന്റെ സ്വാഭാവം അറിഞ്ഞപ്പോ പരിചയപ്പെടാനും പോയില്ല"ലിനു ഇളിച്ചോണ്ട് പറഞ്ഞു. "അല്ല ലിനുവേ നിനക്ക് അപ്പൊ നമ്മുടെ ക്ലാസ്സിലെ girls ഒക്കെ എവിടെയാ പടിച്ചേ എന്നറിയോ" ജിത്തു ഒന്ന് നീട്ടി കൊണ്ട് ചോദിച്ചു. "അത് അവരെ പരിച്ചയപെടുമ്പോഴേക്കും ബെൽ അടിച്ചു അതോണ്ട് പരിജയപ്പെട്ടില്ല." ലിനു അവൾടെ വാച്ചിലെ ഭംഗിയും നോക്കി കൊണ്ട് പറഞ്ഞു. "ഉവ് ഉവേ. നിന്റെ പരിജയപെടലൊക്കെ ഞങ്ങക്കറിയാവേ." ദെച്ചു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "നീ ആദ്യം തന്നെ അവന്മാരോട് ചോദിച്ചത് കമ്മിറ്റഡ് ആണോ എന്നല്ലെടി" ജിത്തു കണ്ണൊന്ന് കൂർപ്പിച്ചോണ്ട് ലിനുവിനോട് ചോദിച്ചു.

"മനസിലാക്കിയല്ലോ കൊച്ചുകള്ളൻ. ആരാ പറഞ്ഞേ" ഒന്ന് ചിരിച്ചോണ്ട് ലിനു പറഞ്ഞു. "അതോ ആ എബിൻ പറഞ്ഞായിരുന്നു എന്നോട്" "ശോ ആ കാലമാടൻ ആയിരുന്നു ലെ പണി തന്നേ"ലിനുന്റെ ആത്മ "അതേലോ" "ഞാൻ ആത്മഗദിച്ചത് നീയെങ്ങാനെ കേട്ട്" നെറ്റിചുളിച്ചുകൊണ്ട് ലിനു ചോദിച്ചു. "ആത്മഗതം ഇത്തിരി ഉച്ചതിലായിരുന്നു."ദെച്ചു ഒന്ന് പുച്ഛിചോണ്ട് പറഞ്ഞു. "ഇനി ഞാൻ ഉച്ചതിലാവാതെ നോക്കിക്കോളാം guyz. അപ്പൊ നമ്മുക്ക് വിശ്വയെ പൊക്കി കാര്യം ചോദിച്ചാലോ" വിഷയം മാറ്റിക്കൊണ്ട് ലിനു ചോദിച്ചു. "എന്ന വാ അവനെ പൊക്കിട്ട് വരാം"ദെച്ചു അതും പറഞ്ഞു മുന്നോട്ട് നടന്നു. "നിങ്ങൾ രണ്ടും കൂടെ ഇതെങ്ങോട്ടാ"ജിത്തു സംശയത്തോടെ ചോദിച്ചു. "വിശ്വയെ പോക്കാൻ വേണ്ടേ"ദെച്ചു ഒരു സംശയത്തോടെ ചോദിച്ചു. "ഓ എന്റെ കൃഷ്‌ണ നീയെന്നെ അങ്ങോട്ടെടുക്ക്"ജിത്തു. "നീയെന്തിനാടാ സ്വന്തം പേര് പറഞ്ഞ് എടുക്കാൻ പറയുന്നേ"ലിനു ഒരു സംശയം ചോദിച്ചതാട്ടോ. "നമുക്ക് വിശ്വയെ അല്ലെ പൊക്കികൊണ്ടുവരണ്ടേ"ദെച്ചു. "രണ്ടു കുരിശുകളും കൂടെ ഇവിടെ നിലക്ക്.ഞാൻ പോയി അവനെ വിളിച്ചിട്ട് വരാം"ജിത്തു അതും പറഞ്ഞു പോയി "ഇവനെന്താ പറ്റിയെ.നമ്മൾ കാര്യമല്ലേ ചോദിച്ചേ"ദെച്ചു

