ശിവാനന്ദം 💞: ഭാഗം 13

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാത്രി ആനന്ദ് മുറിയിലേക്ക് വരുമ്പോൾ കാർത്തി ശിവാനിയുടെ ഒപ്പം ബെഡിലിരുന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത് ...... അത് കണ്ടതും അവൻ അല്പം ഗൗരവത്തിൽ അവിടേക്ക് നടന്നു " ശിവാനി താൻ നാളെ മുതൽ ക്ലാസ്സിൽ വരുമെന്ന് അങ്കിൾ പറഞ്ഞിരുന്നു ...... ബുക്ക്സ് ഒക്കെ എടുക്ക് ...... ഞാൻ notes complete ആക്കി തന്നേക്കാം ....." അവന്റെ ശബ്ദം കേട്ടാണ് അവർ ചിരി നിർത്തി തിരിഞ്ഞു നോക്കിയത് " ആഹ് ആനന്ദ് ..... Notes ഒക്കെ ഞാൻ complete ചെയ്തു കൊടുത്തിട്ടുണ്ട് ..... don’t worry....." കാർത്തി ആയിരുന്നു മറുപടി പറഞ്ഞത് .....

അതിന് അവനൊന്ന് മൂളിക്കൊണ്ടു തിരിഞ്ഞു നടന്നു സോഫയിൽ പോയി ഇരുന്ന് ഒരു ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി ഇടയ്ക്കിടെ അവന്റെ നോട്ടം കളിതമാശ പറഞ്ഞു ചിരിക്കുന്ന കാർത്തിയിലേക്കും ശിവയിലേക്കും പാറി വീഴും കാർത്തിക്കൊപ്പം അവൾ ഒരുപാട് ഹാപ്പി ആണെന്ന് അവൻ തിരിച്ചറിഞ്ഞു നേരം ഏറെ വൈകിയിട്ടും കാർത്തി പോകാതെ അവിടെ തന്നെ ഇരിക്കുന്നത് കണ്ടതും ആനന്ദ് അവർക്ക് നേരെ എണീറ്റ് നടന്നു "ശിവാനി ....." അവൻ അവർക്ക് അടുത്തായി നിന്നുകൊണ്ട് വിളിച്ചതും അവർ രണ്ടുപേരും തിരിഞ്ഞു നോക്കി " എന്താ സർ ......" ശിവാനി അവന്റെ നിൽപ്പ് കണ്ട് ചോദിച്ചു "ഒരുപാട് ലേറ്റ് ആയി tablets കഴിച്ചില്ലല്ലോ ....."

അവൻ tablets ബോക്സ് എടുക്കാൻ തുനിഞ്ഞുകൊണ്ട് പറഞ്ഞതും കാർത്തി അവനെ തടഞ്ഞു " tablets ഒക്കെ ഞാൻ കൊടുത്തെടോ ....." ഒരു ചിരിയോടെ കാർത്തി പറഞ്ഞതും അവൻ രണ്ടുപേരെയും ഒന്ന് നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു " ശിവാ നാളെ ഞാൻ നിന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യാം ...... വീൽ ചെയർ ഒക്കെ സെറ്റ് ആണ് ..... ഒരുപാട് ക്ലാസ് മിസ് ആയില്ലേ ..... നാളെ നേരത്തെ റെഡി ആക്കി നിർത്താൻ ഞാൻ ആന്റിയോട് പറഞ്ഞേക്കാം ....." കാർത്തി പറയുന്നതിന് അവളൊന്നു തലയാട്ടിയതും അവൻ അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ട് അവിടെ നിന്നും എണീറ്റു " എന്നാൽ നീ കിടന്നോ ..... ഗുഡ് നൈറ്റ് ....."

