ശിവദർശനം 💞: ഭാഗം 17

shivadharshanam

രചന: SHOBIKA

"I think he loves u but he is not shiva parthiv"ജിത്തു മൗനം വെടിഞ്ഞു കൊണ്ട് പറഞ്ഞു. "What"ദെച്ചു ഞെട്ടി. "നീയിത് എന്തൊക്കെയാ പറയുന്നേ"ദെച്ചു ഞെട്ടൽ മാറ്റിവെച്ചുകൊണ്ട് ചോദിച്ചു. "എടി അല്ലേൽ നീയൊന്ന് ആലോചിച്ചു നോക്ക്.ആദ്യമൊക്കെ ഹാർഡ് ആയിട്ട് സംസാരിച്ചയാൾ പിന്നെ soft ആയത്.പിന്നെ ഒരു കാര്യമുണ്ട്. നീ അയാളെ അത്രയും ചീത്ത വിളിച്ചിട്ടും നിന്നെ ബ്ലോക്ക് ലിസ്റ്റിൽ ഇട്ടിട്ടില്ല.കേട്ടത് വെച്ച് He is a bussiness man. ആൾക്കെന്താ നിന്നെ ബ്ലോക്ക് ലിസ്റ്റിൽ ആക്കിക്കൂടെ.നിന്നെ ഇഷ്ടമുള്ളതുകൊണ്ട് നിന്റെ സൗണ്ട് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാൾ .ആൾക്ക് നിന്നെ ഇഷ്ടമുള്ളതുകൊണ്ടാണ് ബ്ലോക്ക് ലിസ്റ്റിൽ ഒന്നുമിടാത്തെ.ഇതിൽ നിന്ന് തന്നെ മനസിലാക്കാവുന്നതെയുള്ളൂ ആൾക്ക് നിന്നെ ഇഷ്ടമാണെന്നുള്ളത്."ജിത്തു "ഏയ് അത് ചുമ്മാ തോന്നിയതായിരിക്കും നിങ്ങക്ക്"ദെച്ചു "എനിക്കും തോന്നിയടി.അതെന്താ അപ്പൊ"ലിനു "പക്ഷെ എനിക്ക് തോന്നിയില്ലല്ലോ.അതിരിക്കട്ടെ നീയെന്താ അത് പാർത്ഥൻ അല്ലാ പറഞ്ഞേ."ദെച്ചു "നീയൊന്ന് ചിന്തിച്ചോക്ക്.നമ്മളറിഞ്ഞ ശിവയും നിന്റെ ഫോണിൽ വിളിക്കുന്ന ശിവയെ വെച്ചൊന്ന് compare ചെയ്തു നോക്ക്.എനിക്ക് തോന്നുന്നില്ല അവനാണ് എന്ന്.പിന്നെ അതുമല്ല അവൻ ഒരാളെ ഇഷ്ടമാണ് എന്ന് പറഞ്ഞത് കേട്ടില്ലേ നീ"ജിത്തു.

"അതും ശെരിയാ.ഇനി നിങ്ങൾ പറഞ്ഞപോലെ ശിവക്ക് എന്നെ ഇഷ്‍ടമായിരിക്കോ" നഖം കടിച്ചോണ്ട് ദെച്ചു ചോദിച്ചു. "ചാൻസില്ലാതില്ലാ."ലിനു "അല്ലാ നിനക്ക് ശിവയോടുള്ള attitude അങ്ങനെ ചോയ്ച്ചാൽ. ഇപ്പോഴാണ് ആളെ കുറിച്ച് ചിന്തിച്ചത്.പിന്നെ ആളെ വിളിച്ച് വിളിച്ച് ഇപ്പൊ ചീത്ത വിളിക്കാതെ കിടക്കാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. അത്രേയുള്ളൂ."ദെച്ചു "അല്ലെടാ നിനക്ക് ആളോട് സംസാരിക്കുമ്പോ ഉള്ള ഫീലിംഗ്‌സ് എന്താ"ജിത്തു "Feelings ചോയ്ച്ചാൽ എല്ലാരോടും സംസാരിക്കുമ്പോ ഉള്ളപോലെ അല്ല ന്തോ ഒരു വ്യത്യാസം തോന്നിയിട്ടുണ്ട്.പക്ഷെ എന്താന്ന് ഇതുവരെ മനസലായിട്ടില്ല.എന്തോ ആൾടെ ആ സ്വരം കേട്ടിലേൽ അതിപ്പോ എന്താ തെറിയാണേൽ തന്നെ അത് കേൾക്കാതെ ഉറങ്ങാൻ തോന്നുല്ല" ദെച്ചു കണ്ണ് ചിമ്മി തുറന്നു കൊണ്ട് പറഞ്ഞു. "അപ്പൊ ഇത് അത് തന്നെ."ലിനു "എന്ത്"ദെച്ചു സംശയത്തോടെ ചോദിച്ചു. "പ്രണയം"ജിത്തു "ഒന്ന് പോയെടാ."ദെച്ചു "അല്ലേൽ നീ ഒന്ന് ചിന്തിച്ചോക്ക്.ഈ നോവലിലും സിനിമയിലൊക്കെ കണ്ടിട്ടില്ലേ."ലിനു "അതൊക്കെ ശെരി തന്നെ.പക്ഷെ ഇത് പ്രണയമായിരിക്കോ "ദെച്ചു "ആ ഞങ്ങൾ ഇനി ഒന്നും പറയുന്നില്ല നീ എന്തോ ചെയ്യ്"ജിത്തു അതും പറഞ്ഞ് ഫോണ് വെച്ചു. 'ഇനി ഇവര് പറയുന്നപോലെ പ്രണയമായിരിക്കോ.

