ശിവാനന്ദം 💞: ഭാഗം 26

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അമ്മെ ..... എന്നെ വിട്ട് പോവല്ലമ്മേ ....." അവൾ തൂണിൽ നിന്ന് പിടിവിട്ട് കൊണ്ട് വേച്ചു വേച്ചു അരുന്ധതിക്കടുത്തേക്ക് ഓടിയതും അവൾ കാലിടറി വീഴാൻ പോയി "ശിവാ ....." അത് കണ്ടതും അരുന്ധതിയും റാമും ഓടി വന്ന് അവളെ താങ്ങി നിർത്തി "ഈ മോളെ ഇട്ടിട്ട് പോകല്ലേ അമ്മാ ..... എനിക്ക് അമ്മയില്ലാതെ പറ്റില്ല ...... പ്ളീസ് അമ്മാ ....." അവൾ അരുന്ധതിയുടെ കഴുത്തിലൂടെ കൈയിട്ട് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞതും അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവർ റാമിനെ ഒന്ന് നോക്കിയതും റാമിന്റെ കണ്ണുകളും നിറഞ്ഞിരുന്നു "എ .....ന്നെ വി....ട്ട് പോവ ....ല്ലേ മ്മാ ......?"

അവശത നിറഞ്ഞ സ്വരത്തോടെ അത്രയും പറഞ്ഞുകൊണ്ട് ശിവ അരുന്ധതിയുടെ മാറിലേക്ക് തളർന്നു വീണു "ശിവാ ..... മോളെ ..... കണ്ണ് തുറക്ക് ..... അമ്മ എങ്ങും പോവില്ല മോള് ഒന്ന് കണ്ണ് തുറക്ക് പ്ലീസ്‌ ......" അരുന്ധതി അവളുടെ കവിളിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല അതുകണ്ടതും റാം വെപ്രാളത്തോടെ ശിവയെ അരുന്ധതിയുടെ സഹായത്തോടെ അകത്തേക്ക് കൊണ്ടുപോയി മുറിയിൽ കിടത്തിയ ശേഷം കാർത്തിയെ വിളിച്ചു വരുത്തി കാർത്തി വന്നതും റാം സംഭവിച്ചതെല്ലാം പറഞ്ഞു ...... അവൻ അതിവേഗം ശിവയുടെ അടുത്തേക്ക് പാഞ്ഞു ഏറെനേരത്തെ പരിശോധനക്ക് ശേഷം അവൻ അരുന്ധതിയുടെ അടുത്തേക്ക് വന്നു

"ആന്റി ......പെട്ടെന്ന് അങ്ങ്‌ എണീറ്റ് നടന്നപ്പോൾ ബോഡിയിലെ എനർജി drain ആയതാ ...... പിന്നെ മെന്റൽ സ്‌ട്രെസും .....അതിന്റെ ചെറിയ ഒരു തളർച്ചയാ ...... ഞാൻ ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് ......." കാർത്തി പറയുന്നത് കേട്ട് അവർ ആശ്വാസത്തോടെ ശിവയെ നോക്കി "Now She is perfectly alright ..... ഒരു തരത്തിൽ പറഞ്ഞാൽ അതിന് കാരണം ആന്റി തന്നെയാണ് ....... അമ്മയെ നഷ്ടപ്പെടുമെന്നുള്ള ഭയം കൊണ്ടാവും അവൾക്ക് ഇന്ന് നടക്കാൻ സാധിച്ചത് And one more thing ...... എനിക്ക് ആന്റിയോട് ഒരു റിക്വസ്റ്റ് ഉണ്ട് ..... ഇനി ഒരിക്കലും അവളെ തനിച്ചാക്കരുത് ...... അമ്മയെ ഓർത്തു ഒരുപാട് വേദനിച്ചിട്ടുണ്ടവൾ ....."

അത്രയും പറഞ്ഞുകൊണ്ട് കാർത്തി പുറത്തേക്ക് പോയതും അരുന്ധതി റാമിനെ ഒന്ന് നോക്കി തന്നെ കുറ്റബോധത്തോടെ നോക്കുന്ന ആ കണ്ണുകളെ നേരിടാനാകാതെ അവർ ശിവക്ക് അരികിലേക്ക് പോയി അവളുടെ മുഖത്തു ഉമ്മകൾ സമ്മാനിച്ചുകൊണ്ട് അവളുടെ തലയിൽ തലോടി അങ്ങനെ ഇരുന്നു ഇടക്കെപ്പഴോ മയക്കം വിട്ടുണർന്ന ശിവ അരുന്ധതിയെ വാരി പുണർന്ന് പൊട്ടിക്കരഞ്ഞു അരുന്ധതി അവൾക്ക് സ്നേഹചുംബനങ്ങൾ സമ്മാനിച്ചുകൊണ്ട് ഒരു തലോടലോടെ ഉറക്കി കിടത്തി അവൾക്ക് കാവലിരുന്നു ••••••••••••••••••••••••••••••••••••••••••••

