ശിവദർശനം 💞: ഭാഗം 19

shivadharshanam

രചന: SHOBIKA

"ഫ്രണ്ട്സ്" പാർത്ഥൻ എന്റെ കയോട് ചേർത്ത് അത് പറഞ്ഞതും ഞാനോന്ന് ഞെട്ടി.ഇച്ചിരി ടൈം എടുത്തു ഒന്ന് ഒക്കെയാവാൻ.എന്തോ ഒരു പ്രതേക ഫീൽ ആയിരുന്നുട്ടോ അപ്പൊ ഉണ്ടായേ.എന്താന്ന് മനസിലായില്ലട്ടോ. ഞാൻ അവന്റെ മുഖത്തു നോക്കി തന്നെ കൈകൊടുത്തു. "ഒയ് എന്താ ഇങ്ങനെ നോക്കുന്നെ" കൈ ഞൊടിച്ചു കൊണ്ട് പാർഥൻ ചോദിച്ചു.അപ്പോഴാണ് ഞാൻ അത് സത്യമാണെന്ന് മനസിലാക്കിയെ. "എഹ് ഒന്നുല്ല. ഇത് സത്യണോ അതോ ഞാൻ സ്വപ്നം കാണാണോ എന്ന് ആലോചിക്കായിരുന്നു ഞാൻ" ദെച്ചു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "സ്വപ്നമൊന്നുമല്ലെടോ സത്യംതന്നെയാ."പാർത്ഥൻ "എന്തോ നിങ്ങടെ മൂന്നാൾടെയും ഫ്രണ്ട്ഷിപ്പ് ഒക്കെ കണ്ടിട്ട് ഞാൻ അത്ഭുദപ്പെട്ടിട്ടുണ്ട്.വന്ന് അന്ന് തന്നെ ഇത്രയും അധികം അടുത്തതോർത്ത്"പാർത്ഥൻ ഓട് ചിരിയോടെ പറഞ്ഞു. "ഒരു സുഹൃത്ത് വലയം രൂപകൊള്ളാൻ അത്ര സമയം ഒന്നും വേണ്ടെടോ.ഞങ്ങൾ മൂന്നും ഏകദേശം ഒരേ വേവ്ലെങ്തും ഫ്രീക്യുൻസി ഒക്കെയുള്ളവരാണ്. അപ്പൊ പെട്ടന്ന് കൂട്ടായി.ചങ്ക് പറിച്ചു സ്നേഹിക്കുന്ന ചങ്ങായിമാരാണ് ഞങ്ങൾ."ദെച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. "നിങ്ങടെ വേവ് ലെങ്തും ഫ്രീക്യുൻസിയും ഒന്നുമല്ല

."പാർത്ഥൻ "അത് ഞങ്ങടെ കൂടെ കൂടുമ്പോ ആയിക്കോളുമെന്നെ. അല്ലാ എന്നെ മാത്രേ ഫ്രണ്ട് ആക്കു.അവരെ ആക്കില്ലേ"ദെച്ചു ചിരിച്ചോണ്ട് ചോദിച്ചു. "അതിനെന്താ അവരുമിപ്പോ എന്റെ ഫ്രണ്ട്സ് ആണ്.അത് പോരെ"പാർത്ഥൻ. "ഡി നീയിത് ആരോടാ സംസാരിക്കുന്നെ"ലിനു അവിടുന്ന് വിളിച്ചു ചോദിച്ചു. "നീങ്ങളിങ് വാ.അപ്പൊ അറിയാം"ദെച്ചു അവരെ നോക്കി പറഞ്ഞു. അവര് രണ്ടും കൂടെ ദെച്ചുനടുത്തേക്ക് വന്നു.അവിടെ നിക്കണാ പാർഥനെ കണ്ട് അവര് രണ്ടും ഞെട്ടി. "എഹ് ഞാൻ കാണുന്നത് തന്നെയാണോ ലിനുവേ നീ കാണുന്നെ"ജിത്തു കണ്ണ് രണ്ടും തിരുമ്മി നോക്കിക്കൊണ്ട് ചോദിച്ചു. "അതന്നെയാ എനിക്കും ചോയ്ക്കാനുള്ളെ"ലിനു അവരെ തന്നെ നോക്കി ചോദിച്ചു. "നിങ്ങൾ സ്വപ്നത്തിൽ ഒന്നുമല്ലന്നെ.വേണേൽ രാവിലത്തെ പോലെ രണ്ടാൾക്കും ഒന്നങ്ങു തരാം ഞാൻ"ദെച്ചു "അയ്യോ വേണ്ടായെ" ദെച്ചു പറഞ്ഞതും ലിനുവും ജിത്തുവും ഒന്ന് ഞെട്ടികൊണ്ട് പിന്നെ കൈ കൂപ്പി പറഞ്ഞു.

