ശിവാനന്ദം 💞: ഭാഗം 10

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇനി എന്റെ കുഞ്ഞിനെ കാണാനോ മിണ്ടാനോ ശ്രമിക്കരുത് ...... ശ്രമിച്ചാൽ ....,,?" ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് റാം അകത്തേക്ക് കയറി വാതിലടച്ചു അരുന്ധതി ഒരു തേങ്ങലോടെ നിലത്തേക്ക് വീണിരുന്നു മനസ്സിലൂടെ പലതും കടന്നു പോയി " എന്റെ പണം കൊണ്ട് അവളുടെ ജീവൻ രക്ഷിക്കണ്ട ....!! ചാവട്ടെ ആ അസത്തു ....!!...." ഇടിമുഴക്കംപോലെ വീണ്ടും വീണ്ടും അവളുടെ മനസ്സിലേക്ക് അതൊരു അശരീരി പോലെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു അവർക്ക് സമനില തെറ്റുന്നത് പോലെയൊക്കെ തോന്നി " ചാവട്ടെ ആ അസത്തു .... !! ചാവട്ടെ ആ അസത്തു ...!! "

മനസ്സിനെ കീറി മുറിച്ചുകൊണ്ട് മനസ്സിലേക്ക് തന്റെ വാചകങ്ങൾ കടന്നു വന്നതും അവർ ഇരു ചെവിയും പൊതി ഉറക്കെ കരഞ്ഞു അരവിന്ദ് അവരുടെ അവസ്ഥ കണ്ട് അവളിലേക്ക് ഓടിയടുത്തുകൊണ്ട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു " എനിക്ക് വേണം ഏട്ടാ അവളെ .... എനിക്ക് വേണം എന്റെ ശിവയെ ....." അത് തന്നെ പദം പറഞ്ഞുകൊണ്ട് അവർ അരവിന്ദിന്റെ മാറിലേക്ക് ചാഞ്ഞതും ആനന്ദ് യാതൊരു ഭാവവുമില്ലാതെ അവരെ ഉറ്റുനോക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും ശിവക്ക് ബോധം വന്നില്ല .....

ഇടക്കെപ്പഴോ ബോധം വന്നെങ്കിലും അല്പസമയത്തിന് ശേഷം അബോധാവസ്ഥയിലാവുകയും ചെയ്തു ഒന്ന് ഫ്രഷ് ആകാൻ പോലും കൂട്ടാക്കാതെ രണ്ടു ദിവസമായി റാം ആ മുറിയും അടച്ചു അവൾക്ക് കാവലിരിക്കുന്നത് കണ്ടതും ആനന്ദ് അയാളെ നിർബന്ധിച്ചു ഫ്രഷ് ആകാൻ പറഞ്ഞയച്ചു ആനന്ദിനെ അയാൾക്ക് വല്യ ഇഷ്ടമാണ് .... അതുകൊണ്ട് തന്നെ അവനെ മാത്രമേ അയാൾക്ക് വിശ്വാസമുണ്ടായിരുന്നുള്ളൂ ദിവസങ്ങൾ കൊണ്ട് തന്റെ മകളുടെ മനസ്സിൽ ചെറുതല്ലാത്ത സ്ഥാനം നേടിയെടുത്ത അവന് മാത്രമേ അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കൂ എന്നയാൾ വിശ്വസിച്ചു

റാം പുറത്തേക്ക് പോകവേ അരുന്ധതിക്ക് ഒരു രൂക്ഷമായ നോട്ടം സമ്മാനിക്കാനും മറന്നില്ല റാം മുറിക്കകത്തു ശിവക്കരികിൽ കാവലിരുന്നപ്പോൾ അരുന്ധതി അവളെ ഒരുനോക്ക് കാണാൻ കൊതിച്ചു ഊണും ഉറക്കവുമില്ലാതെ ഒരു അഭയാർഥിയെ പോലെ വാതിലിന് പുറത്തു കാവലിരുന്നു അതൊക്കെ റാമിന്റെ മനസ്സിൽ നേരിയ ചലനങ്ങളുണ്ടാക്കിയെങ്കിലും ശിവയോട് ചെയ്ത ക്രൂരതകൾ ഓർക്കുമ്പോൾ അയാൾക്ക് അതൊക്കെ കണ്ടില്ലെന്ന് നടിക്കാനേ കഴിഞ്ഞുള്ളു ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴും എല്ലാം നഷ്ടവളെപോലെ ഒരു ഭ്രാന്തമായ അവസ്ഥയിൽ ഇരിക്കുന്ന അരുന്ധതിയുടെ മുഖമായിരുന്നു

