ശിവാനന്ദം 💞: ഭാഗം 20

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"കാർ നിർത്തു എനിക്ക് പോണം 😡....." അവൾ ദേശ്യത്തിൽ അലറിയതും അവന്റെ മുഖം മാറി Sudden break ഇട്ടുകൊണ്ട് അവൻ ദേശ്യത്തിൽ അവൾക്ക് നേരെ തിരിഞ്ഞു "ഇനി വാ തുറന്നാൽ ഞാൻ തള്ളി റോഡിലിടും പറഞ്ഞേക്കാം 😠...." അവൻ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കാർ എടുത്തതും അവൾ ഡോറിൽ ശ്കതിയായി ഇടിച്ചശേഷം ദേശ്യത്തിൽ പുറത്തേക്ക് നോക്കിയിരുന്നു അത് കണ്ടതും ആനന്ദ് ഒരു പുഞ്ചിരിയോടെ കാറിന്റെ സ്പീഡ് കൂട്ടി ഡ്രൈവിങിനിടയിൽ അവൻ ഇടക്ക് അവളെ ഒന്ന് പാളിനോക്കിയതും അവൾ മുഖവും വീർപ്പിച്ചു മാറിൽ കൈയും കെട്ടി പുറത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടു

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നു അത് മറച്ചു പിടിക്കാതെ തന്നെ അവൻ ഡ്രൈവിംഗ് തുടർന്നു അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടതും അവൻ കാറിൽ പാട്ട് പ്ലേയ് ചെയ്തു "🎼🎼🎼🎼🎼🎼🎼🎼🔊....." പാട്ടിന്റെ ഈണം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി ആനന്ദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു "Ayayayayo aanandhamae Nenjukullae aarambamae Nooru koodi vaanavil Maari maari serudhae Kaadhal podum thuralil Thegam moozhgi pogudhae Yeno oru aasai Vaa vaa kadhai pesa Ayayayayooo …….. ayayayayoyooo Ayayayayayoooo......" അവൻ പാട്ടിൽ ലയിച്ചു അതിനൊപ്പം മൂളി ...... ഒരു പുഞ്ചിരിയോടെ തല ചെരിച്ചു നോക്കി അവന്റെ മുഖത്തെ മനോഹരമായ ആ പുഞ്ചിരി കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു ......

പാട്ടിന്റെ ഈരടികൾ അവളുടെ ഹൃദാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങി അവൾ വേറൊരു ലോകത് എത്തിയിരുന്നു അപ്പോൾ ....... അവളുടെ ആ ഭാവം കണ്ട് അവൻ ചിരിയോടെ ഇരു പുരികവും ഉയർത്തി കാണിച്ചു അവൾ അതൊന്നും ശ്രദ്ധിച്ചില്ല ..... അവളുടെ മനസ്സിൽ ആ പാട്ടും അവന്റെ പുഞ്ചിരിയുമായിരുന്നു "Unnai mudhal murai kanda nodiyinil Thanni kulla vizhunthen Andru vizhunthavan innum ezhumbala Mella mella karainthen Karai sera neeyum kaiyil yentha vaa .. aa Uyir kaadhalodu naanum neendhava .. aa Kangalil kandathu paathi varum Karpanai thanthathu meethi Thodudhae …. sududhae …. Manadhae …ae Ayayayayo aanandhamae Nenjukullae aarambamae Kangal irupathu unnai rasithida Endru solla piranthen Kaigal irupathu thottu anaithida Allikolla thuninthen Yetharkaaga kaalgal kelvi ketkiren … Thunai sernthu poga thethi paarkiren … Netriyil kungumam sooda Ilam nenjinil inbamum kooda Methuva …. varava …. tharava … aaa Ayayayayo aanandhamae Nenjukullae aarambamae Nooru koodi vaanavil Maari maari serudhae Kaadhal podum thuralil Thegam moozhgi pogudhae Yeno oru aasai Vaa vaa kadhai pesa Ayayayayoyooo......."

