ശിവദർശനം 💞: ഭാഗം 47

shivadharshanam

രചന: SHOBIKA

"oh pick up... pick up" ഈ ശിവക്കെന്താ ഫോൺ എടുത്താൽ . ഇപ്പോഴത്തെയും കൂട്ടി ഇത് 9 ാം ത്തെ call ആണ്.ഇനി ഒരുവട്ടം കൂടെ വിളിച്ചോക്കും അതിലും എടുത്തില്ലേൽ പിന്നെ ഞാൻ വിളിക്കൂല മോനെ ശിവ... "shit" ഇവനിത് ഇവിടെ പോയി കിടക്കാണ്.ഓ അച്ഛനേം അമ്മയെയുമൊക്കെ കിട്ടിയപ്പോ നമ്മളെ മറന്നിണ്ടാവും.നമ്മളെയൊക്കെ ഇനി ന്തിനാവോലെ... ശിവയെ വിളിച്ചിട്ട് കിട്ടാതെന്റെ പരാതിയും പരിഭാവുമൊക്കെയാണ് കാണുന്നേ... എന്നാലും ഈ ശിവ എവിടെ പോയാണവോ...പാവം കൊച്ചിവിടെ കിടന്ന് മറിഞ്ഞുമൊക്കെ ഫോൺ വിളിക്കുന്നത് വല്ലോം അറിയുന്നുണ്ടോ എന്തോ ലെ... # # # # # # # # # # "oh god!!! 10 missed calls from ദെച്ചു" പെണ്ണ് പിണക്കിത്തിലായിരിക്കുമല്ലോ.ഫോൺ മേലെ വെച്ച് താഴെ എല്ലാരും കൂടെ സംസാരിച്ചിരിക്കായിരുന്നു.അതോണ്ട് ഫോൺ അടിച്ചത് കേട്ടില്ല.പിണങ്ങിണ്ടാവും .എന്തായാലും വിളിച്ചു നോക്കാം. # # # # # # # # # # ദേ വിളിക്കുന്നു അവൻ.അവൻ വിളിക്കട്ടെ ലെ.ഞാൻ വിളിച്ചപ്പോ എടുത്തിലല്ലോ.അപ്പൊ ഒരു രണ്ടു വട്ടമെങ്കിലും വിളിക്കട്ടെ.എന്നിട്ട് മൂന്നാമത്തെ വട്ടം എടുക്കാം. അവൻ രണ്ടു വട്ടം വിളിച്ചതും കട്ടാക്കി.

മൂന്നാമത് വിളിച്ചപ്പോ എടുത്തു. "ഹലോ...മാക്രികുട്ടിയെ..." "ശ്യോ ഇതിലാണ് ഞാൻ വീഴുന്നേ..ഇവന്റെ ഈ മാക്രികുട്ടിയെ എന്നുള്ള വിളിയിൽ." ഫോൺ ചെവിയിൽ നിന്നും മാറ്റിക്കൊണ്ട് ദെച്ചു ആരോടെന്നില്ലാതെ പറഞ്ഞു. "ഒയ് മാക്രികുട്ടി... ഫോൺ മോളിലായിരുന്നു. ഞാൻ താഴേം അതോണ്ട് നീ വിളിച്ചത് കണ്ടില്ല ദെച്ചുസെ..." എങ്ങനെയെങ്കിലും ദെച്ചുന്റെ പിണക്കം മാറ്റുന്നതിനായി ശിവ സോപ്പിട്ട് പതപ്പിച്ചോണ്ടിരിക്കുവാ മക്കളെ പതപ്പിച്ചോണ്ടിരിക്കുവാ.. അവനുണ്ടോ അറിയുന്നു ദെച്ചു നല്ല ഒന്നാന്തരം സന്തൂർ സോപ്പിട്ട് കുളിച്ചിട്ടാ ഇരിക്കുന്നെ എന്ന്😂. "അപ്പൊ ഫോണും കൊണ്ട് പോയ്കൂടായിരുന്നോ" ദെച്ചു കനത്തിൽ തന്നെ ചോദിച്ചു. "ചാർജ് ഇട്ടിരിക്കുവായിരുന്നു.." "Mm.." "പിന്നെന്താ... ഫുഡ് കഴിച്ചില്ലേ നീ" "അഹ് കഴിച്ചു..." പിന്നെ അവരിൽ മൗനം മാത്രമായിരുന്നു. "എനിക്ക് നിന്നെ കാണാൻ തോന്നുന്നു ശിവ..." മൗനദി ഭേദിച്ചുകൊണ്ട് ദെച്ചു കുഞ്ഞുങ്ങളെ പോലെ പറഞ്ഞു. "നിനക്കിപ്പോ എന്നെ കാണണം ലെ" ശിവ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു. "അഹ് കാണണം" കൊച്ചുകുട്ടികൾ പോലെ അവളും വാശി പിടിച്ചു. "എന്നാ കണ്ണടച്ചേ"

