ശിവദർശനം 💞: ഭാഗം 9

shivadharshanam

രചന: SHOBIKA

"എവിടെ നോക്കിയാടി നടക്കുന്നെ.നിനക്കൊന്നും കണ്ണില്ലേ"ദെച്ചുന്റെ കയ്യിലെ ജ്യൂസ് മുഴുവൻ ഇടിച്ചിട്ടാളുടെ ഷർട്ടിൽ പോയിട്ടുണ്ട്. ഇതിപ്പോ ആരാ ഇങ്ങനെ ചീത്ത വിളിക്കുന്നെ പറഞ്ഞു നോക്കിയപ്പോ കണ്ടത് ആ പാർഥനെയാണ്. മനസിലായില്ലേ.ആ അതന്നെ ആ ശിവ പാർഥിവ്.അവനാണ്‌ എന്ന് കണ്ടതും ഞാനും പറയാൻ തുടങ്ങി. "എനിക്ക് മാത്രമല്ല കണ്ണ്.തനിക്കുണ്ട് കണ്ണ്.അപ്പൊ തനിക്കും നോക്കി നടക്കാം"ദെച്ചു പുച്ഛത്തോടെ പറഞ്ഞു. "ആയോ ആരിത് കൊച്ചമ്മയായിരുന്നോ അറിഞ്ഞില്ല.അല്ല പറഞ്ഞപോലെ ഞാനൊക്കെ നിനക്ക് ജൂജൂബി എന്തോന്ന് അങ്ങനെയെന്തോ അല്ലെ നിനക്ക്"ശിവ പുച്ഛത്തോടെ ചോദിച്ചു. "അതേഡോ നീയൊക്കെ ഈ ദര്ശനക്ക് ജൂജൂബിയാണ്.വെറുതെ എന്റെ മേകിട്ടുകേറാതെ മാറി നിൽക്കടോ"മുഖം കൊട്ടികൊണ്ട് ദെച്ചു പറഞ്ഞു. "അതിനു മുന്നേ മോള് ദേ വൃത്തികേടാക്കി വെച്ച ഡ്രെസ്സ് ക്ലീൻ ചെയ്ത് തന്നിട്ട് പോയാൽ മതി"ശിവ ദേഷ്യത്തിൽ അവളെ നോക്കി പറഞ്ഞു. അപ്പോഴാണ് അവളത് കാണുന്നതും. "ഒന്നപോയെടാ.നിന്റെയൊക്കെ ഡ്രസ് ക്ലീൻ ചെയ്യാൻ ഞാനാരാ താന്റെ കെട്ടിയോളോ. പോയി നിന്റെ കെട്ടിയോളോട് പോയി പറയാടോ"ദെച്ചു തിരിച്ചു പറഞ്ഞു. "ഞാൻ കല്യാണം കഴിച്ചിട്ട് എന്റെ കെട്ടിയോളോട് കഴുകി തരാൻ പറഞ്ഞോളാം. ഇപ്പൊ തത്കാലം നീയെന്റെ കെട്ടിയോളായി ഇത് കഴുകി തന്നെരെ"അതും പറഞ്ഞ് ദെച്ചുന്റെ കയ്യും പിടിച്ചു

