ശിവാനന്ദം 💞: ഭാഗം 17

shivatham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അവളെ താങ്ങിയെടുക്കാൻ വന്ന കാർത്തിയെ തടഞ്ഞുകൊണ്ട് ആനന്ദ് അവളെ കൈകളിൽ കോരിയെടുത്തു ബെഡിൽ കിടത്തി അവനവൾക്ക് പുതപ്പിട്ടുകൊടുത്തു തിരിഞ്ഞതും അവനെ തന്നെ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന റാമിനെയും അരുന്ധതിയെയും നോക്കി അവനൊന്ന് ചിരിച്ചു "നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ .....?" കാർത്തിയുടെ ചോദ്യം കേട്ട് അവർ മൂന്നും അവനെ നോക്കി "സ്വയം ഒരിഞ്ചു പോലും അനങ്ങാൻ കഴിയാത്ത ശിവ എങ്ങനെ താഴെയെത്തി .....?" അവന്റെ ചോദ്യം കേട്ട് മൂന്നുപേരും ഞെട്ടി ആനന്ദ് ഞെട്ടലോടെ ശിവയെ ഒന്ന് തിരിഞ്ഞു നോക്കിയതും അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു "that means ..... അവളിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയിരിക്കുന്നു ......

അവളുടെ ബോഡി സാഹചര്യത്തോട് ചെറുത്തുനിൽക്കാൻ സജ്ജമായി കഴിഞ്ഞിരിക്കുന്നു ....." എന്തോ നേടിയെടുത്ത സന്തോഷത്തോടെ കാർത്തി പറഞ്ഞതും അവർ മൂവരുടെയും ഉള്ളിൽ ഒരു പ്രതീക്ഷ മൊട്ടിട്ടു "കാർത്തി നീ പറഞ്ഞു വരുന്നത് .....?" റാം പ്രതീക്ഷയോടെ അവനെ ചോദ്യഭാവത്തിൽ നോക്കിയതും അവൻ ശിവയുടെ അടുത്തേക്ക് നടന്നു കണ്ണുകൾ പരിശോധിച്ച ശേഷം അവളുടെ കാലിലെ വിരലുകൾ ശ്കതിയായി മടക്കിയതും ശിവ ഉറക്കത്തിൽ എരിവ് വലിച്ചത് കണ്ട് അവരുടെ കണ്ണുകൾ തിളങ്ങി "നോക്ക് ..... അവളുടെ കാൽ വിരലുകൾ ഞാൻ വേദനിപ്പിച്ചപ്പോൾ ശിവക്കത് ഫീൽ ചെയ്യാൻ കഴിഞ്ഞു ...... ഉറക്കത്തിലായിട്ട് പോലും .....

ഇതൊരു പോസിറ്റീവ് സൈൻ ആണ് അധികം വൈകാതെ ശിവ സ്വന്തം കാലിൽ നിൽക്കും ...... ആരുടേയും സഹായമില്ലാതെ അവൾ നടക്കുന്നത് എത്രയും വേഗം അങ്കിൾ കാണും ......" ഒരു ചിരിയോടെ കാർത്തി പറഞ്ഞതും റാം അവനെ ആഞ്ഞു കെട്ടിപ്പിടിച്ചു "thanks karthi ...... Thanks a lot......" അയാളുടെ പിടി അവനിൽ മുറുകി അരുന്ധതി നിറകണ്ണുകളോടെ ആനന്ദിനെ ഒന്ന് നോക്കിയതും അവനും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു "അങ്കിൾ ഇനി മുതൽ ശിവയെ പിടിച്ചു പിടിച്ചു നടത്തിക്കണം ..... പിന്നെ പിന്നെ അവൾ സ്വയം നടന്നോളും ....."

കാർത്തിയുടെ നിർദ്ദേശങ്ങളൊക്കെ കേട്ട് തലയാട്ടി റാം ശിവക്കരികിൽ ഇരുന്നതും ആനന്ദ് അയാളെ നിർബന്ധിച്ചു കിടക്കാനായി പറഞ്ഞു വിട്ടു റാം പോയതും അരുന്ധതി ശിവയുടെ അരികിൽ ഇരുന്നുകൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അവളുടെ തലയിൽ തലോടി അങ്ങനെ ഇരുന്നു ആനന്ദ് തന്നെ സ്നേഹപൂർവ്വം അരുന്ധതിയെ പറഞ്ഞയച്ചു "കാർത്തി പോകുന്നില്ലേ .....?" കാർത്തി ശിവയുടെ അരികിൽ ഇരിക്കുന്നത് കണ്ട് അവൻ അല്പം നീരസത്തോടെ ചോദിച്ചു "ആനന്ദ് കിടന്നോളൂ ...... ഞാൻ ശിവക്ക് കൂട്ടിരുന്നോളാം 😊" ഉള്ളിൽ കുസൃതി ചിരിയോടെ അവനത് പറഞ്ഞതും ആനന്ദിന്റെ മുഖം മാറി "അതിന്റെ ഒന്നും ആവശ്യമില്ല ......

