ശിവദർശനം 💞: ഭാഗം 18

shivadharshanam

രചന: SHOBIKA

 "അതിനെന്ന എന്തിനാ തല്ലിയെ"ലിനു കലിപ്പിൽ ചോദിച്ചു. "ഒരു രസം"ദെച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ലെടി നീയെന്തിനാ അവന്റെയടുത്തേക്ക് വന്നേ"ജിത്തു നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "അതോ" "ചുമ്മാ അവന്റെ പ്രതികരണം അറിയാൻ വന്നതാ."ദെച്ചു "അവനെങ്ങാനും തല്ലിയിരുന്നേൽ"ലിനു ഒരു പ്രതേക ടോണിൽ പറഞ്ഞു. "നിന്ന് കൊണ്ടേനെ .അല്ല പിന്നെ"അതേ ടോണിൽ ദെച്ചു പറഞ്ഞു. "എന്തായാലും അവന് നല്ല മാറ്റമുണ്ട്.അല്ലെങ്കിൽ ഇപ്പൊ നമ്മളോട് ചിരിച്ചിട്ടു പോവോ"ജിത്തുവാണ്. "ആ ഇതിൽ പിടിച്ചു വേണം.അവനെ കുറിച്ചു കൂടുതൽ അറിയാൻ"ദെച്ചു എങ്ങോ നോക്കികൊണ്ട് പറഞ്ഞു. (ഇങ്ങോട്ട് നോക്കിയാൽ ചിലപ്പോ കഴുതുളുക്കുവായിരിക്കും അതാണ് എങ്ങോ നോക്കി പറഞ്ഞേ😋.എങ്ങാനും ഉള്ക്കിയാൽ ഞാൻ തന്നെ മരുന്ന് വെക്കേണ്ടി വരും. വെറുതെ ന്തിനാ പണി വാങ്ങി കൂട്ടുന്നെ🏃🏃) "അങ്ങനെ പണാ. അപ്പൊ നിനക്ക് അവനെ കുറിച്ച് അറിയാനുള്ള തോവര കൊണ്ട് ആണ് ഞങ്ങളെയും വലിച്ചോണ്ട് അവന്റെ മുന്നിൽ പോയേ ലെ"ലിനു "തോവരയോ യൂ മീൻ ഈ പച്ച കടല പോലെയുള്ള that സാധനം ആണോ"ദെച്ചു. "പച്ച കടല അല്ലെടി പച്ച പട്ടാണി അതല്ലേ നീ ഉദേശിച്ചേ "ജിത്തു ദെച്ചുന്റെ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു "തോവരയും കടലയുമൊന്നുമല്ല ഈ മറ്റേ സാധനം ഇല്ലേ"ലിനു "എന്ത്"ജിത്തു നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "ഈ അറിയാനുള്ള എന്തോ കൊണ്ട് പറയില്ലേ"ലിനു നഖം കടിച്ചോണ്ട് പറഞ്ഞു.

"അറിയാനുള്ളത് എന്താ ആകാംഷയല്ലേ"ദെച്ചു ആലോചിച്ചോണ്ട് പറഞ്ഞു. "അല്ലാ ഈ തോവര പോലെ എന്തോ ഒന്ന്"ലിനു "നീ ഉദ്ദേശിച്ചത് ത്വാരാ എന്നാണോ"ജിത്തുവിന്റെ ബുദ്ധിപരമായ കണ്ടുപിടിതത്തിലൂടെ ചോദിച്ചു. "അഹ് അതന്നെ."ലിനു ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്റെ പൊന്നോ.നമിച്ചു നിന്നെ.ഇതിനാണോ നീയിവിടെ കിടന്ന് പറഞ്ഞേ."ദെച്ചു ലിനുവിന്റെ കയിലൊന്ന് തട്ടിക്കൊണ്ട് പറഞ്ഞു. "പിന്നെ എനികറിയണ്ടേ ത്വാരയെ ഒക്കെ."ലിനു പുച്ഛിചോണ്ട് പറഞ്ഞു. "അത് വിട്,നീ പറഞ്ഞില്ല.അതൊണ്ടാണോ നീ ഞങ്ങളെ വിളിച്ച കൊണ്ട് അവന്റടുത്തേക്ക് പോയേ" ജിത്തു വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു. "എന്തോ അവനെക്കുറിച് കൂടുതൽ അറിയാനൊരു ആഗ്രഹം.അവനെ ഫ്രണ്ട് ആക്കിയാൽ കൊള്ളാമെന്നുണ്ട്. ഇവനെ പോലെ സൈലന്റ് ആയിരിക്കുന്നവരുടെ പുറകിലൊക്കെ ഒരു സ്റ്റോറിയുണ്ടാവുമെന്നെ"ദെച്ചു ഒരു ചെറുചിരിയോടെ പറഞ്ഞു . "അത് നിനക്കെങ്ങനെ അറിയാം"ജിത്തു സംശയത്തോടെ "അനുഭവം ഗുരു എന്നാണല്ലോ" "അതിന് നിനക്കെന്താ അനുഭവം." ലിനു ദെച്ചുനെ ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു. "അതുണ്ടല്ലോ ഞാൻ പിന്നെ പറഞ്ഞു തരാട്ടോ.ആദ്യം നമ്മുക്ക് ഇവന്റെ കാര്യം നോക്കാം"ദെച്ചു "അയ്‌ അത് പറഞ്ഞാൽ പറ്റില്ല.

