ശിവാനന്ദം 💞: ഭാഗം 2

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

" അരുന്ധതി ...." തങ്ങൾക്ക് മുന്നിൽ തടസ്സമായി വന്ന് നിൽക്കുന്ന സുന്ദരിയായ ആ സ്ത്രീയെ നോക്കി അരവിന്ദ് പതിയെ പറഞ്ഞു " ആരാ ഇവൾ ..... എന്താ ഇവിടെ നടക്കുന്നെ ....? What’s going on here.... huh....?" ഉറച്ച ശബ്ദത്തോടെ അവർ ചോദിച്ചതും ശിവ ഒന്ന് പരുങ്ങി അവൾ അവരുടെ ഭാവം കണ്ട് അല്പം ഭയത്തോടെ പിന്നിലേക്ക് നീങ്ങി നിന്നതും അരവിന്ദിന്റെ ഭാര്യയും മകളും അകത്തു നിന്നും ഇറങ്ങി വന്നു ....അരവിന്ദ് അരുന്ധതിയെ കൂട്ടി അല്പം മാറി നിന്നുകൊണ്ട് എന്തൊക്കെയോ സംസാരിച്ചു " what .....? ഈത്രയൊക്കെ സംഭവിച്ചിട്ടും ഏട്ടൻ എന്താ എന്നെ ഒന്നും അറിയിക്കാഞ്ഞേ .... എന്തിനാ തിടുക്കപ്പെട്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത് ....

ആനന്ദും ധനുവുമായുള്ള വിവാഹം ഫിക്സ് ചെയ്തതല്ലേ .... പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു എടുത്തുചാട്ടം .....?" കേട്ടതൊന്നും ദഹിക്കാത്ത വണ്ണം അവൾ ദേശ്യത്തോടെ പറഞ്ഞു ...... അരവിന്ദ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി " അരുന്ധതീ .... അതൊരു പെൺകുട്ടിയാണ് .... അത്രയും ആളുകളുടെ മുന്നിൽ ആത്മാഭിമാനം നഷ്ടപ്പെട്ട്‌ അവൾക്ക് നിൽക്കേണ്ടി വന്നതിന് ആനന്ദും ഒരു കാരണക്കാരൻ ആണ് .... എന്റെ തീരുമാനം തന്നെയാണ് ശെരിയെന്ന് നിനക്ക് എന്നെങ്കിലും ബോധ്യപ്പെടും ....."

അയാൾ പറയുന്നതിന് മറുപടി ഒന്നും പറയാതെ അവൾ ദേശ്യത്തിൽ തിരിഞ്ഞു നടന്നു " ധനുവിന്റെ സ്ഥാനത് ഇവിടെ കഴിയാമെന്ന് ആരും വ്യാമോഹിക്കണ്ട ..... ഞാൻ അതിന് അനുവദിക്കില്ല ...." ശിവയെ ഒന്ന് ഊന്നി പറഞ്ഞുകൊണ്ട് അവർ സ്റ്റെയർ കയറിപ്പോയി .... പോകുമ്പോൾ ശിവയെ ഒന്ന് കടുപ്പിച്ചു നോക്കാനും അവർ മറന്നില്ല " മോള് വിഷമിക്കണ്ട .... അതെന്റെ പെങ്ങളാ .... അവളുടെ ഫ്രണ്ടിന്റെ മകളാ ധനു .... മോള് വന്നത് അവൾക്ക് അത്ര ദഹിച്ചിട്ടില്ല .... അവൾ പറയുന്നതൊന്നും മോള് കാര്യമാക്കണ്ട ..... പതിയെ ശെരിയായിക്കോളും ...." അയാൾ അവളുടെ തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞതും അവളൊന്ന് മൂളി "അപ്പ പറഞ്ഞത് തന്നെയാ ശെരി ....

