ശിവാനന്ദം 💞: ഭാഗം 1

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്റെ മകൻ ഇവളെ വിവാഹം കഴിക്കും .... എന്റെ മകൻ കാരണം ശിവാനിക്ക് ഉണ്ടായ ഈ ചീത്തപ്പേര് അവനിലൂടെ തന്നെ മാറ്റിയെടുക്കും ..." അച്ഛന്റെ തീരുമാനം എന്നെ മാത്രമല്ല കൂടി നിന്ന എല്ലാവരെയും ഞെട്ടിച്ചു ....അച്ഛനിൽ നിന്ന് ഒരിക്കലും ഇങ്ങനൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു ..... ധനുവിന്റെ മുഖം ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി അച്ഛന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കാൻ മാത്രമേ എനിക്കായുള്ളൂ ..... ഒന്നാലോചിച്ചാൽ അച്ഛന്റെ തീരുമാനം ആണ് ശെരി ഞാൻ കാരണം ജീവിതം ചോദ്യചിഹ്നം ആയവൾ ആണ് .... അപ്പോൾ അവളെ സംരക്ഷിക്കേണ്ടത് ഞാൻ തന്നെയല്ലേ .... പക്ഷെ താൻ പഠിപ്പിക്കുന്ന സ്റ്റുഡന്റിനെ എങ്ങനെയാ ഭാര്യ ആക്കാൻ കഴിയുക ....? മനസ്സിലെ ആശങ്കകൾ അച്ഛൻ താലി കയ്യിലേക്ക് വച്ച് തന്നതോടെ ആവിയായിപ്പോയി ഒടുവിൽ അവൾക്ക് മുന്നിൽ താലിയുമായി നിൽക്കുമ്പോൾ നിറകണ്ണുകളോടെയാണ് അവൾ എനിക്ക് മുന്നിൽ തല കുനിച്ചത് ..... അവളുടെ കഴുത്തിൽ എന്റെ താലി വീണപ്പോഴും അവളിൽ ഒരു ഭാര്യ ആയതിന്റെ സന്തോഷം ഒന്നും തന്നെ ഞാൻ കണ്ടില്ല എങ്ങനെ സന്തോഷിക്കാനാണ് .... സ്വപ്നം കണ്ട പുരുഷനെ നഷ്ടപ്പെട്ട് മറ്റൊരുത്തൻ താലി ചാർത്തിയാൽ ഒരു പെണ്ണ് എങ്ങനെ സന്തോഷിക്കാനാണ് എനിക്ക് അവളോട് സഹതാപമാണോ ദേശ്യമാണോ എന്നൊന്നും എനിക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല അവളെ ഒരു നെടുവീർപ്പോടെ നോക്കിനിന്നതും ചുറ്റും കൂടി നിന്നവരുടെ അടക്കി പിടിച്ചുള്ള സംസാരം കേട്ടതും എന്റെ രക്തം തിളക്കുന്നത് പോലെ തോന്നി * ശിവാനി താൻ ജീവനായി കണ്ട അർജുനെ ഒന്ന് നോക്കി ....

