ശിവമയൂഖം: ഭാഗം 6

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതെനിക്കറിയില്ല... എന്നാൽ അവൾ എനിക്കായി ജനിച്ചതാണെങ്കിൽ ഉറപ്പായിട്ടും അവളെ ഞാൻ സ്വന്തമാക്കിയിരിക്കും... " ആദി കാർ നിർത്തി ശിവനെ നോക്കി.... "എന്താ നീ വണ്ടി നിർത്തിയത്.... " ശിവൻ ചോദിച്ചു... "എന്താണ് നിന്റെ ഉദ്ദേശ്യം... " ആദി ചോദിച്ചു "എന്റെ ഉദ്ദേശ്യം പറഞ്ഞല്ലോ... അവൾ എനിക്കുള്ളതാണെങ്കിൽ അതിൽ എന്തു പ്രശ്നമുണ്ടായാലും അവളെ ഞാൻ എന്റേതാക്കിയിരിക്കും... " "നീ സീരിയസായിട്ട് പറയുകയാണോ... അതോ എന്നെ ആക്കുകയാണോ... " "എന്താ നിനക്കങ്ങനെ തോന്നുന്നുണ്ടോ... " "അല്ലാ നിന്നെ പച്ചവെള്ളത്തിൽപോലും വിശ്വസിക്കാൻ പറ്റില്ല... കാരണം അനുഭവമാണല്ലോ ഗുരു... " "എന്നാൽ ഞാൻ പറഞ്ഞത് സത്യമാണ്... അവളെ എനിക്കിഷ്ടമാണ്..... അത് എങ്ങനെ എപ്പോൾ എന്നൊന്നും ചോദിക്കരുത്.... അത് ഞാൻ പറയില്ല.... അവളുടെ ആ കണ്ണുകളിലെ തിളക്കം മാത്രം മതി അവളെ ഏവരിലേക്കും ആകർഷിക്കാൻ... " "അതിന് അവൾക്ക് നിന്നോട് തിരിച്ചും ഈ ഇഷ്ടം കാണുമോ... അവളുടെ മുറച്ചെറുക്കനെ മറന്ന് അവൾ നിന്നെ ഇഷ്ടപ്പെടുമോ... " "അതെനിക്കറിയില്ല.... എന്നാൽ അവൾ എന്റെ മനസ്സിൽനിന്ന് പോവില്ല... "

"അത്രക്ക് നിനക്ക് അവളെ ബോധിച്ചെങ്കിൽ നമുക്കൊരു കൈ നോക്കാമളിയാ... എന്തിനും ഏതിനും ഞാനുയുണ്ടാകും കൂടെ... അത് ആ ക്രിമിനലിന്റെ കയ്യിൽനിന്നു രണ്ടെണ്ണം കിട്ടാനാണ് യോഗമെങ്കിൽ അതിനും ഞാൻ തയ്യാറാണ്... നീ ദൈര്യമായിരിക്ക് നമുക്ക് വഴിയുണ്ടാക്കാം..." "എന്തു വഴി... എന്താണ് നീ ഉദ്ദേശിക്കുന്നത്.. ? " "അതിപ്പോൾ പറയില്ല... മോൻ അപ്പം തിന്നാൽമതി കുഴിയെണ്ണേണ്ട... " "നീയെന്നെ വല്ല കുഴിയിലും ചെന്നുചാടിക്കാഞ്ഞാൽ മതി... " "അങ്ങനെയാണ് നിയോഗമെങ്കിൽ അങ്ങനെ... " അതുകേട്ട് ശിവനൊന്ന് ചിരിച്ചു ▪️▪️▪️▪️▪️▪️▪️▪️▪️ കാവും പുറത്തുനിന്നും സതീശൻ നേരെ പോയത് കള്ളുഷാപ്പിലേക്കായിരുന്നുനേരത്തെ കുടിച്ചതൊന്നും അവന് ഏൽക്കുന്നില്ലായിരുന്നു... ഓരോ ഗ്ലാസ് കുടിക്കുമ്പോഴും അവനിൽ ദേഷ്യം വർദ്ധിച്ചു വരുകയായിരുന്നു.... ഇല്ല... അവളെയങ്ങനെ മറ്റൊരാൾക്ക് കെട്ടിച്ചുകൊടുക്കാൻ അനുവദിക്കില്ല ഞാൻ... അവൾ എന്റേതാണ്... എനിക്കു മാത്രമാണ് അവൾ... കുട്ടിക്കാലംതൊട്ട് എന്റെ മനസ്സിൽ എല്ലാവരും പറഞ്ഞ് പ്രതിഷ്ഠിച്ച രൂപമാണവൾ... ആരെതിർത്താലും ഇനി അഥവാതന്നെ അവളെതിർത്താലും അവളെ ഞാൻ സ്വന്തമാക്കിയിരിക്കും...

