ശിവാനന്ദം 💞: ഭാഗം 22

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഒടുവിൽ എന്റെ മനസ്സിലെ ഇഷ്ടം ഞാൻ തിരിച്ചറിഞ്ഞപ്പോ നിന്റെ പപ്പ എന്നോട് പറഞ്ഞത് ഡിവോഴ്സിനെ പറ്റിയാ ..... എനിക്ക് പറയാനുള്ളതൊന്നും കേട്ടില്ല അതും മറികടന്ന് നിന്നോട് ഇഷ്ടം പറയാൻ തീരുമാനിച്ചപ്പോ അപ്പ വന്ന് നിന്റെ മുന്നിൽ വെച്ചു എനിക്ക് നീ ബാധ്യതയാണെന്ന് പറഞ്ഞു ..... നിന്നിൽ നിന്ന് അകന്ന് നില്ക്കാൻ പറഞ്ഞു അങ്ങനെ ഓരോ തവണ ഞാൻ തീരുമാനിക്കുമ്പോഴും തടസ്സമായി ഓരോരുത്തർ വന്നു കൊണ്ടിരുന്നു ....... ഇനി ഞാൻ എങ്ങനെയാ ഒന്ന് പറഞ്ഞു മനസിലാക്കുക നിങ്ങളെ ഒക്കെ എനിക്ക് ..... എനിക്ക് നിന്നെ ജീവനാടോ ...... എങ്ങനെയാ വിശ്വസിപ്പിക്കുക എന്നെനിക്ക് അറിയില്ല But I want you to be with me till the end of my life ...... I love you ...... I love you more than my life ......".

ഒരു അലർച്ചയോടെ തുടങ്ങി അവസാനം അവന്റെ സ്വരം നേർത്തു വന്നു തന്നെ നോക്കി ഞെട്ടലോടെ ഇരിക്കുന്ന അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു അവൻ പോകുന്നതും നോക്കി അവൻ ഉമ്മ വെച്ച കവിളത്തു കൈയും കൊടുത്തു അവൾ ഇരുന്നു അവൾക്കപ്പോഴും അതൊന്നും വിശ്വസിക്കാനായില്ല ..... ചിരിക്കണോ കരയണോ എന്നൊന്നും അറിയാത്ത അവസ്ഥയിലായിരുന്നു അവളപ്പോൾ *"എനിക്ക് ..... എനിക്ക് നിന്നെ ജീവനാടോ ...... എങ്ങനെയാ വിശ്വസിപ്പിക്കുക എന്നെനിക്ക് അറിയില്ല But I want you to be with me till the end of my life ...... I love you ...... I love you more than my life ......"*

അവന്റെ വാക്കുകൾ ആയിരുന്നു അപ്പോഴും അവളുടെ മനസ്സിൽ ....... വീണ്ടും വീണ്ടും അവന്റെ വാക്കുകൾ മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് അവൾ അതോർത്തു പുഞ്ചിരിച്ചു വിലപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ നിർവൃതിയായിരുന്നു അവളുടെ ഉള്ളിൽ അവന്റെ വാക്കുകൾ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കി എന്തൊക്കെയോ കണക്ക് കൂട്ടി അവൻ പോയ ഭാഗത്തേക്ക് നോക്കി അവൾ ചിരിച്ചു ••••••••••••••••••••••••••••••••••••••••• "നിക്ക് ......" ശിവാനിയെ കാറിൽ കയറ്റാനായി കൊണ്ടുപോകുന്ന കാർത്തിയുടെ അടുത്തേക്ക് നടന്നുകൊണ്ട് ആനന്ദ് പറഞ്ഞതും അവൻ നിന്നു "എന്താ ആനന്ദ് .....?" കാർത്തി അവനുനേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു

"ഇവൾ എന്റെ ഭാര്യ ആണെങ്കിൽ ഇവളുടെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം ...... Just stay back from her karthik ...... ഇവൾ എന്റെ ഭാര്യ ആണെന്ന കാര്യം പലപ്പോഴും നീ മറക്കുന്നു ......" അവനെ നോക്കി ഒന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആനന്ദ് അവളുടെ വീൽ ചെയർ തിരിച്ചു അവന്റെ കാറിനടുത്തേക്ക് കൊണ്ട് പോയി അവൻ അവളെ എടുത്ത് കാറിൽ ഇരുത്തിയ ശേഷം വീൽ ചെയർ അഡ്ജസ്റ്റ് ചെയ്തു കാറിലേക്ക് വെച്ചുകൊണ്ട് കാർത്തിയെ ഒന്ന് നോക്കി അവൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു കാർ നീങ്ങി തുടങ്ങിയതും ശിവ കാർത്തിയെ നോക്കി ചിരിയോടെ കൈ വീശി കാണിക്കുന്നത് കണ്ടതും അവൻ ഡോറിലെ ഗ്ലാസ് ഇട്ടുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി അത് കണ്ടതും അവൾ അടങ്ങി ഒതുങ്ങി ഇരുന്നു

