ശിവദർശനം 💞: ഭാഗം 27

shivadharshanam

രചന: SHOBIKA

 അങ്ങനെയിരിക്കെ ഒരു ദിവസം കാന്റീനിൽ ഫുഡ് കഴിക്കാൻ പോയപ്പോഴാണ് ഒരു സംഭവം ഉണ്ടായേ. ജിത്തുവും ദെച്ചുവും ലിനുവും കൂടെ കലപില കൂട്ടി കച്ചറയാക്കി കൊണ്ടാണ് നടപ്പ്.ശിവ ഇടയിൽ പുട്ടിന് പീര ഇടുന്ന പോലെ എന്തെലൊക്കെ പറയുന്നുണ്ട്. അവര് അവിടെ ചെന്ന് ഒരു ടേബ്‌ളിന് ചുറ്റുമിരുന്നു. "എന്ന ഭാഗ്യമാടാ അവർക്ക് രണ്ടിനും അഡാർ പീസുകളല്ലേ കൂടെയുള്ള.എപ്പൊ വേണേലും അനുഭവിക്കാം" "നാലും ഒരുമിച്ച വരവും പൊക്കുമൊക്കെ.ഒരുമിച്ചാണ് താമസമെന്നൊക്കെ കേൾക്കിൻഡ്" ദെച്ചുവും കൂട്ടരും ഇരിക്കുന്ന ടേബിളിന് തൊട്ടപ്പുറത്തുള്ള ടേബിളിൽ ഇരിക്കുന്നവർ അവരെ നോക്കി പറയുവാണ്. ദെച്ചുവും ലിനുവും ജിത്തുവും ഒരേ ചർച്ചയിലാണ്.നാട്ടിലേക്ക് പോണേനെ കുറിച്ച്. ഇവന്മാരുടെ സംസാരം കേട്ട് ശിവയാണേൽ ഭയങ്കര കലിപ്പും.ആദ്യം കണ്ട്രോൾ ചെയ്ത് നിന്നു. "എന്ന യോഗമാണ് അവർക്ക്.ആ പെണ്പിള്ളേരെ നോക്ക് എന്തൊരു അഴകാണ്" അതോടെ കേട്ടതും ശിവക്ക് സഹിച്ചില്ല.അടുത്തുണ്ടായിരുന്ന chair എടുത്തെറിഞ്ഞു.അതുകണ്ട് എല്ലാരും പേടിച്ച് എണിച്ചു മാറി.ദെച്ചുവും ലിനുവും ജിത്തുവുമോക്കെ എന്താ അറിയാതെ വെപ്രാളത്തോടെ അവനെ നോക്കുന്നുണ്ട്.അവനെ നോക്കിയതും അവർക്ക് ചെറുതായി പേടിയായി.

പണ്ട് എങ്ങനെയായിരുന്നോ ആ കലിപ്പ് വീണ്ടും അവനിൽ കണ്ടതിൽ അവർക്ക് പേടിയായി. 'പാർഥൻ reloaded' അവന്റെ അപ്പോഴത്തെ ഭാവം കണ്ട് ദെച്ചു ഏതോ ലോകാതെന്നപോലെ പറഞ്ഞു. "നിനക്കൊന്നും അമ്മയും പെങ്ങന്മാരിമില്ലെടാ ......" ആ പറഞ്ഞവന്മാർക്കിട്ട് നല്ലത് കൊടുത്തോണ്ട് ശിവ പറഞ്ഞു. "നീയൊക്കെ നിന്റെ വീട്ടിലുള്ളൊരോട് പറയോടാ ഇമ്മാതിരി വർത്താനം" ഒരു chair എടുത്ത് ഒരുത്തന്റെ മേലേക്കെറിഞ്ഞുകൊണ്ട് പറഞ്ഞു. ഇതെല്ലാം കണ്ട് എന്താ സംഭവം എന്നറിയാതെ നിക്കുവാണ് മൂന്നുപേർ.ഇനി അവനെ പിടിച്ചാൽ കിട്ടില്ല എന്ന ബോധ്യം വന്നതോടെ ദെച്ചു അവനെ പിടിച്ചുമാറ്റാൻ പോയി. ശിവനെ പേടിച്ച് ഒരുത്തൻ എണിച്ചോടി.ശിവ അവന്റെ പിന്നാലെ ഓടി.ബാക്കിയുള്ളവർ പുറകെയും. അവന്റെ പുറത്ത് നോക്കി ഒറ്റ ചവിട്ട് കൊടുത്തതും അവൻ നിലത്തു വീണു. "ദേ നിന്നോട് ഒക്കെ കേൾക്കാൻ വേണ്ടി പറയാ.ഇനി ഏതേലും പെണ്പിള്ളേരെ ആ കണ്ണുകൊണ്ട് നോക്കിയാൽ കണ്ണ് കുത്തിപൊട്ടിക്കും .വീട്ടിലേക്ക് പോവാൻ പിന്നെ കയ്യും കാലുമുണ്ടാവില്ല. കേട്ടോടാ @#$&*" "ദേ എല്ലാരും കേൾക്കാൻ വേണ്ടി പറയുവാ ദേ നിൽക്കുന്നവൾ ന്റെ പെണ്ണും അവളെന്റെ പെങ്ങളുമാണ്.

