ശിവദർശനം 💞: ഭാഗം 39

shivadharshanam

രചന: SHOBIKA

എടാ ഞാൻ ഈ ഹോസ്പിറ്റലിൽ ആണ് ജനിച്ചേ"ശിവ 'അമ്മ പോയതും അവരോട് പറഞ്ഞു. "What"ദെച്ചു.. "എന്ത് വാട്ട് ഞാനും അവിടെയാ ജനിച്ചേ" ഒരുപിടി മിച്ചർ വായിലിട്ടുകൊണ്ട് ജിത്തു പറഞ്ഞു. "അപ്പൊ നമ്മൾ brothers" ശിവയുടെ കയിൽ ഒന്നടിച്ചുകൊണ്ട് പറഞ്ഞു. "ഹേ"ശിവ "അങ്ങനെയാണേൽ ഞാനും അവിടെയാണല്ലോ ജനിച്ചേ"ദെച്ചു "ഹേ യൂ ടൂ...അപ്പൊ നമ്മൾ brothers and sisters ആണ്.നിനക്കിവനെ കല്യാണം കഴിക്കാൻ പറ്റില്ലാ..."ജിത്തു "ഒന്ന് പോയെടാ...ഒരേ ഹോസ്പിറ്റലിൽ ജനിച്ചു പറഞ്ഞിട്ട് സഹോദരൻ ആവണമെന്നില്ല.ഹസ്ബൻഡും ആവാം"ജിത്തുനേ പുച്ഛിച്ചുകൊണ്ട് ദെച്ചു പറഞ്ഞു. "ഓ പിന്നെ"ജിത്തു "അവനോട് സംസാരിച്ചു നിക്കാതെ നിങ്ങൾ ദേ ഇതേടുത് കുടിക്കാൻ നോക്ക്" ജ്യൂസ് കൊണ്ടുവന്ന് വെച്ചുകൊണ്ട് ശ്രീകുട്ടി പറഞ്ഞു. "ആഹാ നീ ജ്യൂസ് ഒക്കെ ഉണ്ടാക്കിയോ"അഞ്ചു അത്ഭുദത്തോടെ ചോദിച്ചു. "ആര് ഇവളോ...ദേ ഇതങ്ങളുടെ കൂട്ടാണ് ഇവള്.ഇതിപ്പോ 'അമ്മ ഉണ്ടാക്കി വെച്ചത് എടുത്തോണ്ട് വന്നതായിരിക്കും" ജിത്തു ദെച്ചുനേ ചൂണ്ടി ശ്രീകുട്ടിയെ കളിയാക്കി പറഞ്ഞു. "അവൻ പറയുന്നത് കേൾക്കേണ്ട ചേച്ചി.ദേ നിങ്ങളെ ഈ ജ്യൂസ് കുടിക്ക്"ശ്രീകുട്ടി ജിത്തുനേ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

ജിത്തുനോഴിച് ബാക്കി എല്ലാർക്കും ജ്യൂസ് കൊടുത്തു. "എനിക്കെവിടെ"ജിത്തു "നിനക്കില്ല... വേണേൽ പോയി എടുത്തു കുടിച്ചോ.ഇങ്ങനെ നീ പറയുമെന്ന് എനികറിയായിരുന്നു.."ശ്രീകുട്ടി പുച്ഛത്തോടെ പറഞ്ഞു. അതുകേട്ട് ജിത്തു ശ്രീകുട്ടിടെ കയ്യിലെ ജ്യൂസ് വാങ്ങി ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ നിന്നു.പിന്നെ രണ്ടും കൂടെ ഒരേ അടിയായിരുന്നു.പിന്നെ എങ്ങനെയൊക്കെയോ സോൾവ് ആക്കി. കുറച്ചു കഴിഞ്ഞതും ലിനുവും ശ്രീയും കൂടെ വന്നു. "ഞാൻ ഒരു കാര്യം പറയട്ടെ....ശിവടെ അച്ഛന്റേം അമ്മടേം കാര്യമാണ്.അവൻ അവരെ കണ്ടെത്തണമെന്ന്. അപ്പൊ കണ്ടെത്താനുള്ള ആകെയുള്ള വഴി അവൻ ജനിച്ച ഹോസ്പിറ്റൽ ആണ്.so ഞങ്ങൾ അവിടെ പോയിട്ട് വരാലെ" ദെച്ചു ശിവയുടെ നേരെ നോക്കി കൊണ്ട് ചോദിച്ചു.അതിന് ശിവയൊന്ന് മൂളി "എന്ന പിന്നെ ഞങ്ങൾ കൂടെ വരാം"ലിനു ഗൗരവത്തോടെ പറഞ്ഞു. "അതുശേരിയാ ഞങ്ങൾ കൂടെ വരാം"ജിത്തു "Mm ശെരി എന്ന വാ പോവാം"ശിവ അങ്ങനെ എല്ലാരും കൂടെ ഹോസ്പിറ്റലിൽ പോയി.

