ശിവദർശനം 💞: ഭാഗം 25

shivadharshanam

രചന: SHOBIKA

 "എന്താ ഇങ്ങനെ നോക്കുന്നെ" ശിവയുടെ വാക്കുകൾ കേട്ട് അവനെ തന്നെ നോക്കിയിരിക്കുവായിരുന്നു ദെച്ചു.അവളോട് ശിവ ചോദിച്ചു. "എങ്ങനെ ശിവ നിനക്ക് ഇത്രത്തോളം എന്നെ സ്നേഹിക്കാൻ പറ്റുന്നെ.നിന്റെ ഓരോ വാക്കും എന്റെ ഹൃദയത്തിലേക്കാണ് ഇടിച്ചു കയറിയിരിക്കുന്നത്.നിന്റെ ഓരോ നോട്ടവും ഏതോ ജന്മം ബന്ധപോലെ... I love u shiva...Love u so much" ഏതോ ലോകാതെന്ന പോലെ ദെച്ചു പറഞ്ഞു. "എന്താ പറഞ്ഞേ എന്താ പറഞ്ഞേ...ഒന്നൂടെ പറഞ്ഞേ" ശിവ ആവേശത്തിൽ ചോദിച്ചു. "ഹേ ന്താ.."ദെച്ചു ഒന്ന് ഞെട്ടികൊണ്ട് പറഞ്ഞു. ശിവ അവളെ ഇടതു കൈകൊണ്ട് പിടിച്ച് അവളെ മടിയിലുരുത്തി. ദെച്ചു കണ്ണും തള്ളി നോക്കുന്നുണ്ട്. "നീയെന്താ പറഞ്ഞേ എന്ന്" ശിവ അവൾടെ ചെവിയോരം പോയി ചോദിച്ചു.അവന്റെ ശ്വാസം ചെവിയിൽ തട്ടിയതും അവളുടെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം തന്നെയുണ്ടായി. "വിട്..ന്നെ.." ദെച്ചു വിക്കികൊണ്ട് പറഞ്ഞു. അവന്റെ കൈ വിടുവിക്കാനും നോക്കുന്നുണ്ട്.പക്ഷെ അവൻ കൈ പിടി മുറുക്കുകയാണ് ചെയ്തേ. "നീ ഒരിക്കൽ കൂടെ അത് പറഞ്ഞാൽ വിട്ടേക്കാം" ശിവ അവളോട് അത് പറഞ്ഞതും അവളോന്നുയർന്നു പൊങ്ങി.

അത് പറയാതെ കൈ വിടില്ലയെന്ന് ദെച്ചുവിന് മനസിലായി. "അത്...എനിക്ക്..." "എനിക്ക്" "ഈ മാക്കാനെ ഒത്തിരി ഇഷ്ടാമാണെന്ന്" ദെച്ചു അതു പറഞ്ഞ് അവന്റെ നെഞ്ചിലോട്ട് മുഖപൂഴ്ത്തി.അവന്റെ കരങ്ങളിൽ മുറുക്കം കൂടി. "ഇതെന്താ ന്റെ മാക്രിക്ക് നാണമാണോ" ശിവ ഒരു കളളച്ചിരിയോടെ ചോദിച്ചു. അപ്പോഴാണ് അവൾക്ക് തനിപ്പോ എന്താ ചെയ്യുന്നേ എന്ന ബോധം വന്നേ.അവൾ ഞെട്ടി പിടഞ്ഞു എണീറ്റ് മാറി.സൈഡിലായി അടുക്കി വെച്ചിരിക്കുന്ന ബുക്കുകളിലേക്ക് നോട്ടം പായിച്ചു.ഇടംകണ്ണിട്ട് അവനെ നോക്കാനും മറന്നില്ല.അവന്റെ ലുക്ക് ഫുൾ ദെച്ചുലോട്ടാണ്. അതവളറിയുന്നുമുണ്ടായിരുന്നു. ഒരു കുഞ്ഞു പുഞ്ചിരി രണ്ടാളുടെയും ചെഞ്ചോടികളിൽ മിന്നി മാഞ്ഞു. ബുക്കുകൾ നോക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്നവൾ കാൽ സ്ലിപ്പായി ശിവേടെ നെഞ്ചത്തോട്ട് തന്നെ ലാൻഡ് ആയി.ദെച്ചുവിന്റെ അധരങ്ങൾ just ഒന്ന് ശിവേടെ കവിളിൽ പോയി ടച്ചി.രണ്ടാളുടെയും ശരീരത്തിലൂടെ ഒരു 11 kv ടെ വൈദ്യുതി പ്രവാഹം തന്നെയുണ്ടായി. കറക്ടായി ആ ടൈമിലാണ് ഡ്രെസ് എടുക്കാൻ പോയ ജിത്തുവും ലിനുവും ലാൻഡ് ആയെ.ഡോർ ലോക്ക് അല്ലാത്തൊണ്ട് നേരെ കേറി പോന്നതാണ് രണ്ടും.അവർ റൂമിൽ കേറിയതും അവിടെ കണ്ട കാഴ്ച കണ്ട് രണ്ടാളുടെയും കണ്ണ് ബുൾസൈ കണക്കെ പുറത്ത് ചാടി.