അയാളുടെ മനസ്സിൽ അയാൾ ഒന്ന് നിന്നുകൊണ്ട് അവരെ ഒന്നുകൂടി തിരിഞ്ഞുനോക്കി പഴേ ഗർവും അഹങ്കാരവും ഒന്നും തന്നെ ആ കണ്ണുകളിൽ അയാൾക്ക് കാണാൻ സാധിച്ചില്ല ..... തികച്ചും ഒരു സാധാരണക്കാരിയായ അമ്മയിലേക്ക് മാറിയിരുന്നു അവരപ്പോൾ റാമിന്റെ ഉള്ളിലെ ദേശ്യവും വാശിയും അത് ഉൾക്കൊള്ളാനോ വിശ്വസിക്കാമോ അനുവദിച്ചില്ല അയാൾ അരുന്ധതിയിൽ നിന്ന് മുഖം വെട്ടിച്ചുകൊണ്ട് അതിവേഗം പുറത്തേക്ക് കടന്നു റാം പോയത് ഉറപ്പാക്കിയ അരവിന്ദ് അരുന്ധതിക്കരികിലേക്ക് പോയി അവളെ കൂട്ടി ശിവയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും അരുന്ധതി അതിവേഗം അവളുടെ അടുത്തേക്ക് ഓടി ......

അവളുടെ മുഖത്തു അവർ ഉമ്മകൾ സമ്മാനിച്ചു തളർന്നു കിടക്കുന്ന ശിവയുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ തല പതിയെ പൊക്കി അവരുടെ മടിയിൽ വെച്ചുകൊണ്ട് അരുന്ധതി അവളുടെ കവിളിൽ തഴുകി അവളുടെ മനസ്സിലേക്ക് ആ കൈക്കുഞ്ഞിന്റെ മുഖം കടന്നു വന്നു തന്റെ കുഞ്ഞ്‌ ഇന്നൊരുപാട് മാറിയിരിക്കുന്നു എന്നവർ മനസ്സിലോർത്തു അവളുടെ കവിളിൽ തലോടിക്കൊണ്ട് നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ തന്റെ കുഞ്ഞിനോട് ചെയ്ത ക്രൂരതകളോർത്തു അവരുടെ കണ്ണുകളിൽ നിന്ന് ഒരിറ്റു കണ്ണുനീർ ഇറ്റുവീണു ആനന്ദ് ഇതൊക്കെ ഗൗരവത്തോടെ നോക്കിനിന്നു

കണ്ണുനീരിന്റെ ഈർപ്പം അവൾക്ക് മേൽ ഏറ്റത് അറിഞ്ഞ ശിവ പതിയെ കണ്ണുകൾ തുറന്നു തനിക്ക് മുന്നിൽ ഇരിക്കുന്ന അരുന്ധതിയെ കണ്ടതും അവളൊന്ന് ഞെട്ടി അവൾ അതിവേഗം അവിടെ നിന്നും എണീറ്റ് മാറാൻ തുനിഞ്ഞതും അവൾ ഞെട്ടലോടെ അവളുടെ കാലുകളിലേക്ക് നോക്കി "അതെ .... തന്റെ കാലുകൾ ചലിക്കുന്നില്ല .....". അവൾ ഞെട്ടലോടെ അത് തിരിച്ചറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി മുന്നിലിരിക്കുന്ന അരുന്ധതിയെ തള്ളിമാറ്റിക്കൊണ്ട് അവർക്ക് നേരെ തീക്ഷ്ണമായ ഒരു നോട്ടം തൊടുത്തു വിട്ടു ചുവന്ന കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി ആനന്ദിന്റെ ദൈന്യത നിറഞ്ഞ നോട്ടം കണ്ടതും അവൾ മുഖം പൊതി അലറിക്കരഞ്ഞു

"എ ...... എനി ... അനങ്ങാ ....ന് പറ്റണില്ല ...." പാതി മുറിഞ്ഞ വാക്കുകളോട് തന്നെ ആശ്വസിപ്പിക്കാനായി ചേർത്ത് പിടിച് പിടിച്ചിരുത്തിയ ആനന്ദിനോട് ഒരു പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞതും അരുന്ധതിൽ ഒരു വിതുമ്പലോടെ വായ പൊത്തി പുറത്തേക്ക് ഓടി വലിയ ഒരു ഓപ്പറേഷൻ കഴിഞ്ഞതുകൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടിയാണ് അവളത് പറഞ്ഞത് ഏറെനേരം അവന്റെ നെഞ്ചിൽ ചാരി അവൾ തേങ്ങിക്കരഞ്ഞു ...... അവൻ ഒന്നും മിണ്ടാതെ നിൽക്കുക മാത്രമായിരുന്നു ചെയ്തത് അല്പം കഴിഞ്ഞതും ശിവ എന്തോ ഓർത്തപ്പോലെ അവനിൽ നിന്നും വേർപെട്ടു

