ശിവാനന്ദം 💞: ഭാഗം 19

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ആനന്ദ് പാർക്കിങ്ങിൽ കാർ നിർത്തിക്കൊണ്ട് കാർ വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി അവനു സമനില തെറ്റുന്നത് പോലെ തോന്നി ശിവ തന്നിൽ നിന്ന് അകലുമോ എന്നവൻ ശെരിക്കും ഭയന്നു ..... അവൻ കാറിൽ ചേർന്ന് നിന്നുകൊണ്ട് കാറിൽ മുഷ്ടി ചുരുട്ടി ഇടിച്ചു "ഡാ എന്താടാ എന്ത് പറ്റി നിനക്ക് .....?" അർജുനൊപ്പം അങ്ങോട്ടേക്ക് വന്ന ആനന്ദിന്റെ സുഹൃത്ത് അരുൺ ചോദിച്ചതും അവൻ അവർക്ക് നേരെ തിരിഞ്ഞു തന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന അർജുനെ കാണാത്ത ഭാവത്തിൽ അവൻ അവിടെ നിന്നും ഒന്നും മിണ്ടാതെ പോയി വാഷ്‌റൂമിൽ കയറി അവൻ മുഖം കഴുകി ......

ഒരു ദീർഘനിശ്വാസത്തോടെ അവനവന്റെ മനസ്സ് ഒന്ന് ശാന്തമാക്കിക്കൊണ്ട് അവിടെ നിന്നും പുറത്തേക്കിറങ്ങി ക്ലാസ്സിൽ കയറിയപ്പോ അവന്റെ കണ്ണുകൾ അവളുടെ സീറ്റിലേക്ക് നീണ്ടു ...... എല്ലാം നഷ്ടപ്പെട്ടവളേ പോലെയുള്ള അവളുടെ ഇരിപ്പ് അവനെ കുത്തിനോവിച്ചു ഏങ്കിലും അവൻ മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ക്ലാസ്സിലേക്ക് കയറി തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെയുള്ള അവളുടെ ഇരിപ്പ് കണ്ട് അവനൊരു ദീർഘശ്വാസം എടുത്തുവിട്ടു "ഗുഡ് മോർണിംഗ് സ്റ്റുഡന്റസ് ....... നിങ്ങടെ ന്യൂ മാത്‍സ് ടീച്ചർ ധനുഷിക മാമിനു ഒരു ആക്സിഡന്റ് പറ്റി ...... ധനുഷിക മാം ലോങ്ങ് ലീവ് എടുത്തു പോയതുകൊണ്ട് ഇനിമുതൽ മാത്‍സ് subject ഹാന്റിൽ ചെയ്യുന്നത് ഞാനായിരിക്കും ......k ....?"

അത്രയും പറഞ്ഞുകൊണ്ട് അവൻ ക്ലാസ്സിലേക്ക് കടന്നു ..... ധനുവിന് ആക്സിഡന്റ് പറ്റി എന്നവൻ പറഞ്ഞപ്പോൾ അഥിതി അവനെ അടിമുടി ഒന്ന് നോക്കി ..... ശിവ അത് ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അഥിതി അവനെ ഒന്ന് ചൂഴ്ന്ന് നോക്കിക്കൊണ്ട് അവൻ പറയുന്നതൊക്കെ കേട്ടിരുന്നു ക്ലാസ്സിനിടയിലും പലതവണ അവന്റെ നോട്ടം അവളിലേക്ക് നീണ്ടെങ്കിലും തിരിച്ചു ഒരുനോട്ടം പോലും അവളിൽ നിന്നുണ്ടായില്ല അതവനെ നിരാശനാക്കിയെങ്കിലും തളരാൻ അവൻ തയ്യാറല്ലായിരുന്നു അവൻ ബോര്ഡില് എന്തൊക്കെയോ എഴുതിയ ശേഷം അവരോട് അത് നോട്ടിലേക്ക് പകർത്താൻ പറഞ്ഞുകൊണ്ട് അവന്റെ ചെയറിലേക്ക് ഇരുന്നു ടേബിളിൽ കയ്യൂന്നി താടക്ക് കൈയും കൊടുത്തു