"ശെരിയാ നമ്മൾ പറഞ്ഞത് ആ പൊട്ടന് മനസിലായിലായിരിക്കും വേണേൽ."ലിനു "അതായിരിക്കണം" ജിത്തു പോയ വഴി നോക്കി രണ്ടും കൂടെ പരസ്പരം പിറുപിറുക്കുന്നതാണ് ഇപ്പൊ കണ്ടേ.രണ്ടും ഒരേ അച്ചിൽ വാർത്തെടുതതാണ്.എന്നാലും ദൈവത്തിന് ഇങ്ങനെയും അബദങ്ങൾ പറ്റ്വോ ലെ.അഹ് അതെന്തേലും ആവട്ടെ.ദേ ജിത്തു ആ വിശ്വയെയും കൂട്ടി വരുന്നുണ്ട്.നമ്മുക്ക് അവരെ ഫോക്കസ് ചെയ്യാം.ഇവരുടെ ഇടയിൽ കിടന്ന് അരപിരി ലൂസായ എന്റെ ഫുള്ളും ലൂസായി പോലെ നിങ്ങടെയും ആയി എന്ന് വരാം.ചാൻസ് ഉണ്ട്.അതൊണ്ടാണെ "ദേ വിശ്വ എത്തി" ജിത്തു വിശ്വയെ കൊണ്ടുവന്നു കൊണ്ട് പറഞ്ഞു. "അഹ് വിശ്വ നീയിവിടെയല്ലേ പടിച്ചേ"ലിനു വല്യ ഭാവത്തിൽ ചോദിച്ചു. "അതേലോ എന്തേ"വിശ്വ "കണ്ടോ ഞാൻ പറഞ്ഞിലെ വിശ്വ ഇവിടെയാ പടിച്ചേ എന്ന്. ഇപ്പൊ എങ്ങനെയുണ്ട്" പുരികം പൊക്കിയും താഴ്ത്തിയും ലിനു പറഞ്ഞു. "ഓ ഒന്ന് മിണ്ടാതിരി കോപ്പേ. ഞാനൊന്ന് ചോദിച്ചോട്ടെ" ഇമ്മിണി വല്യയാളായി ദെച്ചു പറഞ്ഞു. "ഓ ഇപ്പൊ ഞാൻ പുറത്ത് ലെ.പാലം കിടക്കണ വരെ നാരായണാ അതു കഴിഞ്ഞാൽ കൂരായണാ ലെ"ലിനു ചുണ്ടു ചുളുക്കി കൊണ്ട് പറഞ്ഞു. "അതിനിപ്പോ ഏത് പാലം കടക്കാനാ നീ ലിനു"ജിത്തു തന്റെ സംശയം ചോദിച്ചു.

'ശെരിയാ ലിനു ഇനി ഏത് പാലം കടക്കാനാണാവോ.കോളേജിലൊക്കെ പാലമുണ്ടാവോ.എന്റെ കോളേജിൽ പാലമൊന്നുമില്ലല്ലോ. ആ അതെന്തേലുമാവട്ടെ'ലെ shobz😉 "ഒന്ന് മിണ്ടാതിരിക്കോ മൂന്നും"ദെച്ചു കലിപ്പിൽ പറഞ്ഞു. "അതാരാ ആ മൂന്നുപേര്" ലിനു തന്റെ സംശയം ചോദിച്ചു. ന്യായമായ സംശയം തന്നെയാണ്.അപ്പൊ ഉത്തരം കൊടുക്കണം ദെച്ചു. "വേറെ ആര് ആ നീ ഇവൻ പിന്നെ ആ shobzും തന്നെ. ആ കോപ്പിന്റെലും കൂടിയാണ് മിണ്ടാതിരിക്കാൻ പറഞെ"ദെച്ചു പുച്ഛിച്ചുകൊണ്ട് പറഞ്ഞു "യൂ bloody ദെച്ചു നീയെന്നോട് മിണ്ടതിരിക്കാൻ പറയുന്നോ. നീ നോക്കിക്കോ നിനക്ക് ഈ ജന്മത്തിൽ ആ മാക്കാനെ കണ്ടുപിടിക്കാൻ പറ്റിലെഡി.ഈ കഥയെഴുത്തുന്ന ന്റെ ശാപമാണ് ശാപം. പാറിപ്പറന്നു നടന്ന് അവിടുന്നും ഇവിടുന്നും ഒക്കെ ഡീറ്റൈൽസ് പറയുന്ന ഈ പൂമ്പാറ്റയോട് വേണ്ടായിരുന്നു ദെച്ചു വേണ്ടായിരുന്നു"കണ്ണീരൊക്കെ തുടച്ചോണ്ട് ലെ shobz "നീയൊന്ന് പോയേ കൊച്ചേ.ആദ്യം എന്നെ എന്തിനാ വിളിച്ചേ പറ. എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ"വിശ്വ ഇടയിൽ കേറി പറഞ്ഞു.

