ശിവദർശനം 💞: ഭാഗം 38

shivadharshanam

രചന: SHOBIKA

ജിത്തുനേ കണ്ടതും ലിനു ഓടിപ്പോയി അവനെ കെട്ടിപിടിച്ചു.എന്താ സംഭവം എന്നറിയാതെ കിളിപോയപോലെ നിക്കുവാണ് ജിത്തു.ബാക്കി ഉള്ളവരുടെ അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെയാണ്. ദെച്ചുവും അഞ്ചുവും ചിരിച്ചുകൊണ്ട് അത് നോക്കി നിന്നു. "ഏയ് നീയതെന്താ കാണിക്കുന്നെ " ജിത്തു വെപ്രാളത്തോടെ ചുറ്റുമുള്ളവരെ നോക്കി ചോദിച്ചു. "ഡി നിന്റെ ആങ്ങള ആയ ഞാൻ ഇവിടെ നിക്കുന്നുണ്ട് ട്ടോ...അതേലും ഓർക്കേടി,"ശ്രീ ലിനുനെ നോക്കി പറഞ്ഞു "നീ പോടാ" ലിനു തല ഉയർത്താതെ ജിത്തുനോടു ഒന്നൂടെ മുറുകെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.ജിത്തു ഇപ്പോഴും കിളിപോയ പോലെ ഉള്ള അവസ്ഥേലാ. ശിവ ദെച്ചുനേ നോക്കി കണ്ണുകൊണ്ട് എന്താ എന്ന് ചോദിച്ചു. അതിന് തിരിച്ചു അവളൊന്നു സൈറ്റ് അടിച്ചു കാണിച്ചു. അവന് എന്താ എന്ന് മനസ്സിലായില്ലെങ്കിലും എന്തോ ഉണ്ടെന്ന് മനസിലായി. "ഡാ ജിത്തു..." ശിവയുടെ ആ വിളിയാണ് അവനെ ബോധത്തിലേക്ക് കൊണ്ട്‌വന്നെ.അവളെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് അവൻ...

"അതേ ലിനു..."ജിത്തു "Mm"അവളൊന്നു മൂളി. "ഒന്ന് മാറി നിക്കുവോ..ദേ എല്ലാരും നോക്കുന്നു"ജിത്തു ഇത്തിരി ചടപ്പോടെ പറഞ്ഞു. "ടാ.. അപ്പൊ ഞങ്ങൾ നോക്കിലേൽ പ്രശ്നമില്ലല്ലേ" ദെച്ചു കളിയാക്കികൊണ്ട് പറഞ്ഞു.അതിനവൻ ഒന്ന് കണ്ണുരുട്ടികൊണ്ട് നോക്കിയവളെ. അതിനാവൾ പുച്ഛിച്ചുതള്ളി കളഞ്ഞു. ജിത്തു ലിനുവിനേ ബലമായി പിടിച്ചുമാറ്റി. "എന്താ ലിനു എന്താ പറ്റിയെ നിനക്ക്"ജിത്തു അവളെ പിടിച്ചു മാറ്റി നിർത്തികൊണ്ട് ചോദിച്ചു. "അസ്ഥിക്ക് പിടിച്ചു പോയി അല്ലാതെന്താ"ശ്രീ ലിനുവിനേ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. ലിനു പല്ലുകടിച്ചോണ്ട് അവനെ നോക്കി. ശ്രീ പറഞ്ഞത് എന്താന്ന് ശിവക്കും ജിത്തുനും കത്തിയില്ലാ.. "എംടെ പൊന്ന് കൃഷ്ണാ...സോറി സോറി ലിനുന്റെ ജിത്തു...നിനക്ക് ലിനുനേ ഇഷ്‌ടമുള്ള കാര്യം അറിയാതെ വായെന്ന് വീണു പോയി...അതിന്റെ അഫ്റ്റർ എഫക്ട് ആണിത്"അഞ്ചു ജിത്തുനോടായി പറഞ്ഞു. അതിനവൻ ഒന്ന് കണ്ണുരുട്ടി നോക്കി. "നീ അവളെ നോക്കി പേടിപ്പിക്കല്ലേ ജിത്തു...എന്റെ വായെന്ന് ആണ് സ്ലിപ് ആയി വീണേ...