നീ പറഞ്ഞിട്ട് നമ്മൾ ഇവിടുന്ന് പോവു മുത്തേ"ജിത്തു അവളെ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു. "അതോ അതുണ്ടല്ലോ ഞാൻ മുമ്പൊന്നും ഇങ്ങനെ ആയിരുന്നില്ല.എനിക്ക് ഫ്രണ്ട്സ് ഒന്നുമുണ്ടായിരുന്നില്ല.ഞാൻ അവന്റെ പോലെ ആയിരുന്നു. ചുമ്മാ കലിപ്പിട്ടു ആരെയും അടിപ്പിച്ചിരുന്നില്ല.എന്തോ എനിക്കാരെയും ഫ്രണ്ട്‌സായി കാണാൻ പറ്റിയിരുന്നില്ല. എന്റെ ഫ്രണ്ട്സ് എന്ന് പറയുന്നത് എന്റെ അച്ഛനും അമ്മയും ആയിരുന്നു. അവരോടും പിന്നെ കുട്ടു ഉണ്ട്.അവനുമായി മാത്രേ ഞഖിന് കൂടാറുള്ളൂ.അവരല്ലാതെ എനിക്ക് ഫ്രണ്ട്‌സായി കിട്ടിയത് നിങ്ങൾ രണ്ടിനെയുമാണ്. അപ്പൊ എന്തോ അവനെയും ഫ്രണ്ട് ആക്കിയാൽ കൊള്ളാമെന്നുണ്ട്.എന്താ നിങ്ങടെ അഭിപ്രായം"ദെച്ചു അവരോട് രണ്ടിനോട് പറഞ്ഞു. "ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല.പിന്നെ നീ പറഞ്ഞതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ലട്ടോ,"ജിത്തു "നിങ്ങൾ വിശ്വസിക്കണ്ട.ഇപ്പൊ നമ്മുക്ക് ക്ലാസ്സിൽ പോയാല്ലോ."ദെച്ചു "അതു വേണേൽ ചെയ്യാം"ലിനു മുന്നിലേക്ക് നടന്നോണ്ട് പറഞ്ഞു. ~~~~~~~~~ ഞങ്ങൾ മൂന്നാളും കൂടെ കാന്റീനിലോട്ട് പോയി.അവിടെ പോയിരുന്ന ഓരോ ലൈമും കുടിച്ച് ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് പുറത്ത് മരച്ചോട്ടിലിരിക്കുന്ന പാർഥനെ കണ്ടേ. "ഡാ മതി കുടിച്ചത്. നിങ്ങൾ വന്നേ"

ദെച്ചു അവരെ രണ്ടിനേം വിളിച്ചോണ്ട് പറഞ്ഞു. "ഇത് കുടിച്ചിട്ട് പോവാടി"ലിനു "എന്ന നിങ്ങൾ കുടിച്ചിട്ട് പൈസയും കൊടുത്ത് വായോ.ഞാൻ പുറത്തെ മരച്ചോട്ടിലുണ്ടാവും"ദെച്ചു ബാഗും എടുത്തോണ്ട് പറഞ്ഞു. "അവിടെന്താ"ജിത്തുവാണ്. "നിങ്ങളവിടെക്ക് വാ അപ്പൊ അറിയാം"ദെച്ചു അതും പറഞ്ഞോണ്ട് പോയി. ഞാൻ അവിടെ ചെല്ലുമ്പോ പാർത്ഥൻ ഫോണിൽ തൊണ്ടിയിരിപ്പുണ്ടായിരുന്നു.ഞാൻ അവനെ ഒന്ന് നോക്കിയിട്ട് അവന്റെ അടുത്തോട്ട് പോയി.എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു. "ഹെലോ" ഞാൻ അവനടുത് ചെന്ന് പറഞ്ഞു. "അഹ് താനോ"പാർത്ഥൻ "അതേലോ ഞാൻ തന്നെ."ദെച്ചു ചിരിച്ചോണ്ട് പറഞ്ഞു. "രണ്ട് വാലുകൾ ഉണ്ടല്ലോ.അവരരേവിടെ"പാർത്ഥൻ "ഫുഡിന്റെ മുമ്പിൽ പെട്ടാൽ അവർക്ക് രണ്ടിനും കണ്ണ് കാണില്ല.എന്തിന് ഈ പറയുന്ന എനിക്ക് വരെ ഫുഡ് കണ്ടാൽ വേറൊന്നും കാണില്ല.ഇപ്പൊ പാർത്ഥൻ ഇവിടിരിക്കുന്നത് കണ്ടപ്പോ വന്നതാ."ദെച്ചു അവിടെ ഇരുന്നോണ്ട് പറഞ്ഞു. "ആഹാ" "ഫ്രണ്ട്സ്"ദെച്ചു കൈ നീട്ടിക്കൊണ്ട് ചോദിച്ചു. എന്തോ അപ്പൊ അങ്ങനെ ചോദിക്കാനാണ് തോന്നിയെ. പിന്നെ തോന്നി വേണ്ടാന്ന്. അവനാണേൽ എന്റെ കയ്യിക്കും മുഖത്തേക്കും നോക്കുന്നുണ്ട്.ഞാൻ പിന്നെ ശശിയാവല്ലേ പറഞ്ഞ് കൈ മേല്ലേ താഴോട്ട് കൈയാകുമ്പോഴാണ് അത് സംഭവിച്ചേ. "ഫ്രണ്ട്സ്"...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story