അവരെ എന്തെങ്കിലും പറഞ്ഞാൽ അവരെ എന്തേലും കാണിച്ചാൽ വേറെ കണ്ണോടെ കണ്ടാൽ ഒരുത്തനും ജീവനോടെ കാണില്ല കേട്ടോടാ" അതും പറഞ്ഞ് ഫ്രണ്ടിൽ അടികൊണ്ട് അവശനായ ഒരുത്തനെ പിടിച്ചു തള്ളിയതും അവൻ ഒരാളുടെ മേലേക്ക് പോയി വീണു. അപ്പോഴാണ് എന്താ കാര്യമെന്ന് എല്ലാർക്കും മനസിലായെ. കൊടുത്തെന് തെറ്റൊന്നുമില്ലെന്ന് എല്ലാരും പരസ്പരം പറഞ്ഞു. മെത്തു വീണവനെ മാറ്റി നിർത്തി അയാൾ ശിവനെ കയ് നീട്ടി ഒന്ന് കൊടുക്കാൻ പോയതും ദെച്ചു അത് കയ്യ് വെച്ചു തടഞ്ഞു. "എന്തറിഞ്ഞിട്ടാണ് mr. അരുൺ ഇവനെ തല്ലാൻ പോവുന്നേ.ദേ ഇവനെയൊക്കെ ഇമ്മാതിരി ചവിട്ടികൂട്ടി ഇട്ടെനോ.അത് ഇവന്മാർക്ക് കിട്ടേണ്ടത് തന്നെയാണ്.കാര്യമറിയാതെ ആരെയും തല്ലാൻ പറ്റില്ല.ഇത് ഞങ്ങൾ സ്റ്റുഡന്റസ് തമ്മിലുള്ള പ്രശ്നമാണ് അത് ഞങ്ങൾ തമ്മിൽ തീർത്തോണ്ട്.സാർ പഠിപ്പികാനല്ലേ വന്നേ.അപ്പോ ആ ജോലി നോക്കിട്ട് പോണം മിസ്റ്റർ" ദെച്ചു കലിപ്പിൽ അത് പറഞ്ഞതും അരുൺ ദേഷ്യത്തോടെ അവിടുന്ന് പോയി. "എന്ത് കണ്ട് നിക്കാ എല്ലാരും ക്ലാസിക്ക് പോ എല്ലാരും" ജിത്തു ചുറ്റും കൂടിയ എല്ലാരോടുമായി പറഞ്ഞു.

