ശിവാനന്ദം 💞: ഭാഗം 35

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ആനന്ദിനെ കെട്ടിപ്പുണർന്നു നിൽക്കുന്ന ധനുവും ഒന്നും മിണ്ടാതെ നിൽക്കുന്ന ആനന്ദും ....! ആ കാഴ്ച കണ്ട് ശിവയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ധനു ആനന്ദിൽ നിന്ന് അടർന്നു മാറി രണ്ടുപേരും ശിവയെ ഞെട്ടലോടെ നോക്കുന്നെങ്കിലും ശിവയുടെ കണ്ണുകൾ ആനന്ദിന്റെ വൈറ്റ് ഷിർട്ടിൽ പറ്റിയ ലിപ്സ്റ്റിക്ക്ന്റെ പാടിലായിരുന്നു "ശിവ് ........" ആനന്ദ് അവളെ വിളിക്കാൻ നിന്നതും കണ്ണ് അമർത്തി തുടച്ചു അവൾ പുറത്തേക്കിറങ്ങി ഓടി പിന്നാലെ അവനും അവർ പോകുന്നത് ഗൂഢമായ ചിരിയോടെ ധനു നോക്കി നിന്നു "എനിക്കിതായിരുന്നു വേണ്ടിയിരുന്നത് ...... പലതവണ ഞാൻ അവളുടെ ജീവൻ എടുക്കാൻ ശ്രമിച്ചിട്ടും അതൊക്കെ പരാജയപ്പെട്ടു .....

പക്ഷെ ഇന്ന് ..... ഇന്ന് എന്റെ പ്ലാൻ വിജയിച്ചു ....... ഇങ്ങനൊരു സീൻ അവൾക്ക് മുന്നിൽ create ചെയ്താൽ അത് എൽക്കുമെന്ന് എനിക്ക് അറിയാമായിരുന്നു ഇതോടെ അവൾ ആനന്ദിനെ വെറുക്കും .... അവനിൽ നിന്ന് അകലും ..... പിന്നെ അവളുടെ ജീവനെടുക്കുന്നത് എനിക്ക് എളുപ്പമാകും പിന്നീട് ആനന്ദ് വഴി എല്ലാ സ്വത്തുക്കളും ഞാൻ കൈക്കലാക്കും ......" ഒരു ഗൂഢമായ ചിരിയോടെ അവൾ പറഞ്ഞു നിർത്തിയതും "പ്ടെ ......" കരണം പുകച്ചുള്ള അടി കിട്ടി അവൾ സൈഡിലേക്ക് വേച്ചു പോയി അവൾ കവിളിൽ കൈയും വെച്ചു മുന്നോട്ട് നോക്കിയതും ചുവന്ന കണ്ണുകളോടെ അവളെ നോക്കി നിൽക്കുന്ന അർജുനെ കണ്ട് അവളൊന്ന് ഞെട്ടി "നീയൊരു പെണ്ണാണോടി ......

ഒരു പാവം പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് നിനക്ക് എന്ത് സന്തോഷമാ കിട്ടുന്നെ .......?"അവൻ ദേശ്യത്താൽ അലറുകയായിരുന്നു "ആനന്ദിനെ നേടാനല്ലേ ഈ കണ്ട ക്രൂരതകളൊക്കെ നീ ചെയ്തു കൂട്ടുന്നെ ...... നിന്റെ നെഞ്ചിൽ കൈ വെച്ചു പറയാൻ പറ്റുവോ ആനന്ദിനെ നീ ഉള്ളിൽ തട്ടിയാണ് സ്നേഹിക്കുന്നതെന്ന് ........ പറയ് ...... പറയാൻ പറ്റുവോന്ന് .....?" അവൻ അലറിയതും അവൾ ഒന്ന് വിരണ്ടു ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന അവളെ അവൻ പുച്ഛത്തോടെ നോക്കി "നിനക്ക് പറയാൻ കഴിയില്ല ...... നീ ഹൃദയത്തിൽ തൊട്ട് സ്നേഹിച്ച ഒരേ ഒരാളെ ഉള്ളൂ ...... അത് ഈ ഞാനാ ...... എന്നെ അല്ലാതെ മറ്റൊരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ നിനക്ക് കഴിയില്ല ദച്ചു ....."