അവനാ പാട്ടിനൊപ്പം മൂളിക്കൊണ്ട് മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു ..... പാട്ട് തീർന്നിട്ടും അവൻ മൂളലോടെ ഡ്രൈവ് ചെയ്തു ശിവ അവനെ തന്നെ ഒരു അത്ഭുതത്തോടെ നോക്കിയിരുന്നു ...... കാരണം അവനിത്രയും ഹാപ്പി ആയിട്ട് അവളിതുവരെ കണ്ടിട്ടില്ല ചിരിയോടെ പാട്ടുമൂളി സ്റ്റീയറിങ്ങിൽ വിരലുകൊണ്ട് തട്ടി താളം പിടിച്ചു മൂളുന്ന അവൻ അവൾക്കൊരു കൗതുകമായിരുന്നു സാധാരണ അവൻ എപ്പോഴും ഗൗരവത്തിലായിരിക്കും ...... ചിരിക്കുന്നത് തന്നെ അപൂർവം അങ്ങനെയുള്ള ആനന്ദിന്റെ ഈ ഭാവമാറ്റത്തിൽ അവൾ അത്ഭുതപ്പെട്ടു അവൾ അവനെ തന്നെ നോക്കുന്നത് അറിഞ്ഞെന്ന പോലെ അവനവളെ തല ചെരിച്ചു നോക്കി അവളുടെ അത്ഭുതം കൂറുന്ന നോട്ടം കണ്ടവൻ അവളെ നോക്കി സൈറ്റ് അടിച്ചു ......

അവളത് കണ്ട് ഞെട്ടലോടെ അവനെ തന്നെ നോക്കി "ഇങ്ങേർക്ക് ഇതെന്തു പറ്റി 🙄..... ഇനി ആ ധനു ആണെന്ന് കരുതി കാട്ടി കൂട്ടുന്നതാണോ ....? " അവൾ മനസ്സിൽ ചിന്തിച്ചു കാർ നിർത്തിയതും അവൾ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവനെ നോക്കി അവൻ അവളെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് അവന്റെ സീറ്റ് ബെൽറ്റ് ഊറി ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവൻ അവളുടെ ഭാഗത്തെ ഡോർ തുറന്ന് കൊണ്ട് ഡോറിൽ പിടിച്ചു അവളിലേക്ക് കുനിഞ്ഞുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു അവന്റെ നിൽപ്പും ചിരിയും കണ്ട് അവൾ നെറ്റി ചുളിച്ചതും അവൻ അവളിലേക്ക് വീണ്ടും കുനിഞ്ഞു വന്നു അവളത് കണ്ട് ഒന്ന് വിറച്ചു .....

അവൻ അവളിലേക്ക് കൂടുതൽ അടുത്തു അവളുടെ നിശ്വാസം അവന്റെ കഴുത്തിൽ വന്ന് പതിഞ്ഞതും അവൻ അവൾക്ക് നേരെ തല ചെരിചതും അവന്റെ മൂക്കും അവളുടെ മൂക്കും തമ്മിൽ ഉരസി അവൾ കണ്ണും തള്ളി അവനെ നോക്കിയതും അവനു ചിരി വന്നു അവളുടെ മൂക്കിന് ഒന്ന് നുള്ളിക്കൊണ്ട് അവൻ അവളുടെ സീറ്റ്ബെൽറ്റ്‌ ഊറി അവളെ കൈയിൽ താങ്ങിയെടുത്തു അവൻ അവളുടെ ഇടുപ്പിൽ കൈകൾ ചേർത്തുവെച്ചു അവളെ അവനിലേക്ക് അടുപ്പിച്ചതും അവളൊരുതരം വിറയലോടെ അവന്റെ കൈയ്യിലൂടെ ഉയർന്നുപൊങ്ങി "എന്നെ ..... എന്നെ താഴെയിറക്ക് ..... എന്നെ എങ്ങോട്ടാ ഈ കൊണ്ടുപോകുന്നെ ......."

