ശിവമയൂഖം: ഭാഗം 26

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

ഇപ്പോൾ ഒന്നും വേണ്ട... എല്ലാം കലങ്ങിത്തെളിഞ്ഞുകഴിയുമ്പോൾ ഞങ്ങൾ വരും അന്ന് ചായ മാത്രമല്ല ഭക്ഷണംവരെ കഴിച്ചിട്ടേ ഞങ്ങൾ പോകൂ... " അവർ അവിടെനിന്നും ഇറങ്ങി... അവർ പോകുന്നതും നോക്കി ഒരു ചിരിയുമായി കിഷോർ നിന്നു.... "ശിവാ ഇവർ നമുക്കുള്ള പിടിവള്ളിയാണ്... പക്ഷേ അവർ പറഞ്ഞത് ശരിയാണെങ്കിൽ ഇവരുടെ ഭർത്താക്കന്മാരെ അത്ര പെട്ടെന്ന് അകത്താക്കാൻ പറ്റില്ല... അതിന് നമ്മൾ ഇനിയും ഒരുപാട് ശ്രമിക്കേണ്ടതുണ്ട്... എല്ലാ തെളിവും അവരറിയാതെ നമ്മൾ ശേഖരിക്കണം... അവസാനം ഒരുതരത്തിലും അതിൽനിന്ന് പുറത്തു കടക്കാൻ പറ്റാത്ത രീതിയിൽ വേണം കുടുക്കാൻ.... ആദ്യം നമുക്ക് ഈ പറഞ്ഞ സതീശനെയൊന്ന് നിരീക്ഷിക്കണം... അവൻ ഇനി ഏത് രൂപത്തിലാണ് നിങ്ങൾക്കെതിരെ വരുന്നതെന്നറിയില്ല.... പിന്നെ എസ്ഐ രാജൻ എന്റെ സ്റ്റേഷനിലെ ഏതവനെക്കൊണ്ടാണ് സതീശനെ സ്വാധീനിച്ചതെന്ന് എനിക്കറിയണം... പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ചില നാണംകെട്ട വർഗ്ഗങ്ങളുണ്ട്... അവരാണ് ഞങിങൾക്കിടയിലുള്ള ഏക ശാപം... അവനെ എന്റെ കയ്യിൽ കിട്ടും...

അന്നവന്റെ കാര്യത്തിലും തീരുമാനമാകും... പിന്നെ ആ മയൂഖയോട് ഒന്ന് സൂക്ഷിക്കാൻ പറയണം... പറ്റുമെങ്കിൽ അവളെ ഈ വീട്ടിൽ നിർത്തുന്നതാവും നല്ലത്... " "അത് നടക്കുമോ... അതിന് ഉണ്ണിയങ്കിളും ശ്യാമളാന്റിയും സമ്മതിക്കുമോ.... " ശിവൻ ചോദിച്ചു "സമ്മതിപ്പിക്കണം... അല്ലെങ്കിൽ അവൾക്കു നേരെ ഏതു നിമിഷവും ഒരാക്രമണം പ്രതീക്ഷിക്കാം... ഇവിടെയാകുമ്പോൾ അവർ അതിന് കുറച്ചു പേടിക്കും... പറ്റുമെങ്കിൽ ഇന്നുതന്നെ അവരോട് കാര്യങ്ങൾ പറഞ്ഞ് സമ്മതിപ്പിക്കണം.... " "ഞാനൊന്ന് സംസാരിക്കാം... അവളെ പിരിഞ്ഞ് അവർ അവിടെ നിൽക്കുമെന്ന് തോന്നുന്നില്ല.... ഏതായാലും നോക്കാം... " "എന്നാൽ ഞാനിറങ്ങുകയാണ്... പോകുന്ന വഴി അമ്പലത്തിനടുത്തുള്ള വീട്ടിലൊന്ന് കയറണം... ഇന്ന് പണി തീരുകയാണെങ്കിൽ അച്ഛനുമമ്മയുമായി നാളെത്തന്നെ ഇവിടേക്ക് മാറാമല്ലോ.... " "അതു പറ്റില്ല ഊണു കഴിക്കാതെ നിന്നെ വിടുന്ന പ്രശ്നമില്ല... " ലക്ഷ്മി പറഞ്ഞു അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ... മറ്റെവിടേക്കെങ്കിലും എന്നെ തട്ടിയില്ലെങ്കിൽ ഇനിയെന്നും ഞാനിവിടെ ഉണ്ടാകുമല്ലോ... അന്നേരം ഏതു നിമിഷവും എനിക്കിടെവന്ന് കഴിക്കാലോ... ഇപ്പോൾ ഞാൻ പോട്ടെ.... പിന്നെ ശിവാ.. പറഞ്ഞതൊന്നും മറക്കേണ്ടാ... " കിഷോർ അവിടെനിന്നും ഇറങ്ങി....