തന്നെ അവൻ തെറ്റിദ്ധരിച്ചിക്കുന്നു എന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് അവൾക്ക് മനസ്സിലായി .... അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ വെറുപ്പോടെ മുഖം തിരിച്ചു നിൽക്കുന്നത് കണ്ടതും ചങ്ക് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി "ഇവനെ മതിയായിരുന്നെങ്കിൽ മറ്റേ കൊച്ചനെ ഈ പെണ്ണ് എന്തിനാ കണ്ണും കലാശവും ഒക്കെ കാണിച്ചു മയക്കി എടുത്തേ ..... എന്തായാലും അവളുടെ ഒരു ധൈര്യം നോക്കണേ കല്യാണത്തിന്റെ അന്ന് തന്നെ കാമുകനെ വിളിച്ചു തുണി അഴിച്ചു കൊടുത്തല്ലോ ..... ഇവളൊക്കെ ഒരു പെണ്ണാണോ .... വല്യ പേര് കേട്ട അഡ്വക്കേറ്റിന്റെ മകളാണെന്നൊക്കെ പറഞ്ഞിട്ടെന്താ .... ഒരേസമയം രണ്ടുപേരെ കൊണ്ടുനടക്കാൻ നോക്കുവാ .... കലികാലം അല്ലാതെന്ത് പറയാനാ ...." മൂക്കത്തു വിരല് വെച്ചുകൊണ്ട് കൂടിനിന്ന സ്ത്രീകൾ അടക്കി പറഞ്ഞു..... മനുഷ്യനെ പച്ചക്ക് കത്തിക്കാൻ ശക്തിയുള്ള വാക്കുകൾ ആയിരുന്നു അത് ആനന്ദിന് അത് കേട്ടതും രക്തം തിളക്കുന്നത് പോലെ തോന്നി "shut up ..... ഇവൾ എനിക്ക് തുണി അഴിച്ചു തന്നത് നിങ്ങൾ കണ്ടോ ..... ഞാൻ ഇവളുടെ കാമുകൻ ആണെന്ന് നിങ്ങളോടാരാ പറഞ്ഞെ ....? ഇവൾ ആ മുറിയിൽ ഉണ്ടെന്നോ ഡ്രസ്സ് ചേഞ്ച് ചെയ്യുകയാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു ..... ആരോ എന്നെ ഇവളുള്ള മുറിയിലേക്ക് തള്ളിയിട്ടതാണ് ഞാനോ ഇവളോ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ....

After all she is my student... ഒരു വിദ്യാർത്ഥിയോട് ഒരു അധ്യാപകന് ഒരിക്കലും പ്രണയം തോന്നില്ല ..." അവൻ കൂടി നിന്നവരോട് പൊട്ടിതെറിച്ചതും കുറ്റബോധത്താൽ അവരുടെ തലകൾ ഒക്കെ താഴ്ന്നു "അർജുൻ .... നീയൊരു ആണാണ് എന്ന് ഞാൻ കരുതി .... സ്നേഹിച്ച പെണ്ണിനെക്കുറിച്ചു ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഉപേക്ഷിക്കാൻ മാത്രം നട്ടെല്ല് ഇല്ലാത്തവൻ ആയിരുന്നോ നീ ..... നിന്നെ മാത്രം വിശ്വസിച്ചു അവളുടെ സ്വന്തം അച്ഛനെ വരെ എതിർത്തല്ലേ അവൾ നിന്നെ സ്നേഹിച്ചത് .... ആ പെണ്ണിനെ കൈ വിടാൻ നിനക്ക് എങ്ങനെ തോന്നിയെടാ .... നീയൊക്കെ ഒരു മനുഷ്യൻ ആണോടാ .... ...?" കുറ്റബോധത്തോടെ തലതാഴ്ത്തി നില്കുന്ന അർജുനെ പുച്ഛത്തോടെയാണവൻ നോക്കിയത് "എനിക്കെന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയില്ല .... അച്ഛന്റെ സുഹൃത്തിന്റെ മകന്റെ വിവാഹം കൂടാൻ വന്ന ഞാൻ വരനായി .....അതും എന്റെ വിദ്യാർത്ഥിയുടെ .... ഒന്നും മനപൂർവ്വമല്ല ..... അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാൻ കാരണം അങ്കിളും മകളും ഇന്ന് ഒരുപാട് അപമാനിക്കപ്പെട്ടു ..... I am really sorry uncle....” നിറഞ്ഞ കണ്ണുകളാൽ സംതൃപ്തിയോടെ അവരെ നോക്കി നിൽക്കുന്ന ശിവയുടെ അച്ഛന് നേരെ തിരിഞ്ഞുകൊണ്ട് അവൻ പറഞ്ഞു "ആനന്ദ് ..... മോനെ എനിക്കിപ്പോഴാണ് ആശ്വാസം ആയത് ..... എന്റെ മകളെ സുരക്ഷിതമായ കൈകളിൽ തന്നെയാ ദൈവം കൊണ്ടെത്തിച്ചത് ....."

