ശിവാനന്ദം 💞: ഭാഗം 32

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇനി എന്നെ പുച്ഛിക്കണമെന്ന് തോന്നുമ്പോൾ ഇതൊന്നു ഓർത്താൽ മതി 😏....." അത്രയും പറഞ്ഞു അവളെ പുച്ഛിച്ചുകൊണ്ട് അവൻ അവിടെ നിന്നും പോയി ശിവ അപ്പോഴും ഞെട്ടലിൽ നിന്ന് വിട്ട് മാറിയില്ലായിരുന്നു "കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ക്ലാസ്സിൽ പോടീ ......." പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കി അവൻ വിളിച്ചു പറഞ്ഞതും അവളൊന്ന് ഞെട്ടിക്കൊണ്ട് ക്ലാസ്സിലേക്ക് പോയി അന്നത്തെ ക്ലാസ് കഴിഞ്ഞതും അവൾ ആനന്ദിനടുത്തേക്ക് പോയി അവൾ സ്റ്റാഫ്‌റൂമിലേക്ക് കയറി ചെല്ലുമ്പോൾ വിദ്യ ടീച്ചറിന് ബുക്കിൽ നോക്കി എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്ന ആനന്ദിനെയാണ് കണ്ടത് ആ കാഴ്ച കണ്ടപ്പോൾ തന്നെ അവളുടെ മുഖം മാറി "മ്മ്ഹ്ഹ്‌ ....."

അവൾ ഒന്ന് മുരടനക്കിയതും ആനന്ദ് ഗൗരവത്തോടെ തലയുയർത്തി നോക്കി "5 minutes ...... ഇവിടെ വന്ന് നിന്നോ ....." അവൻ കയ്യുയർത്തി കാണിച്ചുകൊണ്ട് അവളെ അടുത്തേക്ക് വിളിച്ചതും അവൾ മുഖവും വീർപ്പിച്ചു അവനടുത്തേക്ക് പോയി നിന്നു ..... വിദ്യക്ക് എന്തോ അവൾ അങ്ങോട്ട് വന്നത് ഇഷ്ടപ്പെട്ടില്ല അവർ ആനന്ദിനോട് മുട്ടിയുരുമ്മി ഇരിക്കുന്നുണ്ട് ..... അത് കണ്ട് ശിവ അവനെ നോക്കി കണ്ണുരുട്ടിയതും അവനൊന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്നും എണീറ്റ് നിന്നുകൊണ്ട് പറഞ്ഞു കൊടുത്തു "ഓഹ് thank you aanand ..... ഞാൻ ഇവിടെ പുതിയത് ആയതുകൊണ്ട് ഒന്നും ഒരു ഐഡിയ കിട്ടിയില്ലായിരുന്നു ..... താൻ ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ട്‌ പോയേനെ ......"

അവർ ആനന്ദിന്റെ കയ്യിൽ പിടിച്ചു പറഞ്ഞതും ശിവ പല്ലും കടിച്ചു അതിഷ്ടപ്പെടാതെ മറ്റെങ്ങോ നോക്കി നിന്നു ആനന്ദ് വിദ്യയിൽ നിന്ന് കൈ വേർപെടുത്തിക്കൊണ്ട് ഒന്ന് ചിരിച്ചെന്ന് വരുത്തിയതും വിദ്യ അവനോട് യാത്ര പറഞ്ഞു നടന്നു "തനിക്ക് എന്താ സ്റ്റാഫ്‌റൂമിൽ കാര്യം ..... വീട്ടിൽ പോകാൻ നോക്ക് ....." ശിവയോട് അത്രയും പറഞ്ഞുകൊണ്ട് വിദ്യ പോയതും അവൾ മുഖവും വീർപ്പിച്ചു നിന്നു അതുകണ്ട ആനന്ദ് അവിടെ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു അത്രയും നേരം അവളുടെ മുഖത്തുണ്ടായിരുന്നു എയർ ഒക്കെ അവളുടെ മുഖത്തു നിന്ന് അപ്രത്യക്ഷമായി

