ശിവാനന്ദം 💞: ഭാഗം 23

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്റെ ശിവയെ ഓർത്താ ഞാൻ ഇപ്പോഴും നിന്നെ സഹിക്കുന്നത് ..... ഇങ്ങനെ എങ്കിലും പെറ്റമ്മയുടെ സ്നേഹം അവൾക്ക് കിട്ടിക്കോട്ടേന്ന് വെച്ചിട്ടാ ...... എന്ന് കരുതി അത് മുതലെടുക്കാൻ ശ്രമിച്ചാൽ ......, ?" ഒരു താക്കീതുപോലെ അരുന്ധതിക്ക് നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞുകൊണ്ട് റാം തിരിഞ്ഞതും പിന്നിൽ ഉള്ള ആളിനെ കണ്ട് തറഞ്ഞു നിന്നു "ശിവാ .....?" നിറകണ്ണുകളോടെ അവരെ നോക്കി വീൽ ചെയറിൽ ഇരിക്കുന്ന ശിവയെ കണ്ട് റാം ഞെട്ടലോടെ ഉരുവിട്ടു ഒന്നും പറയാനോ ചോദിക്കാനോ നിൽക്കാതെ അവൾ വീൽ ചെയർ തിരിച്ചുകൊണ്ടു മുറിയിലേക്ക് പോയി കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു

അവളുടെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ടായിരുന്നു "എനിക്ക് ..... എനിക്കിതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല ഞാൻ ഒരുപാട് വെറുത്തിരുന്ന ഒരിക്കൽ പോലും കാണരുതേ എന്നാഗ്രഹിച്ച എന്നെ പ്രസവിച്ച ആ സ്ത്രീയാണോ അരുന്ധതി ആന്റി .....!!" അവൾ കരഞ്ഞുകൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി അവൾ മനസ്സ് നൊന്ത് പൊട്ടി പൊട്ടി കരയാൻ തുടങ്ങി ..... അരുന്ധതിയെ അവൾ അത്രയും സ്നേഹിച്ചിരുന്നു ഒരുപാട് സ്നേഹിച്ച ഒരാളെ പെട്ടെന്നൊരു നിമിഷം വെറുക്കേണ്ടി വരുന്ന അവളുടെ ഗതികേടോർത്തു അവൾ സ്വയം പഴിച്ചു സത്യം അവളിൽ നിന്ന് മറച്ചുവെച്ചതോർത്തു അവൾക്കെല്ലാവരോടും ദേശ്യം തോന്നി

ഒരിക്കലും തന്റെ അമ്മയെന്ന സ്ത്രീയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റു വാങ്ങില്ല എന്നവളുടെ തീരുമാനം എല്ലാവരും കൂടി ചേർന്ന് ഇല്ലാതാക്കിയതിൽ അവൾക്ക് ദേശ്യവും വിഷമവും ഒക്കെ തോന്നി അവൾ കൈയ്യിൽ കിട്ടിയതൊക്കെ എറിഞ്ഞുടച്ചു ••••••••••••••••••••••••••••••••••••••••••• "എന്താ അപ്പേ ..... ഇനിയെങ്കിലും ഒന്ന് പറയ് .... എന്താ നിങ്ങടെ ലൈഫിൽ സംഭവിച്ചത് .....?" ബാൽക്കണിയിലെ കൈവരിയിൽ ചേർന്ന് നിന്ന് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അരുന്ധതിയെ നോക്കി ആനന്ദ് ചോദിച്ചു "മ്മ് പറയാം ..... എന്റെയും റാമിന്റെയും ലൈഫിൽ സംഭവിച്ചത് എന്താണെന്ന് അറിയുന്നതിന് മുൻപ് ഞങ്ങടെ കുടുംബത്തെക്കുറിച്ചു നീ അറിയണം .......