അവൾ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ചുറ്റും നോക്കി റാമിനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് അവൾ ഒരു നിമിഷം ആഗ്രഹിച്ചു പോയി ബോധം വന്നതും ആനന്ദ് ഡോക്ടറെ വിളിച്ചു വരുത്തി .... ഡോക്ടറെ കണ്ടതും അവളൊന്ന് ഞെട്ടി " കാ .... ർത്തി ...." അവളുടെ ചുണ്ടുകൾ മന്ത്രിച്ചതും അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾക്കരികിലേക്ക് വന്നു " ശിവാനി .....how you feel now ....?" അയാൾ അവളുടെ കണ്ണുകൾ പരിശോധിച്ചുകൊണ്ട് ചോദിച്ചതും അവളുടെ കണ്ണുകൾ കാലുകളിലേക്ക് പോയി കണ്ണുകൾ നിറഞ്ഞു....! " കാ ..... കാർത്തി ..... എനിക്ക് എണീക്ക് .... ന് ...." അവൾ ഏറെ പ്രയാസപ്പെട്ടുകൊണ്ട് അവൾ പറഞ്ഞതും ഡോക്ടർ അവളെ ആശ്വസിപ്പിച്ചു "

വിഷമിക്കേണ്ട ആവശ്യമൊന്നുമില്ലടോ ..... ഇത് പെട്ടെന്ന് അങ്ങ്‌ മാറിക്കോളും ..... തലക്ക് കാര്യമായ മുറിവല്ലേ ഉണ്ടായത് ..... അതുകൊണ്ടാ നടക്കാനും എണീക്കാനുമൊക്കെ ഈ ബുദ്ധിമുട്ട് .... ഇങ്ങനെ കരഞ്ഞു തളർന്നിരുന്നാൽ ആ ബുദ്ധിമുട്ട് പെട്ടെന്ന് ഒന്നും മാറില്ല ..... മനസ്സിന് കട്ടി വേണം .... ധൈര്യം വേണം .... കാലുകളൊക്കെ അനക്കാൻ ട്രൈ ചെയ്യണം ..... പിന്നെ എല്ലാം okay ആയിക്കോളും ....." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചതും അവൾക്ക് തെല്ലൊരു ആശ്വാസം തോന്നി " chill yaar ..... You will be get well soon ...." ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞതും ശിവ ഒന്ന് ചിരിക്കാൻ ശ്രമിച്ചു ആനന്ദ് ആ ഡോക്ടറെയും ശിവയേയും മാറി മാറി വീക്ഷിക്കുകയായിരുന്നു

അയാൾക്ക് അവളോട് ഒരു പ്രത്യേക താല്പര്യമുള്ളത് അവൻ ശ്രദ്ധിച്ചു " ഇപ്പൊ സംസാരിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവും ..... എന്ന് കരുതി സംസാരിക്കാതിരിക്കരുത് ..... എന്തേലുമൊക്കെ സംസാരിച്ചു കൊണ്ടിരിക്കണം ..... ഇനിയിപ്പോ സംസാരിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചാൽ മതി ട്ടോ ....." ഒരു തമാശരൂപേണ പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പോയി ആനന്ദ് ഡോക്ടർ പോയ ഭാഗത്തേക്ക് ഗൗരവത്തോടെ അൽപനേരം നോക്കിനിന്നുകൊണ്ട് ശിവക്കരികിലേക്ക് പോയി

ഡോക്ടറെ ഇവൾക്ക് മുന്നേ പരിചയമുണ്ടോ എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും അവൻ അത് മനസ്സിലൊതുക്കി അവനരികിലേക്ക് വന്നതും അവൾ കണ്ണും മുഖവും തുടച്ചു മറ്റെങ്ങോ നോക്കിയിരുന്നു അവൻ അവൾക്കായി വരുത്തിച്ച ചായ ഫ്ലാസ്കിൽ നിന്ന് കപ്പിലേക്ക് പകർത്തിയ ശേഷം അവൾക്ക് നേരെ നീട്ടി അവളത് വാങ്ങാതെ മറ്റെന്തോ ചിന്തിച്ചിരുന്നത് കണ്ടതും അവൻ അവളുടെ കൈ പിടിച്ചു ചായ കൈയിലേക്ക് വെച്ചുകൊടുത്തു അവൾ അല്പം ഞെട്ടലോടെ നോക്കിയതും അവന്റെ മുഖത്തു പ്രത്യേകിച്ച് ഭാവം ഒന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല " മ്മ് കുടിക്ക് ...." തന്നെ നോക്കിയിരിക്കുന്ന ശിവയെ നോക്കി

അവൻ ശാന്തമായി പറഞ്ഞതും അവൾ ആ ചായയിലേക്കും അവന്റെ മുഖത്തേക്കും ഒന്ന് നോക്കി " കുറച്ചു ദിവസമായി മെഡിസിൻ അല്ലാതെ ഒന്നും ഉള്ളിലേക്ക് പോയിട്ടില്ല ..... നോക്കി ഇരിക്കാതെ അത് കുടിക്കാൻ നോക്ക് ...." അവൻ ഒരു ശാസനയോടെ അത് പറഞ്ഞതും അവൾ ഒരു കൗതുകത്തോടെ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആ ചായ കുടികാനായി കപ്പ് ഉയർത്തിയതും അവളുടെ കൈകൾ വിറക്കാൻ തുടങ്ങി കൈകൾ ചലിക്കുന്നുണ്ടെന്നല്ലാതെ കൈകൾക്ക് വലിയ ആരോഗ്യമൊന്നും ഉണ്ടായിരുന്നില്ല കുടിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കൈവിറച്ചു ചായ തുളുമ്പി പോകുന്നത് കണ്ടതും അവൾ ആ പരിശ്രമം ഉപേക്ഷിച്ചു

