ശിവദർശനം 💞: ഭാഗം 6

shivadharshanam

രചന: SHOBIKA

"എന്റെ പേര് ശിവ പാർഥിവ് കോട്ടയത്തു തന്നെയാ വീട്.ഇവിടെ തന്നെയാ പടിച്ചേ" അതും പറഞ്ഞവൻ ഇരുന്നു. "Next"സർ "എൻറെ പേര് കൃഷ്‌ണജിത്ത്.തൃശൂർ ആണ് വീട്.വീട്ടിൽ അമ്മയും അനിയത്തിയുമാണുള്ളേ. പിന്നെ കേരള വർമയിൽ പഠിച്ചു."അതും പറഞ്ഞ് ജിത്തു ഇരുന്നു. "ഒക്കെ next" സർ അത് പറഞ്ഞതും ദെച്ചു ഏണിച്ചു. പക്ഷെ ഒന്നും മിണ്ടിയില്ല. "Introduce ചെയ്യൂ"സർ കുട്ടി പിന്നെയും മിണ്ടിയില്ല.ഇതിപ്പോ എന്താ കഥ എന്ന മട്ടിൽ എല്ലാരും നോക്കുന്നുണ്ട്. "Introduce ചെയ്യേഡോ" എന്നിട്ടും നോ കുലുക്കം.അവൾ വാച്ചിന്റെ ഭംഗിയും നോക്കി നിൽക്കുന്നുണ്ട്. "സർ അവൾ ഊമയാണ്"ലിനുവാണ് പറഞ്ഞേ. ഇതു കേട്ട് ക്ലാസ്സിലെ എല്ലാരും എന്തിന് അടുത്ത് നിന്ന് ദെച്ചുവടക്കം കണ്ണും തള്ളി നിൽക്കുന്നുണ്ട്.എങ്ങനെ നില്കാതിരിക്കും അമ്മാതിരി പെർഫോമൻസ് അല്ലാ വന്നപ്പോ തന്നെ ദെച്ചു കാഴ്ച വെച്ചേ.അതിന്റെ അഫ്റ്റർ effect ആണ് കണ്ടേ. "അയ്യോ സോറി കുട്ടി അറിഞ്ഞില്ലാട്ടോ"സാറാണ് "അയ്യോ പൊന്ന് സാറേ അവള് ഊമയൊന്നുമല്ല. ദേ ഇവനെ പേടിച്ചാ മിണ്ടാത്തെ"ജിത്തു ശിവ പാർതിവിനെ ചൂണ്ടി പറഞ്ഞു. "ഇവനെ പിടിച്ചോ"സർ "അത് സർ"പിന്നെ ക്ലാസ്സിൽ ചെന്നപ്പോ ഉണ്ടായ കാര്യമെല്ലാം പറഞ്ഞു കൊടുത്തു.

