ശിവാനന്ദം 💞: ഭാഗം 14

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അടുത്ത പീരിഡ് ആയതും ആനന്ദ് ശിവയെ ഒന്ന് നോക്കി അഥിതിയോട് എന്തോ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയതും ക്ലാസ്സിലേക്ക് വരുന്ന ആളെ കണ്ടു ശിവയും അഥിതിയും ഞെട്ടി "ധനു ....." അവളെ കണ്ടതും ഞെട്ടലോടെ അഥിതി ഉരുവിട്ടു "ഹൈ സ്റ്റുഡന്റസ് ...... ഞാൻ നിങ്ങളുടെ രേണു മാമിന് പകരം വന്ന ന്യൂ maths ടീച്ചർ ആണ് ...... All sit down ....." മുന്നിൽ നിൽക്കുന്ന സ്റ്റുഡന്റ്സിനോട് അത്രയും പറഞ്ഞുകൊണ്ട് അവൾ ശിവയെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു ഞെട്ടൽ വിട്ടുമാറാതെ സീറ്റിലേക്ക് ഇരുന്ന അഥിതിക്ക് ആനന്ദ് ശിവയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതിന് കാരണം അപ്പോഴാണ് മനസ്സിലായത് അവൾ ഒരുതരം ഭയത്തോടെയാണ് സമയം തള്ളി നീക്കിയത് ......

തന്റെ മുന്നിൽ ഒട്ടും ഭയമില്ലാതെ ഇരിക്കുന്ന ശിവയെ കാണുംതോറും അവൾക്ക് ധൈര്യം കൂടി മനസ്സിലെ അനാവശ്യഭയത്തെ തുടച്ചുമാറ്റിക്കൊണ്ട് അവൾ ഒരുതരം അവജ്ഞതയോടെ ധനുവിനെ നോക്കി അവൾ കുട്ടികളെ പരിചയപ്പെടുന്ന തിരക്കിലാണ് ...... ശിവയുടെ അടുത്തെത്തിയതും അവൾ ഒരു പരിഹാസരൂപേണയാണ് സംസാരിച്ചത് " എന്താ നിന്റെ ഉദ്ദേശം .....?" തന്റെ അടുക്കൽ എത്തിയതും മറ്റാരും കേൾക്കാത്ത വിധത്തിൽ അഥിതി അവളോട് ചോദിച്ചു " എനിക്ക് ഇപ്പൊ ഉദ്ദേശങ്ങൾ പലതാണ് ...... അതൊന്നും ഓർത്തു എന്റെ മോൾ ടെൻഷൻ ആകണ്ട ...... നീ നിന്റെ ഏട്ടത്തിയെ രക്ഷിക്കാൻ ശ്രമിക്കുംതോറും ഞാൻ അവളെ ദ്രോഹിക്കാൻ ശ്രമിക്കും എത്ര നാള് അവൾ രക്ഷപ്പെടും ......

എന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെടാനുള്ള ഭാഗ്യം പോലും അവൾക്കിപ്പോ ഇല്ല ...... സൊ നിന്റെ ഏട്ടനോട് പറഞ്ഞു secuirity കുറച്ചുകൂടി സ്ട്രോങ്ങ് ആക്കിക്കോ ......" പതിഞ്ഞ സ്വരത്തിൽ അത്രയും പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നതും നിസ്സഹായയായി അവൾ ശിവയെ ഒന്ന് നോക്കി ശിവയോട് താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു ...... ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എന്ന പരിഗണന പോലും ശിവയിൽ നിന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല ധനുവിൽ നിന്ന് ഏത് നിമിഷവും ഒരു അറ്റാക്ക് പ്രതീക്ഷയച്ചിരുന്നത് കൊണ്ട് തന്നെ അഥിതിയുടെ ഒരു കണ്ണ് എപ്പൊഴും ശിവയിൽ ഉണ്ടായിരുന്നു

