ശിവദർശനം 💞: ഭാഗം 28

shivadharshanam

രചന: SHOBIKA

"അല്ല എന്നിട്ട് വീട്ടിലേക്ക് പൊണ്ടാ കാര്യം decide ആക്കിയോ"ശിവ "ശ്യോ ആ കാര്യം മറന്നു ഇതിനിടയിൽ." ദെച്ചു തലയിൽ സ്വയം കൊട്ടികൊണ്ട് പറഞ്ഞു. "ഞങ്ങൾ നാളെ പോവാനാടാ പ്ലാൻ ആക്കിയിരിക്കുന്നെ."ജിത്തു "നാളെയോ.അതെന്താടാ പെട്ടന്ന്" ശിവ ഒരു ഞെട്ടലോടെ ചോദിച്ചു. "നാളെയും മാറ്റന്നാളും ലീവ് അല്ലെ.പിന്നെ അത് കൂടാതെ ചൊവ്വ തൊട്ട് മൂണി ദിവസം പൂജ ഹോളിഡേ ആണ്.അപ്പൊ പിന്നെ തിങ്കൾ ഒരു ദിവസം clgil വന്നില്ലെങ്കിലും സീനില്ല.അപ്പൊ പിന്നെ നാളെ പോവാം വിചാരിച്ചു" ദെച്ചു വിശദമായി ശിവക്ക് പറഞ്ഞു കൊടുത്തു. പക്ഷെ അവന്റെ മുഖം വാടി.ഇത്രയും ദിവസം കൂടെ ഇവരൊക്കെ ഉണ്ടായിരുന്നു. ഇനി ഇവ വീട്ടിൽ പോയി തിരിച്ചു വരുന്നവരെ അവൻ ഒറ്റക്കവും അതിന്റെ വിഷമമാണ്. "അല്ലെടാ നിൻറെ മുഖമെന്താ വാടിയിരിക്കുന്നെ"ദെച്ചു "ഏയ് ഒന്നുല്ല ദെച്ചു" "ഞങ്ങൾ പോവുന്നുന്നൊണ്ടല്ലേ" ദെച്ചു പെട്ടന്ന് അങ്ങനെ ചോദിച്ചതും ശിവ അവൾടെ മുഖത്തോട്ട് നോക്കി. "ഏയ് അത് പിന്നെ ഒന്നുല്ലന്നെ" "ഞങ്ങൾ പോയ ഒറ്റക്കാവുമെന്ന വിഷമല്ലേ നിനക്ക്"ലിനു. "ഞങ്ങകറിയാം നിനക്ക് വിഷമമാവും എന്ന്. ഇനിപ്പോ വിഷമമായില്ലെങ്കിൽ കൂടെ നീ ഞങ്ങടെ കൊയ്ഡ് നാട്ടിലേക്ക് വരുന്നു" ദെച്ചു ഒരു ചെറു ചിരിയോടെ പറഞ്ഞു.

"നിങ്ങളെന്ത് പൊട്ടാത്തരമാണ് പറയുന്നേ.ഞാൻ നിങ്ങടെ കൂടെ വരുകയോ നല്ല കഥ." ശിവ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്തായാലും കുഴപ്പമില്ല.നീ ഞങ്ങടെ കൂടെ വരുന്നു" ജിത്തു തറപ്പിച്ച് പറഞ്ഞു. "ഞാനെന്തിനേടാ"ശിവ സംശയത്തോടെ ചോദിച്ചു. "നിനക്ക് ഞങ്ങടെ നാടൊക്കെ കാണാലോ.പോരാത്തതിന് അച്ഛനും അമ്മയും നിന്നെക്കൊണ്ട് ചെന്നാ മതിയെന്നാണ് ഓർഡർ.അവരുടെ മകനെ കാണണം എന്ന്.ഞാൻ പോയില്ലെങ്കിലും കുഴപ്പിമില്ലാ നിന്നെ വിട്ടക്കാനാ എന്നോട് പറഞ്ഞിരിക്കുന്നെ" ദെച്ചു കൈ രണ്ടും കെട്ടി മാറോട് ചേർത്ത് വെച്ച് ഒരു ചിരിയോടെ പറഞ്ഞു. ശിവ അത്ഭുതത്തോടെ പറഞ്ഞു. "ഇനി വിശ്വാസം വന്നിലേൽ ഞാനിപ്പോ ശാലു കൊച്ചിനെ വിളിച്ചു തരാം" ഫോണ് കാണിച്ച് ദെച്ചു പറഞ്ഞു. "നീ അവൾടെ വീട്ടിലേക്ക് പോയിലേൽ വേണ്ടാ എന്റെ വീട്ടിലോട്ട് വായോ.അവിടെ എനിക്ക് ഒരു അമ്മയും അനിയത്തിയും ഉള്ളതറിയാലോ.എന്നെ പോലെ തന്നെ ആണ് നീയും അവർക്ക്.നിന്നെ വിളിച്ചോണ്ട് ചെല്ലാൻ എന്റെ വീട്ടിന്നും ഓർഡർ ഉണ്ട്."