അവൾ പരിഭ്രമത്തോടെ അവന്റെ കൈയ്യിൽ കിടന്ന് കുതറിയതും അവൻ അവളെ ഒരു വിധത്തിൽ പിടിച്ചു വെച്ചു "അടങ്ങി കിടക്ക്‌ ...... ഞാൻ നിന്നെ കൊല്ലുകയൊന്നും ചെയ്യില്ല ....." അവൻ അവളെ നോക്കി കണ്ണുരുട്ടി "ഇതിലും ഭേദം അതാ 😬....." അവൾ അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പതിയെ പിറുപിറുത്തു "എന്തേലും പറഞ്ഞായിരുന്നു 🤨....?" അവൻ ഗൗരവത്തോടെ ചോദിച്ചതും അവളൊന്നും മിണ്ടാതെ മറ്റെങ്ങോ നോക്കി കിടന്നു അത് കണ്ടതും അവനൊന്ന് ച്ചിരിച്ചുകൊണ്ട് അവളെയും കൂട്ടി അടുത്തുകാണുന്ന ബീച്ചിലേക്ക് നടന്നു അവളെ മണൽപ്പരപ്പിൽ ഇരുത്തിക്കൊണ്ട് അവനും അവൾക്കൊപ്പം ഇരുന്നു അവൾ പിന്നിലേക്ക് വീഴാതിരിക്കാൻ ഒരുകൈ കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചിരുന്നു

അവനൊന്നും മിണ്ടാതെ അലയടിച്ചു വരുന്ന തിരമാലകളിലേക്ക് നോക്കിയിരുന്നു "എന്തിനാ ഇങ്ങോട്ട് വന്നത് ......" ഒന്നും മിണ്ടാതെ തിരമകളിലേക്ക് കണ്ണും നട്ടിരിക്കുന്ന അവനെ നോക്കി അവൾ ചോദിച്ചതും അവൻ മുഖം ചെരിച്ചവളെ നോക്കി "പച്ചക്കറി മേടിക്കാൻ വന്നതാ ..... സാധാരണ എല്ലാരും അതിനല്ലേ ഇവിടെ വരാറ് ...." അവനവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടികൊണ്ട് അവനിൽ നിന്ന് മുഖം ചെരിച്ചു "എന്തിനാ സർ നിങ്ങൾ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്യുന്നേ ...... സഹതാപം കൊണ്ടാണോ ...... അതോ എന്നെ കൂടുതൽ വേദനിപ്പിക്കാനാണോ ......?" അവളുടെ ചോദ്യം കേട്ടതും അത്രനേരം അവന്റെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു

"വേദനിപ്പിക്കാനോ ...... ഞാൻ എന്തിനാ തന്നെ വേദനിപ്പിക്കുന്നെ ...... ഇതൊക്കെ കണ്ടാൽ ഞാൻ നിന്നെ hurt ചെയ്യാൻ ആഗ്രഹിക്കുന്നത് പോലെ തോന്നുണ്ടോ ഇല്ല ശിവാനി ....... I just want to make you happy...... ഞാൻ അത്രയേ ആഗ്രഹിച്ചിട്ടുള്ളൂ ...." അവൻ എരിഞ്ഞുകയറിയ ദേശ്യം നിയന്ത്രിച്ചുകൊണ്ട് അവളോട് പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു " നിങ്ങൾ പപ്പയോട് ഞാനൊരു ബാധ്യത ആണെന്നല്ലേ ..... പിന്നെ എന്തിനാ എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നെ ....? സർ കാരണം ഞാൻ വേദനിച്ചു എന്ന് കരുതി പ്രായശ്ചിത്തം ചെയ്യുവാണോ ......? അങ്ങനെ ആണേൽ വേണ്ട സർ ......

സ്നേഹിക്കാതിരിക്കുന്നതിനേക്കാൾ തെറ്റാണ് സ്നേഹം അഭിനയിക്കുന്നത് സർ ഇങ്ങനെ ഇല്ലാത്ത ഇഷ്ടം അഭിനയിക്കുമ്പോൾ ഞാൻ ഒരിക്കലും ഹാപ്പി ആകില്ല ..... അത് എന്നോട് ചെയ്യുന്ന ദ്രോഹമാണ് സർ സർ സാറായി തന്നെ ഇരുന്നോ ...... എനിക്ക് വേണ്ടി ഇല്ലാത്ത സ്നേഹം അഭിനയിക്കേണ്ട ആവശ്യമില്ല എപ്പഴോ അറിയാതെ ഒരിഷ്ടം തോന്നിയെന്നുള്ളത് ശെരിയാ ..... അത് ഞാൻ തന്നെ മറക്കാൻ ശ്രമിക്കുവാ .....നിങ്ങൾ ഒരിക്കലും അതറിയരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ..... പക്ഷെ അരുന്ധതി ആന്റി എങ്ങനെ അറിഞുന്ന് എനിക്കറിയില്ല എന്തായാലും നമുക്ക് എല്ലാം ഇവിടെ വെച്ച് മറക്കാം ...... ഡിവോഴ്സിനും ഞാൻ തയ്യാറാണ് എപ്പോ എവിടെ ഒപ്പിടണമെന്ന് മാത്രം പറഞ്ഞാൽ മതി .....