ആനന്ദിന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ശിവയുടെ അച്ഛൻ പറഞ്ഞതും ആനന്ദ് അതിന്റെ പൊരുൾ മനസ്സിലാകാതെ അയാളെ സംശയത്തോടെ നോക്കി "അമ്മയില്ലാതെ വളർന്ന കുട്ടിയാ ...... സ്നേഹിച്ചില്ലെങ്കിലും വേദനിപ്പിക്കരുത് .... പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യരുത് ..... അവൾ ഒരു പാവാ ....." അയാൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞതും ശിവ പൊട്ടിക്കരഞ്ഞു .... ആനന്ദ് അയാളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു അയാളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു "അങ്കിൾ ..... നിങ്ങളുടെ മകൾ ഒരു തെറ്റും ചെയ്തിട്ടില്ല .... ആകെ ചെയ്ത തെറ്റ് ഈ നട്ടെല്ലില്ലാത്തവനെ സ്നേഹിച്ചു എന്നതാണ് അച്ഛന്റെ മകളെ പൊന്നുപോലെ നോക്കാം എന്നൊന്നും വാക്ക് തരുന്നില്ല ..... കാരണം പഠിപ്പിക്കുന്ന കുട്ടിയെ ഭാര്യ ആയി കാണാൻ എനിക്ക് കഴിയുമോ എന്നറിയില്ല ..... പക്ഷെ ഞാൻ കാരണം ആ കണ്ണുകൾ നിറയില്ല .... കൈവിട്ടു കളയേമില്ല .... ഇത് ഞാൻ അങ്കിളിന് തരുന്ന വാക്കാ ..... " അയാളുടെ കൈകൾക്ക് മേൽ കൈ വെച്ച് വാക്കുകൊടുത്തുകൊണ്ട് ശിവയുടെ കൈയും പിടിച്ചവൻ അവിടെ നിന്നും ഇറങ്ങി "നന്ദിയുണ്ട് .... എന്നോടുള്ള ദേശ്യം എന്റെ മകളോട് തീർക്കാതിരുന്നതിന് ...." ആനന്ദ് ശിവയെ കൂട്ടി പോയതും ശിവയുടെ അച്ഛൻ ആനന്ദിന്റെ അച്ഛൻ അരവിന്ദിനോട് പറഞ്ഞതും അയാൾ ഒന്ന് ചിരിച്ചു "അവൾ നിന്റെ മാത്രം മകൾ അല്ലല്ലോ ..... എന്റെ അനിയത്തിയുടെ മകളും കൂടിയല്ലേ ....

നിങ്ങൾ തമ്മിൽ പിരിഞ്ഞെങ്കിലും ശിവാനി അവളുടെ രക്തം അല്ലാതാകുന്നില്ലല്ലോ ...." അയാൾ ചെറുചിരിയോടെ മറുപടി പറഞ്ഞതും ശിവറാമിന്റെ (ശിവയുടെ അച്ഛൻ ) മുഖം മാറി "അല്ല ശിവ എന്റേത് മാത്രമാ .....അവളുടെ അച്ഛനും അമ്മയും എല്ലാം ഈ ഞാനാ .... അവൾക്ക് മകൾ എന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ ഉപേക്ഷിച്ചു പോകുമായിരുന്നു അവളെ ....ശിവ ആരാണെന്ന് അരുന്ധതി ഒരിക്കലും അറിയരുത് ..... എന്നോടുള്ള ദേശ്യം അവൾക്ക് മോളോടും ഉണ്ടാകും .... അരുന്ധതി അമ്മയെണെന്ന് ശിവയോ മകളാണെന്ന് അരുന്ധതിയോ ഒരിക്കലും അറിയരുത് ഇതെന്റെ അപേക്ഷയാണ് ....." അപേക്ഷയുടെ സ്വരത്തോടെ അയാൾ പറഞ്ഞതും അരവിന്ദ് അയാളെ സംശയത്തോടെ നോക്കി "ശിവയെ അരുന്ധതി ഉപേക്ഷിട്ടില്ല റാം .... നിന്നോടുള്ള വാശിയിൽ സകലതും ഇട്ടെറിഞ്ഞു വന്നെങ്കിലും മകളെ കുറിച്ചോർത്തു കരയാത്ത ദിനങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ..... നീയല്ലേ ശിവയെ അവളുടെ അമ്മയിൽ നിന്നകറ്റിയത് ....? ഒരിക്കലും അവർ തമ്മിൽ കാണാതിരിക്കാൻ വേണ്ടിയല്ലേ നീ മോളെയും കൂട്ടി ഈ നാട് വിട്ടത് ...... ഇത്രയും കാലം എന്റെ പെങ്ങൾ മകളെയോർത് ഉരുകി .... ഇനിയും അത് ഉണ്ടാവാൻ ഞാൻ അനുവദിക്കില്ല ...." അത്രയും പറഞ്ഞുകൊണ്ട് അരവിന്ദ് പോകാൻ തുനിഞ്ഞതും റാം അവന്റെ കയ്യിൽ പിടുത്തമിട്ടു "please Aravind ..... ഇപ്പൊ ആരെയും ഒന്നും അറിയിക്കരുത് ..... ഇത് ഒരിക്കലും എന്റെ വാശിയല്ല ..... എന്റെ മകൾ മാനസികമായി തകർന്നിരിക്കുവാണ് .....