ഇതൊക്കെ കണ്ട് ആനന്ദ് അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നത് കണ്ടതും അവൾ സംശയത്തോടെ തലയുയർത്തിനോക്കി അവൻ അവളെ നോക്കാതെ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് മറുകൈ കൊണ്ട് അവളുടെ തലയുടെ പിൻഭാഗത് പിടിച്ചു ചായ അവളെ കുടിപ്പിക്കാൻ തുനിഞ്ഞതും അവൾ ഒരുതരം അത്ഭുതത്തോടെ അവനെ നോക്കി " ഹ്മ്മ് കുടിക്ക് ...." അവളുടെ നോട്ടം കണ്ട് ചായ കുറച്ചുകൂടി അവളിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞതും തിളങ്ങുന്ന കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കിയവൾ അത് കുടിച്ചു കൊച്ചു കുട്ടികൾക്ക് കൊടുക്കുന്നത് പോലെ ചായ ഊതിയാറ്റി കൊടുക്കുന്ന അവനെ കാണുമ്പോൾ അവളുടെ മനസ്സിൽ അകാരണമായ ഒരു സന്തോഷം രൂപപ്പെട്ടു

ചായ കുടിപ്പിച്ച ശേഷം എണീറ്റ് പോകാൻ നിന്ന അവന്റെ കൈകളിൽ അവൾ പിടുത്തമിട്ടു എന്തെന്ന അർത്ഥത്തിൽ അവനവളെ നോക്കി മുഖം ചുളിച്ചു " എ ....എന്തിനാ ഇങ്ങനെ....യൊക്കെ ചെയ്യുന്നേ .....? സി...സിമ്പതി കൊണ്ടാണോ ....?" ഗൗരവം നടിച്ചാണ് അവളത് ചോദിച്ചതെങ്കിലും അവളുടെ കണ്ണുകളിലെ ആകാംക്ഷ അവനു കാണാമായിരുന്നു അവളുടെ കണ്ണുകളിൽ നോക്കി അല്ലായെന്ന അർത്ഥത്തിൽ അവൻ തലയാട്ടി " സിമ്പതി അല്....ലെങ്കിൽ പിന്നെന്...തിനാ എന്...നെ ഇ...ഇങ്ങനെ കെയർ ചെയ്..യുന്നേ .....?

എന്റെ പപ്പയെ ബോധിപ്പിക്...കാനോ ....?" അവളുടെ അടുത്ത ചോദ്യത്തിനും അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി " these all are my responsibility ..... ഞാൻ തന്നെ വിവാഹം ചെയ്തതുകൊണ്ടല്ലേ നിനക്ക് ഇത് സംഭവിച്ചത് ..... എന്റെ വീട്ടിൽ വെച് എന്റെ അപ്പ കാരണമല്ലേ നീ ഈ അവസ്ഥയിൽ ആയത് ...... So ...." അവൻ മുഴുമിപ്പിക്കാതെ ഒന്ന് നിർത്തി ..... അവൾ ചോദിച്ച ചോദ്യത്തിന് അവനു തന്നെ ഒരു ഉത്തരമില്ലായിരുന്നെങ്കിലും , അപ്പോഴവന് അങ്ങനെ പറയാനാണ് തോന്നിയത് " കു ..... കുറ്റബോ... ധം ല്ലേ .....?"

ഒരു മങ്ങിയ ചിരിയോടെ അവളത് ചോദിച്ചതും അവനു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി പിന്നീടൊന്നും പറയാതെ മറ്റെങ്ങോ നോട്ടം പായിച്ചുകൊണ്ടവൾ ഇരുന്നതും അവന്റെ മനസ്സിന് ഒരു അസ്വസ്ഥത തോന്നി അവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും അവൾ പൊട്ടിക്കരഞ്ഞു അവന്റെ സാമീപ്യവും അവന്റെ ഈ കേറിങ്ങും ഒക്കെ അവളെ മറ്റൊരു ലോകത് എത്തിക്കുന്നു ..... അവന്റെ ഒപ്പമുള്ള നിമിഷങ്ങളിൽ അവളുടെ മനസ്സിന്റെ പിടി വിട്ട് പോകുന്നത് അവൾ തിരിച്ചറിഞ്ഞു ഒരു കുറ്റബോധത്തിന്റെ പേരിലാണ് അവൻ തന്നോട് അടുത്ത് പെരുമാറുന്നത് എന്നറിഞ്ഞപ്പോൾ എന്തിനെന്നില്ലാതെ അവളുടെ മനസ്സ് ഒന്ന് വിങ്ങി 