എനിക്ക് നിന്നെ ഇഷ്ടാണ്...അഞ്ചു ഉള്ള കാര്യം മറന്ന് അതറിയാതെ ഒന്ന് പറഞ്ഞു പോയി.അപ്പോഴാണ് അവൾ നിനക്കും എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞേ.എനിക്ക് നിന്നെ ഇഷ്ടാടാ... ഒത്തിരി ഇഷ്ടാ..പക്ഷെ നിന്റെ ഫ്രണ്ട്ഷിപ്പ് പോയാലോ പറഞ്ഞ് പറയാതെ ഇരുന്നതാ..."ലിനു അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. അതിനുള്ള മറുപടിയായി ജിത്തു അവളെ ഒന്ന് വരിഞ്ഞുമുറുകി... "എന്നാലും അളിയാ സ്വന്തം അങ്ങളയുടെ മുന്നിൽ വെച്ചു തന്നെ പെങ്ങളെ കെട്ടിപിടിക്കുന്നത് നേരാണോ"ശ്രീ "അപ്പൊ ഒരു പെങ്ങളുടെ മുന്നിൽ വെച്ച് അങ്ങളായെ കെട്ടിപിടിക്കുന്നതും മോശല്ലേ"അഞ്ചു ശ്രീക്ക് നേരെ നിന്ന് ചോദിച്ചു. "അതിന് നിനക്കെന്താ ഞാനല്ലേ ചോയ്ച്ചേ"ശ്രീ "ഓ എനിക്കൊന്നുല്ല"അഞ്ചു പുചിച്ചോണ്ട് പറഞ്ഞു. "അയ്യോ നിങ്ങളിനി തല്ലുകൂടല്ലേ..എനിക്ക് ഇവനെ ഇഷ്ടമുള്ള കാര്യം first ഞാൻ പറഞ്ഞത് അവനോടാ...ലെടാ.."ലിനു ശ്രീയോടായി ചോദിച്ചു. "യാ ഓഫ്‌കോഴ്സ്... എന്നോട് അവളെല്ലാം പറഞ്ഞിട്ടുണ്ട്.എനിക്ക് മാത്രല്ല അച്ഛനും അമ്മയ്ക്കും അറിയാം.

പിന്നെ കൃഷ്ണടെ താല്പര്യം കൂടെ നോക്കണമല്ലോ... ദേ ഇവള് അവന്റെ ഫ്രണ്ട്ഷിപ്പ് കളയാൻ പറ്റില്ല.അതോണ്ട് ആരും ഇതിനെ കുറിച്ച് സംസാരിക്കണ്ടാ... എന്തൊക്കെയായിരുന്നു..എന്നിട്ട് ആദ്യം അറിഞ്ഞപ്പോ തന്നെ അവനെ പോയി കെട്ടിപിടിച്ചിരിക്കുന്നു.കഷ്ടം"ശ്രീ അത് കേട്ടപ്പോ എല്ലാവരിലും അത്ഭുദമായിരുന്നു "കഷ്ടം അല്ലെടാ കുഷ്ഠം"ശ്രീടെ വയ്റ്റിനിട്ട് ഒന്ന് കൊടുത്തോണ്ട് പറഞ്ഞു. "എന്ന പിന്നെ നിങ്ങൾ സംസാരിക്ക് ഞങ്ങൾ താഴെ ഉണ്ടാവും..." അതും പറഞ്ഞ് ബാക്കിയുള്ളവർ താഴേക്ക് പോയി. ~~~~~~~~~ "അങ്ങനെ അവരും സെറ്റ് ആയല്ലേ" ദെച്ചു ശിവടെ കയിൽ ചുറ്റിപിടിച്ചോണ്ട് ചോദിച്ചു. "ഇനി നിങ്ങൾക്ക് ആരെനെയെങ്കിലുമൊക്കെ ഇഷ്ടമുണ്ടോ"ശിവ ശ്രീയോടും അഞ്ചുവിനോടുമായി ചോദിച്ചു. " ഞാനൊക്കെ സിംഗിൾ പസങ്കേ🔥🔥ആണ് ബ്രോ..."അഞ്ചു ഒരു ചിരിയോടെ പറഞ്ഞു. "അപ്പൊ നീയോ ശ്രീ"ദെച്ചു ശ്രീയെ നോക്കിചോദിച്ചു. "എന്റെ മനസിൽ ഒരുത്തി കയറി കൂടിയിട്ടുണ്ട്. ആളോട് പറഞ്ഞിട്ടില്ല" ശ്രീ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. 'ഹേ ഇങ്ങേർക്കും പ്രണയമോ'അഞ്ചുന്റെ ആത്മ "വല്ല വാട്ടുകേസുമാവും"അഞ്ചു ഒന്ന് പുചിച്ചോണ്ട് പറഞ്ഞു.

