ശിവമയൂഖം: ഭാഗം 49

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്തു ചെയ്യാൻ... സ്വന്തം ഏട്ടനെ ഇല്ലാതാക്കിയതുപോലെ അയാളെയും തീർക്കണമായിരിക്കും... അല്ലേ... " സതീശൻ പറഞ്ഞതു കേട്ട് അയാൾ ഞെട്ടിത്തരിച്ചുനിന്നു... "എന്താണ് നീ പറഞ്ഞത്... " പരമമായ സത്യം... നിങ്ങൾ ഈ കാണുന്ന സ്വത്തിനുവേണ്ടി നിങ്ങളുടെ ഏട്ടനെ കൊന്നു... അതിനുശേഷം മോഹനനെ കൂട്ടുപിടിച്ച് എല്ലാം കൈക്കലാക്കാൻ നോക്കി... എല്ലാം കിട്ടിയാൽ മോഹനനേയും അയാളുടെ ഭാര്യയേയും മക്കളേയും ഇല്ലാതാക്കുക... അപ്പോൾ എല്ലാം നിങ്ങൾക്ക് സ്വന്തമാകും അല്ലേ... " "സതീശാ അനാവശ്യ പറയരുത്... " "നിങ്ങൾക്ക് പ്രവർത്തിക്കാം പറയുന്നതിനേ പ്രശ്നമുള്ളൂ... " "ആരാണ് നിന്നോടിത് പറഞ്ഞത് മോഹനനാണോ... " ഇതൊക്കെ ആരെങ്കിലും പറയണോ... പിന്നെ നിങ്ങൾ ഏട്ടനെ കൊന്നതോ അനിയനേയും ഭാര്യയേയും കൊല്ലുന്നതോ.. എന്റെ പരിതിയിൽ പെട്ടതല്ല... അതെന്നെ ബാധിക്കുന്ന പ്രശ്നവുമല്ല...

ഞാൻ പറയുന്ന പണം തരാമെങ്കിൽ നിങ്ങളെ ഞങ്ങൾ സഹായിക്കാം.... "എന്തുവേണം നിനക്ക്... പറഞ്ഞോ... എത്ര വേണമെങ്കിലും തരാം ഞാൻ... " "അധികമൊന്നും വേണ്ട... കോടികളുടെ ആസ്ഥിയുണ്ട് ഈ കാണുന്ന സ്വത്തിനുമാത്രം... എല്ലാംകൂടി നോക്കുമ്പോൾ അതിനെക്കാളും എത്രയോ മടങ്ങുണ്ടാവും... അതിൽ കുറച്ച് സ്വത്തൊന്നും വേണ്ട എനിക്ക്... വെറും പത്തുലക്ഷം... നിങ്ങൾക്കു മുന്നിലുള്ള എല്ലാ തടസവും ഞാൻ മാറ്റിത്തരാം... " ഭരതൻ കുറച്ചുനേരം ആലോചിച്ചു... പിന്നെ സമ്മതിച്ചു... എന്നാൽ ദൈര്യമായി പൊയ്ക്കോ... ആദ്യം നമുക്ക് സ്വത്തെല്ലാം കൈവശമാക്കുക... അതിനുള്ള ജോലി ഞാൻ ഇന്നു തന്നെ തുടങ്ങുകയാണ്... " "എന്നാൽ ശരി... എന്താവിശ്യമുണ്ടായാലും വിളിച്ചാൽ മതി... പിന്നെ നീ പറഞ്ഞതുപോലെ ഗണേശേട്ടനെ കൊന്നത് ഞാനല്ല... കൊല്ലാൻ ശ്രമിച്ചിരുന്നു... ആ പാപത്തിന്റെ കിടപ്പ് കണ്ട് സഹിക്കാൻ പറ്റാത്ത തുകൊണ്ട്...

