ശിവദർശനം 💞: ഭാഗം 49

shivadharshanam

രചന: SHOBIKA

ദെച്ചുവിനെയും കൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. അവര് മൂന്നും ടെന്ഷനടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.ശിവടെ അവസ്ഥ അവർക്ക് രണ്ടാൾക്കും കണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ശിവടെ ഹൃദയം പടപട മിടിച്ചുകൊണ്ടേയിരുന്നു. എന്തിനെന്നില്ലാതെ.... പെട്ടന്നാണ് ഡോക്ടർ പുറത്തേക്ക് വന്നേ. "ഡോക്ടർ..ദർശന... അവൾക്കെങ്ങനെയുണ്ട്" അവലാതിയോടെ ശിവ ചോദിച്ചു. "ഹേ കൂൾ മിസ്റ്റർ.ആൾക്ക് കുഴപ്പമൊന്നുമില്ല.ബ്ലഡ് കണ്ടപ്പോ ബോധം പോയതാണ്.കയ്യിലെ മുറിവ് ചെറുതാണ്. അതുണങ്ങിക്കോളും.ആള് കണ്ണ് തുറന്നിട്ടുണ്ട്.കേറി കണ്ടോളു" "താങ്ക്സ് ഡോക്ടർ" ശിവ അതും പറഞ്ഞ് ദെച്ചുവിനെ കാണാൻ കേറി. കണ്ണും തുറന്ന് മേൽപ്പോട്ട് നോക്കി കിടക്കുവായിരുന്നു ദെച്ചു.അപ്പോഴാണ് ശിവ ഓടിപിടിച്ച അവിടേക്ക് എതിയെ. "ദെച്ചു.." "ശിവ...നീ ടെന്ഷന് ആവല്ലേ ചെക്കാ.എനിക്കൊന്നുമില്ലാ.ആ ബ്ലഡ് കണ്ടപ്പോ ബോധം പോയതാ" ദെച്ചു ഒരു വളിഞ്ഞ ചിരിയോടെ പറഞ്ഞു.

"അതിന് നിനക്ക് ബോധം ഉണ്ടോ" അകത്തേക്ക് കയറി വന്ന ജിത്തു പറഞ്ഞു. "ഉള്ളോണ്ടല്ലേടാ പോയേ" ദെച്ചു അവനെ മുക്കി കണ്ണുരുട്ടി.എന്നിട്ട് പറഞ്ഞു. "അല്ലെടാ നിങ്ങൾ ഓറഞ്ചും ആപ്പിളുമൊന്നും കൊണ്ടുവന്നില്ലേ" അവരുടെ കയ്യിൽ മാറി മാറി നോക്കികൊണ്ട് ദെച്ചു പറഞ്ഞു. "ഉവ്വേടി... അവിടുന്ന് നിന്നെ തൂക്കി കൊണ്ടുവരുന്നതിനടയിൽ ഞങ്ങൾ കടയിൽ കേറി ഓരോ കിലോ ആപ്പിളും മുന്തിരിയും ഓറഞ്ചും ഒക്കെ വാങ്ങിയിട്ടുണ്ട്" ലിനു അവളെ ആക്കികൊണ്ട് പറഞ്ഞു. "എന്നിട്ടേവിടെ" "ദേ ഒറ്റ ചവിട്ടങ് വെച്ചാലുണ്ടോ.മനുഷന്മാര് ഇവിടെ ടെന്ഷന് അടിച്ചതിനു കയ്യും കണക്കുമില്ല അപ്പോഴാ അവളുടെ ഒലക്കമേലെ ഓറഞ്ചും ആപ്പിളുമൊക്കെ"ജിത്തു. ജിത്തു അവളെ നോക്കി കണ്ണുരുട്ടി.ദെച്ചു ഒരു വളിച്ച ചിരി ചിരിച്ചു. "എന്തായാലും നിങ്ങളിവിടെ ഇരിക്ക് ഞങ്ങൾ പോയി ഡോക്ടറെ കണ്ടിട്ട് വരാം" ജിത്തുവും ലിനുവും അതും പറഞ്ഞു പോയി. ഇപ്പൊ അവിടെ ശിവയും ദെച്ചുവും മാത്രയുള്ളൂ. "ഒത്തിരി പേടിച്ചോ"