ഏയ്‌ വെറുതെ തോന്നിയതായിരിക്കും.ന്റെ കൃഷ്‌ണ ഇതിപ്പോ എന്നെ വട്ടാക്കി രണ്ടും സുഖമായി ഉറങ്ങിയല്ലോ. ഞാനിനി എന്തിയും' മൂടിപുതച്ചുറങ്ങുന്ന ലിനുവിനെ നോക്കി ദെച്ചു പിറുപിറുത്തു. ~~~~~~~~~ ഞാനും ലിനുവും ജിത്തുവും കൂടെ കച്ചറിയാക്കി എന്നെ ഇന്നലെ വട്ടാക്കിയത്തിന് അവറ്റങ്ങളെ ചീത്ത പറഞ്ഞോണ്ട് വരുമ്പോഴാണ് അവിടെ പാർക്കിങ് ഏരിയയിൽ നിൽക്കുന്ന പാർഥനെ കണ്ടേ. "ഡി ദേ അവിടെ പാർത്ഥൻ നിൽക്കുന്നു. വാ നമ്മുക്ക് അവന്റടുത്തേക്ക് പോവാം" ദെച്ചു പാർഥനെ കാണിച്ചുകൊണ്ട് പറഞ്ഞു. "എന്തിന്"ലിനു സംശയത്തോടെ ചോദിച്ചു. "ചുമ്മാ പോവാം ബാ"ദെച്ചു അവരെ പിടിച്ചു വലിച്ചോണ്ട് പോയി. "ടി നീ വിട്ടെ വെറുതെ നിന്റെ ചീത്ത കേട്ട് ഇന്നത്തെ ദിവസം പോയി.ഇനി അവന്റടുത്തു നിന്ന് തല്ലും കൂടെ വാങ്ങി തരാനുള്ള പണിയാണ് ഇവള് കാണിക്കുന്നെ.ദാ ജിത്തു നീയൊന്ന് പറയെടാ"ലിനു ദെച്ചുന്റെ കൈ വിടിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു. "ഹാ ഇനി ഞാൻ പറഞ്ഞിട്ട് വേണം എന്റെ മേലെ അവൾ കുതിര കേറാൻ"ജിത്തു "നിങ്ങളൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ"ദെച്ചു കലിപ്പിൽ പറഞ്ഞു "പൊന്നുമോളെ ഇപ്പൊ മിണ്ടതിരുന്നില്ലേൽ ദേ ഇവള് നമ്മളെ എടുത്തിട്ട് അലക്കും ഏതു വേണ്ടേൽ മിണ്ടാതെ അവൾടെ കൂടെ ചെല്ലാം "