എന്റെ ധനുവിന്റെ സ്ഥാനത് ആരും വരാൻ ഞാനും അനുവദിക്കില്ല ...." ഇതൊക്കെ കണ്ടുകൊണ്ട് നിന്ന അരവിന്ദിന്റെ മകൾ അഥിതി ശിവയെ നോക്കി കണ്ണുരുട്ടികൊണ്ട് അകത്തേക്ക് പോയതും അരവിന്ദ് ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് തന്റെ ഭാര്യയെ ഒന്ന് നോക്കി ...... നിസ്സഹായയായി നോക്കി നിൽക്കാനേ അവർക്കുമായുള്ളൂ "ഭാമേ .... മോൾക്ക് മുറി കാണിച്ചുകൊടുക്ക് .... " അയാൾ ഭാര്യയോട് പറഞ്ഞതും അവർ ശിവയെ കൂട്ടി മുറിയിലേക്ക് നടന്നു " മോൾക്ക് എന്റെ മോനോട് നല്ല ദേശ്യം ഉണ്ടാവും ല്ലേ ..... മകനെ ന്യായീകരിക്കുന്നതല്ല .... അറിഞ്ഞുകൊണ്ട് അവൻ ആർക്കും ഒരു ദ്രോഹവും ചെയ്യില്ല .... അവനെ ക്ഷപിക്കരുത്‌ ...."

അവളുടെ കൈ രണ്ടും കൈയും ചേർത്ത് പിടിച്ചുകൊണ്ട് ഭാമ പറഞ്ഞതും അവൾ അവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു " കരയണ്ട മോളെ ...... നമ്മൾ എത്ര ആഗ്രഹിച്ചാലും ദൈവം വിധിച്ചത് മാത്രമേ നമുക്ക് കിട്ടൂ ..... അപ്പൊ ദൈവം വച്ച് നീട്ടുന്നത് തൃപ്തിയോടെ സ്വീകരിക്കുവാണ് വേണ്ടത് ...... മോള് ഒന്ന് ഫ്രഷ് ആക്‌ ..... അപ്പോഴേക്കും 'അമ്മ പോയി ഡ്രസ്സ് കൊണ്ടുവരാം ....," ഭാമ ശിവയോട് അത്രയും പറഞ്ഞുകൊണ്ട് ഡ്രസ്സ് കൊണ്ടുവന്നു കൊടുത്തു ശിവ ആഭരങ്ങളൊക്കെ അഴിച്ചു വച്ചുകൊണ്ട് ഷവറിന്റെ ചുവട്ടിൽ നിന്നു അർജുനുമായുള്ള പ്രണയനിമിഷങ്ങൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി ..... ഒലിച്ചിറങ്ങിയ കണ്ണുനീർ ആ വെള്ളത്തിനിടയിൽ അപ്രത്യക്ഷമായി

" ഇല്ല ശിവാ ..... ഒരിക്കലും ഇങ്ങനെ കരഞ്ഞു തളർന്നിരിക്കരുത് ..... നീ ലീഡിങ് അഡ്വക്കേറ്റ് ശിവറാം മേനോന്റെ മകൾ ആണ് ..... നിന്റെ പപ്പ നിന്നെ ഒരു ആൺകുട്ടിയായി വളർത്തിയത് ഇതുപോലുള്ള സിറ്റുവേഷൻ ബോൾഡ് ആയി ഹാൻഡിൽ ചെയ്യാനാണ് നീ എന്തിനു വേണ്ടി കരയണം .....? വര്ഷങ്ങളോളം പ്രണയിച്ചു നടന്നിട്ടും നിന്നെ മനസ്സിലാക്കാൻ കഴിയാതെ പോയ അര്ജുന് വേണ്ടിയോ ..... No shivaa .... നിന്നെ കൈവിട്ട അവനു വേണ്ടി കരഞ്ഞു തീർക്കേണ്ടതല്ല നിന്റെ ജീവിതം .... നിന്റെ പപ്പക്ക്‌ വേണ്ടി പപ്പയുടെ അഭിമാനം രക്ഷിക്കാൻ വേണ്ടി നീ അവനെ മറന്നേ പറ്റൂ ..".

അവളുടെ ഉള്ളിലെ മനസാക്ഷി അവളോട് പറഞ്ഞുകൊണ്ടേയിരുന്നു ശിവ ഫ്രഷ് ആയി ഇറങ്ങി കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണുകൾ ഇറുകെയടച്ചു ..... കണ്ണും മുഖവും അമർത്തി തുടച്ചു " ഇനി ശിവ അർജുന്‌ വേണ്ടി കരയില്ല ..." കണ്ണാടിക്ക് മുന്നിൽ നിന്ന് മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ടവൾ പറഞ്ഞതും ഇനി ഒരിക്കലും തോൽക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു അവൾക്കുള്ളിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് ..... ആനന്ദ് ആയിരുന്നു അത് ....