ശിവയെ നോക്കി ഒരു ചെറു ചിരിയോടെ ദെച്ചു ചോദിച്ചു. "ജീവൻ പോയപ്പോലെ തോന്നി" ദെച്ചുവിന്റെ കയ്യിൽ ഒന്ന് മുത്തികൊണ്ട് ശിവ പറഞ്ഞു. "അയ്യേ ഇങ്ങനെ പേടിക്കാവോ...ന്റെ മാക്കാൻ സ്‌ട്രോങ് അല്ലെ... My hero...My love💕...അപ്പൊ പേടിക്കാനെ പടില്ലാട്ടോ...ഈ ശിവ ജീവനോടെ ഉള്ളപ്പോ ദെച്ചുവിന് ഒന്നും പറ്റുല്ലന്നോർത്തുടെ. നമ്മൾ ശിവദർശന💞മല്ലേ.... ശിവയില്ലാതെ ദർശനയും ദർശന ഇല്ലാതെ ശിവയും ഇല്ലാന്നുള്ള കാര്യം ഓർത്തുടെ മാക്കാനെ..." അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ച് ഒരു കുസൃതി ചിരിയോടെ ദെച്ചു പറഞ്ഞു.പതിയെ ആ ചിരി അവനിലേക്കും പടർന്നു... അതേ ഒരു മുല്ലവള്ളിപോലെ അവനിലേക്ക് പടരാൻ അവൾക്ക് മാത്രമേ ആവുമായിരുന്നുള്ളൂ.... ഡോക്ടറുടെ അടുത്ത് പോയി വന്ന ജിത്തുവും ലിനുവും കാണുന്നത് കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്ന ശിവയെയും ദെച്ചുവിനയുമാണ്. അതു കണ്ടാൽ അവർക്ക് സഹിക്കോ.. അപ്പൊ തന്നെ ജിത്തു അത് പൊളിച്ച് കയ്യിൽ കൊടുത്തൊണ്ട് പറഞ്ഞു.

"ഇപ്പൊ തന്നെ വീട്ടിലേക്ക് പോവന്നാണ് ഡോക്ടർ പറഞ്ഞേ." "അപ്പൊ എന്താ വേണ്ടേ ഹോസ്റ്റലിലേക്ക് പോവുന്നോ അതോ ഞങ്ങടെ കൂടെ പോരുന്നോ" പകുതി കളിയായും പകുതി കാര്യമായും ജിത്തു പറഞ്ഞു. "നമ്മുടെ കൊണ്ടുപോവാണ്" ഉത്തരം പറഞ്ഞത് ശിവയായിരുന്നു.ദെച്ചുവിൽ നിന്നായിരുന്നു ജിത്തു മറുപടി പ്രതീക്ഷിച്ചേ. ശിവയിൽ നിന്നുകേട്ടപ്പോ കണ്ണും തള്ളി അവനെ നോക്കി നിൽപ്പുണ്ട്. "അല്ലെടാ അപ്പൊ നിന്റെ പെങ്ങളോ." "അവളും നമ്മുടെ കൂടെ വരും." ഒരു കൂസലുമില്ലാതെ ശിവ പറഞ്ഞു. പക്ഷെ ഒരായിരം പൂത്തിരി ഒരുമിച്ചു കത്തിച്ച ഫീൽ ആയിരുന്നു ജിത്തുവിനെപ്പോ. "അത് പൊളിച്ചു" പല്ലുമുഴുവൻ കാണിച്ചു ചിരിച്ചോണ്ട് ജിത്തു പറഞ്ഞു. അങ്ങനെ അവര് ഹോസ്പിറ്റലിൽ നിന്നും ഹോസ്റ്റലിലേക്ക് പോയി അവരുടെ ഡ്രസ് ഒക്കെ എടുത്ത് വീട്ടിലെക്ക് പോയി. ശിവ നല്ലപോലെ പേടിച്ചിട്ടുണ്ടായിരുന്നു.അവന്റെ ജീവനായ ദെച്ചുവിന് വല്ലതും പറ്റ്വോ എന്ന് പേടിച്ചിട്ട്. അത് ദെച്ചുവിന് മനസ്സിലായിരുന്നു.