" അത്രയും പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു ..... ശബ്ദം ഇടറി അത് അവനും ശ്രദ്ധിച്ചിരുന്നു പക്ഷെ അവളുടെ വാക്കുകൾ അവനെ പ്രകോപിപ്പിച്ചു ...... എന്ത് പറഞ്ഞാലും എല്ലാവര്ക്കും പറയാനുള്ളത് ഡിവോഴ്‌സിനെ കുറിച്ചാണെന്ന് ഓർത്തു അവൻ മുഷ്ടി ചുരുട്ടി മറുപടി പറയാൻ നാവു തരിച്ചെങ്കിലും അവളുടെ അവസ്ഥയോർത്തു അവൻ സമ്യപനം പാലിച്ചു നിറഞ്ഞു വന്ന കണ്ണുകൾ തുടക്കുന്ന അവളെ നോക്കാതെ അവൻ മറ്റെങ്ങോ നോക്കി ഇരുന്നു ആർത്തലച്ചു വന്ന് തീരത്തെ ചുംബിച്ചു പോകുന്ന തിരമാലകളിലേക്ക് അവർ ഏറെനേരം നോക്കിയിരുന്നു "പോകാം ......"

സൂര്യൻ അസ്തമിക്കുന്നത് കണ്ടതും അവൻ ഗൗരവത്തോടെ ചോദിച്ചതും അവളൊന്ന് മൂളി അവൻ പതിയെ എണീറ്റ് മണ്ണൊക്കെ തട്ടിയ ശേഷം അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് മുന്നോട്ട് നോക്കി നടന്നു എന്തോ അവളെ നോക്കാൻ അവനു തോന്നിയില്ല ...... പക്ഷെ അവളുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു ഡിവോഴ്സിനെ കുറിച്ച് പറയുമ്പോൾ തന്നെ ചേർത്ത് പിടിച്ചു ഇഷ്ടമാണെന്ന് പറയും എന്ന് വെറുതെയെങ്കിലും അവൾ ആശിച്ചിരുന്നു തന്നെ ഒരു ബാധ്യതയായി കാണുന്നയാൾക്ക് അതിന് എങ്ങനെ കഴിയുമെന്നോർത്തു അവൾ സ്വയം സമാധാനിച്ചു കാറിൽ വെച്ച് അവൾ ഒന്നും സംസാരിച്ചില്ല അപ്പോഴുണ്ടായിരുന്ന ദേശ്യത്തോടെ അവളോട് സംസാരിച്ചാൽ ശെരിയാകില്ലെന്ന് കരുതി അവനും അതിന് മുതിർന്നില്ല ••••••••••••••••••••••••••••••••••••••••••

"ഡാ എന്റെ മോളെവിടെ ഡാ ....." വൈകിട്ട് കോളേജിൽ നിന്ന് ശിവയുടെ വീൽ ചെയർ മാത്രം കൊണ്ടുവരുന്ന കാർത്തിയെ നോക്കി അരുന്ധതി വേവലാതിയോടെ ചോദിച്ചു "ആഹ് ആന്റിടെ മോളെ ഞാൻ വിശന്നപ്പോ എടുത്തങ് തിന്നു 😬..... " അവൻ പല്ല് കടിച്ചു പറഞ്ഞതും അരുന്ധതി അവനെ നോക്കി കണ്ണുരുട്ടി "നീ കാര്യം പറയടാ ..... അവൾ എവിടെ ....?" അരുന്ധതി അവന്റെ തലക്ക് ഒന്ന് കൊടുത്തുകൊണ്ട് ചോദിച്ചു "അവളെ അവളുടെ ഹസ്ബന്റ്‌ വന്ന് എങ്ങോട്ടോ കൊണ്ടുപോയി ...." അവൻ തല ഉഴിഞ്ഞ്‌ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞതും അരുന്ധതി ഞെട്ടി "ആര് ആനന്ദോ ....? എന്തിന് ....?" അവർ അത്ഭുതത്തോടെ ചോദിച്ചു

