ശിവദർശനം 💞: ഭാഗം 3

shivadharshanam

രചന: SHOBIKA

"ഇനി ഇവിടെയാണ് എന്റെ രണ്ടു വർഷം.ഒരു അങ്കത്തിനു തയ്യാറെടുത്തു തന്നെയാണ് ദർശന കൃഷ്ണകുമാർ ഇവിടെ എത്തിയിരിക്കുന്നത്" ദെച്ചു കോളേജിലേക്ക് കാലെടുത്ത് കുത്തി.ഉള്ളിലോട്ട് കയറിയപ്പോൾ തന്നെ അവിടവിടെയായി seniors പിള്ളേരെ പിടിച്ചു നിർത്തുന്നുണ്ടായിരുന്നു. പരിജയപ്പെടാനെ😜 "ഒയ് " ഇതിപ്പോ ആരെയാ വിളിക്കണേ.ഞാൻ തിരിഞ്ഞു നോക്കി. "നിന്നെ തന്നെ.ഇങ്ങോട്ട്" എന്നെ തന്നെയാ.എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ.അവിടെ ചെന്നപ്പോ നാലുപേരുണ്ട്.2 girls and 2 boys. "നിനക്കെന്താ വിളിച്ചാൽ വരാൻ മടി"ഒരു ചേച്ചിയാണ്. "അയ്യോ ചേച്ചി ഒരു മടിയുമില്ല.എന്നെയാണെന്ന് അറിഞ്ഞില്ല"ദെച്ചു "ഒന്ന് പരിചയപ്പെടാൻ വിളിച്ചതാ"കൂടെയുള്ള ചേട്ടനാണ്. "അതിനെന്താ.ന്റെ പേര് ദർശന കൃഷ്ണകുമാർ.വീട് പാലക്കാട്‌.ഇവിടെ msc chemistry പഠിക്കാൻ വന്നിരിക്കാണ്"ദെച്ചു "അഹ്‌ഹാ ഗുഡ്"another ചേച്ചിയെ.

"അപ്പൊ വെറുതെ പരിജയപ്പെട്ടാൽ പോരല്ലോ.കഴിവുകളൊക്കെ പുറത്തേടിക്കേണ്ടേ"വേറെ ചേട്ടൻ. "വേണമല്ലോ"ആദ്യം ചോയ്ച്ചാ ചേച്ചി "അപ്പൊ പാട്ടു പാടാൻ അറിയോ" "അറിയാലോ.ഞാൻ പാടട്ടെ"ദെച്ചു "വേണ്ട ഡാൻസ് അറിയോ" "അറിയാലോ കളിക്കട്ടെ"ദെച്ചു "വേണ്ട നിനക്ക് ഇപ്പൊ ന്താ തരുവാ" "എന്തായാലും കുഴപ്പില്ലന്നെ"ദെച്ചു. അതും പറഞ്ഞോണ്ട് നിക്കുമ്പോഴാണ് ഗേറ്റും കടന്ന് ഒരു ബുള്ളറ്റ് വന്നേ.ഹെൽമറ്റ് വെച്ചോണ്ട് മുഖം കാണുന്നില്ല.പക്ഷെ എല്ലാരുടെയും നോട്ടം പുള്ളിടെ നേർക്കാണ്. 'ഇതിപ്പോ നോക്കാൻ എന്തിരിക്കുന്നു'ദെച്ചുന്റെ ആത്മ. "നിനക്കുള്ള പണിയെന്താ വെച്ചാൽ ദേ ഇപ്പൊ വന്നില്ലേ അവനെ ഒന്ന് ചെന്ന് പ്രൊപോസ് ചെയ്യണം അത്രേയുള്ളൂ" "ഓഹ് ഇതൊക്കെ എന്ത്."അതും പറഞ്ഞ് ദെച്ചു അവന്റടത്തേക്ക് നീങ്ങി. "ഏയ് ഇതോടെ വെച്ചോ"പണികൊടുത്തവൻ ദെച്ചുനേ വിളിച്ച് ഒരു റോസ് എടുത്തെറിഞ്ഞു കൊടുത്തു. അവളത് ക്യാച്ച് പിടിച്ച് നടക്കാൻ തുടങ്ങി. ഇതെന്താ ദൈവമേ heart ഒക്കെ dj കളിക്കാൻ തുടങ്ങിയല്ലോ.