അവർ ഹോസ്പിറ്റലിലെത്തിയിട്ട് ശിവയും ദെച്ചുവും ലിനുവും ജിത്തുവും കൂടെയാണ് ഹോസ്പിറ്റലിലേക്ക് പോയി.ബാക്കി മൂന്നാളും വണ്ടിയിൽ തന്നെ ഇരുന്നു.റിസപ്ഷനിൽ ചെന്ന് അവിടെയുള്ള ആളോട് ചോദിച്ചു. "Excusme"ശിവ "Yes" "ഞങ്ങൾക്ക് 1997 ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റിലെ ചീഫ് ഡോക്ടറുടെ ഡീറ്റൈൽസ് കിട്ടുമോ"ദെച്ചുവാണ് ചോദിച്ചേ. "Pls wait a second" "Ok"ജിത്തു "Dr. thomas ആണ് ആ ടൈമിൽ ഇവിടെ ഗൈനകളോജിയിൽ ഉണ്ടായിരുന്നത്."റിസപ്ഷനിൽ ഉണ്ടായിരുന്നയാൾ പറഞ്ഞു "ഞങ്ങൾക്ക് ഡീറ്റൈൽസ് കിട്ടുവോ dr.തോമസിന്റെ"ദെച്ചു "ഓഫ്‌കോഴ്സ്" അങ്ങനെ ഡീറ്റൈൽസ് ഒക്കെ വാങ്ങി അവിടെ നിന്നിറങ്ങി. അവിടെ അടുത്ത് തന്നെയായിരുന്നു ഡോക്ടറുടെ വീട്.ഞങ്ങൾ നേരെ അവിടേക്ക് ചെന്നു. "അഡ്രസ്സ് വെച്ച് ഇതാണ് വീട്"ശ്രീ "എന്ന ഞാനും ശിവയും കൂടെ പോയി നോക്കിട്ട് വരാം.നിങ്ങൾ ഇവിടെ നിക്ക്"ദെച്ചു "അഹ്ടി നിങ്ങൾ ചെന്നിട്ട് വാ . എല്ല ഡീറ്റൈൽസും ചോദിക്ക്"ജിത്തു "അഹ് ചോദിക്കാം"ദെച്ചു ഞാനും ശിവയും കൂടെ ഡോക്ടറുടെ വീട്ടിലേക്ക് കയറി.

കോണിങ് ബെൽ അടിച്ചതും ഒരു പെണ്കുട്ടി വന്ന് വാതിൽ തുറന്നു. "എന്തുവേണം"ആ പെണ്കുട്ടി ചോദിച്ചു. "Dr. thomas"ദെച്ചു "വരു അകത്തേക്കിരിക്കാം,അപ്പച്ചനെ ഞാൻ വിളിക്കാം" ആ പെണ്കുട്ടി അതും പറഞ്ഞ് ഉള്ളിലേക്ക് പോയി.കുറച്ചു കഴിഞ്ഞതും അമ്പതിനോടൊത് പ്രായം വരുന്ന ഒരാൾ വന്ന്. കണ്ടിട്ട് അതായിരിക്കണം dr.ഡോക്ടറെ കണ്ടതും ഞങ്ങൾ രണ്ടും ഏണിച്ചു "ഇരിക്കു.എന്റെ എന്ത് ഹെല്പ് ആണ് വേണ്ടേ"തോമസ്‌ ഡോക്ടർ "ഡോക്ടർ ഞാൻ നാരായണൻ-വിമല ദമ്പതികളുടെ മകനാണ്.ഡോക്ടറുടെ ചികിൽസയിലുണ്ടായിരുന്ന"ശിവ പറഞ്ഞു. "അഹ് ഞാനോർക്കുന്നു."dr "ഡോക്ടർക്കറിയാലോ എന്റെ അച്ഛനും അമ്മയും അവരല്ലെന്ന്.അപ്പൊ എന്റെ യഥാർത്ഥ അച്ഛനേയും അമ്മയെയും കുറിച്ചറിയാൻ"ശിവ "നാരായാണനും വിമലയും എന്റെ അടുത്ത് 3 വർഷത്തോളം ചികിത്സയിലുണ്ടായിരുന്നു.അതുകൊണ്ട് തന്നെ നല്ലൊരു ആത്മബന്ധം അവര് തമ്മിലുണ്ടായിരുന്ന്.എന്റെ ഓർമ ശെരിയാണെങ്കിൽ ചന്ദ്രശേഖർ അതായിരുന്നു തന്റെ അച്ഛന്റെ പേര്.

