ശിവദർശനം 💞: ഭാഗം 21

shivadharshanam

രചന: SHOBIKA

"അഹ് അത് കൊള്ളാം. നിനക്കും പറയായിരുന്നല്ലോ"ലിനു അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു "അതിനവൾക്ക് നേരമില്ലല്ലോ ചീത്ത വിളിക്കാനായിരുന്നില്ലേ നേരം"ജിത്തു എങ്ങോ നോക്കി പറഞ്ഞു. "ദേ രണ്ടിനും എൻറെന്ന് കിട്ടണ്ടേൽ മിണ്ടാതിരുന്നോ." ശിവടെ അടുത്തുനിന്ന് മാറി കണ്ണുതുടച്ചോണ്ട് ദെച്ചു പറഞ്ഞു. "ഇത് എന്ത് തേങ്ങായാ.ഒരുത്തൻ കോളേജിൽ പോയാ ആന്ന് തന്നെ മിണ്ടിയാൽ അടിച്ചു ഭിത്തിയിൽ ഒട്ടിക്കും എന്ന്. ഒരുതിയാണേൽ ഞങ്ങടെ പുറം അടിച്ചു കടപ്പുറം ആക്കി കൊണ്ടിരിക്കുവോ.എന്തായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെയാ"ജിത്തു ആരോടെന്നില്ലാതെ പറഞ്ഞു. "ദെച്ചുസെ ദേ ഫോൺ അടിക്കുന്നു" ജിത്തു തന്റെ കയിലുരുന്ന ദെച്ചുന്റെ ഫോൺ ഉയർത്തി കാട്ടികൊണ്ട് പറഞ്ഞു. "ആരാടാ" ദെച്ചു ഒരു കൈ ശിവടെ ഇടത് കയിൽ ചേർത്തുപിദിച്ചിട്ടുണ്ട്.എന്നിട്ട് വലത് കൈ കൊണ്ട് ആരാ ചോദിച്ചു. "കൃഷ്ണേട്ടൻ" ജിത്തു അത് പറയേണ്ട താമസം ദെച്ചു ഫോൺ വാങ്ങി കാറ്റുപോലെ പുറത്തോട്ട് പോയി. "ആരാ അത് " ജിത്തു കൃഷ്ണേട്ടൻ പറഞ്ഞപ്പോ ദെച്ചുന്റെ കണ്ണിൽ കണ്ട തിളക്കവും പിന്നെ കാറ്റുപോലെ പുറത്തോട്ട് പോയതെല്ലാം കണ്ട് ശിവ ഇത്തിരി വെപ്രാളത്തോടെ ചോദിച്ചു. "അത് അവൾക്ക് വേണ്ടപ്പെട്ടയാളാ"ലിനു ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

"അവൾക്ക് മാത്രമല്ല ഇനി നിനക്കും വേണ്ടപ്പെട്ടയാൾ ആവും"ജിത്തു "അതാരന്നല്ലേ ചോദിച്ചേ"ശിവ "അവളോട് തഖ്‌ന്നെ ചോയ്ച്ചോ"ജിത്തു "അഹ് ചൊയ്ച്ചോളാം" ~~~~~~~~~ "ഹെലോ അച്ഛാ"ദെച്ചു "അഹ് മോളെ നല്ല സന്തോഷത്തിലാണല്ലോ" കൃഷ്ണകുമാർ എന്ന ദെച്ചുന്റെ അച്ഛൻ ചോദിച്ചു. "അതച്ഛനെങ്ങനെ മനസിലായി"ദെച്ചു അതിശയത്തോടെ ചോദിച്ചു. "നിന്നെയെനികറിഞ്ഞൂടെ. നീയെ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും മാത്രല്ലേ എന്നെ അച്ചാന്നും അമ്മയെ അമ്മാന്നും വിളിക്കു.എന്തായാലും സങ്കടല്ല എന്ന് നിന്റെ ആ അച്ഛാ വിളിയിൽ തന്നെ മനസിലായി.അപ്പൊ അച്ഛെടെ കുട്ടി പറഞ്ഞാട്ടെ എന്താ ഇത്ര സന്തോഷം.എന്റെ മരുമോനെ മറ്റോ കണ്ടുപിടിച്ചോ നീ.അതാണോ" "അതെങ്ങനെ മനസിലായി."ദെച്ചു അത്ഭുദത്തോടെ ചോയ്ച്ചു. "നിന്റെയല്ലേ അച്ഛൻ.ആട്ടെ ന്റെ മരുമോനെങ്ങനെയാ ആള്. കാണാൻ കൊള്ളാവോ.അച്ചനെ പോലെ സുന്ദരനാണോ" "മ്മ് സുന്ദരനൊക്കെ തന്നെയാ.പക്ഷെ ന്റെ കൃഷ്ണേട്ടന്റെ അത്ര വരോ."ദെച്ചു ഒരു കള്ളച്ചിരിയോടെ പറഞ്ഞു. "അത്രക്കങ്ങോട്ട് സുഖിപ്പിക്കണോ മോളെ." "ഈ കൊച്ചുകള്ളൻ മനസിലാക്കി കളഞ്ഞല്ലോ.