രണ്ട് ദിവസങ്ങൾക്ക് ശേഷം " ഇനിയും ഇങ്ങനെ ഇവിടെ കിടത്തേണ്ട ആവശ്യമില്ല അങ്കിൾ .....വീട്ടിലെ atmosphere ഇൽ ശിവ ചിലപ്പോൾ വേഗം റിക്കവർ ആകാൻ സാധ്യതയുണ്ട് പിന്നെ മെന്റൽ സ്ട്രെങ്ത് ആണ് ഇപ്പൊ ശിവാനിക്ക് ആവശ്യം .... അത് വേണ്ടതുപോലെ നിങ്ങൾ കൊടുക്കണം .... ഞാൻ ഇടക്കൊക്കെ വന്ന് ചെക്ക് ചെയ്യാം ....." കാർത്തി ശിവാനിയെ നോക്കി തിരിഞ്ഞുകൊണ്ട് റാമിനോട് പറഞ്ഞു " കാർത്തി ..... നീ വന്നപ്പോഴാ എനിക്ക് കുറച്ചു ആശ്വാസമായത് ..... എനിക്ക് ഇനി അവളുടെ കാര്യത്തിൽ ഒരു ആധിയുമില്ല .... നീ എന്റെ മോളെ മിടുക്കിയാക്കി തിരികെ ഏൽപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട് ...."

റാം ആശ്വാസത്തോടെ പറഞ്ഞതും കാർത്തി ഒരു പുഞ്ചിരിയോടെ അവളെ നോക്കി ആനന്ദ് ഇതൊന്നും ദഹിക്കാത്ത മട്ടിൽ മറ്റെങ്ങോ നോക്കി നിൽപ്പുണ്ട് കാർത്തി അവിടെ നിന്നും പോയതും റാം ആനന്ദിന് നേരെ തിരിഞ്ഞു "എന്റെ ക്ലോസ് ഫ്രണ്ടിന്റെ മകനാ ..... കാർത്തിക് ..... ഇപ്പൊ ഇവിടെയാ വർക്ക് ചെയ്യുന്നേ ....." അയാൾ അവനോട് പറഞ്ഞതും അവനൊന്ന് മൂളിക്കൊണ്ട് ബില്ലും എടുത്ത് പുറത്തേക്ക് പോകാൻ നിന്നതും റാം അവനെ തടഞ്ഞു "വേണ്ട ആനന്ദ് ബില്ല് ഒക്കെ ഞാൻ സെറ്റിൽ ചെയ്തോളാം 😊....." അയാളൊരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവന്റെ കയ്യിൽ നിന്ന് അതും വാങ്ങി പുറത്തേക്ക് പോയതും അവന് അത് വിഷമമായി

"കുറ്റ .... ബോധ... ത്തിന്റെ പേരിൽ ..... ഇങ് .... ങ്ങനെ കഷ്ട ... പെടണ്ട .... സർ പൊയ്ക്കോ ...." റാം പോകുന്നതും നോക്കി നിൽക്കുന്ന ആനന്ദിനെ നോക്കി അവൾ പറഞ്ഞതും അവനൊന്ന് തിരിഞ്ഞുനോക്കി "ഞാൻ പോകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാൻ എനിക്കറിയാം ....." വന്ന ദേശ്യം വാക്കുകളിലൂടെ പ്രകടിപ്പിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയതും ശിവ ദേശ്യപ്പെട്ടതിന്റെ കരണമറിയാതെ അവൻ പോകുന്നതും നോക്കിയിരുന്നു "റാം ..... പ്ലീസ് എന്റെ മോളെ കൊണ്ടുപോകരുത് ...... ദയവ് ചെയ്തു എനിക്കൊപ്പം അവളെ വിടണം പ്ളീസ് റാം ....." ബില്ല് പേ ചെയ്ത്‌ ഡിസ്ചാർജ് വാങ്ങി വരുന്ന റാമിന് മുന്നിൽ നിന്നുകൊണ്ട് അരുന്ധതി യാചിച്ചു "എന്തിന്റെ പേരിലാ ഞാൻ നിനക്ക് അവളെ വിട്ട് തരേണ്ടത് ..... എന്ത് ബന്ധമാ അവൾക്ക് നിന്നോടുള്ളത് .....?" റാം കൈ മുഷ്ടി ചുരുട്ടി പിടിച്ചു ദേശ്യത്തോടെ ചോദ്ച്ചതും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു

"അവള് ..... അവളെന്റെ മോളല്ലേ റാം ......" നിറകണ്ണുകളോടെ അവരത് പറയുമ്പോഴും റാമിന്റെ മുഖത്തു പുച്ഛമായിരുന്നു "ohh really ....? ശിവ നിന്റെ മകളാണോ ....? എന്നിട്ടാണോ നീ കാണുമ്പോഴൊക്കെ എന്റെ മോളെ ദ്രോഹിക്കുന്നത് ....?" അയാൾ അവർക്ക് നേരെ ചീറി "എനിക്ക് ..... എനിക്ക് അറിയില്ലായിരുന്നു റാം .... അവളെന്റെ ശിവയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ....." അവർ വായപൊത്തിക്കരഞ്ഞു "ഇതൊരിക്കലും ഒരു ന്യായീകരണമല്ല ...... ഒരു അമ്മയുടെ മനസ്സ് നിനക്കുണ്ടായിരുന്നെങ്കിൽ നീ അവളോട് ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു അവളെ ദ്രോഹിക്കാൻ തുനിയുമ്പോൾ നിന്റെ ഉള്ളിന്റെ ഉള്ളിലെ