ഞാൻ പാർഥനെ നോക്കിയപ്പോഴാണ് അവൻ ഞങ്ങടെ കളിയെല്ലാം നോക്കി ഒരു ചിരിയോടെ നിക്കുന്നുണ്ട്.അവന്റെ കാര്യം അപ്പോഴാട്ടോ ഓർത്തെ. "അതേ ഞാൻ ഒരു കാര്യം പറയാൻ പോവാണ്. അതുകേട്ട് ഞെട്ടരുത്"ദെച്ചു "അങ്ങനെയിപ്പോ ന്താ പറയാൻ പോവുന്നേ"ലിനു മുഖമൊന്ന് ചുളിച്ചോണ്ട് പറഞ്ഞു "വല്ല പൊട്ടാ ത്തരമായിരിക്കും പറയാൻ പോവുന്നേ"ജിത്തു ദെച്ചുനെ കളിയാക്കികൊണ്ട് പറഞ്ഞു. "അത് നിന്റെ കെട്ടിയോളാടാ പറയാ.ഞാൻ പറയുന്നത് കേട്ടാൽ നീയെന്തയാലും ഞെട്ടും"ദെച്ചു ജിത്തുനേ കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "എന്ന പിന്നെ പറഞ്ഞു തോലക്ക്"ജിത്തു താല്പര്യമില്ലാത്ത പോലെ പറഞ്ഞു. "അതേ നമ്മൾ മൂന്നാൾ അല്ലാതെ നാലമൊതാരാൾ കൂടെയുള്ളത് ഒന്ന് നോക്കിയേ" ദെച്ചു അത് പറഞ്ഞപ്പോഴാണ് അവര് പാർഥൻ ഉള്ളത് ഓർത്തെ.പിന്നെ ഒരു വളിച്ച ചിരിയും ചിരിച്ച് ഡീസന്റ് ആയി നിന്നു രണ്ടും. "ഏയ് ഇതല്ലാ ഞാൻ പറയാൻ വന്നേ. അതുണ്ടല്ലോ.ദേ പാർത്ഥൻ ഉണ്ടല്ലോ അവൻ ഇന്ന് തൊട്ട് നമ്മുടെ ഫ്രണ്ടാണ്"ദെച്ചു അത് പറഞ്ഞ് അവരെ നോക്കി. "അതിനിപ്പോ ന്താ ഹേ..." ലിനു നിസാരം മട്ടിൽ പറഞ്ഞു.പിന്നെയാണ് അവൾ ഞാൻ ന്താ പറഞ്ഞേ എന്നാലോജിച്ചേ.

