ശിവാനന്ദം 💞: ഭാഗം 31

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഓഹോ ..... മുങ്ങാനാണല്ലേ പ്ലാൻ ..... ഇപ്പൊ ശെരിയാക്കി തരാം ....." അതും പറഞ്ഞു അവൻ ഉടുത്തിരുന്ന മുണ്ടും മടക്കി കുത്തി അരുന്ധതിയുടെ മുറി ലക്ഷ്യമാക്കി പോയി അവൻ ഡോറിൽ മുട്ടിയതും അരുന്ധതി വന്ന് തുറന്നു കൊടുത്തു ആനന്ദ് അരുന്ധതിയേം മറികടന്ന് അകത്തേക്ക് കയറി ബെഡിൽ ഇരിക്കുന്ന ശിവയെ തൂക്കിയെടുത്തു തോളിലിട്ട് കൊണ്ട് പുറത്തേക്കിറങ്ങി ..... അവൾ അവന്റെ തോളിൽ കിടന്ന് കുതറി "ഇതിനെ ഞാൻ ഇങ് എടുക്കുവാ ..... അപ്പ പോയി കിടന്നോ ..... Good night ....."പോകുന്ന പോക്കിൽ പറഞ്ഞുകൊണ്ട് അവൻ മുറിയിലേക്ക് കയറുന്നതും നോക്കി അരുന്ധതി പുഞ്ചിരിച്ചു 

ആനന്ദ് മുറിയിൽ കയറി ഡോറടച്ചുകൊണ്ട് അവളെ ബെഡിലേക്ക് കൊണ്ട് പോയി ഇട്ടു എന്നിട്ട് അവൻ നടുവിൽ രണ്ട് കൈയും ഊന്നിക്കൊണ്ട് ശ്വാസം വലിച്ചു വിട്ടു "ആകെ ഇത്തിരിയെ ഉള്ളൂ ...... എന്നാലും ആരോഗ്യത്തിന് കുറവൊന്നുമില്ല ......" അവൻ ഒന്ന് ശ്വാസം വിട്ടുകൊണ്ട് പറഞ്ഞതും ശിവ അവനെ തുറിച്ചു നോക്കി "നിങ്ങളെന്തിനാ എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നേ 😡 ആരോട് ചോദിച്ചിട്ടാ നിങ്ങൾ എന്നെ എടുത്തത് .....?" അവൾ അവനു നേരെ ഉറഞ്ഞു തുള്ളി "ആടി ...... ഞാനിനി സ്വന്തം ഭാര്യനെ ഒന്ന് എടുക്കാൻ സെൻട്രൽ ഗവൺമേന്റിന്റെ സമ്മതപത്രം വാങ്ങിക്കാം 😬😬"

ആനന്ദ് അവളെ നോക്കി പല്ലിറുമ്മിയതും അവൾ അതെ ദേശ്യത്തോടെ അവനെ നോക്കിക്കൊണ്ട് ബെഡിൽ നിന്നിറങ്ങി അവൾ പുറത്തേക്ക് പോകാൻ തുനിഞ്ഞതും ആനന്ദ് അവൾക്ക് മുന്നിൽ തടസ്സമായി വന്നു നിന്നു അവൻ ചുണ്ടിൽ ഒരു കുസൃതിച്ചിരിയോടെ അവളെ നോക്കി മീശ പിരിച്ചുകൊണ്ട് അവളെ നോക്കി സൈറ്റ് അടിച്ചതും ശിവ അവനെ നോക്കി കണ്ണുരുട്ടി അതിന് അവനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ രണ്ടുകയ്യും പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്ത് നിർത്തി അവൾ അവന്റെ കൈപ്പിടിയിൽ നിന്ന് അവളുടെ കൈകളെ മോചിപ്പിക്കാൻ ശ്രമിച്ചതും ആനന്ദ് ഒന്ന് കൂടി ബലമായി പിടിച്ചു