"ഹേ അപ്പൊ അതിനാണോ താൻ ഇങ്ങനെ മിണ്ടാതിരിക്കുന്നെ." ദെച്ചു പല്ലിറുമികൊണ്ട് ജിത്തുനെ നോക്കി.അവനാണേൽ എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റു എന്നും പറഞ്ഞ് നിഷ്‌കു ആയി നിൽക്കുന്നുണ്ട്. 'നിനക്ക് ഞാൻ താരാടാ പട്ടി'ദെച്ചു ജിത്തുനെ നോക്കി ആത്മകതിച്ചു "എടോ ഇവൻ തന്റെ classmate അല്ലെ ഇനി നിങ്ങൾ രണ്ടു വർഷം ഒരുമിച്ചല്ലേ.ഇപ്പൊ തന്നെ തുടങ്ങിയോ മിണ്ടതിരിക്കൽ.താൻ പേര് പറഞ്ഞേ" എന്നിട്ടും അവളൊന്നും പറഞ്ഞില്ല. "സർ അവളുടെ പേര് ദർശന എന്നാ"അവളൊന്നും പറയുന്നില്ല എന്ന് കണ്ട ജിത്തു പറഞ്ഞു. "മ്മ്. എന്ന ശെരി താനിരിക്ക്"സർ ദെച്ചുനോടായി പറഞ്ഞു ഒരു 5 മിനിറ്റ് എന്ന് ദെച്ചു ആക്ഷൻ കാണിച്ചു. ~~~~~~~~~ ഒയ് മക്കൾസ് അവൾ പറഞ്ഞത് മാത്രം കേട്ട മതിയോ ഞാൻ കൂടെ പറയട്ടെ ന്നെ.ഈ ഞാൻ ആരാന്നാവും ലെ വിചാരിക്കണേ.ഈ ഞാൻ ആണ് ശിവ പാർഥിവ് എന്ന ശിവ.ഞാൻ രാവിലെ കോളേജിലേക്ക് വന്ന് വണ്ടി നിർത്തിയതും കണ്ടത് ഒരു പെണ്ണ് വന്നേനെ പ്രൊപോസ് ചെയ്തതാണ്. സത്യം പറയാലോ ആദ്യം ഞാൻ ഒന്ന് ഞെട്ടി . വേറെയൊന്നുമല്ല.കോളേജിലെ കൊറേയെണ്ണത്തിന് എന്നെ ഇഷ്ടാണ്.പക്ഷെ ഉണ്ടല്ലോ എൻ കലിപ്പ് കാരണവും അവര് വന്ന് പറഞ്ഞാൽ തന്നെ എന്റടുത്തുന്ന് നല്ലത് കിട്ടും.അതോണ്ട് തന്നെ.ഇന്നിത് ആരോ പണികൊടുത്തതാണ് എന്ന് മനസ്സിലായി.

കണ്ടിട്ട് നല്ല അസ്സൽ കാന്താരി ആണ് തോന്നുന്നു. എന്റടുത് വന്ന് ഒരു പേടിയുമില്ലാതെ അല്ലെ പറഞ്ഞേ.പിന്നെ ഞാൻ പറഞ്ഞതൊക്കെ കേട്ടപ്പോ ആള് നൈസായി അതിന്ന് ഊരി പൊന്നൂട്ടോ.പിന്നെ ഞാൻ നേരെ ക്ലാസിലേക്ക് വിട്ട്.അവിടെ ചെന്നപ്പോ കൊറേ പെർ ഇരിക്കുന്നുണ്ടായിരുന്നു.പക്ഷെ എനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം.അതോണ്ട് last ബെഞ്ചിൽ പോയിരുന്ന് ഫോണിൽ കളിക്കായിരുന്നു.അപ്പോഴാണ് കലപില സൗണ്ട് കേട്ടെ.എനിക്കത് കേട്ടതും irritate അവൻ തുടങ്ങി.പിന്നെ ഒരു ദേഷ്യം വന്നപ്പോ അവരോട് കയർത്തു അങ്ങോട്ട്. പിന്നെയാണ് ആളെ നോക്കിയേ.മറ്റേ പെണ്ണ് അയ്‌ എന്നെ പ്രൊപോസ് ചെയ്തത്.ലവൾ ന്താണാവോ ഇവിടെ.അഹ് എന്തേലും ആവട്ടെ.പറഞ്ഞിരിക്കുമ്പോഴാണ് രണ്ടും അവിടിരുന്ന ബുക്കിൽ എഴുതി കളിക്കുന്നത് കണ്ടേ.എന്നെ പേടിച്ച തോന്നുന്നു. പിന്നെ നിങ്ങളൊക്കെ കണ്ടല്ലോ.സർ പേര് ചോദിച്ചു കുറെ നേരമായി നിൽക്കുന്ന.അവൾ ഒരക്ഷരം മിണ്ടിയില്ല.പിന്നെ തൊട്ടടുത്തിരിക്കുന്ന ലവനാണ് പറഞ്ഞേ പേര് ദർശന എന്നാണെന്ന്.സർ അവിടിരിക്കാൻ പറഞ്ഞപ്പോൾ അവൾ 5 മിനിറ്റ് നിൽക്കാൻ പറഞ്ഞു.ഇന്നിപ്പോ ഇതെന്തിനവോ.ഇനി പ്രൊപോസ് ചെയ്യാൻ മറ്റും.ഏയ് ആയിരിക്കില്ല.അവൾ എന്തു ചെയ്താലും എനിക്കെന്താണ്...

