ശിവാനന്ദം 💞: ഭാഗം 11

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"shivaaniiiiiii .......😡!!!!! " അരുന്ധതിയെ തള്ളിമാറ്റിക്കൊണ്ട് അവൾ ആക്രോശിച്ചതും ആനന്ദ് അവൾക്ക് നേരെ അലറി അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ദേശ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്ന ആനന്ദിനെയാണ് കണ്ടത് അവന്റെ ഭാവം കണ്ട് അവൾ പേടിയോടെ ഉമിനീരിറക്കിയതും അവൻ കാറ്റുപോലെ അവൾക്കരികിലേക്കു പാഞ്ഞു " എന്താ നീയീ കാണിക്കുന്നേ ...... എന്തിനാ നീയിങ്ങനെ അപ്പയോട് ഒച്ചയെടുക്കുന്നെ ..... പ്രായത്തിന് മുതിർന്നവരോട് ഇങ്ങനെയാണോ ബീഹെവ് ചെയ്യുന്നേ .... Say sorry to her ..... അപ്പയോട് സോറി പറയാൻ 😡....." അവൻ ദേശ്യത്തോടെ പറഞ്ഞതും അവളൊന്ന് ഭയന്നു .....

അരുന്ധതി അവന്റെ കൈയ്യിൽ പിടിച്ചു വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടിയതും അവനൊന്ന് ശ്വാസം വലിച്ചു വിട്ടു ..... അവനെ പേടിച്ചു തലകുനിച്ചിരിക്കുന്ന അവളെ കണ്ടതും അവൻ സ്വയം നിയന്ത്രിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് പോയി "ഒച്ചയെടുക്കരുതെന്ന് ഡോക്ടർ പറഞ്ഞതല്ലേ നിന്നോട് ..... പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് അലറുന്നെ ..... ഒരു മേജർ സർജറി ആണ് കഴിഞ്ഞത് ..... അത് ഓർക്കാതെ തലക്ക് സ്‌ട്രെയിൻ കൊടുക്കരുത് .....?" അവൾക്കരികിലായി വന്ന് നിന്ന് കൊണ്ട് അവൻ കടുപ്പിച്ചു പറഞ്ഞതും ഒരടി പ്രതീക്ഷിച്ചു കവിളിൽ കൈയും പൊത്തി നിന്ന ശിവ തലയുയർത്തി അവനെ ഒന്ന് നോക്കി " അത് സർ ..... ഇവർ .... ഇവരെന്നെ ....."

അവൾ പാതിയിൽ നിർത്തിക്കൊണ്ട് അവനെ നോക്കിയതും അവനൊരു നെടുവീർപ്പിട്ടു " കഴിഞ്ഞതൊക്കെ കഴിഞ്ഞു ..... അതിന്റെ പേരിൽ ഒച്ചയെടുത്താലോ അപ്പയോട് വെറുപ്പ് കാണിച്ചാലോ സംഭവിച്ചതൊന്നും മാഞ്ഞു പോകില്ലല്ലോ പിന്നെ റാം അങ്കിൾ ആണ് നിന്നെ നോക്കാൻ അപ്പയെ നിർത്തിയത് ..... പിന്നെ എന്തിനാ നീ ഇങ്ങനെ പേടിക്കുന്നെ.....?" അവൻ അല്പം ശാന്തതയോടെ പറഞ്ഞതും അവൾ തല താഴ്ത്തി അത് കണ്ടതും ആനന്ദ് അരുന്ധതിയോട് പോകാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും അവർ വിതുമ്പൽ കടിച്ചമർത്തി അവിടെ നിന്നും പോയി അരുന്ധതി പോയതും ആനന്ദ് അവൽക്കരികിലായി ഇരുന്നുകൊണ്ട് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി " ശിവാനി ....."