'അമ്മ നിന്നെ തടയുമായിരുന്നു ഇത്രയും കാലം കൺമുമ്പിൽ ഉണ്ടായിരുന്ന ചോരയെ ഒരിക്കൽ പോലും നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു അമ്മയെന്ന നിലയിൽ നിന്ന് പരാജയപ്പെട്ടു കഴിഞ്ഞു ശിവയോട് നിനക്ക് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവളെ ഉപദ്രവിക്കുമ്പോൾ നിന്റെ മനസാക്ഷി നിന്നെ തടയുമായിരുന്നു ...... മനുഷ്യർക്ക് അങ്ങനെ ഒരു പ്രത്യേകത ദൈവം കൊടുത്തിട്ടുണ്ട് രക്തം രകതതെ തിരിച്ചറിയാനുള്ള കഴിവ് ഒരിക്കൽ ഞാൻ എന്റെ മകളെ നിന്റടുത്തേക്ക് അയച്ചുകൊണ്ട് വലിയ ഒരു തെറ്റ് ചെയ്തു .... ഇനി ഞാൻ അത് ആവർത്തിക്കില്ല ....." അത്രയും പറഞ്ഞുകൊണ്ട് അയാൾ പോകാൻ നിന്നതും അരുന്ധതി അയാളുടെ കയ്യിൽ പിടിച്ചു നിർത്തി

"റാം പ്ലീസ് അങ്ങനെ പറയല്ലേ ..... എനിക്ക് എന്റെ മോൾക്കൊപ്പം കഴിയണം ..... പ്ലീസ് റാം ..... ഞാൻ നിങ്ങളോട് ഭിക്ഷ ചോദിക്കുന്നത് പോലെ ചോദിക്കുവാ ...... എന്റെ മോളെ എന്നോടൊപ്പം നില്ക്കാൻ അനുവദിക്കണം ....." റാം അവരുടെ കൈ തട്ടി മാറ്റി പോകാൻ നിന്നതും അരുന്ധതി റാമിന്റെ കാൽക്കലേക്ക് വീണു ..... റാമിന്റെ കാലുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് അരുന്ധതി കരഞ്ഞതും റാം ഞെട്ടലോടെ പിന്നിലേക്ക് മാറി കൂടിനിന്നവരുടെയൊക്കെ കണ്ണുകളിൽ ഈറനണിഞ്ഞു ..... ആനന്ദ് ഓടിവന്ന് അരുന്ധതിയെ പിടിച്ചെണീപ്പിച്ചു അരവിന്ദ് സഹോദരിയുടെ അവസ്ഥ കണ്ട് റാമിന് മുന്നിൽ കൈകൂപ്പി "പ്ലീസ് റാം .....

ഒരു ജോലിക്കാരിയായ എങ്കിലും എന്റെ മകളോടൊപ്പം ജീവിക്കാൻ എന്നെ അനുവദിക്കണം ..... അവൾക്ക് സുഖം പ്രാപിക്കുന്നത് വരെ മാത്രം മതി പിന്നീട് ഒരിക്കലും അവളുടെ കണ്മുന്നിൽ പോലും ഞാൻ വരില്ല ...... ഇനിയൊന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടില്ല ..... പ്ലീസ് റാം ഞാൻ അവളുടെ അമ്മയല്ലേ പ്ലീസ് എന്നോട് കരുണ കാണിക്ക് റാം ....." അവനു മുന്നിൽ നിന്ന് അവർ ഹൃദയം പൊട്ടി കരഞ്ഞതും റാമിന്റെ കണ്ണുകളിലും കണ്ണുനീർ കുമിഞ്ഞു കൂടി ഒരിക്കൽ താൻ ജീവനുതുല്യം സ്നേഹിച്ചവൾ തനിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് യാചിക്കുന്നത് അയാൾക്കും കണ്ടു നിൽക്കാനായില്ല അയാൾ വേഗം തിരിഞ്ഞുകൊണ്ട് ആരും കാണാതെ കണ്ണ് തുടച്ചു മുഖത്തു ഗൗരവം വരുത്തി നിന്നു