അവൾ പെട്ടെന്ന് അവനെ തള്ളിമാറ്റിക്കൊണ്ട് അവനെ നോക്കി കണ്ണ് കൂർപ്പിച്ചതും അവനൊന്ന് ചിരിച്ചുകൊണ്ട് ടേബിളിൽ ചാരി നിന്നു മാറിൽ കൈപിണച്ചു കെട്ടിക്കൊണ്ട് ഒരു ചെറുചിരിയോടെ അവളെ നോക്കി നിന്നു "ഞാൻ പോവാ 😒....." അവന്റെ നിൽപ്പും ഭാവവും കണ്ട് അവൾ പോകാനായി തിരിഞ്ഞതും ആനന്ദ് കൈനീട്ടി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ അവന്റെ കൈക്കുള്ളിലായി നിർത്തി "എ ..... എന്താ .....?" അവൾ അല്പം പേടിയോടെ ചോദിച്ചതും അവനൊന്ന് കണ്ണ് ചിമ്മി കാണിച്ചു "you know one thing ...... നീ ഇങ്ങനെ എന്റെ മുന്നിൽ വന്ന് നിൽക്കുമ്പോ ...... " അവൻ പാതിയിൽ നിർത്തിക്കൊണ്ട് ഒരുകൈകൊണ്ട് അവളെ അവനോട് കൂടുതൽ ചേർത്ത് പിടിച്ചു മറുകൈകൊണ്ട് അവൻ അവളെ നോക്കി മീശപിരിച്ചു

"I feel like kissing you .....😘....." അവളുടെ കവിളിൽ ഒന്നുകൂടി ചുണ്ടു ചേർത്തുകൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് പിടഞ്ഞുകൊണ്ട് അവനിൽ നിന്ന് വിട്ട് മാറി "പോ .... പോകാം ......" അവൾ ഒരുതരം അങ്കലാപ്പോടെ പറഞ്ഞതും അവനൊന്ന് തലയാട്ടി ചിരിച്ചുകൊണ്ട് അവൾക്കൊപ്പം നടന്നു കാറിൽ ഇരിക്കുമ്പോഴും അവൾ അറിയാതെ പോലും അവന്റെ ഭാഗത്തേക്ക് നോക്കിയിരുന്നില്ല അത് കണ്ടതും അവൻ ചിരിയോടെ മുന്നോട്ട് നോക്കി കാർ ഓടിച്ചു വീടിന് മുന്നിൽ കാർ വന്ന് നിന്നപ്പോഴേക്കും അവൾ ഡോർ തുറന്ന് ഓടിയിരുന്നു ഓടി അകത്തേക്ക് എത്തിയപ്പോ കണ്ണും കണ്ണും നോക്കിയിരിക്കുന്ന റാമിനെയും അരുന്ധതിയേം കണ്ട് അവളൊന്ന് നിന്നു പിന്നീട് അവരെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി ••••••••••••••••••••••••••••••••••••••••••••••

"നമുക്ക് ഈ പപ്പേം അമ്മേം തമ്മിൽ വീണ്ടും കല്യാണം കഴിപ്പിച്ചാലോ .....?" രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ശിവ പറയുന്നത് കേട്ട് റാമും അരുന്ധതിയും ഒരുപോലെ ഞെട്ടി "ആഹ് അത് കൊള്ളാല്ലോ ...... ഞാനിത് പറയാനിരിക്കുവാരുന്നു ...." അവളെ പിന്താങ്ങിക്കൊണ്ട് കാർത്തിയും പറഞ്ഞതും അരുന്ധതിയും റാമും ചമ്മിക്കൊണ്ട് അവിടെ നിന്നും എണീക്കാൻ നിന്നതും ആനന്ദ് രണ്ടിനെയും പിടിച്ചിരുത്തി "ഓഹ് ..... വയസ്സൻകാലത്തു ഇനി അതിന്റെ കൂടെ കുറവേ ഉള്ളൂ ..... നീ ഒന്ന് പോ പെണ്ണെ നാട്ടുകാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കാതെ ....." റാം ശിവയോട് പറഞ്ഞതും ശിവ റാമിനെ അടിമുടി ഒന്ന് നോക്കി "ഓ എന്താ ഒരു വിനയം ......