അവൻ അവളെ തന്നെ നോക്കിയിരുന്നു ...... ഇടക്കെപ്പോഴോ ബോർഡിലേക്ക് നോക്കാൻ തലയുയർത്തിയ ശിവ കണ്ടത് തന്നെ തന്നെ നോക്കിയിരിക്കുന്ന ആനന്ദിനെയാണ് അവൾ വേഗം നോട്ടം മാറ്റിയതും അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി തത്തികളിച്ചു അവൻ അതെ ചിരിയോടെ താടക്ക് കൈയും കൊടുത്തു അങ്ങനെ തന്നെ ഇരുന്ന് അവളെ നോക്കി അതവൾക്ക് ഫീൽ ചെയ്തിട്ടാവണം അവൾ പതിയെ തലയുയർത്തി അവനെ ഒന്ന് നോക്കി അവൾ നോക്കുന്നത് കണ്ടതും അവൻ ചിരിയോടെ പുരികമുയർത്തി എന്താന്ന് ചോദിച്ചതും അവൾ വേഗം തലതാഴ്ത്തി ഇതൊക്കെ കണ്ട് അഥിതി ചിരി കടിച്ചു പിടിച്ചിരുന്നു .....

അവൾ ആനന്ദിനെ ഒന്ന് നോക്കിയതും അവനെന്തോ ചിന്തിച്ചിരിക്കുകയായിരുന്നു അവൾ പിന്നെ അത് ശ്രദ്ധിക്കാതെ നോട്ട് എഴുതാൻ തുടങ്ങി ആനന്ദ് ശിവയെ നോക്കുന്നത് തന്നെ continue ചെയ്തു "ആ കാർത്തിക്ക് നിന്നെ കെട്ടണം അല്ലെ ..... കെട്ടിച്ചു കൊടുക്കുന്നുണ്ട് ഞാനവന് ....." ഉള്ളിൽ ഒരു പരിഹാസചിരിയോടെ പറഞ്ഞുകൊണ്ട് അവൻ ക്ലാസിലിരുന്ന് അവളെ വായിനോക്കുന്നത് തുടർന്നു ഇടക്കിടക്ക് ശിവ തലയുയർത്തി നോക്കുന്നത് കാണുമ്പോൾ പുരികം ഉയർത്തി കാണിക്കും അവൾ സ്പോട്ടിൽ തല താഴ്ത്തും ...... ഇത് തന്നെ അവൾ ആവർത്തിക്കുന്നത് കാണുമ്പോൾ അവനു ചിരി പൊട്ടിയെങ്കിലും അവൻ കടിച്ചു പിടിച്ചു നിന്നു "കുറച്ചു മുന്നേ കണ്ണും നിറച്ചു നിന്ന പെണ്ണാ .....

എത്ര പെട്ടെന്നാ അതവൾ മറന്നത് ..... അവളെ എനിക്ക് സന്തോഷിപ്പിക്കാനാവില്ലെന്ന് പറയാൻ അപ്പക്ക് നൂറു നാവാ ...... ഈ കണ്ട ഗോഷ്ടി മുഴുവൻ കാണിച്ചു അവളെ മൂഡ് മാറ്റിയപ്പോൾ അത് കാണാനും അംഗീകരിക്കാനും ആരുമില്ല 😬 " അവൻ മനസ്സിലോർത്തുകൊണ്ട് നോട്ട് എഴുതുന്ന ശിവയെ നോക്കിയിരുന്നു അവന്റെ ക്ലാസ് കഴിഞ്ഞതും അവൻ ശിവയെ ഒന്ന് നോക്കി..... അവൾ അത് കാണാത്ത ഭാവത്തിൽ ഫ്രണ്ട്സിനോട് സംസാരിച്ചതും അവനൊരു ദീർഘനിശ്വാസത്തോടെ പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••••••••••• ക്ലാസ് കഴിഞ്ഞതും അവളെ കൂട്ടാൻ വന്ന ആനന്ദ് കാണുന്നത് കാർത്തിക്കൊപ്പം പുറത്തേക്ക് പോകുന്ന ശിവയെയാണ് അത് കണ്ടതും അവൻ അമർഷത്തോടെ അവരുടെ പിറകെ പോയി "ഞാൻ നിന്നോടൊരു കാര്യം പറഞ്ഞിരുന്നു .... ഓർമ്മയുണ്ടോ ....?"