അപ്പോൾ എന്താടാ നിന്റെ പ്ലാൻ... കുറച്ചു നാൾ നീ ഓഫീസിൽ വന്നില്ലെങ്കിലും പ്രശ്നമില്ല... ഇപ്പോഴെനിക്ക് എന്റെ പഞ്ചമിയുടെ മകളുടെ ജീവനാണ് പ്രശ്നം.. ഒരിക്കൽ എന്റെ നെഞ്ച് നകർന്നതാണ് പഞ്ചമിയുടെ മരണത്തിലൂടെ... ഇനി മറ്റൊന്നു കൂടി താങ്ങാനുള്ള ശക്തി എനിക്കില്ല... കൂടെ ആദിയും ഉണ്ടാകും... എന്താടാ നിനക്ക് പറ്റില്ലേ... അമ്മാവാ നിങ്ങളുടെയെല്ലാവരുടേയും മുന്നിൽ ഞാനീ കോമാളിത്തരം കളിക്കുന്നത്... എനിക്ക് പക്വതയില്ലാഞ്ഞിട്ടോ വിവരമില്ലാഞ്ഞിട്ടോ അല്ല... എല്ലാവരുടേയും സന്തോഷം അതുമാത്രമാണ് എന്നും ഞാൻ ആഗ്രഹിച്ചത്... പണ്ടുമുതലേ അമ്മ എപ്പോഴും പറയുമായിരുന്നു എനിക്കൊരു അനിയത്തിയുണ്ടെന്ന്... അവളെവിടെയാണെന്ന് അവർക്ക് അറിയാൻ പറ്റില്ലെന്നും പറഞ്ഞു... അമ്മാവനുമാത്രമേ അറിയൂ എന്നും പറഞ്ഞു... എന്നാൽ പലവട്ടം അമ്മാവനോട് അത് ചോദിക്കാൻ ഞാൻ ഒരുങ്ങിയതാണ്... പക്ഷേ അമ്മാനുമുന്നിൽ കളിച്ചു ചിരിച്ചു നിൽക്കുന്നുണ്ടെങ്കിലും എനിക്കു ചോദിക്കാൻ ഭയമായിരുന്നു... ശിവനോടുപോലും ഈ കാര്യം ഞാൻ പറഞ്ഞില്ല...

