ശിവമയൂഖം: ഭാഗം 19

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നീയൊന്നും ഇപ്പോൾ ജയിച്ചെന്നു കരുതേണ്ട... എന്റെ ഏട്ടന്റെ സ്വത്ത് ഒരു പെഴച്ചുണ്ടായ സന്താനം അനുഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല... കരുതിയിരുന്നോ നീയൊക്കെ... മോഹനൻ കാറെടുത്ത് ഗെയ്റ്റുകടന്നുപോയി.... "എന്താടാ നീ ചെയ്തത്.... എവിടുന്നു കിട്ടി നിനക്ക് ഈ ചങ്കൂറ്റം... " വിശ്വനാഥമേനോൻ ചോദിച്ചു... ആദി അവിടെയുള്ളവരെ നോക്കി എല്ലാവരും പേടിച്ചുനിൽക്കുകയായിരുന്നു... എന്നാൽ ശിവന്റെ മുഖത്തു മാത്രം ഒരു ചിരി കണ്ടു... അയാൾ പറഞ്ഞത് അമ്മാവൻ കേട്ടതല്ലേ... അതുകേട്ട് കയ്യുംകെട്ടിനിൽക്കാൻ എനിക്കു പറ്റില്ല... ഇവൾ എന്റെ ചോരയാണ്... എന്റെ ഒരേയൊരു അനിയത്തി... ഇനി ഇവളെ ദ്രോഹിക്കീൻ ആരുവന്നാലും ഇത്രയുംനാൾ കണ്ട ആദിയായിരിക്കില്ല എല്ലാവരും കാണുക... കൊല്ലും ഞാൻ എല്ലാറ്റിനേയും... " അതുംപറഞ്ഞവൻ അകത്തേക്ക് നടന്നു... ശിവാ നീ വണ്ടിയെടുക്ക്... ഇവളെ വീട്ടിൽ കൊണ്ടുചെന്നാക്കി... ആദിയേയും വിളിച്ചോ... കൂടെ ഞാനും വരാം... അയാൾ ഡ്രസ്സ് മാറ്റാനായി അകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️

കാവും പുറത്തെ വീടിന്റെ പടിപ്പുരയിൽ മാണിശ്ശേരിയിലെ കാർ വന്നു നിർത്തിയപ്പോൾ അതിൽനിന്ന് മയൂഖ കരഞ്ഞുകൊണ്ട് തന്റെ വീടിനുള്ളിലേക്ക് ഓടി... "എന്തുപറ്റിമോളെ... എന്തിനാണ് നീ കരയുന്നത്... " മുറ്റത്ത് നിൽക്കുകയായിരുന്നു ഉണ്ണികൃഷ്ണമേനോൻ ചോദിച്ചു എന്നാൽ അവൾ മറുപടിയൊന്നും പറയാതെ വീടിനുള്ളിലേക്ക് ഓടിക്കയറി... അന്നേരമാണ് പടിപ്പുര കടന്ന് മുറ്റത്തേക്ക് വരുന്ന വിശ്വനാഥമേനോനേയും ശിവനേയും ആദിയേയും അയാൾ കണ്ടത്... അയാളിൽ എന്തോ അപകടം മണത്തു.... എന്താണ് വിശ്വാ... എന്തിനാണ് അവൾ കരഞ്ഞുകൊണ്ട് ഓടിപ്പോയത്... ഇനി ഒരിക്കലും അവൾ അറിയരുതെന്നു കരുതിയ ആ സത്യം അവളറിഞ്ഞോ...? നിങ്ങളത് അവളോട് പറഞ്ഞോ... ? " "അറിഞ്ഞു ഉണ്ണികൃഷ്ണാ.... അവൾ എല്ലാം അറിഞ്ഞു... " വിശ്വനാഥമേനോൻ പറഞ്ഞു "അപ്പോൾ അവൾ എന്റെ മകളല്ല എന്ന സത്യം നീയവളോട് പറഞ്ഞല്ലേ... " വേണ്ട അങ്കിൾ... അച്ഛനോട് അതിനെപ്പറ്റി ചോദിച്ച് ആ മനസ്സ് വിഷമിക്കേണ്ട....

