ശിവദർശനം 💞: ഭാഗം 8

shivadharshanam

രചന: SHOBIKA

"നീയോ"രണ്ടാളും പരസ്പരം അത് ചോദിച്ചു. "അതിന് ഞാൻ മാത്രേ ഇവിടെയുള്ള വേറെയാരുമില്ല"ആദ്യത്തെ ഞെട്ടലൊന്ന് മാറ്റിവെച്ച് ദെച്ചു പറഞ്ഞു "അയ്‌ അപ്പൊ നീയാണോ എന്റെ roomate" "ഞാനല്ല നിന്റെ roomate .നീയാണ് എന്റെ roomate കേട്ടല്ലോ" "അതന്നല്ലേ ഞാനും പറഞ്ഞത്. ആ എന്തേലും ആവട്ടെ നീയങ്ങോട്ട് മാറി നിലക്ക് ഞാൻ ഉള്ളിലേക്ക് കയറട്ടെ"ദെച്ചുനേ തള്ളി മാറ്റി ഉള്ളിൽ കയറികൊണ്ടാണ് ആൾ പറഞ്ഞേ. ആരെന്ന് മനസിലായോ . നിങ്ങൾ പറഞ്ഞ ആൾ തന്നെ ലിനുവാണ് മക്കളെ അവിടെ ലാൻഡയത്. "അശ് നീയെങ്ങോട്ടോറെ ഇടിച്ചു കേറി പോണേ" "പിന്നെ പറന്നു പോവാൻ പറ്റോ കൊച്ചേ.എന്നെ കൊണ്ട് പറ്റില്ല.നിന്നെ കൊണ്ട് പറ്റുവാണേൽ പറന്ന് വായോട്ടോ.എന്തായാലും ഞാൻ ഒന്ന് കിടക്കട്ടെ."ലിനു അത് പറയലും കിടക്കലും കഴിഞ്ഞ്. "ഇവള് എന്നെ കടത്തി വെട്ടുമല്ലോ.വളരാൻ അനുവദിചൂടാ." ദെച്ചു പിറുപിറുതൊണ്ട് വാതിലടച്ചു ബെഡിൽ വന്നിരുന്ന് അവൾടെ പണി തുടങ്ങി.അതന്നെ lays തീറ്റെ. ലിനു തലപൊക്കി നോക്കിയപ്പോഴാണ് lays തിന്നുന്ന ദെച്ചുവിനെ കണ്ടേ. "അടിപ്പാവി എനിക്ക് തരാതെ ലയ്‌സ് തിന്നുന്നോ"അതും പറഞ്ഞ് ലിനു ദെച്ചുന്റെ കയ്യിൽ നിന്ന് lays വാങ്ങി കഴിക്കാൻ തുടങ്ങി. "അതെന്റെ ലേയ്‌സ് ആണ്.മര്യാദക്ക് തന്നോ."ദെച്ചു മുഖം വീർപ്പിച് കൊച്ചി കുട്ടികളെ പോലെ പറഞ്ഞു. "എന്താണെന്നറിയില്ല.ഈ ബാഗും തൂക്കി മൂന്ന് നില കേറിയപ്പോഴേക്കും വയ്യാതായി.സോറി ട്ടാ ദെച്ചു lays ഫുൾ തീർന്നല്ലോ"