"ദേ ലവൻ പറഞ്ഞോണ്ട് മാത്രം ഞാനിപ്പോ നിർത്തുന്നു"ലെ shobz. "ഡാ വിശ്വ ഞങ്ങൾക്ക് ഒരാളെ കുറിച്ച് അറിയണം"ജിത്തു വിശ്വയോട് പറഞ്ഞു. "ആരെ കുറിച്ച്"വിശ്വ പുരികം ചുളിച്ചോണ്ട് ചോദിച്ചു. "ശിവ പാർഥിവ്.അവനെ കുറിച്ചാണ് ഞങ്ങക്ക് അറിയേണ്ടത്"ദെച്ചു കൈകെട്ടികൊണ്ട് ചോദിച്ചു. "ശിവ പാർഥിവ് അവൻ എന്റെ ക്ലാസ്സിൽ തന്നെയാ പഠിച്ചത്.പക്ഷെ ഞങ്ങളുമായി അവൻ അത്ര കമ്പനി ഒന്നുമല്ല."വിശ്വ "അതെന്താ"ദെച്ചു "അവന് ഒറ്റക്കിരിക്കാനാ ഇഷ്ടം. എല്ലാം ഒറ്റക്ക് ചെയ്യും.ആരുടെയും ഹെല്പ് ചോദിക്കുകയില്ല.ക്ലാസ്സിലാരോടും അങ്ങനെ ആരോടും മിണ്ടില്ല. മിക്കപ്പോഴും ലൈബ്രറിയിലായിരിക്കും.പിന്നെ അവന് ദേഷ്യം extreme ലെവൽ ആണ്.ആ സമയതേങ്ങാനും അവന്റെ മുന്നിൽ പോയി പെട്ടാൽ ജീവൻ തിരിച്ചു കിട്ടിയാൽ ഭാഗ്യം" 'അന്ന് മിണ്ടാതിരുന്നത് നന്നായി ഇല്ലേൽ ചിലപ്പോ വടിച്ചെടുക്കേണ്ടി വന്നേനെ ചുവരിൽ നിന്ന്'ലെ ദെച്ചുന്റെ ആത്മ. "അവൻ ആരോടും അങ്ങനെ സംസാരിക്കാറിലേലും ആർക്കേലും എന്തേലും പ്രശ്നമുണ്ടായാൽ അവൻ കേറി ഇടപെടും.ഒരിക്കേ കോളേജിൽ seniors പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനോട് അപമര്യാദയായി പെരുമാറി.ആ കുട്ടി ആത്മഹത്യക്ക് ശ്രേമിച്ചു.