ഇനിയും ഒരു ഷോക്ക് അത് താങ്ങാൻ അവൾക്ക് ആവില്ല .... അവളുടെ മനസ്സിൽ അമ്മയോട് തീരാത്ത വെറുപ്പ് മാത്രമേ ഉള്ളൂ .... Please try to understand ....." റാമിന്റെ യാചനക്ക് മുന്നിൽ അയാൾ താല്പര്യമില്ലാതെ ഒന്ന് മൂളിയ ശേഷം അവിടെ നിന്നും പോയി "താൻ അമ്മയെയും മകളെയും എത്ര അകറ്റാൻ ശ്രമിച്ചിട്ടും ദൈവം ഇപ്പൊ അവരെ ഒരു കുടകീഴിൽ കൊണ്ട് വന്നു നിർത്തി ..... ഇനി അധികം വൈകാതെ അമ്മയും മകളും പരസ്പരം തിരിച്ചറിയും ..... " അരവിന്ദ് മനസ്സിൽ പറഞ്ഞുകൊണ്ട് കാറിൽ കയറി ഡ്രൈവറിനോട് കാർ എടുക്കാൻ പറഞ്ഞുകൊണ്ട് അയാൾ പിന്നിലിരിക്കുന്ന ആനന്ദിനെയും ശിവയേയും ഒന്ന് നോക്കി മണ്ഡപത്തിൽ നിൽക്കുന്ന തന്റെ അച്ഛനെയും ജീവന് തുല്യം പ്രണയിച്ച അർജുനെയും നോക്കി അവൾ വായ പൊത്തിപ്പിടിച്ചു വിതുമ്പി കരയുന്നത് അരവിന്ദ് വേദനയോടെ നോക്കി ..... അയാൾക്കവളോടുള്ള വാത്സല്യം കണ്ണുനീരായി അണപൊട്ടി ഒഴുകി കാർ മുന്നോട്ട് ചലിച്ചതും അവൾ അവസാനമായി അർജുനെ ഒന്ന് നോക്കി ..... അവന്റെ കണ്ണുകളിൽ കുറ്റബോധം നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു ..... കാർ തുറന്ന് അവനരികിലേക്ക് ഓടിയടുക്കണമെന്ന് അവൾക്ക് തോന്നി ..... പക്ഷെ ഇനിയും തന്റെ അച്ഛനെ നാണം കെടുത്താൻ അവളുടെ മനസാക്ഷി അനുവദിച്ചില്ല ..... സന്തോഷത്തോടെ അല്ലെങ്കിലും ആനന്ദിനൊപ്പം കഴിയണമെന്ന് അവൾ തീരുമാനിച്ചു അവൾ മനസ്സിനെ പലകുറി പറഞ്ഞു പഠിപ്പിച്ചിട്ടും കണ്ണുകൾ അനുസരണയില്ലാതെ അണപൊട്ടിയൊഴുകി ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു ....