അവൾക്ക് കൂട്ടിരിക്കാനും അവളെ പരിചരിക്കാനും ഭർത്താവായ ഞാൻ ഇവിടെ ഉണ്ട് ...... Mind it ....." ഉള്ളിലുള്ള നീരസം മറച്ചു വെക്കാതെ അവൻ പറഞ്ഞതും കാർത്തി ഒന്ന് ചിരിച്ചു "oh really ...... എന്നിട്ട് ഇയാളുടെ പൂർവ്വകാമുകി ഇവളെ ദ്രോഹിക്കാൻ ശ്രമിച്ചപ്പോൾ എവിടെ പോയി ഈ ഭർത്താവിന്റെ കേറിങ് ഒക്കെ ......? ചെറുവിരൽ അനക്കിയോ അവൾക്കെതിരെ 😏....?" കാർത്തി അവനെ പുച്ചിച്ചതും ആനന്ദിന്റെ മുഖം വലിഞ്ഞു മുറുകി "താൻ കൊറേയായി എന്റെ പൂർവ്വകാമുകി എന്ന് അവളെ അഭിസംബോധന ചെയ്യുന്നു ...... ശിവാനിക്ക്‌ മുന്നിൽ എനിക്ക് ഒരു ബാഡ് ഇമേജ് create ചെയ്യാൻ ആണോ ....?

ഇയാളോട് ഞാൻ പറഞ്ഞോ എനിക്ക് അവളോട് പ്രണയമാണെന്ന് ഇനി മേലാൽ അവളെ ഞാനുമായിട്ട് കണക്ട് ചെയ്തു സംസാരിക്കരുത് പിന്നെ ശിവാനിയെ ധനു hurt ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ഞാൻ അവൾക്ക് കൊടുത്തിട്ടുണ്ട് ...... താൻ ബോതേർഡ്‌ ആവണ്ട പിന്നെ ഒരു കാര്യം ...... എനിക്കും ശിവാനിക്കും ഇടയിലേക്ക് ഒരു disturbance ആയിട്ട് കാർത്തിക് കടന്നു വരരുത് ..... it’s not a request , it’s a warning ...." അവനു മുന്നിൽ നിന്ന് ഒരു താക്കീതോടെ ആനന്ദ് ഗൗരവത്തിൽ പറഞ്ഞതും അവനൊന്ന് ചിരിച്ചു "ഞാൻ ഒരിക്കലും ഒരു disturbance അല്ല മിസ്റ്റർ ...... തനിക്ക് ഒരുപക്ഷെ അങ്ങനെ ആയിരിക്കാം ..... ബട്ട് ശിവാനിക്ക് അങ്ങനെ അല്ല .....

She is happy with me ...... and also she wants to be with me അവൾ നിങ്ങളോടൊപ്പം സ്പെന്റ്‌ ചെയ്തതിനേക്കാൾ കൂടുതൽ ടൈം സ്പെന്റ്‌ ചെയ്തിട്ടുള്ളത് എന്നോടൊപ്പമാണ് ഇപ്പോഴും അങ്ങനെ തന്നെയാ ....... കാരണം അവൾക്ക് തന്നെക്കാൾ ഇമ്പോര്ടന്റ്റ് അത് ഞാനാ എനിക്കും അതെ ...... She is special to me അതുകൊണ്ട് ഇമ്മാതിരി വാർണിംഗും ആയിട്ട് എന്റടുത്തേക്ക് വരണ്ട ..... ശിവക്കൊപ്പം ഞാൻ ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചാൽ ഞാൻ അവൾക്കൊപ്പം തന്നെ ഉണ്ടാകും ഇനി ഒരുപക്ഷെ അവളുടെ ജീവിതത്തിൽ ഞാൻ വേണമെന്ന് അവൾ ആഗ്രഹിച്ചാലും അതും സാധിച്ചു കൊടുക്കും ഞാൻ ...... അതിനി ആര് എതിർത്താലും ......"

