ശിവാനന്ദം 💞: ഭാഗം 12

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഷിറ്റ്‌ ....." ആനന്ദ് ഫോൺ എടുക്കുന്നില്ലന്ന് കണ്ടതും ധനു ഫോൺ ബെഡിലേക്കെറിഞ്ഞുകൊണ്ട് ദേശ്യത്തിൽ വേയ്സ്‌ എടുത്തു പൊട്ടിച്ചു ശബ്ദം കേട്ട് അഥിതി ഓടി വന്നപ്പോൾ മുഷ്ടി ചുരുട്ടി നിൽക്കുന്ന ധനുവിനെ കണ്ട് ദയനീയമായി ഒന്ന് നോക്കി "അവന് എന്റെ കാൾ എടുക്കാൻ പറ്റില്ല അല്ലെ ....?" അവൾ ധനുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചതും അവൾ എന്ത് പറയുമെന്ന് അറിയാതെ നിസ്സഹായയായി നിന്നു "മകളുടെ ജീവിതത്തിൽ തടസ്സമായി ഞാൻ നിന്നാൽ എന്നെ വെട്ടി മാറ്റുമെന്നാ നിന്റെ അപ്പയുടെ ഭീഷണി ....." അതിഥിയെ നോക്കി ഒരുതരം പുച്ഛത്തോടെയാണവൾ പറഞ്ഞത് "ധനു പ്ലീസ്‌ ..... ഏട്ടന്റെയും ഏട്ടത്തിയുടെയും ജീവിതത്തിൽ നീയായിട്ട് ഒരു പ്രോബ്ലം ഉണ്ടാക്കരുത് ....it’s my request....."

ധനുവിന്റെ കൈ പിടിച്ചു ദയനീയമായി അവൾ പറഞ്ഞതും അവളെ തുറിച്ചുനോക്കിക്കൊണ്ട് ധനു ആ കൈകൾ തട്ടിയെറിഞ്ഞു "ഏട്ടത്തിയോ .....? 😏 എന്ന് മുതാലാടി അവൾ നിനക്ക് ഏട്ടത്തിയായത് ......? ഇത്രയും നാൾ എനിക്ക് വേണ്ടി അവളെ ഓടിക്കാൻ നടന്നവൾ അല്ലെ നീ 😏😏😏....?" പുച്ഛം വിട്ടുമാറാത്ത മുഖവുമായി അവൾ അതിഥിയിൽ നിന്ന് മുഖം തിരിച്ചുകൊണ്ടു ചോദിച്ചു "നിനക്ക് വേണ്ടി അല്ല ധനു ..... എന്റെ അപ്പക്ക് വേണ്ടിയാ ..... നീ ഏട്ടന്റെ ഭാര്യ ആകണം എന്ന് എന്റെ അപ്പ ആഗ്രഹിച്ചതുകൊണ്ടാ നിന്നെ ഞാനും സ്നേഹിച്ചു തുടങ്ങിയത് ...... അപ്പ ഏട്ടത്തിയെ വെറുത്തതു കൊണ്ടാ ഞാനും വെറുത്തത് ......

ഇപ്പൊ അപ്പ കാണാൻ കൊതിച്ച സ്വന്തം ചോരയാണ് ഏട്ടത്തിയെന്ന് അറിഞ്ഞിട്ടും ഏട്ടത്തിയെ വെറുത്താൽ ഞാൻ അത് അപ്പയോട് കാണിക്കുന്ന നന്ദികേട് ആയിരിക്കും ധനു ....." കുറ്റബോധം നിറഞ്ഞ കണ്ണുകളോടെ അവൾ പറയുമ്പോഴും ധനുവിന്റെ സ്ഥായീ ഭാവം പുച്ഛം തന്നെ ആയിരുന്നു "നന്ദികേട് എന്ന് പറഞ്ഞു നീ നല്ല പിള്ള ചമയണ്ട ..... അവരുടെ ഈ സ്വത്ത് കണ്ടിട്ടുള്ള ചാട്ടം അല്ലെടി നിനക്ക് ..... അവർക്കൊപ്പം ഇങ്ങനെ തുള്ളുന്നതും അത് സ്വന്തമാക്കാൻ ആണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും ആവശ്യമില്ല ......" പുച്ഛത്തോടെ ധനു പറയുന്നത് കേട്ടതും അവൾ നേർത്ത ഒരു പുഞ്ചിരി സമ്മാനിചു "നിനക്ക് ആണല്ലോ ധനു ഈ സ്വത്തിനോടും പണത്തിനോടും ആർത്തിയുള്ളത് .....

