ശിവദർശനം 💞: ഭാഗം 22

shivadharshanam

രചന: SHOBIKA

"അപ്പൊ പോയാലോ" ദെച്ചുവും ലിനുവും കൂടെ ഡോക്ടറെ കണ്ട് വന്ന് ചോദിച്ചു. "ഹേ അപ്പൊ പോവാൻ പറ്റോ"ശിവ ചോദിച്ചു. "അഹ് പോവാലോ"ലിനു. "ഡോക്ടർ എന്തു പറഞ്ഞു"ജിത്തുവാണ് "ഡോക്ടർ എന്താ നല്ല പോലെ റെസ്റ്റ് വേണം പറഞ്ഞു.പ്ലാസ്റ്ററിട്ട കൈയൊന്നും അനകരുത് പറഞ്ഞു.പിന്നെ മരുന്ന് തന്നിട്ടുണ്ട് പോവുന്ന വഴിയേ വാങ്ങിച്ചേക്കാം"ദെച്ചു "അഹ് ശെരി അപ്പൊ എല്ലാ എടുത്ത് ഇറങ്ങിയാട്ടേ"ജിത്തു അവരെ നോക്കി പറഞ്ഞു. "അല്ലാ നമ്മളെന്തിൽ പോവും.അല്ല എങ്ങനെ പോവുമെന്ന്"ലിനു സംശയത്തോടെ ചോദിച്ചു. "പുറത്തെന്റെ കാർ കിടക്കുന്നുണ്ട്.അതിൽ പോവാം"ശിവ തന്നെ പരിഹാരം പറഞ്ഞു. "അതേങ്ങാനയാടാ ഇവിടെ വന്നേ"ദെച്ചു. "ഞാൻ കാറിൽ പൊയ്കൊണ്ടിരിക്കുമ്പോഴാ സംഭവം.actually കാറിനൊന്നും പറ്റിയില്ല. ആരൊക്കെയോ ചേർന്ന് ആ കാറിൽ തന്നെയാ ഇവിടെ കൊണ്ടുവന്നാക്കിയത്."ശിവ "Oh i see"ലിനു. "നീയവടെ sea നോക്കി നിൽക്കാതെ വരാൻ നോക്ക് കൊച്ചേ"ജിത്തു അതും പറഞ്ഞ് നടന്നു". അങ്ങനെ അവര് കാറിൻറെ അവിടെ എത്തി.ഇനി ആര് കാറോടിക്കും എന്നാണ് സംശയം. "ഞാൻ ഓടിച്ചോളാം കാർ. കീ താ"ദെച്ചു പറഞ്ഞു. "അയ്യോ ഞങ്ങൾ ഇനിയും കുറച്ചുകാലം കൂടെ ജീവിക്കാനുള്ളതാ.

ആ കീ ഇങ്ങു തന്നേരെ"ജിത്തു ദെച്ചുനേ കളിയാക്കി കൊണ്ട് പറഞ്ഞു. ദെച്ചുനുണ്ടോ അതിഷ്ടപ്പെടുന്നെ.ശിവയുടെ കയിൽ നിന്ന് കാറിന്റെ കീ തട്ടി പറിച്ചു വാങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. "വേണേൽ വന്ന് കയറിക്കോ ഇല്ലേൽ ഞാൻ പോവും" ദെച്ചു അത് പറയേണ്ട താമസം ലിനു ഫ്രണ്ടിൽ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.പിന്നെ എന്ത് നോക്കി നിക്കാനാ. ജിത്തുവും ശിവയും കൂടെ കയറി.ഇനി എങാനും അവൾ കൂട്ടികൊണ്ട് പോയിലെങ്കിലോ കരുതിയാവും may be. പറയാൻ പറ്റില്ല.എന്തായാലും നമ്മടെ ദെച്ചു അടിപൊളി ആയി കാർ ഓടിക്കുന്നുണ്ട്. ഇത് കണ്ട് ജിത്തുവും ശിവയും അത്ഭുദത്തോടെ അവളെ നോക്കി ഇരിക്കുന്നുണ്ട്.ലിനു ആണേൽ ചുമ്മാ പുറത്തിക്കും നോക്കിയിരിക്കുന്നുണ്ട്.കുട്ടികറിയാം അവൾക്ക് ഡ്രൈവിംഗ് അറിയാന്ന്.ഒരു ദിവസം ഫുൾ ദെച്ചുന്റെ ഡ്രൈവിംഗ് അപരതാ കേട്ടിരുന്നതാ പാവം കൊച്. അപ്പൊ പിന്നെ പുറത്തോട്ട് നോക്കി കാഴ്ചയും കണ്ടിരിക്കുന്നതിൽ തെറ്റില്ല..

