ശിവദർശനം 💞: ഭാഗം 2

shivadharshanam

രചന: SHOBIKA

"ഡീ" അപ്പോഴാണ് പുറകിൽ നിന്നൊരു "ഡീ" വിളി കേട്ടെ.അവിടെ നിൽക്കുന്നയാളെ നോക്കി പുച്ഛിച് ഞാൻ വെള്ളത്തിലോട്ട് ഇറങ്ങി. താമര പൊട്ടിച്ച് മോളിലോട്ട് കയറി. "നിന്നോട് ആരാടി ആ വെള്ളത്തിലോട്ട് ഇറങ്ങാൻ പറഞ്ഞേ"അരുൺ "ആരോടും ചോദിച്ചിട്ടില്ല.ഞാനെന്റെ ഇഷ്ടത്തിനാ ഇറങ്ങിയെ.അതിന് തനിക്കെന്താടോ"ദെച്ചു. "വഴിയിൽ നിന്ന് മാറണം മിസ്റ്റർ അരുൺ "ദെച്ചു അതും പറഞ്ഞ് കുട്ടുവിനെയും കൊണ്ട് വീട്ടിലോട്ടോടി. ~~~~~~~~~ വീട്ടിലെത്തിയതും അവിടെ സ്റ്റക്കായി നിന്നു ദെച്ചു. ദൈവമേ പെട്ടല്ലോ.മാതാശ്രീ കലിപ്പിൽ ഫ്രണ്ടിൽ തന്നെ നിൽപ്പുണ്ട്. "എന്താ അവിടെ തന്നെ നിന്നത്.ഇങ്ങോട്ട് കയറി വാ"ശാലിനി "അയ്യോ അമ്മ അത് ബുദ്ധിമുട്ടാവില്ലേ"ദെച്ചു ഇളിച്ചോണ്ട് പറഞ്ഞു. "ആർക്ക്"'അമ്മ "എനിക്ക് അല്ലാതാർക്കാ"ദെച്ചു. "നിന്റെ കോലമെന്താ നോക്ക് ദെച്ചു.ആൾക്കാരൊക്കെ കണ്ട എന്താ വിചാരിക്കാ ദെച്ചു.നീയൊരു പെണ്കുട്ടിയാന്നൊരു വിചാരമുണ്ടോ ദെച്ചു.നാടനീളെ തെണ്ടി നടന്നോളും അതും പീക്കിരി പിള്ളേരുടെ കൂടെ.കെട്ടിച്ചു വിടേണ്ടേ പ്രായം കഴിഞ്ഞു.എന്നിട്ടും കുട്ടിക്കളി മാറിട്ടില്ല. അതെങ്ങനെയാ എല്ലാത്തിനും വളം വെച്ചു കൊടുക്കാൻ അച്ഛനുണ്ടല്ലോ."ശാലിനി ഒരു വടിയും പിടിച്ചോണ്ട് പറഞ്ഞു "അതിനെന്തിനാ അച്ഛനെ പറയുന്നേ."ദെച്ചു

"ഇങ്ങോട്ട് കയറി വാടി"ശാലിനി "ഇല്ല വടി കളഞ്ഞാൽ വരാം"ചുണ്ട് ചുളുക്കി കൊണ്ട് ദെച്ചു പറഞ്ഞു. "ദേ ദെച്ചു ഞാൻ അങ്ങോട്ട് വന്നാൽ എൻറെന്ന് നല്ലത്‌ കിട്ടുവേ"അതും പറഞ്ഞോണ്ട് ശാലിനി ദെച്ചുന്റെ അടുത്തേക്ക് പോയി. 'അമ്മ വരുന്നത് കണ്ടതും ദെച്ചു ഓടി അടുത്തുള്ള മാവിൽ അള്ളി പിടിച്ചു കയറി. "മര്യാദക്ക് ഇങ്ങോട്ട് ഇറങ്ങിക്കോ."ശാലിനി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "തല്ലില്ലാന്ന് പറ എന്ന ഇറങ്ങാം."ദെച്ചു. "എന്താ ഇവിടെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ"അതും ചോദിച്ചോണ്ട് കൃഷ്ണകുമാർ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. "ദാ നോക്ക് മനുഷ്യ നിങ്ങടെ മകളതാ മരത്തിന്റെ മണ്ടേൽ കേറി ഇരിക്കുന്നു.മര്യാദക്ക് ഇറങ്ങി വരാൻ പറഞ്ഞോ."ശാലിനി. "ശാലു നീയങ്ങോട്ട് നിക്ക് ഞാൻ അവളോട് പറയാ"കൃഷ്ണകുമാർ ഒത്തു തീർപ്പാക്കാൻ ശ്രേമിക്കാണ് മക്കളെ ശ്രേമിക്കാണ്.എന്താവോ എന്തോ. "മോളെ അച്ചൻ പറയുന്നത് കേൾക്ക്"കൃഷ്ണകുമാർ "അമ്മേനെ ഉള്ളിലോട്ട് കൊണ്ടുപോ അച്ഛാ എന്ന ഞാൻ ഇറങ്ങാ"ദെച്ചു "നീ വാ ശാലു നമ്മുക്ക് ഉള്ളിലോട്ട് പോവാം.അവള് ഇറങ്ങിക്കോളും"കൃഷ്ണകുമാർ