അവൻ അവളെ നോക്കി വേദന കലർന്ന സ്വരത്തോടെ പറഞ്ഞതും അവൾ ഞെട്ടലോടെ അവനെ നോക്കി "ദച്ചു ....." അവൻ വിളിച്ച പേര് ഒരു ഞെട്ടലോടെ ഉരുവിട്ടു "നീ ..... നീയാണോ ...... നീയാണോ അത് ....." അവൾ വിശ്വാസം വരാതെ അവനെ നോക്കി ഞെട്ടലോടെ ചോദിച്ചതും "നിനക്ക് ഇനിയും എന്നെ മനസ്സിലായില്ലേ ...... ഇത് ഞാനാ ..... നിന്റെ അച്ചൂട്ടൻ ....... നിന്റേത് എന്ന് അവകാശത്തോടെ പറയാൻ പാടില്ലെന്നറിയാം ....... പക്ഷെ എന്റെ നാവിൽ നിന്ന് അങ്ങനെയേ വരുന്നുള്ളൂ ......." അത് പറയുമ്പോൾ അവന്റെ സ്വരത്തിൽ വേദന കലർന്നിരുന്നു "അർജുൻ ..... നീ ......" അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല "ഞാൻ തന്നെയാ ...... പണ്ടൊരിക്കൽ നിന്നെ ജീവന് തുല്യം സ്നേഹിച്ചവൻ .......

നീ ഒരു വാക്ക് പോലും പറയാതെ ഉപേക്ഷിച്ചു പോയിട്ടും നിന്നെ ചങ്കിൽ കൊണ്ട് നടന്നവൻ പക്ഷെ ഇപ്പൊ എന്റെ മനസ്സിൽ നിന്നോട് ആ പഴേ ഇഷ്ടവും സ്നേഹവും ഒന്നും തന്നെ ഇല്ല ...... കാരണം നീയിപ്പോ ഞാൻ സ്നേഹിച്ച ......എന്നെ സ്നേഹിച്ച....... എന്റെ സ്വന്തം ദചുവല്ല ....... സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ചീപ് characterless ആയ പെണ്ണാണ് നീയിപ്പോ നിന്നിലെ നിഷ്കളങ്കതയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ...... അതൊക്കെ നിനക്ക് എവിടെയാ നഷ്ടപ്പെട്ടു പോയത് .....? പണത്തിന് വേണ്ടി ഒരു പാവം പെണ്ണിനെ ഇല്ലാതാക്കാനും മാത്രം അധപതിച്ചു പോയോ നീയ്‌ .....?"

പരിഹാസമാണോ സഹതാപമാണോ അവന്റെ വാക്കുകളിൽ ഉള്ളതെന്ന് അവൾക്ക് മനസ്സിലായില്ല അവനോട് മറുത്തൊന്നും പറയാതെ നിറകണ്ണുകളോടെ നിൽക്കാനേ അവൾക്കായുള്ളൂ "അച്ചൂ ..... ഞാൻ ....." "വേണ്ടാ .....12 വർഷം മുൻപ് ഞാൻ നിന്നിൽ കണ്ടിരുന്ന നിഷ്കളങ്കതയോ സ്നേഹമോ ഇന്ന് നിന്റെ കണ്ണിൽ എനിക്ക് കാണാൻ കഴിയുന്നില്ല നിനക്ക് വേണ്ടത് പണമല്ലേ ....... വാ എന്റെ കൂടെ ....." അത്രയും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി അവൻ അവളെ കാറിലേക്ക് കയറ്റി അടുത്തുള്ള ശിവക്ഷേത്രത്തിന് മുന്നിൽ കാർ കൊണ്ട് പോയി നിർത്തി

അവളെ ക്ഷേത്രത്തിന് അകത്തേക്ക് കൊണ്ട് പോയ ശേഷം അവൻ പൂജാരിയോട് എന്തോ പറഞ്ഞതും അദ്ദേഹം ഒരു താലവുമായി അങ്ങോട്ട് വന്നു അപ്പോഴും അവൾ ഒരു കൗതുകത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുവായിരുന്നു അവൻ അവളെ നോക്കാതെ പൂജാരി കൊണ്ട് വന്ന താലത്തിൽ ഉണ്ടായിരുന്ന താലിയെടുത്തു അവളുടെ കഴുത്തിൽ കെട്ടി "നിനക്ക് പണമല്ലേ വേണ്ടത് ..... ഇട്ട് മൂടാനുള്ള സമ്പത് ഞാനും എന്റെ അച്ഛനും കൂടി സമ്പാദിച്ചിട്ടുണ്ട് ...... ഇനിയെങ്കിലും അവരുടെ ജീവിതത്തിൽ ഒരു കരടായി കയറി ചെല്ലരുത് ...... നിന്നോടുള്ള പഴേ ഇഷ്ടത്തിന്റെ പുറത്തല്ല ഞാൻ നിന്റെ കഴുത്തിൽ ഈ താലി കെട്ടിയത് ......