അവനെ ഒന്ന് ഊന്നിക്കൊണ്ട് അത്രയും പറഞ്ഞുകൊണ്ട് കാർത്തി പുറത്തേക്കിറങ്ങിയതും ആനന്ദ് അവനെ നോക്കി മുഷ്ടി ചുരുട്ടി "ഡാ നീ എന്തൊക്കെയാടാ അവനോട് വിളിച്ചു പറഞ്ഞെ .....?" ഇതൊക്കെ കേട്ട് വന്ന റാം ഞെട്ടലോടെ കാർത്തിയോട് ചോദിച്ചതും അവനാരു കള്ളച്ചിരി ചിരിച്ചു "ഒരു തീപ്പൊരി ഇട്ടിട്ടുള്ള വരവാ..... അതിനി അവിടെ കിടന്ന് ആളിക്കത്തിക്കോളും 🤭...... അതിനുള്ള എണ്ണ ഞാൻ വഴിയേ ഒഴിക്കുന്നുണ്ട് ....." റാമിനെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് പോകുന്ന കാർത്തിയെ നോക്കി ചിരിച്ചുകൊണ്ട് റാം മുറിയിലേക്ക് പോയി റാം ആ മുറിയിലേക്ക് ചെന്നതും കാർത്തി പറഞ്ഞതൊക്കെ ഓർത്തു മുഷ്ടി ചുരുട്ടി ഇരിക്കുന്ന ആനന്ദിനെ കണ്ടതും അയാൾ അവന്റെ തോളിൽ കൈ വെച്ച് ആനന്ദ് ഞെട്ടലോടെ തിരിഞ്ഞുനോക്കി

റാം ആണെന്ന് അരിഞ്ഞതും അവനൊന്ന് ചിരിക്കാൻ ശ്രമിച്ചു "ആനന്ദ് ..... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട് ...... എന്റെ കൂടെ വാ ....." അത്രയും പറഞ്ഞു അവന്റെ കൈയും പിടിച്ചു റാം ബാൽക്കണി ലക്‌ഷ്യം വെച്ച് നടന്നു "എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് അങ്കിൾ എന്താ മിണ്ടാതെ നിൽക്കുന്നത് ....?" ഏറെനേരത്തെ നിശ്ശബ്ദതക്ക് ഭംഗം വരുത്തി ആനന്ദ് ചോദിച്ചതും റാം ഒരു ദീർഘനിശ്വാസത്തോടെ അവനു നേരെ തിരിഞ്ഞു "നീ ശിവയെ സ്നേഹിക്കുന്നില്ല അല്ലെ ......?" അവനെ നോക്കാതെ മറ്റെങ്ങോ നോക്കിയാണ് റാം അത് ചോദിച്ചത് റാമിന്റെ ചോദ്യത്തിന് അവന്റെ പക്കൽ ഒരു ഉത്തരം ഇല്ലായിരുന്നു എന്ത് പറയണമെന്നറിയാതെ അവൻ കുഴങ്ങി

"എനിക്കറിയാം ...... നിനക്ക് എന്റെ മകളെ ഇഷ്ടമല്ലെന്ന് .......പക്ഷെ അതിന്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത് ...... ആ ധനുവിനെ ഇപ്പോഴും സ്നേഹിക്കുന്നത് കൊണ്ടാണോ നീ .....?" അയാൾ മുഴുവനാക്കാതെ അവനുനേരെ ചോദ്യഭാവത്തിൽ നിന്നതും അവൻ അല്ലായെന്നു തലയാട്ടി "no uncle ...... നിങ്ങളൊക്കെ കരുതുന്നത് പോലെ ഞാനും ധനുവും പ്രണയത്തിലായിരുന്നില്ല ...... We are just friends അപ്പ അവളെ എനിക്ക് വേണ്ടി കണ്ടെത്തിയപ്പോൾ നന്നായി അറിയുന്ന ഒരാളെ ലൈഫ് പാർട്ണർ ആക്കിയാൽ ലൈഫ് കുറച്ചു സ്മൂത്ത് ആകും എന്ന് കരുതിയാണ് ഞാൻ സമ്മതിച്ചത് ...... അല്ലാതെ പ്രണയം ഒന്നും ഇല്ല ......"