എന്നാൽ രണ്ടു മൂന്നു തവണ അതിന് ശ്രമിച്ചെങ്കിലും... എനിക്കത് കഴിയുമായിരുന്നില്ല... പക്ഷേ ഇപ്പോൾ എനിക്ക് മുന്നിലുള്ള ബാദ്ധ്യത ആ മോഹനനാണ്... അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാവും..... " ഭരതൻ താഴേക്കു പോയി... അയാളുടെ കാറ് അവിടെനിന്നും പോകുന്നത് കണ്ട് സതീശൻ പുറത്തേക്കു വന്ന മോഹനനെ നോക്കി... " "എങ്ങനെയുണ്ട് ഏട്ടന്റെ മനസ്സിലിരിപ്പ്... എല്ലാം കേട്ടല്ലോ... അയാൾ പറഞ്ഞതത്രയും ഈ ഫോണിലുണ്ട്... ഇതു മതി നമുക്ക്... " "കേട്ടു.. അപ്പോൾ ഞാൻ ഊഹിച്ചത് ശരിയാണ്... എല്ലാം ഒറ്റക്ക് കൈപ്പിടിയിൽ ഒതുക്കാനാണ് അയാളുടെ ശ്രമം... വിടില്ല ഞാൻ അയാളെ... " "നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല... അയാളെ നേരിടാനുള്ള ചങ്കൂറ്റം നിങ്ങൾക്കില്ല... ഞാൻ പറയുന്നതു പോലെ ചെയ്യാൻ പറ്റുമോ... എന്നെന്നേക്കുമായി അയാളെ ഒടുക്കാം... " "മനസ്സിലായില്ല... എന്താണ് നീ മനസ്സിൽ കാണുന്നത്... " "ഒരു ചെറിയ ആക്സിഡന്റ്... അതോടെ അയാളുടെ ശല്യം എന്നന്നേക്കുമായി തീരും..." "നീ കാര്യം തളിച്ചുപറയ്... " "അയാൾ പുറത്തു പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് ഏതെങ്കിലുമൊരു കൊക്കയിൽ അവസാനിക്കണം...

അതിന് എന്തു വേണമെന്ന് ഞാൻ പറയേണ്ടല്ലോ... " "അത് വേണോ... വിമലേടത്തിയും മക്കളും... അവരുടെ കാര്യം ഓർക്കുമ്പോൾ... " അവരാണോ അതോ സ്വന്തം കുടുംബമാണോ വേണ്ടതെന്ന് ആലോചിക്ക് എന്നിട്ടുമതി ഇനിയുള്ള നീക്കങ്ങൾ... അയാൾ ജീവിച്ചിരുന്നിട്ടും അവർക്ക് പ്രയോചനമൊന്നുമില്ല... നല്ലപോലെ ആലോചിക്ക്... " "ശരിയാണ്... അയാളെക്കൊണ്ട് എല്ലാവർക്കും ബുദ്ധിമുട്ടേയുള്ളൂ... അയാളില്ലാതെ ആയാൽ അത്രയും നല്ലത്... " "അപ്പോൾ എന്താണ് വേണ്ടതെന്നുവച്ചാൽ ചെയ്തോ... ഇതിൽ എനിക്ക് പങ്കില്ല... പിന്നെ ഇത് നിങ്ങളാണ് ചെയ്തതെന്നതിന് ഒരു തെളിവും ഉണ്ടാകരുതെന്ന് മാത്രം... " "അതുണ്ടാകില്ല.... അതിനുള്ള വഴി എന്താണെന്ന് എനിക്കറിയാം... എന്നാൽ ഞാനിറങ്ങുകയാണ് ഇനിയുള്ള കാര്യം ഞാനേറ്റു... " മോഹനൻ താഴേക്ക് നടന്ന് വീടിനുപുറകിൽ നിർത്തിയിട്ട തന്റെ കാർ എടുത്ത് അവിടെനിന്നും പോയി.. "നീയെന്താണ് അയാളോട് പറഞ്ഞത്... അയാളുടെ ഏട്ടനെ കൊല്ലാനോ... "

"എടാ അത് ഞാൻ അയാളുടെ മനസ്സറിയാൻ പറഞ്ഞില്ലേ.... അയാൾ നമ്മുടെ അടുത്ത് കാണിക്കുന്നത്... മനസ്സാ മാറി നല്ല ബുദ്ധി തോന്നിയിട്ടാണോ അതോ നമ്മുടെ കൂടെ നിന്ന് ചതിക്കുകയാണോ എന്നറിയണമല്ലോ... എങ്ങനെയുണ്ട്... അതിൽ അയാൾ വീഴുമോ എന്ന് നോക്കാലോ... " എടാ ഇനി അയാൾ ആ ഭരതനെ വല്ലതും ചെയ്യുമോ...? " "എവിടെ... അതിനുള്ള ചങ്കൂറ്റം അയാൾക്കില്ല... ഉണ്ടെങ്കിൽ അയാൾ നമ്മുടെ അനുവാദത്തിന് കാത്തുനിൽക്കുമോ... എന്നോ അത് ചെയ്യുമായിരുന്നില്ലേ... " എടാ സതീശാ... നീ അതിബുദ്ധിമാൻ തന്നെ.... പക്ഷേ ആ ബുദ്ധി ആസ്ഥാനത്താവാതിരുന്നാൽ നന്ന്... അയാളുടെ മനസ്സിലുള്ളതൊക്കെയും ഇതുവരേയും നമ്മൾ അറിഞ്ഞിട്ടില്ല... " അതെനിക്കുമറിയാം... ഒന്നും കാണാതെ സതീശൻ ഇതിനിറങ്ങില്ലെന്നറിഞ്ഞുകൂടെ... വരട്ടെ സമയമാവുമ്പോൾ എല്ലാം നിനക്ക് മനസ്സിലാവും... ഇപ്പോൾ എനിക്ക് വേറൊരു സംശയം കൂടി ഉടലെടുത്തിട്ടുണ്ട്... നോക്കാം എന്താകുമെന്ന്... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം ഭരതൻ മോഹനനെ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ്...

