ശിവാനന്ദം 💞: ഭാഗം 18

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ശിവ അവനൊരു ഭാരമാണെന്ന് അവർ തെറ്റിദ്ധരിച്ചത് തന്റെ നാവിൽ നിന്ന് വീണുപോയ വാക്കുകൾ ആണെന്ന് ഓർത്തു അവൻ സ്വയം പഴിച്ചു എന്ത് ചെയ്യുമെന്നറിയാതെ അവൻ മുറിയിലേക്ക് കയറിയതും കണ്ടത് ശാന്തമായി ഉറങ്ങുന്ന ശിവയെ ആയിരുന്നു അവൻ ഒരു ദീർഘനിശ്വാസത്തോടെ അവൾക്കരികിലേക്ക് നടന്നു ....... മുട്ട്കുത്തി കട്ടിലിനോട് ചേർന്ന് നിലത്തിരുന്നു എന്തിനോ വേണ്ടി അവന്റെ കണ്ണുകൾ കലങ്ങി "താൻ എന്നെ പ്രണയിക്കുന്നുണ്ടോടോ ......?" ഉറങ്ങിക്കിടക്കുന്ന അവളോടുള്ള ആ ചോദ്യത്തിൽ വേദന കലർന്നിരുന്നു ഏറെനേരം അവൻ അങ്ങനെ തന്നെ ഇരുന്നു ......

ഇടക്കെപ്പോഴോ ശിവ ഉറക്കത്തിൽ അവന്റെ കൈ ചേർത്തുപിടിച്ചു കിടന്നതും അവനൊന്ന് ഞെട്ടി അവന്റെ കൈയിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി പതിയെ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അവളെ ശല്യപ്പെടുത്തണ്ട എന്ന് കരുതി അവനാ ശ്രമം ഉപേക്ഷിച്ചു അവന്റെ കൈയ്യിൽ തല വെച്ചുറങ്ങുന്ന അവളെ അവനൊരു പുഞ്ചിരിയോടെ നോക്കിയിരുന്നു ബാൽക്കണിയിൽ നിന്ന് ഒഴുകിയെത്തിയ ഇളം തെന്നലിൽ അവളുടെ മുടിയിഴകൾ കുസൃതി കാട്ടി മിനുസമായ നെറ്റിയിലേക്ക് പാറി വീഴുന്നത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു പീലി നിറഞ്ഞ കൺപോളകളിലൂടെ അവൻ വിരലോടിച്ചു .......

പാറി പറക്കുന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് തിരുകിയ ശേഷം അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ശിവയെ ആദ്യമായി കോളേജിൽ വെച്ച് കണ്ടതും അവളുടെ സർ ആയതും അവളുടെ കഴുത്തിൽ താലി കെട്ടിയതും അതിന് ശേഷമുള്ള വഴക്കുകളും അങ്ങനെ ഓരോന്നോരാന്നായി അവന്റെ മനസ്സിലേക്ക് കടന്നു വന്നു അതോർക്കുമ്പോൾ അവന്റെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു ആ ഓർമ്മകൾ അയവിറക്കവേ തന്നെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു ••••••••••••••••••••••••••••••••••••••••••• ശിവ രാവിലെ കണ്ണ് തുറന്നതും മുന്നിൽ കണ്ട കാഴ്ച കണ്ടു ഞെട്ടി ആനന്ദിന്റെ കൈ അവളുടെ കൈക്കുള്ളിലും അവന്റെ തല അതിന് മുകളിലും വെച്ച് നിലത്തിരുന്ന് ഉറങ്ങുന്ന ആനന്ദിനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു

