ശിവാനന്ദം 💞: ഭാഗം 28

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഒരു അവസരം കൂടി തന്നൂടെ എനിക്ക് ......?" വേദന കലർന്ന സ്വരത്തോടെ റാം പറഞ്ഞു നിർത്തിയതും അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞു അവരാ കണ്ണുകൾ റാം കാണാതെ തുടച്ചു മാറ്റി "മാപ്പ് ഒരായിരം മാപ്പ് ...... " കൈകൂപ്പി നിൽക്കുന്ന റാമിന്റെ കൈകൾ അരുന്ധതി കൈക്കുള്ളിലാക്കി അയാളെ നോക്കി വേണ്ടാ എന്ന അർത്ഥത്തിൽ തലയാട്ടിയതും റാം അതിവേഗം അവരെ വലിച്ചു നെഞ്ചിലേക്കിട്ടുകൊണ്ട് വാരിപുണർന്നതും ഒത്തായിരുന്നു അരുന്ധതി റാമിന്റെ നെഞ്ചിൽ മുഖംഅമർത്തിക്കൊണ്ട് വിതുമ്പിയതും റാം ഇരുകൈകൊണ്ടും അരുന്ധതിയെ പൊതിഞ്ഞു പിടിച്ചു

ഇടക്കെപ്പഴോ തലചെരിച്ചു നോക്കിയ റാം കണ്ടത് അവരെ നോക്കി ചുണ്ടുപിളർത്തി നിൽക്കുന്ന ശിവയേയും അവൾക്കടുത്തായി മറ്റെങ്ങോ നോക്കി ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന ആനന്ദിനെയുമാണ് അവരെ കണ്ടതും റാം അരുന്ധതിയിൽ നിന്ന് വിട്ടു നിന്നുകൊണ്ട് തലചൊറിഞ്ഞതും അരുന്ധതി അവരെ കണ്ട് ചമ്മലോടെ ചിരിക്കാൻ ശ്രമിച്ചു അതുകണ്ടതും ശിവ അവരെ രണ്ടുപേരെയും ഒരുമിച്ചു ചേർത്ത് പിടിച്ചുകൊണ്ട് രണ്ടുപേരുടെയും കവിളിൽ ഓരോ ഉമ്മ കൊടുത്തു "നീയെന്ത് നോക്കി നിൽക്കുവാ ...?വാടാ ഇങ്ങോട്ട് ......" അവരെ നോക്കി ചിരിയോടെ നിൽക്കുന്ന ആനന്ദിനെ നോക്കി റാം പറഞ്ഞതും അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവർക്കൊപ്പം കൂടി നാല് പേരും ബാൽക്കണിയിൽ ഇരുന്നു

ഏറെനേരം സംസാരിച്ചു അവിടെ തന്നെ ചിലവഴിച്ചു പതിയെ ശിവ ഉറക്കം തൂങ്ങാൻ തുടങ്ങിയതും അരുന്ധതിയുടെ തോളിലേക്ക് അവൾ തല ചായ്ച്ചിരുന്നു ആനന്ദ് ഇതൊക്കെ നോക്കിയിരുന്നു ...... അവളിൽ നിന്നും കണ്ണെടുക്കാതെയുള്ള അവന്റെ ഇരുപ്പ് കണ്ട റാം അത് അരുന്ധതിക്ക് കാണിച്ചു കൊടുത്തു "സമയം ഒരുപാടായി ആനന്ദ് ..... നീ മോളെയും കൂട്ടി മുറിയിലേക്ക് പൊയ്ക്കോ ..... ഞങ്ങളും പോവാ ....." അവന്റെ ഇരുപ്പ് കണ്ട് അരുന്ധതി ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെ നിന്നും എണീറ്റ് പോയി ...പിന്നാലെ റാമും അരുന്ധതി പോയതും ശിവ ചിണുങ്ങിക്കൊണ്ട് ബാൽക്കണിയിലെ കൈവരിയിലേക്ക് ചാരിയിരുന്ന് ഉറങ്ങാൻ തുടങ്ങി