അവൾ ഭയന്നത് പോലെ ധനുവിന്റെ ഭാഗത്തു നിന്ന് അങ്ങനൊരു പ്രശ്നവും ഉണ്ടായില്ല ..... അതിൽ നിന്ന് അവൾ വലുതെന്തോ പ്ലാൻ ചെയ്യുവാണെന്നു അഥിതിക്ക് മനസ്സിലായി ധനു ഒരു നിഗൂഢമായ ചിരിയോടെ ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോയതും അഥിതി ആശ്വാസത്തോടെ ശിവയെ നോക്കി അടുത്ത പീരിയഡ് അർജുനാണ് ക്ലാസ് എടുക്കാൻ വന്നത് പല തവണ കുറ്റബോധം നിറഞ്ഞ അവന്റെ കണ്ണുകൾ ശിവയെ തേടി എത്തിയെങ്കിലും അവൾ തലയുയർത്തി നോക്കാൻ കൂട്ടാക്കിയില്ല അവളോട് ഓരോ കരണങ്ങളുണ്ടാക്കി അവൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവളതൊക്കെ ബോധപൂർവം ഒഴിവാക്കി അവളുടെ ഈ അവഗണന അവനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടായിരുന്നു ഒരുപാട് പ്രതീക്ഷയോടെ ക്ലാസ്സിലേക്ക് വന്ന അവൻ നിരാശയോടെയാണ് ഇറങ്ങിപ്പോയത് •••••••••••••••••••••••••••••••••••••••••••••

ക്ലാസ് കഴിഞ്ഞതും ആരുടേയും സഹായമില്ലാതെ ശിവ വീൽ ചെയറിന്റെ സഹായത്തോടെ ക്ലാസ്സിന് പുറത്തിറങ്ങി അവൾക്ക് ഗ്രൗണ്ട് ഫ്ലോറിൽ എത്തണമെങ്കിൽ വലിയ ഒരു സ്റ്റെയർ ഇറങ്ങണം ....... അത് അറിയുന്നത് കൊണ്ട് തന്നെ ക്ലാസ് കഴിഞ്ഞ ഉടനെ ആനന്ദ് അവളെ അന്വേഷിച്ചു വന്നു അവൻ വരുമ്പോൾ സ്റ്റെയർ ഇറങ്ങാൻ കഴിയാതെ നിൽക്കുന്ന ശിവയേയും അവളെ പിന്നിൽ നിന്ന് തള്ളാൻ തുനിയുന്ന ധനുവിനെയുമാണ് അവൻ കണ്ടത് പെട്ടെന്ന് ഒരു നിമിഷം അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി " shivaaniiii .....!!!" അവൻ ഒരു അലർച്ചയോടെ ഓടി അടുക്കുന്നതിന് മുന്നേ ധനു അവളെ തള്ളിയിട്ടിരുന്നു ആ കാഴ്ച കണ്ടതും അവന്റെ കാലുകൾ നിശ്ചലമായി ......

അവൻ നിലത്തേക്ക് വീണിരുന്നു പോയി കണ്ണിൽ നിന്ന് കണ്ണുനീർ വന്നില്ല .... ഒന്നും മിണ്ടാതെ നിസ്സംഗമായി ഇരിക്കുന്ന അവനു മുന്നിൽ അവൾ പൊട്ടിചിരിച്ചതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ അവിടെ നിന്നും എണീറ്റ് ഓടി സ്റ്റെയറിൽ നിന്ന് താഴേക്ക് നോക്കിയതും അവിടെ കണ്ട കാഴ്ച അവന്റെ ഹൃദയത്തിൽ ഒരു തണുപ്പ് പരത്തി അവൾ വീഴാതിരിക്കാൻ അവളുടെ വീൽ ചെയറിന് മുന്നിൽ നിന്ന് അത് തടഞ്ഞു പിടിച്ചു നിൽക്കുന്ന അർജുനെയും കാർത്തിയെയും കണ്ട് അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചുകൊണ്ട് അങ്ങോട്ടേക്ക് ഓടി അർജുന്റെ സഹായത്തോടെ അവൻ ശിവയെ താഴേക്കിറക്കി " ട്ടെ ......"