അതിനുവേണ്ടി എന്തും ചെയ്യാൻ ഞാൻ ഒരുക്കമാണ്... ആരെ എതിർക്കാനും ഞാൻ ഒരുക്കമാണ്... അവൻ വീണ്ടും വീണ്ടും കുടിച്ചുകൊണ്ടേയിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ ലക്ഷ്മിയും കീർത്തിയും വിശ്വനാഥ മേനോന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അയാൾ കണക്കുകളെന്തോ എഴുതുകയായിരുന്നു... "അതേ... നിങ്ങൾക്ക് ഒരു കാവുംപുറത്ത് ഉണ്ണികൃഷ്ണമേനോനെ അറിയുമോ.... " ലക്ഷ്മി ചോദിച്ചു.... "അറിയുമോ എന്നോ... എന്റെ കൂടെ പഠിച്ച എന്റെ ഏറ്റവും നല്ല കൂട്ടുകാരനായിരുന്നു അവൻ.... എന്താ ഇപ്പോൾ അവനെ പറ്റി ചോദിക്കാൻ... എന്തേ നിനക്കറിയില്ലേ ഇണ്ണികൃഷ്ണനെ.. ഇപ്പോഴെന്താണ് അവനെക്കുറിച്ച് ചോദിക്കാൻ കാരണം" "ഇവിടെ വന്നിരുന്ന കീർത്തിയുടെ കൂട്ടുകാരിയില്ലേ... അവൾ അദ്ദേഹത്തിന്റെ മകളാണെന്ന്... ഇന്ന് ഇവർ പോയ വിവാഹത്തിന് അവളും ഉണ്ടായിരുന്നു..... ശിവൻ ചോദിച്ചപ്പോഴാണ് അവൾ ഈ കാര്യം പറഞ്ഞത്... " അത് കേട്ട് വിശ്വനാഥമേനോൻ ഞെട്ടി... എന്നാലത് അയാൾ പുറത്തു കാണിക്കാതെ ലഹ്മിയെ നോക്കി "എന്താണ് നീ പറഞ്ഞത്... അവൾ ഉണ്ണികൃഷ്ണന്റെ മകളാണെന്നോ... എന്നിട്ടാണ് ഞാനവളെ അറിയാതെ പോയത്... ഈശ്വരാ... "

"പക്ഷേ ഒരു പ്രശ്നമുണ്ട്..... നമ്മൾ നേരത്തെ പറഞ്ഞ കാര്യം നടക്കില്ലെന്നാണ് തോന്നുന്നത്... അവളുടെ വിവാഹം ചെറുപ്പം തൊട്ടേ അദ്ദേഹത്തിന്റെ സഹോദരിയുടെ മകനുമായി പറഞ്ഞു വച്ചതാണ്... പക്ഷേ അവനൊരു കള്ളുകുടിയനും തെമ്മാടിയുമാണെന്നാണ് ഇവളോടവൾ പറഞ്ഞത്..." എന്നിട്ട് അങ്ങനെയൊരുത്തന് അവന്റെ മോളെ അവൻ വിവാഹം ചെയ്തുകൊടുക്കുമെന്ന് തോന്നുന്നുണ്ടോ... ഇതിൽ എന്തോ പ്രശ്നമുണ്ട്.... അല്ലാതെ അങ്ങനെയൊന്നുണ്ടാവില്ല... ഒന്നുകിൽ അവന്റെ ഭീഷണിയെ പേടിച്ചിട്ടുള്ളതാവാം അല്ലെങ്കിൽ സ്വന്തം സഹോദരിയെ ഓർത്തിട്ടാകാം.... ഏതായാലും ഞാനൊന്ന് അവനെ കാണുന്നുണ്ട്.. നമ്മുടെ മകന് അവളെ കിട്ടിയില്ലെങ്കിലും ആ പാവം പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത് നല്ല കാര്യമല്ല... നാളെ വൈകീട്ട് അവിടെ വരെ ഞാനൊന്ന് പോകുന്നുണ്ട്.... ഞാനൊന്ന് ചോദിക്കട്ടെ.... ചെറുപ്പത്തിൽ കൂടെ പഠിച്ച ഒരാളുമായി ഇപ്പോഴും ഇത്രക്ക് ബന്ധമുണ്ടെങ്കിൽ അതിന് വേറെ എന്തോ കാരണമുണ്ടല്ലോ... അല്ലാതെ നിങ്ങൾ ഇത്രയും ആവാലാധിപ്പെടില്ലല്ലോ... "കാരണമുണ്ടെന്ന് കൂട്ടിക്കൊ...