ആ കാഴ്ച അവളുടെ കണ്ണുകൾക്കൊപ്പം മനസ്സിനെയും കുളിരണിയിച്ചു അവൻ തനിക്ക് വേണ്ടി ഒരു രാത്രി മുഴുവനും കൂട്ടിരുന്നു എന്ന് മനസ്സിലായതും അവൾക്ക് ഒരുപാട് സന്തോഷം തോന്നി അവൾ അങ്ങനെ തന്നെ കിടന്നുകൊണ്ട് നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മുടി വകഞ്ഞു മാറ്റി അവൻ ഉറങ്ങുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു നെറ്റിയിൽ ഒരു സ്പർശനമേറ്റതും ആനന്ദ് ആയാസപ്പെട്ടുകൊണ്ട് കണ്ണ് ചിമ്മി തുറക്കുന്നത് കണ്ടതും ശിവ ഉടൻ കൈ പിൻവലിച്ചു അവൻ ഒന്ന് ഞെളിഞ്ഞുകൊണ്ട് മുന്നിലേക്ക് നോക്കിയതും ഒരു പതർച്ചയോടെ തന്നെ നോക്കുന്ന ശിവയുടെ കണ്ണുകളെയാണ് അവളുടെ നോട്ടം കണ്ടതും അവനൊന്ന് നെറ്റി ചുളിച്ചു "എന്താ 🙄....?"

അവൻ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചതും അവൾ അവനെ നോക്കി ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമലു കൂച്ചി അവളുടെ ഭാവം ഒക്കെ കണ്ട് അവൻ അവളെ നോക്കി പുരികം പൊക്കിയതും അവൾ നോട്ടം മാറ്റി അതുകണ്ടു ചിരിച്ചുകൊണ്ട് അവൻ അവിടെ നിന്നും എണീറ്റ് ബെഡിലേക്കിരുന്നു അവൻ ബെഡിലിരുന്നതും അവൾ ഞെട്ടലോടെ അവനെ നോക്കി "എന്തേ ...... ഇവിടെ ഇരിക്കാൻ ആ കാർത്തിക്ക് മാത്രേ അനുവാദം ഉള്ളോ ..... എനിക്കിരിക്കാൻ പാടില്ലേ .....😏...?" അവളുടെ നോട്ടം കണ്ടതും അരിശത്തോടെ അവൻ ചോദിച്ചതും അവളൊന്നും മിണ്ടാതെ തല താഴ്ത്തി "ഹ്മ്മ് ..... കോളേജിൽ പോകാനുള്ളതല്ലേ എണീക്ക് ....." അവൻ അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞതും അവൾ നിസ്സഹായയായി അവളുടെ കാലുകളിലേക്കും ശേഷം അവന്റെ മുഖത്തേക്കും നോക്കി "ഞാൻ ..... ഞാൻ എങ്ങനെയാ ....?"

ബാക്കി പറയാൻ അവൾക്ക് സാധിക്കുമായിരുന്നില്ല ...... വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി ഒരു ഗദ്ഗദം മാത്രം പുറത്തേക്ക് വന്നു "നിന്നെക്കൊണ്ട് കഴിയും ശിവാനി ...... ഇന്നലെ ആരുടേയും സഹായമില്ലാതെ നീ ബെഡിലൂടെ ഉരുണ്ടില്ലേ ..... അങ്ങനെയല്ലേ നീ താഴെ വീണത് ..... അല്ലെ .....?" അവൾക്ക് മുന്നിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ഞെട്ടി ശെരിയാണ് ...... ഇന്നലെ താൻ സ്വയമേയാണ്‌ താഴെ എത്തിയത് ..... അപ്പോഴത്തെ വെപ്രാളത്തിൽ താനത് ശ്രദ്ധിച്ചില്ല .....,, അവൾ മനസ്സിൽ ചിന്തിച്ചു "ഒന്ന് എണീക്കാൻ ട്രൈ ചെയ്തു നോക്ക് ശിവാനി ..... തനിക്കതിന് സാധിക്കും ....." അവനവൾക്ക് ആത്മവിശ്വാസം പകർന്നതും അവൾ ബെഡിൽ കൈ കുത്തി എണീക്കാൻ ശ്രമിച്ചു അവൾ ഒരുപാട് ശ്രമിച്ചു ......

നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു വീണ്ടും വീണ്ടും ശ്രമിച്ചപ്പോഴേക്കും അവൾ തളർന്നിരുന്നു ഞെട്ടറ്റ ഒരു താമരപോലെ അവൾ തളർന്നു വീണതും താങ്ങി നിർത്താൻ അവന്റെ കരങ്ങൾ ഉണ്ടായിരുന്നു "എ ..... എനിക്ക് പറ്റണി.... ല്ല സർ ....." അവൾ കിതപ്പോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു "എയ്യ്‌ ..... Relax ..... ഒന്നുകൂടി ശ്രമിച്ചു നോക്ക് ..... Get up shivaani ..... തനിക്ക് അതിന് സാധിക്കും ....." അവൻ വീണ്ടും അവൾക്ക് ആത്മവിശ്വാസം കൊടുത്തതും അവളൊരു ദീർഘനിശ്വാസത്തോടെ വീണ്ടും ശ്രമിച്ചു ഏറെനേരത്തെ പരിശ്രമത്തിനു ശേഷം അവളെത്തന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എണീറ്റിരുന്നു

അവൾക്ക് തന്നെ അത് വിശ്വസിക്കാനായില്ല സ്വയം നുള്ളിനോക്കി സ്വപ്നമല്ലെന്ന് ഉറപ്പുവരുത്തുന്ന അവളുടെ കുട്ടിത്വത്തെ അവൻ കൗതുകത്തോടെ നോക്കി "സർ ..... " അവൾ സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു ...... പെട്ടെന്നുണ്ടായ അവളുടെ നീക്കത്തിൽ അവനൊന്ന് അന്ധാളിച്ചു ബോധം വന്നതും അവനും അവളെ ചേർത്തുപിടിക്കാനായി ആഞ്ഞപ്പോൾ അവൾ ധൃതിയിൽ അവനിൽ നിന്ന് വിട്ടുമാറി "അത് ..... ഞാൻ ...... അറിയാതെ .... സോറി ....." അവൾ ജാള്യതയോടെ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞതും അവനൊരു ചിരിയോടെ അവൾക്കുമുന്നിൽ കൈയും കെട്ടി ഇരുന്നു "എന്ത് അറിയാതെ ....🤨?" അവൻ അവളെ നോക്കി പുരികം പൊക്കിയതും അവള് ഇരുന്ന് വിയർക്കാൻ തുടങ്ങി

"അത് ..... പിന്നെ ..... ഞാൻ ....."അവൾ അവനെ നോക്കാൻ പ്രയാസപ്പെട്ടുകൊണ്ട് ബബ്ബബ്ബ അടിച്ചതും അവൻ അവളെ നോക്കി ഇരുപുരികവും പൊക്കി ചിരിയോടെ ഇരുന്നു ഇതൊക്കെ വാതിൽക്കൽ നിന്ന് നോക്കി കാണുവായിരുന്നു കാർത്തി "ആഹാ ...... ഇപ്പൊ തനിയെ ഇരിക്കാനൊക്കെ ആയല്ലോ ...... " അകത്തേക്ക് വന്നുകൊണ്ട് കാർത്തി ചോദിച്ചതും ശിവ നെഞ്ചിൽ കൈ വെച്ച് ഒന്ന് ആശ്വസിച്ചുകൊണ്ട് തക്കസമയത്തിന് വന്നതിന് അവനെ നന്ദിയോടെ നോക്കി കാർത്തിയുടെ ശബ്ദം കേട്ടതും ആനന്ദ് തിരിഞ്ഞുനോക്കാതെ മുഷ്ടി ചുരുട്ടിപിടിച്ചു കണ്ണ് ഇറുക്കിയടച്ചു ശേഷം ദേശ്യത്തിൽ അവിടെ നിന്നും എണീറ്റ് പോയി ഇതുകണ്ട കാർത്തി ചിരി കടിച്ചു പിടിച്ചു ശിവാക്കരികിലേക്ക് പോയി ഇരുന്നു

