ശിവദർശനം 💞: ഭാഗം 46

shivadharshanam

രചന: SHOBIKA

ശിവയും ലിനുവും ശ്രീയും കൂടെ ചെന്ന് അമ്മയെ കെട്ടിപിടിച്ചു...കരയാൻ തുടങ്ങി...അതേ അമ്മയും മക്കളും തമ്മിൽ കൂടിച്ചേരൽ... അവിടെ മറ്റാർക്കും കടന്നു ചെല്ലാനുള്ള അധികാരമില്ല.....അവകാശമില്ല... "മോനെ...ഈ അമ്മയോട് ക്ഷേമിക്കേടാ...ഞാനറിഞ്ഞില്ല... ഇങ്ങനൊരു മകൻ എന്നിൽ നിന്നും പിറവിയെടുത്തിട്ടുണ്ടെന്ന്... ഒരു ഭാഗ്യം കേട്ട ജന്മമായി പോയി എന്റേത്" വസുന്ദരമ്മ കണ്ണീർ വാർത്തുകൊണ്ട് അവനെ പുണർന്നും മുത്തുംകൊടുകുന്നതിനിടയിലും പറഞ്ഞു. "അങ്ങെയൊന്നും പറയല്ലേ അമ്മ.എല്ലാം വിധിയായിരുന്നു.ഇങ്ങനെയൊക്കെ ആവണമെന്ന് ആയിരിക്കും ദൈവ നിശ്‌ചയം.എന്തായാലും എനിക്ക് എന്റെ അമ്മെനേം അച്ഛനേം ഇവരേം ഒക്കെ കിട്ടിലെ അതുമതി എനിക്ക്.അതുമാത്രം മതി ...." ശിവ അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. "അച്ഛനെ കാണണ്ടേ" അമ്മ കണ്ണീരെല്ലാം തുടച്ച് ഒരു ചിരിയോടെ ചോദിച്ചു. "വന്നേ നമ്മുക്ക് കണ്ടിട്ട് വരാം" ശിവ അവരെല്ലെവരെയും കൂട്ടി ബാൽക്കണിയിൽ നിന്നും അച്ഛന്റടുത്തക്ക് പോയി... "ഇപ്പൊഴാ എനിക്ക് സമധാനമായെ" ഒരു നേടുവീർപോടെ അവര് പോയ വഴിയേ നോക്കിക്കൊണ്ട് ദെച്ചു ജിത്തുവിനോടായി പറഞ്ഞു.

"അപ്പൊ ഇതുവരെ നിനക്ക് സമദാനം ഇല്ലായിരുന്നോ...അങ്ങനെ വരാൻ വഴിയില്ലല്ലോ...നിന്നെകൊണ്ട് ആൾക്കാരുടെ സമദാനം പോവണല്ലോ പതിവ്" ജിത്തു ഒന്നിടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു. "ഡാ... പട്ടി... നിന്നെ ഞാൻ" ദെച്ചു ജിത്തുവിനെ അടിക്കാൻ അവന്റെ പുറകെ പോയി.മുൻകൂട്ടി കണ്ടപോലെ അവൻ ഓടി . ~~~~~~~~~ "അച്ഛാ..." മയക്കത്തിലായിരുന്ന അച്ഛനെ നോക്കി നിറകണ്ണുകളോടെ ശിവ വിളിച്ചു. മകന്റെ സ്വരം കേട്ടത് കൊണ്ടായിരിക്കണം അച്ഛൻ പതിയെ കണ്ണുതുറന്നു. "മോ..നെ.." "അച്ഛാ...എന്നോട് ക്ഷേമിക്കച്ചാ... അന്ന് അച്ഛൻ വന്നപ്പോ എനിക്കൊന്നും അറിയില്ലായിരുന്നു.അറിയാൻ ശ്രമിച്ചില്ലായിരുന്നു എന്നു വേണം പറയാൻ.ദെച്ചു ഇല്ലായിരുന്നേൽ ഇന്നും ഞാൻ ഒന്നും അറിയാൻ ശ്രമിക്കില്ലായിരുന്നു.എന്നെ നിങ്ങളിൽ നിന്നും അക്കറ്റിയവരെ...നിങ്ങടെ സ്നേഹം എനിക്ക് നിഷേധിച്ചവരെ ഞാൻ വെറുതെ വിടിലച്ചാ... എനിക്കറിയാം അച്ചനേം ഈ അവസ്ഥയിൽ ആകിയവർ അവരാണെന്ന്.പറയഛാ അവരല്ലേ...