അവൾ അവനെ കാണാത്ത ഭാവത്തിൽ ബാൽക്കണിയിലേക്ക് നടന്നു മനസ്സ് വിഷമിക്കുമ്പോൾ ബാൽക്കണിയിൽ നിൽക്കുന്നത് അവൾക്കൊരു പതിവാണ് .... ബാൽക്കണിയിലേക്ക് ഒഴുകിയെത്തുന്ന കാറ്റിനെ ആവാഹിക്കുമ്പോൾ ഉള്ളിലേക്ക് ഒരു തണുപ്പ് പടര്ന്നത് പോലെ അവൾക്ക് തോന്നാറുണ്ട് " നിനക്കൊരു കാൾ ഉണ്ട് ....". മുന്നിലേക്ക് ഒരു ഫോൺ നീട്ടിക്കൊണ്ട് ആനന്ദ് പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കിക്കൊണ്ട് ആ ഫോൺ വാങ്ങി " ഹെലോ ...." ശബ്ദം കേട്ടപ്പോ തന്നെ അവൾക്ക് ആളെ മനസ്സിലായി

" പറ പപ്പേ ...." അവൾ കൃത്രിമ സന്തോഷം വരുത്തിക്കൊണ്ട് പറഞ്ഞതും ആനന്ദ് അവളെ അത്ഭുതത്തോടെ നോക്കി " ആഹ് പപ്പേ ..... I am okay .... എനിക്കിവിടെ ഒരു ബുദ്ധിമുട്ടും ഇല്ല ..... ഇല്ലാ ... എല്ലാവരും നല്ല സ്നേഹത്തോടെയാണ് പെരുമാറിയത് ആഹ് ശെരി പപ്പേ .... Okay bye ....." ഫോൺ disconnected ആയതും അവളൊന്ന് നെടുവീർപ്പിട്ടുകൊണ്ട് ഫോൺ അവനു നേരെ നീട്ടി " എത്ര സമര്ഥമായിട്ടാ നുണ പറഞ്ഞു ഫലിപ്പിച്ചത് ....." അവനാ ഫോൺ വാങ്ങി ഗൗരവത്തോടെ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു " എന്തിനാ നീ നുണ പറഞ്ഞത് ..... ഇല്ലാത്ത സന്തോഷം അഭിനയിക്കുന്നത് ....?" അവൾക്ക് നേരെ വീണ്ടും അവൻ ചോദ്യങ്ങൾ തൊടുത്തു വിട്ടതും അവൾ അവനെ തുറിച്ചു നോക്കി

" that’s none of your business 😠 ..... ഞാൻ ഇപ്പൊ ഈ അവസ്ഥയിലായെങ്കിൽ അതിന് കാരണക്കാരൻ നീ ഒറ്റൊരുത്തൻ ആണ് ..... ഒരു താലി കെട്ടി എന്ന പേരിൽ കൂടുതൽ ചോദ്യം ചെയ്യാൻ ഒന്നും വരണ്ട Mind your own business .... " അവൾ അവനു നേരെ ചീറിയതും അവന്റെ മുഖം മാറി ..... അവളെ ഒന്ന് കടുപ്പിച്ചു നോക്കികൊണ്ട് അവൻ പുറത്തേക്ക് പോയി പിന്നീട് അവളോട് ഒന്നും ചോദിക്കാനോ പറയാനോ അവൻ മുതിർന്നില്ല ..... അവളാ മുറിയിൽ തന്നെ കഴിച്ചു കൂട്ടുന്നത് കണ്ട ഭാമ അവളെ നിർബന്ധിച്ചു താഴേക്ക് കൊണ്ടുപോയി •••••••••••••••••••••••••••••••••••••••••