"വൈകുന്നേരം കാർത്തി വന്നാൽ അവനൊപ്പം പോകാൻ നിൽക്കണ്ട ..... ഞാൻ വരും ..... ക്ലാസ്സിൽ തന്നെ വെയിറ്റ് ചെയ്യണം ..... കേട്ടല്ലോ .....?" അവൻ മുന്നോട്ട് നോക്കി ഗൗരവത്തോടെ പറഞ്ഞതും അവളവനെ നോക്കി നെറ്റി ചുളിച്ചു "എന്നെ എന്നും പിക്ക് ചെയ്യുന്നത് കാർത്തി അല്ലെ ..... ഇനിയും അങ്ങനെ തന്നെ മതി ..... എന്നെ ബാധ്യത ആയി കാണുന്നവരെ ആശ്രയിക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ല ....."കിട്ടിയ അവസരം മുതലാക്കിക്കൊണ്ട് അവളോരോന്ന് പറഞ്ഞതും ആനന്ദ് കാർ നിർത്തിക്കൊണ്ട് തല ചെരിച്ചു അവളെ നോക്കി "പിന്നെ ഇന്ന് നിങ്ങൾ എന്നെ പിടിച്ചോണ്ട് വന്നപ്പോ രാവിലെ തന്നെ ഒരു പ്രശ്നം വേണ്ടന്ന് കരുതിയാ ഒന്നും മിണ്ടാതെ കൂടെ വന്നത് അല്ലാതെ എനിക്ക് നിങ്ങളോടുള്ള പ്രേമം കൊണ്ടൊന്നുമല്ല .....

ഞാൻ ആരുടെ കൂടെ പോകണം പോകണ്ട എന്നൊക്കെ എന്റെ ഇഷ്ടമല്ലേ ...... സർ എന്തിനാ അതിലൊക്കെ ഇടപെടുന്നേ .....?"അവളുടെ ചോദ്യം കേട്ടതും അവൻ അവളെ കൂർപ്പിച്ചു നോക്കി "ഞാൻ ഇടപെടും ...... നീ ആരുടെ കൂടെ പോകണം പോകണ്ട എന്നൊക്കെ നിന്റെ ഇഷ്ടമാ ...... ബട്ട് ആ കാർത്തിക്കൊപ്പം നീ പോകുന്നത് എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് അതിൽ ഞാൻ ഇടപെടും ..... പിന്നൊരു കാര്യം ഇനി മേലിൽ നിന്റെ നാവിൽന്ന് ബാധ്യത എന്നൊരു വാക്ക് വന്നാൽ ..... പിന്നെ നിനക്ക് വാ തുറക്കേണ്ടി വരാത്ത അവസ്ഥ ഞാൻ ഉണ്ടാക്കും ...... ഇനിയൊരു വാണിംഗ് ഉണ്ടാകില്ല ......" അവളെ ഒന്ന് കടുപ്പിച്ചു നോക്കി

അവൻ കാര് മുന്നോട്ട് എടുത്തതും അവൾ മുഖം കോട്ടി പുറത്തേക്ക് നോക്കിയിരുന്നു •••••••••••••••••••••••••••••••••••••••••••• ക്ലാസ്സിലേക്ക് കയറിയതും ശിവ നേരെ പോയത് അദിതിയുടെ അടുത്തേക്കാണ് ....... അതിഥിയുടെ അടുത്തായി ചെന്നിരുന്നതും അവൾ ഞെട്ടലോടെ ശിവയെ നോക്കി അതിന് ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ശിവ അവർക്കിടയിലെ സൗഹൃദത്തിന് തുടക്കമിട്ടു അവർ ഏറെനേരം സംസാരിച്ചു ...... അതിഥിക്ക് ശിവയുടെ സൗഹൃദം ലഭിച്ചതിൽ ഒരുപാട് സന്തോഷം തോന്നി കുറച്ചു കഴിഞ്ഞതും അർജുൻ ക്ലാസ്സിലേക്ക് കയറി വന്നു ....... അവനെ കണ്ടതും ശിവ ഒരു പുഞ്ചിരി സമ്മാനിച്ചു .....