ശബ്ദം കേട്ട് എല്ലാവരും ഞെട്ടി നോക്കിയതും കവിളിൽ കൈ വെച്ച് നിൽക്കുന്ന ധനുവിനെയും അവൾക്ക് മുന്നിൽ നിന്ന് കൈ കുടയുന്ന കാർത്തിയേം ആണ് കണ്ടത് "ഇനി അവൾക്ക് നേരെ നിന്റെ ചെറുവിരൽ എങ്കിലും ഉയർത്താൻ നിനക്ക് തോന്നിയാൽ അപ്പൊ ഇതുപോലെ ആയിരിക്കില്ല ഞാൻ നിന്നോട് പെരുമാറുക സാധാരണ ഞാൻ സ്ത്രീകളോട് മര്യാദയോടുകൂടിയെ പെരുമാറുള്ളൂ ....... നിന്നോട് കാണിക്കാൻ പറ്റുന്നതിന്റെ മാക്സിമം മര്യാദയോട് കൂടിയാണ് ഇപ്പൊ ഞാൻ നിന്നോട് ബീഹെവ് ചെയ്തത് എന്ന് കരുതി ഇനിയും ഇതുപോലുള്ളതൊക്കെ ആവർത്തിച്ചാൽ ആ മര്യാദ പിന്നെ ഉണ്ടാവില്ല You know what ..... I am very very very bad boy ...... so കൂടുതൽ ബാഡ് ആക്കാതിരിക്കുന്നതായിരിക്കും നിനക്ക് നല്ലത് ....."

അവൾക്ക് ഒരു വാർണിംഗും കൊടുത്തു spex എടുത്ത് വെച്ച് ഒരുകൈ കൊണ്ട് മുടി പിന്നിലേക്ക് വകഞ്ഞു മാറ്റി ഷർട്ടിന്റെ സ്ലീവ് ശെരിയാക്കി സ്റ്റൈലായി ഇറങ്ങി വരുന്ന കാർത്തിയെ കൂടി നിന്നവർ എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു " ശെരിക്കും സ്റ്റൈൽ ആയിട്ടുണ്ടല്ലേ ...." കൂടി നിന്ന പെൺകുട്ടികൾ പറഞ്ഞതും അവനാ spex ഒരു വിരൽ കൊണ്ടുയർത്തി അവരെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് ശിവക്കരികിലേക്ക് നടന്നു " thanks Arjun ...... കറക്റ്റ് ടൈമിൽ വന്ന് സഹായിച്ചതിന് 😇....." അർജുന് കൈ കൊടുത്തു പറഞ്ഞുകൊണ്ട് കാർത്തി ശിവയെ ഒന്ന് നോക്കി അവൾ അർജുനെ നോക്കാതെ തല താഴ്ത്തി ഇരിക്കുന്നത് കണ്ടതും അവനൊന്ന് നെറ്റി ചുളിച്ചു "say thanks ....😡...."

അവൻ അവളുടെ തലക്ക് ഒരു മേട്ടം കൊടുത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടിയതും അവൾ ദയനീയമായി അവനെ ഒന്ന് നോക്കി "just do what i said ....." അവൻ അവളെ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞതും അവൾ പതിയെ തല താഴ്ത്തി " tha ..... thanks ......" നേരിയ ശബ്ദത്തോടെ അവൾ പറഞ്ഞതും അർജുൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ആനന്ദിന് ഇതൊന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല ..... കാർത്തി അവളോട് കാണിക്കുന്ന അധികാരവും ഫ്രീഡവും ഒന്നും തന്നെ അവനു ദഹിക്കുന്നുണ്ടായിരുന്നില്ല അവൾ അവൻ പറയുന്നതൊക്കെ അനുസരിക്കുന്നത് കാണുമ്പോൾ അവനു അസൂയ ഒക്കെ തോന്നുന്നുണ്ടായിരുന്നു " okay arjun ..... ഞങ്ങൾ ഇറങ്ങുവാ ..... ഒന്ന് രണ്ടു സ്ഥലത്തു പോകാൻ ഉണ്ട് ....

