ശിവാനന്ദം 💞: ഭാഗം 16

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"excuseme ...... ഇവളുടെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം ..... മൂന്നാമത്തരാളുടെ സഹായം വേണ്ടപ്പോൾ അറിയിക്കാം ..... You may leave now ....." അവനു മുന്നിൽ തടസ്സമായി നിന്നുകൊണ്ട് ആനന്ദ് പറഞ്ഞതും കാർത്തി ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ ഗൗരവം നടിച്ചു "പിന്നേയ് ...... ഈ ഭാര്യയും ഭർത്താവ് എന്നൊക്കെ പറച്ചിലിൽ മാത്രമല്ല വേണ്ടത് പ്രവർത്തിയിൽ കൂടി വേണം ഇന്ന് ഇവളെ നിങ്ങളുടെ പൂർവ കാമുകി കൊല്ലാൻ ശ്രമിച്ചിട്ടും അവൾക്ക് നേരെ ഒരു ചെറുവിരൽ അനക്കാൻ നിങ്ങൾക്ക് തോന്നിയോ എന്നിട്ടിപ്പോ അവകാശം പറഞ്ഞു വന്നേക്കുന്നു ....

" അത്രയും പറഞ്ഞു പുച്ഛത്തോടെ കാർത്തി പുറത്തേക്ക് പോയതും എന്തോ ഓർത്തു ആനന്ദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു :  "വാട്ട്....? എന്താ അമ്മ പറഞ്ഞത് .....?"തനിക്ക് മുന്നിൽ നിൽക്കുന്ന ഭാമയെ നോക്കി അഥിതി ഞെട്ടലോടെ ചോദിച്ചു " നിനക്ക് ചെവി കേൾക്കില്ല പെണ്ണെ ...... ധനു കോളേജിൽ വെച്ച് സ്റ്റെയറിൽ നിന്ന് താഴെ വീണു ..... കൈയും കാലും ഒടിഞ്ഞിട്ടുണ്ട് ..... നെറ്റിയിൽ പൊട്ടലുമുണ്ട് രണ്ടു മാസം റസ്റ്റ് പറഞ്ഞേക്കുവാ ......" ഭാമ പറയുന്നത് അഥിതിയിൽ ഞെട്ടൽ ഉളവാക്കി " അമ്മയോട് ആരാ ഇതൊക്കെ പറഞ്ഞത് ..... എന്നിട്ട് ധനു എവിടെ ......?" അവൾ ആകാംക്ഷയോടെ ചോദിച്ചു " അവൾ മുകളിൽ ഉണ്ട് ..... അവളെ വീട്ടിൽ ആക്കാൻ നിന്നപ്പോ അത് വേണ്ടന്ന് പറഞ്ഞു വാശി പിടിച്ചാ ഇങ്ങോട്ട് വന്നത് ...... ആനന്ദിന്റെ ഫ്രണ്ടാ അവളെ ഇവിടെ എത്തിച്ചത് ......"

അത്രയും പറഞ്ഞുകൊണ്ട് ഭാമ തിരിഞ്ഞു നടന്നതും അവൾ മുകളിലേക്ക് കയറിപ്പോയി റൂം തുറന്ന് അകത്തേക്ക് കയറിയതും കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ധനുവിനെയാണ് അവൾ കണ്ടത് അവളെ കണ്ടതും ധനു ഒന്ന് തുറിച്ചു നോക്കി "ഏട്ടത്തിയെ വീഴ്ത്താൻ നോക്കിയിട്ട് വീണത് നീ ആണല്ലോ .....? ശെരിക്കും എന്താ ഉണ്ടായേ .....?" ധനുവിനെ നോക്കി താടക്ക് കൈയും കൊടുത്തു അവൾ ചോദിച്ചതും അവളൊരു രൂക്ഷമായ നോട്ടത്തോടെ മുഖം തിരിച്ചു "നീ എന്താ എല്ലാം അറിഞ്ഞു വെച്ച് എന്നെ പരിഹസിക്കുവാണോ .....?" അവൾ വേദന കടിച്ചു പിടിച്ചു കൊണ്ട് അമർഷത്തോടെ പറഞ്ഞതും അഥിതി മുഖം ചുളിച്ചു "ഇന്ന് അവൻ എന്നെ തള്ളിയിട്ടത് ആ പീറ പെണ്ണിന് വേണ്ടിയല്ലേ അവൾക്ക് വേണ്ടിയല്ലേ അവൻ ഇന്ന് എന്നെ വേദനിപ്പിച്ചത് ആ അവളിലൂടെ തന്നെ അവൻ കരയണം ..... കരയിപ്പിക്കും ഞാൻ ......"