അതിന് അവനും ഒന്ന് ചിരിച്ചുകൊണ്ട് ക്ലാസ് തുടങ്ങി അടുത്ത പീരീഡ്‌ വന്നത് ആനന്ദ് ആയിരുന്നു .... അവനും വന്ന് ഒന്നും നോക്കാതെ എന്തൊക്കെയോ പഠിപ്പിച്ച ശേഷം അവനും പോയി ഇന്റർവെൽ ആയതും ശിവ ഫോൺ എടുത്ത് ഇന്ന് വരണ്ട എന്നു കാർത്തിക്ക് മെസ്സേജ് അയച്ചു ക്ലാസ് കഴിഞ്ഞതും അവൾ ആനന്ദ് വരുന്നതും നോക്കി ക്ലാസ്സിൽ ഇരുന്നു ആനന്ദ് വരുമ്പോൾ ക്ലാസ്സിൽ ഇരിക്കുന്ന അവളെയാണ് കണ്ടത് "എന്തേ ..... നിന്റെ കാർത്തി വന്നില്ലേ 🤨...?" അവൻ അവൾക്ക് മുന്നിൽ നിന്ന് പുരികം പൊക്കിയും താഴ്ത്തിയും ചോദിച്ചതും അവളൊന്ന് ഇളിച്ചു കാണിച്ചു അത് കണ്ടതും അവൻ അവളെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് അവളെയും കൂട്ടി പുറത്തേക്ക് പോയി അവൻ അവളെ എടുത്ത് കാറിൽ കയറ്റി ......

നേരെ പോയത് ഒരു പാർക്കിലേക്കാണ് "എന്താ ഇവിടെ ....?" അവൾ പാർക്കിലാണ് വന്നതെന്നറിഞ്ഞു അവനോട് ചോദിച്ചു "നിന്നെ നടത്തിക്കണമെന്ന് പറഞ്ഞിട്ടില്ലേ ..... അവിടെ ആണേൽ മാഡത്തിന് നടക്കാനൊന്നും ടൈം കിട്ടില്ലല്ലോ ..... ഫുൾ ടൈം കാർത്തിക്കൊപ്പമല്ലേ ....... അതുകൊണ്ടാ ഇങ്ങോട്ട് കൊണ്ട് വന്നേ ......" അവൻ സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഗൗരവത്തോടെ പറഞ്ഞതും അവൾ അവൻ കാണാതെ അവനെ കൊഞ്ഞനം കുത്തി അവനത് കണ്ണാടിയിലൂടെ കണ്ടതും അവൾ കാണാതെ ഒന്ന് ചിരിച്ചു കൊണ്ട് അവളെ പതിയെ പുറത്തേക്കിറക്കി അവൻ അവളെ ആ പാർക്കിലൂടെ പിടിച്ചു പിടിച്ചു നടത്തി നേരം ഇരുട്ടി തുടങ്ങിയപ്പോ

അവൻ അവളെ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ കൊണ്ട് വന്നിരുത്തി ഒപ്പം അവനും ഇരുന്നു അവൾ ക്ഷീണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും അവൻ ഞെട്ടലോടെ അവളെ നോക്കി അവൾ അതൊന്നും കാണാതെ കണ്ണടച്ചിരിക്കുന്നത് കണ്ടതും അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു കുറച്ചു കഴിഞ്ഞതും എന്തോ ഓർത്തതുപോലെ അവനിൽ നിന്ന് വിട്ടിരുന്നതും അവനൊന്ന് ചിരിച്ചു "പോകാം ....." അവൻ അതെ ചിരിയോടെ ചോദിച്ചതും അവൾ തലകുലുക്കി . അത് കണ്ടതും അവൻ അവളെയും കൂട്ടി അവിടെ നിന്നും പോയി ••••••••••••••••••••••••••••••••••••••••••

ശിവയേയും ആനന്ദിനെയും കാത്തു സിറ്ഔട്ടിൽ നിൽക്കുകയായിരുന്നു അരുന്ധതി അപ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത് അതിൽ നിന്നിറങ്ങിയ റാം ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളുടെ സൈഡിലേക്ക് പോകുന്നത് കണ്ടതും അരുന്ധതി അങ്ങോട്ട് നോക്കി റാം നിൽക്കുന്നത് കൊണ്ട് അകത്തുള്ളത് ആരാണെന്ന് അരുന്ധതിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല "എന്റെ കാർ കേടായപ്പോ തന്നെ ഇയാൾക്ക് അതുവഴി വരാൻ തോന്നിയല്ലോ ..... അല്ലെങ്കിൽ ഒരു ഓട്ടോ പോലും കിട്ടാത്ത ആ സ്ഥലത്തു ഞാൻ കുടുങ്ങിപ്പോയേനെ ...... Thanks മധു ....." അയാൾ കാറിന്റെ ഉള്ളിൽ ഇരിക്കുന്ന ആളോട് പറയുന്നത് കേട്ട് അരുന്ധതി ഞെട്ടി "മധുവോ ....?"