ആനന്ദും അതിഥിയും അരുന്ധതിയും ഹാളിൽ ഇരുന്ന് ചായ കുടിക്കുവായിരുന്നു അപ്പോഴാണ് ഭാമ ശിവയെ കൂട്ടി താഴേക്ക് വന്നത് ..... ആനന്ദ് അവളെ ഒന്ന് നോക്കിക്കൊണ്ട് ചായ ചുണ്ടോട് ചേർത്തുകൊണ്ട് അരുന്ധതിയോട് എന്തൊക്കെയോ സംസാരിച്ചിരുന്നു "വാ മോളെ ഇവിടെ ഇരിക്ക് ...." അഥിതിയുടെ അടുത്തായി ശിവയെ കൊണ്ടുവന്നുകൊണ്ട് ഭാമ പറഞ്ഞതും അഥിതി ശിവയെ കണ്ട ദേശ്യത്തിൽ അവിടെ നിന്നും എണീറ്റ് പോയി ശിവയെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അഥിതിക്ക് പിന്നാലെ അരുന്ധതിയും പോയി "മോള് അതൊന്നും കാര്യമാക്കണ്ട .... അവർ രണ്ടും അങ്ങനെയാ ...."

അവളുടെ തലയിൽ തലോടി ചിരിയോടെ അവർ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു "ഡാ നീ മോൾടെ കൂടെ ഇവിടെ ഇരിക്ക് .... ഞാനിപ്പോ വരാം ...." ആനന്ദിനോട് അത്രയും പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയതും അവൻ കയ്യിലുള്ള ചായ ചുണ്ടോട് ചേർത്തുകൊണ്ട് അവളെ ഒന്ന് ഗൗരവത്തോടെ നോക്കി അവളതൊന്നും കാണുന്നുണ്ടായിരുന്നില്ല ..... എന്തൊക്കെയോ ചിന്തയിൽ കുടുങ്ങി കിടക്കുവായിരുന്നു അവളുടെ മനസ്സ് ആനന്ദ് അതൊക്കെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ചായ കുടി തുടർന്നു

"മോളെ ..... ഇവിടെ ഇരുന്നാൽ മനസ്സിൽ വേണ്ടാത്ത ചിന്തകൾ ഒക്കെ കടന്നു വരും .... അതുകൊണ്ട് മോള് നാളെ മുതൽ ക്ലാസ്സിന് പൊക്കോ ...." അവളുടെ ഇരുപ്പ് കണ്ടുകൊണ്ട് വന്ന അരവിന്ദ് പറഞ്ഞതും അവളൊന്ന് തലയാട്ടി ആനന്ദ് കപ്പ് അവിടെ വെച്ചുകൊണ്ട് അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി കുറച്ചു നേരം ശിവ അവിടെയൊക്കെ കറങ്ങി നടന്ന ശേഷം മുറിയിലേക്ക് കയറിപ്പോയി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നവൾ സമയം കളഞ്ഞു ..... ഒടുവിൽ ആ മുറിയുടെ ഒരു വശത്തായി സെറ്റ് ചെയ്തിരിക്കുന്ന ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക്‌ എടുത്തു അവൾ വായിക്കാൻ തുടങ്ങി ~~~~~~~~~

ആനന്ദ് രാത്രി മുറിയിലേക്ക് വന്നപ്പോൾ ടേബിളിൽ ഒരു ബുക്കിന്റെ മേളില് തലയും വെച്ചുറങ്ങുന്ന ശിവയെയാണ് കണ്ടത് അവളുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ അവനു അവളോട് സഹതാപവും വാത്സല്യവും തോന്നി ..... താൻ കാരണം ആണ് അവളുടെ സന്തോഷങ്ങൾ ഇല്ലാതായത് എന്ന് അവൻ വേദനയോടെ ഓർത്തു " hey ..... wake up ..." അവൻ അവളുടെ അടുത്ത് നിന്ന് വിളിച്ചു " hey .... ശിവാനി .... എണീക്ക് ...." അവൾ എണീക്കുന്നില്ലെന്ന് കണ്ടതും അവൻ ടേബിളിൽ തട്ടിക്കൊണ്ട് വീണ്ടും വിളിച്ചു അവളിൽ നിന്ന് പ്രതികരണം ഇല്ലായെന്ന് കണ്ടതും അവൻ അവളെ തട്ടി വിളിക്കാനായി അവൾക്ക് നേരെ കൈകൾ നീട്ടിയതും അവൾ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു

കണ്ണ് തുറന്നതും തനിക്ക് നേരെ കൈ കൊണ്ടുവരുന്ന ആനന്ദിനെ കണ്ടു അവൾ ഞെട്ടി എണീറ്റ് പിന്നിലേക്ക് മാറി " താൻ .... താനെന്താ ചെയ്യുന്നേ .....?" അവൾ പിന്നിലേക്ക് മാറിക്കൊണ്ട് പതർച്ചയെ മറയ്ക്കാൻ എന്ന വണ്ണം ദേശ്യത്തിൽ ചോദിച്ചു " ഞാൻ എന്ത് ചെയ്യാൻ ..... നീ വിളിച്ചിട്ട് എണീക്കാത്തതുകൊണ്ട് തട്ടി വിളിക്കാൻ നോക്കി .... അല്ലാതെ വേറൊന്നുമില്ല ...." അവളുടെ നിൽപ്പും ഭാവവും കണ്ട് അവൻ കടുപ്പിച്ചു പറഞ്ഞു " ഇയാൾ കൂടുതൽ നല്ല പിള്ള ചമയണ്ട .....

താലി കെട്ടി എന്ന് പറഞ്ഞു എന്റെ ദേഹത്ത് തൊടാൻ എങ്ങാനും ശ്രമിച്ചാലുണ്ടല്ലോ ..... നിങ്ങൾക്കെന്നെ അറിയില്ല ഇയാളിനി എത്ര നല്ലവനായി അഭിനയിച്ചാലും ഇയാളെനിക്ക് വെറുക്കപ്പെട്ടവൻ തന്നാ ..... തീർത്താൽ തീരാത്ത വെറുപ്പാ എനിക്ക് നിങ്ങളോട്....." അവനെ നോക്കി മുഷ്ടി ചുരുട്ടിക്കൊണ്ട് അവൾ പറഞ്ഞതും അവന്റെ മുഖം മാറി " നിന്റെ സംസാരം കേട്ടാൽ തോന്നുവല്ലോ എനിക്കാണ് നിന്നോട് മുടിഞ്ഞ പ്രെമമെന്ന് എനിക്ക് നിന്നോട് പ്രേമവുമില്ല ഒരു കുന്തവുമില്ല ..... ഭാര്യ ആയി അംഗീകരിക്കുകയുമില്ല .... ഞാൻ കാരണം നാട്ടുകാരുടെ മുന്നിൽ നാണംകെട്ട നിന്നപ്പോൾ നിന്റെയും നിന്റെ കുടുംബത്തിന്റെയും മാനം രക്ഷിക്കാൻ ഞാൻ ഒരു താലി കെട്ടി നിന്റെയൊക്കെ അഭിമാനം സംരക്ഷിക്കാൻ വന്ന എന്നെ വേണം തല്ലാൻ ....."

അവളെ നോക്കി അവൻ കടുപ്പിച്ചു പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു " ഞാൻ ഡ്രസ്സ് ചെയ്യുമ്പോൾ എന്റെ മുറിയിൽ വന്ന് കേറിയിട്ടല്ലേ എനിക്ക് അങ്ങനെ ഒരു നാണക്കേട് ഉണ്ടായത് അല്ലേൽ തന്നെ ഞാൻ പറഞ്ഞോ ഇയാളോട് എന്നെ വന്ന് കെട്ടാൻ 😡...." അവൾ അവനു നേരെ ചീറിയതും അവന്റെ വായടഞ്ഞു " നിന്നോടൊന്നും തർക്കിക്കാൻ ഞാനില്ല .... ദേ നിന്റെ ബുക്ക്സ് .... ഇത് തരാനാ ഞാൻ വന്നത് ..... ദേ കിടക്കുന്നു ...." ബുക്ക്സ് ബെഡിൽ വെച്ചുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവൻ ഡോർ തുറന്ന് പുറത്തേക്ക് പോയി ............തുടരും………

ശിവാനന്ദം : ഭാഗം 1

Share this story