എന്നെ നീ ആ ഗണത്തിൽ കൂട്ടണ്ട സ്വത്ത് മോഹിച്ചല്ല ഞാൻ അപ്പയുടെ താളത്തിന് തുള്ളുന്നത് എന്നെയും ഏട്ടനേയും പ്രസവിച്ചത് ഞങ്ങടെ അമ്മയാണെങ്കിലും ഞങ്ങളെ വളർത്തിയതും ലാളിച്ചതും ഞങ്ങടെ അപ്പയാ 'അമ്മ ഞങ്ങളെ ലാളിച്ചിട്ടില്ലെന്നല്ല ...... അപ്പ ഞങ്ങളെ അമ്മയ്ക്കരികിലേക്ക് വിടാറില്ല എന്നതാണ് സത്യം ശിവേട്ടത്തിയെ നഷ്ടപ്പെട്ട വേദന അങ്ങനെ എങ്കിലും മറക്കട്ടെന്ന് അവരും കരുതി കുട്ടിക്കാലം മുതൽ ഞങ്ങടെ എല്ലാ കാര്യവും അപ്പയാ നോക്കിയത് ..... ഞങ്ങളെ ഡ്രസ്സ് ഫുഡ് ബുക്ക്സ് എഡ്യൂക്കേഷൻ എല്ലാം അപ്പയുടെ കാരുണ്യമാ ..... ഈ ജീവിതം പോലും അപ്പയുടെ ഔദാര്യത്തിൽ അല്ലെ ആ അപ്പയോട് നന്ദികേട് കാണിക്കാൻ ഞങ്ങൾക്കാവില്ല ......"

നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു നിർത്തിയതും ധനു അവളെ അമർഷത്തോടെ നോക്കി "എന്നിട്ടാണോ നിന്റെ ഏട്ടൻ നിന്റെ അപ്പയെ എതിർത്ത് അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് ..... അവൾക്ക് വേണ്ടി നിന്റെ അപ്പയോട് കയർത്തത്‌ ....? അന്നൊക്കെ എവിടെപ്പോയി ഈ കടപ്പാട് 😏...?" "കടപ്പാട് മറന്നിട്ടോ .... അപ്പയോടുള്ള ഇഷ്ടക്കുറവ് കൊണ്ടോ ഒന്നുമല്ല ...... റാം അങ്കിളിന് എന്റെ ഏട്ടൻ ഒരു വാക്ക് കൊടുത്തിരുഞ്ഞു ..... ഏട്ടത്തിയെ സരംക്ഷിക്കുമെന്ന് ..... അതുകൊണ്ട് മാത്രമാ ഏട്ടൻ ..........! എനിക്ക് ഇനി ഒന്നും പറയാൻ ഇല്ല ധനു ...... നീ ഇനി ഏട്ടനെ ശല്യം ചെയ്യരുത് ...... നിന്റെ ലക്ഷ്യം ഈ കണ്ട സ്വത്താണെന്ന് എനിക്ക് നന്നായി അറിയാം .....

അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചത് അപ്പക്ക് നീ പ്രീയപ്പെട്ടവൾ ആണെന്നുള്ള ഒറ്റ കാരണത്തിൽ ആണ് ..... സൊ മതിയാക്ക് ധനു ....." അവൾ ശാന്തമായി പറഞ്ഞതും ധനുവിന്റെ മുഖം മാറി " നിങ്ങളൊക്കെ കൂടി അല്ലെ എനിക്ക് പ്രതീക്ഷ തന്നത് ..... ഇപ്പൊ എല്ലാം അവസാനിപ്പിക്കണമെന്ന് പറഞ്ഞാൽ ഞാൻ അതും കേട്ട് എല്ലാം അവസാനിപ്പിച് പോകണോ 😡...... ഇല്ല അതിഥി ..... I can’t be without him ....." അവൾ ദേശ്യത്തിൽ അലറുകയായിരുന്നു " അലറണ്ട ധനു ...... നീ ലക്ഷ്യമിട്ടത് ഏട്ടന്റെ പണമല്ലേ ...... അപ്പയുടെ സ്വത്ത് ഏട്ടനിലേക്ക് എത്തിച്ചേരുമെന്ന പ്രതീക്ഷയിൽ അല്ലായിരുന്നൊ നീ ....? എന്നാൽ നീ കാതു തുറന്ന് വെച്ച് കേട്ടോ ......

