ശിവാനന്ദം 💞: ഭാഗം 27

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ശിവ മയക്കം വിട്ടുണർന്നപ്പോൾ തന്നെ നോക്കി ചിരിയോടെ ഇരിക്കുന്ന ആനന്ദിനെയാണ് കണ്ടത് അവൾ കണ്ണ് രണ്ടും ചിമ്മിക്കൊണ്ട് അവനെ നോക്കിയ ശേഷം ചുറ്റുമൊന്ന് കണ്ണോടിച്ചു ..... പിന്നീട് എന്തോ ഓർത്തതുപോലെ അവൾ അവന്റെ മടിയിൽ നിന്ന് വെപ്രാളത്തോടെ എണീറ്റിരുന്നു "അമ്മ .....'അമ്മ എവിടെ ..... അമ്മാ ....... അ .... മ്മാ ....."അവൾ ചുറ്റും നോക്കിക്കൊണ്ട് അങ്കലാപ്പോടെ ചോദിച്ചതും ആനന്ദ് അവളെ സമാധാനിപ്പിക്കാൻ നോക്കി "Sivani .....calm down ..... അപ്പ എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ....." അവൻ അവളോട് പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവൾ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു "ഇല്ല എന്റെ അമ്മ എന്റെ വിട്ട് പോയതാ .....

എന്റെ പാവം അമ്മയെ തെറ്റിദ്ധരിച്ചതിന് അമ്മക്ക് ഈ മോളോട് ദേഷ്യാവും ...... എനിക്ക് എന്റെ അമ്മയെ കാണണം ഇപ്പൊ കാണണം ....." വാശിയോടെ പദം പറഞ്ഞുകൊണ്ട് അവൾ ബെഡിൽ നിന്ന് എണീറ്റ് പോകാൻ നിന്നതും ആനന്ദ് അവളുടെ കൈയ്യിൽ പിടിച്ചു വലിച്‌ അവന്റെ നെഞ്ചിലേക്കിട്ടു "നിന്നോടല്ലെടി ഞാൻ പറഞ്ഞത് അപ്പ എങ്ങും പോയിട്ടില്ലെന്ന് 😡..... പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക് .....? ഹേ ....?" അവന്റെ നെഞ്ചിലേക്ക് വന്നു വീണ അവളോട് അവൻ ചൂടായതും അവൾ നിറകണ്ണുകളോടെ അവനെ നോക്കി അവളുടെ ചുണ്ടുകൾ വിതുമ്പിയതും അവൻ അവളെ നോക്കി കണ്ണുരുട്ടി "കരയാൻ മാത്രം ഞാൻ നിന്നെ വല്ലതും പറഞ്ഞോ .....😡....?"

അവൻ അലറിയതും അവൾ വായപൊത്തി വിതുമ്പലടക്കി അത് കണ്ടതും അവൻ അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് കെട്ടിപ്പിടിച്ചതും അവൾ അവന്റെ മാറിലേക്ക് വീണുകൊണ്ട് ഏങ്ങിക്കരഞ്ഞു "sorry ....." അവളുടെ നെറ്റിയിൽ ചുണ്ടുചേർത്തുകൊണ്ട് അവൻ മൃദുവായി പറഞ്ഞതും അവളുടെ കൈകളും അവനെ വലയം ചെയ്തിരുന്നു "എ .....എനിക്ക് അമ്മയെ ഒന്ന് കാണണം ....." അവൾ ചുണ്ടുപിളർത്തിക്കൊണ്ട് കൊച്ചുകുട്ടികളെ പോലെ വിതുമ്പിക്കൊണ്ട് പറഞ്ഞതും അവൻ ചിരിയോടെ അവളുടെ ചുണ്ടിൽ വിരലുകൊണ്ട് കൊട്ടിക്കൊണ്ട്‌ അവളെ കൂടുതൽ ചേർത്ത് പിടിച്ചു "അപ്പ ഇത്രയും നേരം താൻ ഉറങ്ങുന്നതും നോക്കി കാവലിരിക്കുവായിരുന്നു ......