അവർക്ക് നേരെ നടന്നു വരുന്ന അർജുനെ കണ്ടതും കാർത്തി ശിവയോട് ചോദിച്ചു അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കിയതും അവൻ അവൾക്ക് അർജുനെ കാണിച്ചു കൊടുത്തു "this is the right time ..... Say thanks sivaa ..... അതും അവന്റെ കണ്ണിൽ നോക്കി തന്നെ പറയണം ..... ഒരു പുഞ്ചിരിയോടെ ...... ഇന്നത്തോടെ ഇത് ഇവിടെ തീരണം ..... നീ അവനെ കാണുമ്പോൾ ഒഴിഞ്ഞു മാറേണ്ട ആവശ്യമില്ല ശിവാ .... " അർജുൻ വരുന്നത് കണ്ട് അവിടെ നിന്നും പോകാനായി തിരിഞ്ഞ അവളെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞതും അവൾ നിന്നു ഇതൊക്കെ ആനന്ദ് കാണുന്നുണ്ടായിരുന്നു "ശിവാനി ....." അർജുന്റെ ശബ്ദം കാതിലേക്ക് അരിച്ചു കയറിയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു അല്പനേരത്തിന് ശേഷം അവൾ ഒരു ദീർഘനിശ്വാസത്തോടെ കണ്ണ് തുറന്നതും അവരെ തന്നെ നോക്കി നിൽക്കുന്ന ആനന്ദിനെ കണ്ട് അവൾ എന്തോ ചിന്തിച്ചു ......

ശേഷം അവൾ വീൽ ചെയറോടെ അർജുന് നേരെ തിരിഞ്ഞു "THANKS ARJUN ....." ഒരു പുഞ്ചിരിയോടെ അവളത് പറഞ്ഞതും കാർത്തി മാറിൽ കൈയും കെട്ടി ഒരു ചിരിയോടെ അത് നോക്കി നിന്നു അർജുൻ ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവൾ അതെ പുഞ്ചിരി നിലനിർത്തിക്കൊണ്ട് അവനുനേരെ കൈ നീട്ടി "friends.....?" അർജുന് നേരെ കൈനീട്ടിക്കൊണ്ട് അവൾ ചിരിയോടെ ചോദിക്കുന്നത് കണ്ട് അർജുൻ ആവേശത്തോടെ അവളുടെ കൈയിൽ കൈ ചേർത്ത് വെച്ചു ഇതൊക്കെ കണ്ടുകൊണ്ട് നിൽക്കുന്ന ആനന്ദിന് അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല ഒരുസമയത് ശിവാനി ജീവനായി കണ്ടവനാണ് അർജുൻ .....

തന്നെ അവൾ മനസ്സിൽ നിന്ന് പറിച്ചു കളയാൻ തീരുമാനിച്ച സ്ഥിതിക്ക് അർജുനിലേക്ക് ഒരു മടങ്ങിപ്പോക്ക് അവൾക്ക് ഉണ്ടാകുമോ എന്നവൻ ഭയന്നു ഈ സൗഹൃദം അവരെ കൂടുതൽ അടുപ്പിക്കുമെന്ന് അവന് അറിയാവുമായിരുന്നു ഇത്രയും വലിയൊരു വിശ്വാസവഞ്ചന കാട്ടിയ അർജുനോട് അവൾക്ക് ക്ഷമിക്കാൻ കഴിയില്ല എന്നായിരുന്നു അവന്റെ വിശ്വാസം ..... ആ വിശ്വാസമാണ് ചീട്ടു കൊട്ടാരം പോലെ തകർന്നത് കാർത്തിയും അർജുനും അവന്റെ സമാധാനം ഇല്ലാതാക്കി ..... ശിവ തന്നെ ഹൃദയത്തിൽ നിന്ന് പറിച്ചു മാറ്റുന്നതിന് മുന്നേ അവിടെ കൂടുതൽ ആഴ്ന്നിറങ്ങണമെന്ന് അവൻ കണക്ക് കൂട്ടി ......