അയാൾക്ക് മുന്നിൽ നിന്ന് അവൻ ശാന്തമായി പറഞ്ഞതും റാം ഒരു ദീർഘശ്വാസത്തോടെ അവനെ ഉറ്റുനോക്കി "പിന്നെ എന്തുകൊണ്ടാ ശിവയെ സ്നേഹിക്കാൻ നിനക്ക് കഴിയാത്തതു .....?" അവനെ ഉറ്റുനോക്കിക്കൊണ്ട് റാം ചോദിച്ചു "എന്തോ എനിക്ക് കഴിയുന്നില്ല ...... ഒരു സ്റ്റുഡന്റിനെ ഭാര്യ ആയി കാണാൻ എന്തോ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല അതുകൊണ്ട് എനിക്ക് അവളെ അംഗീകരിക്കാനും കഴിയുന്നില്ല അങ്കിളിനു തന്ന വാക്ക് ഓർക്കുമ്പോൾ അവളെ അംഗീകരിക്കാതിരിക്കാനും കഴിയുന്നില്ല അവളുടെ കാര്യത്തിൽ ഞാൻ ഹെൽപ്‌ലെസ്സ് ആണ് അങ്കിൾ..... അങ്കിളിനു തന്ന വാക്ക് പാലിക്കാൻ ഞാൻ ഒരുപാട് struggle ചെയ്യുന്നുണ്ട് എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല അങ്കിൾ ....."

എന്ത് പറയണമെന്നറിയാതെ പതറിയ അവന്റെ വായിൽ നിന്നും അങ്ങനെ ഒക്കെ വീണതും അതവന്റെ നിസ്സഹായവസ്ഥയാണെന്ന് റാമിന് തോന്നി ..... അവൻ നിസ്സഹായനായി പറയുന്നത് കേട്ടതും റാം ഒരു വിളറിയ ചിരിയോടെ അവനെ നോക്കി "എനിക്ക് തന്ന ഒരു വാക്കിന്റെ പേരിൽ ഇങ്ങനെ struggle ചെയ്യേണ്ട ആവശ്യമില്ല ആനന്ദ് ..... നിനക്ക് അവളെ അംഗീകരിക്കാം കഴിയുമെന്നും അതിലൂടെ എന്റെ ശിവക്ക് അരുന്ധതിയുടെ സ്നേഹവും കിട്ടുമെന്ന് ഞാൻ കരുതി ...... അതുകൊണ്ടാ കൈവിടരുതെന്ന് നിന്നോട് പറഞ്ഞത് ഇന്ന് ദൈവതിന്റെ അനുഗ്രഹം കൊണ്ട് എന്റെ ശിവക്ക് അവളുടെ അമ്മയുടെ സ്നേഹവും കരുതലും തിരിച്ചു കിട്ടി ഇനിയും ഇഷ്ടമില്ലാത്ത ഒരു ജീവിതം തന്നിൽ അടിച്ചേൽപ്പിച്ചാൽ അതെന്റെ സ്വാർത്ഥതയാകും എന്റെ ശിവ ആർക്കും ഒരു ബാധ്യത ആകണമെന്ന് ഞാൻ ആഗ്രഹിക്കില്ല ആനന്ദ് ....."

റാം പറയുന്നതൊക്കെ കേട്ടപ്പോൾ ആണ് അവനു പറഞ്ഞുപോയത് എന്താണെന്ന് ബോധം വന്നത് "അങ്കിൾ ഞാൻ അതല്ല ഉ ......" അവൻ എന്തോ പറയാൻ വന്നതും റാം അവനെ തടഞ്ഞു "വേണ്ട ആനന്ദ് എനിക്ക് മനസ്സിലാകും നിന്നെ ...... നിന്നെ ഒരിക്കലും ഒന്നിനും നിര്ബന്ധിക്കില്ല ഞാൻ നിന്നെ ഈ ബന്ധനത്തിൽ നിന്ന് ഞാൻ സ്വതന്ത്രമാക്കാം ....." റാം പറയുന്നത് അവന്റെ ഉള്ളിൽ ഒരു ഇടിത്തീ പോലെ വന്നു ഭവിച്ചു തന്റെ നാവിൽ നിന്ന് വന്നു വീണ പിഴവൊർത്തു ആനന്ദ് സ്വയം പഴിച്ചു "പക്ഷെ എനിക്കൊരല്പം സമയം വേണം വേറൊന്നിനുമല്ല ..... നിനക്ക് അറിയില്ലേ ശിവയുടെ കണ്ടിഷൻ അവൾ ഫിസിക്കലി സുഗമാകുന്നത് വരെ മതി ഇത്രയും നാളുകൾക്കിടയിൽ അറിയാതെ എന്റെ ശിവ നിന്നെ സ്നേഹിച്ചു പോയി ..... അവൾ പോലും അറിയാതെ അവളിൽ നിന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു ......

