ശിവദർശനം 💞: ഭാഗം 16

shivadharshanam

രചന: SHOBIKA

"ശ്രീതു ആരാ.അവളെ ഇപ്പൊ ഓർക്കാൻ കാരണം"ലിനു സംശയതോടെ ചോദിച്ചു "ശ്രീതു ശ്രീക്കുട്ടി മറ്റ് അനിയത്തിയാടി പൊട്ടിക്കാളി"ജിത്തു ലിനു തലകിട്ടൊന്ന് കൊടുത്തോണ്ട് പറഞ്ഞു ശ്രീതു ജിത്തുവിന്റെ ഒരേയൊരു അനിയത്തികുട്ടി.7 ത്തിൽ പഠിക്കുന്നു.എന്നാലും പാവം ആ കൊച്ചിനെ സംശയിച്ചല്ലോ നിങ്ങൾ. "Ohh ശ്രീകുട്ടിയായിരുന്നോ.അല്ലെടാ അവളെ ഇപ്പൊ ഓർക്കാൻ കാരണം"ദെച്ചു സംശയത്തോടെ ചോദിച്ചു. "അത് നീ ശിവയെ ശ്രേദ്ധിച്ചോ" "നല്ല കട്ടതാടി, ചെമ്പൻ മുടികൾ അലസമായി കിടക്കുന്നുണ്ട്,പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ കണ്ണിൽ നല്ല തിളക്കുമുണ്ടായിരുന്നു.may be its because of his love. പിന്നെ ചുണ്ടിൽ പുഞ്ചിരി.പുഞ്ചിരിക്കുമ്പോൾ നുണകുഴികൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു."ദെച്ചു ശിവയെ കുറിച്ച് പറഞ്ഞ്. "എന്റമ്മോ ഒറ്റ നോട്ടത്തിൽ നീ ഇത്രേം കണ്ടുപിടിച്ചോ.നീ ഭീകരിയാണ് കൊടുംഭീകരി."ജിത്തു ഫഹീച്ചു പറഞ്ഞത് കേട്ട് കളിയാക്കി പറഞ്ഞു. "ഒറ്റ നോട്ടത്തിൽ തന്നെ വേണേൽ ഞാൻ നിന്നെ പറഞ്ഞു തരട്ടെ"ദെച്ചു ചോദിച്ചു. "അഹ് എന്നാ പറ"ജിത്തു ഇത്തിരി ഗമയോടെ പറഞ്ഞു "പശു നക്കിയ മുടി,പിന്നെ ഊശാൻ തടി ഇച്ചിരി ഉണ്ട്.ചപ്പിയ മൂക്ക്.മത്ത കണ്ണ്.ചുണ്ടിൽ എപ്പോഴും പുച്ഛം "ദെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.

"നീ പോടി കോപ്പ.നിന്നെ കണ്ടെച്ചാലും മതിയപ്പോ. ഇനി നീയെന്നോട് കൂടാൻ വാട്ടാ. നിനക്ക് അവനെ കുറിച്ച് പറയാൻ എന്താണ് എന്നെ കുറിച്ച് പറയാൻ പറഞ്ഞപ്പോ പശു നക്കിയ മുടിയും അവൾടെ അമ്മുമ്മടെ ചപ്പിയ മൂക്കും"ജിത്തു കലിപ്പിൽ പല്ലുകടിച്ചോണ്ട് പറഞ്ഞു. ലിനു ലൈവായി ഒരു അടി കാണാൻ ഉള്ള ത്രില്ലിൽ നിൽക്കുന്നുണ്ട്. ജിത്തു പിണങ്ങി തിരിഞ്ഞിറങ്ങി " അച്ചോടാ...അയ്യേ ഞാൻ ചുമ്മാ പറഞ്ഞതെല്ലെടാ.പിണങ്ങാതെ"ജിത്തുന്റെ ഫ്രണ്ടിൽ പോയി നിന്നൊണ്ട് ചോദിച്ചു. ജിത്തു അപ്പോഴും അങ്ങനെ തന്നെ ഇരുന്നു. "നീ ഞങ്ങടെ ചുന്ദരനല്ലേടാ.ഇങ്ങനെ പിണങ്ങിയാലോ ചെറിയ കുട്ടികളെ പോലെ." ദെച്ചു അതു പറഞ്ഞതും ജിത്തുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. "ഹാവൂ ചിരിച്ചല്ലോ അതുമതി"ദെച്ചു "ശ്യോ ഇത്രപെട്ടന്ന് തീർന്നോ.ഞാനൊരു അടിയൊക്കെ പ്രതീക്ഷിച്ചതാണ്. പക്ഷെ വെള്ളത്തിൽ വരച്ച വരപോലെ ആയി ലോ"ലിനു അവരെ നോക്കി പറഞ്ഞു. "ഒന്ന് പോയെടി. ഞങ്ങൾ പിണങ്ങിയാലോ അത് അത്ര ടൈം ഒന്നുണ്ടാവില്ല ലെടാ"ദെച്ചു ജിത്തുന്റെ കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു "അല്ലപിന്നെ"ജിത്തു.