"ഇപ്പൊ ഇരിക്കാൻ ശ്രമിച്ചതുപോലെ നിൽക്കാനും നടക്കാനും ശ്രമിക്കണം ....... എന്നും രാത്രി ചോടുവെള്ളം കൊണ്ട് കാലുഴിയണം ...... മരുന്ന് ഇടണം ..... അതൊക്കെ ഞാൻ അരുന്ധതി ആന്റിയോട് പറഞ്ഞോളാം ......" അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും റാമും അരുന്ധതിയും അവിടേക്ക് ഓടി എത്തിയിരുന്നു "കാർത്തി ...... ശിവ സ്വയം ഇരുന്നൂന്ന് ആനന്ദ് പറഞ്ഞു സത്യമാണോ ....?" റാം കണ്ണും നിറച്ചു സന്തോഷത്തോടെയാണ് അത് ചോദിച്ചത് സന്തോഷം കൊണ്ട് രണ്ടുപേരുടെയും കണ്ണ് നിറഞ്ഞിരുന്നു അവരെ നോക്കി കാർത്തി ചിരിയോടെ തല കുലുക്കിയതും അവർ രണ്ടും ശിവാക്കരികിലേക്ക് ഓടി റാം ശിവയെ ചേർത്തുപിടിച്ചു ഉമ്മകൾ കൊണ്ട് മൂടിയതും അരുന്ധതി അയാൾക്ക് വഴി മാറി കൊടുത്തു ആ കാഴ്ച കണ്ട് മനസ്സ് നിറഞ്ഞു അവർ നിന്നു "സ്നേഹപ്രകടനം ഒക്കെ പിന്നെ ...... അവൾക്ക് കോളേജിൽ പോകാനുള്ളതാ ....."

കാർത്തി റാമിനോടായി പറഞ്ഞതും റാം ഒന്ന് ചിരിച്ചുകൊണ്ട് വിട്ടു നിന്ന ശേഷം അരുന്ധതിയെ ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് പോയി റാം പോയതും അരുന്ധതി ശിവയെ വാരി പുണർന്നു അരുന്ധതിക്ക് തന്നോടുള്ള സ്നേഹത്തിൽ അവൾക്ക് നല്ല സന്തോഷം തോന്നിയെങ്കിലും അതോടൊപ്പം അവളുടെ ഉള്ളിൽ ഒരായിരം സംശയങ്ങളും കുമിഞ്ഞു കൂടി അതൊന്നും പുറത്തു കാണിക്കാതെ നിറഞ്ഞ മനസ്സോടെ അവൾ അരുന്ധതിയെ കെട്ടിപ്പിടിച്ചു അരുന്ധതി അവളിൽ നിന്ന് വിട്ടിരുന്നുകൊണ്ട് അവൾക്ക് കോളേജിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി ഫുഡ് കഴിക്കാനായി താഴേക്ക് ചെന്നപ്പോഴേക്കും ആനന്ദും കാർത്തിയും റെഡി ആയി വന്നിരുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞതും റാം അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു ഓഫീസിലേക്ക് പോയി

അത് കണ്ടതും അവൾ അരുന്ധതിക്ക് നേരെ തിരിഞ്ഞുകൊണ്ട് കവിള് തൊട്ട് കാണിച്ചതും അരുന്ധതി സന്തോഷത്തോടെ ഓടിവന്ന് അവളുടെ കവിളിൽ ഉമ്മ കൊടുത്തു "ഉമ്മ വേണേൽ ഞാനും ഇവിടെ ഫ്രീ ആണ് 😁...." അവൻ തമാശരൂപേണ പറഞ്ഞതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി ആനന്ദ് അവനെ നോക്കി പല്ലിറുമ്മിയതും അത് കാണാത്ത ഭാവത്തിൽ അവൻ ശിവയേയും കൂട്ടി പുറത്തേക്ക് നടന്നു "karthi stop ..... " പിന്നിൽ നിന്ന് ആനന്ദ് പറഞ്ഞതും കാർത്തി ഒന്ന് തിരിഞ്ഞു നോക്കി "തനിക്ക് ഹോസ്പിറ്റലിൽ പോകാനുള്ളതല്ലേ ..... താൻ പൊയ്ക്കോളൂ ..... ശിവാനിയെ ഞാൻ കൊണ്ട് പൊയ്ക്കോളാം ..... ഞാനും കോളേജിലേക്കല്ലേ ......"