കുറച്ചു മുന്നെയാണ് പോയത് ..... നല്ല ക്ഷീണം കാണും ഇപ്പൊ ബുദ്ധിമുട്ടിക്കണ്ട ...... രാവിലെ കാണാം ...." അവൻ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് സൗമ്യമായി പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് അവന്റെ കൈക്കുള്ളിൽ നിന്ന് അടർന്നുമാറി അവളവനെ നോക്കാതെ ബെഡിൽ നിന്ന് പതിയെ എണീറ്റുപോകാൻ നിന്നതും ആനന്ദ് അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടുകൊണ്ട് ഒരുകൈ ബെഡിൽ കുത്തി തലക്ക് താങ്ങു കൊടുത്തുകൊണ്ട് അവൻ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു വല്ലാത്ത ഒരു ചിരിയോടെ അവൻ അവളെ നോക്കി കിടന്നതും അവളല്പം പരിഭ്രമത്തോടെ എണീക്കാൻ ശ്രമിച്ചതും അവനവളുടെ കയ്യിൽ പിടിച്ചു

അവന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് അവൾക്ക് ചുറ്റും കൈകൾ കൊണ്ട് ആവരണം തീർത്തു അതുകണ്ടതും അവളൊരു ഞെട്ടലോടെ അവനെ നോക്കിയതും അവനവളുടെ കവിളിൽ ചുണ്ടുകളമർത്തിയതും അവളവനെ തള്ളിമാറ്റാൻ നോക്കി അവൻ അവളുടെ കൈ രണ്ടും പിടിച്ചുവച്ചു അവളുടെ കാതോരം ലക്ഷ്യമാക്കി നീങ്ങി "tell me now ....." അവൻ അവളുടെ കാതോരം ആർദ്രമായി പറഞ്ഞതും അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി "The three magical words ....... I....... Love.......Youuu😘......" അവളുടെ കാതിൽ ചുണ്ടു ചേർത്തുകൊണ്ടവൻ പറഞ്ഞതും അവളൊന്ന് പൊള്ളിപ്പിടഞ്ഞുകൊണ്ട് അവനിൽ നിന്ന് വിട്ടുമാറി "പറയ് 😅" അവൻ ബെഡിന്റെ മറുവശത്തേക്ക് നീങ്ങിയിരിക്കുന്ന അവളെ നോക്കി ചിരിയോടെ പറഞ്ഞതും അവൾ അവനെ നോക്കാതെ അവിടെ നിന്നും പതിയെ എണീറ്റ് മെല്ലെ മെല്ലെ നടന്ന് ബാത്റൂമിലേക്ക് പോയി 

: "വാവാച്ചി ....." അവൻ ഫോണിലൂടെ ആർദ്രമായി വിളിച്ചു "........" "vavaachii ......" അഥിതിയുടെ പ്രതികരണം ഇല്ലായെന്ന് കണ്ടതും അവൻ ഒന്നുകൂടി നീട്ടിവിളിച്ചു "എന്താ 😠.....?" "നിന്റെ അപ്പനോട് പറയടി നിന്നെ എനിക്ക് കെട്ടിച്ചു തരാൻ ....." അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞതും അവൾ ഊറിവന്ന പുഞ്ചിരിയെ മറച്ചുകൊണ്ട് ഗൗരവം നടിച്ചു "ഓ അതിനേക്കാളും നല്ലത് വല്ല പോത്തിനേം കൊണ്ട് കെട്ടിക്കുന്നതാ 😏..... മനുഷ്യന്മാർ ആരെങ്കിലും തനിക്ക് മോളെ കെട്ടിച്ചു തരോ 😏😏....?"

"നാണമുണ്ടോടി നിനക്ക് ...... എന്നും രാത്രി പഞ്ചാരയടിക്കാൻ ഞാൻ വേണം ..... എന്നാൽ എന്നെ കെട്ടാൻ പറ്റൂല ...... അത് എവിടുത്തെ ന്യായം .....?" അവൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു "ഞാൻ പറഞ്ഞോ ഇയാളോട് പഞ്ചാരയടിക്കണമെന്ന് ..... നാണമില്ലാതെ എന്നെ വിളിച്ചു പഞ്ചാരയടിക്കുന്നത് താനല്ലേ 😏..... ഏടത്തിയുടെ ഫ്രണ്ട് ആയതുകൊണ്ട് മാത്രാ ഞാൻ തന്നെ സഹിക്കുന്നെ ....." അവളും വിട്ടു കൊടുത്തില്ല "ഒഹ്ഹ്‌ ശെരി ...... ഇനി ഇയാൾ എന്നെ സഹിക്കണ്ട ...... ഇനിയും പിറകെ വന്ന് നാണംകെടാൻ ഈ കാർത്തിക്ക് സൗകര്യമില്ല ..... ബൈ ....." ഗൗരവത്തോടെ അത്രയും പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ആക്കിയതും അവളൊന്ന് ചിരിച്ചുകൊണ്ട് ഫോൺ ബെഡിലേക്കിട്ടു 