ഒരു വാശിയോടെ അവളത് പറഞ്ഞതും അഥിതിക്ക് ചിരിയാണ് വന്നത് "ഇവിടുന്ന് ഒന്ന് എണീറ്റിട്ട് കരയിപ്പിച്ചാൽ പോരെ ....." ചിരി കടിച്ചു പിടിച്ചുകൊണ്ട് ചോദിക്കുന്ന അതിഥിയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൾ മുഖം തിരിച്ചു •••••••••••••••••••••••••••••••••••••••••••• കാർത്തി രാത്രി ശിവയെ നോക്കി മുറിയിൽ ചെന്നതും ബുക്ക്സ് ഒക്കെ മുന്നിൽ തുറന്ന് വെച്ച് അതിലേക്ക് നോക്കി തല ചൊറിഞ്ഞു ഇരിക്കുന്ന അവളെയാണ് കണ്ടത് അത് കണ്ടതും അവൻ ചിരിയോടെ അവളുടെ അടുത്തായി പോയിരുന്നുകൊണ്ട് അവളുടെ തലയിൽ ഒരു കൊട്ട്‌ കൊടുത്തു "എന്താടി ബുക്കും തുറന്ന് വെച്ച് സ്വപ്നം കാണുവാണോ നീയ്‌ .....😅?"അവൻ ഒരു ചിരിയോടെ ചോദിച്ചതും അവൾ അവനെ നോക്കി ചുണ്ടു ചുളുക്കി "എന്താടി ....?" അവളുടെ ഭാവം കണ്ടവൻ നെറ്റി ചുളിച്ചു "

കൊറേ ദിവസം ക്ലാസ് മിസ് ആയതുകൊണ്ട് ഇപ്പൊ ഇത് നോക്കിയിട്ട് ഒന്നും മനസ്സിലാകുന്നില്ല കാർത്തി എന്താ ചെയ്യണ്ടെന്ന് അറിയില്ല 😢...."അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞതും അവനൊന്ന് ചിരിച്ചു " ഇതിനാണോ നീ ഇങ്ങനെ നട്സ് പോയ സ്ക്യുറൽ നെ പോലെ ഇരിക്കുന്നെ ആ ബുക്ക് ഇങ്ങെടുക്ക് ഞാൻ പറഞ്ഞു തരാം ...." അവളുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ട് അവൻ പറഞ്ഞതും അവൾ ആവേശത്തോടെ ബുക്ക് എടുത്ത് കൊടുത്തു അവൻ ഓരോ പോയിന്റ്‌സും വളരെ വ്യക്തമായി വിശദീകരിച്ചു കൊടുത്തു ആനന്ദ് മുറിയിലേക്ക് വരുമ്പോൾ ശിവക്ക് നോട്സ് explain ചെയ്തുകൊടുക്കുന്ന കാർത്തിയെ ആണ് കണ്ടത് അത് അവന് ഇഷ്ടപ്പെട്ടില്ലെന്ന് അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു "എന്താ ഇവിടെ ....?" അവൻ അവർക്കരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു "ഞാൻ ഇവൾക്ക് കുറച്ചു doubts ക്ലിയർ ചെയ്തു കൊടുത്തതാ ......"