അങ്ങനെ കുറച്ചു നേരത്തെ യാത്രകോടുവിൽ ശിവയുടെ മാർഗ്ഗനിര്ദേശത്തോടെ അവന്റെ വീടിന്റെ മുന്നിൽ കൊണ്ട് കാർ നിർത്തി. "നിനക്ക് കാർ ഓടിക്കാൻ അറിയായിരുന്നോ"ജിത്തു വണ്ടിയിൽ നിന്നിറങ്ങിയാ ഉടനെ ചോദിച്ചു. "Don't understimate the power of a common girl"എന്നും പറഞ്ഞ് ദെച്ചു slow മോഷനിൽ മുന്നോട്ട് നടന്നു. ജിത്തുവാണേൽ ഇതെന്ത് ജന്മം എന്ന രീതിയിൽ അവളെ നോക്കി. ദെച്ചു അവിടെ നിന്ന് നേരെ വീടിന്റെ ഫ്രണ്ടിൽ വന്ന് ചുറ്റുപാടും ഒന്ന് നിരീക്ഷിക്കാൻ തുടങ്ങി.നല്ല ഒരു ചെറിയ ഒറ്റനില ടെറസ് വീടിന്റെ മുന്നിലാണ് അവർ നിൽക്കുന്നേ.വീടിന്റെ ചുറ്റും മരങ്ങളും ചെടികളുമൊക്കെയായി പ്രകൃതിരമണിയതാ നിറഞ്ഞ ചുറ്റുപാടും. അത് കണ്ടു നിന്നവരുടെ ഉള്ളിൽ ഒരു പുത്തൻ ഉണർവ് തന്നെ ഉണ്ടാക്കി എന്നു വേണേൽ പറയാം. "എന്താ അവിടെ തന്നെ നിൽക്കുന്നേ.ഉള്ളിലോട്ട് വരുന്നില്ലേ" വാതിലിന്റെ അവിടെ നിന്ന് ശിവ ചോദിച്ചു "ഞങ്ങളെ ഈ ചുറ്റുപാടും ഒന്ന് നോക്കിയതാ.എന്തോ ഒരു പ്രതേക ഫീൽ കിട്ടുന്നുണ്ട് ഇവിടെ നിക്കുമ്പോ" ദെച്ചു കണ്ണടച്ച് ശ്വാസം ഒന്ന് വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു. ജിത്തു ശിവടെ കയിൽ നിന്നും കീ വാങ്ങി വാതിൽ തുറന്ന് അകത്ത് കയറി.