അവൻ സൗമ്യമായി വിളിച്ചതും അവൾ ഒന്ന് മൂളി " ശിവാനി ..... Look at me ....." തല താഴ്ത്തിയിരിക്കുന്ന അവളോട് അവൻ ശാന്തമായി പറഞ്ഞതും അവൾ കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി അത് കണ്ടതും അവനൊരു നെടുവീർപ്പോടെ അവളുടെ കൈ രണ്ടും എടുത്ത് അവന്റെ കൈക്കുള്ളിലാക്കി അവളെ നോക്കി ഒന്ന് ചിരിച്ചു " തന്നെ കരയിക്കാൻ വേണ്ടി പറഞ്ഞതല്ല എനിക്കറിയാം നിനക്ക് അപ്പയോട് നല്ല ദേശ്യമുണ്ടെന്ന് ...... നിന്റെ ദേശ്യം തികച്ചും ന്യായവുമാണ് ക്ഷമിക്കാൻ പറ്റുന്ന തെറ്റുകൾ അല്ല അപ്പ നിന്നോട് ചെയ്തത് നിനക്ക് അപ്പയെ പേടിയാണെന്നും എനിക്കറിയാം ......

പക്ഷെ ഇന്ന് അപ്പ ചെയ്ത തെറ്റുകളോർത്തു പശ്ചാത്തപിക്കുന്നുണ്ട് നിന്നെ കൊല്ലാൻ വേണ്ടി ഒന്നുമല്ല അപ്പ നിന്നെ തള്ളിയിട്ടത് ...... അപ്പോഴത്തെ ദേശ്യത്തിൽ പറ്റിപ്പോയതാ അതോർത്തു അപ്പക്ക് ഇപ്പൊ കുറ്റബോധം ഉണ്ട് ....." അവൻ ശാന്തമായി പറഞ്ഞതും അവളൊന്ന് മൂളി "ഞാൻ അപ്പയെ ന്യായീകരിക്കുന്നതല്ല ...... നമ്മളെ ദ്രോഹിച്ചവരോട് നമുക്ക് ക്ഷമിക്കാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ പുണ്യം വേറെ ഇല്ല പശ്ചാത്തപിക്കുന്നവർക്ക് മാപ്പ് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല ശിവാനി നീ അപ്പയോട് ഇനി ദേശ്യം കാണിക്കരുത് ..... ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ് നീ ഒന്ന് ശാന്തമായി അപ്പയുടെ പെരുമാറ്റം ഒക്കെ ഒന്ന് വീക്ഷിച്ചുനോക്ക് അപ്പൊ നിനക്ക് മനസിലാകും അപ്പയുടെ മാറ്റം ....."

അത്രയും പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പതിയെ തട്ടി "ഇനി കണ്ണ് തുടക്ക് ...." അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവൾ കണ്ണ് തുടച്ചു അത് കണ്ടതും ചിരിയോടെ അവൻ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു " പിന്നേയ് ..... ഈ പ്രായത്തിന് മുതിർന്നവരോട് കുറച്ചൊക്കെ ബഹുമാനം ഉണ്ടാകുന്നത് നല്ലതാ നിനക്ക് ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും ഒന്ന് ബഹുമാനിക്കാൻ ശ്രമിച്ചുനോക്ക് ....." ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് പോയതും അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു ഇതൊക്കെ കണ്ടുകൊണ്ട് പുറത്തു നിന്ന റാമിലേക്കും ആ പുഞ്ചിരി വ്യാപിച്ചു അയാൾ ശിവയെ ഒന്ന് നോക്കിയതും എന്തൊക്കെയോ ചിന്തിച്ചു

സ്വയം ചിരിക്കുന്നതാണ് കണ്ടത് അയാൾ ഒരു കുസൃതി ചിരിയോടെ അവൾക്ക് അരികിലേക്ക് പോയി ഇരുന്നു റാം വന്നതൊന്നുമറിയാതെ എന്തോ ആലോചിച്ചു ആനന്ദ് പോയ ഭാഗത്തേക്ക് നോക്കി ചിരിക്കുന്ന അവളെ കണ്ടതും അയാൾക്ക് ഒരു കുസൃതി തോന്നി "ശിവാ ...... Do you love him .....?" ആനന്ദ് പോയ ഭാഗത്തേക്ക് നോക്കി അയാൾ ചോദിച്ചതും അവളൊന്ന് ചിരിച്ചു " yes ...... I love him more than everything in this world....." ഏതോ ലോകത്തെന്ന പോലെ അവൾ ചിരിയോടെ മറുപടി പറഞ്ഞതും റാം കുസൃതിയോടെ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് കൊട്ടി കൊട്ട് കിട്ടിയതും അവളൊന്ന് ഞെട്ടിപ്പിടഞ്ഞുകൊണ്ട് റാമിനെ നോക്കി ......