അവൾ ഞെട്ടി അങ്ങനെ തന്നെ നിന്നു.പിന്നെ ജിത്തുവാണേൽ കേട്ടപ്പോ തന്നെ ഒരേ നിൽപ്പാണ്. "ടാ കാറ്റ് പോയോ" ദെച്ചു അവരുടെ മുന്നിൽ കൈ ഞൊടിച്ചോണ്ട് ചോദിച്ചു. "ടാ...ടി..."ദെച്ചു അവരെ രണ്ടിന്റേം പുറത്തൊന്ന് കൊട്ടികൊണ്ട് വിളിച്ചു. "ഹേ..നീ പറഞ്ഞതും ഞാൻ കേട്ടതും ഒന്ന് തന്നെയാണോ. ഇന്ന് എന്താന്നറിയിൽ.സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ചാണ് കേൾക്കുന്നതും കാണുന്നതുമൊക്കെ ലെ ടാ"ലിനു ജിത്തുനോടുന്നപോലെ ചോദിച്ചു. "അഹ്‌ന്നെ."ജിത്തു "ഇനി ഇങ്ങനത്തെ പല കാര്യങ്ങളും കേൾക്കുകയും കാണുകയുമൊക്കെ ചെയ്യും ലെ പാർതാ"ദെച്ചു "ഹേ അഹ്"പാർത്ഥൻ ആ ചോദ്യം പ്രതിക്ഷികത്തൊണ്ട് ഒന്ന് ഞെട്ടിയിട്ടാണ് ഉത്തരം പറഞ്ഞേ. "ഞാൻ പറഞ്ഞത് സത്യവാ.ഞാനിത്പോലെ ഒന്ന് ഞെട്ടിയതാ.പിന്നെ ഇവനും നമ്മുടെ ഫ്രണ്ട്സാണ്.നിങ്ങളോട് ചോയ്ക്കാതെ ഞാൻ കൂടെകൂട്ടി.എനി ഒബ്ജക്ഷന് മക്കൾസ്"ദെച്ചു അവരോട് രണ്ടാളോടുമായി ചോദിച്ചു. അവര് രണ്ടും ഒന്നുമാലോചിക്കാതെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി എന്നിട്ട് ജിത്തു പാർഥനെ പോയി കെട്ടിപിടിച്ചു.ലിനു എന്നെയും.ഞാനത് പ്രതിക്ഷിച്ചതയോണ്ട് ഒരു ചിരിയോടെ നിന്നു.

പിന്നെ ഞങ്ങൾ ഒറ്റ സംസാരം ആയിരുന്നു.ആ പീരിയഡ് ക്ലാസ്സിൽ കേറിലാ.പാർത്ഥൻ സംസാരം കുറവാണേലും ഞങ്ങൾ അവനെ മാക്സിമം സംസാരിപ്പിച്ചു പറയാ.അവിടുന്നൊരു നല്ല കൂട്ടുകെട്ട് തന്നെ തുടങ്ങി എന്ന് പറയാം. ~~~~~~~~~ ജിത്തുവും ലിനുവും ഇന്നലെ ആ മാക്കാന് എന്നെ ഇഷ്ട്ടമാണ് എന്നുള്ള സംശയം ചോദിച്ചതിൽ പിന്നെ എനിക്കെന്തോ ടെന്ഷന് പോലെയാണ്.ഇന്നിപ്പോ ആ മാക്കാനെ വിളിക്കണോ വേണ്ടയോ പറഞ്ഞിരിക്കാണ്. പിന്നെ രണ്ടും കൽപ്പിച്ച് അങ്ങു വിളിച്ചു.എന്നത്തേയും സമയം കഴിഞ്ഞ് ഒരു 10 മിനിറ്റ് കഴിഞ്ഞാണ് ഇന്ന് വിളിച്ചേ. വിളിക്കണോ വേണ്ടയോ ആലോചിച്ച് ടൈം ആയത് അറിഞ്ഞില്ല വേണം പറയാൻ.അപ്പുറത്ത് റിങ് ചെയ്തതും കാൾ attend ആയി. "ഹെലോ" "തനിക്കെന്താ പറ്റിയെ.സൗണ്ടിലൊക്കെ ഒരു change. പിന്നെ 10 മിനിറ്റ് വൈകി പോയല്ലോ" മാക്കന്റെ ആ ചോദ്യം കേട്ടതും ഞാനൊന്ന് ഞെട്ടി. എങ്ങനെ ഞെട്ടാത്തിരിക്കും. അവൻ ഫോണെടുത്തപ്പോ ഞാനൊരു വിറയലോടെയാണ് ഹെലോ പറഞ്ഞേ.പിന്നെ ടൈം ഒക്കെ നോക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. "എന്താടോ ഒന്നും മിണ്ടാതെ" അപ്പുറത്തുന്നുള്ള മാക്കാൻറെ ആർദ്രമായ സ്വരം കേട്ടാണ് ഞാൻ ബോധത്തിലോട്ട് വന്നേ. "ഹേ എന്താ ചോയ്ച്ചേ."ദെച്ചു ഫോൺ ഒന്ന് മുറുകെ പിടിച്ചോണ്ട് ചോദിച്ചു "തനിക്കെന്താ പറ്റിയെ എന്ന്."ശിവ "ഒന്ന്...ഒന്നുല്ല."