ഈ സ്വത്തുക്കളുടെ കൈവശാവകാശം മാത്രേ അപ്പക്കുള്ളൂ ...... ഇതൊന്നും അപ്പയുടെ സ്വത്തല്ല ......" ഒരുതരം ആവേശത്തോടെ അവൾ പറഞ്ഞതും ധനു ഒന്ന് ഞെട്ടി " whatttt .....? അപ്പൊ ഇ .... ഇതൊക്കെ ആരുടേയാ .......? ആരാ ഇതിന്റെ അവകാശി ......?" അവൾ ഞെട്ടലോടെയും അതിലുപരി ആകാംഷയോടെയും ചോദിച്ചു "പേര് കേട്ടാൽ നീ അറിയും ,shivaani shivaram menon 😊 ഇപ്പോ shivani aanand varma ......" നിറഞ്ഞ പുഞ്ചിരിയോടെ അതിഥി പറയുന്നത് കേട്ട് ധനു ഞെട്ടി " whatt ......? അവളോ ....?" അവൾക്ക് വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല " എന്താ വിശ്വസിക്കാനാവുന്നില്ലേ .....?

ഏട്ടത്തിയാണ് ഈ സ്വത്തുക്കളുടെയും ഇതിന്റെ ഇരട്ടി വരുന്ന റാം അങ്കിളിന്റെയും സമ്പാദ്യങ്ങളുടേ ഏക അവകാശി ഏട്ടന് കിട്ടുന്ന സാലറി അല്ലാതെ വേറൊന്നിലും ഏട്ടന് അവകാശമില്ല ...... ഇനി ഉണ്ടെങ്കിൽ തന്നെ ഏടത്തിയുടെ ഹസ്ബന്റ്‌ എന്ന നിലയിൽ മാത്രമാണ് ......" ഞെട്ടലോടെ കേട്ട് നിന്ന ധനുവിന്റെ മുഖത്തു പെട്ടെന്ന് ക്രൂരമായ ചിരി വന്ന് നിറയുന്നത് കണ്ട് അവൾ ഒന്ന് സംശയിച്ചു "ഓഹ് ...... അപ്പൊ അവൾ മരിച്ചാൽ ഹസ്ബന്റ്‌ ആയ ആനന്ദിന് ആ സ്വത്തുക്കൾ ഒക്കെ കിട്ടും അല്ലെ ......?"

ക്രൂരമായ ചിരിയോടെ അവൾ പറഞ്ഞതും അഥിതി ഒന്ന് ഞെട്ടി " ധനു നീ ..... എന്താ ഈ .....?" അവൾക്ക് വാക്കുകൾ പൂര്ണമാക്കാൻ കഴിഞ്ഞില്ല " അവളെ ഇല്ലാതാക്കിയാൽ ആനന്ദിനെയും ഒപ്പം വിലമതിക്കാനവാത്ത സ്വത്തുക്കളെയും എനിക്ക് സ്വന്തമാക്കാം അല്ലെ .....?" അത് കേട്ടതും അഥിതി ഞെട്ടലോടെ അവളെ നോക്കി " ആനന്ദിനെ എനിക്ക് അങ്ങനെ വിട്ട് കളയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ...... അവളെ കൊന്നിട്ട് ആണേൽ അങ്ങനെ ...... ഞാൻ അവനെ എന്റേതാക്കും ....."

നിഗൂഢമായി ചിരിച്ചുകൊണ്ട് അവൾ പലതും കണക്കു കൂട്ടി " ധനു നോ ...... ബുദ്ധിമോശം ഒന്നും കാണിക്കരുത് ...... പ്ലീസ് അവർ സമാധാനത്തോടെ ജീവിചൊട്ടെ ..... ഏട്ടതിയെ ഒന്നും ചെയ്യരുത് ....." നിറ കണ്ണുകളോടെ അവൾക്ക് മുന്നിൽ കൈ കൂപ്പിയതും ധനു അവളെയും തള്ളി മാറ്റി പുറത്തേക്ക് പോയി •••••••••••••••••••••••••••••••••••••••••• അരുന്ധതി പിന്നീട് ശിവക്കരികിലേക്ക് വന്നതും അവൾ ആനന്ദിനെ ഓർത്തു സമ്യപനം പാലിച്ചു ശിവയുടെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് തന്നെ അരുന്ധതി അവളുടെ ഓരോ കാര്യങ്ങളും ചെയ്യാൻ തുടങ്ങി അരുന്ധതിയുടെ മാറ്റം ശിവയെ ശെരിക്കും ഞെട്ടിച്ചിരുന്നു ......