എന്റേയും ഈ തറവാടിന്റേയും മാനം ഒരിക്കൽ രക്ഷിച്ചവനാണ് അവൻ... അതെല്ലാം ഞാൻ പിന്നെ പറയാം... അതു കേൾക്കുമ്പോൾ നിനക്കു മനസ്സിലാകും അവനുമായിട്ട് എനിക്കുണ്ടായിരുന്ന ബന്ധം... അതെല്ലാം ശിവനും അറിയാം... ഒരിക്കൽ അവനോട് ഞാനത് പറഞ്ഞതാണ്.... " "അപ്പോൾ ഞങ്ങളോട് പറയാനാണ് മടിയല്ലേ... " നിങ്ങളോട് പറയാൻ മടിയുണ്ടായിട്ടല്ല... എല്ലാം നിങ്ങളറിയും... അതുവരെ ഇതിനെപ്പറ്റി സംസാരം വേണ്ട... വിശ്വനാഥമേനോൻ പുറത്തേക്കിറങ്ങിപ്പോയി... ലക്ഷ്മിയും കീർത്തിയും ഒന്നും മനസ്സില്ലാതെ പരസ്പരം നോക്കി.... ▪️▪️▪️▪️▪️▪️▪️▪️▪️ അടുത്ത ദിവസം വൈകീട്ട് ഓഫീസിൽ നിന്നും വിശ്വനാഥമേനോൻ കുറച്ചു നേരത്തെ ഇറങ്ങി.... അയാൾ നേരെ കാവുംപുറത്തേക്കായിരുന്നു പോയത്.... അവിടെയെത്തിയപ്പോൾ തന്നെ കണ്ടു... ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന ഉണ്ണികൃഷ്ണമേനോനെ... പടിപ്പുരക്കു മുന്നിൽ വന്നുനിന്നു കാറുകണ്ട് ഉണ്ണികൃഷ്ണമേനോൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു...

കാറിൽ നിന്നിറങ്ങിയ വിശ്വനാഥമേനോനെ കണ്ട് അയാൾക്ക് സന്തോഷമടക്കാനായില്ല... അയാൾ പടിപ്പുരയിലേക്കു ഓടിച്ചെന്നു.... അയാളെ കണ്ട് വിശ്വനാഥമേനോൻ ചിരിച്ചു... "വിശ്വാ നീ... എത്രനാളായെടാ നിന്നെ കണ്ടിട്ട്... ഇപ്പോഴെങ്കിലും നിനക്ക് ഇവിടേക്ക് വരാൻ തോന്നിയല്ലോ... " ഓരോരോ തിരക്കു കാരണം ഒന്നിനും സമയം കിട്ടിയില്ല.... നിന്റെയടുത്തേക്ക് വരണമെന്ന് ഒരുപാടായി ആഗ്രഹിക്കുന്നു... ഇപ്പോഴാണതിന് സൌകര്യപ്പെട്ടത്... മാത്രമല്ല ഞാനിവിടെ വരാത്തതിന്റെ കാരണവും നിനക്കറിയില്ലേ... പതിനെട്ട് വർഷമായി ഇവിടേക്ക് ഞാൻ വന്നിട്ട് എന്നാൽ നമ്മൾതമ്മിൽ പുറത്തു വച്ച് കാണുന്നതല്ലേ... ഇപ്പോൾ കണ്ടിട്ട് ഏകദേശം ഒരു വർഷമായിക്കാണും... അതൊക്കെപ്പോട്ടെ എവിടെ മോളും ശ്യാമളയും... " അകത്തുണ്ട്.... നീ വാ... ഒരുപാട് കാലമായില്ലെ കണ്ടിട്ട് എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്... നീ കയറിയിരിക്ക്... " ഉണ്ണികൃഷ്ണമേനോൻ വിശ്വനാഥമേനോനെ കൈപിടിച്ച് ഉമ്മറത്തേക്ക് കയറി...