അച്ഛൻ ഒരിക്കലും നിങ്ങളെ ചതിച്ചിട്ടില്ല.. അച്ഛനല്ല പറഞ്ഞത് ഞാനാണ് എല്ലാം അവളോട് പറഞ്ഞത്... ഒരുപക്ഷേ ഇപ്പോൾ അവൾ അതറിഞ്ഞില്ലെങ്കിൽ വലിയൊരു അപകടത്തിലേക്കാവും അവൾ പോവുക... ഒരിക്കലും തിരുത്താൻ പറ്റാത്ത ഒരു വലിയ അപകടത്തിലേക്ക്... " "എന്ത് അപകടം... എനിക്കൊന്നും മനസ്സിലാകുന്നില്ല... എന്തപകടത്തെകുറിച്ചാണ് നിങ്ങൾ പറയുന്നത്... " സതീശൻ എന്ന അപകടം... സംഭവം അവൻ നിങ്ങളുടെ സഹോദരീ പുത്രനാകാം... അതുകൊണ്ടാണല്ലോ അവന് മയൂഖയെ വിവാഹം ചെയ്തു കൊടുക്കാൻ നിങ്ങൾ തീരുമാനിച്ചത്... " അതെ... അവൻ എന്തൊക്കെയായാലും എന്റെ അനന്തരവനാണ്... അതുകൊണ്ടുതന്നെയാണ്ലഈ വിവാഹം തീരുമാനിച്ചതും... അതിനെന്താ പ്രശ്നം... ആയിരിക്കാം... പക്ഷേ ഇപ്പോഴും നിങ്ങൾ അവനെ മയൂഖയുടെ വരനായിത്തന്നെയല്ലേ കാണുന്നത്... അതിനുമുമ്പ് അവനെപ്പറ്റി എന്തെങ്കിലും അന്വേഷിച്ചോ... " അവനെപ്പറ്റി എന്താണ് അന്വേഷിക്കാൻ... അവൻ അല്പം മദ്യപിക്കുന്നവനാണ്...

ചില കേസുകളിൽ അവൻ പെട്ടെന്നും അറിയാം... അതിന് അവനോട് എനിക്ക് അല്പം നീരസമുണ്ടന്നത് സത്യം തന്നെയാണ് എന്നു കരുതി എങ്ങനെയാണ് അവനുമായിട്ടുള്ള വിവാഹം വലിയ അപകടമാവുന്നത്... അവൾക്ക് അവനോട് ദേഷ്യമൊന്നുമില്ല ഈ വിവാഹം മാത്രമേ അവൾ കഴിക്കൂ എന്ന് നിന്റെ അച്ഛൻ കേൾക്കെയല്ലോ അവൾ പറഞ്ഞത്... " അറിയാം പക്ഷേ വിവാഹം കഴിക്കാൻ പോകുന്ന സതീശന് നിലവിൽ ഒരു ഭാര്യയും രണ്ടുകുട്ടികളുമുള്ളകാര്യം അവൾക്കോ നിങ്ങൾക്കോ അറിയില്ലല്ലോ... എന്തിന് സ്വന്തം അമ്മക്കു വരെ ഇതുവരെ ആ സത്യം അറിയില്ല..... " ഉണ്ണികൃഷ്ണമേനോൻ ശിവൻ പറഞ്ഞതു കേട്ട് ഞെട്ടി... "എന്താണ് നീ പറഞ്ഞത്.. അവന് വേറെ ഭാര്യയും മക്കളും ഉണ്ടെന്നോ... " അതെ... ഇത് ഞാൻ എങ്ങനെ അറിഞ്ഞെന്നല്ലേ... അന്ന് അവനെ പോലീസ് അറസ്റ്റു ചെയ്തത് നിങ്ങൾക്ക് അറിയില്ലേ... ആ അറസ്റ്റിനു പിന്നിൽ ഞാനായിരുന്നു... " അവൻ അന്ന് റോഡിൽ വച്ച് നടന്ന കാര്യങ്ങൾ അയാളോട് പറഞ്ഞു...