അതിന് seniors നെ തല്ലി ഒരു പരിവാക്കി ശിവ.പിന്നെ ആ കുട്ടിക്ക് വേണ്ടി പൈസ ഒക്കെ വാങ്ങി കൊടുത്തായിരുന്നു അവൻ.അതിനു ശേഷം എല്ലാർക്കും അവനെ പേടിയായിരുന്നു.പക്ഷെ അതോനെക്കാൾ കൂടുതൽ ആ പേടി അവനോടുള്ള ആരാധനയായിരുന്നു എന്ന് വേണേൽ പറയാം.അതിനു ശേഷം അവനോട് അടുക്കാൻ ഞങ്ങള് ശ്രെമിച്ചു. പക്ഷേ ഉണ്ടല്ലോ അവൻ ആകാലനാണ് നോക്കിയേ.പിന്നേ അവൻ നന്നായി പഠിക്കുവായിരുന്നു. സ്വന്തമായി ഒരു ഓഫീസ് ഒക്കെയുണ്ട്."വിശ്വ പറഞ്ഞു നിർത്തി. ഇതൊക്കെ കെട്ടിട്ടാണേൽ നമ്മുടെ മൂവർ സംഘത്തിന് പോലും അവനോട് ആരാധന തോന്നിയോ എന്നില്ലാതില്ല. "ഏയ് ദിവ്യ ഒന്നിങ്ങോട്ട് വന്നേ"അതു വഴി പോയിരുന്ന ദിവ്യ എന്ന കുട്ടിയെ വിശ്വ വിളിച്ചു. "നിങ്ങൾക്ക് അവനെ കുറിച്ച് കൂടുതൽ അറിയണേൽ ഇവളോട് ചോദിച്ചാൽ മതി.ദിവ്യ ഇവർക്ക് ശിവയെ കുറിച്ച് അറിയണം എന്ന് ഒന്ന് പറഞ്ഞു കൊടുക്കുട്ടാ"വിശ്വ അതും പറഞ്ഞു പോയി. "നിങ്ങക്ക് ശിവയെ കുറിച്ചറിയണം ലെ"ദിവ്യ "അതേ"മൂന്നുപേരും ഒരുമിച്ച് പറഞ്ഞു "ശിവയും ഞാനും പ്ലസ് 1 തൊട്ട് ഒരുമിച്ചാണ് പഠിചേ. പക്ഷെ ഇതുവരെയായിട്ടും അവൻ എന്തേലും അത്യാവശ്യകര്യങ്ങൾ മാത്രേ ചോദിക്കാറുള്ളൂ. അതും ഒന്നോ രണ്ടോ വാക്കുകൾ വല്ലപ്പോഴും.ആ അവൻ ആദ്യമായി ഒരു ആവശ്യമില്ലാതെ സംസാരിക്കുന്നത് ഇന്നലെ നിങ്ങളോടായിരിക്കും.എപ്പോഴും ഒറ്റക്കിരിക്കാനാണ് ഇഷ്ടം.

അവന്റെ അച്ഛൻ ദിവാകരൻ 'അമ്മ ഉമാ.പക്ഷെ അത് അവന്റെ യഥാർഥ അച്ഛനുമമ്മയും അല്ലാട്ടോ.അവന്റെ വളർത്തച്ഛനും വളർത്തമ്മയുമാണ്.അവന്റെ ഒറിജിനൽ അച്ഛനും അമ്മയും ആരാണ് എന്ന് ആർക്കും അറിയില്ല.അവന്റെ വളർത്തച്ഛനും അമ്മയും plus 2 പഠിക്കുമ്പോ ഒരക്‌സിഡന്റിൽ മരിച്ചു.അതിനുശേഷം അവരുടെ കമ്പനി എല്ലാം നോക്കി നടത്തിയത് അവനായിരുന്നു.അവന്റെ പേരിലായിരുന്നു എല്ലാം.ഒരു plus 2 പഠിക്കുന്ന പയ്യൻ അതെല്ലാം നോക്കി നടത്തുന്നു എന്ന് പറയുന്നത് തന്നെ അത്ഭുദമായിരുന്നു.ബസിനെസ്സിൽ അവൻ വമ്പിച്ച വിജയം തന്നെ നേടിയെടുത്തു എന്നു പറയാം.അതിനു ശേഷം ഇവിടെ അടുത്തുള്ള ധമാക്ക മാളില്ലേ അത് അവൻറെയാണ്" "What" ദിവ്യ അത് പറഞ്ഞതും ഞങ്ങളും മൂന്നും ഞെട്ടി എന്ന് പറയാലോ.വേറെന്താ രണ്ടു ദിവസം മുന്നേ അവിടെ പോയി വിലസി അവനോട് കയർത്തു സംസാരിച്ചിരുന്നു.അതുമാത്രമോ ആ മാളിന്റെ ഉടമസ്ഥൻ ഒരു ചെറുപ്പക്കാരൻ ആണെന്നും നല്ല ലൂക്കുള്ള ആളാണെന്നും ഒക്കെ സംസാരിചില്ലേ. അങ്ങനെയുള്ള ഞങ്ങള് പിന്നെ എങ്ങനെ ഞെട്ടതിരിക്കും. "സത്യമാ ഞാൻ പറഞ്ഞത്.അത് അവൻറെയാ."ദിവ്യ "എന്നാലും ഞങ്ങൾക്കു വിശ്വസിക്കാൻ പാട്ടുനില്ലെടോ"ദെച്ചുവാണ്