അതുകൊണ്ടാണ് ഒന്നും പറയാതെ അവൾ അവരുടെ അവന്റെ വീട്ടിലേക്ക് പോയത്.ലിനുവിന് പിന്നെ ദെച്ചു എവിടെയുണ്ടോ അവിടെ അവളും പ്രത്യക്ഷമാകും. എവിടെ ലിനുവുണ്ടോ അവിടെ സ്വാഭാവികമായും ജിത്തുവും പ്രേത്യക്ഷപെടണമല്ലോ....എങ്ങനെ...ആ അങ്ങനെ തന്നെ... അപ്പോ അവർ നാലും കൂടെ വീട്ടിലെത്തി.ദെച്ചുവിനെ ബെഡിൽ നിന്നെഴുന്നേൽക്കാൻ പോലും അവര് മൂന്നും സമ്മതിച്ചില്ല. "ഇതിനും നല്ലത്‌ ആ ഹോസ്റ്റൽ ആയിരുന്നു" ദെച്ചു ഇരുന്ന് പിറുപിറുത്തു. പക്ഷെ അവൾക്ക് അവരോടുള്ള സ്നേഹം കൂടിയേയുള്ളൂ.തന്നോടുള്ള സ്നേഹകൊണ്ടല്ലേ അവർ ഇങ്ങനെയൊക്കെ കാണിക്കുന്നെ എന്നോർത്ത്.ശിവ ദെച്ചുന്റെ കൂടെ ഇരുന്ന് സമയത്തു,ജിത്തുവും ലിനുവും കൂടിയിരുന്ന് സോള്ളകയായിരുന്നു.എന്തിനാലെ കിട്ടിയ ചാൻസ് കളയുന്നേ... # # # # # #

പിറ്റേന്ന് കോളേജിൽ പോയപ്പോ അവര് കേട്ട വാർത്ത അരുൺ സാറിന്റെ തലയിൽ ബെഞ്ച് കൊണ്ടാടിച്ചു വീഴ്ത്തിയ അജ്ഞാതനെ കുറിച്ചായിരുന്നു. പിന്നിൽ നിന്നടിച്ചത് കൊണ്ട് ആളെ കണ്ടില്ല എന്നാണ് അരുൺ പറഞ്ഞെതെന്ന്. നാണകേടുകൊണ്ട് പറയാത്തതാണെന്ന് അവർക്ക് മനസിലായി.അതിനു പിന്നാലെ അരുൺ ട്രാൻസ്ഫെറിന് കൊടുത്തു എന്നതായിരുന്നു കോമഡി. "എന്തൊക്കെയായിരുന്നു ലെ" ജിത്തു താടിക്കും കൈ കൊടുത്തിരുന്നുകൊണ്ട് പറഞ്ഞു. "മലപ്പുറം കത്തി അമ്പും വില്ലും.അവസാനം പവനായി ഹോസ്പിറ്റലിലുമായി" ലിനു ജിത്തുവിന്റെ ബാക്കി പൂരിപ്പിച്ചു കൊണ്ട് പറഞ്ഞു. അതുകൂടെ കേട്ടതും നാലു.പേരും കൂടെ ചിരിക്കാൻ തുടങ്ങി. "എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല"ദെച്ചു. "അതെന്താ വിശ്വസിച്ചാൽ"ശിവ "പിന്നെ നിങ്ങടെ കുടുംബത്തിൽ ഇങ്ങനെ ഒരുത്തൻ ഉള്ളത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന്" ദെച്ചു. "what ഞങ്ങടെ കുടുംബത്തിലെയോ"ലിനുവാണ്......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story