"ആ ഒരു വട്ടുകേസ് തന്നെയാണ് എന്ന് കൂട്ടിക്കോ"ശ്രീ താടി തടവികൊണ്ട് പറഞ്ഞു. "അപ്പൊ പറയുന്നില്ലേ"ദെച്ചു "അഹ് പറയണം.അവൾക്ക് ഇത്തിരി ജാഡ കൂടുതലാണ് അത് ഒന്നോടിച്ചു കൊടുക്കണം...എന്നിട്ട് വേണം പറയാൻ" ഒരു ചിരിയോടെ ശ്രീ പറഞ്ഞു. അഞ്ചുനേ നോക്കിയാണ് ശ്രീയെല്ലാം പറയുന്നേ.അപ്പൊ ഇനി അഞ്ചുവണോ അത്.അഹ് അവര് തമ്മിൽ നേരത്തെ പരിജയമുണ്ടല്ലോ.പിന്നെ ഫുൾ അടിപിടി കലിപ്പൊക്കെ അല്ലെ.ചിലപ്പോ അടികൂടി അടികൂടി പ്രണയത്തില് ആയതായിരിക്കും... ദെച്ചു അവരെ തന്നെ നോക്കി മനസിൽ മൊഴിഞ്ഞു. "എന്താണ് ഇണകുരുവിസ്....സംസാരം ഒക്കെ കഴിഞ്ഞോ"ദെച്ചു stair ഇറങ്ങി വരുന്ന ലിനുനോടും ജിത്തുവിനോടുമായി ചോദിച്ചു. "ഒന്നുപോയെടി.അങ്ങനെയാണേൽ നിങ്ങളും ഇണകുരുവിസ് ആണല്ലോ"ജിത്തു അവരടുത് വന്നോണ്ട് ചോദിച്ചു. "എന്ന പിന്നെ നമ്മുക്ക് ജിത്തുന്റെ വീട്ടിലേക്ക് പോയാലോ"ശിവയാണ് ചോദിച്ചേ. "എന്ന പിന്നെ നമ്മുക്ക് പോയേക്കാം.നിങ്ങൾ വരുന്നില്ലേ"ജിത്തു ശ്രീയോടും ലിനുനോടും ആയി ചോദിച്ചു.