കാർത്തി ബുക്കിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞതും ആനന്ദ് ശിവയെ നോക്കി അവൾ ഒന്ന് തലയുയർത്തി നോക്കുക പോലും ചെയ്യാതെ കാർത്തി പറയുന്നതൊക്കെ ശ്രദ്ധയോടെ നോട്ടിലേക്ക് പകർത്തിക്കൊണ്ടിരുന്നു "doubt ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ പോരെ ...... ഞാൻ അല്ലെ ഇവളുടെ sir ..... എന്തിനാ കാർത്തിയെ ബുദ്ധിമുട്ടിക്കുന്നേ .....?" അവൻ ശിവയെ തന്നെ നോക്കിക്കൊണ്ട് ഗൗരവത്തോടെ പറഞ്ഞതും കാർത്തി ബുക്ക് അടച്ചുകൊണ്ട് ആനന്ദിന് നേരെ തിരിഞ്ഞു ശിവ ഇതൊന്നും ശ്രദ്ധിക്കാതെ കാര്യമായ എഴുത്തിലും ..... ആനന്ദ് അവളെ തന്നെ നോക്കി നിന്നു ഇത് കണ്ട കാർത്തി ഒന്ന് ചിരിച്ചുകൊണ്ട് ശിവയെ നോക്കി ..... അവനു ഒരു കുസൃതി തോന്നി "ബുദ്ധിമുട്ടോ ...... ഇവൾക്ക് വേണ്ടി എന്ത് ചെയ്താലും എനിക്ക് അതൊരു ബുദ്ധിമുട്ടല്ല ..... എനിക്ക് അതൊക്കെ ഇഷ്ടമാണ് ..... ഞാൻ ഇതൊക്കെ enjoy ചെയ്യുന്നുണ്ട് ......"

ശിവയെ നോക്കി അവൻ ആർദ്രമായി പറഞ്ഞുകൊണ്ട് ഇടങ്കണ്ണിട്ട് ആനന്ദിനെ നോക്കി കാർത്തി പറഞ്ഞത് ഇഷ്ടപ്പെടാതെ സോഫയിലേക്ക് പോയി ഇരുന്നുകൊണ്ട് കയ്യിലെ വാച്ച് ഊരി എറിയുന്ന ആനന്ദിനെ അവനൊരു കള്ളചിരിയോടെ നോക്കി കൊറേയേറെ നേരം കാർത്തി അവിടെ തന്നെ ഇരുന്നു ...... ആനന്ദ് നോക്കുമ്പോഴൊക്കെ അവൻ നോട്ട് എഴുതുന്ന ശിവയെ നോക്കി പുഞ്ചിരിയോടെ ഇരിക്കും ഇത് തന്നെ തുടർന്ന് കൊണ്ടിരുന്നതും ആനന്ദ് എണീറ്റ് അങ്ങോട്ടേക്ക് നടന്നു "കാർത്തി പൊയ്ക്കോളൂ ...... ബാക്കി ഞാൻ പറഞ്ഞു കൊടുക്കാം ....." കാർത്തിയുടെ കൈയിൽ നിന്ന് ബുക്ക് വാങ്ങിക്കൊണ്ട് ആനന്ദ് പറഞ്ഞതും ശിവ ഞെട്ടിക്കൊണ്ട് തലയുയർത്തി "അത് വേണ്ട ..... കാർത്തി പറഞ്ഞു തന്നോളും ....." അവൾ ഇടയിൽ കയറി പറഞ്ഞതും ആനന്ദ് അവളെ ഒന്ന് തറപ്പിച്ചു നോക്കി "ആര് പറഞ്ഞു തന്നാൽ എന്താ ഡൌട്ട് മാറിയാൽ പോരെ .....?"