അവളുടെ രണ്ടു കൈകളും ചേർത്ത് പിടിച്ചു അവന്റെ ചുണ്ടോട് ചേർത്തതും അവളൊരു ഞെട്ടലോടെ പിടഞ്ഞു മാറി "എന്റെ അടുത്തേക്ക് വരരുത് ...... വരരുത് എന്നല്ലേ പറഞ്ഞത് ....... പോ ...... ഇവിടുന്ന് പോകാൻ ....." അവളുടെ അടുത്തേക്ക് നടന്നു വരുന്ന ആനന്ദിന് നേരെ അവൾ ഒച്ചയെടുത്തതും അവൻ അവളെ നോക്കി ഗൗരവത്തോടെ നിന്നു "എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്യുന്നേ ..... നിങ്ങൾക്ക് ഞാനൊരു characterless ആയവൾ അല്ലെ ഒരാളെ സ്നേഹിക്കാനും പിന്നീട് നിഷ്പ്രയാസം മറന്ന് മറ്റൊരാളെ സ്നേഹിക്കാനും കഴിയുന്ന ഒരു cheep characterless girl ...... അതല്ലേ ഞാൻ നിങ്ങൾക്ക് ഇത്രയും കാലം ഞാൻ നിങ്ങൾക്ക് ഒരു ബാധ്യത ആയിരുന്നല്ലോ ......

ഇപ്പൊ ഞാൻ സ്വഭാവമഹിമ ഇല്ലാത്ത ഒരു വൃത്തികെട്ടവളും ആയി പിന്നെ എന്തിനാ ...... എന്തിനാ വീണ്ടും വീണ്ടും എന്നോട് ഇഷ്ടം കാണിക്കുന്നേ ....? എന്തിനാ എന്റെ മനസ്സിനെ ആശിപ്പിക്കുന്നെ ....? നിങ്ങൾക്ക് ഞാൻ ഒഴിവായി കിട്ടണമെങ്കിൽ നേരിട്ട് പറഞ്ഞാൽ ഞാൻ പോകില്ലേ ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നത് എന്തിനാ ...... എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത് ..... ?? പ്ലീസ്‌ ഇനിയും എന്നെ ദ്രോഹിക്കാതെ ഒന്ന് പോയിതരുമോ ..... It’s my request......" പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കരഞ്ഞുപോയിരുന്നു അവൾ പറഞ്ഞതൊക്കെ കേട്ട് അവനു നല്ല ദേശ്യം വരുന്നുണ്ടായിരുന്നു ..... പക്ഷെ കൊച്ചു കുട്ടികളെ പോലെ നിന്ന് കരയുന്ന അവളെ കണ്ടതും അവന്റെ ദേശ്യം അലിഞ്ഞില്ലാതായി അവൻ അവൾക്ക് നേരെ നടന്നടുത്തുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു "I love you ..... I just want to be with you ....."

യാതൊരു ഭാവവുമില്ലാതെ അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും അവളൊരു ഞെട്ടലോടെയും അത്ഭുതത്തോടെയും അവനെ നോക്കി നിന്നു ••••••••••••••••••••••••••••••••••••••••••••• പിറ്റേന്ന് ആനന്ദ് നേരത്തെ തന്നെ കോളേജിലേക്ക് പോയി ...... അതുകൊണ്ട് കാർത്തിയാണ് ശിവയെ കോളേജിൽ ഡ്രോപ്പ് ചെയ്തത് ആനന്ദിനോട് ഇന്നലെ അല്പം ഹാർഷ്‌ ആയി സംസാരിച്ചോ എന്ന ചോദ്യം അവളെ അലട്ടി അത്രയും പറയണ്ടായിരുന്നു എന്നവൾ പിന്നീട് ചിന്തിച്ചു അവനെ ഒന്ന് കാണാമെന്ന് കരുതി അവൾ മെല്ലെ സ്റ്റാഫ് റൂമിലേക്ക് നടന്നു ആനന്ദിനെ കണ്ടതും അവൾ അവനടുത്തേക്ക് നടന്നതും അവൻ അവളെ കാണാത്തതു പോലെ അവിടെ നിന്നും എണീറ്റ് പോയി

അവിടെ ഉണ്ടായിരുന്ന വിദ്യ ടീച്ചറോട് എന്തൊക്കെയോ സംസാരിച്ചിരുന്നു അവൻ അവർ പറയുന്നത് കേട്ട് ചിരിച്ചുല്ലസിച്ചിരിക്കുന്നത് കണ്ടതും അവൾക്കെന്തോ അത് സഹിച്ചില്ല അവൾ പോലും അറിയാതെ കണ്ണുകളിൽ നനവ് പടർന്നു പിന്നെ അവൾക്ക് അവിടെ നില്ക്കാൻ തോന്നിയില്ല ...... അവരെ നോക്കി കണ്ണ് തുടച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു ഫസ്റ്റ് പീരീഡ് ശിവയുടെ ക്ലാസ്സിൽ ആയിരുന്നത് കൊണ്ട് തന്നെ ആനന്ദ് അവൾക്ക് പിന്നാലെ ക്ലാസ്സിലേക്ക് കയറി പല തവണ ശിവയുടെ കണ്ണുകൾ അവന്റെ ഒരു നോട്ടത്തിനായി അവനിലേക്ക് തന്നെ പാറി വീണെങ്കിലും അറിയാതെ പോലും അവനാ ഭാഗത്തേക്ക് നോക്കിയില്ല അത് അവളെ വല്ലാതെ നിരാശയാക്കി ......