നാല് ബെഡ്റൂമും ഒരു ഹാളും കിച്ചനും അടങ്ങുന്ന ഒരു വീട്. കാണാൻ നല്ല ഭംഗിയൊക്കെയുണ്ട്. എല്ലാം നല്ല വൃത്തിക്ക് വെച്ചിട്ടുണ്ട്.അവര് എല്ലാടെയും പോയി നോക്കി. "നീയിവിടെ ഒറ്റക്കാണോ ശിവ തമാസിക്കുന്നെ" ഒരു റൂമിൽ ബെഡിൽ വിശ്രമിക്കുന്ന ശിവയോട് ലിനു ചോദിച്ചു. "അതേലോ" "അപ്പൊ ഇവിടെ ഫുഡ് വെക്കുന്നതും വൃത്തിയക്കുന്നതൊക്കെ"ദെച്ചു നെറ്റി ചുളിച്ചോണ്ട് ചോദിച്ചു. "ഞാൻ തന്നെ" ശിവ അത് പറഞ്ഞപ്പോ അവരൊന്ന് ഞെട്ടി. "എനിക്ക് മാനേജ് ചെയ്യാവുന്നതെ ഉള്ളു എല്ലാം"ശിവ അവരെ നോക്കി പറഞ്ഞു. ദെച്ചുവും ലിനുവും പരസ്പരം നോക്കി.എങ്ങനെ നോക്കാതിരിക്കും പെണ്കുട്ടികളായാ അവര് പോലും ഇതൊന്നും ചെയ്യില്ല.അപ്പോ അവൻ അതൊക്കെ ചെയ്യും എന്നറിഞ്ഞ അവർ ഒരു അത്ഭുദത്തോടെ നോക്കി. "നിങ്ങളിങ്ങനെ പരസ്പരം നോക്കി നിൽക്കാതെ വല്ലതും കഴിക്കാൻ ഉണ്ടാക്കേടി.നല്ല വിശപ്പ്‌ ലെ ടാ ശിവ" ജിത്തു വയറിൽ കയ്യ് തടവികൊണ്ട് പറഞ്ഞു. "യെ ഹാ" "ഞങ്ങൾ ഫുഡ് ഉണ്ടാക്കണോ"ലിനുവും ദെച്ചുവും ഒരുമിച്ച് ചോദിച്ചു.

"അല്ലാതെ പിന്നെ ഞാനുണ്ടക്കോ.പോയിണ്ടാക്ക് മുത്തേ" ദെച്ചുനേം ലിനുവിനെയും റൂമിന് പുറത്തേക്ക് തള്ളിക്കൊണ്ട് ജിത്തു പറഞ്ഞു. ~~~~~~~~~ "നിനക്ക് വല്ലതും ഉണ്ടാക്കാൻ അറിയോടി" അടക്കളയുടെ ഭംഗി ആസ്വാദിക്കുന്നതിനിടയിൽ ദെച്ചു ലിനുവിനോടയി ചോദിച്ചു. "പിന്നെന്തിനാ മുത്തേ യൂട്യൂബ് ചേച്ചിയുള്ളെ"ഫോൺ കാണിച്ചോണ്ട് ലിനു പറഞ്ഞു. "എന്ന പിന്നെ കോമണ്ഡ്രി നമ്മുക്ക് തുടങ്ങിയേക്കാം."ദെച്ചു അതും പറഞ്ഞു തുടങ്ങി. രണ്ടാളും കൂടെ ഇരുന്ന് ചോറും കറികളും എങ്ങനെ ഉണ്ടാക്കുന്ന്ത് ഒക്കെ നോക്കി. ലിനു ചോറ് വെക്കാ പറഞ്ഞ് അതുണ്ടാക്കാൻ തുടങ്ങി.ദെച്ചു കറിക്ക് കഷ്ണങ്ങൾ അരിഞ്ഞു വെച്ചു.ഉണ്ടാക്കാൻ ആയി പോവുമ്പോഴാ ഒരു doubt. "എടി ലിനുവേ ഇതിൽ ഏതാടി ഉലുവ"ദെച്ചു കുറെ ബോട്ടിലുകൾ ചൂണ്ടി ലിനുവിനോട് ചോദിചു. "എഹ് എന്താ ചോയ്ച്ചെ ഉലുവയോ.അതെന്തോന്ന് സാധനം"ലിനു നെറ്റി ചുളിച്ചോണ്ട് ചോദിച്ചു. "Best ആളോടാ ചോദിച്ചേ. ഞാനെ ന്റെ ശാലു കൊച്ചിനോട് ചോദിച്ചോളാം .ശാലു പറഞ്ഞു തന്നോളും" ഫോണെടുത്ത് ശാലു എന്നെഴുതിയ നമ്പറിലേക്ക് കാൾ ആക്കികൊണ്ട് ദെച്ചു പറഞ്ഞു. "ഓ ആയിക്കോട്ടെ."ചുണ്ട് കൂർപ്പിച്ചോണ്ട് ലിനു പറഞ്ഞു.