അവളെ നോക്കി അവൻ അല്പം ഗൗരവത്തോടെ പറഞ്ഞതും അവൾ ദയനീയമായി കാർത്തിയെ ഒന്ന് നോക്കി "It’s okay aanand..... ഞാൻ പറഞ്ഞു കൊടുത്തോളം ....." കാർത്തി അവന്റെ കയ്യിൽ നിന്ന് ബുക്ക് വാങ്ങിക്കൊണ്ട് പറഞ്ഞതും ആനന്ദ് ആ ബുക്ക് പിടിച്ചു വാങ്ങി "It’s not okay ..... കാർത്തിക്കിന് നാളെ ഹോസ്പിറ്റലിൽ പോകാനുള്ളതല്ലേ പോയി ഫുഡ് കഴിച്ചു കിടന്നോ ..... ശിവാനിയുടെ doubts ഒക്കെ ഞാൻ ക്ലിയർ ചെയ്തോളാം ..... എന്റെ subject ഞാൻ തന്നെ പറഞ്ഞു കൊടുക്കുന്നതല്ലേ നല്ലത് ....." ഗൗരവം വിടാതെ ആനന്ദ് അത്രയും പറഞ്ഞതും കാർത്തി പിന്നെ ഒന്നും പറഞ്ഞില്ല ശിവയോട് പറഞ്ഞ ശേഷം അവൻ മുറിക്ക് പുറത്തേക്കിറങ്ങി അവൻ പോയതും ആനന്ദ് ഇരുകൈയും മാറിൽ പിണച്ചുകെട്ടിക്കൊണ്ട് അവളെ ഗൗരവത്തോടെ നോക്കി " കാർത്തി തന്നെ explain ചെയ്യണമെന്ന് നിനക്ക് എന്താ ഇത്ര നിർബന്ധം ....? ഞാൻ പറഞ്ഞു തന്നാൽ നിന്റെ ഡൌട്ട് മാറില്ലേ 🤨"

അവളെ നോക്കി ഗൗരവത്തോടെ ചോദിച്ചതും അവൾ മാറും എന്ന അർത്ഥത്തിൽ തല കുലുക്കി അത് കണ്ട് അവനൊന്ന് മൂളിക്കൊണ്ട് ബെഡിലേക്ക് ഇരുന്നു അവൾക്കടുത്തേക്ക് നീങ്ങി അവൻ അടുത്തേക്ക് ഇരുന്നതും അവൾ ഒന്ന് വിറച്ചുകൊണ്ട് അവനെ നോക്കി " എന്താ 🙄....?" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി അതിന് അവനൊന്ന് അമർത്തി മൂളിക്കൊണ്ട് അവൾക്ക് ഓരോന്നായി പറഞ്ഞു കൊടുക്കാൻ തുടങ്ങി ശിവ അവൻ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൻ ബുക്കിൽ നോക്കി ഓരോന്ന് പറയുന്നതിനൊപ്പം അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളൊക്കെ അവൾ ചിരിയോടെ വീക്ഷിച്ചു " ഇപ്പൊ മനസ്സിലായോ ......"

പറഞ്ഞു കൊടുക്കുന്നതിനിടയിൽ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് അവൻ ചോദിച്ചതും ഒരു ഞെട്ടലോടെ അവളുടെ മുഖത്തെ ചിരി മാഞ്ഞു അവളുടെ ഇരിപ്പും ചിരിയും ഒക്കെ കണ്ട് അവൻ നെറ്റിചുളിച്ചതും അവൾ ചമ്മൽ കൊണ്ട് മറ്റെങ്ങോ നോക്കിയിരുന്നു "ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടായിരുന്നോ ....?" അവൻ നടുവിന് കൈയും കൊടുത്തു അവളെ നോക്കി ചോദിച്ചതും അവൾ തലകുലുക്കി അവളുടെ മറുപടി കേട്ടതും അവനവളെ അടിമുടി ഒന്ന് നോക്കി "ഹ്മ്മ് ..... എന്നാൽ ഞാൻ ഒരു question തരാം അത് ആൻസർ ചെയ്തു കാണിക്ക് ....." അതും പറഞ്ഞു അവനൊരു question ഇട്ട് കൊടുത്തതും അവളെ ചോദ്യത്തെയും അവനെയും ദയനീയമായി നോക്കി അവൾ ചോദ്യം വായിച്ചു അറിയുന്നത് പോലെ എന്തൊക്കെയോ എഴുതി വെച്ചു "എവിടെ നോക്കട്ടെ ....."