ഉള്ളിലെ ദേശ്യം മറച്ചു പിടിച്ചുകൊണ്ട് അവൻ പറഞ്ഞതും ശിവാനി ഞെട്ടി "അത് വേണ്ട ...... കാർത്തി എന്നെ ഡ്രോപ്പ് ചെയ്തിട്ട് ഹോസ്പിറ്റലിൽ പൊയ്ക്കോളും .... അല്ലെ കാർത്തി ....." ശിവാനി ഇടയിൽ കയറി പറഞ്ഞതും ആനന്ദ് അവളെ നോക്കി കണ്ണുരുട്ടി അത് കണ്ടതും അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു "താൻ പൊയ്ക്കോളൂ ..... I will take care of her....." ശിവാനിയെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് ആനന്ദ് പറഞ്ഞതും കാർത്തി ഒന്ന് ചിരിച്ചു "അത് വേണ്ട ..... കാർത്തി ശിവയെ ഡ്രോപ്പ് ചെയ്യും ......" അരുന്ധതി അവിടേക്ക് വന്നുകൊണ്ട് പറഞ്ഞതും ആനന്ദ് അരുന്ധതിയെ തിരിഞ്ഞുനോക്കി "അപ്പേ ...... ഇവൻ ....." അവൻ എന്തോ പറയാൻ വന്നതും അരുന്ധതി അവനെ തടഞ്ഞു

"വേണ്ട ആനന്ദ് ..... നീ ഈ ചെയ്യുന്നതൊക്കെ കൊടുത്ത വാക്ക് പാലിക്കാനും പിന്നെ നിന്റെ ഉള്ളിലെ കുറ്റബോധവും ഒക്കെ കൊണ്ടാ ..... പക്ഷെ ശിവക്ക് അത് അങ്ങനെയാവില്ല നിന്റെ ഈ പ്രെസെൻസും കേറിങ്ങും അവൾക്ക് കൂടുതൽ പ്രതീക്ഷ കൊടുക്കും ...... നിന്നെ മറക്കാൻ ശ്രമിക്കുന്ന അവളുടെ മനസ്സിലേക്ക് നിന്നെ നീയായിട്ട് തന്നെ വീണ്ടും കുത്തി നിറക്കുവാണോ .....?...." അരുന്ധതിയുടെ വാക്കുകൾ ആനന്ദിൽ നിരാശയാണ് ഉണ്ടാക്കിയതെങ്കിൽ ശിവക്ക് അതൊരു ഞെട്ടലായിരുന്നു തന്റെ ഇഷ്ടം അരുന്ധതി എങ്ങനെ അറിഞ്ഞു എന്നായിരുന്നു അവളുടെ മനസ്സിൽ അത് കേട്ടിട്ടും യാതൊരു ഞെട്ടലും ഇല്ലാതെ നോൽക്കുന്ന ആനന്ദ് അവളുടെ സംശയം കൂട്ടി

"അപ്പോ എനിക്ക് സാറിനെ ഇഷ്ടാണെന്ന് സർ നേരത്തെ അറിഞ്ഞിരുന്നോ ....?" അവൾ സ്വയം ചോദിച്ചു മനസ്സിൽ കുമിഞ്ഞു കൂടിയ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി അവൾ അരുന്ധതിയെ ശ്രദ്ധയോടെ വീക്ഷിച്ചു "എന്തിനാ ആനന്ദ് .....? എന്തിനാ ആർക്കും ഒരു ഗുണമില്ലാതെ നീയിതൊക്കെ സഹിക്കുന്നെ .....? നീ അവളെ കെയർ ചെയ്തു അവൾക്കൊപ്പം നിന്നാൽ അവൾ സന്തോഷിക്കുമെന്നാണോ നീ കരുതുന്നെ ..... never അവൾ ആഗ്രഹിക്കുന്നത് നിന്റെ പ്രണയമാണ് ..... അല്ലാതെ നിന്റെ സിമ്പതി അല്ലടാ അത് നിനക്ക് കൊടുക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇതിലൊന്നും ഒരു അർത്ഥവുമില്ല Let's stop this...... ഇതിന്റെ പേരിൽ ഇനി ഒരു കൺഫ്യൂഷനും വേണ്ട നീ തന്നെ തുറന്ന് പറയ് അവളോട് നിനക്ക് ഒരിക്കലും അവളെ പ്രണയിക്കാൻ സാധിക്കില്ലെന്ന് ...... നിനക്ക് അവൾ ഒരു ബാധ്യത ആണെന്ന് തുറന്ന് പറയ് അങ്ങനെ എങ്കിലും അവൾ നിന്നെ മറക്കട്ടെ ......