കാരണം യാതൊരു അറപ്പും കൂടാതെ തന്നെ കുളിപ്പിക്കുകയും തന്റെ വിസർജ്യങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്ന അരുന്ധതി അവൾക്കൊരു അദ്ഭുതമായിരുന്നു അരുന്ധതിയെപ്പോലെ ഒരു സ്ത്രീക്ക് ഇങ്ങനൊക്കെ മാറാൻ സാധിക്കുമോന്നു അവൾക്ക് വിശ്വസിക്കാനായില്ല ഇന്ന് സ്വന്തം പെറ്റമ്മ പോലും മക്കൾക്ക് ചെയ്തുകൊടുക്കാൻ മടിക്കുന്ന പലതും അരുന്ധതി അവൾക്കായി ചെയ്യുന്നതിൽ അവൾക്ക് അതിശയം തോന്നി അരുന്ധതിയുടെ ഓരോ പ്രവർത്തിയും ശിവക്ക് അവരോടുള്ള ദേശ്യത്തിന്റെ അളവ് കുറച്ചു അരുന്ധതി നൽകുന്ന സ്നേഹവും ലാളനയും അവളുടെ മനസ്സിൽ അവർക്കായി ഒരു സ്ഥാനം നേടിയെങ്കിലും അവളതൊന്നും പുറത്തു കാണിക്കാതെ ഗൗരവം നടിച്ചു എന്തുകൊണ്ടാ അരുന്ധതി തന്നെ ഇത്രത്തോളം സ്നേഹിക്കുന്നു

എന്ന ചിന്ത അവളുടെ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കി അരുന്ധതി അടുത്തേക്ക് വരുമ്പോഴൊക്കെ പേരറിയാത്ത ഒരു വികാരം അവളെ വന്നു പൊതിയുന്നത് പോലെ അവൾക്ക് തോന്നാറുണ്ടെങ്കിലും അതിന്റെ കാരണം മാത്രം അവൾക്ക് മനസ്സിലായില്ല ദിവസങ്ങൾ കൊഴിഞ്ഞു പോയതിനൊപ്പം ശിവയുടെ മനസ്സിൽ അരുന്ധതിയോടുണ്ടായിരുന്ന വെറുപ്പും അലിഞ്ഞില്ലാതായി ഒപ്പം ആനന്ദിനോടുള്ള പ്രണയത്തിന്റെ വേരുകൾ അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പക്ഷെ ഒരു നോട്ടം കൊണ്ടുപോലും അതവൾ പ്രകടിപ്പിച്ചിരുന്നില്ല ••••••••••••••••••••••••••••••••••••••••••••

" ആനന്ദ് ....." സ്റ്റെയർ കയറി മുറിയിലേക്ക് പോകാൻ തുനിഞ്ഞ ആനന്ദിനെ അരുന്ധതി പുറകിൽ നിന്ന് വിളിച്ചതും അവൻ എന്തായെന്ന അർത്ഥത്തിൽ തിരിഞ്ഞുനോക്കി " എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ചു സംസാരിക്കാനുണ്ട് .....?" അവർ ഗൗരവത്തോടെ പറഞ്ഞതും അവൻ അവർക്കരികിലേക്ക് വന്നു "എന്താ അപ്പേ ....?" അവൾ മുഖം ചുളിച്ചു "എനിക്ക് സംസാരിക്കാനുള്ളത് ശിവാനിയെക്കുറിച്ചാണ് ....." അവർ ഗൗരവത്തോടെ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു " എന്താ നിന്റെ ഉദ്ദേശം .....? ഇപ്പോഴും ആ ധനുവിനെ ഓർത്തു കഴിയുവാണോ നീ .....? അവൾ നിന്റെ മനസ്സിൽ ഉള്ളതുകൊണ്ടാണോ ശിവയെ നീ അവോയ്ഡ് ചെയ്യുന്നേ ....?"