ജിത്തു ലിനുവിനോടായി പറഞ്ഞു. 'ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു...... മെഴുതിരിയേന്തും മാലാഖ മരണരഥത്തിൽ വന്നെത്തി......' പേടിക്കണ്ടാ മക്കളെ ജിത്തുവിൻറേം ലിനുവന്റേം അവസ്ഥക്ക് ഞാനൊരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടുകൊടുത്തതാ😉 "ഗുഡ് മോർണിങ് പാർതാ"ദെച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു ഞാൻ പാർഥനോട് ഗുഡ് mng പറയുന്ന കേട്ട് ഇവിടെ രണ്ടെണ്ണം എന്നെ നോക്കുന്നുണ്ട്.ഇത് പറയാനാണോ നീ ഇങ്ങോട്ട് വന്നേ എന്നുള്ള ഭാവത്തിൽ. "ഗുഡ്‌ മോർണിങ് guyz" പാർത്ഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങടെ മൂന്നാൾടെയും മുഖത്ത് ഞെട്ടലാണ്.എങ്ങനെ ഞെട്ടതിരിക്കും.ഇവറ്റകൾ രണ്ടിനെയും പോലെ എനിക്കും ഉണ്ടായിരുന്നു ചെറിയ പേടി.പിന്നെ ഞാൻ കൂടെ പേടിച്ചാൽ ഞാൻ ചിന്തിച്ചത് നടകൂല.അപ്പൊ ആ ധൈര്യത്തിൽ വന്നതാ.പിന്നെ ഞാൻ എന്താ ചിന്തിച്ചേ എന്നല്ലേ.അത് വേറൊന്നുമല്ല ഞങ്ങൾ മൂന്നാളും ഇന്നലെ കാന്റീനിൽ സംസാരിച്ചിരിക്കുമ്പോ പാർഥനും അവിടെ ക്യാന്റീനിലുണ്ടായിരുന്നു.ഞങ്ങൾ സംസാരിക്കുന്നതൊക്കെ ഒരു ചെറുചിരിയോടെ നോക്കിയിരുന്നത് കണ്ടതാണ്.അപ്പൊ തന്നെ തീരുമാനിച്ച കാര്യമാണ്.പാർത്ഥനെ കുറിച്ച് കൂടുതൽ അറിയണം എന്ന്. അതിന് ആദ്യം അവനുമായി ഒരു കുഞ്ഞ് ഫ്രണ്ട്ഷിപ്പ്‌ എങ്കിലും ഉണ്ടാക്കണം എന്നത്.എന്തൊക്കെയോ ഗൂഢത നിറഞ്ഞ ആളാണ് പാർത്ഥൻ എന്നൊരു തോന്നൽ.

എന്തോ അവന്റെ ജീവിതത്തിൽ സംഭവിച്ചേ പിന്നെ അവൻ ഇങ്ങനെയാവാനുള്ള കാരണം.ഒക്കെ അറിയാൻ ഒരു ആകാംഷ അതിലേക്കളുപരി എന്തോ ആളോട് പോയി സംസാരിക്കാൻ മനസ്സ് പറയുന്ന. ഒന്ന് നോക്കും എന്ന് പോലും വിചാരിക്കാത്ത ആളാണ് ഇപ്പൊ തിരിച്ചു വിഷ് with a പുഞ്ചിരി.കൊള്ളാലോ കളി. "ഗുഡ് മോർണിങ്"ജിത്തുവും ലിനുവും വിക്കി വിക്കികൊണ്ട് വിഷ് ചെയ്തു. "ക്ലാസ്സിലോട്ട് പോണില്ലേ" എന്തോ അത് ചോദിക്കാനാണ് തോന്നിയെ. "അഹ് പോവാണ്" അതും പറഞ്ഞ് പാർത്ഥൻ പോയി. "എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ.ഡീ നീയൊന്ന് നുള്ളിക്കേ. എനിക്കെന്തോ ഞാൻ സ്വപ്നം കാണുന്നപോലെ തോന്നുന്നു" ജിത്തു പാർത്ഥൻ പോണ വഴിയേ നോക്കി പറഞ്ഞു.ചോദിച്ചതല്ലേ.കൊടുത്തേക്കാം എന്ന് കരുതി രണ്ടിന്റേം പുറത്തിനിട്ട് തന്നെ കൊടുത്തു. "എടി മഹപാപി എന്റെ പുറം തള്ളി പൊളിക്കോ നീ"ജിത്തു പുറം തടവി കൊണ്ട് പറഞ്ഞു "നീയല്ലേ പിച്ചാൻ പറഞ്ഞേ. അതൊക്കെ പണിയാണ്.ഇതാവുമ്പോ നല്ല സ്ട്രോങ്ങിൽ തന്നേ കിട്ടും."ദെച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു. "അതിന് എന്നെ എന്തിനാ തല്ലിയെ "ലിനു കലിപ്പിൽ ചോദിച്ചു. "ഒരു രസം"ദെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. "അല്ലെടി നീയെന്തിനാ അവന്റടുത്തേക്ക് വന്നേ"ജിത്തു നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "അതോ"....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story