"സതീശൻ എന്റെ കൂടെ നിൽക്കുമോ... അവനുമായി മോഹനനാണ് കൂടുതൽ ബന്ധം... അപ്പോഃ അവനുമായിട്ട് ഞാൻ പറഞ്ഞത് പങ്കുവക്കുമോ... പറയുകയാണെങ്കിൽ പറയട്ടെ... അവനല്ലെങ്കിൽ അതിലും വലിയവൻ എനിക്കുവേണ്ടി അത് ചെയ്യും... നോക്കട്ടെ അവന്റെ നീക്കം ആദ്യമൊന്ന് നോക്കാം... " ഭരതൻ ആലോചിച്ച് നിൽക്കുമ്പോഴാണ് മോഹനന്റെ കാറ് വരുന്നത് കണ്ടത്... "എന്തേ ഇന്നും ഓഫീസിൽ പോയില്ലേ... " പോയി വന്നതാണ്... അവിടെയിരുന്നിട്ട് ഇരുപ്പുറക്കുന്നില്ല എന്താണ് സതീശന്റെ നീക്കമെന്ന് അറിയാഞ്ഞിട്ടൊരു ടെൻഷൻ... നമുക്ക് അവനെയൊന്ന് പോയി കണ്ടാലോ... " "ഞാൻ രാവിലെ പോയിരുന്നു... അവൻ മിടുക്കനാണ്... ഞാൻ വിചാരിച്ചതുപോലെയല്ല... പിന്നെ അവനോട് പറയണം ഓരോ നീക്കവും നമ്മളറിയാതെ നടത്തരുതെന്ന്... " "അത് പ്രത്യേകം പറയണോ... അതെല്ലാം അവനോട് ഞാൻ പറഞ്ഞിട്ടുണ്ട്... " "മ്... ആ വക്കീൽ നമ്മളോട് പിണങ്ങിയതുപോലെയാണ്... അയാൾ പറയുന്നത് ഇതിലെന്തോ ചതിയുണ്ടെന്നാണ്... നമ്മളുടെ ഉദ്ദേശം അയാൾക്കറിയില്ലല്ലോ... "

ആ ഉദ്ദേശം ഞാൻ കുറച്ചു മുന്നേ കേട്ടതാണല്ലോ... ആ മോഹം എന്റെ മോൻ മനസ്സിൽ വച്ച് നടന്നാൽ മതി... " മോഹനനൻ പതുക്കെ പറഞ്ഞു... " "നീയെന്തെങ്കിലും പറഞ്ഞോ.. മനസ്സിൽ വച്ചു നടന്നാൽ മതിയോ എന്നോ മറ്റോ... " "ആ.. അത്... ആ വക്കീലിന്റെ പണത്തിനോടുള്ള ആർത്തി കൊണ്ട് പറയുന്നതാണെന്നും.. അത് മനസ്സിൽവച്ചാൽ മതിയെന്നും പറയുകയായിരുന്നു... " "അതെ.. അയാൾക്ക് എത്ര കിട്ടിയാലും മുഖം തെളിയില്ല... നമ്മൾ ഈ കേസ് പിൻവലിച്ചത് അയാൾക്ക് വലിയ നഷ്ടമാണ്... പണം കായ്ക്കുന്ന മരമാണല്ലോ വീണു പോയത്... അതു പോട്ടെ നീയെന്നെ ഗീതയേയും മക്കളേയും ഇന്ന് വീട്ടിൽ കൊണ്ടുചെന്നാക്കിയത്...." അവർ കുറേയായി പറയുന്നു വീട്ടിൽ പോയി ഒരാഴ്ച നിൽക്കണമെന്ന്... ഇപ്പോഴാണെങ്കിൽ അവർ ഇവിടെ നിൽക്കുന്നതും നമുക്ക് തലവേദനയാണ്... എന്നാൽ കുറച്ചു ദിവസം അവിടെപ്പോയി നിന്നോട്ടേയെന്നു കരുതി... " അതു നന്നായി... വിമലയേയും പറഞ്ഞയക്കണമെന്ന് ഞാൻ കരുതിയതാണ്... അവർ പോയതു കൊണ്ട് ഇനി വേണ്ടെന്നു വക്കാം... ഭരതൻ തിരിഞ്ഞ് അകത്തേക്ക് നടന്നു...