അവൻ വാഷ് എരിയായിലേക്ക് കൊണ്ടുപോയി.അവർ ഫുഡ് കോർട്ടിന്റെ അവിടെ തന്നെയായത് കൊണ്ട്.അതിലെ വാഷ് എറിയായിലേക്കാണ് പോയേ. ഇവടിപ്പോ എന്താ നടന്നെ എന്ന ലുക്കിൽ ആണ് ലിനുവും ജിത്തുവും.പിന്നെ ബോധം വന്നതും അവരുടെ പുറകെ ഓടി. "വിടെടാ എൻ കയ്യിൽ നിന്ന്...കയ്യ് വിട് കാലാ... വേദനിക്കുന്നു"ദെച്ചു എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.ഇത് ശിവ കേൾക്കുന്നുണ്ടോ എവിടെ. അവസാനം അവളെ കൊണ്ട് അത് കഴുകിച്ചിട്ടാണ് അവൻ വിട്ടാക്കിയെ. "ഇനി മറ്റുള്ളവരുടെ മേൽ കൊമ്പു കോർക്കുമ്പോ ഇതോർമായിലിരിക്കട്ടെ."അതും പറഞ്ഞ് അവൻ പോയി. "മോളെ ദെച്ചു" ഇതിപ്പോ എവിടുന്ന എന്ന് നോക്കിയപ്പോ കണ്ടത് അവിടെ ഇളിച്ചോണ്ട് നിൽക്കുന്ന ജിത്തുവും ലിനുവുമാണ്. "ഇങ്ങോട്ട് വന്നേ"പല്ലുകടിച്ചോണ്ട് ദെച്ചു അവരെ വിളിച്ചു "ഏയ് അതുവേണോ ലെ ജിത്തു" "അതേയതെ" "നിങ്ങക്കൊന്ന് വന്ന് രക്ഷിച്ചൂടയിരുന്നോ ആ കാലന്റെന്ന്" "അവൻ കാലനാന്ന് നിനക്കറിയാം. എന്നിട്ട് ഞങ്ങളും അവന്റെ മുന്നിൽ പോയി നിൽക്കാത്തതാണോ നിനക്ക് പ്രശനം. ഒന്ന് പോയേ മോളെ."ജിത്തു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. പിന്നെ അവർക്ക് കൊടുക്കാനുള്ളതെല്ലാം കൊടുത്ത് അവര് മാള് ചുറ്റാൻ തുടങ്ങി.അതിനിടയിൽ ശിവയും ദെച്ചുവും തമ്മിൽ കണ്ടതും എല്ലാം ലിനുവിന് പറഞ്ഞു കൊടുക്കുന്നുണ്ട്. ~~~~~~~~~

കോളേജിൽ നില്ക്കുമ്പോഴാണ് അത്യാവശ്യമായി ഓഫീസിൽ നിന്നും കാൾ വന്നേ.എന്തോ ഫൈൽസിലൊക്കെ mistake ഉണ്ടെന്ന് പറഞ്ഞ്. പിന്നെ കോളേജിൽ നിന്ന് നേരിട്ട് അങ്ങോട്ട് പോയി.ആ പറയാൻ മറന്നു.എനിക്ക് സ്വന്തമായി ഒരു കമ്പനിയും മാളുമൊക്കെ ഉണ്ട് കേട്ടോ.ഞാൻ സ്വന്തമായി അധ്വാനിച്ച് വളർത്തിയെടുത്തതാണ് അതെല്ലാം. പിന്നെ പഠിപ്പും അതിന്റെ കൂടെ കൊണ്ടുപോവുന്നു എന്ന് മാത്രം.ആ അപ്പൊ ഓഫീസിൽ നിന്ന് നേരെ ഞാൻ മാളിലോട്ട് വിട്ടു.അവിടുത്തെ ന്റെ ക്യാബിനിലേക്ക് പോവുമ്പോഴാണ് നേരത്തെ നിങ്ങൾ കണ്ട ഇൻസിഡന്റ ഉണ്ടായേ.പിന്നെയല്ലാം കണ്ടല്ലോ.ആ പെണ്ണിന് ഒരു എല്ല് കൂടുതലാണ്.അത് ഞാൻ ഒടിച്ചു കൊടുക്കുന്നുണ്ട്.എന്നോടാ അവളുടെ കളി.പിന്നെ അവിടുന്ന് നേരെ എന്റെ ക്യാബിനിലേക്ക് പോയി. ~~~~~~~~~ മാളിൽ നിന്ന് ഞങ്ങൾ ഹോസ്റ്റലിലേക്ക് പോയി.നാളെ കാണാം എന്ന് പറഞ്ഞ് ജിത്തു അവന്റെ ഹോസ്റ്റലിലേക്കും ഞാനും ലിനുവും ഞങ്ങടെ ഹോസ്റ്റലിലേക്കും കെറി പോയി. "നീയില്ലാ നേരം കാറ്റെന്തെ വാതിൽ ചാരാതെ പോകുന്നു... മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു..." നോക്കണ്ട ഉണ്ണി alarm അടിച്ചതാ. "ദെച്ചു ദേ നിന്റെ ഫോണിൽ അലാറം അടിക്കുന്നു." "ഹേ ഇത്രപെട്ടന്ന് 9.58 ആയോ"