ഇന്ന് അവൾ ആരാണെന്ന് മനസ്സിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്... അതുകൊണ്ടാണ് അവരെപ്പറ്റി ആ മോഹനൻ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടത്.... ഇന്ന് എന്റെ അനിയത്തിക്കുവേണ്ടി എന്റെ ജീവൻവരെ നല്കാൻ എനിക്ക് സമ്മതമീണ്... അത് അമ്മാവൻ പറഞ്ഞാലും ഇല്ലെങ്കിലും അവളെ ഞാൻ സംരക്ഷിക്കും... ഇന്നെനിക്ക് കീർത്തിയേക്കാളും എനിക്ക് പ്രിയ്യപ്പെട്ടത് അവളാണ്... അവളുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല... അവളുടെ രക്ഷക്കുവേണ്ടി എന്തിനും ഞാനുണ്ടാകും...." "അത്രക്ക് വേണോടാ... " ശിവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. "ഇതാണ്... എന്റെ മനസ്സ് ആർക്കും മനസ്സിലാവില്ല... അതങ്ങനെയാണല്ലോ... എല്ലാവരുടേയും മുന്നിൽ എന്നും ഞാനൊരു കോമാളിയാണല്ലോ... " എന്താടാ ഇത്... നിന്നെ ഞങ്ങൾക്കറിയുന്നതു പോലെ മറ്റാർക്കാണ് അറിയുക... നിന്റെ അനിയത്തിക്കുവേണ്ടി നീ എന്തും ചെയ്യുമെന്ന് ഞങ്ങൾക്കറിയാം.... അതുകൊണ്ട് മോൻ കൂടുതൽ സെന്റിയാകേണ്ട... ശിവൻ അവന്റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം പാലത്തൊടിയിൽ "ശാന്തമ്മേ വിമലയും ഗീതയും ഏതമ്പലത്തിലേക്കാണ് പോയതെന്ന് പറഞ്ഞത്... "

ഭരതൻ ചോദിച്ചു "ഗുരുവായുരിലേക്കാണെന്നാണ് പറഞ്ഞത്... എന്താണ് ഭരതൻകുഞ്ഞേ... " "എന്നിട്ടെന്തേ നിങ്ങളുടെ കൂടെ പോയില്ലാ... " അതു നന്നായി... ഞാനും കൂടി പോയാൽ ഉച്ചക്കുള്ളത് വച്ചുണ്ടാക്കാൻ ആരാണുണ്ടാവുക... " "ആ അതു ശരിയാണ്... അപ്പോൾ അവർ ഗുരുവായൂരിലേക്കുതന്നെയാണല്ലോ പോയത്... " എന്താ കുഞ്ഞേ കുഞ്ഞിനൊരു സംശയം... മറ്റെവിടെയെങ്കിലും പോകുന്ന കാര്യം പറഞ്ഞിരുന്നോ.. " ഇല്ല... എന്നാലും ഒരു സംശയം... ഇന്നത്തെകാലത്ത് ആരേയും കണ്ണുമടച്ചങ്ങ് വിശ്വസിക്കാൻ പറ്റില്ല... അതുകൊണ്ട് ചോദിച്ചതാണ്... പിന്നെ ഞാനിത് ചോദിച്ചത് അവരോട് പറയുകയൊന്നും വേണ്ടട്ടോ.... ഞാനൊരു സംശയം ചോദിച്ചെന്നേയുള്ളൂ... " ഭരതൻ ഉമ്മറത്തേക്ക് നടന്നു... അവിടെ മോഹനൻ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു... മോഹനാ... നീയെന്താണ് ആലോചിക്കുന്നത്... നിയിന്ന് ഓഫീസിലേക്ക് പോയില്ലേ..." ഞാൻ പോയി വന്നതാണ്... അവിടെയിരുന്നിട്ട് മനസ്സിനെന്തോ വല്ലാത്ത പേടി പോലെ... എന്തോ ആപത്ത് നമുക്ക് തിരിഞ്ഞു കൊത്തുന്നതു പോലെ....