"ഹെലോ ശാലു കൊച്ചേ " "നമ്മളെ ഒക്കെ അറിയാണവോ അമ്മേടെ കുട്ടിക്ക്." ശാലിനി എന്ന ശാലു ദെച്ചുവിന്റെ 'അമ്മ ചോദിച്ചു. "ശാലുനെ ആർക്കാ അറിയാത്തെ ലെ ലിനുവേ"ദെച്ചു "പിന്നല്ലാ."ലിനു "എന്നിട്ടാണോ നീ ഞങ്ങടെ മരുമോനെ അച്ഛന് മാത്രം പരിചയപ്പെടുത്തികൊടുത്തെ."ഷാലു "അയ്യോ ന്റെ ശാലുസെ ഞാൻ വേണേൽ ഇപ്പൊ കൊണ്ടോയി അവന് കൊടുത്തോളാം പക്ഷെ അതിന് മുമ്പ് ഒരു ചെറിയ ഹെല്പ്"ദെച്ചു ചുണ്ട് ചുളുക്കികൊണ്ട് പറഞ്ഞു. "എന്ത് ഹെൽപ്പ്" "ഒരു മിനിറ്റ് ഞാനിപ്പോ വീഡിയോ കാൾ ചെയ്യാം." ദെച്ചു അതും പറഞ്ഞ് വീഡിയോ കാൾ ആക്കി. "അല്ല മോളെ നീയിത് എവിടെയാ കിച്ചണിലോ. ന്റെ ഭഗവാനെ ഫുഡ് മാത്രം തട്ടാൻ കിച്ചേനിൽ കയറുന്ന നീയെന്താ കിച്ചേനിൽ"ശാലു ദെച്ചുനേ കിച്ചനിൽ കണ്ട ഷോക്കിൽ ചോദിച്ചു. "അതെന്താ എനിക്ക് കിച്ചനിൽ കയറികൂടെ" ചുണ്ട് ക്കൂർപ്പിച്ചോണ്ട് ദെച്ചു പറഞ്ഞു. "കയറിക്കോ കയറിക്കോ ഇപ്പൊ ഞാൻ എന്ത് ഹെൽപ്പാണ് വേണ്ടേ പറ"ശാലു സ്വയം തലയിൽ അടിച്ചോണ്ട് ചോദിച്ചു. "ഉലുവ എന്താന്ന് അറിയണം." "ഹേ നിനക്കെന്തിനാ ഉലുവ."ശാലു ദെച്ചു ചോദിച്ചത് കേട്ട് സംശയത്തോടെ ചോദിച്ചു. "കറിയിലിടാൻ അല്ലാതെന്തിനാ."ദെച്ചു