കോളേജിൽ ആയിരുന്ന ആനന്ദ് അരുന്ധതി വിളിച്ചപ്പോഴാണ് കാര്യങ്ങളൊക്കെ അറിയുന്നത് ശിവ നടന്നു എന്നറിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു ...... എന്തിനെന്നില്ലാതെ അവന്റെ കണ്ണുകളിൽ ഒരിറ്റു കണ്ണുനീർ ഉരുണ്ടുകൂടി അവൻ അപ്പോൾ തന്നെ കാർ എടുത്ത് വീട് ലക്ഷ്യമാക്കി കുതിച്ചു മനസ്സിൽ സന്തോഷം മാത്രമായിരുന്നു കണ്ണുനീർ മുന്നോട്ടുള്ള കാഴ്ചയെ മറച്ചെങ്കിലും അവനത് ചിരിയോടെ തുടച്ചുമാറ്റിക്കൊണ്ട് കാറിന്റെ സ്പീഡ് കൂട്ടി നിമിഷനേരം കൊണ്ട് വീടിന്റെ പാർക്കിങ്ങിൽ ആ കാർ വന്നു നിന്നു കാറിന്റെ ഡോർ പോലും അടക്കാതെ അവൻ മുറി ലക്ഷ്യമാക്കി ഓടി

അതിരു കവിഞ്ഞ ആകാംക്ഷയോടെയും സന്തോഷത്തോടെയും അവൻ സ്റ്റെയർ ഓടിക്കയറി അതിവേഗം മുറിക്ക് മുന്നിലെത്തി വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി "ശിവാനി ......" "ശൂ ....." അവൻ ശബ്ദത്തോടെ വിളിച്ചതും ഒരുകൈ കൊണ്ട് ശിവയെ തലോടി ഉറക്കുന്ന അരുന്ധതി മറുകൈ ചുണ്ടോട് ചേർത്തു കൊണ്ട് അവനോട് നിശ്ശബ്ദനാവാൻ ആവശ്യപ്പെട്ടതും അവൻ ഒന്നും മിണ്ടാതെ അവരുടെ അടുത്തേക്ക് പോയി "ഒരുപാട് കരഞ്ഞിട്ടാ ഒന്ന് ഉറങ്ങിയത് ..... ഉണർത്തണ്ട ......"

അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശിവയുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അരുന്ധതി പുറത്തേക്ക് നടന്നതും ആനന്ദ് ബെഡിലേക്കിരുന്നു പതിയെ അവളുടെ തല പൊക്കി അവന്റെ മടിയിലേക്ക് വെച്ചുകൊണ്ട് അവളുടെ മുടിയിലൂടെ വിരലോടിച്ചു നെറ്റിയിൽ ചുണ്ടുകളമർത്തിക്കൊണ്ട് അവനൊന്ന് പുഞ്ചിരിച്ചു അവൻ ബെഡിന്റെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു താടക്കും കൈ കൊടുത്തു ഒരു ചിരിയോടെ അവളെ നോക്കി ഇരുന്നു •••••••••••••••••••••••••••••••••••••••••••

"helloooo ......... എന്റെ വാവാച്ചി ഇപ്പൊ എന്നാ എടുക്കുവാ .....?" ഹോസ്പിറ്റലിൽ ക്യാബിനിലെ ചെയറിൽ ഇരുന്നു കറങ്ങിക്കൊണ്ട് കാർത്തി ഫോണിലൂടെ ചോദിച്ചു "ആരാടോ തന്റെ വാവാച്ചി .....😠..?"അവൾ കപടദേശ്യത്തോടെ ചോദിച്ചതും അവനൊന്ന് ചിരിച്ചു "നീ തന്നെ ...... My cute angel ...... അഥിതി വർമ്മ ...... പക്ഷെ ഉടൻ തന്നെ അഥിതി കാർത്തിക് ആകും ..... ആ കാര്യത്തിൽ ഞാൻ ഉറപ്പ് തരാം ....." അവൻ കുസൃതിയോടെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു "ഓഹ് അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ .....?"

അവൾ ഗൗരവത്തോടെ ചോദിച്ചു "ഏയ്‌ പോരാ ...... എന്റെ അമ്മായിയപ്പനും അളിയനും എല്ലാപേരും ഒന്ന് സഹകരിക്കേണ്ടി വരും ...... കൂട്ടത്തിൽ നീയും 😉....." "മര്യാദക്ക് ഫോൺ വെച്ചിട്ട് പോയെ ..... ഇല്ലെങ്കിൽ ഞാൻ ഏട്ടനോട് പറയും 😠...." അവൽ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ ദേശ്യം ഭാവിച്ചു "അതേ ഈ കാൾ കട്ട് ചെയ്യാനുള്ള decline ബട്ടൺ നിന്റെ ഫോണിലും ഇല്ലേ ...... നിനക്ക് കട്ട് ആക്കിക്കൂടെ ......?" അവന്റെ ആ ചോദ്യത്തിന് മുന്നിൽ അവളൊന്ന് ചമ്മി "ഒന്ന് പോകുന്നുണ്ടോ ശല്യപ്പെടുത്താതെ .....?"

അവൾ ചമ്മൽ മറക്കാൻ എന്ന വണ്ണം ചൂടായതും അവനൊന്ന് ചിരിച്ചു "നിനക്ക് ഞാൻ ശല്യം ആണെങ്കിൽ നീയെന്തിനാ എന്റെ കാൾസ് ഒക്കെ അറ്റൻഡ് ചെയ്യുന്നേ 🤨🤨..... കട്ട് ആക്കിയാലെന്താ .....?" ഗൗരവത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവൾ വേഗം ഫോൺ വെചുകൊണ്ട് ചമ്മലോടെ കണ്ണുകൾ ഇറുക്കിയടച്ചു പിന്നീട് എന്തോ ഓർത്തു ചിരിച്ചുകൊണ്ട് ബെഡിലേക്ക് വീണു ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story