" റാം പറയുന്നത് കേട്ട് അവൻ ഞെട്ടി അവന് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല ....... ശിവയുടെ മനസ്സിൽ അവൻ ഉണ്ടായിരുന്നത് ഒരിക്കൽ പോലും അവൻ അറിഞ്ഞിരുന്നില്ല അവനു സന്തോഷമാണോ ഞെട്ടലാണോ വേദനയാണോ എന്നൊന്നും മനസിലായില്ല "എന്റെ ശിവ ഒരു പാവാടോ ...... സ്നേഹിച്ചവരെ ഒക്കെ നഷ്ടപ്പെട്ടിട്ടെ ഉള്ളൂ ...... അർജുൻ അവളെ ചതിച്ചപ്പോൾ അവൾ തളരാതെ പിടിച്ചു നിന്നത് നീ കാരണമാ ആ നിന്നോട് അറിയാതെ ഒരു ഇഷ്ടം എന്റെ കുഞ്ഞിന് തോന്നിപ്പോയി ...... തെറ്റ് തന്നെയാ അതുകൊണ്ട് തന്നെയാ അവൾ നിന്നെ മറക്കാൻ തീരുമാനിച്ചത് അവളുടെ തീരുമാനത്തെ അന്ന് ഞാൻ എതിർത്തെങ്കിലും ഇന്നത് ശെരിയാണെന്ന് എനിക്ക് തോന്നുന്നു നീ അവളെ സ്നേഹിച്ചില്ലെങ്കിലും നിന്റെ ഭാര്യ ആയി ജീവിക്കാമെന്നാ അവൾ ആഗ്രഹിച്ചതും ..... പക്ഷെ ......"

അയാൾ പാതിയിൽ നിർത്തിക്കൊണ്ട് ആനന്ദിൽ നിന്ന് മുഖം തിരിച്ചു ...... നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് റാം തുടർന്ന് "അവളുടെ ഇപ്പോഴത്തെ കണ്ടിഷനിൽ ഞാനിത് പറഞ്ഞാൽ അവൾക്ക് അതൊരു ഷോക്ക് ആകും അവളുടെ അവസ്ഥ ഒന്ന് മെച്ചപ്പെടുമ്പോൾ ഞാൻ തന്നെ എല്ലാം പറഞ്ഞു അവളെക്കൊണ്ട് ഡിവോഴ്‌സിന് സമ്മതിപ്പിച്ചോളാം നിനക്ക് അവൾ ഒരിക്കലും ഒരു ബാധ്യത ആവില്ലടോ ...... താൻ സ്വപ്നം കണ്ട ജീവിതം തന്നെ തനിക്ക് കിട്ടും എന്റെ മോളെ ക്ഷേപിക്കല്ലേടോ .....," അത്രയും പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തു നിൽക്കാതെ റാം അകത്തേക്ക് കയറിപ്പോയി ആനന്ദിന്റെ കണ്ണുകൾ നിറഞ്ഞു .....

താൻ ഒരിക്കൽ പോലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് റാം പറഞ്ഞതെന്ന് അവൻ ഓർത്തു അവൻ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു നിന്നു അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് അരുന്ധതി ആയിരുന്നു അത് ..... അവനെ നോക്കാതെ ബാൽക്കണിയുടെ കൈവരിയോട് ചേർന്നുനിന്ന് അവർ ദൂരേക്ക് നോക്കി നിൽക്കുന്നത് കണ്ടതും അവനും ഒന്നും മിണ്ടാതെ മുന്നിൽ പരന്ന് കിടക്കുന്ന അന്ധകാരത്തിലേക്ക് നോക്കി "ആനന്ദ് ...... നിനക്കൊരു കാര്യമറിയോ ....?...." നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് അവർ പറഞ്ഞതും ആനന്ദ് അരുന്ധതിക്ക് നേരെ തിരിഞ്ഞു "നിന്റെ അച്ഛൻ അതായത് എന്റെ ഏട്ടൻ ബിസിനസ് നോക്കി നടത്തുന്നതിന് മുന്നേ ഒരു അധ്യാപകനായിരുന്നു നിന്റെ 'അമ്മ നിന്റെ അച്ഛന്റെ സ്റ്റുഡന്റും ......