മനസ്സിലെ ചോദ്യക്കെട്ടുകൾ അവനുനേരെ അഴിച്ചു വിടുമ്പോൾ അവന്റെ മറുപടി എന്തെന്നുള്ള ആകാംക്ഷയായിരുന്നു അവരുടെ ഉള്ളിൽ " അപ്പ ഇതെന്തൊക്കെയാ ഈ പറയുന്നേ .....? ഞാൻ ഒരിക്കലും ധനുവിനെ പ്രണയിച്ചിട്ടില്ല ....!!! " അവന്റെ നാവിൽ നിന്നും അത് കേട്ടതും ആ അമ്മമനസ്സ് ഒന്ന് തണുത്തു " അപ്പക്കറിയില്ലേ ഞാനും അവളും നല്ല ഫ്രണ്ട്സ് ആയിരുന്നുന്നു ...... അപ്പക്ക് അവളെ ഇഷ്ടമായത് കൊണ്ടാ ഞാൻ അവളുമായുള്ള വിവാഹത്തിന് സമ്മതിച്ചത് ..... പിന്നെ എനിക്ക് അറിയുന്ന ആളാണ് എന്റെ വൈഫ് ആകുന്നതെങ്കിൽ ലൈഫ് കുറച് comfortable ആകുമെന്നും കരുതി that’s all...!

അല്ലാതെ ഞാൻ ഇപ്പോഴും അവളെ ഓർത്തിരിക്കാനും മാത്രം ഞാനും അവളും തമ്മിൽ അങ്ങനെ ഒരു affair ഉണ്ടായിട്ടില്ല ..... പിന്നെ വിവാഹവാഗ്ദാനം നൽകി അവളെ ചതിച്ചു എന്നൊരു ചിന്ത എന്റെ ഉള്ളിൽ ഉള്ളതുകൊണ്ട് മാത്രമാ അവളോട് ഞാൻ കുറച്ചു ഫ്രീ ആയി ബീഹെവ് ചെയ്തത് ..... " ആനന്ദ് അത്രയും പറഞ്ഞു തീർന്നതും അരുന്ധതിക്ക് ഹൃദയത്തിൽ നിന്ന് ഒരു ഭാരമിറക്കി വെച്ച ആശ്വാസമായിരുന്നു "നിന്റെ മനസ്സിൽ ധനു ഇല്ലെങ്കിൽ പിന്നെ നിനക്ക് ശിവയെ സ്വീകരിച്ചൂടെ .....? അവളെ നിന്റെ ഭാര്യയും അംഗീകരിച്ചൂടെ നിനക്ക് ....? അവളെ സ്നേഹിചൂടെ .....?" ഒരു പ്രതീക്ഷയോടെയാണ് അവരത് ചോദിച്ചത് "

I can’t appe...... ഞാൻ പഠിപ്പിക്കുന്ന എന്റെ സ്റ്റുഡന്റ്‌ ആണ് ശിവാനി ..... അയാളെ ഒരു ഭാര്യയായി കാണാൻ എനിക്ക് സാധിക്കുന്നില്ല ..... അപ്പ അത് മാത്രം എന്നോട് ആവശ്യപ്പെടരുത് ..... ഞാൻ ഒരിക്കലും എന്റെ ജീവിതത്തിൽ നിന്ന് അയാളെ ഇറക്കി വിടില്ല ....... ശിവാനി പോകാൻ ആഗ്രഹിക്കുന്നത് വരെ പക്ഷെ ഒരു ഭാര്യ ഭർതൃ ബന്ധം അത് ഞങ്ങൾക്കിടയിൽ ഉണ്ടാകില്ല ..... അത് അയാളും ആഗ്രഹിക്കുന്നുണ്ടാവില്ല ......" അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് പോകുന്ന ആനന്ദിനെ നിസ്സഹായമായി നോക്കി നിൽക്കാനേ അവർക്കായുള്ളൂ ••••••••••••••••••••••••••••••••••••••••••• "ശിവാ നീ വിഷമിക്കണ്ട ...... അധികം വൈകാതെ നീ ഇവിടെ മുഴുവൻ ഓടി നടക്കും .....

മെന്റലി നീ ഒരുപാട് വീക്‌ ആയിരുന്നു ബട്ട് നൗ നിന്റെ മെന്റൽ കണ്ടിഷൻ ഇപ്പൊ ഇമ്പ്രൂവ് ചെയ്തിട്ടുണ്ട് ..... ഇനി ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കേണ്ട ആവശ്യമില്ല ..... കോളേജിലൊക്കെ പോയി തുടങ്ങിക്കോ വീൽ ചെയർ നിനക്ക് സ്വയം ഓപ്പറേറ്റ് ചെയ്യാനുള്ള സൗകര്യമുള്ളതാ ..... ആരെയും ആശ്രയിക്കാതെ നിനക്ക് എവിടെ വേണേലും പോകാം ....." അത്രയും പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ തട്ടി കാർത്തി പറഞ്ഞതും അവളുടെ ഉള്ളിലും ഒരു പ്രതീക്ഷ മൊട്ടിട്ടു " thanks karthi ...... എന്റെ മോളെ ഇങ്ങനെയെങ്കിലും മാറ്റിയെടുത്തതിന് ......" റാം അവനെ ചേർത്ത് പിടിച്ചതും അവൻ അയാളെ അടർത്തി മാറ്റി " അർഹിക്കാത്ത അംഗീകാരം അതെനിക്ക് വേണ്ട അങ്കിളേ ......