ജിത്തു ഒരു ചിരിയോടെ പറഞ്ഞു. "അവരുടെ മാത്രമല്ല എന്റെ വീട്ടിന്നുമുണ്ട് . നിന്നെ മാത്രല്ല ഇവരെ രണ്ടിനേം കൂടെ വിളിച്ചോണ്ട് ചെല്ലാൻ എന്നോട് പറഞ്ഞിരിക്കുന്നെ." ലിനു കൂടെ പറഞ്ഞത്തോടെ കോളം തികഞ്ഞു. "അപ്പൊ ഞങ്ങളെന്താ വേണ്ടേ" മൂന്നാളും പരസ്പരം മുഖത്തു നോക്കി ശിവയോട് പറഞ്ഞു. "എന്താ ഞാൻ പറയണ്ടേ.സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറയുന്നു.ഇത്രയും ദിവസം നിങ്ങളൊക്കെ കൂടെയുണ്ടായിട്ട് നിങ്ങൾ നാട്ടിൽ പോയാൽ ഞാൻ ഒറ്റക്കാവുലോ എന്നോർത്തു എനിക്ക് ചെറിയ ഒരു സങ്കടം വന്നായിരുന്നു. ചെറുതായിട്ടല്ല വലുതായിട്ട് തന്നെ എന്നു വേണേൽ പറയാം.എനിക്ക് ഈ ലോകത്ത് ആരെലൊക്കെ എന്നെ സ്നേഹിക്കാൻ ഉണ്ടെന്ന് തോന്നിയത് നിങ്ങളെ കൂടെ കൂടിയത്തിനു ശേഷമാണ്.നിങ്ങളെ മൂന്നിനേം എനികൊത്തിരി ഇഷ്ടാണ്.എന്റെ ലോകം തന്നെ നിങ്ങളിലാണ്.ആ നിങ്ങളെ മൂന്നിനേം കുറച്ചു ദിവസമെങ്കിലും മിസ്സ് ചെയ്യുമല്ലോ എന്ന് വിചാരിച്ചതാ.നിങ്ങളാണേൽ അതിനും സമ്മതിക്കില്ലേ"

ശിവ ഒരു ചിരിയോടെ പറഞ്ഞു. "ഇല്ലെടാ ഒരിക്കലും നിന്നെ ഞങ്ങളെ മിസ് ചെയ്തു എന്ന് ഫീൽ തോന്നിപ്പിക്കില്ല എന്ന് പറയുന്നില്ല.തോന്നിപ്പിക്കും.ആ തോന്നൽ വന്നിലേൽ പിന്നെ അവിടെ സ്നേഹം ഉണ്ടാവില്ല."ജിത്തു "ഇപ്പോൾ ചോദിക്കുന്നത് ശെരിയാണോ എന്നറിയില്ല,ശിവ എന്നാലും ചോദിക്കുവാണ്... നിന്റെ ..നിന്റെ ശെരിക്കുമുള്ള അച്ഛനും അമ്മയും എവിടെയാണ്...നീ ഇതുവരെ അതേക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ലലോ.ഞങ്ങൾ ചോദിച്ചിട്ടുമില്ല.എന്നാലും എന്തോ എന്റെ മനസ് പറയുന്നു ചോദിക്കാൻ" ദെച്ചു ഇച്ചിരി വിക്കി വിക്കിയാണ് ചോദിച്ചത്. "ഇനി ഇത് നിനക്ക് പറയാൻ പറ്റിലേൽ പറയണ്ടേടാ.ഞങ്ങക്കും അറിയാൻ ആഗ്രഹമുണ്ട്.നിനക്ക് പറയാൻ പറ്റുവാണേൽ പറയ്. ഇല്ലേൽ വിട്ടേക്കടാ" ജിത്തു അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അവരുടെ ആ ചോദ്യം മനസിനെ വല്ലാതെ പിടിച്ചുലച്ചു.സന്തോഷം തുളുമ്പി നിന്നിരുന്ന മുഖം ഇത് കേട്ടതും വാടി. "ഞാൻ...ഞാൻ പറയാം."ശിവ ഒരു നേടുവീർപ്പെടുത്തുകൊണ്ട പറഞ്ഞു.