അതാണ് ഞാൻ തിരിച്ചു പോന്നത്... " "നിനക്കു മാത്രമല്ല എനിക്കും അത് തോന്നി... വിമലയും ഗീതയും പെട്ടെന്നൊരു ഗുരുവായൂർ യാത്രയുമായി വന്നപ്പോൾ തന്നെ എന്തോ എനിക്കൊരു സംശയം... ഞാനിത് ശാന്തമ്മയോട് ഇപ്പോൾ ചോദിച്ചതേയുള്ളൂ... അവരും പറഞ്ഞത് അവർ ഗുരുവായൂരിലേക്കാണെന്നാണ്... എനിക്കു പേടി നമ്മൾ പറഞ്ഞതത്രയും അവളുമാര് കേട്ടിട്ടുണ്ടോന്നാണ്... " "അത് കേട്ടതുകൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ... ആ വീടോ അവരുടെ നമ്പറോ അവർക്കറിയില്ലല്ലോ... " "എന്ന് നമുക്കാശ്വസിക്കാം... ഏതായാലും ഇനി ഇതിനെ പറ്റിയുള്ള ചർച്ചയൊന്നും ഈ വീട്ടിൽ വച്ച് വേണ്ട... ഏതായാലും നീ വാ... " ഭരതൻ മോഹനനേയും കൂട്ടി പുറത്തേക്ക് നടന്നു... എന്തായി ആ സതീശൻ വിളിച്ചിരുന്നോ... അവന് നമ്മുടെ അവളുമാരെയൊന്ന് പരിചയപ്പെടുത്തി കൊടുക്കണം... ഒന്നുമുണ്ടായിട്ടല്ല... നമ്മുടെ രക്ഷക്കായിരിക്കും അവർ ചിലപ്പോൾ അവിവേകം കാണിക്കുക.... എന്തെങ്കിലും സൂചനകിട്ടി അവളുമാര് അവിടെയെത്തിയാൽ എല്ലാം തീർന്നു.. അതുകൊണ്ടാണ് പറഞ്ഞത് അവളുമാരെ ആ സതീശന് പരിചയപ്പെടുത്തി കൊടുക്കണമെന്ന്... ബാക്കി അവൻ നോക്കിക്കോളും... ആ ഭാഗത്തേക്ക് അവളുമാര് ചെന്നാൽ അവന്റെ കണ്ണിൽ പെടുമല്ലോ....

പിന്നെ അവരുടെയൊക്കെ ഫോണൊന്ന് ശ്രദ്ധിക്കുന്നതു നല്ലതാണ്... ചിലപ്പോൾ ഫോൺ വഴിയും അവരെ വിവരമറിയിക്കാൻ ചാൻസുണ്ട്.... " "ഏട്ടൻ എന്തൊക്കെയാണ് പറയുന്നത്.... അതിനുള്ള ബുദ്ധിയൊന്നും നമ്മുടെ പെമ്പിള്ളേർക്കില്ല... അഥവാ ഉണ്ടായാലും അവളുമാര് നമ്മളെ ഒറ്റിക്കൊടുക്കുമെന്ന് തോന്നുന്നുണ്ടോ... " "പറയാൻ പറ്റില്ല... കാലം അതാണ്... ഏതായാലും നമ്മളൊരു മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.... "അതും ശരിയാണ്... അഥവാ നമ്മുടെ ഓരോ നീക്കവും അവരെ അറിയിച്ചാൽ നമ്മൾ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകും... ഗണേശേട്ടന്റെ സ്വത്ത് നമ്മുടെ കയ്യിലാകുന്നതുവരെ എല്ലാം അതീവ രഹസ്യമായിരിക്കണം... " മോഹനൻ പറഞ്ഞു അതെ... അതാണ് പറഞ്ഞത് ഇനി നമ്മൾ സംസാരിക്കുന്നതോ ആ സതീശനെ വിളിക്കുന്നതോ ഈ വീട്ടിൽനിന്നാകരുത്... അത് ചിലപ്പോൾ കൂടുതൽ അപകടമാകും... അതുപോലെ ശാന്തമ്മയെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്... അവർക്ക് ഏതുസമയത്തും എവിടേയും കയറിവരാനുള്ള സ്വാതന്ത്ര്യം ഈ വിട്ടിൽ പണ്ടുമുതലേ കൊടുത്തതാണ്... അതു മനസ്സിലാക്കി വിമലയും ഗീതയും അവരിലൂടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കും... പെൺബുദ്ധിയാണ്... ഏതു സമയത്ത് എങ്ങനെ ചിന്തിക്കുമെന്ന് പറയാൻ പറ്റില്ല....