"എന്നാൽ അവനെ അറസ്റ്റു ചെയ്ത അന്ന് അവനെ കാണാൻ രണ്ടുകുട്ടികളുമായി ഒരു സ്ത്രീ സ്റ്റേഷനിൽ വന്നു.. അവർ പറഞ്ഞതാണ് എല്ലാ കാര്യവും... ഈ വിവരം എന്നെ എന്റെ സുഹൃത്ത് സിഐ ബാലചന്ദ്രൻ വിളിച്ചു പറഞ്ഞു... ആ സ്ത്രീ സ്റ്റേഷനിൽ കൊടുത്ത അഡ്രസ്സിൽ ഞാനൊന്നന്വേഷിച്ചു... അഞ്ചുവർഷമായി അവളെ അവൻ വിവാഹം കഴിച്ചിട്ട്... നാലും രണ്ടും വയസ്സുള്ള രണ്ടു കുട്ടികൾ അവനുണ്ട്... എന്നാൽ അതുമാത്രമല്ല അവൾ ഇതറിയാൻ കാരണം... " അവൻ അവളുടെ ചെറുപ്പത്തിലെ ഫോട്ടോ തന്റെ കയ്യിലുള്ള കാര്യം അവളറിഞ്ഞതും.. പിന്നെ അവൾ ഏതോ വൃത്തികെട്ട സ്ത്രീയിലുണ്ടായതാണ് താനെന്ന് അവൾ പറഞ്ഞപ്പോൾ തന്റെ നിയന്ത്രണം വിട്ടുപോയതുമെല്ലാം അവൻ പറഞ്ഞു... "ഉണ്ണികൃഷ്ണാ... അവൾ എന്നായാലും ഇതെല്ലാം അറിയേണ്ടതാണ് ... അതിനു തക്കതായ ഒരു സംഭവം കുറച്ചു മുമ്പ് വീട്ടിൽ നടന്നു.... " "എന്ത് പ്രശ്നം... " ഉണ്ണികൃഷ്ണമേനോൻ സംശയത്തോടെ ചോദിച്ചു അവരെത്തിയിരിക്കുന്നു ഉണ്ണികൃഷ്ണാ...

നമ്മൾ എന്താണോ പേടിച്ചത് അത് നടന്നിരിക്കുന്നു... മയൂഖമോളുടെ അച്ഛൻവീട്ടുകാർ വന്നിരുന്നു.. പക്ഷേ അത് ഇവളെ സ്വന്തമാക്കാനോ പുതിയ ബന്ധം സ്ഥാപിക്കാനോ അല്ല... മറിച്ച് അവളുടെ അച്ഛന്റെ പേരിലുള്ള സ്വത്ത് അവർക്ക് കൈക്കലാക്കാൻ ഇവളുടെ കയ്യൊപ്പ് അവർക്കാവിശ്യമാണ്... അതിനുവേണ്ടി അവർ ഇവളെ ഇല്ലാതാക്കാനും നോക്കും... " വിശ്വാ... എന്താ നീ പറഞ്ഞത്... ഇല്ല... അതിന് ഞാൻ സമ്മതിക്കില്ല... അവർക്ക് ആ സ്വത്തല്ലേ വേണ്ടത്... അതിനുവേണ്ടി അവൾ എവിടെ വേണമെങ്കിലും ഒപ്പിട്ടു കൊടുക്കും... " "ഇല്ല അച്ഛാ... അങ്ങനെ അവരെ സന്തോഷിപ്പിക്കില്ല ഞാൻ... " ഉമ്മറത്തുനിന്ന് മയൂഖയുടെ ശബ്ദം കേട്ട് എല്ലാവരുമൊന്ന് ഞെട്ടി... "എന്താണ് മോളെ നീ പറഞ്ഞത്... നീ ഈ പറഞ്ഞതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ... " "അറിയാം അച്ഛാ... എന്നേയും എന്റെ അമ്മയേയും ചതിച്ച ആ ദുഷ്ടന്റെ സ്വത്ത് എന്തായാലും എനിക്കുവേണ്ട... പക്ഷേ അത് അയാളുടെ അനിന്മാർ അനുഭവിക്കാൻ ഞാൻ അനുവദിക്കില്ല...