"ഞങ്ങൾ വന്നോളാം.അളിയന്മാർ ചെല്ലു.'അമ്മേം അച്ചനും വന്നിട്ട് വരാട്ടോ. പിന്നെ ദേ സാധനത്തിനെ ഞാൻ വരുമ്പോ കൊണ്ടുവന്നൊളാം"ശ്രീ ലിനുനേ കാണിച്ചോണ്ട് പറഞ്ഞു. "ഓഹ് ശേരി ശെരി" അങ്ങനെ അവര് യാത്ര പറഞ്ഞ് നേരെ ജിത്തുന്റെ വീട്ടിൽ ലാൻഡ് ആയി. വാതിൽ തുറന്നതും കണ്ടത് ഒരു കയ്യിൽ മിച്ചർ പത്രം പിടിച്ചു നിക്കുന്ന ശ്രീകുട്ടിയെ ആണ്. "ടി കുരിപ്പേ നിനക്ക് ഇതു തന്നെയാണോ പണി" ശ്രീകുട്ടിയുടെ കയിൽ നിന്ന് മിച്ചർ പത്രം തട്ടി പറച്ചോണ്ട് ജിത്തു പറഞ്ഞു. "നിന്റെയല്ലേ അനിയത്തി.അപ്പോ അങ്ങനെയൊക്കെ വരു" ശ്രീകുട്ടി ജിത്തുനേ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "ശ്രീകുട്ടി അവൻ മാത്രല്ല ഞങ്ങൾ കുറച്ചുപേർ കൂടിയുണ്ട്" അഞ്ചു മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾ അവരെ കണ്ടേ. "അഞ്ചുസെ നീ ഇപ്പൊ ലാൻഡ് ആയി." ശ്രീകുട്ടി അഞ്ചുന്റെ കയിൽ പിടിച്ചോണ്ട് പറഞ്ഞു. "ഞാൻ രാവിലെ ലാന്റായി മുത്തേ.ദേ ഇവന്റെ കൂടെ അമ്പലത്തിൽ പോയി.പിന്നെ ദേ ഇവരേം കൂട്ടി ഇങ്ങു പോന്നു"അഞ്ചു അവരെ നോക്കി പറഞ്ഞു. "ശിവേട്ടാ..ദെച്ചുവേച്ചി..."ശ്രീകുട്ടി രണ്ടുപേരുടേം കയിൽ പിടിച്ച് ഉത്സാഹത്തോടെ പറഞ്ഞു.

"ആഹാ ശ്രീകുട്ടിക്ക് ഞങ്ങളെ ഒക്കെ അറിയോ"ദെച്ചു അവളോടായി ചോയ്ച്ചു. "പിന്നെ അറിയാതെ.. ശിവേട്ടനെ ഞാൻ കൃഷ്‌ണ വിളിക്കുമ്പോ കാണുവല്ലോ"ശ്രീകുട്ടി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു. "ടി കുരിപ്പേ...നിന്നോട് ഞാൻ പേര് വിളികല്ലേ പറഞ്ഞിട്ടിലെഡി"ജിത്തു അവൾടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. "അഹ് നിങ്ങള് വന്നോ മക്കളെ...അകത്തേക്ക് വാ..ഇവൻ വിളിച്ചു പറഞ്ഞായിരുന്നു...വരുമെന്ന്.. "ജിത്തുന്റെ 'അമ്മ ദേവകി പുറത്തേക്ക് വന്ന് അവരെ കണ്ടപ്പോ പറഞ്ഞു. "അപ്പച്ചി ഇതെവിടെ പോവാ"അഞ്ചു അമ്മയെ നോക്കി ചോദിച്ചു. "ഞാനെ അപ്പുറത്തെ സതീശന്റെ അമ്മ ഹോസ്പിറ്റലിൽ വയ്യാതെ കിടക്ക..അപ്പൊ ഒന്ന് പോയി കണ്ടിട്ട് വരാം"ദേവകി "ഏത് ഹോസ്പിറ്റലിലാ അമ്മ ജീവോദയേൽ അഹ്ടാ.എന്ന ഞാനിറങ്ങുവാ.നിങ്ങൾ ഇന്ന് പോവില്ലല്ലോ"ദേവകി അവരെ നോക്കി ചോദിച്ചു. "ഇല്ല 'അമ്മ പോവില്ല.'അമ്മ പോയിട്ട് വാ"ദെച്ചു "ശെരി മക്കളെ" ജിത്തുന്റെ 'അമ്മ അതും പറഞ്ഞിട്ട് പോയി. "എടാ ഞാൻ ഈ ഹോസ്പിറ്റലിൽ ആണ് ജനിച്ചേ"ശിവ 'അമ്മ പോയതും അവരോട് പറഞ്ഞു. "What"ദെച്ചു.. "എന്ത് വാട്ട് ഞാനും അവിടെയാ ജനിച്ചേ" ഒരുപിടി മിച്ചർ വായിലിട്ടുകൊണ്ട് ജിത്തു പറഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story