"ഡീ .... എണീറ്റ് വന്നേ ..... ബാക്കി റൂമിൽ പോയി ഉറങ്ങാം ...." അവൻ അവളെ തട്ടി വിളിച്ചതും അവളൊന്ന് ചിണുങ്ങിക്കൊണ്ട് ഒന്നുകൂടി കൈവരിയിലേക്ക് ചാരി കിടന്നു അതുകണ്ടതും അവൻ നടുവിന് കൈയും കൊടുത്തു അവളെ നോക്കി നിന്നു പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവളെ കൈയ്യിൽ കോരിയെടുത്തതും അവൾ ഉറക്കത്തിൽ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു അത് കണ്ടതും ഒരു മനോഹരമായ പുഞ്ചിരിയോടെ അവൻ അവളെയും എടുത്ത് മുറിയിലേക്ക് പോയി അവൻ അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് ഉറങ്ങുന്ന അവളെ ഏറെനേരം നോക്കി നിന്നു

എന്തോ അവളെ താഴെയിറക്കാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല കുറച്ചുനേരം അവളെ നോക്കി ചിരിയോടെ നിന്നശേഷം അവനവളെ ബെഡിലേക്ക് കിടത്തി കവിളിൽ ഒരു സ്നേഹചുംബനം നൽകിക്കൊണ്ട് അവൾക് പുതപ്പിട്ടുകൊണ്ട് അവളുടെ അടുത്തായി അവനും വന്നു കിടന്നു അവളുടെ മുഖത്തേക്ക് നോക്കിക്കിടന്നപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നത് അവൻ കണ്ടു അത് കാൺകെ അവൻ ചിരിയോടെ നെറ്റി ചുളിച്ചതും അവളൊരു ചിരിയോടെ കണ്ണുകൾ തുറന്നു "നീ ഉറങ്ങിയില്ലായിരുന്നോ .....🤨....?" അവൻ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചതും അവൾ ചുമലുകൂച്ചി ഇല്ലന്ന് കാണിച്ചുകൊണ്ട് വേഗം തിരിഞ്ഞു കിടന്നു കണ്ണുകളടച്ചു കിടന്നതും അവനും ചിരിച്ചു പോയി പിന്നൊന്നും ചോദിക്കാതെ അവൻ കണ്ണുകളടച്ചുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു •••••••••••••••••••••••••••••••••••••••••••

• കാർത്തിയുടെ കാളുകൾ ഒന്നും തന്നെ തേടിയാത്തതിൽ നിരാശയോടെ കോളേജിൽ കൂടി പോകാൻ കൂട്ടാക്കാതെ വീട്ടിലിരിക്കുകയായിരുന്നു അഥിതി "എത്ര ദിവസമായി എന്നെ ഒന്ന് വിളിച്ചിട്ട് ..... ഞാൻ എന്തേലും പറഞ്ഞാൽ വിളിക്കാണ്ടിരിക്കയാണോ ചെയ്യണ്ടേ .....ഇനി ന്നെ മറന്ന് കാണോ ഭഗവാനെ 😢 ഇഷ്ടാന്ന് നേരത്തെ അങ്ങ് പറഞ്ഞാൽ മതിയാരുന്നു ..... വെറുതെ ജാഡ ഇട്ട് പണി വാങ്ങി ...... ഇനിയിപ്പോ ന്താ ചെയ്യാ ....? ഒന്ന് വിളിച്ചു നോക്കിയാലോ ...... ?? " അവൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് ചിന്തിച്ചു "എന്തായാലും ഒന്ന് വിളിച്ചേക്കാം ....." അവൾ സ്വയം പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് കാർത്തിക്ക് ഡയൽ ചെയ്തു "ട്രിങ് ട്രിങ് ട്രിങ് ട്രിങ് ......📞"

"ഹലോ ....." മറുവശത്തു നിന്നുള്ള അവന്റെ ഗൗരവമേറിയ ശബ്ദം കേട്ട് അവൾ വേഗം കാൾ disconnect ചെയ്തുകൊണ്ട് നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൾ വീണ്ടും ഫോൺ എടുത്ത് കാർത്തിക്ക് വിളിച്ചു "ഹലോ ...." അവന്റെ ശബ്ദം കേട്ടതും എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി "hello ..... Who is this .....?" ഗൗരവം വിടാതെയുള്ള അവന്റെ ശബ്ദം കേട്ടതും അവൾ ഫോണിൽ പിടി മുറുക്കി പല്ല് കടിച്ചു "ഇത് ഞാനാ .....😒...." അവൾ ദേശ്യവും പരിഭവവും കലർന്ന ശബ്ദത്തിൽ പറഞ്ഞു "ഞാൻ എന്ന് പറയുമ്പോ .....? ഞാനിന് പേരില്ലേ .....?" വീണ്ടും ഗൗരവം "അഥിതി .....😠" അവൾ ദേശ്യത്തോടെ പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു .....