ഒന്നു പതുക്കെ മിടിക്കെന്റെ ഹൃദയമേ.ഇനിം മിടിക്കാനുള്ളതാണ്.ദെച്ചു ഹൃദയത്തിൽ കൈ വെച്ചോണ്ട് പറഞ്ഞു. അപ്പോഴേക്കും ബുള്ളറ്റിലെ ആള് ഹെല്മെറ്റൊക്കെ ഊരി നിൽക്കുവായിരുന്നു. "ഒയ് ചേട്ടാ, എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ടായി.ദേ ഇന്നാണ് ചേട്ടനെ first ടൈം കാണുന്നെ.അപ്പൊ തന്നെ love at first sight അടിച്ചു.ചേട്ടാ ചേട്ടന്റെ കൈ കൊണ്ട് ഒരു താലി എന്റെ കഴുത്തിലണിഞ്ഞ്,ഒരു നുള്ള് സിന്ദൂരം കൊണ്ടെന്റെ സിന്ദൂരേഖ ചുവപ്പിച്,ചേട്ടന്റെ വലം കൈ എന്റെ ഇടംകയിൽ പിടിച്ചോണ്ട് വീട്ടിലോട്ട് കൊണ്ടുപോവോ"ദെച്ചു റോസും പിടിച്ച് മുട്ടുകുത്തിയിരുന്നു പറഞ്ഞു. അവൻ ഒന്നും പറയാതെ കൈകെട്ടി നിന്നു.എല്ലാരും എന്തോ കണ്ട പോലെ നോക്കുന്നുണ്ട്. "ചേട്ടാ ഒന്ന് പറ.കാലു വേദനിക്കുന്നു"ദെച്ചു "എന്ന വാ പോവാം. വന്ന് കയറ്"അവൻ ബൈക്കിലേക്ക് കയറി കൊണ്ട് പറഞ്ഞു. "അയ്യോ ഇപ്പൊ വേണ്ടാ"ദെച്ചു ഇളിച്ചോണ്ട് പറഞ്ഞു.

"അതെന്നാ വേണ്ടാത്തെ.കേറടി"അവൻ കലിപ്പിൽ പറഞ്ഞു. "അയ്യോ വേണ്ടന്നേ.ചേട്ടന് അതൊക്കെ ബുദ്ധിമുട്ടല്ലേ"ദെച്ചു 'പണിയായെന്നാ തോന്നണെ'ദെച്ചുന്റെ ആത്മ. "ഇനിയെങ്ങാനും ഇമ്മാതിരി കാര്യംകൊണ്ട് എന്റെ മുന്നിലെങ്ങാൻ വന്നാൽ നിന്റെ മോന്തെടെ shape ഞാൻ മാറ്റും കേട്ടോടി" ലോ ലവൻ കലിപ്പിൽ പറഞ്ഞു. ദെച്ചു ഒന്ന് തലയാട്ടി കൊടുത്തു. അവൻ അവളേം മറികടന്ന് പോയി. ദെച്ചു കലിപ്പിൽ പണികൊടുത്തവരുടെ അടുത്തേക്ക് പോയി.അവരാണേൽ അവളെ എന്തോ കണ്ട മാതിരി കണ്ണും തള്ളി നോക്കുന്നുണ്ട്.കുട്ടിടെ പെർഫോമൻസ് കണ്ടിട്ടേ. "ഇനി ഇമ്മാതിരി പണിയൊന്നും ആർക്കും കൊടുക്കല്ലേ ചേട്ടാ"ദെച്ചു അതും പറഞ്ഞ് പൂവ് അവരുടെ കയിൽ കൊടുത്തൊണ്ട് നടന്നു. "ഒയ് ഒന്നു നിന്നെ" ദെച്ചു അവിടുന്ന് പോയി കുറച്ചു ദൂരം എത്തിയപ്പോഴാണ് ഒരാൾ അവളെ വിളിച്ചേ. ഇനിപ്പോ ഇതെന്ത് കുരിശാണാവോ എന്ന മട്ടിൽ അവള് തിരിഞ്ഞു നോക്കി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story