ഒന്ന് വിക്കി കൊണ്ട് ദെച്ചു പറഞ്ഞു. "മ്മ്. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്."ശിവ "എന്താ" "അതുണ്ടല്ലോ.ഞാൻ ഇതുവരെ തന്നെ കണ്ടിട്ടില്ല.നീയെന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ല.നിന്റെ പേരോ വീടോ ഒന്നുമെനികറിയില്ലാ.പക്ഷെ ഒന്നെനിക്കറിയാം.എനിക്ക് തന്നെ ഇഷ്ടമാണെന്ന്." ശിവ അത് പറഞ്ഞതും ദെച്ചു ഒന്ന് ഞെട്ടി. "താനിത് എന്തൊക്കെയോ പറയുന്നേ"ദെച്ചു. പ്രതിക്ഷിച്ചതാണേലും ഇത്ര പെട്ടന്ന് ഇത് പ്രതിക്ഷിച്ചില്ല. "ഞാൻ പറഞ്ഞത് സത്യമാണ്.എനിക്ക് തന്നെ ഒത്തിരി ഇഷ്ടാ.താൻ എന്നെ ഇഷ്ടപെടണം എന്ന് ഞാൻ ഒരിക്കലും പറയില്ല.കാരണം.ഇപ്പൊ ഞാൻ ജീവനോടെ ഇരിക്കാനുള്ള കാരണം തന്നെ ഒരുപക്ഷേ നീയായിരിക്കും.ആ തന്നോട് എനിക്ക് പ്രണയമാണ്.ആരോടും ഇതുവരെ തോന്നാത്ത ഒന്ന്.ഇപ്പൊ ഒരു 10 മിനിറ്റ് താൻ വിളിക്കാൻ വൈകിയപ്പോ പോലും എനിക്കെന്തൊക്കെയോ പോലെയായിരുന്നു. തന്റെ ഈ ഫോൺ കാളിന് വേണ്ടിയാണ് ഓരോ ദിവസവും ഞാൻ കാത്തിരിക്കുന്നത് തന്നെ.നീ ചീത്തയാണ് വിളിക്കുനെങ്കിലും എനിക്കത് ഇഷ്ട്ടമാണ്.ഞാനിതൊക്കെ ഇപ്പൊ നിന്നോട് പറഞ്ഞു വെച്ച് നീ എന്നെ ഇഷ്ടപ്പെടണം എന്ന് ഒരിക്കലും പറയില്ല ട്ടോ മാക്രികുട്ടിയെ....