"വിശ്വസിച്ചേ പറ്റു.ഞങ്ങളോടോന്നും ഇല്ലാത്തൊരു പ്രതേക താൽപര്യം അവന് നിങ്ങൾ മൂന്നാളോടും ഉണ്ട്,അല്ലേൽ നിങ്ങടെ കൂടെ ഒരു ബെഞ്ചിൽ അവൻ ഇരിക്കില്ലായിരുന്നു.അല്ലേൽ നിങ്ങടെ കൂടെ ഇരുന്നപ്പോൾ ഒന്നും പറയില്ലായിരുന്നു.എപ്പോഴും ക്ലാസ്സിൽ പോലും അവൻ ഒറ്റക്കായിരുന്നു ഇരിക്കാറുള്ളേ.പിന്നെ ഇത്രയും ഡീറ്റൈൽസ് തന്നതിന് ഒരു ബിരിയാണി വാങ്ങി തന്നെക്കണം."ദിവ്യ ഒരു ചിരിയോടെ പറഞ്ഞു "അഹ്ടാ വാങ്ങി തരാം"ദെച്ചു ദിവ്യ പറഞ്ഞ കാര്യങ്ങളായിരുന്നു പിന്നെ ഞങ്ങടെ മൂന്നാളുടെയും ചിന്ത.ഇന്നാണേൽ പാർത്ഥൻ വന്നിട്ടുമില്ല. ~~~~~~~~~ "ഡി നിന്റെ മാക്കാനെ വിളിക്കേണ്ട ടൈം ആയി വിളിക്കുന്നില്ലേ" ആ പാർഥന്റെ കാര്യങ്ങളൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് ലിനു ആ ചോദ്യം ചോദിച്ചേ.ചിന്തിച്ചിരുന്ന അത്ര ടൈം ആയതു അറിഞ്ഞില്ല സത്യം പറഞ്ഞാൽ. "ഇന്നൊരു മൂടില്ലെടി"ദെച്ചു "അഹ് എനിക്ക് സന്തോഷം.പക്ഷെ നിന്റെ പ്രതികാരം ഇത്ര പെട്ടന്ന് മറന്നോ"ലിനു. ലിനു അത് പറഞ്ഞതും ഞാൻ ഫോണ് എടുത്ത8 വിളിച്ചു.അത്ര താത്പര്യമൊന്നും ഇല്ലായിരുന്നു എന്നാലും വിളിച്ചു. "ഹെലോ "ദെച്ചു

"ഹെലോ എന്താണ് മാക്രികുട്ടി രണ്ടു ദിവസായി ആകെ മൂഡ്ഓഫ്‌ ആണല്ലോ എന്ന പറ്റി" "എനിക്കൊന്നും പറ്റിയിട്ടില്ല മാക്കാനെ ഞാൻ ഫുൾ on പവർ ആണ്"ദെച്ചു. "അങ്ങനെയാണേൽ കൊള്ളാം" ഇന്നെന്തോ അത്രക്കൊന്നുമില്ലെല്ലോ കുറച്ചൊക്കെ ചീത്ത പറഞ്ഞു നിർത്തി ~~~~~~~~~ നിനകേന്ത് എന്റെ പറ്റി മാക്രി കുട്ടി.ആകെ മൂഡ്ഓഫ്‌ ആണല്ലോ രണ്ടു ദിവസായി.എന്തായാലും അതൊക്കെ മാറാൻ നിന്റെയി മാക്കാൻ ചേട്ടൻ പ്രാർത്ഥിച്ചോളാം. എന്താ ചെയ്യാ പെണ്ണേ എനിക്ക് നിന്നോട് പ്രണയമാണ്.എന്റെ വീട്ടുമുറ്റത്തെ വേലിയിൽ പടർന്നു നിൽക്കുന്ന ചെമ്പരത്തിയുടെ ചുവപിന്നോളാം പ്രണയമാണ്.ഭ്രാന്തമായ പ്രണയം.ഒരിക്കലും മാഞ്ഞു പോവാതെ അതെന്റെ ഉള്ളിൽ തന്നെയുണ്ടാവും നിലാവിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story