"നീയെന്തിനാടി ഈ നേരത്ത് അലാറം വെച്ചിരിക്കുന്നേ. സാദാരണ എല്ലാരും എണീക്കാൻ നേരത്താ വെക്കാ. നീയെന്താ ഉറങ്ങാൻ നേരത്ത് വെച്ചിരിക്കുന്നേ" "Wait ചെയ്യ് മുത്തേ പറഞ്ഞു തരാം" ദെച്ചു അതുപറഞ്ഞു ഫോണെടുത്തു "മാക്കാൻ" എന്നെഴുതിയാ നമ്പറിലേക്ക് വിളിച്ചു. "ഹെലോ" "ഡാ മാക്കാനെ പട്ടി നീയരാണ് എന്നാടാ നിന്റെ വിചാരം..... അപ്പുറത്ത് നിന്ന്‌ ഹാലോ കേട്ടതും ദെച്ചു തുടങ്ങിലെ തെറിവിളിയോട് വിളി.ഇതെല്ലാം കണ്ടും കെട്ടുമിരുന്ന ലിനുവിന്റെ കിളി പാറി പോവുകയും ചെവി അടിച്ചു പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞതും ഫോണിനപ്പുറത്തുള്ള ആളും തിരിച്ചു തെറി വിളിക്കാൻ തുടങ്ങി.ഇതെങ്ങനെ മനസിലായി ചോയ്ച്ചാൽ ദെച്ചുന്റെ മുഖത്തിലൊക്കെ മാറ്റം വരാൻ തുടങ്ങി.അങ്ങനെ തന്നെ. "അപ്പൊ ശെരി കൃത്യം 10 മണിക്ക് നാളെ വിളിക്കാം.bad nyt മാക്കാനെ"എന്നും പറഞ്ഞ് ദെച്ചു ഫോൺ വെച്ചു. ദെച്ചു ഫോൺ വെച്ചതും ലിനു ചെവിയൊക്കെ ഒന്ന് കുടഞ്ഞു. "നിന്റെ വീടെങ്ങാനും കൊടുങ്ങല്ലൂർ ആണോ ന്റെ ദെച്ചുവെ"കിളികളെയൊക്കെ തിരിച്ചു പിടിച്ചോണ്ടാണ് ലിനുവിന്റെ ചോദ്യം "അതെന്താ നീ അങ്ങനെ ചോദിച്ച് മുത്തേ"ദെച്ചു പുരികം പൊക്കി ചോയ്ച്ചു. "പിന്നെ നിന്റെ തെറി വിളികേട്ട് ചോദിച്ചതാ" "ഓ അതോ ഇനി നീ ഡെയിലി കേൾക്കാനുള്ളതാ മുത്തേ. ഇപ്പൊ തന്നെ ഇങ്ങനെയായലോ"ലിനുവിന്റെ രണ്ടു കവിളും പിടിച്ചു വലിച്ചോണ്ട് ദെച്ചു ചോദിച്ചു. "ഡൈലിയോ"ലിനു ഒരു ഞെട്ടലോടെ ചോദിച്ചു. "അതേലോ ഡെയിലി" "അപ്പൊ ഇനി നാളെയുമുണ്ടാവോ"രു സംശയത്തോടെ ദെച്ചു ചോദിച്ചു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story