അവൾ അബദ്ധം പറ്റിയത് പോലെ കണ്ണടച്ചുകൊണ്ട് നാവു കടിച്ചതും റാം അവൾക്ക് മുന്നിൽ കൈയും കെട്ടി ഇരുന്നു " എന്റെ പൊന്നുമോൾ ഇപ്പൊ എന്താ പറഞ്ഞെ 🤨.....?" അയാൾ ഗൗരവത്തോടെ ചോദിച്ചതും അവൾ ഇരുന്ന് വിയർക്കാൻ തുടങ്ങി " അത് പിന്നെ .... പ .... പ്പേ .... അത് ഞാൻ .... എനിക്ക് ....." അവൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞതും റാം ഒന്ന് ചിരിച്ചു " എന്തിനാ പെണ്ണെ നീ എന്നോട് ഒളിക്കുന്നെ ...... ? എനിക്കറിയാം നിനക്ക് അവനെ ഇഷ്ടമാണെന്ന് ..... എന്താ ശെരിയല്ലേ .....?" റാം ചിരിയോടെ ചോദിച്ചതും അവൾ ചുണ്ടുചുളുക്കിക്കൊണ്ട് തല താഴ്ത്തി "എപ്പഴാ നീ ഇത് അവനോട് പറയാൻ പോകുന്നെ ....?" അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് റാം ചോദിച്ചതും അവളുടെ മുഖം മാറി "സർ .....

സാറിന് എന്നെ ഇഷ്ടാവില്ല പപ്പേ ..... സാറിന്റെ മനസ്സിൽ ഇപ്പോഴും ആ ധനുവാ ....." പറയുന്നതിനൊപ്പം അവളുടെ കണ്ണുകളും കലങ്ങി "എന്ന് ആനന്ദ് പറഞ്ഞോ ....? ഹ്മ്മ് ...? " അയാൾ അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചതും ഇല്ലെന്നവൾ തലയാട്ടി "എന്റെ ശിവാ .... ഇതൊക്കെ നിന്റെ തോന്നലുകൾ മാത്രമാണ് ...... നീ ആദ്യം നിന്റെ മനസ്സിലുള്ളത് അവനോട് തുറന്ന് പറയ് .... എന്നാൽ അല്ലെ അവനു നിന്നെ ഇഷ്ടാണോ അല്ലയൊന്ന് അറിയാൻ പറ്റൂ നീ എത്രയും പെട്ടെന്ന് നിന്റെ മനസ്സിലുള്ളത് അവനോട് പറയണം ..... " അയാൾ അവളുടെ തലോടിക്കൊണ്ട് പറഞ്ഞതും അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലയാട്ടി "ഇല്ല പപ്പേ ..... ഞാൻ പറയില്ല .....

ഇപ്പൊ സർ എന്നോടുള്ള കുറ്റബോധത്തിന്റെ പേരിലാണ് എന്നെ ഇങ്ങനെ കെയർ ചെയ്യുന്നത് ..... അതെനിക്ക് അറിയാം പക്ഷെ സർ അടുത്തേക്ക് വരുമ്പോഴും എന്നെ പരിചരിക്കുമ്പോഴും എനിക്ക് സാറിനോടുള്ള ഇഷ്ടം കൂടി കൂടി വരുവാ എപ്പഴാ അർജുനെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റിക്കൊണ്ട് സാർ അവിടെ വേരുറപ്പിച്ചതെന്ന് എനിക്ക് അറിയില്ല എപ്പഴാ എങ്ങനെയാ ഞാൻ സാറിനെ സ്നേഹിച്ചു തുടങ്ങിയതെന്നും അറിയില്ല ഒന്ന് മാത്രം അറിയാം ...... സാറിനെ പ്രണയിക്കുന്നത്പോലെ മറ്റാരെയും ഈ ശിവാനി ഇതുവരെ പ്രണയിച്ചിട്ടില്ല ഇത് സാറിനോട് പറയാനും സാറിനെ സ്വന്തമാക്കാനും ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് .....