ഇപ്പൊ ജീവന് തുല്യം സ്നേഹിച്ച പുരുഷനെയും ..... ഞങ്ങടെ കുട്ടിക്ക് സന്തോഷം വിധിക്കപ്പെട്ടിട്ടില്ലേ ഭഗവാനെ .....,, അരവിന്ദ് മനസ്സിൽ ചിന്തിച്ചു അയാൾ ഒരു നെടുവീർപ്പോടെ പുറത്തേക്ക് നോക്കിയിരുന്നു ..... അരുന്ധതി ഇവരെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയായിരുന്നു അയാളുടെ ഉള്ളിൽ ശിവയുടെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല ..... താൻ ഏറെ ആഗ്രഹിച്ച , സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോയത് ഓർക്കുംതോറും അവളുടെ മനസ്സിന്റെ പിടി വിട്ടു പോകുന്നത് പോലെ തോന്നി പെട്ടെന്ന് തനിക്ക് നേരെ നീണ്ടുവന്ന കർചീഫ് കണ്ടതും അവൾ സംശയത്തോടെ തലയുയർത്തി നോക്കി ...... തനിക്ക് മുന്നിലേക്ക് കർചീഫ് നീട്ടുന്ന ആനന്ദിനെ വെറുപ്പോടെയാണവൾ നോക്കിയത് ..... അവൻ കാരണമാണ് തന്റെ അർജുനെ നഷ്ടപ്പെട്ടതെന്ന അവളുടെ ധാരണ അവനോടു ദേശ്യവും വെറുപ്പും ഉളവാക്കി അവനിൽ നിന്ന് വെറുപ്പോടെ അവൾ മുഖം തിരിച്ചെത്തും അവൻ ഒരു മങ്ങിയ ചിരിയോടെ മിററിലൂടെ അവരെ നോക്കുന്ന അരവിന്ദിന്റെ നോക്കിയതും അയാളൊന്ന് കണ്ണടച്ച് കാണിച്ചു ..... അത് കണ്ടവൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു ആ കാർ ഒരു വലിയ ബംഗ്ളാവിന്റെ മുന്നിൽ വന്നു നിന്നതും അരവിന്ദ് അവളോട് ഇറങ്ങാൻ പറഞ്ഞു ..... അവൾ കണ്ണും മുഖവും തുടച്ചുകൊണ്ട് പതിയെ പുറത്തേക്കിറങ്ങി ആനന്ദിന്റെ നോട്ടം അപ്പോഴും ശിവയിൽ ആയിരുന്നു ....

അവൾ പുറത്തേക്ക് ഇറങ്ങിയതും അരവിന്ദ് ആനന്ദിനെയും കൂട്ടി കുറച്ചു മാറി നിന്നു "ആനന്ദ് ..... അവളുടെ അച്ഛനെക്കുറിച്ചൊന്നും നീ ആരോടും പറയരുത് ..... കാരണം എന്താണെന്ന് നീ ചോദിക്കണ്ട എനിക്കിപ്പോ പറയാൻ കഴിയില്ല പിന്നെ ശിവ മാനസികമായി തകർന്നിരിക്കുവാണ് ..... അവൾക്ക് നിന്നോട് നല്ല ദേശ്യം ഉണ്ടാകും ..... നീ അഡ്ജസ്റ്റ് ചെയ്യണം k ...." അത്രയും പറഞ്ഞുകൊണ്ട് ശിവയേയും കൂട്ടി അയാൾ അകത്തേക്ക് നടന്നതും ആനന്ദ് അയാളെ സംശയത്തോടെ നോക്കി നിന്നു പല ചോദ്യങ്ങളും അവന്റെ മനസ്സിലേക്ക് കടന്നു വന്നു ..... അവൻ പലതും ചിന്തിച്ചുകൊണ്ട് അകത്തേക്ക് പോയി " വലതു കാൽ വെച്ച് അകത്തേക്ക് കയറ് മോളെ ......" വാതിൽക്കൽ മടിച്ചു നിൽക്കുന്ന ശിവയോട് അരവിന്ദ് പറഞ്ഞതും ആനന്ദും അങ്ങോട്ടേക്ക് വന്നു " കയറാൻ വരട്ടെ ...." ശിവ വലതുകാൽ ഉയർത്തി വീടിനുള്ളിലേക്ക് കയറാൻ നിന്നതും ആരുടെയോ ഉറച്ച ശബ്ദം കേട്ട് അവൾ കാലുകൾ പിൻവലിച്ചുകൊണ്ട് തലയുയർത്തി നോക്കി വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു പ്രൗഢിയോടെ സ്റ്റെയർ ഇറങ്ങി വരുന്ന ആ സ്ത്രീയിൽ അവളുടെ കണ്ണുകളുടക്കി " അരുന്ധതി ...." തങ്ങൾക്ക് മുന്നിൽ തടസ്സമായി വന്ന് നിൽക്കുന്ന സുന്ദരിയായ ആ സ്ത്രീയെ നോക്കി അരവിന്ദ് പതിയെ പറഞ്ഞു...... തുടരും

Share this story