"നീ സാധനങ്ങൾ ഇട്ടുവെച് പാത്രം കാണിച്ചേ. അതു നോക്കി 'അമ്മ പറഞ്ഞു തരാം." ശാലു അതു പറഞ്ഞതും ദെച്ചു ബാക്ക് ക്യാമറ ഓണാക്കി സാധനങ്ങൾ കാണിച്ചു കൊടുത്തു. "ദേ ആ ഇരിക്കുന്നത് ആണ് ഉലുവ" ശാലു ഫോണിലൂടെ ഉലുവ ടിൻ ചൂണ്ടി പറഞ്ഞു. "ദേ ഇത് രണ്ടെണ്ണം ഉണ്ട് ഇതിലേതാ" കടുക്കിന്റെയും ഉലുവയുടെയും ടിൻ ഫോണിൽ കാണിച്ചോണ്ട് ദെച്ചു ചോദിച്ചു. "നിന്റെ റൈറ്റിലുള്ളത് ഉലുവ ലെഫ്റ്റിലുള്ളത് കടുക്ക്"ശാലു "ഒക്കെ .അപ്പൊ ശെരി 'അമ്മ.ഞാൻ എന്തേലും doubt ഉണ്ടേൽ വിളിക്കാം."ദെച്ചു അതും പറഞ്ഞ് ഫോൺ വെച്ചു. നമ്മുക്ക് ഇനി അടുത്താളെ നോക്കിയാലോ.അതെന്നെ ലിനുവിനെ. പാവം ലിനു അവിടെ ചോറിൽ നിന്ന് വെള്ളം എങ്ങനെ കളയും എന്നാലോചിച്ചു നിൽക്കുവാണ്. കാലത്തിൽ പിടിച്ചപ്പോ നല്ല ചൂട്.പിന്നെ ഇത്രയും കഷ്ടപെട്ടത് കളയല്ലേ വിജാരിച്ച് ഇനി വന്നതു ചെയ്യും ആലോചിച്ചു.അപ്പോഴാണ് തലയിൽ ബൾബ് കത്തിയെ. പിന്നെ ഒരു കോട്ടകയിലും എടുത്തോണ്ട് വന്ന് കാലത്തിൽ നിന്ന് ചോറ് വാങ്ങി വേറെ പത്രത്തിലേക്കിട്ടു. സൈക്കോളോജിക്കൽ മൂവ്. പിന്നെ ചോറും കറിയൊക്കെ എടുത്ത് ടേബിളിൽ വെച്ച് പാവം കൊച്ചുങ്ങൾ ഒന്ന് നടുവ് നിവർത്തിയെ.

അതിനു ശേഷം അവര് രണ്ടാളെയും ഫുഡ് കഴിക്കാൻ വിളിച്ചു. "ഫുഡ് റെഡി ഫുഡ് റെഡി"ദെച്ചുവും ലിനുവും വിളിച്ചു പറഞ്ഞു. "വായേൽ വെക്കാൻ കൊള്ളുവോ" ജിത്തു അവരെ നോക്കി കളിയാക്കി പറഞ്ഞു. "വേണേൽ കഴിച്ചാൽ മതിടാ. ഞങ്ങക്കൊരു നിർബന്ധവുമില്ല" ലിനു അവനോട് പറഞ്ഞു. "ഞാൻ കഴിക്കും ടേസ്റ്റില്ലേൽ നിങ്ങളെ കൊണ്ട് തന്നെ ഫുൾ കഴിപ്പിക്കേം ചെയ്യും നോക്കിക്കോ" ജിത്തു കേറുവോടെ പറഞ്ഞു. "അയ്യടാ.അങ്ങനെ ഇപ്പൊ നീ തിന്നേണ്ട" ലിനു അവന് കഴിക്കാൻ വേണ്ടി വെച്ച പ്ലേറ്റ് എടുത്തു മാറ്റി. "Nice movement മുത്തേ" ദെച്ചു ലിനുനെ നോക്കി ഒന്ന് സൈറ്റ് അടിച്ചോണ്ട് പറഞ്ഞു. "അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ.എനിക്ക് വിശന്നിട്ട് വയ്യ.നല്ല കൊച്ചുങ്ങളല്ലേ. ജിത്തുട്ടന് നിങ്ങളലാതെ ആര് ഫുഡ് തരാനാ." ചുണ്ട് ചുളുക്കി ചെറിയ കുട്ടിയെ പോലെ ജിത്തു പറഞ്ഞു "മതി മോനെ സോപ്പിട്ട് പതപ്പിച്ചത് വന്നിരിക്ക്" ദെച്ചു ഒരു ചിരിയോടെ പറഞ്ഞു. അവരുടെ കളിയെല്ലാം നോക്കി ഒരു ചെയറിൽ ഇരിക്കുന്നുണ്ട് ശിവ. എല്ലാർക്കും ഫുഡ് വിളമ്പി കഴിക്കാനിരുന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story