"ഇപ്പൊ നിങ്ങളൊന്ന് ഞാൻ പുറത്തല്ലേ"ലിനു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു. "നീ ഞങ്ങടെ ലിനുസ്‌ അല്ലെടി."ദെച്ചു അതും പറഞ്ഞ് അവളുടെ അടുത്തെക്ക് പോയി കഴുത്തിലൂടെ കയ്യിട്ട് നിന്നു. ജിത്തു ഒരു ചിരിയോടെ നോക്കി നിന്നു. "അല്ലെടാ നീ വിഷയത്തിൽ നിന്ന് തെന്നിപ്പോയി"ദെച്ചു "അഹ് ശെരിയാ ശിവയെ കണ്ടപ്പോ ശ്രീകുട്ടിയെ ഓർക്കാൻ കാരണം"ലിനു "അത് എന്താ വെച്ചാൽ ശിവടെ ആ ചിരിയും പിന്നെ ചിരിക്കുമ്പോ ഉള്ള നുണകുഴിയും കണ്ടപ്പോ ശ്രീകുട്ടിയെ പോലെ തോന്നി.അവളും ഇതേപോലെയാ ചിരിക്കുമ്പോ നുണകുഴി തെളിഞ്ഞുകാണാം. ഞാൻ അവരേ പിരിഞങ്ങനെ നിന്നിട്ടില്ല. I feel missing "എന്തോ അതു പറയുമ്പോ ഖവിന്റെ കണ്ണു ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു. "അയ്യേ ഇതിനാണോ നീ ഇത്രേ emotional ആവുന്നെ.അപ്പൊ ഞാനോ അച്ഛനും അമ്മയും മാത്രം ആയിരുന്നു എന്റെ ലോകം. അവരെ വിട്ട് ആദ്യമായിട്ടാണ് ഞാനും പിരിഞ്ഞു നിൽക്കുന്നേ.എനിക്കുമുണ്ട് മിസ്സിങ്"ദെച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു. "എനിക്കി മിസ്സിങ് ഒന്നും തോന്നിയിട്ടില്ല.

ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോ ഹോസ്റ്റലിൽ ആയിരുന്നു.ആദ്യമൊക്കെ എനിക്കും same feeling ആയിരുന്നു. പിന്നെ അത് ഒക്കെ ആയി.നിങ്ങൾ വാ നമുക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം അപ്പൊ ഈ sad ലൂക്കോകെ പോവും" ലിനു അവരെ രണ്ടിനെയും കൊണ്ട് ക്യാന്റീനിലേക്ക് പോയി.കാന്റീനിൽ പോയി ഒരു ലൈമും കട്ട്ലറ്റിലും അവരുടെ ആ ശോകം സീൻ മാറി കളിച്ചിരി നിറഞ്ഞു. ഇവരുടെ കളിച്ചിരിയെല്ലാം നോക്കി കുറച്ചപ്പുറം മാറി ഒരു ചെറു ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു. ~~~~~~~~~ "എന്നാലും ആരായിരിക്കും അത്" രാത്രി ജിത്തുവിന് conference call ഇട്ടിട്ട് മൂന്നാളും കൂടെ സംസാരിച്ചിരിക്കുമ്പോഴാണ് ലിനുവിന്റെ ഈ ചോദ്യം. "ആരെടി"ഫോണിൽ നിന്ന് ജിത്തുവിന്റെ ചോദ്യമെത്തി.ദെച്ചുവും ലിനുവിനെ നോക്കി. "അല്ലാ ശിവയുടെ പ്രണയമേ.അത് ആരോടായിരിക്കും എന്ന്"ലിനു താടിക്കും കൈകൊടുത്തോണ്ട് പറഞ്ഞു. "അതാരോ ആയിക്കോട്ടെ കൊച്ചേ അതിനിപ്പോ നിനക്കെന്താ"ദെച്ചു ലിനുവിനെ ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു. "എനിക്കൊന്നും ഇല്ല.പകഥേ നിനക്കെന്തോ ഇല്ലേ"ലിനു ദെച്ചുനേ ഇടകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. "എനിക്കെന്ത്"ദെച്ചു സംശയത്തിൽ ചോദിച്ചു. "അല്ലാ.അവനെ കണ്ട അന്ന് തന്നെ നീയവനെ പ്രൊപോസ് ചെയ്തില്ലേ.