"ഡാ" "ഡി" ജിത്തുവും ലിനുവും തിരിച്ചു ബോധത്തിലേക്ക് വന്ന് അവരെ രണ്ടിനേം വിളിച്ചു. അപ്പോഴാണ് വാതിലിനാവിടെ കിളിപോയി നിൽക്കുന്ന ജിത്തുവിനെയും ലിനുവിനെയും കണ്ടേ.അവരെ കണ്ടതും ദെച്ചുവും ശിവയും പെട്ടന്ന് എങ്ങനെയൊക്കെയോ വിട്ടുമാറി.രണ്ടാളും ഒരു ചമ്മിയാ മുഖത്തോടെ അവരെ നോക്കി. "അതുപിന്നെ...കാല് സ്ലിപ്പായപ്പോ...വീണപ്പോ" ദെച്ചു വിക്കി വിക്കി കൊണ്ട് പറഞ്ഞു. "ഇനി ഒരുപാട് പ്രാവശ്യം മക്കള് ഇങ്ങനെ വീഴും അത് ഞങ്ങക്കറിയാട്ടോ" ജിത്തു അവരെ രണ്ടിനേം ആക്കികൊണ്ട് പറഞ്ഞു. "അവള് സത്യായിട്ടും സ്ലിപ്പായാതാടാ" ദയനീയ ഭാവത്തോടെ ശിവ പറഞ്ഞു. "ഇനി രണ്ടും ചമ്മി നിൽക്കണ്ടാ ഞങ്ങള് വിശ്വസിച്ചു" വെറുതെ അവരെ ചടപ്പിക്കേണ്ടേ എന്ന് വെച്ച് ലിനു പറഞ്ഞു. "ദെച്ചു നീയും ലിനുവും കൂടെ പോയി ചായ ഇട്ടൊണ്ട് വായോ നല്ല ദാഹം.പിന്നെ കടി എന്തേലും ഉണ്ടേൽ അതുമെടുത്തോ" ജിത്തു അവരെ നോക്കി പറഞ്ഞു. "കടിക്കാൻ സ്വന്തമായി ഒരു കയ്യില്ലേ ചേട്ടാ അതേടുത്തൊട്ടാ" ലിനു അതും പറഞ്ഞടുക്കളായിലേക്കോടി. ഒരു ചിരിയോടെ ദെച്ചുവും പോയി. ~~~~~~~~~ അവര് നാലുംകൂടെ ഹാളിലിരിക്കുവായിരുന്നു.അപ്പോഴാണ് ദെച്ചുന് ഒരു കാര്യം ഓർമ വന്നേ

"അയ്യോ ഒരു കാര്യം മറന്നു"ദെച്ചു "എന്തേ"ലിനു "അതുണ്ടല്ലോ ശാലു കൊച്ചിന് മോനെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കണം പറഞ്ഞായിരുന്നു.രാവിലെ കൃഷ്ണേട്ടനോട് പരിജയപ്പെടുത്തെയിലുള്ള അസൂയ ആണ് മൂപ്പത്തിക്ക്."ദെച്ചു ഒരു ചെറുചിരിയോടെ പറഞ്ഞു. "ഏത് മോൻ"ലിനു സംശയത്തോടെ ചോദിച്ചു. "സംശയം ന്താ ശിവ തന്നെ"ദെച്ചു "നിനക്ക് ഈ കൃഷ്ണേട്ട,ശാലു കൊച്ചേ എന്നൊക്കെയുള്ള വിളി ഒഴിവാക്കാനായില്ലെടി.സ്വന്തം അച്ഛനുമ്മയുമല്ലേ"ജിത്തു "Eee ശീലായി പോയി.പിന്നെ അവർക്കും അതാണിഷ്ടം."ദെച്ചു പാലിളിച്ചു കാട്ടികൊണ്ട് പറഞ്ഞു. "ഞാനും അത് ചോദിക്കണം വിചാരിച്ചതായിരുന്നു.എന്താ നീ അങ്ങനെ വിളിക്കണെ"ശിവയും ചോദിച്ചു. "അതുണ്ടല്ലോ 'അമ്മ അച്ചനെ കൃഷ്ണേട്ടന്നും തിരിച്ചു അച്ഛൻ ശാലു എന്ന വിളിക്കാ.ജനിച്ചപ്പോ തൊട്ട് അത് കേട്ടൊണ്ട്.ഞാനും അത് വിളിക്കാൻ തുടങ്ങി.അത് പറഞ്ഞ് അച്ഛൻ 'അമ്മ എന്നൊന്നും വിളിക്കില്ല എന്നില്ലാട്ടോ. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സ്നേഹം വരുമ്പോഴൊക്കെ അച്ഛൻ 'അമ്മ എന്ന് തന്നെയാ വിളിക്കാ.

അതവർക്കും അറിയാം"ദെച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു. പിന്നെ ദെച്ചു അമ്മേനെ വിളിച്ചേ കൊടുത്തു.ശേഷം ശിവനും അവരും തമ്മിൽ ഒരേ സംസാരമായിരുന്നു. ദെച്ചുവും ലിനുവും ജിത്തുവും ഇവരിത് ന്താ ഇത്ര സാംസരിക്കുന്നെ എന്ന് നോക്കി ഇരിക്കുവായിരുന്നു.കുറെ ടൈം കഴിഞ്ഞിട്ടും ഫോൺ വെക്കാതെ ആയപ്പോ ദെച്ചു പോയി ഫോൺ വാങ്ങി. "ഹെലോ കൃഷ്ണേട്ട ഞങ്ങക്ക് ഹോസ്റ്റലിലേക്ക് തിരിച്ചുപോണ്ടാ ടൈം ആയി.സോ ഫോൺ കട്ടക്കുവാ"ദെച്ചു പറഞ്ഞു ഫോൺ ഓഫാക്കി.. "ശേ ഇത്തിരി കൂടി സംസാരിക്കായിരുന്നു."ശിവ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു. "നിനക്ക് സംസാരിക്കാൻ ഞാൻ no തരാം. ഇപ്പൊ ഞങ്ങക്ക് പോവാൻ ടൈം ആയി" അതും പറഞ്ഞ് അവർ രണ്ടുമിറങ്ങി ഹോസ്റ്റലിലേക്ക് പോയി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story