പക്ഷെ ഈയൊരു അവസ്ഥയിൽ ഞാൻ സാറിനൊരു ബാധ്യതയാകും നടക്കാൻ പോലും എന്തിന് സ്വയം ഒന്ന് അനങ്ങാൻ പോലും സാധിക്കാത്ത ഞാൻ സാറിന് ഒരു ഭാരമാകും ഞാൻ അതിന് ഒരിക്കലും ആഗ്രഹിക്കുന്നില്ല ..... അതുകൊണ്ട് തന്നെ എന്റെ പ്രണയം എന്റെ മനസ്സിൽ തന്നെ ഇരുന്നോട്ടെ ....." മുഖത്തു ഒരു പുഞ്ചിരി വരുത്തി അവൾ റാമിനോട് പറഞ്ഞതും അയാൾ വേദനയോടെ അവളെ നോക്കി "ഇതൊക്കെ നിന്റെ തോന്നലാ ശിവാ ..... ആനന്ദ് നല്ലവനാ..... അവന് നീ ഒരിക്കലും ഒരു ഭാരമാകില്ല .....അവൻ ....." അയാൾ എന്തോ പറയാൻ വന്നതും അവൾ അയാളെ തടഞ്ഞു "പ്ലീസ് പപ്പേ ..... നമുക്ക് ഈ ടോപ്പിക്ക് ഇവിടെ അവസാനിപ്പിക്കാം .....

സർ സ്നേഹിക്കുന്നത് ധനുവിനെയാണ് ..... എന്നെയല്ല ....." അത്രയും പറഞ്ഞുകൊണ്ട് അവൾ കണ്ണുകളടച്ചതും അവളുടെ തലയിൽ തലോടിയ ശേഷം റാം അവിടെ നിന്നും പോയി റാം പോയതും അരുന്ധതി അവളുടെ അരികിലേക്ക് വന്നു "ഇല്ല മോളെ...... നീ ഇനി ഒരിക്കലും വേദനിക്കേണ്ടി വരില്ല ..... നിന്റെ പ്രണയം നിന്നിലേക്ക് തന്നെ എത്തും ആനന്ദ് നിനക്ക് മാത്രം അവകാശപ്പെട്ടതാണ് .... അവന്റെ പ്രണയവും ജീവിതവും എല്ലാം നിനക്കുള്ളതാ അധികം വൈകാതെ അത് നിന്നിലേക്ക് തന്നെ എത്തിച്ചേരും ...... അതിന് തടസ്സമായി ആര് വന്നാലും കൊല്ലാൻ പോലും നിന്റെയീ 'അമ്മ മടിക്കില്ല ....."

അവളുടെ വേദന നിറഞ്ഞ മുഖത്ത് നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് അവർ പുറത്തേക്കിറങ്ങിയതും അവരുടെ ഫോൺ ശബ്‌ദിച്ചു "Dhanu calling ......" ഡിപ്ലയിൽ തെളിഞ്ഞ പേര് കണ്ടതും അവരുടെ മുഖം മാറി "ഹെലോ ...." അതിന് അവർ ഒന്ന് മൂളിക്കൊടുത്തു "ആ നശൂലം ചത്തില്ല അല്ലെ ആന്റി ..... ഞാൻ എന്തോരം സ്വപ്നം കണ്ടതാ അവളെ വെള്ള പുതപ്പിച്ചു കൊണ്ടുവരുന്ന കാഴ്ച എല്ലാം വെറുതെയായി ..... ആഹ് സാരമില്ല ..... ആന്റി അവളുടെ ഒപ്പമല്ലേ ഇപ്പൊ ഉള്ളത് ..... ഹോസ്പിറ്റൽ ആയോണ്ട് കാര്യം എളുപ്പമാണ് ഇരുചെവി അറിയാതെ അവളെ വേഗം തീർക്കാൻ പറ്റും ..... അത് റിസ്ക് ആണേൽ പുറത്തുന്നു ആളെ വരുത്താം ....."