"ശരിയാണ്.. അവർ ഇവിടെ വേണം... നിന്റെ മരണം അതറിയുന്നത് അവർ ഇവിടെ വച്ചാകണം........ എന്നെ നീ ഇല്ലാതാക്കാനല്ലേ ശ്രമിക്കുന്നത് അത് നിനക്കു തന്നെ വരണം... " അന്ന് രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവരുത്തി മോഹനൻ തന്റെ ഫോണുമായി പുറത്തേക്കിറങ്ങി... പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ഭരതന്റെ കാറ് ലക്ഷ്യമാക്കി അയാൾ നടന്നു... അയാൾ കുറച്ചു നേരം ആ കാറ് നോക്കി നിന്നു... പിന്നെ ഒന്നു ചിരിച്ചു.... പിന്നെ, ആരെയോ വിളിച്ചു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്ത ദിവസം രാവിലെ ഭരതൻ നേരത്തെ എഴുന്നേറ്റ് ഫ്രഷായി എവിടേക്കോ പോകുവാൻ നിൽക്കുന്നത് കണ്ട് മോഹനൻ അയാളുടെ അടുത്തേക്ക് വന്നു... "ഏട്ടനെവിടേക്കാണ് രാവിലെത്തന്നെ... " "എനിക്ക് നമ്മുടെ രജിസ്റ്റാറെ ഒന്നു കാണണം... അയാളോട് മുൻകൂട്ടി കാര്യങ്ങൾ പറയണം... എപ്പോഴാണ് നമുക്ക് ആവശ്യം വരുകയെന്ന് പറയാൻ പറ്റില്ലല്ലോ...

പിന്നെ സതീശൻ ഇന്ന് പോകില്ലേ... അവൻ പറഞ്ഞ രണ്ടു ദിവസം ഇന്ന് കഴിയില്ലേ... എന്നാണ് അവളെക്കൊണ്ട് അവൻ മുദ്രപത്രത്തിൽ ഒപ്പിട്ടുവാങ്ങിക്കുന്നതെന്ന് ചോദിച്ചറിയണം... പോകുന്ന വഴി അവിടേയുമൊന്ന് കയറണം... " അതു പറഞ്ഞ് ഭരതൻതന്റെ കാറെടുത്ത് പോയി... അയാൾ പോകുന്നതും നോക്കി ഒരു ചിരിയോടെ മനസ്സിൽ സുഖമരണം നേർന്ന് മോഹനൻ തന്റെ കാറിലും കയറി... ഭരതന്റെ കാർ പോയതിനു വഴിയേ അയാളും കാർ വിട്ടു.... അത്യാവശ്യം നല്ല സ്പീഡിലാണ് ഭരതൻ കാർ ഓടിക്കുന്നത്... മോഹനൻ ഭരതന്റെ കാറിന് കുറച്ചു പുറകിലായി വരുന്നത് ഭരതൻ ശ്രദ്ധിച്ചില്ല... കുറച്ചു മുന്നോട്ടു പോയപ്പോൾ വീതി കുറഞ്ഞ ഒരു റോഡാണ്... എതിരെ ഒരു വാഹനം വന്നാൽ വളരെ പതുക്കെ മുന്നോട്ടെടുത്താലേ എതിർ വാഹനത്തിന് മറികടക്കാൻ കഴിയുകയുള്ളൂ... ഏതെങ്കിലുമൊരു വാഹനത്തിന്റെ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്...