അവർ ഞെട്ടലോടെ സ്വയം മന്ത്രിച്ചു റാം അയാളോട് യാത്ര പറഞ്ഞു അകത്തേക്ക് കയറിയതും കാറിന് അകത്തിരിക്കുന്നയാൾ അരുന്ധതിയെ നോക്കി കൈ വീശി കാണിച്ചതും അവരൊന്ന് ഞെട്ടി "മധുമതി ......!!" പാഞ്ഞു പോകുന്ന കാറിനെ നോക്കി അവർ മന്ത്രിച്ചു "റാം ....." ഓഫീസിൽ നിന്ന് വന്നശേഷം മുറിയിലേക്ക് കയറാൻ നിന്ന റാമിനെ അരുന്ധതി പിന്നിൽ നിന്നും വിളിച്ചു റാം അരുന്ധതിയാണെന്ന് അറിഞ്ഞതും തിരിഞ്ഞുനോക്കാതെ അവിടെ നിന്നു "റാം എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ....." അവർ റാമിനടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞതും അയാൾ സംശയത്തോടെ തിരിഞ്ഞു നോക്കി "എന്താ കാര്യം .....?" അയാൾ ഗൗരവത്തോടെ ചോദിച്ചു "അത് പിന്നെ റാം ......

എനിക്ക് പറയാനുള്ളത് മധുമിതയെകുറിച്ചാണ് ...... നിങ്ങൾ കരുതുന്നത് പോലെ ഒന്നുമായിരുന്നില്ല അവൾ ...... അവൾ ....." "ohh just stop it arundhathi ...... അന്നും ഇന്നും നിനക്ക് മധുവാണല്ലോ പ്രോബ്ലം .....? എന്താ നിന്റെ മനസ്സിൽ ..... അവളെ കുറിച്ച് ഇല്ലാത്തതൊക്കെ പറഞ്ഞു നല്ല പിള്ള ചമയാമെന്നോ ....? ഹേ ...?" അരുന്ധതിയെ പറയാൻ അനുവദിക്കാതെ റാം അവർക്ക് നേരെ ചീറി "റാം ഞാൻ പറയുന്ന ......" "വേണ്ടാ ...... ഒന്നും പറയണ്ട എന്നെ പ്രണയിച്ചു എന്നൊരു തെറ്റ് മാത്രമേ ആ പാവം ചെയ്തിട്ടുള്ളൂ .....

അതിന്റെ പേരിൽ നീ അവളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് അപമാനിച്ചിട്ടുണ്ട് അതൊക്കെ ഞാൻ ക്ഷമിച്ചു ...... കാരണം നീ എന്നെ അമിതമായി സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിച്ചു പക്ഷെ എന്റെ വിശ്വാസം തെറ്റായിരുന്നു ...... മധുവിനോടുള്ള ദേശ്യം എന്ന് നീ എന്റെ ശിവയിൽ തീർത്തോ അന്ന് ഞാൻ മനസ്സിലാക്കി നീ എന്താണെന്ന് നിന്നെ സംബന്ധിച്ചിടത്തോളം ബന്ധങ്ങൾക്ക് പ്രാധാന്യമില്ല ..... ആഗ്രഹിച്ചതൊക്കെ നടക്കാതെ വന്നാൽ സ്വന്തം കുഞ്ഞിനെ പോലും ദ്രോഹിക്കാൻ നിനക്ക് മടിയില്ല .....😡"

റാം അവർക്ക് നേരെ അലറിയതും അരുന്ധതി നിറകണ്ണുകളോടെ നിന്നു "എന്റെ ശിവയെ ഓർത്താ ഞാൻ ഇപ്പോഴും നിന്നെ സഹിക്കുന്നത് ..... ഇങ്ങനെ എങ്കിലും പെറ്റമ്മയുടെ സ്നേഹം അവൾക്ക് കിട്ടിക്കോട്ടേന്ന് വെച്ചിട്ടാ ...... എന്ന് കരുതി അത് മുതലെടുക്കാൻ ശ്രമിച്ചാൽ ......, ?" ഒരു താക്കീതുപോലെ അരുന്ധതിക്ക് നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞുകൊണ്ട് റാം തിരിഞ്ഞതും പിന്നിൽ ഉള്ള ആളിനെ കണ്ട് തറഞ്ഞു നിന്നു "ശിവാ .....?" നിറകണ്ണുകളോടെ അവരെ നോക്കി വീൽ ചെയറിൽ ഇരിക്കുന്ന ശിവയെ കണ്ട് റാം ഞെട്ടലോടെ ഉരുവിട്ടു ....തുടരും………

ശിവാനന്ദം : ഭാഗം 21

Share this story