അത് മറച്ചുവെച്ചു അവൻ ഗൗരവത്തിൽ ഒന്ന് മൂളി "എന്തിനാ വിളിച്ചേ .......?" അവൻ ചോദിക്കുന്നത് കേട്ട് അവൾ ദേശ്യം കടിച്ചു പിടിച്ചു നിന്നു "എന്തെങ്കിലും ഉണ്ടെങ്കിലേ എനിക്ക് വിളിക്കാൻ പാടുള്ളോ .....?" അവൾ എരിഞ്ഞു വന്ന ദേശ്യം അടക്കിക്കൊണ്ട് ചോദിച്ചു "എന്തെങ്കിലും പറയാനുണ്ടെങ്കിൽ പെട്ടെന്ന് പറയ് ...... എനിക്കിവിടെ ഒരുപാട് ജോലി ഉണ്ട് ..... കണ്ണിൽ കണ്ടവരോട് സംസാരിച്ചു വേസ്റ്റ് ചെയ്യാൻ എനിക്ക് ടൈം ഇല്ല ..... So please ....." കാർത്തിയുടെ ഒട്ടും മയമില്ലാത്ത വാക്കുകൾ അവളിൽ നിരാശയുണ്ടാക്കി ഒന്നും മിണ്ടാതെ കാൾ കട്ട് ആക്കിയപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ഫോൺ ബെഡിലേക്കിട്ടുകൊണ്ട് കണ്ണും മുഖവും തുടച്ചുകൊണ്ട് അവൾ തിരിഞ്ഞതും ബാൽക്കണിയുടെ വാതിൽക്കൽ ചാരി നിന്ന് തന്നെ നോക്കി ചിരിക്കുന്ന കാർത്തിയെ കണ്ട് അവളൊന്ന് ഞെട്ടി അവളുടെ നിൽപ്പും ഭാവവും കണ്ട് അവൻ പൊട്ടിചിരിച്ചതും അവൾ ചുണ്ടു കൂർപ്പിച്ചുകൊണ്ട് അവനിൽ നിന്ന് മുഖം തിരിച്ചു "എന്തൊക്കെയായിരുന്നു .......ഞാൻ നിന്നെ വിളിച്ചു പഞ്ചാരയടിച്ചു ശല്യം ചെയ്യുന്നു ......എന്നെ കിട്ടുന്നതിനേക്കാൾ വല്ല പോത്തിനേം കെട്ടുന്നതാണ് ...... ഏടത്തിയുടെ ഫ്രണ്ട് ആയോണ്ടാണ് ഞാൻ സഹിക്കുന്നത് ...... മനുഷ്യന്മാർ എന്നെ കെട്ടോ എന്നിട്ട് ഇപ്പൊ ഞാൻ ഒന്ന് വിളിക്കാതായപ്പോ പട്ടിയെ പോലെ കിടന്നു മോങ്ങുന്നു .......