"ആ ..... അവന് അവന്റെ ഭാര്യയോട് പേർസണൽ ആയി എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു അവളെ തൂക്കി എടുത്തോണ്ട് പോയി ...... അവൾ ഒരുപാട് കാറി കൂവിയാ അവനൊപ്പം പോയെ ....." ഒരു ചിരിയോടെ കാർത്തി പറഞ്ഞതും അരുന്ധതിയും എന്തോ ചിന്തിച്ചു ചിരിച്ചു "എന്തായാലും ആന്റിടെ രാവിലത്തെ പ്ലാൻ ഏറ്റിട്ടുണ്ട് ..... അവന്റെ ഉള്ളിൽ ശിവയോടുള്ള പ്രണയം പുറത്തു വന്നു കഴിഞ്ഞു ...... ഇനി അവനവളെ പൊന്നുപോലെ നോക്കിക്കോളും ..... അല്ലെങ്കിലും നഷ്ടപ്പെടുമെന്നറിയുമ്പോഴേ നമുക്ക് പലതിന്റെയും വില മനസ്സിലാകുന്നത് .....," അത്രയും പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് പോയതും അരുന്ധതി എന്തോ ചിന്തിച്ചു നിന്നു "ഹ്മ്മ്മ്മ് ....."

റാം അവർക്ക് പിന്നിൽ നിന്ന് മുരടനക്കിയതും അരുന്ധതി പെട്ടെന്ന് തിരിഞ്ഞു നോക്കി "Thanks ...... Thanks for everything ....." അത്രയും പറഞ്ഞുകൊണ്ട് റാം തിരിഞ്ഞു നടന്നതും അരുന്ധതി വിശ്വസിക്കാനാവാതെ അയാളെ നോക്കി നിന്നു ശേഷം ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നു ••••••••••••••••••••••••••••••••••••••••••••••••• ശിവയെയും താങ്ങി അകത്തേക്ക് വരുന്ന ആനന്ദിനെ കണ്ട അരുന്ധതിയും റാമും ഒരു ചിരിയോടെ നിന്നെങ്കിലും അവനത് കാണാത്ത ഭാവത്തിൽ മുറിയിലേക്ക് പോയി അവളെ ബെഡിൽ കിടത്തി അവളെ നോക്കാതെ അവൻ ഫ്രഷ് ആകാൻ പോയി

അരുന്ധതി വന്ന് ശിവയെ ഫ്രഷ് ആക്കി ഫുഡും ടാബ്ലറ്റ്സും കൊടുത്ത ശേഷം അവളുടെ കാല് ചൂടുവെള്ളം കൊണ്ട് ഉഴിയാൻ തുനിഞ്ഞതും ആനന്ദ് അവരെ തടഞ്ഞു "ഞാൻ ചെയ്തോളാം അപ്പ പൊയ്ക്കോ ...." അരുന്ധതിയുടെ കൈയ്യിൽ ഇരുന്ന തുണി വാങ്ങിക്കൊണ്ട് അവൻ അവരെ നോക്കാതെ പറഞ്ഞതും ശിവ ഒന്ന് ഞെട്ടി "വേണ്ട ആന്റി ചെയ്തോളും ....." അവൾ പരിഭ്രമത്തോടെ പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി "ഞാൻ ചെയ്യും ...." അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും അരുന്ധതി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി അരുന്ധതി പോയതും അവൻ ഡോർ ലോക്ക് ചെയ്തത് കണ്ട് ശിവാനി ഞെട്ടി ....തുടരും………

ശിവാനന്ദം : ഭാഗം 19

Share this story