"താനിരിക്ക്" അതും പറഞ്ഞ് സർ തിരിഞ്ഞു. "ഒയ് സർ" ഇതിപ്പോ എവിടുന്ന പറഞ്ഞ് സർ നോക്കി അവസാനം ദെച്ചുന്റൽ എത്തി. "സർ എന്റെ പേര് ദർശന കൃഷ്ണകുമാർ.വീട് പാലക്കാട്. അച്ഛൻ കൃഷണകുമാർ അമ്മ ശാലിനി. പിന്നെ രണ്ട് crime partners ഉണ്ട് വീട്ടിൽ കുട്ടുവും ലുട്ടുവും.പിന്നെ ഇവിടുന്ന് ദാ കുറച്ചു മുൻപ് കിട്ടിയതാണ് ജിത്തുനെ ഇത്രേം പോരെ.anything else"ദെച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു എന്നിട്ട് പറയണത് നിർത്തി. സർന്റെ കിളിപോയി തോന്നുന്നു. അല്ല മിണ്ടാട്ടം ഇല്ല.എങ്ങനെയുണ്ടാവും ഇത്ര നേരം silent ആയിരുന്ന ആളാണ് ഇത്രേം പറഞ്ഞേ അതോണ്ട് പോയിലേൽ അത്ഭുതമുള്ളൂ.ദെച്ചുവാണേൽ ഇതൊക്കെയെന്ത് എന്ന മട്ടിൽ നിൽക്കുന്നുണ്ട്.ജിത്തു പിന്നെ ഇതൊക്കെ പ്രതിക്ഷിച്ചോണ്ട്‌ കുഴപ്പില്ല.ലിനുവാണേൽ ഇവള് എനിക്ക് പറ്റിയ കൂട്ടായി എന്ന ഭാവത്തിൽ.ശിവയാണേൽ അവളെ ശ്രേദ്ധിക്കാതെ വേറെങ്ങോട്ടോ ആണ് ശ്രദ്ധ.പക്ഷെ നമ്മുക്ക് അറിഞ്ഞുടെ ചെക്കന്റെ ശ്രേദ്ധ എവിടാന്ന്. "തനിക്ക് നാവൊക്കെ ഉണ്ടായിരുന്നല്ലേ"ഉള്ളബോധം തിരിച്ചു പിടിച്ച് സർ ചോദിച്ചു.

"പിന്നില്ലാതെ. ഇത്തിരി നീട്ടം കൂടുതൽ ആണെന്ന് എല്ലാരും പറയും" "കേട്ടവർ പറയും.അല്ല പിന്നെ എന്താ നേരത്തെ മിണ്ടതിരുന്നെ.ശിവയെ പേടിച്ചാണോ" "അയ്യോ സാറേ അവനെയൊന്നും എനിക്ക് പേടിയില്ല. അവനെയെന്നല്ല ആരെയും except my പോരാളി.കുറച്ചു മുന്നേ മിണ്ടതിരുന്നതും അതുകൊണ്ടാ" "താൻ ന്താ പറഞ്ഞു വരുന്നേ"സാറിന്റെ ആ ചോദ്യത്തിന് ഉത്തരത്തിന് വേണ്ടി എല്ലാരും അവളെ നോക്കുന്നുണ്ട്. "അതോ അത് ഇനി നിങ്ങളെന്നെ രണ്ടു കൊല്ലം സഹിക്കേണ്ടേ.അപ്പൊ നിങ്ങടെ ആരോഗ്യത്തിനും ആയുസ്സിനുവേണ്ടി അമ്മ എന്നോട് മൗനവൃതം എടുക്കാൻ പറഞ്ഞിട്ടുണ്ട്.10 to 10.25 വരെ.അപ്പൊ മൗനവൃതം ആയോണ്ടാണ് മിണ്ടാതിരുന്നെ.അമ്മ നേർന്നതാണ് അല്ലാതെ അവനെയൊക്കെ ആര് പേടിക്കുന്നു.ഇതൊക്കെ ജൂജൂബി..."കൊച്ചുകുട്ടികളെ പോലെ ദെച്ചു പറഞ്ഞു. ഇപ്പോഴാണ് ശെരിക്കും എല്ലാരുടെയും കിളികൾ പറന്നു പോയേ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story