അവൻ പുഞ്ചിരിയോടെ പറഞ്ഞതും അവളും അവനൊരു പുഞ്ചിരി സമ്മാനിച്ചു " ഗുഡ് നൈറ്റ് കാർത്തി ......" അവൾ ഗുഡ് നൈറ്റ് പറഞ്ഞതും ആനന്ദ് അവളെ പിടിച്ചു കിടത്താനായി എണീറ്റൂ കൊണ്ട് അവർക്കരികിലേക്ക് നടക്കവേ കാർത്തി തന്നെ ശിവയെ താങ്ങി പിടിച്ചു കിടത്തുന്നത് കണ്ട് അവനൊന്ന് നിന്നു ശിവയെ ശ്രദ്ധയോടെ കിടത്തിക്കൊണ്ട് ശെരിക്ക് പുതപ്പിക്കുന്നു കാർത്തിയെ അവൻ ഗൗരവത്തോടെ നോക്കി നിന്നു ഇപ്പോൾ കണ്ടാൽ അവരാണ് ഹസ്ബന്റ്‌ ആൻഡ് വൈഫ് എന്ന് ആർക്കായാലും തോന്നിപ്പോകും കാർത്തി അവളെ അത്രക്ക് കെയർ ചെയ്യുന്നുണ്ടായിരുന്നു ആനന്ദ് ഇതൊന്നും ഇഷ്ടപ്പെടാത്ത മട്ടിൽ പുറത്തേക്ക് പോയി

അവൻ മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് ആകാശത്തേക്ക് ഏറെനേരം നോക്കിനിന്നു പലതും മനസ്സിലൂടെ കടന്നു പോയി ഏറെനേരം അവിടെ നിന്നശേഷം ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് അവൻ അകത്തേക്ക് നടന്നു മുറിയിൽ എത്തിയപ്പോൾ ഉറങ്ങിക്കിടക്കുന്ന ശിവയുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് തിരിയുന്ന അരുന്ധതിയെ കണ്ട് അവനത് നോക്കി നിന്നു അവളുടെ അരികിലിരുന്ന് അവളെ തലോടിക്കൊണ്ട് അവർ പുറത്തേക്കിറങ്ങിയതും അവരെ നോക്കി നിൽക്കുന്ന ആനന്ദിനെ കണ്ട് ഒന്ന് ചിരിച്ചു " ഉണർന്നിരിക്കുമ്പോൾ ഇതൊന്നും ചെയ്യാൻ പറ്റില്ലല്ലോ ....." ഒരു വിളറിയ ചിരിയോടെ അത്രയും പറഞ്ഞു

അവർ മറി കടന്നു പോയതും അവൻ അരുന്ധതിയെയും ശിവയെയെയും നോക്കിക്കൊണ്ട് അകത്തെക്ക് നടന്നു അവൻ അവളുടെ അടുത്തായി വന്നിരുന്നുകൊണ്ട് അവളുടെ മുഖത്തേക്ക് അൽപനേരം നോക്കിയിരുന്നു ശേഷം സ്വയം തലക്കടിച്ചുകൊണ്ട് അവൻ അവിടെ നിന്നും എണീറ്റ് സോഫയിലേക്ക് പോയി കിടന്നു •••••••••••••••••••••••••••••••••••••••••••• രാവിലെ തന്നെ അരുന്ധതി ശിവയുടെ അടുത്തേക്ക് വന്നു അവൾ ഒന്നും മിണ്ടാതെ ഇരുന്നുകൊടുത്തു ...... അരുന്ധതി അവളെ ഫ്രഷ് ആക്കി ഒരുക്കി അവളെ കണ്ണാടിക്ക് മുന്നിൽ ഇരുത്തിക്കൊണ്ട് അവളുടെ കണ്ണുകൾ നീട്ടിയെഴുതി "ഇതൊന്നും വേണ്ട .... ഞാൻ ഉപയോഗിക്കാറില്ല ....."