വീട്ടുകാർ അവരെ തമ്മിൽ ഒന്നിപ്പിച്ചപ്പോൾ നിന്റെ അച്ഛൻ യാതൊരു വിധത്തിലും നിന്റെ അമ്മയെ വേദനിപ്പിച്ചിട്ടില്ല ഏട്ടത്തിയെ മനസ്സിലാക്കി ജീവന് തുല്യം സ്നേഹിച്ചു ...... വിവാഹത്തിന് ശേഷവും അധ്യാപകനായി നിന്റെ അമ്മക്ക് മുന്നിൽ നിന്നിട്ടും യാതൊരു കോട്ടവും അവരുടെ ജീവിതത്തിന് സംഭവിച്ചിട്ടില്ല കാരണം അവർ സ്നേഹിച്ചത് മനസ്സുകളിലൂടെയാണ് ഇത് ഞാനിപ്പോ പറഞ്ഞത് എന്റെ മകളെ നീ അംഗീകരിക്കാൻ വേണ്ടിയല്ല ...... ഒരു വാക്കിന്റെ പേരിൽ അവളെ ഒപ്പം കൂട്ടിയ നിനക്ക് അവൾ ഉറപ്പായും ഒരു ബാധ്യത തന്നെ ആയിരിക്കും ..... എന്റെ മകൾ നിനക്ക് ഒരു ബാധ്യത ആകില്ല ആനന്ദ് ഞാൻ നിന്റെ ഈ ചിന്തകൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തിയെന്നേ ഉള്ളൂ ഒരു അധ്യാപകൻ ആയ നിന്റെ അച്ഛൻ നിന്റെ അമ്മയെ വിവാഹം ചെയ്തിട്ട് എന്ത് തകരാറാണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്

ഇപ്പോഴും സന്തോഷത്തോടെയല്ലേ അവർ ജീവിക്കുന്നത് പിന്നെ പരിചയമുള്ള ഒരാൾ ലൈഫ് പാർട്ണർ ആണെങ്കിൽ ലൈഫ് സ്മൂത്ത് ആകുമെന്നുള്ളത് നിന്റെ വെറും തോന്നലാണ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാനും റാമും പിന്നെ റാമിന് കൊടുത്ത ഒരു വാക്കിന്റെ പേരിൽ നീ നിന്റെ ലൈഫ് സാക്രിഫൈസ് ചെയ്യണ്ട ....... ഇതുവരെ നീ എന്റെ മകൾക്ക് വേണ്ടി ചെയ്തതിന് എല്ലാത്തിനും എനിക്ക് നിന്നോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് അതുകൊണ്ട് നീ കഷ്ടപ്പെട്ട് ഇവിടെ അഡ്ജസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല ...... നിനക്ക് ഇനി നിന്റെ ലൈഫിനെ കുറിച് ചിന്തിക്കാം ..... ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ അത് ഞാൻ നിന്നോട് കാണിക്കുന്ന സ്വാർത്ഥതയാകും ....." അത്രയും പറഞ്ഞു അവനൊരു വിളറിയ ചിരി സമ്മാനിച്ചുകൊണ്ട് അവർ അകത്തേക്ക് നടന്നു ആനന്ദ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു ......

അച്ഛനും അമ്മയും തമ്മിൽ ഇങ്ങനൊരു റിലേഷൻ ഉണ്ടായിരുന്നു എന്നത് അവനുപോലും അറിയില്ലായിരുന്നു അച്ഛനും അമ്മയും എത്ര understanding ആയിട്ട് എന്ത് ഹാപ്പി ആയി ആണ് ജീവിച്ചത് എന്നു അവൻ ഓർത്തു അവനെ ഒന്ന് പറയാൻ പോലും അനുവദിക്കാതെയാണ് റാമും അരുന്ധതിയും പോയത് ശിവ അവനൊരു ഭാരമാണെന്ന് അവർ തെറ്റിദ്ധരിച്ചത് തന്റെ നാവിൽ നിന്ന് വീണുപോയ വാക്കുകൾ ആണെന്ന് ഓർത്തു അവൻ സ്വയം പഴിച്ചു എന്ത് ചെയ്യുമെന്നറിയാതെ അവൻ മുറിയിലേക്ക് കയറിയതും കണ്ടത് ശാന്തമായി ഉറങ്ങുന്ന ശിവയെ ആയിരുന്നു .....തുടരും………

ശിവാനന്ദം : ഭാഗം 16

Share this story