ഹഹഹ ഹഹഹ ...... അയ്യോ എനിക്കിതൊന്നും കാണാൻ വയ്യേ ...... ഹഹഹ ഹഹഹ ........" അവൻ അവളെ കളിയാക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി അത് കണ്ടതും അവൻ ചിരി നിർത്തി അവൾക്ക് മുന്നിലായി വന്നു കൈയും കെട്ടി നിന്നു താടയിൽ പിടിച്ചു അവളുടെ മുഖമുയർത്തിക്കൊണ്ട് ഇരുകൈകളിൽ അവളുടെ കരഞ്ഞു ചുവന്ന മുഖം കോരിയെടുത്തു "നിന്റെയീ തൊട്ടാവാടി സ്വഭാവമാണ് പെണ്ണെ ഒരു ലഹരി പോലെ എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത് ....... " അവളുടെ കണ്ണുനീർ തുള്ളികളെ വിരലുകൊണ്ട് തട്ടിയെറിഞ്ഞു അവൻ അവളെ നോക്കി പുഞ്ചിരിച്ചതും അവൾ അതിവേഗം അവനെ ചുറ്റിപ്പിടിച്ചു അവന്റെ നെഞ്ചിൽ ചാരി നിന്നു അത് കണ്ടതും അവനൊന്ന് ചിരിച്ചുകൊണ്ട് അവളെ തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് അവളുടെ തലയിൽ ചുംബിച്ചതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു

"Missed u a lot ....." അവനിലേക്ക് കൂടുതൽ ചേർന്നുകൊണ്ട് പരിഭവത്തോടെ അവൾ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു "ശെരിക്കും .....?" അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചതും അവളവന്റെ നെഞ്ചിൽ പിടിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു നിന്നു ••••••••••••••••••••••••••••••••••••••••••• രാവിലെ മുതൽ ശിവയെ കാണാഞ്ഞിട്ട് അവളെ തപ്പി നടക്കുകയായിരുന്നു ആനന്ദ് ...... അവൻ എല്ലായിടത്തും അവളെ അന്വേഷിച്ചു നടന്നപ്പോഴാണ് ഹാളിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന അവളെ കണ്ടത് അവളെ കണ്ടതും ചുണ്ടിൽ ഒരു കുസൃതി ചിരി ഒളിപ്പിച്ചുകൊണ്ട് അവൻ അവളുടെ അടുത്തായി ചെന്നിരുന്നു "ശി ....." അവൻ എന്തോ പറയാൻ തുടങ്ങിയതും പുറത്തു നിന്ന് ഓടി വന്ന കാർത്തി അവളുടെ കൈയിൽ പിടിച്ചു

വലിച്ചു അവന്റെ മുറിയിലേക്ക് കയറി ഡോർ അടച്ചു ഇത് കണ്ടതും ആനന്ദ് മുഷ്ടി ചുരുട്ടി പിടിച്ചു ആ മുറിയിലേക്ക് നോക്കി അവനെന്തോ അത് ഒട്ടും ഇഷ്ടമായില്ല ...... അവൻ ഒരുതരം പരിഭ്രമത്തോടെ ആ മുറിയിലേക്ക് നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു •••••••••••••••••••••••••••••••••••••••••• "നീയെന്താ ശിവാ ഒന്നും പറയാത്തെ ....." തനിക്ക് മുന്നിൽ ഒന്നും മിണ്ടാതെ ഗൗരവത്തോടെ ഇരിക്കുന്ന ശിവയെ നോക്കി കാർത്തി ടെൻഷനോടെ ചോദിച്ചു "ഞാൻ എന്ത് പറയാനാടാ ..... ഇത് .....

ഇതില്പരം സന്തോഷം വേറെ എന്താ ഉള്ളത് ..... ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അതിഥിയെ നിന്നെക്കൊണ്ട് കെട്ടിച്ചാലോന്ന് ..... അപ്പൊ നമ്മൾ എല്ലാവരും എന്നും ഒരുമിച്ച് തന്നെ ഉണ്ടാവല്ലോ ഇതിപ്പോ നിങ്ങൾ ആയിട്ട് തന്നെ തീരുമാനിച്ച സ്ഥിതിക്ക് എന്റെ കട്ട സപ്പോർട് ഉണ്ടാകും .... സർനെയും അങ്കിൾനെയും ആന്റിയെയും ഞാനും അമ്മയും പപ്പയും കൂടി പറഞ്ഞു സമ്മതിപ്പിക്കാം ......." അവൾ സന്തോഷത്തോടെ പറയുന്നത് കേട്ടതും കാർത്തിയുടെ മുഖം വിടർന്നു "നീ തങ്കമ്മ അല്ലെടി പൊന്നമ്മയാ പൊന്നമ്മാ ......" അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചതും ഡോർ തുറന്ന് ആനന്ദ് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു  ...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story