നീ മാത്രമല്ല ശിവയും ...... പക്ഷെ ഈ അവസ്ഥയിൽ ഞാൻ എന്ത് പറഞ്ഞാലും അവളതൊന്നും കേൾക്കാൻ കൂടി കൂട്ടാക്കില്ല ...... നിന്നോടെങ്കിലും പറഞ്ഞാലേ എന്റെ മനസ്സിലെ ഭാരം ഇല്ലാതാകൂ ....." അത്രയും പറഞ്ഞുകൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ അരുന്ധതി തിരിഞ്ഞതും അവനൊരു ആകാംക്ഷയോടെ അവരെ നോക്കി നിന്നു "ജയശങ്കർ മേനോൻ എന്ന നാട്ടുപ്രമാണിയുടെ മക്കളായിരുന്നു ശേഖറും ശരണ്യ എന്ന എന്റെ അമ്മയും ...... ജയശങ്കർ തന്റെ മക്കളെ നന്നായി വളർത്തി നല്ല രീതിയിലൊക്കെ പഠിപ്പിച്ചു ..... വിവാഹപ്രായമെത്തിയ മകൾക്ക് വേണ്ടി അദ്ദേഹം അനുയോജ്യനായ ഒരു വരനെ കണ്ടെത്തി ......

നാട് മുഴുവൻ ക്ഷണിച്ചു വിവാഹം നടത്താൻ തീരുമാനിച്ചപ്പോ ആ അച്ഛൻ മകളുടെ ഇഷ്ടം അറിയാൻ ശ്രമിച്ചില്ല ..... അതുകൊണ്ട് തന്നെ വിവാഹത്തലേന്ന് ആ മകൾ ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഒളിച്ചോടിപ്പോയി ആനന്ദ് വർമ്മ ...... എന്റെ അച്ഛൻ , നിന്റെ മുത്തശ്ശൻ .... അമ്മയുടെ കഴുത്തിൽ താലി ചാർത്തിയതോടെ ജയശങ്കർ എന്ന എന്റെ മുത്തശ്ശൻ മകളെ തള്ളിപ്പറഞ്ഞു ..... പക്ഷെ എന്റെ അച്ഛന്റെ സ്നേഹത്തിൽ 'അമ്മ എല്ലാ ദുഖങ്ങളും മറന്ന് സന്തോഷത്തോടെ ജീവിച്ചു അവർക്ക് രണ്ട് മക്കൾ പിറന്നു ..... ഞാനും നിന്റെ അച്ഛനും അച്ഛൻ അമ്മയെ വിവാഹം ചെയ്തതോടെ അച്ഛന്റെ കുടുംബത്തിൽ നിന്ന് അച്ഛനും പുറത്തായി എങ്കിലും അച്ഛന്റെ കഴിവിലൂടെ അച്ഛൻ വളർന്നു ......

സ്വന്തമായി പലതും നേടിയെടുത്തു ...... രാജകീയമായി തന്നെ എന്നെയും ഏട്ടനേയും വളർത്തി പക്ഷെ ...... ഒട്ടും പ്രതീക്ഷിക്കാതെ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ദൈവം അവരെ ഞങ്ങളിൽ നിന്ന് അകറ്റി ഞാനും എന്റെ ഏട്ടനും അനാഥരായി ...... അച്ഛന്റെ ബന്ധുക്കൾ സ്വത്തുക്കൾ കയ്യടക്കി എന്നെയും ഏട്ടനേയും തെരുവിലിറക്കി വിട്ടു അന്നത്തെ 12 വയസ്സുകാരിയുടെ കൈയും പിടിച്ചു തെരുവിൽ നിന്ന 15 വയസ്സുകാരൻ ഏട്ടന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട് ...... എങ്ങോട്ട് പോകും എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്ന ഞങ്ങൾക്ക് മുന്നിലേക്ക് ദൈവ ദൂതനെ പോലെ അമ്മയുടെ ഏട്ടൻ കടന്നു വന്നു ശേഖരമ്മാവൻ ...... റാമിന്റെ അച്ഛൻ .....!!

ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി ...... മുത്തശ്ശൻ ഒരു മാപ്പ് പറച്ചിലിലൂടെ ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചു റാമിന്റെ അച്ഛനും അമ്മയും ഞങ്ങൾക്കും അച്ഛനും അമ്മയുമായി ഞാൻ അവരുടെ മകളായി അവരുടെ കുറുമ്പിയായി പതിയെ പതിയെ മാറി കുറുമ്പുകൾക്കൊപ്പം എന്റെ ദേശ്യവും വാശിയും ഒക്കെ കൂടി വന്നു ആഗ്രഹിക്കുന്നതൊക്കെ നേടിത്തന്നു അമ്മാവനും അമ്മായിയും എനിക്കൊപ്പം നിന്നു ഇതിനിടയിൽ മുത്തശ്ശനും ഞങ്ങളെ വിട്ടുപോയി എന്നോട് ഒട്ടും അടുപ്പം കാണിക്കാതെ അകന്ന് മാറി നടക്കുന്ന റാമിനെ കാണുമ്പോൾ ഒരു വാശിയായിരുന്നു അവനെ എന്റേതാക്കാനുള്ളൊരു വാശി ......

ആ വാശി കൂടി കൂടി അത് റാമിനോടുള്ള അടങ്ങാത്ത പ്രണയമായി മാറി അപ്പോഴാണ് റാം ഒരാളെ പ്രണയിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത് ....... മധുമതി ....അതായിരുന്നു അവളുടെ പേര് റാമിന് മറ്റൊരു പ്രണയം ഉണ്ടെന്ന് അറിഞ്ഞിട്ടും ഞാൻ റാമിന് വേണ്ടി വാശി പിടിച്ചു അമ്മാവനും അമ്മായിയും എനിക്കൊപ്പം നിന്നു ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി റാം എന്റെ കഴുത്തിൽ താലി ചാർത്തി റാമിന്റെ താലി കഴുത്തിൽ വീണതോടെ എന്റെ സ്വഭാവം ഏറെക്കുറെ മാറി അനാവശ്യ വാശിയും ദേശ്യവും ഒക്കെ മാറി ..... തികച്ചും ഒരു ഭാര്യയുടെ പക്വതയിലേക്ക് ഞാൻ എത്തിയിരുന്നു റാമിനെ മനസ്സ് തുറന്ന് സ്നേഹിച്ചു ......

പിന്നാലെ നടന്നു ഒരുപാട് ശല്യം ചെയ്തു ആദ്യമൊക്കെ എന്നോട് റാം ഒരു അകൽച്ച കാണിച്ചിരുന്നു ...... അതൊന്നും കാര്യമാക്കാതെ ഞാൻ റാമിനെ ഭ്രാന്തമായി പ്രണയിച്ചു കൊണ്ടിരുന്നു റാം മാത്രമായി എന്റെ ലോകം ....... എന്റെ പ്രണയത്തിലൂടെ റാമിന്റെ അകൽച്ച ഏറെക്കുറെ ഞാൻ മാറ്റിയെടുത്തു പതിയെ പതിയെ റാം എനിക്ക് എത്ര ഇമ്പോര്ടന്റ്റ് ആണെന്നുള്ളത് മനസ്സിലാക്കി റാം എന്നെ സ്നേഹിച്ചു തുടങ്ങി ഞങ്ങൾക്ക് കൂട്ടായി ശിവയും വന്നു ...... ഞാനും റാമും മോളും സന്തോഷത്തോടെയാണ് ജീവിച്ചത് മറ്റൊരു അരുന്ധതി ആവുകയായിരുന്നു ഞാൻ ....... റാമും കുഞ്ഞും അടങ്ങുന്ന കൊച്ചു ലോകത്തിൽ മാത്രമായി ഞാൻ ഒതുങ്ങി അങ്ങനെയിരിക്കെയാണ് സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് അവൾ വീണ്ടും കടന്നു വന്നത് ആ മധുമതി ......!!!........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story