ഞാൻ കാരണം ശിവ ഒരുപാട് വേദനിച്ചിട്ടുണ്ട് ..... അതിന് ഇങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തമാകട്ടെ ....." അവനെ ഞെട്ടലോടെ നോക്കി നിൽക്കുന്ന ധനുവിനോട് അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് പോയതും അവൾ അവനെയും അവൻ കെട്ടിയ താലിയിലേക്കും നിറ കണ്ണുകളോടെ നോക്കി നിന്നു •••••••••••••••••••••••••••••••••••••••••••••• "ശിവാ ....... ശിവാനി ...... നിൽക്ക് ശിവാനി ..... ഞാൻ പറയുന്നതൊന്ന് കേൾക്ക് ...... ശിവാനി പ്ളീസ് ...... നീ കരുതുന്നത് പോലെയൊന്നുമല്ല ..... ശിവാനി ......" എതിരെ വരുന്ന വാഹനങ്ങളെ ഒന്നും വക വെക്കാതെ ഒരു പാവ കണക്കെ റോഡിലൂടെ നടക്കുന്ന ശിവക്ക് പിന്നാലെ ഓടിക്കൊണ്ട് ആനന്ദ് വിളിച്ചു പറഞ്ഞു പെട്ടെന്ന് ഒരു ബസ് അവൾക്കെതിരെ വരുന്നത് കണ്ടതും ആനന്ദിന്റെ നെഞ്ചിടിപ്പ് കൂടി .....

കണ്ണുകൾ വികസിച്ചു ...... കൈകാലുകൾ തളരുന്നത് പോലെ തോന്നി "ശിവാനി ....." അവൻ കാറ്റുപോലെ അവളിലേക്ക് ഓടിയടുത്തുകൊണ്ട് അവളെ പിടിച്ചു വലിച്ചു ഫുട്പാത്തിലേക്ക് മാറി നിന്നു "നിനക്കെന്താടി ഭ്രാന്താണോ ......നിനക്ക് എന്താ കണ്ണ് ഇല്ലേ ...... ആ ബസ് എങ്ങാനും വന്ന് ഇടിച്ചിരുന്നെങ്കിലോ .....?" അവൻ അവളുടെ ഇരുതോളിലും പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചതും "ഇടിച്ചാൽ ...... ഇടിച്ചാൽ എന്താ ...... ഞാൻ മരിച്ചാലും ജീവിച്ചാലും നിങ്ങൾക്ക് എന്താ ...... നിങ്ങൾക്ക് എന്താ നഷ്ടം ......? ഞാൻ ആരാ നിങ്ങളുടെ ......?" അവന്റെ കൈ തട്ടി മാറ്റി അവൾ അലറിയതും അവൻ നടുറോഡിലാണെന്ന് വക വെക്കാതെ അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തുകൊണ്ട് അവളിൽ പിടി മുറുക്കി

"അറിയില്ലേ ..... നീ എനിക്ക് ആരാണെന്ന് നിനക്ക് അറിയില്ലെന്ന് 😡 നീ മരിച്ചാൽ എനിക്കെന്താണെന്നല്ലേ ചോദിച്ചേ ...... ഭ്രാന്താനാകും ....... ഭ്രാന്തനായിപ്പോകുമെടി ഞാൻ....." അവന്റെ ആ വാക്കുകൾ അവളുടെ ഹൃദയത്തിലാണ് വന്ന് പതിച്ചത് "നിന്നെയാണ് ഞാൻ സ്നേഹിക്കുന്നത് ...... ധനുവിനെ അല്ല .....,ഞാനും അവളും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നാണോ നീ കരുതുന്നത് ...... ആരുമില്ലാത്ത തക്കം നോക്കി അവൾ അപ്രതീക്ഷിതമായി വന്ന് കെട്ടിപ്പിടിച്ചപ്പോൾ ഞാനൊന്ന് ഞെട്ടിപ്പോയി .....

നിന്നെ കാണിക്കാനുള്ള അവളുടെ ചീപ്പ് പ്ലേയ് ആയിരുന്നു അതെന്ന് എനിക്കിപ്പോ മനസ്സിലായി ...... നിനക്ക് ഞാൻ പറയുന്നത് വിശ്വാസമാകില്ലെന്ന് അറിയാം പക്ഷെ ഒന്ന് ശാന്തമായി ചിന്തിച്ചു നോക്ക് ..... നീ വന്നപ്പോൾ അവളാണ് എന്നോട് ചേർന്ന് നിന്നത് അല്ലാതെ ഞാനല്ല ....."അവൻ അത്രയും പറഞ്ഞുകൊണ്ട് അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി "അവൾ മനഃപൂർവം create ചെയ്ത ഡ്രാമയാണ് അത് ...... നിനക്ക് വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക് ....." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളെ തള്ളിമാറ്റി അവിടെ നിന്നും പോയതും അവൾ നിസ്സംഗമായി അവൻ പോകുന്നതും നോക്കി നിന്നു ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story