"ഹേ നീ ഫുൾ തീർത്തോ" "തീർത്തോ എന്നോ.ആകെ കൂടെ ഒരെണ്ണം ഉണ്ടായിരുന്നുള്ളു ബാക്കിയൊക്കെ നീയല്ലേ തിന്നേ" "അതുപിന്നെ അതിന്റെ അടിയിലെ പൊടിയൊക്കെ നല്ല ടേസ്റ്റ് ആണെന്നെ. ഞാന്നത് കഴിക്കാ വിചാരിച്ചതായിരുന്നു"കൊച്ചുകുട്ടികളെപോലെ ദെച്ചു പറഞ്ഞു. "അത് സാരമില്ല കുറച്ച് കഴിഞ്ഞ് നമ്മുക്ക് രണ്ടാൾക്കും കൂടെ വാർഡൻ കാണാതെ പോയി വാങ്ങാം."ലിനു ഒരു കണ്ണിറുക്കി കാണിച്ചോണ്ട് പറഞ്ഞു. 'ഹേ ഇവള് എനിക്ക് പറ്റിയ കൂട്ടാണ്. എന്റെ അതേ frequency ആണിവൾ.അപ്പൊ ഇവള് നമ്മുടെ കുപ്പിയിലിരിക്കുന്നത് നല്ലതാ' "നീയിത് എന്താ ആലോജിക്കുന്നെ"ദെച്ചുന്റെ മുന്നിൽ കൈ വീശികൊണ്ട് ലിനു പറഞ്ഞു. ലിനുവിനെ കുപ്പിയിലാക്കുന്ന കാര്യം ആലോചിച്ചു നിൽക്കുവായിരുന്ന ദെച്ചു ലിനുവിന്റെ കൈ വീശാലിൽ ആണ്.തിരിച്ചു പ്രെസെന്റിൽ എത്തിയത്. "എന്ന നീ പോയി വിശ്രേമിക്ക്.ഞാൻ ജിത്തുനെ വിളിച്ച് പുറത്തോട്ട് വരാൻ പറയാം.എന്നിട്ട് നമ്മുക്ക് മൂന്നാൾക്കും കൂടെ just ഒന്ന് കറങ്ങിയിട്ട് വരാം."ദെച്ചു എന്തൊക്കെയോ പ്ലാൻ ആക്കി കൊണ്ട് ലിനുവിനോട് പറഞ്ഞു. "അപ്പൊ നീയല്ലേ പറഞ്ഞേ എന്നോട് മിണ്ടില്ലാന്നും കൂട്ടിലാന്നുമൊക്കെ." "അത് നീ ഞാൻ ഊമയാണെന്ന് പറഞ്ഞോണ്ടല്ലേ.ഒരു നിമിഷം പോലും വായടച്ചു വെക്കാത്ത എന്നെ നീ ഊമ എന്ന് പറഞ്ഞില്ലേ.സത്യായിട്ടും അതെനിക്ക് ഫീൽ ആയി.അതോണ്ടാ ഞാൻ മിണ്ടില്ല എന്ന് പറഞ്ഞേ"

ദെച്ചു എന്തൊക്കെയോ എസ്പ്രെഷൻ ഒക്കെ ഇട്ട് പറഞ്ഞു. "ശ്യോ അതെനിക്ക് അറിയാതൊണ്ടല്ലേ.പിന്നെ നീ മിണ്ടതിരുന്നുണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞേ.എന്തായാലും നിനക്ക് പ്രശനം ഇല്ലാത്ത സ്ഥിതിക്ക് ഫ്രണ്ട്സ്"ലിനു കൈ നീട്ടി കൊണ്ട് ചോദിച്ചു. "ആര് പറഞ്ഞു പ്രശ്നമൊന്നുമില്ലെന്ന്.എനിക്ക് പ്രശ്നമുണ്ട്. പക്ഷെ ഒരു സ്മൂത്തി വാങ്ങി തന്നാൽ പ്രശ്നമൊന്നുമില്ല"ആദ്യം ഗൗരവത്തിലും പിന്നെ ചിരിച്ചുകൊണ്ടും ദെച്ചു പറഞ്ഞു. "അതൊക്കെ ഞാൻ വാങ്ങി തന്നേക്കാം" "ഉറപ്പായും വാങ്ങി തരുവോടി" "വാങ്ങി തരും" "പിങ്കി പ്രോമിസ്" "പിങ്കി പ്രോമിസ്." "അപ്പൊ സെറ്റ്." കൊച്ചുകുട്ടികളെ പോലെ ദെച്ചു തുള്ളിച്ചാടാൻ തുടങ്ങി.ലിനുവാണേൽ ഇത് കടിക്കോ എന്ന രീതിയിൽ നോക്കുന്നുണ്ട്. "ആ പിന്നെ ഫ്രണ്ട്സ്"ഇത്തവണ ദെച്ചു കൈ നീട്ടിക്കൊണ്ട് പറഞ്ഞു. "ഫ്രണ്ട്സ്"എന്ന് പറഞ്ഞ് ലിനു കയ്യ് കൊടുത്ത് അവളെ കെട്ടിപിടിച്ചു. ദെച്ചുവിനാണേൽ ഒത്തിരി സന്തോഷമായിരുന്നു.കാരണം അവൾക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ലായിരുന്നു.അവൾടെ ഫ്രണ്ട്സ് എന്ന് പറയുന്നത് അവൾടെ അച്ഛനും അമ്മയും കുട്ടുവുമായിരുന്നു. അവൾടെ ആ കൊച്ചു ലോകത്തിലേക്കാണ് ജിത്തുവും ലിനുവും കയറി വന്നിരിക്കുന്നെ.ദെച്ചു ഇത്രേം സമയം കൊണ്ട് തന്നെ.