പിന്നെ അച്ഛാ മരുമോനെ പറഞ്ഞാൽ അച്ഛനറിയും" "അതാരാടി അങ്ങെയൊരാൾ" അച്ഛൻ സംശയത്തോടെ ചോദിച്ചു. "വേറെ ആരുമല്ല one and only ശിവപാർഥിവ്" "ഹേ അവനായിരുന്നോ.എന്നിട്ട് എങ്ങനെ മനസിലായെ അവനാന്ന്" ദെച്ചു എല്ലാ കാര്യവും പറഞ്ഞു കൊടുത്തു. "എന്നിട്ടിപ്പൊ എങ്ങനെയുണ്ട് അവന്. അത്രക്ക് സീനൊന്നുല്ല. just വലത് കയൊന്നോടിഞ്ഞിട്ടുണ്ട്.പിന്നെ തലയിൽ ചെറുതായി ഒരു കെട്ടും ഉണ്ട്." "എന്നാ നീ എന്റെ കൊച്ചിന് ഫോണൊന്ന് കൊടുത്തെ" "അച്ചന്റെ കൊച്ച് ഞാനല്ലേ.പിന്നെത് കൊച്ചിനാ.ദെച്ചു നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "അതോ ന്റെ ശിവ മോനെ കൊണ്ടോയി കൊടുക്ക്" "ഓഹോ ഇപ്പൊ നിങ്ങളൊന്നായി ലെ കൃഷ്ണേട്ടാ. ന്റെ ശാലു കൊച്ച് അവിടെ തന്നെയുണ്ടല്ലോ ലെ" "ഉണ്ട്.ന്തേ " "ഏയ് ഒന്നുല്ല.എന്ന ഞാൻ ഫോണ് നിങ്ങടെ ശിവ മോന് കൊണ്ടോടുക്കാം." "അസൂയ ഒട്ടുമില്ലല്ലേ മോളെ" "അച്ഛന്റെയല്ലേ മോള്. അപ്പൊ ഒട്ടും കാണത്തില്ല" "ദാ നിനക്ക് തരാൻ പറഞ്ഞു" ദെച്ചു ചുണ്ടു ചുളുക്കി കൊണ്ട് ഫോൺ ശിവക്ക് കൊടുത്തു. ശിവ പുരികം ചുളിച്ചോണ്ട് ഫോൺ വാങ്ങി. "ഹെലോ" "ആ മോനെ ഇപ്പൊ എങ്ങനെയുണ്ട്" "അഹ് കുഴപ്പില്ലാ" പെട്ടെന്ന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ വിക്കി വിക്കിയാണ് മറുപടി പറഞ്ഞേ.