ഇല്ലെങ്കിൽ ഇനിയും ഒരുപാട് അവൾ നിന്നിൽ നിന്നും പ്രതീക്ഷിക്കും ......" പറഞ്ഞു തീരുന്നതിനൊപ്പം അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞു ഒപ്പം ശിവയുടെയും *നീ തന്നെ തുറന്ന് പറയ് അവളോട് നിനക്ക് ഒരിക്കലും അവളെ പ്രണയിക്കാൻ സാധിക്കില്ലെന്ന് ...... നിനക്ക് അവൾ ഒരു ബാധ്യത ആണെന്ന് തുറന്ന് പറയ് * വീണ്ടും വീണ്ടും ആ വാക്കുകൾ അവളുടെ കാതുകളിലേക്ക് ഇരച്ചു കയറി "ബാധ്യതയോ .......?" ഒഴുകി ഇറങ്ങുന്ന കണ്ണുനീറിനെ വക വെക്കാതെ അവൾ സ്വയം മന്ത്രിച്ചു ആനന്ദ് ഒന്നും മിണ്ടാതെ മുഷ്ടി ചുരുട്ടി നിൽക്കുന്നുണ്ട് അവൻ മനസ്സിൽപോലും കരുതാത്ത കാര്യങ്ങളാണ് അരുന്ധതി പറഞ്ഞത് "എന്താ ആനന്ദ് നീ മിണ്ടാത്തെ ......

ഇത് ഇങ്ങനെ നീട്ടിക്കൊണ്ട് പോയാൽ അത് നിന്നോടും അവളോടും ചെയ്യുന്ന ക്രൂരതയാണ് ...... മതിയാക്ക് ആനന്ദ് ശിവ നിനക്ക് ബാധ്യതയാണെന്ന് റാമിനോട് നീ പറഞ്ഞത് മുതൽ ഞാനിത് തീരുമാനിച്ചതാ ഇതിനി നീട്ടിക്കൊണ്ട് പോകണ്ടാന്ന് ..... " അരുന്ധതി പറയുന്നത് കേട്ടതും ശിവ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി "ഇനി നിനക്ക് നിന്റെ ലൈഫിനെക്കുറിച്ചു ചിന്തിക്കാം ..... Struggle ചെയ്യേണ്ട ആവശ്യമില്ല അതിന് മുൻപ് നീ തന്നെ അവളോട് എല്ലാം പറഞ്ഞു അവസാനിപ്പിക്ക് ...... പോ ....." ആനന്ദിനെ അവൾക്ക് നേരെ തള്ളിക്കൊണ്ട് അരുന്ധതി പറഞ്ഞതും അവൻ ശിവയെ ഒന്ന് നോക്കി അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവന്റെ ഹൃദയത്തെ കുത്തി നോവിച്ചു "കാ ...... കാർത്തി ...... നമുക്ക് പോകാം ..... എനിക്ക് എനിക്ക് ഇവിടെ നിക്കണ്ട ....." അവൾ വിതുമ്പലോടെ പറഞ്ഞതും കാർത്തി അവളെയും കൂട്ടി അവിടെ നിന്നും പോയി "കണ്ടില്ലേ ആനന്ദ് .....