ബൈ ....." ആനന്ദിനോട് ഒന്നും പറയാതെ അത്രയും പറഞ്ഞുകൊണ്ട് കാർത്തി അവളെയും കൂട്ടി പുറത്തേക്ക് പോകുന്നത് കണ്ട് അവൻ മുഷ്ടി ചുരുട്ടി അവൻ അവളുടെ കാര്യങ്ങളിൽ തന്നെക്കാൾ സ്വാതന്ത്ര്യം എടുക്കുന്നത് അവന് ദഹിക്കുന്നുണ്ടായിരുന്നില്ല •••••••••••••••••••••••••••••••••••••••••••• "What the .....😡 എന്നോട് ഒരു വാക്ക് പോലും പറയാതെ അവൻ വിളിച്ചപ്പോ അവന്റെ ഒപ്പം പോയേക്കുന്നു ..... ഒരു കാർത്തി 😏 അവൻ ആരാന്നാ അവന്റെ വിചാരം ...... ശിവാനിയുടെ കാര്യങ്ങളിൽ ഇത്ര ഫ്രീഡത്തോടെ ഇടപെടാനും മാത്രം അവൻ അവളുടെ ആരാ .....? അവളുടെ ഹസ്ബന്റ്‌ ഒന്നും അല്ലല്ലോ ..... Bloody ......" ദേശ്യം നിയന്ത്രിക്കാൻ കഴിയാതെ തനിക്ക് മുന്നിൽ ഇരിക്കുന്ന തന്റെ സുഹൃത്തു അരുണിനോട് ആനന്ദ് പറഞ്ഞു "

ശെടാ ...... അതിന് നിനക്കെന്താ ..... അവർ രണ്ടും ചെറുപ്പം മുതലുള്ള friendship അല്ലെ ..... അതുകൊണ്ടാവും അവർ ഇത്രക്ക് ക്ലോസ് ആയി ബീഹെവ് ചെയ്യുന്നേ ....." അരുൺ താടക്ക് കൈയും കൊടുത്തുകൊണ്ട് പറഞ്ഞു "No ..... he has something wrong ..... അവളോടുള്ള അവന്റെ ബിഹേവിയർ ഒരിക്കലും ഫ്രണ്ട്ഷിപ് അല്ല .....I am damn sure about that...... അവൻ അവളുടെ കാര്യത്തിൽ ഒരുപാട് ഇന്ററസ്റ്റഡ് ആണ് ..... അപ്ഡേറ്റഡ് ആണ് ,caring ആണ് ഒരു ഫ്രണ്ടിനേക്കാൾ എന്തൊക്കെയോ ഉണ്ട് അവന്റെ മനസ്സിൽ I think he is in love with her......" മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ട് അവൻ പറഞ്ഞതും അരുൺ ഒരു നെടുവീർപ്പോടെ അവന്റെ മുന്നിലേക്ക് വന്നു നിന്നു " So what.....?"