"ഇനി നിന്നോടൊക്കെ പ്രതേകിച്ചു പറയണോ.അതോ ഇനി എന്തേലും ഇവൻറെന്ന് കിട്ടാൻ കാത്തു നിക്കുവാണോ" വീണുകിടക്കുന്നവന്മാരോടായി ലിനു പറഞ്ഞു. അതു കേട്ടതും അവന്മാരെണിച്ചു പോയി. ശിവടെ കലിപ്പ് ഇത് വരെ മാറിട്ടില്ല. കൈ മുഷ്ടി ചുരുട്ടിപിടിച്ചോണ്ട് നിക്കുവാണ്. ദെച്ചു അവന്റെ കയ്യിൽ പോയി പിടിച്ചു.അവൾടെ സാന്നിധ്യം അറിഞ്ഞതും അവനൊന്ന് ശാന്തമായി.മുഷ്ടി ചുരുട്ടിയാ കൈകൾ താനെ അയഞ്ഞു.കണ്ണോന്നടച്ചു തുറന്നു. ശ്വാസം വലിച്ചുവിട്ടു.ഒരു ചെറുചിരിയോടെ അവരുടെ നേരെ തിരിഞ്ഞു. "ഹോ ഇപ്പോഴാ സമാധാനമായെ ഇനി ഞങ്ങളെയും പിടിച്ചെറിയോ വിജാരിച്ച്" ജിത്തു അവനെ നോക്കി പറഞ്ഞു. "എന്നാലും എന്ത് കലിപ്പാടാ നിനക്ക്.അതിനുമാത്രം എന്താ അവർ പറഞ്ഞേ" ലിനു അത് ചോദിച്ചതും.ചിരിച്ചോണ്ടിരുന്ന മുഖം വീണ്ടും കലിപ്പായി. "നീ കലിപോവാതെ പറ ശിവ"ദെച്ചു ശിവ കാര്യങ്ങളെല്ലാം പറഞ്ഞു. "ച്ചേ നീയിത് നേരത്തെ പറഞ്ഞായിരുന്നേൽ എനിക്കും കൂടെ കൊടുക്കായിരുന്നു" കലിപ്പിൽ ജിത്തു പറഞ്ഞു. "നീയും കൂടെ കൊടുത്തായിരുന്നേൽ നിങ്ങക്ക് ജയിലിൽ കേറി കിടക്കായിരുന്നു രണ്ടിനും" ഒന്നിരുത്തി നോക്കിക്കൊണ്ട് ലിനു പറഞ്ഞു.

"അല്ലെടി ഇവനെ അടിക്കാൻ വന്നയാലെ നിനകറിയോ" ജിത്തു ശിവടെ കഴുത്തിൽ കയിട്ടൊണ്ട് പറഞ്ഞു. "നീ അയാളുടെ പേരൊക്കെ പറയുന്നുണ്ടായിരുന്നല്ലോ"ലിനു. "മ്മ് എനിക്കറിയാം അയാളെ" ദെച്ചു ശാന്തമായി ഒന്ന് മൂളി. "എങ്ങനെ" ശിവയാണ് അത് ചോദിച്ചേ. "ഞാനൊരു ഐസ്ക്രീമിന്റെ പ്രതികാരത്തെ കുറിച്ച് പറഞ്ഞിട്ടില്ലേ (1st 2 പാർട്ടിൽ പറഞ്ഞിട്ടുണ്ട്) ആ അരുണാണ് ഇത്"ദെച്ചു പുച്ഛത്തോടെ പറഞ്ഞു "നിനക്ക് അയാള് ഇവിടെ വരുന്നത് അറിയുവായിരുന്നോ"ലിനു. "ആഹ്.'അമ്മ ഇന്നലെ വിളിച്ചപ്പോ പറഞ്ഞായിരുന്നു.അവന് ഇവിടേക്ക് ട്രാൻസ്ഫർ കിട്ടിൻഡ് എന്ന്.ബോട്ടണി ഡിപാർട്മെന്റിൽക്കുള്ള ന്യൂ ലെചേർ ആണ്.നമ്മുക്ക് ഇല്ലാത്തൊണ്ട് ഞാനത്രെ കാര്യമാക്കില്ല"ദെച്ചു താത്പര്യമില്ലാത്തപോലെ പറഞ്ഞു. "നിന്റെ നാട്ടുകാരനല്ലെടി. എന്നിട്ട് നീയെന്താ അയാളെ മൈൻഡ് ആക്കാത്തെ" ജിത്തു ചോദിച്ചു. "എനിക്കവനെ കണ്ണിന് നേരെ കണ്ടൂടാ.എന്റെ എല്ലാ കുരുത്തകേടും അമ്മടെൽ പറഞ്ഞു കൊടുത്ത് അടി വാങ്ങി തരുന്നത് അവനാണ്."ദെച്ചു പുച്ഛത്തോടെ പറഞ്ഞു. "എന്തായാലും കാണാൻ ലൂക്കൊക്കെ ഉണ്ട്.ഞാനൊന്ന് പ്രേമിച്ചാലോ എന്നാലോജിക്കാ" ലിനു താടിക്കും കൈ കൊടുത്തോണ്ട് പറഞ്ഞു.