"ശ്യാമളേ.... ആരാണ് വന്നതെന്ന് നോക്കിക്കേ... ഉണ്ണികൃഷ്ണമേനോൻ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു... " അതുകേട്ട് ശ്യാമള പുറത്തേക്ക് വന്നത്... വിശ്വനാഥമേനോനെ കണ്ട് അവർ അമ്പരന്നു... "വിശ്വേട്ടന് ഈ വഴിയെല്ലാം അറിയുമോ... ഞങ്ങൾ കരുതി ഞങ്ങളെയൊക്കെ മറന്നെന്ന്... " "അങ്ങനെ നിങ്ങളെ മറക്കാൻ എനിക്കാവുമോ... എന്റെ തറവാടിന്റെ സൽപ്പേര് നഷ്ടപ്പെടാതെ നൽകിയവനല്ലേ ഇവൻ.... ആ നന്ദി എനിക്ക് മറക്കാൻ പറ്റുമോ... " "അതെല്ലാം കഴിഞ്ഞ കാര്യമല്ലേ... അതിന് നീ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്.... അന്ന് നീ കൃത്യസമയത്ത് ഞങ്ങളെ സഹായിച്ചതുകൊണ്ടാണ് ഇന്ന് ഇവിടെ നിന്നോടൊപ്പം ഇരിക്കാൻ ഞാനും ഇവളും എന്റെ മോളുമുണ്ടായത്... എനിക്കുമുണ്ട് ഒരുപാട് ബന്ധുക്കൾ... അവരിൽ പലരും വലിയ നിലയിലുള്ളവരാണ്... എന്നിട്ടും ഞങ്ങളെ സഹായിക്കാൻ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതിന് എന്തു പ്രതിഫലം നൽകിയാലാണ് പകരമാവുക... ഈ ഞാൻ തന്നെ നിനക്ക് എന്നും കടപ്പെട്ടവനല്ലേ... " "ആ കാര്യമൊക്കെ വിട്... നിന്റെ മോളെ കണ്ടില്ലല്ലോ... " വിശ്വനാഥമേനോൻ ചോദിച്ചു നിർത്തിയതും അകത്തുനിന്ന് മയൂഖ അവിടേക്ക് വന്നു...

വിശ്വനാഥമേനോനെ കണ്ട് അവളും ഞെട്ടി.... "നല്ല മോളാണ്.... വിട്ടിൽ രണ്ടുമൂന്ന് തവണ വന്നിട്ടും നീ ഇവന്റെ മകളാണെന്നോ ഒരു സൂചന പോലും തന്നില്ലല്ലോ... ഞാനും ഇവനും തമ്മിലുള്ള ബന്ധം എന്താണെന്ന് നിനക്കറിയാൻ പാടില്ലാത്തതിനാലാണ്.... " അതുകേട്ട് അവൾ തലതാഴ്ത്തി ചിരിച്ചു... അതു പോട്ടെ ഞാനൊരു കാര്യ മറിഞ്ഞു.... ഇവളെ നിന്റെ അനന്തരവന് വിവാഹം നടത്തി കൊടുക്കാൻ പോവുകയാണെന്ന്... അതും ഏതു നേരവും മദ്യത്തിന് അടിമയായ ഒരുത്തന്.... വിശ്വനാഥൻ ചോദിച്ചു കേട്ട് ഉണ്ണികൃഷ്ണമേനോൻ ഞെട്ടി.... അങ്ങനെയൊരു തീരുമാനം പണ്ട് എന്റെ അമ്മയും അച്ഛനും പറഞ്ഞു വച്ചിരുന്നു... ഇവളെ എന്റെ അനിയത്തി ഇന്ദിരയുടെ മകനുള്ളാതെന്ന് അവർ പറഞ്ഞിരുന്നു... അന്നറിയില്ലല്ലോ അവൻ ഇതുപോലെയൊക്കെയാകുമെന്ന്...

പക്ഷേ ഇന്ന് എനിക്കു പേടിയാവുകയാണ്... അവന് എന്റെ മോളെ കൊടുത്താൽ അവളുടെ ഭാവി അതാണ് എനിക്ക് ആലോചിക്കാൻ പറ്റാത്തത്... "നിന്റെ അനിയത്തിയുടെ തീരുമാനം എന്താണ്.... അവർ അവനെ ഉപദേശിക്കുകയൊന്നുമില്ലേ.... " വിശ്വനാഥമേനോൻ ചോദിച്ചു... "നല്ല കഥയായി... അവൾക്ക് അവന്റെ അടുത്തു പോകുന്നതു തന്നെ പേടിയാണ്... അവന് അഞ്ച് വയസുള്ളപ്പോഴാണ് അവളുടെ ഭർത്താവ് മരിച്ചത്... അതിനുശേഷം അവനെ പൊന്നുപോലെയാണ് അവൾ നോക്കിയത്... എന്നിട്ടും അവൻ ഇങ്ങനെയൊക്കെയായി... അവന്റെ കൂട്ടുകെട്ടാണ് അവനെ ഈ നിലയിലെത്തിച്ചതെന്നാണ് അവൾ പറയുന്നത്.... എന്നാൽ ഒരാൾ സ്വയം നയിച്ചതിന് കൂട്ടുകെട്ടിനെയെന്തിനാണ് പഴിക്കുന്നത്.... " "ഈ ബന്ധത്തെ പറ്റി ഇപ്പോൾ നിന്റെ അനിയത്തി എന്തെങ്കിലും പറയാറുണ്ടോ....? " അതു കേട്ട് ഉണ്ണികൃഷ്ണമേനോൻ ഒരു നിമിഷം മിണ്ടാതെ നിന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story