അന്ന് അയാൾക്ക് എന്തൊക്കെയോ issues ഉണ്ടായിരുന്നു. എനികതിനെ കുറിച്ചൊന്നും കാര്യമായിട്ട് അറിയില്ല.പക്ഷെ അന്ന് നിന്നെ പ്രസവിച്ച അന്ന് ശെരിക്കും അയാൾ തകർന്ന ഒരവസ്തയിലായിരുന്നു.എന്തൊക്കെയോ കുടുംബ പ്രശ്നം ആയിരിന്നു.അതിൽ നിന്റെ ജീവൻ എന്തോ ആപത്ത് സംഭവിക്കും എന്നും അതുകൊണ്ട് നിന്നെ എങ്ങനെയെങ്കിലും അവിടുന്ന് മാറ്റാനാണ് അയാൾ നോക്കിയിരുന്നെ.അങ്ങനെയാണ് എന്റെ മുന്നിൽ വന്ന് പെട്ടെ.എന്റെ ജൂനിയർ ഒരാൾ ആയിരുന്നു അന്ന് തന്റെ അമ്മയെ നോക്കിയിരുന്നെ.അന്ന് തന്റെ അച്ഛനോട് പറഞ്ഞ് ഞാനാണ് നാരായണന്റെ കയിൽ നീ സുരക്ഷിതൻ ആയിരിക്കും എന്ന് പറഞ്ഞ് അവരുടെ കയ്യിൽ നിന്നെ ഏൽപ്പിച്ചത്.ഒരുപാട് വട്ടം അയാൾ നീ സുരക്ഷിതൻ ആണോ എന്നൊക്കെ ചോദിച്ചാണ് നിന്നെ കൈമാറിയെ. പിന്നീട് അവർക്ക് ജനിച്ച കുഞ്ഞ് മരിച്ചെന്ന് അവരുടെ കുടുംബകരോട് പറഞ്ഞേ.അന്നാണ് നാരായണനെയും വൈഫിനെയും അവസാനമായി കണ്ടേ.

പക്ഷെ ചന്ദ്രശേഖരനെ ഞാൻ പിന്നീടും കണ്ടു.വർഷങ്ങൾക്ക് ശേഷം.നാരായണന്റെ അഡ്രസ്സ് തിരക്കിയാണ് വന്നേ.അന്നത് എടുത്തു കൊടുത്തായിരുന്നു.പിന്നീട് അയാളെയും കണ്ടിട്ടില്ല. അയാളുടെ അഡ്രസ്സ് ഞാൻ ഹോസ്പിറ്റലിൽ നിന്നും എടുപ്പിച് തരാം."തോമസ് "താങ്ക്സ് ഡോക്ടർ thank u so much" ഡോക്ടറുടെ വാക്കുകൾ കേട്ട് ഉത്സാഹത്തോടെ പറഞ്ഞു. "ദാ ഡീറ്റൈൽസ് കിട്ടിയിട്ടുണ്ട്." ഡോക്ടർ അതും പറഞ്ഞ് അഡ്രസ്സ് കൊടുത്തു. "ഈ ഒരുപകരം ഒരിക്കലും മറക്കില്ല ഡോക്ടർ"ശിവ ഡോക്ടറുടെ കൈകൂട്ടിപിടിച്ചോണ്ട് പറഞ്ഞു. "എനിക്കും വേണ്ടപ്പെട്ടവർ തന്നെയായിരുന്നു അവർ.അതുകൊണ്ട് മാത്രമാണ് ഡീറ്റൈൽസ് നല്കിയെ"dr. സന്തോഷ്‌തോടെയുള്ള ഞങ്ങളുടെ വരവ് കണ്ടപ്പോ തന്നെ അവര് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. "എന്തായി "ലിനു ആകാംഷയയോടെ ചോദിച്ചു.

"അഡ്രസ്‌ കിട്ടി"ശിവ സന്തോഷത്തോടെ പറഞ്ഞു. "നീയത് കാണിച്ചേ നോക്കട്ടെ"ദെച്ചു അതും പറഞ്ഞ അഡ്രസ്സ് വാങ്ങി നോക്കി. "ഈ അഡ്രസ്സ് ഇത് ഞാനെവിടെയോ കണ്ടിട്ടുണ്ട്"ദെച്ചു അഡ്രെസ്സിൽ നോക്കി പറഞ്ഞു. "ഹേ നീ കണ്ടിട്ടുണ്ടോ നോക്കട്ടെ"ലിനു അതും പറഞ്ഞ അഡ്രസ്സ് അവൾ നോക്കി. "ഞാനും കണ്ടിട്ടുണ്ടല്ലോ"ലിനു ലിനുവും ദെച്ചുവും ആ അഡ്രസ്സ് എവിടെയാ കണ്ടേ എന്ന് ആലോചിക്കാൻ തുടങ്ങി. "അഹ് കിട്ടിപോയി"ദച്ചു തുള്ളിച്ചടികൊണ്ട് പറഞ്ഞു "നീ തുള്ളിച്ചാടാതെ പറയെടി"ദെച്ചുനേ പിടിച്ചു നിർത്തികൊണ്ട് ജിത്തു പറഞ്ഞു "ആ അരുണിന്റെ വീട്ടുപേര് same ആണ്.അവന്റെ അഡ്രസ്സ് ഇത് തന്നെയാ.അന്ന് എന്തോ ആവശ്യത്തിന് അവന്റെ അമ്മ അമ്മേടെത് അഡ്രസ്സ് കൊടുക്കുന്നുണ്ടായിരുന്നു.അതേ അത് ഇതു തന്നെയാ"ദെച്ചു തറപ്പിച്ച് പറഞ്ഞു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story