അവൾ എഴുതി കഴിഞ്ഞുന്ന് തോന്നിയതും അവൻ അവളിലേക്ക് ചേർന്നിരുന്നുകൊണ്ട് അതിലേക്ക് നോക്കി അവൻ അവളോട് ചേർന്നിരുന്നതും അവളിൽ ഒരു തരിപ്പ് ഉണ്ടായത് അവളറിഞ്ഞു "ഇത്‌ ഇങ്ങനെയല്ല ചെയ്യേണ്ടത് ..... ഇത് നോക്ക് ....." അവളിലേക്ക് ഒന്നുകൂടി ആഞ്ഞുകൊണ്ട് അവൻ അത് തിരുത്താൻ തുടങ്ങി അവന്റെ വെട്ടിയൊതുക്കിയ കുറ്റിത്താടി അവളുടെ കവിളിൽ ഉരസിയതും അവൾക്ക് ഇക്കിളിയെടുത്തു അവളിരുന്നു ഞെരിപിരി കൊള്ളുന്നതറിഞ്ഞതും അവൻ അവളിലേക്ക് നോട്ടം തെറ്റിച്ചു രണ്ടുപേരുടെയും നിശ്വാസവും തമ്മിൽ ഇടകലർന്നു അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി തന്നെ കാണുമ്പോൾ അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം അവൻ കണ്ടു ഒരു ഇഞ്ച് വ്യത്യാസത്തിൽ രണ്ടുപേരും മുഖാമുഖം നോക്കിയിരുന്നു കുറെ കഴിഞ്ഞിട്ടും അവൾ നോട്ടം മാറ്റാത്തതു കണ്ട് അവൻ നെറ്റി ചുളിച്ചു "

ബുക്കിലേക്ക് നോക്ക് ...." ചിരിച്ചുകൊണ്ട് അവളുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞതും അവളൊന്ന് ചമ്മിക്കൊണ്ട് നോട്ടം മാറ്റി അതെ ചിരിയോടെ അവൻ അവൾക്ക് ബാക്കി കൂടി പറഞ്ഞു കൊടുത്തു Doubts ഒക്കെ ക്ലിയർ ആക്കിയ ശേഷം അവൻ അവളുടെ ബുക്ക്സ് ഒക്കെ എടുത്ത് ഷെൽഫിൽ വെച്ചു അപ്പോഴേക്കും അരുന്ധതി അവൾക്കുള്ള ഫുഡുമായി വന്നിരുന്നു കാർത്തിയുടെ ഇടപെടൽ മൂലം ശിവയുടെ മനസ്സിൽ അരുന്ധതിയോടുള്ള വെറുപ്പ് പാടെ ഇല്ലാതാക്കാൻ സാധിച്ചു അവളിപ്പോൾ അരുന്ധതിയോട് നന്നായി പെരുമാറുന്നതിൽ അവർക്ക് അതിയായ സന്തോഷം തോന്നി ഒരു അമ്മയെ പോലെ യാതൊരു അറപ്പുമില്ലാതെ അവളെ പരിചരിക്കുന്ന അരുന്ധതിയോട് അവൾക്ക് കടപ്പാടായിരുന്നു ചെയ്ത ദ്രോഹങ്ങളൊക്കെ പൊറുക്കാൻ അതിലൂടെ ശിവക്ക് സാധിച്ചു ഫുഡുമായി വന്ന അരുന്ധതി തന്നെ അവൾക്ക് അത് വാരിക്കൊടുത്തു .....