ഒരു നല്ല ആത്മബന്ധം ഉടലെടുത്തിരുന്നു.ഇനിയരൊക്കെ അവൾടെ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് കണ്ടറിയാം. "അല്ലെടി നീയേത് ജിത്തുവിന്റെ കാര്യമാണ് പറഞ്ഞേ"ലിനു വീട്ടിന്ന് കൊണ്ടുവന്ന ചിപ്പ്‌സ് കടിച്ചു കൊണ്ട് പറഞ്ഞു. "എടി കോളേജിൽ വെച്ചെന്റെ കൂടെയുണ്ടായിരുന്നില്ലേ. കൃഷ്ണാജിത്ത്.അവനെ ഞാൻ ജിത്തു എന്ന വിളിക്കാ.നീയും അങ്ങനെ വിളിച്ചോ.ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ.പിന്നെ അവൻ ഓടി മൂന്ന് മണിക്ക് ഇറങ്ങാ പറഞ്ഞിട്ടുണ്ടായിരുന്നു.നമ്മുക്കും അപ്പൊ ഇറങ്ങാം" കയ്യിലെ അഞ്ചുവിരലിലും റൗണ്ടുള്ള മുറക്ക് ഫിറ്റ് ചെയ്ത്. അതു കഴിക്കുന്ന തിരിയ്ക്കിലായിരുന്നു ദെച്ചു.അതിനിടയിലാണ് ലിനു ചോദിക്കുന്നമതിനെല്ലാം ഉത്തരം പറയുന്നത്. കുറച്ചു കഴിഞ്ഞതും ഫുഡിങ് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ച് അച്ഛനോടും അമ്മയോടും ഇന്ന് ഉണ്ടായാ കാര്യങ്ങളും പുതിയ ഫ്രണ്ട്സിനെ കിട്ടിയതും അവരുടെ കൂടെ പുറത്തേക്ക് പോവുവാ എന്നൊക്കെയും പിന്നെ കുട്ടുവിനെ അന്വേഷിച്ചു പറയാനും ലുട്ടുനെ നോക്കാനുമൊക്കെ പറഞ്ഞ് ഫഹീച്ചു ഫോൺ വെച്ചു. ~~~~~~~~~. "ഇവനെ എന്താ ഇത്ര നേരമായി കാണാത്തെ"ക്ഷേമ നശിച്ചുകൊണ്ട് ദെച്ചു ചോദിച്ചു "ഇത്തിരി നേരം കൂടെ നോക്കാം" ബസ്സ്റ്റോപ്പിൽ ജിത്തുവിനേം കാത്തു നിൽക്കുകയാണ് ദെച്ചുവും ലിനുവും

. "ദേ വരുന്ന പിശാശ്."ലിനുനോടായി ദെച്ചു പറഞ്ഞു "എന്താടാ വൈകിയേ"മുഖം വീർപ്പിച്ചു കൊണ്ട് ദെച്ചു ചോദിച്ചു "ഒന്നും പറയേണ്ട എന്റെ മോളെ.ന്റെ roomate ഒരു പഠിപ്പിയാണ്. അവൻ വിട്ടക്കണ്ടേ.വാർഡൻ ചീത്തപറയും അതാണ് ഇതാണ് ബ്ലാ ബ്ലാ എന്തൊക്കെയോ പറഞ്ഞ് ഒരുവിധം അവിടുന്ന് ചാടി പൊന്നേ"വിയർപ്പു തുള്ളി വലിച്ചെറിഞ്ഞു കൊണ്ട് ജിത്തു പറഞ്ഞു. "അഹ് ബെസ്റ്റ്. ദാ ലവളെ കൂടി നമ്മുടെ കൂടെ കൂട്ടിട്ടോ.നമ്മിടെ പോലെ തല തിരിഞ്ഞ കേസാണ്."ദെച്ചു ലിനുനേ പിടിച്ച് വലിച്ചോണ്ട് പറഞ്ഞു. "അഹ് ഞാൻ കൃഷ്ണജിത്ത്" "അത് ലോങ് ആണ്.ഇവൾ വിളികണാ പോലെ ജിത്തു അത് മതി.എന്നെ അറിയാലോ.ലിനു എന്ന് വിളിച്ചാതി"ജിത്തുന് കൈ കൊടുത്തുകൊണ്ട് ലിനു പറഞ്ഞു "ഒക്കെ.എന്താ എന്നിട്ട് പരിപാടി" "എന്താ പരിപാടി ചോയ്ച്ചാൽ ദേ ഇവള്ടെ വക ചിലവ് ലെ മുത്തേ"ലിനുന്റെ കവിളിൽ ഒന്ന് പിച്ചികൊണ്ട് ദെച്ചു പറഞ്ഞു. "അതൊക്കെ ഞാൻ ചെയ്തോളാം അപ്പൊ നമ്മുക്ക് വിട്ടാലോ. ഇവിടെ അടുത്ത് ഒരു മാള് ഉണ്ട്.ദമാക്ക എന്നാ പേര്.അവിടെ പോയാലോ"ലിനു ഉത്സാഹത്തോടെ പറഞ്ഞു. "പിന്നെന്താ വാ പോവാം"രണ്ടാൾടെയും കൈ പിടിച്ച് വലിച്ചോണ്ട് നടന്നു ജിത്തു. "ദേ അതാണ് ഇവള് പറഞ്ഞ മാൾ."ജിത്തു മാൾ ചൂണ്ടികൊണ്ട് പറഞ്ഞു.