അവൾ അവരെ നോക്കാതെ പറഞ്ഞതും അരുന്ധതി ഒന്ന് ചിരിച്ചു " കോളേജിൽ പോകുമ്പോൾ കുറച്ചൊക്കെ ഒരുങ്ങുന്നതിന് കുഴപ്പമൊന്നുമില്ല ...... മേക്കപ്പിന്റെ ആവശ്യം മോൾക്ക് ഇല്ലാന്ന് എനിക്ക് അറിയാം പക്ഷെ ഇതൊക്കെ ഉണ്ടെങ്കിൽ മോള് കുറച്ചുകൂടി സുന്ദരിയാകും ...... ഇപ്പൊ നിന്നെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല ....." അവളുടെ കവിളിൽ കൈ വെച്ചുകൊണ്ട് അവർ പറഞ്ഞതും അവൾ കണ്ണാടിയിലേക്ക് ഒന്ന് നോക്കി ശെരിയാ കരിമഷി എഴുതിയ അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ചേലായിരുന്നു അരുന്ധതി അവളെ വീൽ ചെയറിലേക്ക് ഇരുത്തിക്കൊണ്ട് അവർ താഴേക്ക് കൊണ്ടുപോയി

താഴെ കാർത്തിയും ആനന്ദും റാമും ഫുഡ് കഴിക്കാൻ ഇരുന്നിരുന്നു അരുന്ധതി അവളെ അങ്ങോട്ടേക്ക് കൊണ്ടുപോയി ഇരുത്തി വിളമ്പി കൊടുത്ത ശേഷം തിരികെ നടക്കാൻ തുനിഞ്ഞതും ശിവ അവരുടെ കയ്യിൽ പിടുത്തമിട്ടു "ഇപ്പൊ നിങ്ങളും ഇവിടുത്തെ അംഗമാണ് ...... മാറിയിരുന്ന് കഴിക്കേണ്ട ആവശ്യമില്ല .... ഇനിമുതൽ ഇവിടെ ഇരുന്നാൽ മതി ....." സംശയത്തോടെ നോക്കി നിൽക്കുന്ന അരുന്ധതിയുടെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞതും അരുന്ധതി ഞെട്ടി സന്തോഷത്തോടെ അവളെ നോക്കികൊണ്ട് അവർ ആനന്ദിനെ നോക്കിയതും അവൻ ഒന്ന് കണ്ണടച്ച് കാണിച്ചു റാമിനെ നോക്കിയതും റാം ഒന്നും മിണ്ടാതെ ഫുഡ് കഴിക്കുന്നത് കണ്ടതും അവർ ശിവയെ ഒന്ന് നോക്കിക്കൊണ്ട് ചെയറിലേക്ക് ഇരുന്നതും ശിവ കൈയിലെ പിടി വിട്ടു

"ഇന്ന് നിനക്ക് നല്ല മാറ്റമുണ്ടല്ലോ ..... കണ്ണൊക്കെ എഴുതി നല്ല ഭംഗിയുണ്ട് ....." കഴിക്കുന്നതിനിടയിൽ കാർത്തി ശിവയെ നോക്കി പറഞ്ഞതും ആനന്ദ് തലയുയർത്തി നോക്കി കുറച്ചുനേരം അവൻ അവളെ തന്നെ അവൻ നോക്കിയിരുന്നു പോയി ..... അരുന്ധതി അവന്റെ കയ്യിൽ തട്ടി പുരികം പൊക്കി എന്താന്ന് ചോദിച്ചതും അവൻ വേഗം നോട്ടം മാറ്റി പോകാനൊരുങ്ങിയ ശിവയെ റാം ചേർത്തുപിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു "സൂക്ഷിക്കണം ട്ടോ ..... എന്തേലും ഉണ്ടേൽ പപ്പയെ വിളിച്ചാൽ മതി ...."അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞതും കാർത്തി അവളെ താങ്ങി എടുത്ത് കാറിലേക്ക് കയറ്റി ഇതൊക്കെ ഗൗരവത്തോടെ നോക്കി നിൽക്കുന്ന ആനന്ദിന്റെ തോളിൽ റാം ഒന്ന് തട്ടി "തെറ്റിദ്ധരിക്കണ്ട ..... അവർ ചെറുപ്പം മുതൽ ജീവിച്ചതും വളർന്നതും ഒരുമിച്ചാണ് .....