യതൊരു കൂസലുമില്ലാതെയുള്ള അവന്റെ ചോദ്യം കേട്ട് ആനന്ദ് അവനെ തുറിച്ചു നോക്കി " അവന് അവളെ ഇഷ്ടമാണെന്ന് തന്നെ ഇരിക്കട്ടെ ...... അതിന് നിനക്കെന്താ ....? അവൻ അവളെ സ്നേഹിക്കുന്നതിൽ എന്താ തെറ്റ് ...,,?" അവൻ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചതും ആനന്ദിന്റെ കൈകൾ അവന്റെ കോളറിൽ പിടുത്തമിട്ടു " തെറ്റ് അല്ലെ ..... അല്ലേന്ന് ........ മറ്റൊരുത്തന്റെ ഭാര്യയെ പ്രണയിക്കുന്നത് തെറ്റ് അല്ലേന്ന് ......" അവന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ അലറിയതും അരുൺ ഞെട്ടി തരിച്ചു നിന്നു " ഭാര്യയോ ...... 🙄.... എന്ന് മുതൽ ......" അരുൺ ഞെട്ടലോടെ ചോദിച്ചതും ആനന്ദ് അവന്റെ പിടി വിട്ടു " ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയതു മുതൽ 😡"

അവനെ നോക്കി കണ്ണുരുട്ടികൊണ്ട് ആനന്ദ് പറഞ്ഞു " അപ്പൊ നീ അവളെ സ്നേഹിക്കുന്നുണ്ടോ ...... അവളെ ഭാര്യ ആയി അംഗീകരിച്ചോ ....." അവൻ ആകാംക്ഷയോടെ ചോദിച്ചതും ആനന്ദ് അവനെ ഒന്ന് തുറിച്ചു നോക്കി " Nooo ...... ഞാൻ അവളെ സ്നേഹിക്കുന്നില്ല ..... ഭാര്യ ആയി അംഗീകരിക്കുന്നുമില്ല ....." അരുണിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞതും അരുൺ ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞു " എന്തൊക്കെയാടാ ഈ പറയുന്നേ ..... നീയല്ലേ ഇപ്പൊ പറഞ്ഞെ അവൾ നിന്റെ ഭാര്യ ആണെന്ന് 😬....." അരുൺ അവനെ നോക്കി പല്ല് കടിച്ചതും ആനന്ദ് ഒരു ദീർഘനിശ്വാസത്തോടെ കാറിലേക്ക് ചാരി നിന്നു " അതെ ഞാൻ പറഞ്ഞു ..... സൊസൈറ്റിക്ക് മുന്നിൽ അവൾ എന്റെ ഭാര്യ ആണ് .....

അല്ലാതെ അവളെ ഞാൻ ഭാര്യയായി അംഗീകരിച്ചിട്ടൊന്നുമില്ല ....." മാരിൽ കൈ പിണച്ചു കെട്ടിക്കൊണ്ട് മറ്റെങ്ങോ നോക്കി അവനത് പറഞ്ഞതും അരുൺ വീണ്ടും നിന്ന് തല ചൊറിഞ്ഞു " അവളെ നിനക്ക് ഇഷ്ടല്ലെങ്കിൽ പിന്നെ കാർത്തി അവളോട് ക്ലോസ് ആയി ബീഹെവ് ചെയ്യുമ്പോൾ നീ ദേശ്യപ്പെടുന്നത് എന്തിനാ .....?" അവൻ സംശയത്തോടെ ചോദിച്ചു "അവളെ ഞാൻ സ്നേഹിക്കുന്നില്ല അത് ശെരിയാണ് ..... എന്ന് കരുതി അവളെ വേറൊരുത്തൻ സ്നേഹിക്കുന്നത് അങ്ങ്‌ അനുവദിച്ചു കൊടുക്കാൻ എനിക്ക് മനസ്സില്ല എനിക്കത് ഇഷ്ടവുമല്ല ....... അവളെ ആരെങ്കിലും സ്നേഹിക്കുന്നതോ അവൾ ആരെയെങ്കിലും സ്നേഹിക്കുന്നതോ എനിക്ക് ഇഷ്ടമല്ല ..... that’s all "