"കാണാൻ ഒരു ലുക്ക് ഒക്കെയുണ്ട്.ഭാ എന്നാൽ എന്തായാലും കേറി നോക്കാം.come on guyz"ദെച്ചു അതും പറഞ്ഞ് മാളിലോട്ട് കയറി. "ആദ്യം നമ്മുക്ക് എവിടെ പോണം"ലിനു ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "ആദ്യം നമ്മുക്ക് ഓരോ ഐസ്ക്രീം കഴിക്കാ എന്നിട്ട് ഓരോ ജ്യൂസും കുടിച്ച് മാളൊക്കെ ഒന്ന് ചുറ്റി കണ്ടല്ലോ"ദെച്ചു അവരെ നോക്കി ചോദിച്ചു "അതിനെന്താ വാ പോവാം"ജിത്തു അതും പറഞ്ഞ് മുന്നിൽ നടന്നു. "നല്ല മാൾ ലെ"ദെച്ചു ഒന്ന് വട്ടം കറങ്ങി കൊണ്ട് പറഞ്ഞു. "വാങ്ങാൻ വല്ല പ്ലാനും ഉണ്ടോ "ലിനുവാണ് "ഏയ് ഞാൻ ചുമ്മാ" "പറയാൻ പറ്റില്ല എങ്ങാനും ഇതിന്റെ owner കെട്ടിയാലോ." "അതും ശെരിയാ. ഇതിന്റെ owner ഒരു ചുള്ളനാണ് എന്ന കേട്ടെ"ലിനു കണ്ണിറുക്കി കൊണ്ട് പറഞ്ഞു. "ഇതൊക്കെ നിനക്കങ്ങനെ അറിയാടി"ദെച്ചു അത്ഭുതത്തോടെ ചോദിച്ചു. "നീയെന്നെ കുറിച്ച് എന്താ വിചാരിച്ചേ. നമ്മൾ ഒരു സംഭാവാന്നേ"ലിനു "ഒന്നു പോയെടി.വല്ലോരും പറഞ്ഞറിഞ്ഞതായിരിക്കും.ആരെന്ന് സത്യം പറഞ്ഞോ"ജിത്തു കണ്ണുരുട്ടി കൊണ്ട് ചോദിച്ചു "ഈ... മനസിലായല്ലേ"ലിനു ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു. "ഒട്ടും മനസിലായില്ല"ദെച്ചുവും ജിത്തുവും ഒരുമിച്ച് പറഞ്ഞു. "എന്റെ അച്ഛാ പറഞ്ഞു തന്നതാ.ബിസിനെസ്സ് ആവശ്യങ്ങൾക്ക് അച്ഛൻ ഇവിടെ വരാറുണ്ട്.അങ്ങനെ അറിഞ്ഞതാ" "അങ്ങനെ പണാ. ഞങ്ങളും വിചാരിച്ച. നടക്കങ്ങോട്ട്"ദെച്ചു അവരെയും പിടിച്ചു വലിച്ചോണ്ട് നടന്നു. ദെച്ചുവും ലിനുവും ജിത്തുവും ഇതിനോടകം തന്നെ നല്ലൊരു സുഹൃത്ത് ബന്ധം അവരിൽ ഉടലെടുത്തിരുന്നു.അവരങ്ങനെ ഐസ്ക്രീം കഴിച്ച് ഓരോ ജ്യൂസും കയ്യിൽ പിടിച്ച് നാടക്കുമ്പോഴാണ് ദെച്ചു എതിരെ വരുന്നയാളുമായി കൂട്ടിയിടിച്ചേ. "എവിടെ നോക്കിയാടി നടക്കുന്നെ" ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story