നിന്റെ അവളോടുള്ള ബിഹേവിയർ ആണ് ഇന്ന് അവളെ ഈയൊരു അവസ്ഥയിൽ എത്തിച്ചത് ...... വേണ്ടായിരുന്നു സ്നേഹിക്കാൻ കഴിയില്ലെങ്കിൽ അവളോട് അടുത്ത് അവൾക്ക് ആശ കൊടുകണ്ടായിരുന്നു...... നിന്റെ സ്ഥാനത് കാർത്തി ആയിരുന്നേൽ എന്റെ ശിവ ഇന്ന് ഹാപ്പി ആയി ഇരുന്നേനെ ......" അത് പറയുമ്പോൾ അവരുടെ മുഖത്തു വേദന നിറഞ്ഞു നിന്നിരുന്നു "ഒന്ന് നിർത്തുന്നുണ്ടോ .......😡 കാർത്തി കാർത്തി കാർത്തി .....! എന്ത് പറഞ്ഞാലും ഒരു കാർത്തി ...... ഏന്തിനാ .... എന്തിനാ ശിവയെ അവനുമായി കണക്ട് ചെയ്യുന്നേ .....? നിങ്ങൾക്ക് അവനെ മതിയായിരുന്നെങ്കിൽ പിന്നെ എന്നെ എന്തിനാ ഇങ്ങനെ വേഷം കെട്ടിച്ചത് ...... അവനു തന്നെ കൊടുക്കാമായിരുന്നില്ലേ അവളെ ......"

അവൻ അരുന്ധതിക്ക് നേരെ അലറിയതും അവരൊന്ന് പതറി " കൊടുക്കുവാ ...... അവനു കൊടുക്കാൻ തന്നെയാ തീരുമാനം കാരണം അവന് ശിവയെ ജീവനാ .....എന്റെ മകളെ അവൻ ഒരിക്കലും ഒരു ബാധ്യതയായി കാണില്ല ...... എന്റെ കുഞ്ഞിന്റെ സന്തോഷമാണ് എനിക്ക് വലുത് ..... അത് നിന്നിൽ നിന്ന് ഒരിക്കലും അവൾക്ക് കിട്ടില്ല ....." അരുന്ധതിയുടെ വാക്കുകൾ അവന്റെ രക്തം തിളപ്പിച്ചു ചെന്നിയിൽ നിന്ന് വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി ..... അത് കണ്ടതും അരുന്ധതി ഉള്ളിൽ ചിരിച്ചുകൊണ്ട് അവനു മുന്നിലായി വന്നു നിന്നു "കാർത്തി ശിവാനിയെ മാറ്റിയെടുക്കും ..... അവനവളെ പൊന്നുപോലെ നോക്കും ...... അവൾ സന്തോഷവതി ആയിരിക്കുന്നതാണ് എനിക്ക് ഏറ്റവും important .....

അതിന് നീ അവളെ ഡിവോഴ്സ് ചെയ്യണം ....." ഉറച്ച ശബ്ദത്തോടെ അവരത് പറയുമ്പോഴും ഉള്ളിൽ ചിരിക്കുവായിരുന്നു " Nooooooooooo” അവനൊരു ഭ്രാന്തനെ പോലെ അലറി "അപ്പയുടെ ഈ ആഗ്രഹങ്ങളൊന്നും തന്നെ നടക്കാൻ പോണില്ല ...... ശിവാനിയുടെ കഴുത്തിൽ എന്റെ താലി വീണിട്ടുണ്ടെങ്കിൽ വേറൊരുത്തന്റെ താലി അവളുടെ കഴുതിൽ വീഴാൻ ഈ ആനന്ദ് വർമ്മ ജീവനോടെ ഉള്ളിടത്തോളം കാലം അനുവദിക്കില്ല അതിനിനി ആ കാർത്തിയെ കൊല്ലേണ്ടി വന്നാലും ശെരി അറിയാതെ വായിൽ നിന്ന് വീണ ഒരു വാക്കിന്റെ പേരിൽ *എന്റെ പെണ്ണിനെ * എന്നിൽ നിന്നകറ്റാൻ നോക്കിയാൽ എന്റെ ഉള്ളിലെ ചെകുത്താനെ നിങ്ങൾ കാണും ...... ഓർത്തോ ......" അരുന്ധതിക്ക് മുന്നിൽ ഉറഞ്ഞു തുള്ളി ഒരു താക്കീത് നൽകിക്കൊണ്ട് അവൻ ദേശ്യത്തിൽ കാര് എടുത്ത് അവിടെ നിന്നും പോയി അവൻ പോകുന്നതും നോക്കി അരുന്ധതി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു .....തുടരും………

ശിവാനന്ദം : ഭാഗം 17

Share this story