"അരുന്ധതീ ......" ബാൽക്കണിയുടെ കൈവരിയിൽ ചേർന്ന് നിന്ന് എന്തോ ആലോചിച്ചു നിൽക്കുന്ന അരുന്ധതിയെ നോക്കി റാം ആദ്രമയി വിളിച്ചതും അരുന്ധതി തിരിഞ്ഞു നോക്കി റാമിനെ കണ്ടതും അവർ ഒന്നും മിണ്ടാതെ ദൂരേക്ക് മിഴികൾ പായിച്ചു നിന്നു അതുകണ്ടതും റാം അരുന്ധതിയുടെ അടുത്തേക്ക് നടന്നു ...... അരുന്ധതിയെ പോലെ കൈവരിയിൽ ചാരി നിന്നുകൊണ്ട് കൈവരിയിൽ വെച്ചിരിക്കുന്ന അരുന്ധതിയുടെ കൈക്ക് മുകളിൽ കൈ വെച്ചു അരുന്ധതി ഇരുകണ്ണുകളും അമർത്തിയടച്ചു "മാപ്പർഹിക്കുന്നില്ലന്ന് അറിയാം ...... സ്വന്തം ഭാര്യയെ വിശ്വസിക്കാതെ മറ്റൊരു സ്ത്രീയുടെ വാക്ക് കേട്ട് തന്നെ ഒരുപാട് വേദനിപ്പിച്ചു .....

ശിവയെ തന്നിൽ നിന്നും അകറ്റി ഒരു മാപ്പ് കൊണ്ടൊന്നും തനിക്ക് ഏറ്റ മുറിവുകൾ ഉണങ്ങില്ലന്ന് അറിയാം ...... എന്നാലും പറയാതെ വയ്യ മാപ്പ് ..... ചെയ്ത ക്രൂരതകൾക്ക് ഒക്കെയും ...... നീ പറഞ്ഞതുപോലെ ഞാൻ കാരണം നിനക്ക് ഏറ്റ മുറിവുകൾ മായ്ക്കാനോ ശിവയോടൊപ്പം ജീവിക്കേണ്ട വർഷങ്ങളോ ഒന്നും എനിക്ക് തിരിച്ചു തരാൻ കഴിയില്ല പക്ഷെ നിന്നെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഒരു ഹൃദയം ഇപ്പോൾ എനിക്കുണ്ട് ...... ആ ഹൃദയം ഒരിക്കലും നിന്റെ കണ്ണുനീർ കാണാൻ ഇടവരുത്തില്ല ..... ഞാൻ ഏൽപ്പിച്ച മുറിവുകൾ ഉണക്കാൻ അതിന് കഴിയും ...... ഇനിയെങ്കിലും ക്ഷമിച്ചൂടെ തനിക്ക് എന്നോട് .....? ഒരു അവസരം കൂടി തന്നൂടെ എനിക്ക് ......?"

വേദന കലർന്ന സ്വരത്തോടെ റാം പറഞ്ഞു നിർത്തിയതും അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞു അവരാ കണ്ണുകൾ റാം കാണാതെ തുടച്ചു മാറ്റി "മാപ്പ് ഒരായിരം മാപ്പ് ...... " കൈകൂപ്പി നിൽക്കുന്ന റാമിന്റെ കൈകൾ അരുന്ധതി കൈക്കുള്ളിലാക്കി അയാളെ നോക്കി വേണ്ടാ എന്ന അർത്ഥത്തിൽ തലയാട്ടിയതും റാം അതിവേഗം അവരെ വലിച്ചു നെഞ്ചിലേക്കിട്ടുകൊണ്ട് വാരിപുണർന്നതും ഒത്തായിരുന്നു  ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story