അതവൾ സന്തോഷത്തോടെ കഴിച്ചു ഇതൊക്കെ ആനന്ദ് ഒരു പുഞ്ചിരിയോടെ നോക്കിക്കണ്ടു അരുന്ധതിയോട് അവൾ കാണിക്കുന്ന കുറുമ്പും കുട്ടിത്തവും അവൻ നോക്കി നിന്നു എന്തിനെന്നില്ലാതെ അവനിൽ ഒരു സന്തോഷം രൂപപ്പെട്ടു ഫുഡ് വാരിക്കൊടുത്ത ശേഷം അരുന്ധതി അവൾക്ക് ടാബ്ലെറ്സ് എടുത്ത് കൊടുത്ത ശേഷം ബെഡിൽ കിടത്തി പുതപ്പിച്ച ശേഷം പുറത്തേക്ക് പോയതും ആനന്ദ് സോഫയിലേക്കിരുന്നുകൊണ്ട് ഒരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി അവൻ വായിച്ചു വായിച്ചു അങ്ങനെ തന്നെ കിടന്നുറങ്ങിപ്പോയി ഒരു ശ്വാസതടസ്സം അനുഭവപ്പെട്ടാണ് ശിവാനി കണ്ണ് തുറന്നത് ആ ആക്‌സിഡന്റിന് ശേഷം ഇടക്കിടക്ക് ചെറിയ തോതിൽ ശ്വാസതടസ്സം അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും അതിന് ഇത്രയും കാഠിന്യമുണ്ടായിരുന്നില്ല

അവൾക്ക് ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ട് തോന്നി അവൾ നെഞ്ചിൽ ശക്തിയായി തടവി ഉറക്കെ ചുമച്ചു ആനന്ദ് നല്ല ഉറക്കത്തിലായിരുന്നതുകൊണ്ട് തന്നെ അവൻ അത് അറിഞ്ഞില്ല അവൾ വെപ്രാളത്തോടെ ടേബിളിൽ ഇരുന്ന ഇൻഹേലർ കയ്യെത്തി എടുക്കാൻ ശ്രമിച്ചു ...... അവളൊരുപാട് ശ്രമിച്ചെങ്കിലും അത് എടുക്കാൻ അവൾക്കായില്ല അവൾ ആ ടേബിളിന്റെ അറ്റത് പിടിച്ചു ശക്തിയായി വലിച്ചു ഒപ്പം ശ്വാസം എടുക്കാനാവാതെ നെഞ്ചിൽ ആഞ്ഞു തടവി "ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹഹ ......" അങ്ങനൊരു ശബ്ദം അവളിൽ നിന്ന് പുറത്തു വന്നു അവൾ എത്ര വലിച്ചിട്ടും ടേബിൾ നീങ്ങിയില്ല

അവൾ ആഞ്ഞു ശ്വാസമെടുക്കാൻ ശ്രമിച്ചു മരിച്ചുപോകുമെന്ന് വരെ അവൾക്ക് തോന്നി മരണവെപ്രാളത്തിൽ അവൾ ടേബിളിൽ പിടിച്ചു നിരങ്ങിയതും അവളെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ നിലത്തേക്ക് ഉരുണ്ടു വീണു വീഴാൻ നേരം ടേബിളിൽ ഇരുന്ന മഗ്ഗ് താഴെ വീണു പൊട്ടിയതും ശബ്ദം കേട്ട് ആനന്ദ് കണ്ണ് തുറന്നു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടെങ്കിലും ആരുടേയും സഹായമില്ലാതെ ഒരു ഇഞ്ച് എങ്കിലും അനങ്ങാൻ പറ്റിയ സന്തോഷത്തിൽ അവളുടെ കണ്ണ് നിറഞ്ഞു ഉറക്കമുണർന്നു കണ്ണ് തിരുമ്മി മുന്നിലേക്ക് നോക്കിയ ആനന്ദ് കാണുന്നത് നിലത്തു കിടന്നു ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന ശിവയെയാണ്