പിന്നെ ആരാണ് എന്നറിയത്തൊരു ആശങ്കയും ഉണ്ട്. അവന്റെ സുഖ വിവരങ്ങളെല്ലാം അന്വേഷിച്ച് ഫോൺ വെച്ചു. "എന്തു പറഞ്ഞു അച്ഛൻ" ദെച്ചു സംശയത്തോടെ ചോദിച്ചു.അതിലുപരി അറിയാനുള്ള ആകാംഷയായിരുന്നു എന്നു വേണേൽ പറയാം. "തന്റെ അച്ഛനായിരുന്നു അത്" ശിവ അത്ഭുദത്തോടെ ചോദിച്ചു.കാരണം അവൻ അതൊരിക്കലും അവൾടെ അച്ഛനായിരിക്കും എന്ന് ചിന്തിച്ചിട്ട് കൂടിയില്ല അതന്നെ. "അഹ് best പിന്നെ ആരാ പറഞ്ഞ നീ സംസാരിച്ചേ"ദെച്ചു ഒരു ചിരിയോടെ ചോദിച്ചു. മൗനം ആയിരുന്നു അതിന് മറുപടി. "സംസാരിച്ചത് എന്റെ അച്ഛനാണ് കൃഷ്ണന്കുമാർ.മരുമോനോട് സംസാരിക്കാൻ ഫോൺ നിനക്ക് തന്നെ.എന്നിട്ട് നീ ആരണറിയതെ സംസാരിച്ചു ലെ."ദെച്ചു ഒരു ചെറുചിരിയോടെ പറഞ്ഞു. "അതിപ്പോ എനികറിയാവോ. ഇവരാണേൽ നീ വന്നിട്ട് ആരാ വിളിച്ചേ പറഞ്ഞു തരും പറഞ്ഞു.നീയേണെൽ ഫോൺ എനിക്ക് തന്നിട്ട് സംസാരിക്കാൻ പറഞ്ഞു. ആ ഞാൻ എന്തിയാനാ"ശിവ ഒരു നേടുവീർപോടെ പറഞ്ഞു. "ഓഹ് അപ്പൊ അങ്ങനെയാണ്‌ കാര്യം."ദെച്ചു. "അല്ല ദെച്ചു നിന്റെ അച്ഛനപ്പോ എതിർപ്പൊന്നുല്ലേ നമ്മടെ കാര്യത്തിൽ" "നമ്മടെ എന്ത് കാര്യം"ദെച്ചു.പുരികം പൊന്തിച്ചോണ്ട് ചോദിച്ചു. "നമ്മൾ തമ്മിൽ"ശിവ "തമ്മിൽ"ദെച്ചു "പ്രണയത്തിലാണെന്നുള്ള കാര്യം"ശിവ "അതിന് ഞാനെന്റെ പ്രണയം പറഞ്ഞില്ലലോ"ദെച്ചു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"ഇല്ലേ പറഞ്ഞില്ലേ.നീ ആദ്യമായി എന്നെ കണ്ടപ്പോ പിന്നെ എന്താ പറഞ്ഞേ"പുരികം പൊക്കിയും താഴ്ത്തിയും കൊണ്ട് ശിവ ചോദിച്ചു. "അത് അവര് നിന്നെ പ്രൊപോസ് ചെയ്യാൻ പറഞ്ഞോണ്ടല്ലേ." "അപ്പൊ ഇപ്പൊ ഇവിടെ കുറച്ചു മുന്നേ എന്നെ കെട്ടിപിടിച്ച് കരഞ്ഞു നിലവിളിച്ചോണ്ട് പറഞ്ഞതൊക്കെയോ"ശിവ ഒഎസ് ചിരിയോടെ ചോദിച്ചു. "Eee അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നല്ലേ"ഒരു വളിച്ച ചിരിയോടെ ദെച്ചു പറഞ്ഞു ശിവയെ ചുമ്മാ വട്ടാക്കാം എന്ന് വിചാരിച്ചാണ് ദെച്ചു അങ്ങനെയൊക്കെ പറഞ്ഞേ. പക്ഷെ കുട്ടി കുറച്ചു മുന്നേ പറഞ്ഞ കാര്യങ്ങൾ just ഒന്ന് മറന്നു.അത് സ്വാഭാവികം ലെ. "ഉണ്ടായിരുന്നല്ലോ"അത്ര നേരം അവരുടെ സംസാരം കേട്ടോണ്ടിരുന്ന ജിത്തു പറഞ്ഞു. "മതി മതി സംസാരം.എപ്പോഴാ ഡിസ്ചാർജ് എന്നിട്ട്"ലിനുവാണ്. "ആരേലും വന്ന് കൊണ്ടുപോവാണേൽ ഡിസ്ചാർജ് എഴുതി തരാ പറഞ്ഞു. ഇല്ലേൽ ഇവിടെ രണ്ടു ദിവസം കിടക്ക വിചാരിച്ചു."ശിവ "എന്ന പിന്നെ വീട്ടിലോട്ട് പോവല്ലേ."ദെച്ചു "ഏയ്‌ വേണ്ട ഇവിടെ തന്നെ കിടക്കാം.അവിടെ വീട്ടിൽ പോയാൽ ഞ്ഞം.ഒറ്റക്കാവും"അതുപറയുമ്പോൾ ശിവയുടെ മുഖം വാടിയുട്ടുണ്ടായിരുന്നു. "അതിനാരു പറഞ്ഞു ഒറ്റക്കാണെന്ന്. ദേ ജിത്തു വരും കൂട്ടിന്.ലെ ടാ"ദെച്ചു "ഹേ അഹ്‌ഹാ" പെട്ടെന്ന് കേട്ട് ഞെട്ടലിൽ ജിത്തു തലയാട്ടികൊണ്ട് പറഞ്ഞു. "എന്ന നിങ്ങൾ ഇവിടെ നിക്ക് ഞാനും ലിനുവും കൂടെ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം.വാ ലിനു"ദെച്ചു "അഹ് ടി വാ പോവാം" ലിനു അതും പറഞ്ഞ് ദെച്ചുന്റെ കൂടെ പോയി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story