ദെച്ചുവും ജിത്തുവും ലിനുവും അവന്റടുത് അത് കേൾക്കാനായി ചെവിയോർത്തിരുന്നു. "ഞാൻ എന്റെ അച്ചന്റെയും അമ്മയുടെയും മകനല്ല എന്ന് എനിക്ക് ചെറുപ്പത്തിൽ തന്നെ അറിയായിരുന്നു.എന്നെ അറിയിച്ചു തന്നെയാണ് വളർത്തിയെ.പക്ഷെ ഞാൻ ഒരിക്കൽ പോലും എന്തിനാ എന്നെ എന്റെ സ്വന്തം അച്ഛനേയും അമ്മയും ഉപേക്ഷിച്ചതെന്നോ.എങ്ങനെ എന്നെ ഇവക്ക് കിട്ടിയെന്നോ.എന്റെ അച്ഛനേയും അമ്മയെ കുറിച്ചൊന്നും ഞാൻ അവരോട് ചോദിച്ചിട്ടില്ല.എന്നെ അത്രയും സ്‌നേഹിച്ചും ലാളിച്ചുമാണ് വളർത്തിയെ.അവർക്കുമറിയില്ല. എന്തിന് എന്റെ സ്വന്തം അച്ഛനും അമ്മയും ഉപേക്ഷിച്ചു എന്ന്."ശിവ (ഇനി കുറച്ച് past ആണ്) ഞാൻ അഞ്ചിലെങ്ങാണ്ട് പഠിക്കുന്ന ടൈം.അന്നൊരു ദിവസം കളിച്ചോണ്ടിരിക്കുമ്പോഴാണ് മുറ്റത്തേക്കൊരു car വന്ന് നിന്നെ. അതിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു.പക്ഷെ ഞാൻ ഒരിക്കൽ പോലും അയാളെ കണ്ടിട്ടില്ലായിരുന്നു. "അമ്മേ ആരോ വന്നിരിക്കുന്നു" അയാളെ കണ്ട് ഞാൻ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.