അച്ഛന്റെ എട്ടന്മാരല്ലേ ഇതിനെല്ലാം പുറകെ..." അവരെ ചുട്ടെരിക്കാനുള്ള പക കണ്ണിൽ നിറച്ചുകൊണ്ട് ശിവ ചോദിച്ചു. "എനിക്കറിയാം അച്ഛാ..അവരല്ലേ ഇത് ചെയ്തേ...അത് മുൻകൂട്ടി കണ്ടത് കൊണ്ടല്ലേ അച്ചൻ നേരത്തെ ഈ വീട് പണിത് ഞങ്ങളെ ഇങ്ങോട്ട് മാറ്റിയെ.ഞങ്ങടെ സുരക്ഷയെ മുൻനിർത്തി...അവരിൽ നിന്നും രക്ഷിക്കാൻ വേണ്ടിയല്ലേ..." ശ്രീ മുന്നത്തെ കാര്യങ്ങൾ എല്ലാം ചിന്തിച്ചുകൊണ്ട് പറഞ്ഞു. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അച്ഛൻ പറഞ്ഞു തുടങ്ങി. "നീ..പറഞ്ഞത്..ശെരിയാണ്..മോനെ... നിങ്ങളെ...കൂടെ നഷ്ടപ്പെടുമെന്നോർത്ത്... ആണ്..ഇങ്ങോട്ട് മാറ്റിയെ..." വിക്കി വിക്കി അണച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. "നിങ്ങളെന്തിനാ അച്ചനെ ബുദ്ദിമുട്ടിക്കുന്നെ.ഡോക്ടർ പറഞ്ഞതല്ലേ അധികം strain കൊടുകരുത് എന്ന്" ദെച്ചു അവിടേക്ക് വന്നു നിന്നുകൊണ്ട് പറഞ്ഞു. "അത് മറന്നു...അച്ഛൻ എന്തായാലും rest എടുക്ക്... ഞങ്ങൾക്ക് ഇത് മതി..അച്ഛനെ ഈ ഒരവസ്ഥയിലാക്കിയവരെ ഞങ്ങൾ ‌വെറുതെ വിടില്ല"

കണ്ണിൽ എരിയുന്ന പകയുമായി ശിവ പറഞ്ഞു. "സൂക്ഷിക്കണം മക്കളെ...എന്തും ചെയ്യാൻ മടിയില്ലാത്തവരാ..." അവരെ നോക്കി അമ്മ പറഞ്ഞു. "അത് ഞങ്ങക്കറിയാം അമ്മേ..'അമ്മ ഇവിടെ അമ്മെടെ ചന്ദ്രേട്ടനെയും നോക്കിയിരിക്കുട്ടോ"ശ്രീ അമ്മയുടെ തോളിലൂടെ കയിട്ടുകൊണ്ട് പറഞ്ഞു. "പോടാ ചെറുക്കാ" ശ്രീടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് 'അമ്മ പറഞ്ഞു. അത് കണ്ട എല്ലാവരുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. ~~~~~~~~~ "എന്നിട്ടെന്താ പ്ലാൻ" പിള്ളേർ സെറ്റ് എല്ലാം ഒരുമിച്ചിരിക്കുന്നേരം ജിത്തു ചോദിച്ചു. "ആദ്യം ആ പന്ന മക്കളെ ഒന്ന് കാണണം" ശിവ പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു. "അതിനവിടെ പോയപോരെ" ലിനു നിസ്സാര മട്ടിൽ പറഞ്ഞു. "അതിനെവിടെയാണ് എവിടന്നറിയോ മടുക്കുസേ" അവളുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് ജിത്തു പറഞ്ഞു. "ഇവിടുന്ന് ഒരു അരമണിക്കൂർ പോണം...അല്ലെടാ" ശ്രീയെ നോക്കിക്കൊണ്ട് ലിനു ചോദിച്ചു. "അഹ് അതേ" ശ്രീ അത് പറഞ്ഞതും എങ്ങെയുണ്ടെന്ന രീതിയില് ജിത്തി ലിനുവിനെ നോക്കി.. "കൊള്ളില്ല" ജിത്തു പുച്ഛിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവര് കുറച്ചു നേരം ഇരുന്ന് സംസാരിച്ചു.

അപ്പോഴാണ് ദെച്ചുന്റെ അമ്മയും അച്ഛനും അങ്ങോട്ട് വന്നേ.അവിടുത്തെ കാര്യങ്ങൾ എല്ലാം ദെച്ചു പറഞ്ഞറിഞ്ഞു വന്നതായിരുന്നു. അവരുടെ വിശേഷങ്ങൾ എല്ലാം ചോദിച് കുറെ നേരം അവിടെ ഇരുന്നിട്ടാണ് അവര് പോയേ.പോവുമ്പോ ദെച്ചുനേം കൊണ്ടാണ് പോയേ.അവൾ പോവില്ലാന്ന് കുറെ പറഞ്ഞു നോക്കി.എവിടെ അമ്മയും അച്ഛനും പിടിച്ച പിടിയാലെ കൊണ്ടുപോയി.ലീവ് കിട്ടിയിട്ട് ആകെകൂടെ ഒരു ദിവസം മാത്രേ അവരുടെ കൂടെ നിന്നുള്ളൂ. എന്നാണ് അവരുടെ പരാതി. അത് ശെരിയായത് കൊണ്ട് ആരും തടയാനും പോയില്ല.ശിവ പിന്നെ അച്ഛനും അമ്മയെയുമൊക്കെ കിട്ടിയത് കൊണ്ട് അവരുടെ കൂടെ അവിടെ തന്നെ നിന്നു.ഇനി അത് അവന്റെ കൂടെ വീടാണല്ലോ. ശ്രീകുട്ടിടേം അഞ്ചുന്റേം മാറി മാറിയുള്ള വിളി കാരണം ജിത്തു അവന്റെ വീട്ടിലോട്ട് തന്നെ പോയി. അവന് പിന്നെ അവിടെ നിന്ന് അടുത്താണല്ലോ.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story