അതുമൂലം എന്റെ ജീവൻ പോയാലും എനിക്കത് പ്രശ്നമല്ല... " "മോളെ.. എന്തൊക്കെയാണ് നീ പറയുന്നത്... വിശ്വാ അവൾ പറഞ്ഞതു കേട്ടോ നീ... അവരോടൊക്കെ ഏറ്റുമുട്ടി ജയിക്കാൻ നമുക്കാവില്ല... നിയൊന്ന് അവളെ പറഞ്ഞ് മനസ്സിലാക്ക്...... " "അവൾ പറയുന്നതിലും കാര്യമുണ്ട് ഉണ്ണികൃഷ്ണാ... അങ്ങനെ നമ്മൾ അവരുടെ ഭീഷണിക്കുമുന്നിൽ വഴങ്ങിക്കൊടുത്താൽ അത് നമുക്കും ക്ഷീണമാണ്... ഇന്ന് അവർ അവളെക്കൊണ്ട് അവൾക്കവകാശപ്പെട്ട സ്വത്ത് കൈക്കലാക്കാൻ നോക്കി... അത് നമ്മൾ സമ്മതിച്ച് അവളെക്കൊണ്ട് എല്ലാത്തിലും സൈൻ ചെയ്തു കൊടുത്താൽ നാളെ അവൾ അവർക്കൊരു ബാധ്യതയായി തീരുമെന്ന് കരുതി വീണ്ടും ഇവളുടെ നേരെ വരും... അതുകൊണ്ട് നമ്മളെല്ലാവരും ഒറ്റക്കെട്ടായി ഇതിനെ നേരിടുകയാണ് വേണ്ടത്.. " "അതെ അങ്കിൾ അതാണ് വേണ്ടത് ഇനിയുള്ള കാര്യം എനിക്ക് വിട്ടേക്ക്... പിന്നെ അവളെ നിങ്ങൾ എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കണം... അവൾ നിങ്ങളുടെ കുട്ടിയാണ്...

അവകാശം പറഞ്ഞോ മറ്റോ മാണിശ്ശേരി തറവാട്ടിൽ നിന്ന് ആരും വരില്ല... ഇത് ഞങ്ങൾ തരുന്ന വാക്കാണ്... " അതു പറഞ്ഞ് ശിവൻ തിരിഞ്ഞു നടന്നു... പുറകെ ആദിയും വിശ്വനാഥമേനോനും നടന്നു... "വിശ്വാ ... " ഉണ്ണികൃഷ്ണമേനോൻ വിശ്വനാഥമേനോനെ പുറകിൽ വന്ന് വിളിച്ചു "എന്നോട് ക്ഷമിക്കില്ലെടാ നീ... എല്ലാം കേട്ടപ്പോൾ ഞാൻ എന്നെത്തന്നെ മറന്ന് എന്തൊക്കെയോ പറഞ്ഞു... ഒന്നും മനസ്സിൽ വച്ചേക്കരുത്... അവൾ ഇവിടുത്തെ മാത്രമല്ല നിങ്ങളുടേതും കുട്ടിയാണ്... അവിടെയുള്ള ആർക്കും ഏതുസമയത്തും അവളെ കാണാൻ വരാം... അവൾക്ക് അവിടേക്കു എപ്പോൾ വേണമെങ്കിലും വരാം... " അത് സാരമില്ലായെടാ... നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക... എന്നാൽ ഞങ്ങൾ പോകട്ടെ... ശ്യാമളയെ കണ്ടില്ലല്ലോ..."

"അവൾ കുടുംബശ്രീയുടെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പോയതാണ് ..." "അതേയോ.. എന്നാൽ അവൾ വന്നാൽ പറയോണ്ടു... എന്നാൽ ശെരി... " വിശ്വനാഥമേനോൻ ചെന്ന് കാറിൽ കയറി... ശിവൻ കാർ സ്റ്റാർട്ടുചെയ്ത് മുന്നോട്ടെടുക്കാൻ മുതിർന്നപ്പോഴാണ് കാറിനു മുന്നിൽ ഒരു സിഗററ്റും കത്തിച്ച് നിൽക്കുന്ന സതീശനെ കണ്ടത്.... മുതലാളിമാർ അങ്ങനെയങ്ങ് പോയാലോ... എവിടെക്കൊണ്ടുപോയി കൊണ്ടു വന്നതാണ് അവളെ... ആർക്കെങ്കിലും കാഴ്ചവക്കാനായിരുന്നോ..." സതീശൻ പറഞ്ഞതു കേട്ട് ശിവനും ആദിക്കും ദേഷ്യം അടക്കാനായില്ല.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story