ധനു പറയുന്നതൊക്കെ കേട്ട് അരുന്ധതിയുടെ രക്തം തിളച്ചു "ഛീ നിർത്തടി ...... എന്റെ മകളെ കൊല്ലാൻ , എനിക്ക് തന്നെ നീ ബുദ്ധി ഉപദേശിച്ചു തരുന്നോ .....?" അരുന്ധതി ദേശ്യത്താൽ വിറക്കുകയായിരുന്നു "what .......? ആന്റി ..... ആന്റി എന്താ ഈ പറയുന്നേ .....?" അവൾ ഞെട്ടലോടെ പറഞ്ഞൊപ്പിച്ചു "എന്താടി വിശ്വസിക്കാൻ പറ്റുന്നില്ലേ ..... ഞാൻ നൊന്ത് പ്രസവിച്ച എന്റെ മകളാടി ശിവ ..... അവൾക്കെതിരെ നിന്റെ ചെറുവിരൽ എങ്കിലും അനങ്ങിയാൽ .....? അറിയാല്ലോ നിനക്ക് എന്നെ ?? ഇനി മേലിൽ എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ ഒരു തടസ്സമായി നീ വന്നാൽ നട്ടു വളർത്തിയ ഞാൻ തന്നെ അങ്ങ്‌ വെട്ടി മാറ്റും .... ഓർത്തോ നീ .....?"

കടുപ്പമേറിയ സ്വരത്തിൽ അവളെ warn ചെയ്തുകൊണ്ട് തിരിഞ്ഞതും മുന്നിൽ ഒരുതരം അത്ഭുതത്തോടെ നിൽക്കുന്ന റാമിനെയാണ് അവർ കണ്ടത് റാമിനെ കണ്ടതും അവരൊന്ന് ചിരിക്കാൻ ശ്രമിച്ചു ..... റാം അത് കാണാത്ത ഭാവത്തിൽ അവരെ മറി കടന്നു പോയതും ഒരു മങ്ങിയ ചിരിയോടെ അയാൾ പോകുന്നതും നോക്കി നിന്നു ട്രിങ് ട്രിങ് ...... ട്രിങ് ട്രിങ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശിവ കണ്ണ് തുറന്ന് നോക്കിയതും ആനന്ദിന്റെ ഫോൺ ബെഡിലിരുന്ന് റിങ് ചെയ്യുന്നത് കണ്ടു അവളെ ഫോൺ കയ്യിലെടുത്തുകൊണ്ട് അതിലേക്ക് നോക്കിയതും അവളുടെ മുഖത്തു ഒരു നിരാശ പടർന്നു "Dhanu calling ....."

ഡിസ്‌പ്ലേയിൽ നിന്ന് തലയുയർത്തിക്കൊണ്ട് മുറിയിലേക്ക് വരുന്ന ആന്ദിനെ നോക്കിക്കൊണ്ട് അവൾ ഫോൺ നീട്ടിയതും അവനാ ഫോൺ വാങ്ങി നോക്കി ധനുവാണെന്ന് കണ്ടതും അവൻ ശിവയെ ഒന്ന് നോക്കി അവൾ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരിക്കുന്നത് കണ്ടതും അവനാ കാൾ കട്ട് ചെയ്തു വീണ്ടും കാൾ വന്നപ്പോ അവൻ കട്ട് ചെയ്തതും ശിവ അവനെ ഒന്ന് നോക്കി "ഞാൻ ഉള്ളത് കൊണ്ടാണോ കട്ട് ചെയ്യുന്നേ .... it’s okay.... സർ എടുത്ത് സംസാരിച്ചോ ധനുവിനെ hurt ചെയ്യണ്ട ....." അവളൊരു അർഥം വെച്ചു പറഞ്ഞതും അവൻ അവളെ നോക്കിക്കൊണ്ട് തന്നെ അടുത്ത കാളും കട്ട് ആക്കി ......തുടരും………

ശിവാനന്ദം : ഭാഗം 10

Share this story