"അങ്കിൾ പ്ലീസ് ..... എന്തൊക്കെയായാലും അപ്പ ശിവാനിയുടെ പെറ്റമ്മയല്ലേ .... സമ്മതിക്ക് അങ്കിൾ ഈ സമയത് അവൾക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല ..... ഒരു അമ്മയുടെ ഹെല്പ് അവൾക്ക് ഈ അവസ്ഥയിൽ ആവശ്യമാണ് .... അങ്കിൾ തന്നെ ഒന്ന് ചിന്തിച്ചു നോക്ക് ....." അരുന്ധതിയുടെ അവസ്ഥ കണ്ട് ആനന്ദ് റാമിനെ മയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു "ഹ്മ്മ് ശെരി ...... എന്റെ മകൾക്ക് ഒരു ആയ or a ഹോം നേഴ്സ് അത് മാത്രമായിരിക്കും നീ ..... അതിനപ്പുറം ഒരധികാരവും അവൾക്ക്മേൽ നിനക്ക് ഉണ്ടാവില്ല അമ്മയാണെന്ന സത്യം അവളെ അറിയിക്കാൻ ശ്രമിച്ചാൽ പിന്നെ നീ അവളെ കാണില്ല .....

കാരണം അമ്മയോട് അവൾക്ക് അത്ര വെറുപ്പാണ് അവളുടെ മനസ്സ് വിഷമിപ്പിക്കുന്ന ഒരു കാര്യവും നിന്നിൽ നിന്ന് ഉണ്ടാകാൻ പാടില്ല ..... ഇതൊക്കെ സമ്മതമാണെങ്കിൽ ഒരു ഹോം നേഴ്സ് ആയി നിനക്ക് എന്റെ വീട്ടിൽ കഴിയാം ....." അത്രയും പറഞ്ഞു റാം അരുന്ധതിയെ നോക്കിയതും കരഞ്ഞുകൊണ്ട് അവർ നന്ദി പറഞ്ഞു അയാൾ പിന്നീട് അവിടെ നിൽക്കാതെ ശിവക്ക് അരികിലേക്ക് പോയി റാം അരുന്ധതിയെ ആണ് തന്നെ നോക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞപ്പോൾ ശിവ ഞെട്ടി അവൾക്കത് വിശ്വസിക്കാനായില്ല ..... പണത്തിന്റെ അഹങ്കാരവും ഗർവും കൊണ്ട് തീർത്തും അഹങ്കാരിയായ ആ സ്ത്രീക്ക് എങ്ങനെ ഇത്രക്കും താഴ്ന്നു തരാൻ കഴിഞ്ഞു എന്നവൾ ചിന്തിച്ചു

ചെയ്തുപോയതിനൊക്കെ പ്രായശ്ചിത്തമാണെന്ന് റാം പറഞ്ഞിട്ടും അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല അവൾ റാമിന്റെ തീരുമാനത്തെ ശ്കതമായി എതിർത്തെങ്കിലും റാം ഒരുവിധത്തിൽ അവളെക്കൊണ്ട് സമ്മതിപ്പിച്ചു ഒരുപക്ഷെ ഇങ്ങനെയെങ്കിലും അവൾക്ക് പെറ്റമ്മയുടെ കരുതൽ കിട്ടിക്കോട്ടേന്ന് അയാളും കരുതി ഡിസ്ചാർജ് ആയതും ആനന്ദ് തന്നെ അവളെ എടുത്തുയർത്തി വീൽ ചെയറിൽ ഇരുത്തി കാറിൽ കൊണ്ടുപോയി കയറ്റി അരുന്ധതിയും റാമും കൂടി അവനെ സഹായിച്ചു റാം അരുന്ധതി എന്ന ഒരാൾ അവിടെ ഇലായെന്ന ഭാവത്തിലായിരുന്നു നടന്നത് ..... ശിവാനിക്ക് അവരോടുള്ള ദേശ്യം മാറിയിട്ടില്ലെങ്കിലും അവൾ എന്തുകൊണ്ടോ അത് ഉള്ളിലൊതുക്കി

അരുന്ധതി അടുത്തേക്ക് വരുമ്പോഴൊക്കെ രൂക്ഷമായ ഒരു നോട്ടം സമ്മാനിചു ..... അരുന്ധതിക്ക് അത് കണ്ട് വിഷമം ആയെങ്കിലും അവർ ഒരു പുഞ്ചിരിയോടെ അവളെ നോക്കിനിന്നു ശിവ സുഖം പ്രാപിക്കുന്നത് വരെ ആനന്ദ് അവൾക്കൊപ്പം നില്ക്കാൻ തീരുമാനിച്ചിരുന്നു ..... അതുകൊണ്ടു തന്നെ അവർക്കൊപ്പം അവനും പോയി വീട്ടിൽ എത്തിയതും ആനന്ദ് പുറത്തേക്കിറങ്ങി ശിവയെ താങ്ങിയെടുത്തു അവളൊരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു അവൻ അവളെ നോക്കാതെ അരുന്ധതി പുറത്തേക്കെടുത്ത വീൽ ചെയറും മറികടന്ന് അവളെയും താങ്ങി അകത്തേക്ക് പോയി റാം പിന്നാലെ പോയി