അതുപോലെ ആ സതീശനേയും സഹായത്തിന് നമ്മൾ അയച്ചവരെ ഇടക്കൊന്ന് കോൺടാക്റ്റ് ചെയ്യണം... ആ പെണ്ണിനോടും അവളുടെ വീട്ടുകാരോടും പകയുണ്ടെങ്കിലും അവന്റെ അമ്മാവനാണ് അവളെ വളർത്തിയത്... എത്രയൊക്കെ ശത്രുതയുണ്ടെങ്കിലും സ്വന്തം ചോരയോട് അല്പമെങ്കിലും സ്നേഹം കാണാതിരിക്കില്ല... എപ്പോഴെങ്കിലും അവന്റെ മനസ്സിനൊരു ചാഞ്ചാട്ടമുണ്ടായാൽ പിന്നെ നോക്കേണ്ട... അങ്ങോട്ട് തീർത്തേക്കാൻ പറയോണ്ടൂ... ഇല്ലെങ്കിൽ നമുക്കത് ആപത്താണ്... " "അവൻ അങ്ങനെയൊന്നും മാറുന്ന ആളല്ല... ഒരാളോട് പക മനസ്സിൽ കയറിയാൽ പിന്നെ അവരെ തകർത്തിട്ടേ അവനൊരു വിശ്രമമുണ്ടാകൂ... അത് അമ്മാവനല്ല സ്വന്തം അച്ഛനുമമ്മയുമായാലും അവനത് പ്രശ്നമുള്ള കാര്യമല്ല..... " "ആയിരിക്കാം... എന്നാലും നമ്മൾ സൂക്ഷിക്കുന്നത് നല്ലതാണ്... പിന്നെ ആ എസ്ഐ രാജന്റെ കയ്യിൽ ഇന്നലെ തന്ന പണം കൊടുത്തില്ലേ..." "അത് കൊടുത്തു... പിന്നെ അവിടുത്തെ സ്റ്റേഷനിലെ ആ പോലീസുകാരനും എന്തെങ്കിലും കൊടുക്കണം...

നമ്മൾക്കിനിയും അയാളെക്കൊണ്ട് എന്തെങ്കിലും ആവിശ്യമുണ്ടാകും... " "കൊടുക്കാം... പക്ഷേ നമ്മൾ നേരിട്ട് കൊടുക്കുന്നത് അപകടമാണ്... നമ്മുടെ വിശ്വസ്തനായ ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ മതി... അതും സ്റ്റേഷനിൽവച്ചുവേണ്ട... ഒന്നുകിൽ അയാളുടെ വീട്ടിലോ., അല്ലെങ്കിൽ പുറത്തെവിടെയെങ്കിലുംവച്ചോ വേണം കൊടുക്കുന്നത്... ഇത് മറ്റാരും അറിയരുത്... " "അത് ഞാനേറ്റു... പിന്നെ അവിടെ പുതിയതായി വന്ന എസ്ഐ ആള് കുഴപ്പക്കാരനാണെന്നാണ് കേട്ടത്... വെട്ടൊന്ന് തുണ്ടംരണ്ട് എന്ന പ്രകൃതക്കാരനാണ്... ഇന്നലെയാണ് ആള് ചാർജെടുത്തത്... എസ്ഐ രാജൻ രാവിലെ വിളിച്ചു പറഞ്ഞതാണ്....." "അപ്പോൾ നമുക്ക് വീണ്ടും ശത്രുക്കൾ കൂടുകയാണല്ലേ... എന്ത് ചെയ്യാനാണ് അവന്റെ വിധി എന്താകുമെന്ന് ദൈവത്തിനുമാത്രമറിയാം... ചിലപ്പോൾ ആ ദൈവം നമ്മളിൽക്കൂടി വിധി എഴുതിക്കാതിരുന്നാൽ നന്ന്... " അതു പറഞ്ഞ് ഭരതനൊന്ന് ചിരിച്ചു... ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് മോഹനനുപോലും അറിയില്ലായിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story