അതാ ഇത്രക്ക് ഇന്റിമസി .....😊" അവന്റെ തോളിൽ തട്ടി ഒരു ചിരിയോടെ റാം പറഞ്ഞതും അവനൊന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു അവൻ പുറത്തേക്കിറങ്ങുന്നതിന് മുന്നേ ശിവയേയും കൂട്ടി കാർത്തിയുടെ കാർ ഗേറ്റ് കടന്നിരുന്നു "അവളെ ഒന്ന് ശ്രദ്ധിച്ചേക്കണേ ആനന്ദ് ....." കാറിലേക്ക് കയറാൻ നിന്ന ആനന്ദിന്റെ പിന്നിൽ നിന്ന് റാം പറഞ്ഞതും അവനൊന്ന് തലയാട്ടിക്കൊണ്ട് അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••• കോളേജ് ഗ്രൗണ്ടിൽ വന്ന് നിന്ന കാർത്തിയുടെ കാറിൽ നിന്നും അവൻ അവളെ താങ്ങി എടുത്ത് വീൽ ചെയറിലേക്ക് ഇരുത്തി വീൽ ചെയർ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നൊക്കെ അവൻ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു

അവളെ ക്ലാസ്സിലാക്കാൻ അവൾക്കൊപ്പം അവനും പോയി വഴിയിൽ വെച്ച് അർജുനെ കണ്ടതും അവരൊന്ന് നിന്നു അവനെ കണ്ടപ്പോൾ അവൾ അസ്വസ്ഥയാകുന്നത് കാർത്തി ശ്രദ്ധിച്ചു അവനു മുഖം കൊടുക്കാതെ അവൾ മറ്റെങ്ങോ നോക്കി ഇരിക്കുന്നത് അവൻ നോട് ചെയ്തു "കാർത്തി എപ്പോ എത്തി .....?" ചോദ്യം കാർത്തിയോട് ആണേലും അവന്റെ നോട്ടം ശിവയിൽ ആയിരുന്നു ...... അവളുടെ കണ്ണുകളിലേക്ക് തന്നെ അവൻ ഏറെനേരം നോക്കി നിന്നു "2 വീക്സ് ആയി ....." രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ടാണ് അവനത് പറഞ്ഞത് "ആക്സിഡന്റ് ആയതൊക്കെ ഞാൻ അറിഞ്ഞിരുന്നു .. How you feel now shivaa ....?"

അവൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും അവൾ മുഖം തിരിച്ചു "karthi ..... Come .... നമുക്ക് പോകാം ....." അർജുനെ നോക്കാതെ കാർത്തിയേം കൂട്ടി അവൾ അവിടെനിന്നും പോകുന്നത് ഒരു മങ്ങിയ ചിരിയോടെ അവൻ നോക്കിനിന്നു "നീയെന്താ അവനു മറുപടി കൊടുക്കാതെ ഇങ് പോന്നത് ......?" ക്ലാസ് എത്താറായപ്പോൾ അവൾക്ക് മുന്നിൽ വന്നു നിന്നുകൊണ്ട് കാർത്തി ചോദിച്ചു അതിന് രൂക്ഷമായ നോട്ടമായിരുന്നു അവന് കിട്ടിയ മറുപടി "what...?" അവളുടെ നോട്ടം കണ്ട് അവൻ നെറ്റി ചുളിച്ചു നിറഞ്ഞു വന്ന കണ്ണുകൾ കൊണ്ട് മൗനത്തെ കൂട്ടുപിടിച്ചു അവൾ മറുപടി നൽകിയപ്പോൾ അവനൊന്ന് ശ്വാസം എടുത്തുകൊണ്ട് അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു

"shivaa .... You have to move on ...... എന്തിനാ ഇപ്പോഴും അതൊക്കെ ഓർത്തിരിക്കുന്നത് .....? അവനെ കാണുമ്പോൾ എന്തിനാ ഇങ്ങനെ നീ disturbed ആകുന്നെ ....?" അവൻ ശാന്തമായി ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു "tell me shivaa ...... Why are you being disturbed ......??? Do you still love him ....?" ഏറെനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൻ ശാന്തമായി ചോദിച്ചതും അവൾ പൊട്ടിത്തെറിച്ചു "noooo ...... I can’t love him anymore...... I just hate him ....." പറയുന്നതിനൊപ്പം അവൾ കിതക്കുന്നുണ്ടായിരുന്നു "relax ..... Shivaa just calm down ..... Relax ......" അവളെ സമാധാനിപ്പിച്ചുകൊണ്ട് അവൻ ശാന്തമായി പറഞ്ഞതും അവൾ ഒന്ന് ശ്വാസം എടുത്തു വിട്ടു

"നമുക്ക് ഇതിനെപ്പറ്റി evening സംസാരിക്കാം നീയിപ്പോ ക്ലാസ്സിലേക്ക് പൊയ്ക്കോ ....." അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ട് അവൻ അവിടെ നിന്ന് എണീറ്റ് മാറിയതും അവളൊരു ദീർഘശ്വാസത്തോടെ ക്ലാസ്സിലേക്ക് കയറി ക്ലാസ്സിൽ എത്തിയതും സഹതാപ തരംഗങ്ങളുമായി സുഹൃത്തുക്കൾ ചുറ്റും കൂടിയെങ്കിലും അവൾ അവരെയൊക്കെ പറഞ്ഞു വിട്ടു ക്ലാസ്സിലിരുന്നു ഇടക്കിടക്ക് അവളിലേക്ക് നീളുന്ന അതിഥിയുടെ കണ്ണുകളെ അവൾ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ബുക്ക്സ് നോക്കിയിരുന്നു ഫസ്റ്റ് പീരിയഡ് തന്നെ ആനന്ദ് ആയിരുന്നു ..... അവൻ ഗൗരവത്തോടെ ക്ലാസ് എടുത്ത് തുടങ്ങിയതും അവൾ ബുക്കിലേക്ക് നോക്കിയിരുന്നു

അവളുടെ മനസ്സ് അവനിലേക്ക് കൂടുതൽ അടുക്കാതിരിക്കാൻ അവൾ ശ്രമിച്ചു അതിന് വേണ്ടി ഒരു നോട്ടം പോലും അവനിലേക്ക് പതിക്കാൻ അവൾ അനുവദിച്ചില്ല തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പറയുന്ന നോട്സ് ഒക്കെ ബുക്കിൽ പകർത്തുന്ന ശിവയെ അവനും ശ്രദ്ധിച്ചിരുന്നു കാർത്തി വന്നതിന് ശേഷമാണ് അവൾക്കീ മാറ്റമെന്ന് അവൻ ചിന്തിച്ചു പിന്നെ അവനും അത് ശ്രദ്ധിക്കാതെ ക്ലാസ് എടുത്തു അടുത്ത പീരിയഡ് ആയതും ആനന്ദ് ശിവയെ ഒന്ന് നോക്കി അഥിതിയോട് എന്തോ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയതും ക്ലാസ്സിലേക്ക് വരുന്ന ആളെ കണ്ടു ശിവയും അഥിതിയും ഞെട്ടി "ധനു ....." അവളെ കണ്ടതും ഞെട്ടലോടെ അഥിതി ഉരുവിട്ടു .....തുടരും………

ശിവാനന്ദം : ഭാഗം 12

Share this story