നാണമുണ്ടാ പപ്പക്ക്‌ ന്റെ അമ്മേനെ വായും നോക്കി ഇരുന്നിട്ട് ഇപ്പൊ നല്ല പിള്ള ചമയുന്നു നാട്ടുകാർ പറയുന്നത് നോക്കി ജീവിക്കാൻ പപ്പ എന്ന് മുതലാ ശീലിച്ചേ ...... നിങ്ങൾ രണ്ടും ഒന്നിക്കണം ..... ഇതെന്റെ ആഗ്രഹമല്ല ആവശ്യമാണ് ...... അത് നടത്തി തന്നേ പറ്റൂ ......" ശിവ തറപ്പിച്ചു പറഞ്ഞതും റാമും അരുന്ധതിയും പരസ്പരം നോക്കി "സമ്മതിക്ക് അങ്കിളേ ...... ഒന്നുല്ലേലും സ്വന്തം ex വൈഫിനെ അല്ലെ കെട്ടാൻ പോണത് ..... " കാർത്തി ഇടക്ക് കേറി പറഞ്ഞതും റാം അവന്റെ തലക്ക് നോക്കി ഒന്ന് കൊടുത്തു "ദേ പപ്പേ ...... ചുമ്മാ വെയിറ്റ് ഇട്ട് നിന്നാൽ ഞാൻ ഈ ആവശ്യം ഇവടെ വെച് വേണ്ടന്ന് വെക്കും ....😬" ശിവ റാമിനെ നോക്കി പല്ല് കടിച്ചതും റാം ഒന്ന് ഞെട്ടി "അയ്യോ ചതിക്കല്ലേ 🤧 ഞാൻ കെട്ടിക്കോളാം ....."

റാം പറയുന്നത് കേട്ട് അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി അടുത്ത ദിവസം അമ്പലത്തിൽ വെച്ചു ലളിതമായി ഒരു താലികെട്ട് നടത്താമെന്ന തീരുമാനത്തോടെ അവർ പിരിഞ്ഞു പോയി ആനന്ദ് മുറിയിലേക്ക് വന്നപ്പോഴേക്കും ശിവ കിടന്നിരുന്നു അവനൊന്ന് ചിരിച്ചുകൊണ്ട് അവൾക്ക് പുതപ്പിട്ടുകൊടുത്തു ശേഷം ലൈറ്റും ഓഫ് ആക്കി അവളുടെ അടുത്തായി വന്ന് അവളെയും ചുറ്റി പിടിച്ചു കിടന്നു ••••••••••••••••••••••••••••••••••••••••••••• രാവിലെ തന്നെ ശിവ അരുന്ധതിയെ ഒരുക്കി ഇറക്കി അവൾ ഡ്രസ്സ് ചെയ്യാൻ മുറിയിലേക്ക് പോയപ്പോൾ ആനന്ദ് അവിടെ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു മുണ്ടും ഷർട്ടും ആയിരുന്നു അവന്റെ വേഷം ..... അവൻ കണ്ണാടിയിൽ നോക്കി മുടി ചീകിയൊതുക്കിക്കൊണ്ട് ശിവക്ക് നേരെ തിരിഞ്ഞു ശിവ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്തുപിടിച്ചു "എന്താണ് വൈഫി ഇങ്ങനെ നോക്കുന്നെ .....?"

അവൻ അവളുടെ മൂക്കിൽ മൂക്കുരസിക്കൊണ്ട് ചോദിച്ചതും അവൾ തലവെട്ടിച്ചുകൊണ്ട് അവനെ തള്ളിമാറ്റി "എനിക്ക് ഒന്ന് ഡ്രസ്സ് ചെയ്യണം ..... പുറത്തേക്ക് നിൽക്കോ .....?" അവൾ മടിച്ചു മടിച്ചു ചോദിച്ചതും അവൻ അവളെ നോക്കി വശ്യമായി ചിരിച്ചു "അതിനെന്തിനാ പുറത്തു പോകുന്നെ ..... ഞാനും കൂടി ഉണ്ടെങ്കിൽ നിനക്ക് ഒരു helper ആവില്ലേ 😌" ഒരു കുസൃതിയോടെ അവൻ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി അവനെ തള്ളി പുറത്താക്കിക്കൊണ്ട് അവൾ വാതിലടച്ചു ഡ്രസ്സ് ചേഞ്ച് ചെയ്തു അവൾ ഒരുങ്ങിയിറങ്ങി എല്ലാവരും കൂടി അമ്പലത്തിലേക്ക് പോയി ദൈവസന്നിധിയിൽ വെച്ച് കൊട്ടും കൊരവയും ഒന്നുമില്ലാതെ റാം അരുന്ധതിയുടെ കഴുത്തിൽ വീണ്ടും താലി കെട്ടി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story