"എന്തിനാ" ദെച്ചു സംശയത്തോടെ ചോദിച്ചു "അപ്പൊ എന്നെ കാണണ്ടേ..." "ആ വേണം" "എന്ന കണ്ണടക്ക്... എന്നിട്ട് ഹൃദയത്തിൽ കൈ വെച്ചേ... അപ്പൊ നിനക്ക് എന്റെ സാന്നിധ്യം തിരിച്ചറിയാൻ പറ്റും...എന്റെ ഹൃദയമിടിപ്പ് നിനക്ക് കേൾക്കാൻ പറ്റും..atlast എന്നെ നിനക്ക് കാണാൻ പറ്റും" അവനും അതുപോലെ ചെയ്തുകൊണ്ട് വളരെ നേർമയോടെ ആർദ്രമായി അവൻ പറഞ്ഞു. "ഇപ്പൊ കണ്ടില്ലേ..." കണ്ണു തുറന്നുകൊണ്ട് ഇരു ചെറുചിരിയോടെ ശിവ ചോദിച്ചു. "ഇല്ല കണ്ടില്ല.." കണ്ടെങ്കിലും ഒരു കള്ളച്ചിരിയോടെ ദെച്ചു പറഞ്ഞു. "പോടി ലൂസ്" അതും പറഞ്ഞ് ശിവ ഫോൺ കട്ടാക്കി. ദെച്ചു ഒരു ചിരിയോടെ ബെഡിലേക്ക് വീണു...പിന്നീട് അവനെയും സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വീണ്.. # # # # # # # # # # # ഇന്ന് ലീവൊക്കെ കഴിഞ്ഞ് ദെച്ചുവും ലിനുവും കൂടെ കോളേജിലേക്ക് പോവുകയാണ്.ശിവ ഓഫീസിലെ എന്തോ കാര്യത്തിന് പോയിരിക്കുയാണ്.പുറകെ വാലുപോലെ ജിത്തുവും പോയിട്ടുണ്ട്.

"അവരില്ലാതെ ഒരു രസവുമില്ലല്ലേ" മരത്തിന്റെ ചോട്ടിൽ വന്നിരുന്നുകൊണ്ട് വിഷമത്തോടെ ലിനു പറഞ്ഞു. "ശെരിയാ...ഒരു രസവുമില്ല...ജിത്തുന്റെ തള്ളും ചളിയും പിന്നെ ശിവടെ കലിപ്പും ഒന്നുലാതെ....എന്തോ പോലെ ലെ.ഈ ജിത്തു എന്തിനാണവോ ശിവടെ പുറകെ പോയേ" താടിക്കും കൈകൊടുത്തിരിന്നുകൊണ്ട് ദെച്ചു പറഞ്ഞു. "ശിവടെ പണി ഇരട്ടിയാക്കാൻ അല്ലാതെന്തിനാ..." "അതും ശെരിയാ" ഒരു ചിരിയോടെ ദെച്ചു പറഞ്ഞു. "ക്ലാസ് കഴിഞ്ഞില്ലേ.എന്ന ഞാൻ ലാബിൽ പോയി ന്റെ record ഒന്ന് വെച്ചിട്ട് വരാ.നീ ഇവിടെ നിക്ക്." ബാഗിൽ നിന്നും റെക്കോര്ഡ് എടുത്ത് കയ്യിൽ പിടിച്ചിട്ട് ദെച്ചു പറഞ്ഞു. "ഞാൻ കൂടെ വരാ " ലിനു ഏണിച്ചുകൊണ്ട് പറഞ്ഞു. "വേണ്ട മോളെ...നെ ഇവിടെ ദേ ഈ ബാഗും പിടിച്ചിരിക്ക്" ദെച്ചു ലിനുനേ പിടിച്ചവിടെ തന്നെ ഇരുത്തി.

എന്നിട്ട് പറഞ്ഞു. "ഓഹ് ശേരി മാഡം...നീ പോയി വാ" ദെച്ചു പാട്ടും പാടികൊണ്ട് ലാബിലോട്ട് പോയി. "ന്റെ ദൈവമേ...ആരാണാവോ ഈ ലാബ് ഇത്രേം മോളിൽ കൊണ്ടോയി വെച്ചേ" സ്റ്റെപ് കയറുന്നിതിനടയിൽ ആരോടെന്നില്ലാതെ അവൾ പറഞ്ഞു. പെട്ടന്നാണ് ആരോ അവളെ ഒരു ക്ലാസ്സിലോട്ട് വലിച്ചിട്ടേ... "അഹ്..ഏതു പന്നിയാടാ എന്നെ വലിച്ചിട്ടേ" വലിച്ചിടുമ്പോ ഡോറിൽ കൈ തട്ടി.ആ വേദനയിൽ ദെച്ചു കലിപ്പിൽ ചോദിച്ചു. അത് ചോദിച്ച് മുഖമുയർത്തി നോക്കി ഫ്രണ്ടിൽ നിൽക്കുന്ന ആളെ കണ്ട് അവള് ഞെട്ടി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story