ആ കാഴ്ച അവന്റെ ഉള്ളിൽ ഞെട്ടലും അതിലുപരി ഭയവും സൃഷ്ടിച്ചു അവൻ കാറ്റുപോലെ അവളിലേക്ക് പാഞ്ഞടുത്തു "ശിവാനി ..... എന്താ .... എന്താ പറ്റിയെ ....." അവൻ പരിഭ്രാന്തിയോടെ അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് അവളെ പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു അവൾക്ക് ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് ടേബിളിൽ ഇരിക്കുന്ന ഇൻഹേലർ കൈകൊണ്ട് ചൂണ്ടിക്കാണിച്ചതും അവൻ അതിവേഗം അതെടുത്തു അവളുടെ വായിൽ വെച്ച് സ്പ്രേ ചെയ്തു കൊടുത്തു അവളുടെ നെഞ്ചിൽ ശക്തിയായി തിരുമ്മിക്കൊടുത്തു കുറെ കഴിഞ്ഞതും ശിവക്ക് ആശ്വാസം കിട്ടി ..... അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം എടുത്തു വിട്ടു

"ഇപ്പൊ എങ്ങനെയുണ്ട് ...... കുഴപ്പമില്ലല്ലോ ..... ഹോസ്പിറ്റലിൽ പോണോ ......" അവൻ വേവലാതിയോടെ ചോദിച്ചതും അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു "എന്താ ..... എന്ത് പറ്റി ..... എന്താ ശിവാ ....." കാർത്തി മുറിയിലേക്ക് ഓടിക്കയറിക്കൊണ്ട് ചോദിച്ചതും ആനന്ദ് തിരിഞ്ഞു നോക്കി കാർത്തിക്ക് പിൻന്നാലെ അരുന്ധതിയും റാമും അങ്ങോട്ട് വന്നു "മോളെ ...... "അരുന്ധതിയും റാമും ഒരുപോലെ അവളിലേക്ക് ഓടിയടുത്തു "എന്താ ആനന്ദ് എന്റെ മോൾക്ക് പറ്റിയത് ....?" റാം വേവലാതിയോടെ ചോദിച്ചു അവൻ ഉണ്ടായതെല്ലാം പറഞ്ഞതും റാം അവളെ കൈ ചേർത്ത് പിടിച്ചു ..... അരുന്ധതി കരഞ്ഞുകൊണ്ട് അവളുടെ പുറത്തു തലോടി "പപ്പേ ..... എനിക്കൊന്ന് കിടക്കണം ....."

അവൾ നേർത്ത സ്വരത്തിൽ പറഞ്ഞതും അവളെ താങ്ങിയെടുക്കാൻ വന്ന കാർത്തിയെ തടഞ്ഞുകൊണ്ട് ആനന്ദ് അവളെ കൈകളിൽ കോരിയെടുത്തു ബെഡിൽ കിടത്തി അവനവൾക്ക് പുതപ്പിട്ടുകൊടുത്തു തിരിഞ്ഞതും അവനെ തന്നെ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന റാമിനെയും അരുന്ധതിയെയും നോക്കി അവനൊന്ന് ചിരിച്ചു "നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ .....?" കാർത്തിയുടെ ചോദ്യം കേട്ട് അവർ മൂന്നും അവനെ നോക്കി "സ്വയം ഒരിഞ്ചു പോലും അനങ്ങാൻ കഴിയാത്ത ശിവ എങ്ങനെ താഴെയെത്തി .....?" അവന്റെ ചോദ്യം കേട്ട് മൂന്നുപേരും ഞെട്ടി .....തുടരും………

ശിവാനന്ദം : ഭാഗം 15

Share this story