അവളുടെ മുറി കാണിച്ചു കൊടുത്തതും അവൻ അവളെ മുറിയിലേക്ക് കൊണ്ടുപോയി ശ്രദ്ധയോടെ ബെഡിലേക്ക് ഇരുത്തി അവളപ്പോഴും മുഖത്തു നിന്നും കണ്ണെടുത്തിട്ടില്ലായിരുന്നു ആനന്ദ് അത് കാണാത്ത ഭാവത്തിൽ മുറിയിൽ നിന്നിറങ്ങി അവന്റെ തിങ്ങ്സ് ഒക്കെ കൊണ്ടുവന്നു അവളുടെ മുറിയിൽ വെച്ചു "സർ ..... നിങ്ങൾ കാരണമല്ല എനിക്കീ അവസ്ഥ വന്നത് .... അതിന്റെ പേരിൽ വേണ്ടപ്പെട്ടവരെയും സന്തോഷങ്ങളെയും ഉപേക്ഷിച്ചു എനിക്കൊപ്പം ശ്വാസം മുട്ടി കഴിയേണ്ട .... സർ പൊയ്ക്കോളൂ ....." നിറഞ്ഞ പുഞ്ചിരിയോടെ അവളത് പറഞ്ഞതും ഡ്രസ്സ് അടുക്കി വെച്ചുകൊണ്ടിരുന്ന ആനന്ദ് അത് നിർത്തി തിരിഞ്ഞുനോക്കി ശേഷം അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ബെഡിലേക്കിരുന്നു

"എന്റെ സന്തോഷങ്ങളെക്കുറിച്ചോർത്തു താൻ വേവലാതിപ്പെടണ്ട ..... പിന്നെ എനിക്ക് ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടൊന്നുമില്ല ..... അതുകൊണ്ട് ഇനി ഉപദേശവുമായിട്ട് ഇങ്ങോട്ട് വരണ്ട എന്ത് ചെയ്യണം എന്ത് ചെയ്യണ്ട ഇതൊക്കെ എനിക്ക് നന്നായി അറിയാം ...., ഒരിക്കൽ കൂടി ഞാനിത് പറയാൻ ഇട വരരുത് ....." അവളെ തുറിച്ചുനോക്കി അവൻ പറഞ്ഞതും അവൾ അറിയാതെ തലയാട്ടി കൊടുത്തു അത് കണ്ടതും അവനൊന്ന് അമർത്തി മൂളിക്കൊണ്ട് അവിടെ നിന്നും എണീറ്റ് ഡ്രസ്സ് ഒക്കെ എടുത്തു വെച്ചു അപ്പോഴും അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു അല്പം കഴിഞ്ഞതും അരുന്ധതി ആ മുറിയിലേക്ക് കയറി വന്നു

അവർ വന്നതൊന്നുമറിയാതെ ആനന്ദിനെ തന്നെ നോക്കിയിരിക്കുന്ന ശിവയെ കണ്ടതും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു അവർ ചിരിയോടെ അവൾക്കരികിലായി വന്നിരുന്നുകൊണ്ട് വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി തലയിൽ കരസ്പർശമേറ്റു വെട്ടിതിരിഞ്ഞു നോക്കിയ ശിവ കണ്ടത് തനിക്ക് മുന്നിൽ ചിരിയോടെ ഇരിക്കുന്ന അരുന്ധതിയെയാണ് അവരാണെന്ന് അറിഞ്ഞപ്പോൾ അവളുടെ മുഖം മാറി ..... അവൾ ദേശ്യത്തിൽ അവരെ കൈ തട്ടി മാറ്റി "നിങ്ങളോടാരാ എന്റെ മുറിയിൽ കയറാൻ പറഞ്ഞെ ...... അടുത്തുകൂടി ഒറ്റയടിക്ക് കൊല്ലാൻ വന്നതാണോ എന്റെ പപ്പ നിങ്ങളുടെ ഡ്രാമയിൽ വീണെന്ന് കരുതി എന്നെയും കബിളിപ്പിക്കാമെന്ന് കരുതണ്ട ഇറങ്ങിപ്പോ .....

Get out from here....." അവർക്ക് നേരെ അവൾ അലറിയതും അവരുടെ കണ്ണുകൾ നിറഞ്ഞു ആനന്ദ് ഇതൊക്കെ കേട്ടുകൊണ്ട് മുഷ്ടി ചുരുട്ടി അവളെ നോക്കി "ഇറങ്ങിപ്പോകാൻ അല്ലെ പറഞ്ഞെ .... Just get lost ......!" "shivaaniiiiiii .......😡!!!!! " അരുന്ധതിയെ തള്ളിമാറ്റിക്കൊണ്ട് അവൾ ആക്രോശിച്ചതും ആനന്ദ് അവൾക്ക് നേരെ അലറി അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ദേശ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്ന ആനന്ദിനെയാണ് കണ്ടത് അവന്റെ ഭാവം കണ്ട് അവൾ പേടിയോടെ ഉമിനീരിറക്കിയതും അവൻ കാറ്റുപോലെ അവൾക്കരികിലേക്കു പാഞ്ഞു ......തുടരും………

ശിവാനന്ദം : ഭാഗം 9

Share this story