എന്റെ വിളികേട്ട് അച്ഛനും അമ്മയും പുറത്തേക്ക് വന്നു.എന്നാൽ വന്നയാളെ കണ്ട് അച്ഛന്റെയും അമ്മയുടെയും കണ്ണിൽ ഞാൻ കണ്ടത് ഭയമായിരുന്നു.എന്തോ നഷ്ടപ്പെടുമെന്നുള്ള ഭയം.പക്ഷെ എനിക്കത് മനസിലായില്ല എന്തെന്ന്. "എന്നെ മനസിലായി കാണുമല്ലോല്ലേ" "വരു അകത്തേക്കിരിക്കാം" അച്ഛൻ എങ്ങനെയോക്കെയോ പറഞ്ഞു. അയാൾ ചുറ്റുമൊന്ന് നോക്കിയിട്ട് സോഫയിൽ ചെന്നിരുന്നു.എന്നിട്ട് എന്നെ അടുത്ത് വിളിച്ചിരുത്തി. എന്നെ സ്നേഹത്തോടെ നോക്കി.എന്തോ അത്കണ്ടിട്ടാണ് തോന്നുന്നു ഞാൻ നിശബ്ദതയെ കീറി അച്ചൻ തന്നേ ചോദ്യത്തിന് തുടക്കം കുറിച്ചു. "ഇപ്പൊ വന്നതിന്റ് ഉദ്ദേശം " "എന്റെ മകനെ കാണാൻ.അവനെ കൊണ്ടുപോവാൻ" "ഇല്ല..ഞാനിതിന് സമ്മതിക്കില്ല.എന്റെ മകനെ കൊണ്ടുപോവാൻ ഞാൻ സമ്മതിക്കില്ല" 'അമ്മ കരഞ്ഞോണ്ട് പറഞ്ഞു. അന്ന് അയാൾ ആരെ കുറിച്ചാണ് പറയുന്നത്.എന്താ പറയുന്നേ എന്നൊന്നും എനിക്ക് മനസ്സിലായില്ല.പക്ഷെ അമ്മേടെ കണ്ണ് നിറഞ്ഞ്.എന്റെ മകനെ കൊണ്ടുപോവാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞപ്പോ തന്നെ എനിക്ക് മനസിലായി അതാണ് എന്നെ ജനിപ്പിച്ചയാൾ എന്ന്. എന്നെ ജനിപ്പിച്ച എന്റെ അച്ഛൻ.

ഞാൻ വേഗം അയാളുടെ കൈ തട്ടി മാറ്റി അമ്മയുടെ അടുത്തേക്കോടി. "അമ്മേ അയാളോട് പോവാൻ പറ"ഞാൻ അമ്മയെ ചുറ്റിപിടിച്ചോണ്ട് പറഞ്ഞു. "മോനെ ഞാൻ നിന്റെ അച്ഛനാണ്" അയാൾ അലിവോടെ പറഞ്ഞു. "ഇല്ല അതാണ് എന്റെ അച്ഛൻ.നിങ്ങളെന്റെ ആരുമല്ല" അമ്മയെ ചുറ്റിപിടിച്ചുകൊണ്ട് തന്നെ ഉത്തരം നൽകി. "നാരായണ,ഞാനെന്റെ മകനെ കൊണ്ടുപോവാനാ വന്നേ.ഒന്ന് അവനോട് പറയോ" (വളർത്തച്ചന്റെ പേര് നാരായണൻ.അമ്മയുടെ പേര് വിമല എന്നാട്ടോ.) "അവനില്ലാതെ ഞങ്ങക്ക് പറ്റില്ല ചന്ദ്ര.ഞങ്ങടെ എല്ലാമെല്ലാമാണ് അവൻ.അവനെ വിട്ടുതരാൻ ഞങ്ങക്ക് പറ്റില്ല." നാരായണൻ ദയനീയതയോടെ പറഞ്ഞു. "അവനെ ജനിച്ചതിനുശേഷം ഇന്നാണ് ഞാൻ അവനെ ആദ്യമായി കാണുന്നെ.എന്റെ തെറ്റ് തന്നെയാണ്.അതിനുള്ള ശിക്ഷ ഈ ഹതഭാഗ്യൻ ഇത്രയും കൊല്ലം അനുഭവിച്ചു.ഇനി വയ്യെഡോ ഞാനൻറെ മകനെ കൊണ്ടുപോവാനാ വന്നേ.അവിടെ ഇവനെ വേണ്ടി ഒരു അമ്മയുണ്ട് ഒരു അനിയനും അനിയത്തിയുമുണ്ട്.എനിക്കിവനെ കൊണ്ടുപോയെ പറ്റു."ചന്ദ്രൻ നിസ്സഹായതയോടെ പറഞ്ഞു (ചന്ദ്രൻ ശിവടെ യഥാർത്ഥ അച്ഛന്റെ പേരാട്ടോ) "ജനിച്ച ഉടനെ തന്നെ കുഞ്ഞിനെ ഞങ്ങടെ കയിൽ ഉപേക്ഷിച്ചു പോയതല്ലേ.പിന്നെന്തിനാ അന്വേഷിച്ചു വന്നേ."നാരായണൻ സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞു. "പറയാം എല്ലാം പറയാം ഞാൻ"....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story