"അയ്യടാ.നീയെങ്ങാനും അവനെ പ്രേമിച്ച നിന്റെ തല തല്ലിപൊളിക്കും ഞാൻ."ദെച്ചു പല്ല്കടിച്ചോണ്ട് പറഞ്ഞു. "അപ്പൊ എനിക്ക് പ്രേമിക്കണ്ടേ.നിങ്ങക്ക് മാത്രം ഇങ്ങനെ പ്രേമിച്ചു നടന്ന മതിയോ" ലിനു ചുണ്ട് ചുളുക്കികൊണ്ട് പറഞ്ഞു "നീ വേണേൽ ജിത്തുനേ പ്രേമിച്ചോടി... അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ"ദെച്ചു അവളോട് പറഞ്ഞു. "അയ്യടാ കണ്ടെച്ചാലും മതി കോലം"ലിനു ജിത്തുനേ നോക്കി പുച്ഛത്തോടെ പറഞ്ഞു. "അതെന്താടി എന്റെ കോലത്തിനൊരു കുഴപ്പം.നിന്നെ കാളും എന്തുകൊണ്ടും ബെറ്റർ ഞാൻ തന്നെയാ" തിരിച്ചൊരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് ജിത്തു പറഞ്ഞു. "നിനകറിയോ ദെച്ചു... ഇവന് നമ്മടെ ക്ലാസ്സിലെ ദിവ്യ,അഞ്ചു,മഞ്ജു തുടങ്ങി എല്ലാ പിള്ളേരെനേം line വലിക്കുന്നുണ്ട്.ഒരു കോഴിയാണ് ഇവൻ" ലിനു ജിത്തുനേ ചൂണ്ടി പറഞ്ഞു. "എടി എടി എടി.അപ്പൊ നീയോ.ആ കിരണും മനുവും വിശ്വ അവരെയൊക്കെ പ്രേമിച്ചാൽ കൊള്ളാമെന്ന് പറഞ്ഞ് അവരുടെ പുറകെ എന്നേം വിളിച്ചോണ്ടല്ലേടി നീ പോയേ.ആ നിന്നെ എന്താ വിളികണ്ടേ.അസൽ പിടക്കോഴി." ലിനുന്റെ നേരെ കലിപ്പിൽ പറഞ്ഞോണ്ട് ചെന്നു ജിത്തു.

ഇവര് പറയുന്നത് കേട്ട് അടുത്തു നിന്ന പാവം ദെച്ചുന്റേം ശിവടേം തലയിൽ കിളികളൊക്കെ കൂടും കുടക്കയുമെടുത്തൊണ്ട് സ്ഥലം കാലിയാക്കി. ഇനി അവിടെ തിരിചാ കിളികളൊക്കെ ലാൻഡ് ആവുന്നതവരെ റെന്റിനു കൊടുത്തിരിക്കാ അവര്. പാവങ്ങൾ ലെ. "ഇതൊക്കെ എപ്പോ ഡി" ദെച്ചു അവരെ നോക്കി മിഴിച്ചോണ്ട് പറഞ്ഞു. "രണ്ടും കൂടെ വല്ലോടേയും പോയി കണ്ണും കണ്ണും നോക്കി ഇരിക്കില്ലേ ആ ടൈമിൽ.അപ്പൊ പിന്നെ ഞങ്ങൾ എന്തിയാനാ.ഞങ്ങൾ ഇങ്ങനെ ചുറ്റി നടക്കും രണ്ടാളും കൂടെ ലെടാ" ലിനു ജിത്തുനോടായി പറഞ്ഞു. "യാ യാ അപ്പൊ തന്നെ.നിങ്ങളെ ശല്യം ചെയ്യണ്ടല്ലോ വിജാരിച്ച് ഞങ്ങൾ ഇങ്ങനെ വഴി നോക്കി നടക്കും അത്രേയുള്ളൂ.അല്ലാതെ ഇവള് പറയുന്ന പോലെ line വലി ഒന്നുല്ല. I am pakka desecent..." ജിത്തു ഷർട്ടിന്റെ കോളർ പൊക്കികൊണ്ട് പറഞ്ഞു. "അതന്നെ അത്രേ ഉള്ളു.നീ സീരിയസ് ആയൊന്നും എടുക്കല്ലേ"ലിനു "നിങ്ങള് രണ്ടും ഒന്നായാ ഇപ്പൊ" അത്രനേരം അവരുടെ സംസാരം ഒക്കെ കേട്ട് നിന്ന ശിവ പറഞ്ഞു. "അല്ലെങ്കിലും ഒന്നിച്ചു തന്നെയല്ലേ നമ്മൾ എല്ലാരും" ലിനു അത് പറഞ്ഞതും അവനൊന്ന് ഇരുത്തി മൂളി. "അല്ല എന്നിട്ട് വീട്ടിലേക്ക് പൊണ്ടാ കാര്യം decide ആക്കിയോ"ശിവ "ശ്യോ ആ കാര്യം മറന്നു"....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story