ചിലപ്പോ അന്ന് ഈ ഇഷ്ടമുള്ളതോണ്ട് ആയിരിക്കും നിന്നെ reject ആക്കിയെ"ലിനു "നിന്നെ ഇപ്പൊ ഞാൻ ചവിട്ടി താഴെയിടണ്ടേൽ മിണ്ടാതെ അവിടെയെങ്ങാനും ഇരുന്നോ"ദെച്ചു കലിപ്പായി കൊണ്ട് ലിനുവിനോട് പറഞ്ഞു. "എനിക്കും തോന്നിയിട്ടുണ്ട് ദെചുസെ.നിനക്കെന്തോ അവനോട് എന്തോ ഉള്ളപ്പോലെ.അവനെ കാണുമ്പോ നിന്നിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ട്."ജിത്തുവും ഫോണിൽ കൂടെ പറഞ്ഞു. 'ഇനി ഇവര് പറയണപോലെ എന്തേലും മാറ്റാം ഉണ്ടാവോ.ഏയ്‌ അങ്ങനെയൊന്നുമില്ല.ഇവര് ചുമ്മാ പറയാ'ലെ ദെച്ചുന്റെ ആത്മ. "ഒന്ന് പോയെടാ.രണ്ടും ഓരോ കണ്ടുപിടിത്തം കൊണ്ട് വന്നിരിക്കുന്നു." "കണ്ടുപിടിത്തം ഒന്നുമല്ല ഞങ്ങക്ക് തോന്നിയത് പറഞ്ഞുമാത്രം"ജിത്തു. "നിങ്ങക്ക് പലതും തോന്നും.നിങ്ങളിപ്പോ നിങ്ങടെ തോന്നലുകൾ പറഞ്ഞിരുന്നോ.എനിക്കേ ആ മാക്കാനെ വിളിക്കാനുള്ള ടൈം ആയി.ഞാൻ വിളിക്കട്ടെ ട്ടോ" ദെച്ചു അതും പറഞ്ഞ് ഫോണെടുത്ത് ഇച്ചിരി മാറിയിരുന്നു.ലിനുവും ജിത്തുവും കൂടെ ഓരോന്ന് പറഞ്ഞിരുന്നു. ദെച്ചു എന്നും ചെയ്യുന്ന കലാ പരിപാടി തുടർന്നു.

