ശിവാനന്ദം 💞: ഭാഗം 24

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അങ്ങനെയിരിക്കെയാണ് സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് അവൾ വീണ്ടും കടന്നു വന്നത് ആ മധുമിത ......!!! റാം അവളെ പാടെ മറന്നിരുന്നത് കൊണ്ട് തന്നെ അവളുടെ വരവ് ഞാനും തടഞ്ഞില്ല പക്ഷെ അവളുടെ വരവുപോക്കുകൾ കൂടി വന്നു ...... റാമിനോട് കൂടുതൽ അടുത്തിടപെഴുകുന്നത് ഒക്കെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം തോന്നി തുടങ്ങി പിന്നീട് എനിക്ക് മനസ്സിലായി അവളുടെ ഉദ്ദേശം അത്ര നല്ലതല്ലെന്ന് അവളെ ചോദ്യം ചെയ്ത എന്നോട് അവൾ ഒരു മടിയുമില്ലാതെ റാമിനെ വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു അതെനിക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കും ......?

ഞാൻ റാമിനോട് പലതവണ പറഞ്ഞു അവളെ പറ്റി പക്ഷെ മധുവിന്റെ സ്ഥാനം നേടിയെടുക്കാൻ എനിക്ക് സാധിച്ചതുപോലെ അവളോടുള്ള വിശ്വാസം റാമിന് എന്നോട് ഇല്ലായിരുന്നു ..... അത് നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല എന്റെ ഭയവും ദേശ്യവും ഞാൻ അവളിൽ പലതവണ പ്രകടിപ്പിച്ചു ..... അപമാനിച്ചു അത് റാമിന് എന്നോടുള്ള സ്നേഹം കുറച്ചതല്ലാതെ അവൾക്ക് മാറ്റമൊന്നും ഇല്ലായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം ..... അന്ന് എന്റെ ശിവക്ക് 2 വയസ്സ് പ്രായമേ ഉണ്ടാവുള്ളൂ അവൾ എന്റെ കുഞ്ഞിനെ കയ്യിലെടുത്തു ......

റാമിനെയും എന്നെയും യോജിപ്പിച്ചു കൊണ്ടുപോകുന്നത് ശിവയാണെന്നും അതുകൊണ്ട് അവളെന്റെ കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പലതവണ പറഞ്ഞിരുന്നു അവൾ എന്റെ കുഞ്ഞിനെ കയ്യിലെടുത്തത് കണ്ടപ്പോൾ ശെരിക്കും ഞാൻ ഒരുപാട് ഭയന്നു ..... ഞാൻ അവളിലേക്ക് ഓടിയടുത്തു എന്റെ കുഞ്ഞിനെ പിടിച്ചു വാങ്ങാൻ നോക്കി അവൾ വിട്ട് തന്നില്ല ഞങ്ങളുടെ പിടിവലിക്കിടയിൽ കുഞ്ഞു കരയുന്നത് കണ്ട് ഞാൻ പിടി വിട്ടതും ഒട്ടും പ്രതീക്ഷിക്കാതെ അവളും പിടി വിട്ടു കളഞ്ഞു ആ വലിയ സ്റ്റീയറിൽ തലയിടിച്ചു വീണു എന്റെ മോള് ഉറക്കെ നില വിളിച്ചു അവളെ നോക്കി അലറി വിളിച്ചു

താഴേക്കിറങ്ങിയ ഞാൻ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ ശിവയേയും അവളെ കൈയിൽ വാരി എടുത്തു നിൽക്കുന്ന റാമിനെയുമാണ് "റാം ..... ഞാനൊന്ന് കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചതിന് ഇവൾ കുഞ്ഞിനെ തല്ലി ..... ഞാൻ രക്ഷിക്കാൻ നോക്കിയപ്പോ ഇവൾ കുഞ്ഞിനെ തള്ളിയിട്ടതാ ....." മധുമതി റാമിനോട് പറയുന്നത് കേൾക്കാനുള്ള മാനസികാവസ്ഥ അല്ലായിരുന്നെങ്കിലും അവൾ പറഞ്ഞത് എന്റെ രക്തം തിളപ്പിച്ചു അവളെ തല്ലാനായി അവൾക്ക് നേരെ കയ്യുയർത്തിയ എന്റെ മുഖത്തു റാം ആഞ്ഞടിച്ചു "ഞാൻ കണ്ടതാടി ...... നീയെന്റെ കുഞ്ഞിനെ എടുത്തെറിയുന്നത് ...... നീ ഒരു അമ്മയാണോ .....

സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നീ മധുവിനെ ദ്രോഹിച്ചതൊക്കെ ഞാൻ കണ്ടില്ലാന്ന് നടിച്ചു ..... പക്ഷെ എന്റെ കുഞ്ഞിനെ നീ .......!! ഇനി ഇങ്ങനൊരു അമ്മയെ എന്റെ ശിവക്ക് വേണ്ടാ ..... ഇറങ്ങിക്കോ ഇവിടുന്ന് ....." എന്റെ നിരപരാധിത്യം ബോധിപ്പിക്കാൻ പോയ എന്നോട് റാം അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തകർന്നുപോയി ഞാൻ എന്നെ വെറുപ്പോടെ നോക്കിക്കൊണ്ട് മോളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോകുന്ന റാമിന് പിറകെ പോകാൻ നിന്ന എന്നെ റാം തടഞ്ഞു ...... പിറകെ വരരുതെന്ന് താക്കീത് തന്നു റാം എന്നിൽ നിന്നകന്നു .......

എന്റെ കുഞ്ഞിന്റെ ജീവൻ വെച് മധു എന്നോട് വിലപേശി ശിവ ജീവനോടെ ഇരിക്കണമെങ്കിൽ റാമിന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവളുടെ ആവശ്യം പറഞ്ഞാൽ പറഞ്ഞതുപോലെ അവൾ ചെയ്യുമെന്ന് എനിക്കറിയാമെങ്കിലും ഞാൻ അതിന് തയ്യാറായില്ല അതുകൊണ്ട് തന്നെ അവൾ പലതവണ ശിവയെ അപകടപ്പെടുത്തി റാമിന് മുന്നിൽ വീണ്ടും വീണ്ടും എന്നെ തെറ്റുകാരിയാക്കി ഒടുവിൽ അവളെന്റെ കുഞ്ഞിനെ കൊല്ലുമെന്ന് ആയപ്പോ ഞാൻ റാമിൽ നിന്ന് അകലാൻ തീരുമാനിച്ചു ഡിവോഴ്സ് നോട്ടീസ് അയച്ചു ...... റാം അതിന് റിപ്ലൈയും തന്നു കോടതി ഞങ്ങളെ വേർപിരിച്ചു എന്റെ ശിവക്ക് വേണ്ടി ഞാൻ എന്റെ റാമിനെ വിട്ടുകൊടുത്തു ....

എന്റെ മോളെ കോടതി വഴി നേടിയെടുക്കാൻ ഞാൻ ശ്രമിച്ചു പക്ഷെ എന്റെ സാന്നിദ്യം ശിവയുടെ ജീവന് ആപത്താണെന്ന് റാം കോടതിയിൽ തെളിയിച്ചു കുഞ്ഞിനെ പോലും കിട്ടാതെ എനിക്ക് ആ പടി ഇറങ്ങേണ്ടി വന്നു പലതവണ റാമിനോട് സത്യങ്ങൾ പറഞ്ഞു ..... പക്ഷെ റാമിന് വിശ്വാസം മധുവിനെയായിരുന്നു ഞാൻ ഒരിക്കലും എന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതല്ല ആനന്ദ് ...... എല്ലാവരും കൂടി എന്റെ കുഞ്ഞിനെ എന്നിൽ നിന്നും പറിച്ചെടുത്തതാ എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റാനായി റാം അവളെ വിദേശത്തേക്ക് കൊണ്ടുപോയി ......

ഒരുപാട് അന്വേഷിച്ചെങ്കിലും എനിക്ക് കണ്ടു പിടിക്കാനായില്ല എന്റെ ശല്യം അവസാനിച്ചപ്പോൾ റാം മധുവിനെ സ്വീകരിച്ചു സന്തോഷമായി ജീവിക്കുന്നുണ്ടാവും എന്ന് ഞാൻ കരുതി എല്ലാം നഷ്ടപ്പെട്ട ഞാൻ വീണ്ടും പഴേ അരുന്ധതിയിലേക്ക് മടങ്ങിപ്പോയി ...... അഹങ്കാരിയായ ആ അരുന്ധതിയിലേക്ക് തിരിച്ചു പോയെങ്കിലും എന്റെ മനസ്സിൽ റാമും മോളും മാത്രമേ ഉണ്ടായിരുന്നുള്ളൂ വിധി എന്റെ കുഞ്ഞിനെ എന്റെ കണ്മുന്നിൽ കൊണ്ടെത്തിച്ചപ്പോ അവളുടെ ജീവനെടുക്കുന്ന പ്രവർത്തിയാ ഞാൻ ചെയ്തത് അതിനുള്ള ശിക്ഷയാകും ഇത് ..... സ്വന്തം മകളുടെ വെറുപ്പ് സമ്പാദിക്കേണ്ടി വരുന്ന എന്നേക്കാൾ ഗതികെട്ട ഒരു 'അമ്മ ഉണ്ടാവില്ല ഇനിയെല്ലാം ദൈവത്തിന്റെ കൈയിലാണ് ......"

ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞവസാനിപ്പിച്ചു കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ആനന്ദിനെ നോക്കി അവരൊന്ന് ചിരിക്കാൻ ശ്രമിച്ചു എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു പക്ഷെ ശിവയുടെ സ്നേഹം അവർക്ക് നേടിക്കൊടുക്കും എന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു ഇതേസമയം ഇതൊക്കെ ബാൽക്കണിയുടെ വാതിൽക്കൽ കണ്ണീരോടെ കേട്ടുനിന്ന ശിവയെ അവരാരും കമടിരുന്നില്ല അവൾ നിറഞ്ഞു വന്ന കണ്ണുനീരോടെ വായപൊത്തി വിതുമ്പലടക്കിക്കൊണ്ട് അവർ കാണാതെ വീൽ ചെയർ തിരിച്ചു മുറിയിലേക്ക് പോയി മുറിയിൽ കയറി പൊട്ടിക്കരഞ്ഞു ......

ഇത്രയും കാലം മനസ്സിൽ അമ്മയോട് വെറുപ്പ് മാത്രം കൊണ്ട് നടന്നതോർത് അവൾക്ക് സ്വയം വെറുപ്പ് തോന്നി അരുന്ധതിയുടെ കണ്ണീരോടെയുള്ള മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നതും അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു "sorry ammaa ...... " അവൾ വിതുമ്പലോടെ മുഖം പൊത്തി ഇരുന്നുകൊണ്ട് പറഞ്ഞു •••••••••••••••••••••••••••••••••••••••••••• ആനന്ദ് മുറിയിലേക്ക് വരുമ്പോൾ സാധങ്ങളൊക്കെ പൊട്ടി കിടക്കുന്നത് കണ്ടു മുഖവും പൊത്തി വീൽ ചെയറിൽ ഇരിക്കുന്ന ശിവയെ കണ്ട് അവൻ അവൾക്കരികിലേക്ക് പോയി

"ശിവാനി ...." അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് അവൻ ആർദ്രമായി വിളിച്ചു "എനിക്കൊന്ന് ഒറ്റക്കിരിക്കണം ..... Please leave me alone ....." അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ദയനീയമായി പറഞ്ഞതും അവന് ആകെ വല്ലാതെയായി അവൻ അവിടെ നിന്നും പോകാതെ നിന്നതും അവൾ അവനെ തലയുയർത്തി നോക്കി "sir please ....." അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞതും അവൻ അവൾക്ക് മുന്നിൽ കൈയും കെട്ടി നിന്നു "ഈയൊരു അവസ്ഥയിൽ തന്നെ തനിച്ചാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ശിവാനി ....

ഞാൻ ഇവിടെ നിന്നും എങ്ങും പോകില്ല ....." അവൾക്ക് മുന്നിലേക്ക് ഒരു ചെയർ വലിച്ചിട്ടുകൊണ്ട് അവൻ അവൾക്ക് അഭിമുഖമായി ഇരുന്നു അവന്റെ മുന്നിൽ കരഞ്ഞുപോകുമോ എന്നുള്ള ഭയത്താലാണ് അവൾ അവനോട് പുറത്തുപോകാൻ പറഞ്ഞത് ..... അത് അവനും മനസ്സിലാസയിരുന്നു കണ്ണീരിനെ അടക്കാനുള്ള അവളുടെ ശ്രമം വിഫലമായി ...... കണ്ണുകൾ അണപൊട്ടിയൊഴുകി ഒപ്പം തൊണ്ടക്കുഴിയിൽ നിന്ന് ഒരു നേർത്ത വിതുമ്പലും പുറത്തേക്ക് വന്നു ആ വിതുമ്പൽ ഒരു പൊട്ടിക്കരച്ചിലായി മാറി

അവളുടെ ഓരോ കണ്ണുനീരും അവന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു പക്ഷെ അവൻ അവളെ ആശ്വസിപ്പിച്ചില്ല ഉള്ളിലെ ഭാരം അവൾ കരഞ്ഞു തീർക്കട്ടെ എന്ന് അവനും കരുതി കരഞ്ഞു തളർന്ന ശിവയെ അവൻ തന്നെ താങ്ങി എടുത്ത് ബെഡിൽ കിടത്തി ...... കിടത്താൻ നേരം അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിപ്പിച്ചു അപ്പോഴും അവളുടെ കണ്ണുനീരിന് ശമനം ഉണ്ടായിരുന്നില്ല ....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story