പാറമടക്കയത്തിലേക്ക് ഒരു വാഹനം വീഴും... എന്നാൽ ഭരതന്റെ കാർ അവിടെ എത്തിയ സമയത്ത് മോഹനൻ നോക്കിയാൽ കാണാൻ കഴിയാത്ത ദൂരത്തിൽ തന്റെ കാറ് നിർത്തി... പിന്നെ ഫോണെടുത്ത് ആരെയോ വിളിച്ചു... ഭരതന്റെ കാറ് പാറമടക്കയത്തിനടുത്തെത്തിയപ്പോൾ എതിരെ ഒരു ടിപ്പർലോറി നല്ല സ്പീഡിൽ വരുന്നതു കണ്ടു... ഭരതൻ കാർ സൈഡിലേക്കൊതുക്കി നിറുത്തി... എന്നാൽഭരതന്റെ കാറിനടുത്തെത്തിയ ലോറി ഒന്ന് സ്പീഡ് കുറച്ച് മുന്നോട്ടെടുത്തു... കാറിനെ മറികടക്കുന്നതിനിടയിൽ ലോറിഡ്രൈവർ വലത്തോട്ടൊന്ന് വെട്ടിച്ചു... ലോറി കാറിൽ ഇടിച്ചു... ഇടിയുടെ അഘാതത്തിൽ കാർ പാറമടക്കയത്തിലേക്ക് മറിഞ്ഞു ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലത്തെ ചായ കുടിച്ചതിനുശേഷം സതീശനും സജീവനും... താഴെ ഹാളിൽ ഇരിക്കുകയായിരുന്നു...കോണിങ്ബെൽ അടിക്കുന്ന ശബ്ദംകേട്ട് അവർ വാതിൽ തുറന്നു... പുറത്ത് ചിരിയോടെ നിൽക്കുന്നു മോഹനൻ...

"എന്താ മോഹനാ മുഖത്ത് നല്ല ചിരി... " നീ പറഞ്ഞതുപോലെ ഞാൻ അതു ചെയ്തു... എന്റെ ശത്രു ആ ഭരതൻ ഇവിടേക്ക് വരുന്ന വഴി ചാലിക്കുഴിയിലെ പാറമടക്കയത്തിൽ അസ്തമിച്ചു... എന്ത്... എന്താണെന്ന് തെളിച്ചു പറയ്... " സതീശൻ പറഞ്ഞു... മോഹനൻ എല്ലാ കാര്യവും പറഞ്ഞു... എടോ മഹാപാപി നീ എന്താണ് ചെയ്തത്... ഞാൻ നിങ്ങളുടെ മനസ്സറിയാൻ പറഞ്ഞതല്ലേ അത്... "അതുശരി അപ്പോൾ ഞാൻ മാത്രമായി കുറ്റക്കാരൻ.... "അല്ലാതെ പിന്നെ... " "നീയാണ് എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്... എന്നാലും വേണ്ടില്ല ആ ദ്രോഹി തീർന്നല്ലോ... ഇനി എനിക്ക് മനസമാധാനമായി ജീവിക്കാലോ... ഇനിയാണ് എന്റെ കളി... " "എന്തു കളി... " സതീശൻ സംശയത്തോടെ ചോദിച്ചു... "ഇനി എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്... അതുംകൂടി നിറവേറ്റണം... ആദ്യം നിന്റെ മുറപ്പെണ്ണ്... അവളെയങ്ങ് തീർക്കണം... പിന്നെ ചത്ത ഭരതന്റെ ഭാര്യയും മക്കളും...

എന്നിട്ടു വേണം കണക്കില്ലാത്ത ഈ സ്വത്തുക്കൾ എനിക്ക് സ്വന്തമാക്കാൻ... ഇതെല്ലാം ചെയ്യുന്നതിനു മുന്നേ എനിക്ക് മറ്റൊരു കാര്യം ചെയ്യണമല്ലോ....എല്ലാത്തിനും തടസമായും സാക്ഷിയായും നിൽക്കുന്ന നീ... പിന്നെ നിന്നെ സഹായിക്കാൻ വന്ന ഈ പാവം സജീവനും... നിങ്ങൾ രണ്ടിനേയും കൊന്നത് ഭരതനാണെന്ന് ഞാൻ വരുത്തിത്തീർക്കും... അതിനുശേഷം ഇവിടെനിന്നും പോകുമ്പോഴാണ് അയാൾ അപകടത്തിൽ പെട്ടതെന്നും ഞാൻ ഞാൻ വരുത്തിത്തീർക്കും... മോഹനൻ അരയിൽനിന്നും തോക്കെടുത്ത് അവരുടെ നേരെ ചൂണ്ടി... ഇവിടെ നിങ്ങൾ ചത്തൊടുങ്ങിയാലും പുറംലോകമറിയില്ല... അഥവാ അറിഞ്ഞാലും എനിക്ക് പ്രശ്നമല്ല... എല്ലാം ആ ഭരതന്റെ തലയിൽവച്ചുകെട്ടും... അയാൾ ചത്തൊതുങ്ങിയതുകൊണ്ട് എല്ലാവരും അത് വിശ്വസിച്ചോളും...".......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story