അവന്റെ മറുപടി കേട്ട് അരുൺ തലചൊറിഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു " അല്ല ഇപ്പൊ കാർത്തിക്ക് അവളെ ഇഷ്ടമാണെന്ന് ഇരിക്കട്ടെ ..... തിരിച്ചു അവൾക്കും ആ ഇഷ്ടം ഉണ്ടെങ്കിൽ നീ എന്ത് ചെയ്യും .....?" പുരികം പൊക്കിയും താഴ്ത്തിയും അരുൺ ചോദിക്കുന്നതിന് ഒരു തുറിച്ചു നോട്ടം സമ്മാനിച്ചുകൊണ്ട് അവൻ ദേശ്യത്തിൽ കാറുമെടുത്തു അവിടെ നിന്നും പോയി " ശെരിക്കും ഇവന്റെ മനസ്സിൽ എന്താ .....?" അവൻ പോകുന്നതും നോക്കി നിന്ന അരുൺ സംശയത്തോടെ സ്വയം ചോദിച്ചു ••••••••••••••••••••••••••••••••••••••••••••• " എന്താ ശിവാ നിന്റെ ഉദ്ദേശം .....?" തനിക്ക് മുന്നിൽ ഇരുന്ന് ഐസ് ക്രീം നുണയുന്ന അവളെ നോക്കി കാർത്തി ചോദിച്ചു " what ....🙄?" അവൾ സംശയത്തോടെ ചോദിച്ചു

" I am talking about arjun ....." അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞതും അവളുടെ മുഖം വാടി ...... അവളൊന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു "Why are you so upset about him ....? " അവളെ നോക്കി അവൻ ശാന്തനായി ചോദിച്ചതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു " ഞാൻ നിന്നോട് ഇത് ഒരിക്കൽ ചോദിച്ചതാണ് ...... വീണ്ടും ചോദിക്കുവാ Do you still love him ....." ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം നേരിയ ശബ്ദത്തോടെ അവൻ ചോദിച്ചതും അവൾ തലയുയർത്തി നോക്കി " no karthi ...... ഞാൻ അവനെ പ്രണയിക്കുന്നില്ല ..... എന്നെ ക്രൂരമായി വഞ്ചിച്ച അവനെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല ....." അവളൊരു തരം അസ്വസ്ഥതയോടെ പറഞ്ഞതും അവനവളുടെ കവിളിൽ തട്ടിക്കൊടുത്തു " you are lying ......

നിന്റെ മനസ്സിൽ ഇപ്പോഴും അവൻ ഉള്ളതുകൊണ്ടാണ് നീ അവനെ കാണുമ്പോൾ ഒക്കെ disturbed ആകുന്നെ ഒരു ചെറിയ അളവിലെങ്കിലും അവൻ നിന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ശിവാ ..... അതിനെ പൂർണമായി പറിച്ചു മാറ്റുന്നത് വരെ അവന്റെ ഓർമ്മകൾ നിന്നെ haunt ചെയ്യും ....." തികച്ചും ശാന്തമായിയാണ് അവനത് പറഞ്ഞത് ശിവ അവൻ പറയുന്നത് സമ്മതിച്ചുകൊടുക്കാതെ എന്തൊക്കെയോ വാദിക്കുന്നുണ്ടായിരുന്നു "നീ പറയുന്നതാണ് ശെരിയെങ്കിൽ , you have to prove it ...." അവളെ നോക്കി മാറിൽ കൈ കെട്ടി അവൻ പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി " ഇനിമുതൽ അവനെ നീ bold ആയി ഫേസ് ചെയ്യണം ..... അവന്റെ കണ്ണിൽ നോക്കി സംസാരിക്കണം ...... ഒരു പേടിയുമില്ലാതെ പുഞ്ചിരിയോടെ അവനു മുന്നിൽ ചെല്ലണം ...... എന്താ പറ്റുമോ .....🤨...." പുരികം പൊക്കിയുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ നിശബ്ദമായി .....തുടരും………

ശിവാനന്ദം : ഭാഗം 13

Share this story