പിന്നെ ഞാനിതൊക്കെ ഇപ്പൊ നിന്നോട് പറഞ്ഞേന്ന് കരുതി നാളേതൊട്ട് വിളിക്കാതിരിക്കല്ലേ. നിന്റെ ശബ്‌ദം കേൾകാതെ ഉറങ്ങാൻ പറ്റത്തിൽ ഒരു ദിവസം പോലും എന്തിന് ജീവിക്കാൻ പറ്റോന്ന് തന്നെ സംശയ.ഞാൻ കുറെ ശ്രെമിച്ചു. തന്റെ കാൾ അവോയ്ഡ് ചെയ്യാൻ എന്തോ എനിക്ക് പറ്റുന്നില്ല.എന്തെലൊക്കെ പറയെടോ.തെറി വിളിച്ചാലും കുഴപ്പില്ലാ.എന്തേലും പറയുന്നേ"മാക്കാൻ ഒരു നേടുവീർപോടെ പറഞ്ഞു നിർത്തി. മാക്കാൻ പറഞ്ഞു കഴിഞ്ഞതും ഞാൻ കാൾ കാട്ടാക്കി.എന്തോ എന്റെ ഹൃദയമൊക്കെ വല്ലാതെ ഇടിച്ചു കൊണ്ടിരിക്കാന്നേ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.പിന്നെ ഞാൻ കണ്ണടച്ച് എങ്ങനെയൊക്കെയോ ശാന്തമാക്കി.ലിനു എന്താ ഏതാ എന്നൊക്കെ ചോദിക്കുന്നുണ്ട്.അവളോടെല്ലാം പറഞ്ഞു കൊടുത്തു. അവളതപ്പോഴേക്കും ജിത്തുന് വിളിച്ചു പറയുന്നുണ്ടായിരുന്നു.ഇന്ന് പാർഥനോട് സംസാരിച്ചിരുന്നെയുള്ളൂ.അവന്റെ no വാങ്ങാൻ മറന്നു.ഇല്ലേൽ ഇപ്പൊ അവനും വിളിച്ചു കേൾപ്പിക്കുമായിരിന്നു. എന്തോ എനിക്കപ്പൊ അച്ഛനോട് സംസാരിക്കാൻ തോന്നി.ഞാനെല്ലാം അച്ഛനെ വിളിച്ചു പറഞ്ഞു.മാക്കാൻറെ കാര്യമൊക്കെ അച്ഛനറിയാമായിരുന്നു.

അച്ഛൻ എന്റെ ഇഷ്ട്ടം എന്താ വെച്ചാൽ അത് ചെയ്യാനാണ് പറഞ്ഞേ.എന്തിനും കൂടെയുണ്ടാവും പറഞ്ഞു.പിന്നെ കുറെ ആലോചിച്ചു. പിറ്റേന്ന് ക്ലാസില്ലായിരുന്നു. അപ്പോഴും ഇരുന്നാലോജിച്ചു. എന്തോ ശിവ പറഞ്ഞത് തന്നെയായിരുന്നു ഞാൻ ആലോചിച്ചോണ്ടിരുന്നു.എന്താ ഞാൻ കാരണമാണ് അവനിന്ന് ജീവനോട് ഇരിക്കാൻ കാരണം എന്ന് പറഞ്ഞേ .അത് എന്തായിരിക്കും എന്ന ചിന്തതയായിരുന്നു. അവനെ വിളികാതിരുന്നാൽ എനിക്കും എന്തോ പോലെ അല്ലെ.ഞാനെന്നോട് തന്നെ കുറെ വട്ടം ചോദിച്ചതാ. അവസാനം ഉത്തരം കണ്ടെത്തി.അതേ അവന്റെ സ്വരമൊന്ന് കേൾക്കാതിരുന്നാൽ എനിക്ക് ഉറക്കം വരില്ല.അതിനർത്ഥം ഞാനും അവനെ ഇഷ്ടപ്പെടുന്നു. Yes I am in love with u shivaa💞 ഞാനും മാക്കാനെ ഒത്തിരി അധികം ഇഷ്ടപ്പെടുന്നു. അങ്ങനെ വൈകിട്ട് എനിക്കും മാക്കാനെ ഇഷ്ടമാണെന്ന് അറിയിക്കാൻ വിളിച്ചതാ.പക്ഷെ വിളിച്ചിട്ട് കാൾ എടുത്തില്ല.സ്വിച്ച് off എന്നാ പറഞ്ഞേ.പിന്നെ കുറെ ടൈം വിളിച്ചു നോക്കി.അപ്പോഴും അത് തന്നെയാ പറഞ്ഞോണ്ടിരുന്നെ.എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ആയപ്പോ കേട്ട വാർത്ത ഞങ്ങളെ ഒന്ന് ഞെട്ടിച്ചു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story