അപ്പോഴാണ് അത് സംഭവിച്ചേ എന്താന്നല്ലേ. നമ്മുക്കും കേട്ട് നോക്കന്നെ. "One minit മാക്രികുട്ടി"ദെച്ചുവിന്റെ തെറി വിളികൾക്കിടയിൽ മാക്കാൻ പറഞ്ഞു. ഇതിപ്പോ ന്ത സംഭവം എന്ന് വിജാരിച്ച് ദെച്ചു ഫോൺ ചെവിയിൽ നിന്നെടുത്ത് മാറ്റി വെച്ചു നോക്കി.അപ്പോഴാണ് ഫോണിൽ നിന്ന് എന്തൊക്കെയോ കേട്ടെ.അവൾ അത് ന്താ എന്ന് ശ്രെദ്ധിച്ചു കേട്ടു. "ഒയ് ശിവ അപ്പൊ ശെരി ഞങ്ങൾ പോവാണ്. മീറ്റിങ്ങിന് മുംബൈക്ക് വരില്ലേ അപ്പൊ കാണാം." "അഹ് ഓക്കേ" ഫോണിനപ്പുറത്തുന്നുള്ള സംസാരം കേട്ട് ദെച്ചു ഒന്ന് ഞെട്ടി. 'ഹേ അപ്പൊ മാക്കാൻറെ പേര് ശിവയെന്നാണോ. ഇനി ഇത് ആ പറത്താനെങ്ങാനും ആവോ.ഏയ്‌ ആവില്ല.എത്ര ശിവ മാരുണ്ട് ലോകത്തിൽ.എല്ലാരും ഒരാൾ ആവണമെന്നില്ലലോ.' "ഒയ് മാക്രി പോയോ" ദെച്ചു ഓരോന്ന് ചിന്തിച്ചോണ്ട് നിൽക്കുമ്പോഴാണ് മാക്കാൻറെ ശബ്‌ദം വീണ്ടും കേട്ടെ. "അഹ് എന്താ"ദെച്ചു ഒന്ന് ഞെട്ടികൊണ്ട് ചോദിച്ചു. "ഞെട്ടാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ" ദെച്ചുവിന്റെ ശബ്ദത്തിൽ ഞെട്ടൽ കേട്ട മാക്കാൻ ചോദിച്ചു. "ഏയ്‌ ഒന്നുല്ല. അല്ല മാക്കാൻറെ പേര് ശിവ എന്നാണോ" ഇത്ര നേരം ചീത്ത വിളിച്ചോണ്ടിരുന്ന കൊച്ചാണ് ഇങ്ങനെ ചോയ്ച്ചേ എന്നാലോജിക്കണം മക്കൾസ് ആലോചിക്കണം. "അതേലോ"ഒരു പ്രതേക താളത്തിൽ മാക്കാൻ ശിവ പറഞ്ഞു.

"Full name"ദെച്ചു. "അയ്യടാ.അങ്ങനെയിപ്പോ അറിയണ്ടാ.വേണേൽ കണ്ടുപിടിക്ക്"മാക്കാൻ "ഓഹ് എന്നാൽ വേണ്ടാ"അതും പറഞ്ഞ് ദെച്ചു ഫോണ് കട്ടാക്കി. "എന്താണ് ഇന്ന് നേരത്തെ കട്ടാക്കിയല്ലോ"ലിനു പുരികം പൊക്കി ചോദിച്ചു. ദെച്ചു അപ്പൊ തന്നെ കാര്യങ്ങൾ അവരോട് പറഞ്ഞു.ജിത്തു അപ്പോഴും ഫോണ് വെച്ചിണ്ടായില്ല.അപ്പൊ അവനും അറിഞ്ഞു. "അപ്പ്പ് അവനാളു കൊള്ളാലോ.നിന്നോട് എങ്ങനെ ആൾടെ പെരുമാറ്റം"ജിത്തു "ആൾ എന്നോട് ആദ്യമൊക്കെ ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരുന്നു.പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോ ചീത്ത വിളിക്കും.പക്ഷെ എന്തോ change ഉണ്ടായിരുന്നു അതിൽ.നമ്മുക്ക് കേൾക്കുമ്പോ മനസിലാവുമല്ലോ.ആദ്യമൊക്കെ ഡി മാക്രി എന്നൊക്കെ വിളിച്ചാള് ഇപ്പൊ മാക്രി കുട്ടി എന്നൊക്കെയായി.പിന്നെ ഇന്നാണ് ആദ്യമായി ഇത്തിരി എങ്കിലും ചീത്ത വിളി മാറ്റി സംസാരിച്ചേ"ദെച്ചു അവർക്ക് പറഞ്ഞു കൊടുത്തു. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. "I think he loves u but he is not shiva parthiv"ജിത്തു മൗനം വെടിഞ്ഞു കൊണ്ട് പറഞ്ഞു. "What"ദെച്ചു ഞെട്ടി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story