പീരീഡ് കഴിഞ്ഞു പോയപ്പോഴും അവൾക്കായി ഒരു നോട്ടം പോലും അവനിൽ നിന്നുണ്ടായില്ല ഇതൊക്കെ അവളുടെ മനസ്സിനെ ഒരുപാട് വിഷമിപ്പിച്ചിരുന്നു ആനന്ദിൽ നിന്ന് അകന്ന് നിൽക്കുന്നുണ്ടെങ്കിലും അവന്റെ അവഗണ അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു ബ്രേക്ക് ടൈമിന് പുറത്തിറങ്ങിയപ്പോഴും വിദ്യയുമായി കളിപറഞ്ഞു ഉല്ലസിക്കുന്ന ആനന്ദായിരുന്നു അവളുടെ കണ്ണിൽ പതിഞ്ഞത് അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ വിദ്യക്കൊപ്പം പോകുന്ന അവൻ അവളുടെ ഉള്ളിൽ ചെറുനോവുണർത്തി അവൾ നനവ് പടർന്ന കണ്ണുകളോടെ അത് നോക്കി നിന്നു "എന്ത് പറ്റി ശിവാ .....?"

പിന്നിൽ നിന്നുള്ള ചോദ്യം കേട്ടാണ് ആനന്ദിൽ നിന്നുള്ള നോട്ടം മാറ്റിയത് നോക്കുമ്പോൾ അർജുനായിരുന്നു ...... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ഒന്നുകൂടി ആനന്ദിനെ തിരിഞ്ഞു നോക്കി "നമുക്കൊന്ന് നടന്നാലോ ......?" അർജുന്റെ അടുത്ത ചോദ്യം കേട്ടതും അവൾ ചെറു ഞെട്ടലോടെ ആനന്ദിൽ നിന്നുള്ള നോട്ടം മാറ്റി ശേഷം അർജുനെ നോക്കി ഒന്ന് തലകുലുക്കി അവനൊപ്പം നടന്നു അർജുൻ ചെറു പുഞ്ചിരിയോടെ അവൾക്കൊപ്പം ആ ക്ലാസ് വരാന്തയിലൂടെ നടന്നു അവളുടെ മുഖത്തു ഒരു നിരാശ ഉള്ളത് അവൻ കണ്ടു അതിന് അവനൊന്ന് ചിരിച്ചുകൊണ്ട് എതിർവശത്തേക്ക് ഒന്ന് തല ചെരിച്ചു നോക്കിയതും അവരെ നോക്കി മുഷ്ടി ചുരുട്ടി നിൽക്കുന്ന ആനന്ദിനെ കണ്ടു

അവൻ ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് ശിവയോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി സംസാരിച്ചു സംസാരിച്ചു അവളുടെ മുഖത്തെ മൂടിക്കെട്ടൽ ഒക്കെ മാറി മുഖം തെളിഞ്ഞു അർജുൻ ഓരോന്ന് പറഞ്ഞു അവളെ ചിരിപ്പിച്ചു കൊണ്ടിരുന്നു ഇടങ്കണ്ണിട്ട് ആനന്ദിനെയും നോക്കും ക്യാന്റീനിലേക്കുള്ള സ്റ്റെപ് ഇറങ്ങവേ ശിവയുടെ കാലൊന്നിടറി വീഴാൻ പോയതും അർജുൻ അവൾ വീഴാതെ താങ്ങിപ്പിടിച്ചു അതുകൂടിയായപ്പോൾ ആനന്ദ് കാറ്റുപോലെ അവരുടെ അടുത്തേക്ക് പാഞ്ഞു വീഴാൻ പോയപ്പോൾ പേടിയോടെ ശിവ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു

അർജുൻ അവളെ താങ്ങി നിർത്തിയിട്ടും തുറക്കാത്ത അവളുടെ കണ്ണുകളിലേക്ക് അർജുൻ ഒരു ചിരിയോടെ നോക്കി നിന്നു ഇത് കണ്ടതും ആനന്ദ് ദേശ്യത്തോടെ അർജുൻ പിടിച്ചു മാറ്റിക്കൊണ്ട് ശിവയെ പിടിച്ചു വലിച്ചുകൊണ്ടുപോയി അത് കണ്ടതും അർജുൻ ഒന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി •••••••••••••••••••••••••••••••••••••••••••••• "നിങ്ങൾക്കെന്താ ഭ്രാന്താണോ .....?" ശിവയെ കോളേജിന്റെ ബാക്ക്‌ സൈഡിലേക്ക് കൊണ്ട് പോകുന്ന ആനന്ദിനോട് അവൾ ചോദിച്ചതും അവനവളെ ഒന്ന് തുറിച്ചു നോക്കി "അതെ ..... എനിക്ക് ഭ്രാന്താ ......

പ്രണയം ഭ്രാന്താണെങ്കിൽ പ്രണയിക്കുന്നവൻ ഭ്രാന്തൻ ആണേൽ ....., ഞാൻ ഭ്രാന്തനാ ...... നിന്നോടുള്ള പ്രണയത്താൽ ഭ്രാന്തനായവൻ ......!!" അവൻ അലറുന്നത് ചെറു ഭയത്തോടെയാണവൾ നോക്കിക്കണ്ടത് "നിന്നെ മറ്റാരും സ്നേഹിക്കുന്നതും നോക്കുന്നതും ഒന്നും എനിക്കിഷ്ടമല്ല ....... ഞാനല്ലാതെ വേറെ ആരെങ്കിലും നിന്നെ ഒന്ന് ടച്ച് ചെയ്യുന്നത് പോലും എനിക്ക് ഇഷ്ടമല്ല നിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ് ...... ഭ്രാന്തനാണ് .....!! മേലിൽ ..... ഇനി മേലിൽ അർജുനൊപ്പം നിൽക്കുന്നത് ഞാൻ കാണാൻ ഇട വരരുത് ...... It’s not my request...... it’s a warning ..... mind it ....." അവൻ അവൾക്ക് നേരെ ചീറിക്കൊണ്ട് തിരിഞ്ഞു നടന്നു

"പറയുന്ന പോലെ അനുസരിക്കാൻ ഞാൻ ന്താ ഇങ്ങേരുടെ വേലക്കാരിയാണോ ....?പേടിപ്പിക്കാൻ വന്നേക്കുന്നു 😏...." അവൾ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു അത് കേട്ടെന്ന പോലെ ആനന്ദ് ഒന്ന് നിന്നു പോയതുപോലെ തിരികെ വന്നുകൊണ്ട് അവൾക്ക് മുന്നിലായി ഗൗരവത്തോടെ നിന്നു "What did you say ......?" അവൻ നെറ്റി ചുളിച്ചുകൊണ്ട് ദേശ്യത്തിൽ ചോദിച്ചതും അവൾ നിന്ന് വിയർത്തു "അ ....അത് .....പിന്നെ ...... ഞാൻ ..... ഒ ...മ്മ് ....." അവൾ പറഞ്ഞു വരുന്നത് മുഴുമിപ്പിക്കും മുന്നേ ആനന്ദ് അവളുടെ ഇരു കവിളിലും കുത്തി പിടിച്ചു അവളുടെ ചുണ്ടുകൾ കവർന്നെടുത്തു അവളുടെ ഇരുകണ്ണുകളും വികസിച്ചു ......

അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും കൈകാലുകൾ തളരുന്നത് പോലെ അവൾക്ക് തോന്നി ...... ഒരു ബലത്തിനായി അവൾ അവന്റെ തോളിൽ അള്ളിപ്പിടിച്ചു അവൻ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനൊപ്പം അവളുടെ നഖങ്ങൾ അവന്റെ തോളിൽ ആഴ്ന്നിറങ്ങി ഒടുവിൽ അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവൻ അവളുടെ അധരത്തിൽ ചെറു നോവ് സമ്മാനിച്ചുകൊണ്ട് അവളിൽ നിന്ന് വിട്ടുമാറി "ഇനി എന്നെ പുച്ഛിക്കണമെന്ന് തോന്നുമ്പോൾ ഇതൊന്നു ഓർത്താൽ മതി 😏....." അത്രയും പറഞ്ഞു അവളെ പുച്ഛിച്ചുകൊണ്ട് അവൻ അവിടെ നിന്നും പോയി ശിവ അപ്പോഴും ഞെട്ടലിൽ നിന്ന് വിട്ട് മാറിയില്ലായിരുന്നു ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story