ഒരിക്കലും പറിച്ചുമാറ്റാൻ കഴിയാത്ത വിധം അവളുടെ ഹൃദയത്തിൽ വേരുറപ്പിക്കണമെന്ന് അവൻ തീരുമാനിച്ചുകൊണ്ട് അവൻ അവൾക്കരികിലേക്ക് നടന്നു "കാർത്തിക് ...... താൻ പൊയ്ക്കോളൂ ..... ശിവാനിയെ ഞാൻ വീട്ടിലാക്കാം ....." അർജുനെയും കാർത്തിയെയും ഇഷ്ടക്കേടോടെ നോക്കിക്കൊണ്ടവൻ പറഞ്ഞു "വേണ്ട ...... ഞാൻ കാർത്തിക്കൊപ്പം പൊയ്ക്കോളാം ....." എടുത്തടിച്ച പോലെ അവളുടെ മറുപടി വന്നതും അവൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി "എനിക്ക് എന്റെ ഭാര്യയോട് പ്രൈവറ്റ് ആയി കുറച്ചു സംസാരിക്കാനുണ്ട് ..... അതുകൊണ്ട് ഞാനിവളെ കൊണ്ട് പോകുവാ ..... "കാർത്തിയുടെ മുഖത്തു നോക്കി അത്രയും പറഞ്ഞുകൊണ്ട് അർജുനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ അവളെയും തൂക്കി എടുത്ത് അവിടെ നിന്നും പോയി അവന്റെ പോക്ക് കണ്ട് കാർത്തി വായും പൊളിച്ചു നിന്നതും അർജുൻ ഒരു വിളറിയ ചിരിയോടെ തിരിഞ്ഞു നടന്നു

"എന്നെ വിട് ...... എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കാനില്ല ...... എന്നെ താഴെയിറക്ക് ....!! കാർത്തി ...... കാർത്തി ......!! " അവൾ അവന്റെ കൈയിൽ കിടന്ന് കുതറിക്കൊണ്ട് കാർത്തിയെ നോക്കി അലറി വിളിച്ചതും ആനന്ദ് അവളെ നോക്കി കണ്ണുരുട്ടി "ദേ മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക് .... ഇനി നീ വാ തുറന്നാൽ ഇതുപോലെ കൊണ്ട് നടുറോഡിൽ ഇടും പറഞ്ഞേക്കാം .....😡". അവൻ അവളെ നോക്കി ദേശ്യത്തോടെ പറഞ്ഞതും അവൾ അവനെ തുറിച്ചുനോക്കി "അവളുടെ ഒരു കാർത്തി 😏....." അവളെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ അവളെ കൊണ്ട് പോയി കാറിൽ ഇരുത്തിയ ശേഷം അവൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു ശിവ അവനെ തുറിച്ചു നോക്കുന്നത് കണ്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി

"എന്താടി 😡....?" അവൻ അവളുടെ നോട്ടം കണ്ട് ദേശ്യത്തിൽ ചോദിച്ചതും അവൾ അതെ ഭാവത്തിൽ തന്നെ അവനെ നോക്കി "നിങ്ങളോടൊപ്പം വരാൻ എനിക്കിഷ്ടമല്ല ......😡" അവൾ അവനെ നോക്കി അമർഷത്തോടെ പറഞ്ഞു "അതിന് ഞാൻ എന്ത് വേണം .....?" അവൻ കാര് മുന്നോട്ട് എടുത്തുകൊണ്ട് അവൻ പ്രത്യേകിച്ച് ഭാവമൊന്നുമില്ലാതെ ചോദിച്ചതും അവൾക്ക് ദേശ്യം ഇരച്ചു കയറി "എനിക്ക് കാർത്തിക്കൊപ്പം പോണം 😠...." അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞതും അവൻ അത് കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു "കാർ നിർത്തു എനിക്ക് പോണം 😡....."

അവൾ ദേശ്യത്തിൽ അലറിയതും അവന്റെ മുഖം മാറി Sudden break ഇട്ടുകൊണ്ട് അവൻ ദേശ്യത്തിൽ അവൾക്ക് നേരെ തിരിഞ്ഞു "ഇനി വാ തുറന്നാൽ ഞാൻ തള്ളി റോഡിലിടും പറഞ്ഞേക്കാം 😠...." അവൻ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കാർ എടുത്തതും അവൾ ഡോറിൽ ശ്കതിയായി ഇടിച്ചശേഷം ദേശ്യത്തിൽ പുറത്തേക്ക് നോക്കിയിരുന്നു അത് കണ്ടതും ആനന്ദ് ഒരു പുഞ്ചിരിയോടെ കാറിന്റെ സ്പീഡ് കൂട്ടി ....തുടരും………

ശിവാനന്ദം : ഭാഗം 18

Share this story