ശിവ ഈ സ്റ്റേജിലേക്ക് വന്നിട്ടുണ്ടെങ്കിൽ അതിന് കാരണം യാതൊരു അറപ്പുമില്ലാതെ ഇവളെ പരിപാലിച്ച ഈ സ്ത്രീയാണ് ..... സൊ നന്ദിയൊക്കെ അങ്ങോട്ടേക്ക് മതി ....." അരുന്ധതിയെ ചൂണ്ടി കാർത്തി പറഞ്ഞതും റാം അവരെ ഒന്ന് നോക്കി ആനന്ദ് അരുന്ധതിക്ക് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു " ആഹ് പിന്നെ കാർത്തി ..... നീ ഹോട്ടലിൽ ആണ് താമസമെന്നു നിന്റെ അച്ഛൻ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത് ...... എന്റെ വീടുള്ളപ്പോൾ നീ ഫ്ലാറ്റിൽ താമസിക്കേണ്ട ആവശ്യമില്ല ...... നിന്റെ തിങ്ങ്സ് ഒക്കെ ഡ്രൈവറോട് പറഞ്ഞു ഞാൻ എടുപ്പിക്കാം ..... ഇന്ന് മുതൽ നീ ഇവിടെയാ ..... ഇങ്ങോട്ടൊന്നും പറയണ്ട ..... പറഞ്ഞത് കേട്ടാൽ മതി ....."

അത്രയും പറഞ്ഞുകൊണ്ട് റാം പുറത്തേക്ക് പോയതും കാർത്തി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി ആനന്ദ് അവർ പോകുന്നതും നോക്കി കുറച്ചു നേരം നിന്ന ശേഷം അവന്റെ ജോലിയിലേക്ക് തിരിഞ്ഞു ••••••••••••••••••••••••••••••••••••••••••• രാത്രി ആനന്ദ് മുറിയിലേക്ക് വരുമ്പോൾ കാർത്തി ശിവാനിയുടെ ഒപ്പം ബെഡിലിരുന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത് ...... അത് കണ്ടതും അവൻ അല്പം ഗൗരവത്തിൽ അവിടേക്ക് നടന്നു " ശിവാനി താൻ നാളെ മുതൽ ക്ലാസ്സിൽ വരുമെന്ന് അങ്കിൾ പറഞ്ഞിരുന്നു ...... ബുക്ക്സ് ഒക്കെ എടുക്ക് ...... ഞാൻ notes complete ആക്കി തന്നേക്കാം ....."

അവന്റെ ശബ്ദം കേട്ടാണ് അവർ ചിരി നിർത്തി തിരിഞ്ഞു നോക്കിയത് " ആഹ് ആനന്ദ് ..... Notes ഒക്കെ ഞാൻ complete ചെയ്തു കൊടുത്തിട്ടുണ്ട് ..... don’t worry....." കാർത്തി ആയിരുന്നു മറുപടി പറഞ്ഞത് ..... അതിന് അവനൊന്ന് മൂളിക്കൊണ്ടു തിരിഞ്ഞു നടന്നു സോഫയിൽ പോയി ഇരുന്ന് ഒരു ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി ഇടയ്ക്കിടെ അവന്റെ നോട്ടം കളിതമാശ പറഞ്ഞു ചിരിക്കുന്ന കാർത്തിയിലേക്കും ശിവയിലേക്കും പാറി വീഴും കാർത്തിക്കൊപ്പം അവൾ ഒരുപാട് ഹാപ്പി ആണെന്ന് അവൻ തിരിച്ചറിഞ്ഞു നേരം ഏറെ വൈകിയിട്ടും കാർത്തി പോകാതെ അവിടെ തന്നെ ഇരിക്കുന്നത് കണ്ടതും ആനന്ദ് അവർക്ക് നേരെ എണീറ്റ് നടന്നു......തുടരും………

ശിവാനന്ദം : ഭാഗം 11

Share this story