"നിങ്ങളാണ് മനുഷ്യ ഇവളെ ഇങ്ങെനെയാക്കിയത്."അതും പറഞ്ഞ് വടിയും അവിടെയിട്ട് ചവുട്ടി കൂട്ടി ശാലിനി അകത്തേക്ക് പോയി. "അമ്മ അകത്തു കേറിയോ"ദെച്ചു "നീയിത് എപ്പോ ഭൂമിയിലോട്ട് ലാൻഡി"കൃഷ്ണകുമാർ "Just അമ്മ ഉള്ളിലോട്ട് കയറിയാ ആ നിമിഷം"ദെച്ചു ചിരിച്ചോണ്ട് പറഞ്ഞു "എന്താണാവോ ഇന്നത്തെ കാര്യം"കൃഷ്ണകുമാർ പിന്നെയെല്ലാ കാര്യവും ദെച്ചു അച്ഛന്റേത് പറഞ്ഞു കൊടുത്തു. "ദെച്ചുസേ എല്ലാത്തിനും അച്ഛൻ കൂട്ടു നിൽക്കുന്നുണ്ട്.എന്നെ നാണം കെടുത്തോ നീ"ദെച്ചു "ഏയ് അച്ഛന്റെ ദെച്ചു അങ്ങനെ ചെയ്യോ."ദെച്ചു "നീ പോയി ഡ്രെസ്സ് ഒക്കെ മാറ് ഞാൻ അമ്മയെ പോയി ഒന്ന് സോപ്പിടട്ടെ"അച്ചൻ അതും പറഞ്ഞു ഉള്ളിലോട്ട് പോയി. പുറകെ ദെച്ചുവും. ~~~~~~~~ "മോളെ നല്ലപോലെ പഠിച്ചോണം. ഫുഡ് ഒക്കെ കഴിച്ചോണം.പിന്നെ ദിവസവും വിളിച്ചോണം"ശാലിനി "എന്റെ അമ്മേ ഇതു തന്നെയല്ലേ.ഇത്ര നേരം പറഞ്ഞേ.ഇതാ വീണ്ടും തുടങ്ങി."ദെച്ചു ഇടുപ്പിൽ കൈ കുത്തി നിന്നു. "എന്റെ ശാലു നീയങ്ങനെ ടെൻഷൻ ആവല്ലേ.അവള് എല്ലാം നോക്കിക്കോളും.എന്റെയല്ലേ മോള്"കൃഷ്ണകുമാർ.

"അതൊണ്ടാ എനിക്ക് പേടി"ശാലിനി "നിങ്ങൾ ഇങ്ങനെ തർക്കിക്കല്ലേ.first ദിവസം തന്നെ താമസിക്കും"ദെച്ചു. "നിങ്ങൾ ചെല്ല്"ശാലിനി. "ശെരി അമ്മേ." ശാലിനിക്കും കൃഷ്ണകുമാറിനും ഒരു ഉമ്മയും കൊടുത്ത് ദെച്ചു വണ്ടിയിൽ കയറി.അങ്ങനെ പോവുകയാണ് മക്കളെ പോവുകയാണ്.എങ്ങോട്ടന്നല്ലേ. ഇന്ന് തൊട്ട് ദെച്ചുവിന് പിജി ക്ലാസ് തുടങ്ങാണ്. കോട്ടയത്താണ് ദെച്ചുന് പിജിക്ക് കിട്ടിയേ. അപ്പൊ അവിടെ ഹോസ്റ്റലിൽ വേണം നിക്കാൻ.അപ്പൊ രാവിലെ നേരത്തെ ഇറങ്ങിയതാണ് അച്ഛനും മകളും കൂടെ.അങ്ങനെ മണിക്കൂറുകളുടെ യാത്രക്ക് ശേഷം അവര് കോട്ടയത്തെത്തി. ദെച്ചുന് ഹോസ്റ്റൽ റെഡിയാക്കി ബാഗേല്ലാം അവിടെ വെച്ച് കോളജിലേക്ക് വിട്ടു.ഹോസ്റ്റലിൽ നിന്ന് ഒരു ബസ്‌ കയറണം കോളജിൽ എത്താൻ. അച്ഛൻ അതെല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.അങ്ങനെ കോളജിൽ എത്തി.ദെച്ചുനെ അവിടെ ഇറക്കി.യാത്രയും പറഞ്ഞ് കൃഷ്ണകുമാർ പോയി. "ഇനി ഇവിടെയാണ് എന്റെ രണ്ടു വർഷം.ഒരു അങ്കത്തിനു തയ്യാറെടുത്തു തന്നെയാണ് ദർശന കൃഷ്ണകുമാർ ഇവിടെ എത്തിയിരിക്കുന്നത്"........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story